Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...





ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :


പ്രിയ സുഹൃത്തേ,

താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി...‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്...


ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല....ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..


മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു.....അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്


ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്.....ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന...എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു ...മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ ...ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌...ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല...പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .

എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ... കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.

ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം...അതിനുള്ള ചിലവും ഞാന്‍ വഹിക്കാം...എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും...ഒരു അപേക്ഷയാണ്...തള്ളരുത്

അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ


പ്രകാശന്‍ ഓണംതുരുത്ത്




18 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രയും പ്രതിഭാസമ്പന്നനായ പ്രകാസൻ ഓണംതുരുത്ത് കുവൈറ്റിലെ ഓണംകേറാമൂലയിൽ ഉണ്ടെന്നറിഞ്ഞില്ല സാർ.
അദ്ദേഹത്തിനെ അടുത്ത ബിലാത്തി ബൂലോഗ സംഗമത്തിന് അദ്ധ്യക്ഷനായി ക്ഷണിക്കുന്നതോടൊപ്പം വരാനുള്ള ഫ്ലൈറ്റ് ട്ടിക്കറ്റും ഇതോടൊപ്പം അയക്കുന്നൂ...

Villagemaan/വില്ലേജ്മാന്‍ said...

അധ്യക്ഷന്‍ ആയി മാത്രം ആയാല്‍ പോര സാര്‍. മിനിമം ഒരു അവാര്‍ഡ്‌ കൂടി വേണം!

രമേശ്‌ അരൂര്‍ said...

ഞാനിപ്പോള്‍ വായിച്ച കത്ത് ഹേ
ഓണം തുരുത്ത് പ്രകാശാ നിങ്ങള്‍ അയച്ചതാ ണല്ലേ ..ഈ ചാനലില്‍ എക്സിക്യിട്ടീവ് ഡയരക്ടര്‍ ആയി ഞാന്‍ ഇരിക്കെ ഓണം തുരുത്തിനു ഇങ്ങനെ ഒരപമാനം സംഭവിച്ചു വെന്നോ !! അസാധ്യം.
വലിപ്പം കൊണ്ട് പറയുകയല്ല .ചാനലില്‍ വരാന്‍ ആഗ്രഹിക്കുന്ന ഒട്ടു മിക്ക എഴുത്തുകാരും എന്നെ വിളിച്ചു
നേരിട്ട് കാണണം എന്ന് അപേക്ഷിക്കാറുണ്ട് .എം ടി യും മുകുന്ദനും പോലും അങ്ങനെയാണ് എന്നോട് പെരുമാറിയിട്ടുള്ളത് !എന്റെ ഈ സുദീര്‍ഘമായ ചാനല്‍ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും മരുഭൂമിയിലെ ചാരം മൂടിക്കിടക്കുന്ന ശ്രീ ഓണം തുരുത്ത് പ്രകാശന്‍ എന്നെ വിളിച്ചതായി എന്റെ ഡയറിയില്‍ ഒരിടത്തും കാണുന്നില്ല ..
ഏതായാലും ആ മൊബൈല്‍ ഫോണ്‍ എന്ന് എത്തിക്കും എന്നറിഞ്ഞിട്ടു വേണം നിങ്ങളുടെ ഇന്റര്‍വ്യു വിന്റെ കാര്യം എനിക്ക് ചിന്തിക്കാന്‍ ..പിന്നെ ചാനല്‍ ഓഫീസിലേക്ക് താങ്കള്‍ നേരിട്ട് ഫോണ്‍ കൊടുത്ത് വിടണ്ട ..അതിനു തൊട്ടടുത്ത പൊറിഞ്ചു വിന്റെ തട്ടുകടയില്‍ പൊറോട്ട അടിക്കുന്ന ആളെ ഏല്‍പ്പിച്ചാല്‍ മതി ...അപ്പൊ എല്ലാം പറഞ്ഞ പോലെ ..

Unknown said...

പ്രകാശന്‍ ഓണംതുരുത്തിനു അടുത്ത്‌ ഉഗാണ്ടയില്‍ വച്ച് നടക്കുന്ന ലോക മലയാളീ സമ്മേളനത്തില്‍ നല്ല മുട്ടനൊരു ഹിപ്പോ തല സമ്മാനം കൊടുക്കുന്നുണ്ട്.
അടുത്തുള്ള വണ്ടിക്കുതന്നെ കേറാന്‍ പറയണം.

എഴുത്ത് രസിപ്പിച്ചു, അഭിനന്ദനങ്ങള്‍.

Villagemaan/വില്ലേജ്മാന്‍ said...

@ രമേശ്‌. ..ഫോണ്‍ തട്ടുകടയില്‍ തന്നെ എത്തിക്കാം എന്നാണ് പ്രകാശന്‍ സാര്‍ ഉറപ്പു തന്നിരിക്കുന്നത്...
ഇതിലെ വന്നതില്‍ നന്ദി...

@തെചിക്കോടന്‍ ..രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്...

രമേശ്‌ അരൂര്‍ said...

ഇത്രയും നല്ല ഒരു പോസ്റ്റ് മറ്റുള്ളവര്‍ വായിക്കാന്‍ സാഹചര്യം ഉണ്ടാക്കാത്തത് കഷ്ടമാണ് ..ബ്ലോഗില്‍ ജാലകം എന്ന അഗ്രിഗേറ്റര്‍ സ്ഥാപിക്കു ..ഒട്ടു മിക്ക ബ്ലോഗിലും ജാലകത്തിന്റെ ലിങ്ക് ഉണ്ട് ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്‌താല്‍
വിവരം അറിയാം ..ഓണംതുരുത്ത് പ്രകാശന്‍ പെട്ടെന്ന് പ്രശസ്തന്‍ ആകുന്നതു കാണാം ..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി രമേശ്‌. ..ബൂലോകത്തില്‍ ഇപ്പോഴും ഞാന്‍ ഒരു ശിശു ആണ്...താങ്കളെ പോലുള്ള നല്ല സുഹുരുതുക്കളിലൂടെ ആണ് പുതിയ അറിവുകള്‍ കിട്ടാരുള്ളത്..

ജാലകത്തില്‍ എപ്പോ പോയി എന്ന് ചോദിച്ചാല്‍ മതി..പ്രകാശന് വേണ്ടി അല്ല കേട്ടോ...എന്റെ പെരൂരിനു വേണ്ടി !

Unknown said...

പ്രശസ്ത സാഹിത്യകാരൻ പകാശന്.
റെക്കോര്‍ഡ്‌ ചെയ്ത അഭിമുഖം ഇവിടെ കിട്ടി.
ഐ ഫോണ്‍ 4 കിട്ടിയില്ല. അതും കുടി കിട്ടിയാൽ ...

Unknown said...

അസ്സലായിരിക്കണു മാഷെ, എന്താ പറയാ, ഇതെന്ന്യാ ആക്ഷേപ ഹാസ്യം..!

ജാലകത്തിലിട്ടതിനാൽ ഞാനുമിവിടെത്തി, ഇല്ലേൽ..!

“..ക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .”

അല്ല പിന്നെ (അനോണികളുടെ അപ്പനപ്പൂപ്പന്മാർക്ക് വിളിക്കണത് കാര്യാക്കേണ്ട പ്രകാസാ‍.. (ശാ))

Unknown said...

മറന്നു പോയ്, മുകളിലത്തെ കമന്റ് അനോണിയായ് പോസ്റ്റാൻ, ഹ ഹ ഹ

ഇനിയും വരട്ടെ ഇത്തരം വെടിച്ചില്ലുകൾ എന്ന
ആശംസകളോടെ.

Villagemaan/വില്ലേജ്മാന്‍ said...

@ സലാം...ഐ ഫോണ്‍ 4 ബുക്ക്‌ ചെയ്തിട്ടുണ്ട് കേട്ടോ !ഇതിലെ വന്നതിനു നന്ദി !

@ നിശാസുരഭി : വളരെ നന്ദി..ഇനിയും കാണാം...കാണണം !

Sameer Thikkodi said...

ഹോ.... എന്റെ നഷ്ടം.... ഇത്രയും പ്രതിഭാധനനായ ഒരു മഹാൻ ആ "ഠ" ഉണ്ടായിരുന്നിട്ടും ഒന്നു കാണാൻ സാധിച്ചില്ല എന്നു പറഞ്ഞാൽ... നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞെത്തിയ ഉടനെ നേരിൽ കണ്ടോളാം.... തിക്കോടി അസോസിയേഷൻ വക ഒരു പരിപാടിയും അവാർഡ് ദാനവും നടത്തിയേക്കാം.... (ഐ ഫോൺ 4 എനിക്കു തന്നെ തന്നേക്കണേ....)



പോസ്റ്റ് രസിപ്പിച്ചു....

ente lokam said...

മേല്പടി പ്രകാശന്‍ ഇപ്പൊ അവിടെ തന്നെ ഉണ്ടോ
അതോ വില്ലെജിലേക്ക് പോയോ?

പിന്നെ പ്രകാശ ഐ ഫോണ്‍ ഇങ്ങു എത്തിയില്ലെങ്കില്‍
ഇതു ഓണംതുരുത് ആണെങ്കിലും ഈ ചവറു ഒന്നും ഞാന്‍ പബ്ലിഷ് ചെയ്യില്ല..

ഇനി ഇതിന്റെ പിറകെ ആരൊക്കെ S കത്തിയുമായി വരും മാഷെ..അഭിനന്ദനങ്ങള്‍ ..ഞാന്‍ വരുന്നുണ്ട് .നാട്ടില്‍ കാണാം കേട്ടോ..

ponmalakkaran | പൊന്മളക്കാരന്‍ said...

ഹോ..... എന്നെ അങ്ങോട്ട് കൊല്ല്.. കൊല്ല്....
ഹ.ഹ.ഹാ.....

Pradeep Kumar said...

അരൂര്‍ സാറിന്റെ ലിങ്ക് കണ്ടാണ് വന്നത്.വന്നത് വെറുതെ ആയില്ല.ആസ്വദിച്ചു.ശരിക്കും ആസ്വദിച്ചു...

ജാടകളുടെ തലക്കു കിഴുക്കുന്ന ഈ ഏര്‍പ്പാട് ഗംഭീരമാവുന്നണ്ട്.

കെ.എം. റഷീദ് said...

പ്രിയ പ്രകാശന്‍ ഓണം തുരുത്ത്
നിങ്ങള്‍ ആ ഓണം തുരുത്തില്‍ കിടന്നാല്‍ മതിയായിരുനൂ
സത്യത്തില്‍ ആരാണ് താങ്കള്‍ക്കു കുവൈറ്റിലേക്ക് വിസതന്നത്
താങ്കളുടെ സര്‍ഗ സാഹിത്യം നിത്യവും വായിക്കാനും കേള്‍ക്കാനും ഇടയായ
ഏതോ സഹൃദയന്നാണ് എന്ന്‌ എനിക്ക് തോന്നുന്നത്.
എന്നാലും അയാള്‍ കുവൈറ്റിലെ മലയാളികളോട് ഈ ചതി ചയാന്‍ പാടില്ലായിരുന്നു.
താങ്കള്‍ക്ക് ഒന്ന് കൊണ്ട് അഭിമാനിക്കാം. ലോകത്ത് ആദ്യമായി നാട്ടുകാര്‍ പണം പിരിച്ചു
കുവൈറ്റിലേക്ക് കേട്ടിവിട്ട ആദ്യമാലയാളി എന്ന നിലക്ക്.

www.sunammi.blogspot.com

RAGHU MENON said...

പഴയത് പലതും വായിച്ചു വരുന്നേ ഉള്ളു
ഒന്ന് രണ്ടു മാസം മുന്‍പ് എഫ്.എം മില്‍ കൂടി ഇത് പോലത്തെ
ഒരു ഇന്റെര്‍വ്യു ഉണ്ടായിരുന്നു. നിങ്ങ എങ്ങിനെ കഴിഞ്ഞ കൊല്ലം -2011
തന്നെ അത് പ്രവചിച്ചു ? ? ?

നന്നായിരിക്കുന്നു

തുളസി said...

വില്ലേജ് മാന്‍ സംഗതി കലക്കി..മാന്തലും ചൊറിയലും വരയും കുറിയുമൊക്കെയായി ബൂലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു...