Dec 31, 2010

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍


കോട്ടയത്ത്‌ നിന്നും വോള്‍വോയില്‍ കയറുമ്പോള്‍ കൊച്ചു തോമായുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.ഛെ അതല്ല.എതെകിലും ലോങ്ങോവാള്‍ വന്നു അടുത്തിരിക്കല്ലേ എന്ന്.സാമാന്യം നല്ലൊരു പാമ്പിനെ തന്നെ പുണ്യാളന്‍ റെഡി ആക്കി തന്നു.വണ്ടി വിടാന്‍ തുടങ്ങിയപ്പോ ദേ ഒരുത്തന്‍ ശക്തി ഹോട്ടലില്‍ നിന്നും ഓടിവരുന്നു .സീറ്റിലേക്ക് വന്നു വീണപ്പോഴേ പിന്നെ ക്ഷമ ചോദിച്ചു.ഞാന്‍ രണ്ടെണ്ണം വിട്ടിട്ടുണ്ട് എന്ന് പറയുകേം ചെയ്തു.രണ്ടോ മൂന്നോ കുഴപ്പമില്ല.വാള്‍ എടുത്തു വീശല്ലേ ചേട്ടായീ എന്നെ പറഞ്ഞുള്ളൂ.ചേട്ടായി വാക്ക് പാലിച്ചു.കുഴപ്പം ഒന്നും ഉണ്ടായില്ല.കാലത്തേ മടിവാള എത്തിയപ്പോഴാ എഴുന്നേറ്റത്.


എന്തൊരു മുടിഞ്ഞ ചൂടാ നാട്ടില്‍.കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് പറഞ്ഞു പോയി."നീ പത്തിരുപതന്ച് വര്‍ഷം ഈ ചൂടൊക്കെ തന്നല്ലേ സഹിച്ചത്" എന്ന് കൂട്ടത്തി പഠിച്ച മാത്തച്ചന്‍ ചോദിച്ചപോള്‍ സത്യം പറഞ്ഞാല്‍ ചമ്മി.വേറെ ഒരു ദിവസം ചെരുവാണ്ടൂര്‍ കവലേല്‍ നിന്നപോ അറിയാതെ ഒരു ആത്മഗതം വന്നതിന്റെ (സി കെ എം എസ് ഇപ്പോഴും ഇതിലെ ഓടുന്നുണ്ടോ എന്ന്) ക്ഷീണം ഇപ്പോഴും തീര്‍ന്നില്ല.ക്ലബില്‍ ചൊറിയും കുത്തി ഇരിക്കുന്ന അവന്മാരൊക്കെ കൂടെ ഒരു ചിരി.ഒരുത്തന്‍ പറഞ്ഞു പണ്ട്ഇതിലെ തേങ്ങ ഇട്ടോണ്ട് നടന്നവന്‍ ബോംബയ്ക്ക് പോയിട്ട് വന്നിട്ട് ഇതെന്നാ തിംഗ് ആണെന്ന് പറഞ്ഞപോലുണ്ടല്ലോ എന്ന്.ഈ നാട്ടുകാരെ കൊണ്ട് തോറ്റു.



ബാംഗ്ലൂര്‍ക്കാ എന്ന് പറഞ്ഞപോ അവിടെ എടുത്തു പ്രയോഗിക്കാന്‍ സിബിച്ചന്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞു തന്നിരുന്നു.ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപോ മൂന്നാല് പേര് നിന്ന് വര്‍ത്താനം പറയുന്നു.ഈ ബസ്‌ കെ ആര്‍ പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട്‌ ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന്‍ പറഞ്ഞു " ഹോഗുമായിരിക്കും " എന്ന്.പിന്നെ അവിടുന്ന് മുങ്ങിയതെ ഓര്‍മ്മയുള്ളൂ.ബ്ലഡി മല്ലൂസ് എവെരിവെയര്‍. ഹോ കുവൈറ്റിലെ അബ്ബസ്സിയായില്‍ ഉണ്ടോ ഇത്രേം മല്ലൂസ്.



കെ..ആര്‍.പുരത്ത് അപ്പാപ്പന്റെ മകന്‍ ജോര്‍ജിചായന്റെ അടുത്തേക്കാ പോണേ .ഒറ്റതടിയാ.കിട്ടുന്ന കാശൊക്കെ പുട്ടടിച്ചു ജീവിക്കുന്നു. ഇച്ചായന്‍ കാലത്തേ മടിവാളെ വന്നേക്കാം എന്ന് പറഞ്ഞു പറ്റിക്കും എന്ന് ഇന്നലെ വിളിക്കുംബോഴേ അറിയാരുന്നു.പുള്ളി അമ്പതു വയസായിട്ടും പെണ്ണ് കെട്ടിയില്ല.അപ്പാപ്പന്‍ ഗള്‍ഫില്‍ കിടന്നു ഒരു പാട് ഉണ്ടാക്കി.പെങ്ങമ്മാരു ഒക്കെ ലണ്ടനിലും അമേരിക്കേലും.ജോര്‍ജിചായന്‍ കുറെ നാള്‍ കുവൈറ്റിലും ഉണ്ടാരുന്നു. തിരുവല്ലക്കാരന്‍ ഒരച്ചായനാരുന്നു പുള്ളീടെ ബോസ്സ്. ഓഡിറ്റ്‌ സമയത്ത് ഒരു ദിവസം അച്ചായാന്‍ ചോദിച്ചു എന്തായി ജോര്‍ജീ ബാലന്‍സ് ഷീറ്റ്‌ ഒക്കെ എന്ന് .ഞാന്‍ ഇതെന്നാ എപ്പോഴും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുവാന്നോ ചോദിക്കുംബോഴേ എടുത്തു തരാന്‍ എന്നെ ചോദിച്ചുള്ളൂ ജോര്‍ജിചായന്‍.ബോസ്സ് ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു എന്നും പറഞ്ഞു ഒരു മെമ്മോ എഴുതി കൈയിലേക്ക്‌ കൊടുത്തു. മെമ്മോ വായിച്ചിട്ട് കൈയില്‍ ഇരുന്ന താക്കോല്‍ കൂട്ടം മേലോട്ട് ഒരു ഏറു കൊടുത്തിട്ട് ദേ കിടക്കുന്നു തന്‍റെ ബാലന്‍സ് ഷീറ്റ്. ജോര്‍ജി ഇതാ പോകുന്നു എന്ന ഒറ്റ വാചകമേ പറഞ്ഞുള്ളൂ എന്നാ കേട്ടിട്ടുള്ളത്.




ജോര്‍ജിചായന്‍ പിന്നെ ആള് ജോളിയാ. എന്നാ വേണേലും പറയാം.കള്ളടിക്കാം.എന്നാ പിറപ്പു വേണേലും കാണിക്കാം.കുവൈടീന്നു വരുമ്പോള്‍ ഉള്ള സ്കോച് ഒക്കെ കൊണ്ട് തരുമാരുന്നു.പിന്നെ നാട്ടില്‍ ആരുന്നപോഴും പുള്ളി ഇടക്ക് വിളിച്ചോണ്ട് പോകും.കരിമ്പുംകാലെന്ന് കരിമീന്‍ പൊള്ളിച്ചതും കള്ളും ഒരുപാട് തട്ടിയിട്ടുണ്ട്.ഇടയ്ക്കു ഭയങ്കര പ്രശ്നം ഒക്കെ ആരുന്നു.കള്ള് മൂത്ത് കഴിഞ്ഞാല്‍ പിന്നെ പേയാ. ആരാണ്ടൊക്കെ പിടിക്കാന്‍ വരുന്നു ,കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവും.പാതിരക്ക് വല്ലോരുടെം ഒക്കെ വീട്ടില്‍ വിളിക്കും. പിന്നെ കോട്ടയത്ത്‌ ഏതോ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പോയിട്ടാ ശരിയായെ.



പെണ്ണ് കെട്ടുക എന്നത് ഇത്രേം ഭാരിച്ച ഒരു എടപാടാ എന്ന് വിചാരിച്ചില്ല. സിപ്പു ആയിട്ടുള്ള ആലോചന എല്‍ദോചായാന്‍ ഉഴപ്പി വിട്ടില്ലാരുന്ണേല്‍ അത് അന്ന് നടന്നു പോയേനെ. വന്നിട്ട് ഒരാഴ്ചയായി.അഞ്ചോ ആറോ എണ്ണത്തിനെ കണ്ടു.ഒരെണ്ണംമനസ്സില്‍ പിടിച്ചതാരുന്നു.പൊന്‍കുന്നംകാരി ഒരു സുന്ദരി പെണ്ണ്.യു കെ യില്‍ നെഴ്സാരുന്നു.അവള്‍ ചായ കൊണ്ടു വെച്ചിട്ട് അപ്പന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു.അപ്പന്റെ പെറ്റ് ആയിരിക്കും.കൂട്ടത്തില്‍ വന്ന അപ്പാപ്പന് പിടിച്ചില്ല.അവള്‍ അഹങ്കാരിയാ അല്ലേല്‍ അപ്പന്റെകൂടെ കേറി ഇരിക്കുമോ എന്ന് പറഞ്ഞു പുള്ളി കേറി വെട്ടി.തിരിച്ചു പോരുന്ന വഴി പെണ്ണ് കാണാന്‍ കൂട്ട് വന്ന സിബിച്ചന്‍ ചെവിയില്‍ പറഞ്ഞു.ഇങ്ങരെപോലുള്ള കടുംവെട്ടിനൊക്കെ വല്ല എലി പാഷാണോം വാങ്ങിച്ചു കൊടുക്ക്‌ അല്ലേല്‍ മോനെ നിന്റെ കല്യാണം നടക്കുകേല എന്ന്.എന്നാ പറയാനാ .രണ്ടു മൂന്ന് ദിവസം ഫോട്ടോ വെച്ചോണ്ട് സ്വപ്നം കണ്ടത് മിച്ചം.അമ്മച്ചിക്കൊക്കെ അപ്പാപ്പന്റെ വാക്ക് വേദവാക്കല്ലേ.വല്ലോം പറയാന്‍ പറ്റുമോ.ഈ നിലക്ക് അപ്പാപ്പന്‍ ആക്രമണം തുടരാന്‍ ആണ് ഭാവമെകില്‍ എന്റെ കാര്യം കട്ടപൊക.കട്ടപ്പനക്കാരി ഒന്നിനെ പോയി കണ്ടു എല്ലാം ഒത്തത് ആരുന്നു . വീടുകാണാന്‍ അവര് രണ്ടു ജീപ്പും പിടിച്ചു വരികേം ചെയ്തു.കണ്ടിട്ട് വല്യ സന്തോഷമായിട്ടാ തിരിച്ചു പോകുകേം ചെയ്തത്.വീട്ടില്‍ ചെന്നിട്ടു ഉറപ്പീരിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു പോയതാ.വീട്ടീന് അവരുടെ ഫോണ്‍ വന്നില്ല.പകരം ബ്രോക്കര്‍ കുഞ്ഞുമോന്റെ ഫോണ്‍ വന്നു.അവര്‍ ഒഴിയുവാ എന്ന്.കവലേല്‍ ആരാണ്ടോട് ചോദിച്ചപ്പോ ചെറുക്കന്റെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞു എന്ന്.അല്ലേലും അല്പം നല്ല നിലേല്‍ കഴിയുന്നവരോട് നാടുകാര്‍ക്ക് ഒരു കുശുംബുണ്ടല്ലോ.പോട്ടെ പുല്ലു .കരീനേം പ്രിയങ്കേം പോയിട്ട് ഷാഹിദ് സഹിച്ചില്ലേ.പിന്നാ.




വേറെ രണ്ടെണ്ണം കാണാന്‍ പോയത് പാഴായിരുന്നു.ഒന്നിന് ബിജുക്കുട്ടന്റെ കളറും, ഷക്കീലേടെ ഷേയ്പ്പും.പിന്നെ ഒന്നിനെ കണ്ടപ്പോള്‍ സിബിച്ചന്‍ പറഞ്ഞത് നിങ്ങളെ കണ്ടാല്‍ നല്ല ചേര്‍ച്ചയാ അമ്മയെയും മോനെയും പോലെ ഇരിക്കും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല എന്നാരുന്നു.സിബിച്ചന്‍ ആണ് പെണ്ണുകാണാന്‍ എല്ലാടത്തും കൂട്ട്.ഉള്ളത് ഉള്ളപോലെ പറയും.



ഇനി ഇപ്പൊ ആകെ ഒരെണ്ണം കൂടി ബാക്കി ഉണ്ട്.കരിമ്പനക്കല്‍ സാമിച്ചായന്റെ ഭാര്യേടെ ചെട്ടതീടെ മകളെ കാണാന്‍ വേണ്ടിയാ ബാങ്ങളൂരെങ്കില്‍ ബാംഗ്ലൂര്‍ എന്നും പറഞ്ഞു വെച്ച് പിടിച്ചത്.ഇനി ഇതും കൂടി ശരിയായില്ലേല്‍ പിന്നെ മിക്കവാറും ഈ ലീവും സുരേഷ്ഗോപി.




കെ ആര്‍ പുരത്ത് തപ്പി പിടിച്ചു ചെന്നപ്പോള്‍ ജോര്‍ജിചായന്‍ കിടന്നു നല്ല ഉറക്കം.ഒരുവിധത്തില്‍ പൊക്കി എഴുന്നേല്‍പ്പിച്ചു റെഡി ആക്കി കാലത്തേ തന്നെ പെണ്ണ് കാണാന്‍ പുറപ്പെട്ടു.നിനക്കൊക്കെ വേറെ പണി ഇല്ലേടാ, ഒരു പെണ്ണ് എങ്ങാണ്ട് ഉണ്ടെന്നു കേട്ടോപോഴേ വണ്ടി കേറി ഇങ്ങു പോരും എന്നൊക്കെ പറഞ്ഞു കലിപ്പായെങ്കിലും നല്ല ഉടുപ്പൊക്കെ ഇട്ടോണ്ട് വന്നു കേട്ടോ. പുള്ളി പിന്നെ പണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാ.ഇതിപ്പോ പെണ്ണ് അച്ചായനെ കണ്ടു വീഴുമോ എന്ന് ചോദിച്ചപോ ഇനി ഈ വൈകിയ വേളയില്‍ എന്തോന്ന് കല്യാണം എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അയ്യട..അച്ചായന്റെ ഒരു ആഗ്രഹം.


ഇന്ദിരാ നഗറില്‍ ആയിരുന്നു പെണ്ണിന്റെ വീട്.നല്ല പോഷ് വീട്.രണ്ടു കാറ്.മുടിഞ്ഞ സെറ്റപ്പാ മോനെ ,മുറുക്കെ പിടിച്ചോ എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അതിനൊക്കെ ഇനി കുറെ കുറെ സമയം എടുക്കില്ലേ ജോര്ജിചായ എന്ന് പറഞ്ഞപ്പോ അച്ചായന്‍ ഭയങ്കര ചിരി.പുള്ളിയോട് പിന്നെ എന്നാ വേണേലും പറയാം.
.
പെണ്ണ് വലിയ കുഴപ്പമില്ല.സിമി എന്ന് പേര്.സുന്ദരീന്നു പറയാം.അമ്മ അതിലും സുന്ദരി.വീട്ടില്‍ അമ്മേം മോളും മാത്രം.അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു.ഗള്‍ഫീന് അമ്മേം മോളും വന്നു ബാംഗ്ലൂര് സെറ്റില്‍ ചെയ്തിരിക്കുവാ.പിന്നെ ദോഷം പറയരുതല്ലോ.പെണ്ണിന് സാമാന്യം നല്ല ജാഡ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ്‌ ? അമേരികന്‍ ആലോചന ഒക്കെ ആണ് നോക്കുന്നെ പിന്നെ ബേബി കുഞ്ഞമ്മ കൊണ്ടുവന്ന ആലോച്ചനയല്ലേ നോക്കാം എന്ന് വിചാരിച്ചു എന്ന് സിമി പറഞ്ഞു. അപ്പുറത്തെ മുറീല്‍ ജോര്‍ജിചായനും സിമീടെ അമ്മേം കൂടി ഭയങ്കര ചിരിയും സംസാരവും. എന്നാ പിന്നെ പോയേക്കാം എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നപോള്‍ ജോര്‍ജിചായന്‍ പറഞ്ഞു.ഞങ്ങള് കോളേജ് മേറ്റ്സ് ആണെടാ.പറഞ്ഞു വന്നപ്പോഴല്ലേ മനസിലായെ.

എന്നാ പിന്നെ ഇറങ്ങട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.ജോര്‍ജിചായന്‍ വിളിക്കാം എന്ന് പറഞ്ഞു.സിമീടെ അമ്മ ഗേറ്റു വരെ വന്നു.സിമി വന്നില്ല. പോട്ടുപുല്ലു.അല്ലേലും ഇതേപോലെ ഒന്നിനെ എങ്ങനെ സഹിക്കും എന്ന് ഓര്‍ത്തു.ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു വൈകുന്നേരം നാട്ടിലേക്ക്.ഇതിപ്പോ ആരാണ്ടും ചന്തക്കു പോയപോലെന്നോ ഏതാണ്ടും പോയ സ്കുരളിനെ പോലെ എന്നൊക്കെ വേണേ പറയാം.




തിരിച്ചു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല.ജോര്‍ജിചായന്റെ ഫോണ്‍.പുള്ളീടെ കല്യാണം ഉറപ്പിക്കുവാന്നു.പെണ്ണിന്റെ രണ്ടാം കല്യാണമാണ്.ഇപ്പൊ ഉറപ്പീരെ ഉള്ളു .കല്യാണം കുറച്ചു കഴിഞ്ഞു.കെട്ടിക്കാരായ ഒരു മോള്‍ ഉണ്ടെന്നു. അവളുടെ കെട്ടു കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് ഒരേ വാശി.


ജോര്‍ജിചായന്‍ കെട്ടാന്‍ പോണ പെണ്ണിന്റെ മോളുടെ പേര് സിമി.

Dec 27, 2010

കാടന്‍ സൂമാരപിള്ള

മഴക്കാറുണ്ട്...ഇന്നും മഴ പെയ്യും എന്ന് തോന്നുന്നു..സുഭദ്ര ഓര്‍ത്തു...വീട് ചോര്‍ന്നോലിക്കുകയാണ്. ഈ തവണ മേഞ്ഞില്ല..സൂമാരചെട്ടന്‍ ഇന്ന് മേയാം നാളെമേയാം എന്ന്പറഞ്ഞുപറഞ്ഞു മഴക്കാലം ഇങ്ങെത്തി..ഓര്‍പ്പിക്കുന്നതെ കലിയാ... ഈ കാടന്‍ സ്വഭാവം കൊണ്ടാവും നാട്ടുകാര്‍ കാടന്‍ സൂമാരന്‍ എന്ന് വിളിക്കുന്നത്‌.ഈ മലമൂട്ടില്‍ കിടക്കുന്നവര്‍ക്ക് അല്ലെങ്കില്‍ തന്നെ കാടന്‍സ്വഭാവം ഉണ്ടായില്ലെലെ അതിശയമുള്ളു.ഇപ്പൊ എത്ര ഭേദം എന്ന് ഓര്‍ക്കാറുണ്ട്..കല്യാണം കഴിഞ്ഞ സമയങ്ങളില്‍ എന്തായിരുന്നു..മൂക്കത്താ ദേഷ്യം..കൈപ്പാങ്ങിനടുത്ത് എങ്ങാനും കിട്ടിപോയാല്‍ പിന്നെ പറയുകേം വേണ്ട..ഇപ്പൊ വയസായി..എന്നാലും ആളു പഴയപോലെ ഒക്കെ തന്നെ..

എങ്ങനെ ഒക്കെയോ ഇവിടം വരെ എത്തി..കൂലിപ്പണി എടുത്തിട്ടാനെങ്കിലും മക്കളെ ഒക്കെ പറക്ക മുറ്റിച്ചു...രണ്ടു മക്കളില്‍ സുധി മാത്രം ഉണ്ട് ഒരു ആശ്വാസം.വയസ്സ് പതിനാലേ ഉള്ളുവെങ്കിലും അച്ഛനെ പോലെ നല്ല തണ്ടും തടിയും ഉണ്ട്..നല്ലപോലെ പണിയുകയും ചെയ്യും.മൂത്തവന്‍ കല്യാണം കഴിച്ചു അച്ചി വീട്ടില്‍ താമസം.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നോ...മരിച്ചോ...ഏഹേ..സുധി വാര്‍ക്കപ്പണിക്ക് പോകുന്ന കാരണം അടുപ്പ് പുകഞ്ഞു പോകുന്നു...കറവക്കാരി സുഭദ്ര കറവ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ക്ക് കറവക്കാരി തന്നെ...കാലിനു നീരും വെച്ചോണ്ട് എങ്ങനെ നടന്നു പോയി കറക്കും. ആ കാര്യത്തില്‍ ഒക്കെ സൂമാരചെട്ടന്‍.വയസ്സ് അറുപതു കഴിഞ്ഞെങ്കില്‍ എന്താ.ഇപ്പോഴും നല്ല ആരോഗ്യം.ചുമടെടുക്കാന്‍,തടി വെട്ടാന്‍, കൂലിപ്പണിക്ക് പോകാന്‍,ഒരു കുഴപ്പവും ഇല്ല..ഓര്‍മയില്‍ എങ്ങും ഒരു പനി പോലും വന്നതായി തോന്നുന്നില്ല....


പിന്നെ പണി എടുക്കുന്നത് മാത്രമേ മിച്ചമുള്ളു എന്നതേ ഉള്ളു..കാശൊന്നും വീട്ടിലോട്ടു എത്തില്ലല്ലോ. ചാരായക്കടെല്‍ കൊടുക്കാന്‍ അല്ലെ തികയു. കുടിക്കാന്‍ കാശില്ലാതെ വരുമ്പോള്‍ എന്തെങ്കിലും ഒക്കെ എടുത്തു വില്‍ക്കും.അതിപ്പോ ഇന്നതെ ഉള്ളു എന്നില്ലല്ലോ..കൈ പാങ്ങിനു കിട്ടുന്നത് എന്തും..അനിയത്തി ശാന്ത ഇന്നാളു ഒരു ആടിനേം കുട്ടിയേം കൊടുത്തു വിട്ടു..കാര്യംവീടുകള്‍ തമ്മില്‍ മൂന്ന് മൈല് അകലമേ ഉള്ളു എങ്കിലും വല്ലപോഴുമാ കാണുന്നെ...ഈയിടെ ചെന്നാട്ടെ കല്യാണത്തിന് കണ്ടപോ ആട് പെറ്റോ എന്ന് ചോദിച്ചപോഴാ ആടിനെ കൊടുത്തു വിട്ട കാര്യം തന്നെ അറിയുന്നെ.. ചേച്ചിക്കൊരു സഹായം ആവട്ടെ എന്ന് കരുതി ശാന്ത ആടിനെ കൊടുത്തത് കാടന് സഹായമായി..കള്ള് കുടിക്കാന്‍.ശാന്ത അല്ലേലും ഒരു പൊട്ടാ എന്ന് അമ്മ പറയും..ആര്‍ക്കും അവളെ പറ്റിക്കാം..ചേച്ചിയോട് വന്നു കൊണ്ടുപോകാന്‍ പറഞ്ഞപോ ചേച്ചിക്ക് ഇത്രേം ദൂരം നടക്കാന്‍ പാടാ എന്നും പറഞ്ഞു പിടിച്ച പിടിയാലെ അല്ലെ ആടിനെ കൊണ്ട് പോയത്..



സുഭദ്രാമ്മേ..സുഭദ്രാമ്മേ..അങ്ങ് താഴെ നിന്നും മേരിക്കുട്ടിയുടെ വിളി കേട്ടാണ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്നത്..പശുവിനു പുല്ലു കൊണ്ട് കൊടുക്കാനായിരിക്കും...മേരിക്കുട്ടി രണ്ടും മൂന്നും രൂപാ ഒക്കെ വല്ലപ്പോഴും തരും..ചെറിയ സഹായം ഒക്കെ ചെയ്യാനേ പാവത്തിന് പറ്റു. മാത്യു സാര്‍ മറ്റൊരു കാടനാ . രണ്ടിനേം ഒരു നുകത്തില്‍ കെട്ടാം. മാത്യു സാറിനു സര്‍ക്കാര്‍ ജോലി ഉണ്ട്, പിന്നെ കിടക്കാന്‍ ബോര്‍ഡ്‌ വക ക്വാര്‍ട്ടേഴ്സ് ഉണ്ടെന്നു മാത്രം. രണ്ടു കുഞ്ഞു കുട്ടികള്‍..സുധി ആണ് അവര്‍ക്ക് ഒരു സഹായം..പിള്ളേരെ തങ്കമണി സിറ്റിയില്‍ കൊണ്ടുപോയി സിനിമ കാണിക്കും..ഉത്സവത്തിന്‌ കൊണ്ടുപോകും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും..മാത്യു സാര്‍ ചിലപോ ഒരു പോക്ക് പോയാല്‍ പിന്നെ വരുന്നതൊക്കെ ഒരു സമയത്താ. അവര്‍ക്ക് ഒരു സഹായം.പിന്നെ ഈ കാട്ടുമുക്കില്‍ ആള്‍ക്കാരും കുറവാണല്ലോ..ഡാമിന്റെ പണിക്കു സര്‍വേക്ക് വന്ന കുറെ ജോലിക്കാരും കുടുംബങ്ങളും പിന്നെ ഇവിടുത്തെ കുറെ നാട്ടുകാരും..തീര്‍ന്നു. എന്തേലും മേടിക്കണേല്‍ ജങ്കാര്‍ കേറി അക്കരെ പോണം.



താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു.മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്‍റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി..മുഖം വല്ലാതെ..സുഭാദ്രമ്മേ..പശുവിനെ കാണുന്നില്ല..ഉച്ചക്ക് കുറച്ചു പുല്ലു പറിച്ചു കൊടുക്കാന്‍ പറഞ്ഞു കാടന്റെ കൈയ്യില്‍ അഴിച്ചു കൊടുത്തതാ.പിന്നെ കണ്ടിട്ടില്ല.സൂമാര ചേട്ടന്‍ അങ്ങോട്ടെങ്ങാനും പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്നോ...ഇല്ലല്ലോ മേരിക്കുട്ടി..കാലത്തെ കഞ്ഞിവെള്ളം കുടിചെച്ചു അക്കരയ്ക്കു പോകുവാ എന്നും പറഞ്ഞു ഇറങ്ങിയതാണല്ലോ...ഇടക്കൊക്കെ കാടന്‍ തീറ്റ വെട്ടി കൊടുക്കാറുണ്ട്..മാത്യു സാറുമായുള്ള ഇരുപ്പു വശം കൊണ്ടാണ്..മാത്യു സാര്‍ ഇടക്കൊക്കെ വിളിച്ചു എന്തേലും ഒക്കെ കുടിപ്പിക്കും.


മേരിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓവര്‍സീയര്‍ സൈനുദ്ദീന്റെ ഭാര്യ വന്നത്...സൂമാരചെട്ടന്‍ ജങ്കാര്‍ കേറാന്‍ നില്‍ക്കുന്ന കണ്ടു എന്ന് ജമീല പറഞ്ഞു.. സുഭാദ്രമ്മക്ക് ചെറിയ സമാധാനം ആയി...ശാന്തയുടെ ആടിന്റെ ഗതി മേരിക്കുട്ടിയുടെ പശുവിനു വന്നോ എന്നായിരുന്നു ആദ്യം മനസ്സില്‍ വന്നത്. എങ്ങനെ വിശ്വസിക്കും.കൈയിലിരുപ്പ് അതല്ലേ..

മേരിക്കുട്ടി പതം പറഞ്ഞു കരയാന്‍ തുടങ്ങി..എങ്ങനെ കരയാതെ ഇരിക്കും...കൈയിലും കഴുത്തിലും ഉള്ളതെല്ലാം കൂടി കൊടുത്താണ് പശുവിനെ വാങ്ങിയത്...ചെന നിറഞ്ഞു ഇപ്പൊ പെറും എന്നും പറഞ്ഞു നില്‍ക്കുന്ന പശു..


സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് പറഞ്ഞത്.ഡാമിലെക്കുള്ള വഴിയില്‍ പൊന്തക്കാട്ടില്‍ ഒരു പശു ചത്തു കിടക്കുന്നു എന്ന്..മേരിക്കുട്ടി സുഭദ്രാമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.പശുക്കുട്ടിയെ കളിപ്പിക്കാന്‍ കൊതിച്ചിരുന്ന മക്കളുംകൂടെ കൂടിയപ്പോള്‍ അതൊരു കൂട്ട കരച്ചിലായി. അന്നേ ഞാന്‍ പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ടാ എന്ന്..ഇപ്പൊ അനുഭവിച്ചോ.കൂട്ട കരച്ചില്‍ കേട്ടുണര്‍ന്ന മാത്യു സാര്‍ പറഞ്ഞു.


സാറേ..സാ..റെ.. ഇവിടെ എന്താ ഒരു ആള്‍ക്കൂട്ടം എന്ന് ചോദിച്ചായിരുന്നു കാടന്റെ വരവ്...വരവ് കണ്ടപ്പോഴേ നന്നായി ചെലുത്തിയിട്ടുണ്ട് എന്ന് സുഭാദ്രമ്മക്ക് തോന്നി.എന്തോ വലിയ കോള് തടഞ്ഞു എന്നും...പൊന്തക്കാട്ടില്‍പശു ചത്തുകിടക്കുന്ന കാര്യം സുഭദ്രാമ്മ പറഞ്ഞപ്പോള്‍മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക് പിന്നെ ആരുടെതാരിക്കും ആ പശു എന്ന് കാടന്‍ മനസ്സില്‍ ആലോചിച്ചു...

Dec 22, 2010

ഗ്രാന്‍ഡ്‌ കേരള തസ്കര ഫെസ്റ്റ് 2010

(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട്‌ കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )


പ്രിയ തസ്കര സഹോദരീ സഹോദരന്മാരെ..


ഈ വേദിയില്‍ നിങ്ങളെ ഇന്നു അഭിസംബോധന ചെയ്യാന്‍ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല.ഔദ്യോകിക തിരക്കുകള്‍ മൂലം ഇന്ന് കാലത്തേ നേരെ സബ് ജയിലില്‍ നിന്നാണ് ഞാന്‍ വരുന്നത്. മാറിവരുന്ന പോലീസ് അധികാരികളില്‍ നിന്നും പൌര സമിതികളില്‍ നിന്നും ഉള്ള പീഡനം കൂടാതെ നമ്മുടെ ഏകോദര സഹോദരന്മാരായ രാഷ്ട്രീയക്കാരില്‍ നിന്നും വരെ ഉപദ്രവം നേരിടേണ്ടി വരുന്ന ഇക്കാലത്ത്,നമ്മള്‍ പുതുമയാര്‍ന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാവു . ഹൈ ടെക് ബ്ലൂ ചിപ്പ് സാധനങ്ങളായ ആക്സോ ബ്ലേഡ്, പാര എന്നിവയ്ക്ക് പകരം നമ്മള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..







ആദ്യമായി, കഴിഞ്ഞ വര്‍ഷത്തെ തസ്കര ശ്രീ നോമിനേഷനുകള്‍.


1. എയര്‍പോര്‍ട്ട് അനി.. വിമാനത്താവളം, കൊച്ചി

2. മാടന്‍ പൌലോ.തമ്പാനൂര്‍ ബസ്‌ സ്റ്റാന്റ്

3 .അവില്‍ ജോണി..നീണ്ടകര.




തസ്കര തസ്കര ശ്രീമതി നോമിനേഷനുകള്‍


1 . പൊന്നമ്മ അക്കന്‍, തിരുവന്തോരം.

2 .ബ്ലേഡ് മറിയ,കൊച്ചി

3 . ഷീലാമ്മ കോട്ടയം..




ഭൂരിപക്ഷ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നാലു മണിക്കൂറു നേരം തിരുവനന്തപുരം സിറ്റിയെ മുള്‍മുനയില്‍ നിറുത്തി ആറു മാല പൊട്ടിച്ച കേസിലെ പ്രതി മാടന്‍ പൌലോയെ തസ്കരശ്രീ ആയും തസ്കര ശ്രീമതി ആയി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജില്‍ രാത്രി രണ്ടു മണിക്കൂറിനുള്ളില്‍,അഞ്ചു പുരുഷന്മാരെ വശീകരിച്ചു പണം പിടിങ്ങുന്നതിനിടെ പിടിയിലായപൊന്നമ്മ അക്കനെയും തിരഞ്ഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.പൊന്നമ്മ അക്കന് ഈ കാര്യത്തില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഭര്‍ത്താവ് ചിട്ടി മണിയന് ജട്ജസിന്റെ പ്രത്യേക പരാമര്‍ശം ഉണ്ട് എന്നും അറിയിക്കട്ടെ.



നാളെ കാലത്തേ നടത്താന്‍ അവകാശ പ്രഖ്യാപന ജാഥ ഒരു വന്‍ വിജയമാക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.തദവസരത്തില്‍ നമ്മുടെ ചിരകാല ആവശ്യമായ തസ്കര തിരിച്ചറിയല്‍ കാര്‍ഡ്‌ ഒരു യാഥാര്‍ത്ഥ്യം ആക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതാണ്. അങ്ങനെ മനസാ വാചാ അറിയാത്ത കേസുകളില്‍ ഉണ്ടാവുന്ന പീഡനം ഒരു വിധത്തില്‍ കുറക്കാന്‍ പറ്റും എന്നാണ് ഞാന്‍ കരുതുന്നത്..അന്യ സംസ്ഥാന തസ്കര തൊഴിലാളികളുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടമാകുന്ന നമ്മുടെ ഇടയിലെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് സംവരണം,പോലീസിന്റെ ഇടി മേടിച്ചു ആരോഗ്യം പോയ അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, ക്ഷേമനിധി എനീ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ടാവും. തമിഴ് നാടിലെ തസ്കര ഗ്രാമം പോലെ ഇവിടെയും ഒരെണ്ണം സ്ഥാപിക്കാനും,തസ്കരരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം സൌജന്യമാക്കാനും ആവശ്യപെടുന്നതാണ്. തസ്കരരുടെ മക്കള്‍ കളവിന്റെ പൊതു ധാരയില്‍ നിന്നും അകന്നു പോകാതിരിക്കാനും,സമൂഹത്തില്‍ മാന്യമായി കഴിയുന്ന നമ്മെ വെറും കള്ളന്മാരായി കണ്ടു നമ്മുടെ അടുത്ത തലമുറയെ വഴി തിരിച്ചു വിടാതിരിക്കാനും ഇതൊക്കെ ആവശ്യമാണ്..





തസ്കര ബോധ വല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഖടിപ്പിക്കുക, പുതുതായി ഇറങ്ങുന്ന മലയാളം, തമിഴ് , ഹിന്ദി, ചിത്രങ്ങളില്‍ വരുന്ന നവീന മാര്‍ഗങ്ങളെ കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ വിദഗ്ധ കള്ളന്മാരുടെ ഒരു പാനല്‍ തയ്യാറാക്കുക, തസ്കരര്‍ക്ക് വാഹനം ഓടിക്കല്‍ പരിശീലനം നല്‍കുക എന്നിവ ഉള്‍പ്പെടെ,ഈ സമൂഹത്തില്‍ തസ്കരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന എല്ലാ ബുധിമുട്ടുകക്കും പരിഹാരമുണ്ടാക്കുക എന്നതും പരിഗണയില്‍ ഉണ്ട്.



പൊതു യോഗത്തിന് ശേഷം, പ്രശസ്ത മോഷണ ചിത്രങ്ങള്‍ ആയ തസ്കരവീരന്‍, കളിക്കളം, മുതലായവയുടെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.തസ്കര സഹോദരങ്ങളുടെ ശ്രദ്ധ നയന്‍ താരയുടെ മാദക രംഗങ്ങളിലേക്ക് തിരിയാതെ മോഷണ രംഗങ്ങളില്‍ മാത്രം കേന്ദ്രീകരിക്കണമേ എന്ന് ഞാന്‍ വിനീതനായി അഭ്യര്‍ഥിക്കുന്നു.




അപ്രതീക്ഷിതമായി വ്യാജ പി.എസ്.സി രിക്രുട്ട്മെന്റ്റ് കേസില്‍ പെട്ടുപോയ ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ അഭാവത്തില്‍ ഓള്‍ കേരള തസ്കര ഫെസ്റ്റ് ഉല്‍ഖാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.നാല് വിഭാഗങ്ങളില്‍ ആയി വന്‍ സമ്മാനങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത് .ഭവന ഭേദനം, സ്വര്‍ണാഭരണ കവര്‍ച്ച, പോക്കറ്റടി, പിടിച്ചുപറി എന്നീ വിഭാഗങ്ങളില്‍ ഒന്നാമതെത്തുന്ന മോഷ്ട്ടാക്കള്‍ക്ക്, കളിപ്പിക്കല്‍ ജുവലറി നല്‍കുന്ന വിലയേറിയ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്..പിന്നെ നവ മോഷണ ദമ്പതികള്‍ക്ക് വെട്ടിക്കല്‍ & തട്ടിക്കല്‍ ട്രാവെല്‍സ് കൊടുക്കുന്ന "പോക്കറ്റടി ഇല്ലാത്ത നാടുകളിലേക്ക് ഉല്ലാസ യാത്ര"എന്ന ടൂര്‍ പാക്കേജ് ആണ് ആണ് മറ്റൊരു ആകര്‍ഷണം.ഏവരും ഈ അവസരം വിനിയോഗിച്ചു ഈ വര്‍ഷത്തെ തസ്കര ഫെസ്റ്റ് ഒരു വമ്പിച്ച വിജയം ആക്കണം എന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.








ഇന്നു ഈയോഗത്തിന് ശേഷം നടത്തുന്ന സിമ്പോസിയത്തില്‍ പ്രശസ്ത ജ്യോതിഷ വിദ്വാന്‍ ഡോ.കിളിമാനൂര്‍ രാധാകൃഷ്ണന്‍ " തസ്കര ജീവിതത്തില്‍ യന്ത്രങ്ങളുടെ പങ്ക് " എന്ന വിഷയം അവതരിപ്പിക്കും.. അതുപോലെ തന്നെ യോഗത്തിന് ശേഷം നമ്മുടെ പ്രധാന പ്രശ്നമായ തമിഴന്‍ മോഷ്ട്ടക്കള്‍ക്ക് ഒരു പണി എന്ന നിലക്ക് നടക്കുന്ന "അന്യ സംസ്ഥാന തസ്കര പുഷ്പാഞ്ജലി"ഒരു വന്‍ വിജയമാക്കാന്‍ എല്ലാരോടും അഭ്യര്‍ത്ഥിക്കുന്നു.






മൈക്ക് സെറ്റുകാരുടെ ശ്രദ്ധയ്ക്ക്‌..പൊതു യോഗത്തിന് ശേഷം മൈക്ക് സെറ്റുകളുടെ ഉത്തരവാദിത്തം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതല്ല.മറ്റൊരു പ്രധാന അറിയിപ്പ്,ബീവരജെസ് കോര്‍പറേഷന്‍ വില്‍പ്പന ശാലക്കടുത്തു നില്പന്‍ അടിക്കുന്ന എല്ലാ തസ്കര സുഹുരുതുക്കളും സ്വന്തംപണം കൊടുത്തു ഭക്ഷണം കഴിക്കേണ്ടതാണ്..




ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ എല്ലാ തസ്കര ശ്രീകള്‍ക്കും ശ്രീമതികള്‍ക്കും നന്ദി നമസ്കാരം..

Dec 19, 2010

ലീല ടീച്ചറിന്‍റെ ഹോസ്റ്റല്‍


ഈ പെണ്‍ പിള്ളേരെ കൊണ്ട് തോറ്റു എന്‍റെ അമ്മേ.എല്ലാം ഒന്നിനൊന്നു മെച്ചം.വലിയ ബക്കറ്റില്‍ വെള്ളം എടുത്തു കൊണ്ട് പോകുമ്പോള്‍ അമ്മിണി പറഞ്ഞു..അമ്മിണി അങ്ങനെ ആണ്..വലിയ എന്തോ കാര്യം ചെയ്യും പോലെ ആണ് എന്തും പറയുക..വലിയ അവസ്ഥയില്‍ ഒക്കെ ജീവിച്ചതാണ്..എന്ത് ചെയ്യാം..ഭര്‍ത്താവ് മരിച്ചു .കുട്ടികള്‍ ഒന്നും നേരെ ചൊവ്വേ ആയും ഇല്ല..പിന്നെ അമ്മിണി ഒരു സഹായം ആണ്.ഏകാന്തതയില്‍ അമ്മിണിയും ഈ പിള്ളേരും അല്ലാതെ ആരു ഇരിക്കുന്നു..അല്പം വര്‍ത്തമാനം കൂടുതല്‍ ഉണ്ടെന്നെ ഉള്ളു..പാവം ആണ്..പിന്നെ ആരെങ്കിലും വേണ്ടേ ഇവിടെ സംസാരിക്കാന്‍...എത്ര നേരമെന്നു വെച്ച ടി വി യില്‍ നോക്കി ഇരിക്കുന്നെ.തോരാത്ത മഴയല്ലേ കാലത്തേ മുതല്‍..പുറത്തേക്കു ഒന്ന് ഇറങ്ങാനേ തോന്നില്ല...മൂടിപുതച്ചു ചാരുകസേരേല്‍ ഇരിക്കുന്ന കണ്ടാല്‍ പിള്ളേര് വഴക്ക് പറയും.പിള്ളേര്‍ എന്ന് പറഞ്ഞാല്‍ അഞ്ചെട്ടു പേര്‍ ഉണ്ടേ..സ്വന്തം മക്കള്‍ അല്ലെങ്കിലും സ്വന്തം മക്കളെക്കാള്‍ കാര്യംഎല്ലാം വികൃതികള്‍ ആണ്..എന്നാലും സ്നേഹം ഉള്ള കൂട്ടരാ. പെണ്ണുങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാല്‍ ഒരു മേളമാ..


മെഡിസിനു പഠിക്കുന്ന പിള്ളേര്‍ ആയതുകൊണ്ട് എന്തെങ്കിലും അസുഖം വന്നാലും അവര്‍ തന്നെ നോക്കും ഇങ്ങനെ ഒരു കൂട്ട് കിട്ടിയത് നന്നായി...അവരുടെ കാര്യം ഒക്കെ നോക്കി നടന്നു സമയം പോകും.പിന്നെ ഒരു വരുമാനവും..അതിന്റെ അവശ്യം ഒന്നും ഉണ്ടായിട്ടല്ല..അമ്മിണിക്ക് ഒരു സഹായം...പെന്‍ഷന്‍ കിട്ടുന്ന തുക തന്നെ ഇവിടെ മിച്ചമല്ലേ..സ്കൂളില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ ഉണ്ട്.അതിന്റെ പലിശ തന്നെ എടുക്കാറില്ല..പാവപ്പെട്ടവരെ സഹായിക്കാറുണ്ട്..നാല് കുട്ടികളുടെ പഠിത്ത ചെലവും.പഠിക്കാന്‍ സഹായം ചോദിച്ചു വരുന്ന ആരെയും നിരാശരാക്കാറില്ല. അങ്ങനെ വരുന്നവരില്‍ തന്റെ മുഖവും ഭാസിയുടെ മുഖവും ദര്‍ശിക്കുമ്പോള്‍ പ്രത്യുപകാരം ചെയ്യാന്‍ വേണ്ടി ദൈവം തന്ന അവസരം എന്നെ കരുതിയിട്ടുള്ളൂ..


മൂന്നു വര്‍ഷമായി കുട്ടികള്‍ ഇവിടെ താമസിക്കുന്നു.ഭാസി ആണ് ആണ് ഇങ്ങനെ ഒരു ഉപായം പറഞ്ഞത്.മെഡിക്കല്‍ കോളേജ് അടുത്തല്ലേ..വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരു ഹോസ്റ്റല്‍ പോലെ തുടങ്ങാന്‍. ചേച്ചിക്ക് ഒരു കൂട്ടും ആയിരിക്കും എന്ന് കേട്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നി..എത്ര നാളാ ഇങ്ങനെ അമ്പലോം അനാഥ ശാലയും ആയിട്ടു ഒറ്റയ്ക്ക് .നാളെ കിടപ്പായി പോയാലും ആരെങ്കിലും കൂട്ടിനു ഉണ്ടാവില്ലേ എന്ന് ഭാസി ചോദിച്ചപോ വിഷമം തോന്നി.ഭാസിക്ക് അല്ലേലും സ്നേഹം കുറച്ചു കൂടുതല്‍ ആണ്.മാസത്തില്‍ ഒന്ന് വരും.ഒരു ദിവസം താമസിക്കും.ഡല്‍ഹിയിലാണ് ജോലി..ഭാര്യ സരോജം അവിടെ തന്നെ ഗസറ്റഡ് റാങ്കില്‍ .അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് ആയി...അത് കഴിഞ്ഞാല്‍ തറവാട്ടിനടുത്തു തന്നെ ഒരു വീട് വെച്ച് താമസിക്കണം എന്നാണ് അവന്റെ വിചാരം..വരട്ടെ..എന്‍റെ കാലം കഴിഞ്ഞാല്‍ ഇതെല്ലാം പിന്നെ ആര്‍ക്കാ..മറ്റൊരാള്‍ ഉണ്ടായിരുന്നത് എവിടെയാ എന്ന് പോലും അറിയില്ല..പത്തു പതിനെട്ടു വയസ്സുള്ളപ്പോള്‍ ആരോടും പറയാതെ ഒറ്റ പോക്ക്..പിന്നെ ഒരു വിവരവും ഇല്ല..



ആദ്യം രണ്ടു പേരാണ്
താമസിക്കാന്‍ വന്നത്.പിന്നെ അവരുടെ കൂട്ടുകാര്‍ എട്ടു പേരും കൂടി വന്നു.ഇതേവരെ ഒരാളെ വിട്ടു പോയുള്ളൂ.സുനന്ദ.അവളുടെ രീതികള്‍ എനിക്ക് പിടിക്കാഞ്ഞതോ,എന്‍റെ രീതികള്‍ അവള്‍ക്കു പിടിക്കാഞ്ഞതോ ആര്‍ക്കറിയാം.ഒന്ന് രണ്ടു ദിവസം താമസിച്ചു വന്നു..പിന്നെ ഏതോ ചെറുക്കന്മാരുടെ കൂടെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ഒന്ന് ഗുണദോഷിച്ചു...അത്രേ ഉണ്ടായുള്ളൂ..വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ...അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.ഹെഡ് മിസ്ട്രെസ്സ് ആയി റിട്ടയര്‍ ചെയ്ത ആളാ എന്നൊക്കെ അറിഞ്ഞിട്ടാണ് പലരും ഹോസ്റ്റല്‍ വിട്ടു വീട്ടില്‍ താമസിപ്പിക്കാന്‍ പിള്ളേരെ സമ്മതിച്ചത് തന്നെ...ഒരാള് ഇതിനു വേണ്ടി തന്നെ അവധി എടുത്തു അമേരിക്കേന്നു വന്നു എന്ന് പറഞ്ഞ തന്നെ അറിയാല്ലോ,എത്ര കാര്യമായിട്ടാ പിള്ളേരെ ഓരോരുത്തര്‍ നോക്കുന്നെ എന്ന്.


കൂട്ടത്തില്‍ സുന്ദരിയും ശാന്ത സ്വഭാവം ഉള്ളതും ശോഭ ആണ്.നല്ല അടക്കവും ഒതുക്കവും...അമ്മൂമ്മേ എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ തന്നെ ഒരു സുഖം.നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഈ പ്രായത്തില്‍ ഒരു കൊച്ചുമകള്‍ ഉണ്ടായേനെ എന്ന് ശോഭയെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്...അന്നത്തെ കാലത്ത് അത് നടന്നില്ല.പിന്നീട് മനസ്സും വന്നില്ല.ശോഭയ്ക്ക് അമ്മിണിയോടാണ് ആണ് കൂടുതല്‍ അടുപ്പം.അമ്മിണിയമ്മേ എന്നാണ് വിളിക്കുക.മറ്റു പിള്ളേര്‍ അമ്മിണി ചേച്ചി എന്നും കേള്‍ക്കാതെ ഭദ്രകാളീന്നും ഒക്കെ വിളിക്കുന്ന കേള്‍ക്കാം...


ഭാസീടെ മകന്‍ വിവേകിന് ശോഭ നല്ല ചേര്‍ച്ച ആണെന്ന് എപ്പോഴും ഓര്‍ക്കും.ഭാസി കഴിഞ്ഞ തവണ വന്നപ്പോള്‍ സൂചിപ്പിക്കുകേം ചെയ്തു.ഭാസി ആലോചിക്കാം ചേച്ചി എന്നെ പറഞ്ഞുള്ളൂ.നല്ല ജോലിയാണ് വിവേകിന്.അമേരിക്കയില് ‍എന്‍ജിനീയര്‍ .ഭാസിക്ക് ആണും പെണ്ണുമായി ഒന്നേ ഉള്ളു..അടുത്ത് തന്നെ വരുന്നുണ്ടത്രേ..ഈ തവണ കല്യാണം കഴിപ്പിക്കാനാ പരിപാടി. വന്നു കണ്ടു നോക്കട്ടെ..കാണാന്‍ നല്ലത്..പിന്നെ മെഡിസിന് പഠിക്കുന്ന കുട്ടി.വേറെ എന്ത് വേണം..പിന്നെ വീട്ടുകാര്‍..അവരോടാലോചിച്ചു നടക്കുന്നേല്‍ നടക്കട്ടെ...

മനോരാജ്യത്തില്‍ മുഴുകി ഇരുന്ന കൊണ്ട് ശോഭ വന്നത് അറിഞ്ഞില്ല..എന്താ അമ്മൂമ്മേ ഒരു ആലോചന..നിനക്കൊരു കല്യാണം ആലോചിച്ചതാ എന്ന് പറഞ്ഞപോഴേക്കും നാണം..കല്യാണം ഒന്നും ഇപ്പൊ വേണ്ട അമ്മൂമ്മേ..ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു..എം ബി ബി എസ് കഴിഞ്ഞു എംഡി.പിന്നെ ഒരു ജോലി . അമേരികയില്‍ ഉള്ള ഒരു ചെക്കന്‍ ആയാലോ ?എന്നെ ഒക്കെ കെട്ടാന്‍ ആരു വരാനാ അമ്മൂമ്മേ അമേരിക്കയില്‍ നിന്നും...അമ്മൂമ്മക്ക്‌ എന്നെ പറ്റി അറിയാഞ്ഞിട്ടാ. അമ്മിണിയമ്മയോടു ചോദിക്കു..പറയും എന്നെ പറ്റി .ശോഭ പുറത്തേക്കു പോയി.


ആകാംഷ അടക്കാന്‍ കഴിഞ്ഞില്ലില്ല...അമ്മിണീന്നു നീട്ടി വിളിച്ചു.കാര്യം പറഞ്ഞപോഴേക്കും അമ്മിണി പറഞ്ഞു.ആ ശോഭ കൊച്ചിന്റെ കാര്യം കഷ്ടമാ അമ്മെ..അച്ഛന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി..അമ്മ വീട് വീടാന്തരം കയറി ജോലി ചെയ്താണ് ശോഭയെ പഠിപ്പിക്കുന്നതത്രേ..പഠിക്കാന്‍ മിടുക്കി ആയതുകൊണ്ട് സ്കോളര്‍ഷിപ്‌ ഒക്കെ കിട്ടുമായിരുന്നു..പിന്നെ അടുത്തുള്ള പള്ളിയിലെ അച്ചനാണ് ഇടക്കൊക്കെ ഒരു സഹായം.നമ്മുക്ക് അത് വേണ്ടമ്മേ.ഭാസി അണ്ണന്‍ സമ്മതിക്കത്തില്ലാരിക്കും .



ലീല ടീച്ചര്‍ അമ്പതു വര്‍ഷങ്ങള്‍ക്കു അപ്പുറത്തേക്ക് പോയി..അച്ഛന്‍ മരിച്ചപ്പോള്‍ മൂന്നു ചെറിയ കുട്ടികളെ പോറ്റാന്‍ അമ്മ കഷ്ടപ്പെട്ട ദിവസങ്ങളിലേക്ക്.തയ്യല്‍ ജോലി ഒക്കെ ചെയ്തു പഠിക്കാന്‍ ഉള്ള പണം കണ്ടെത്തിയിരുന്ന ഒരു കൌമാരക്കാരിയിലേക്ക് .കാലത്തെ പത്രം വിതരണം ചെയ്തും ചെറിയ കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തും തന്നത്താന്‍ പഠിച്ച ഭാസിയെ കുറിച്ച്..അവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭാസി തന്നെ ആയിരിക്കും എന്ന് ടീച്ചര്‍ക്ക് തോന്നി..ഭാസിക്ക് പഴയകാലം മറക്കാന്‍ ആവുമോ ?

ഫോണ്‍ എടുത്തു നേരെ ഭാസിയെ വിളിച്ചു..വിവരങ്ങള്‍ എല്ലാം പറഞ്ഞു തീരും മുന്‍പേ ഭാസി പറഞ്ഞു.ചേച്ചി,വേറെ ഒന്നും തോന്നരുത്.സരോജതിന്റെ ഓഫീസിലെ ഐ എ എസ്സുകാരന്റെ മകളുമായി കല്യാണം ആലോചിചിരിക്കുകയാണ്..അതിനിടക്ക്...


ഫോണ്‍ വെക്കുമ്പോള്‍ ഒരു കാര്യം ടീച്ചര്‍ ഉറപ്പിച്ചിരുന്നു..ശോഭയെ തന്റെ ചിലവില്‍ തുടര്‍ന്ന് പഠിപ്പിക്കാനും, നല്ല രീതിയില്‍ കല്യാണം കഴിച്ചയക്കാനുമുള്ള തീരുമാനം..

Dec 6, 2010

വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി

പരമേശ്വരന്‍ വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി..എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്‍റെ വീട്ടില്‍എത്തില്ല...ഒന്‍പതുമണിക്കായിരുന്നുവീട്ടില്‍നിന്നും ഇറങ്ങിയത്‌ . ..കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി.ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്..ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി എഴുതാതെ ആണ് പോയതത്രേ.




കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്‍റെ വീട്ടിലെത്തി. സാര്‍ പറഞ്ഞതുപോലെ ഒന്നും അല്ലായിരുന്നു അവിടുത്തെ ചുറ്റുപാടുകള്‍.ഒരു സാധാരണ ഓടിട്ട വീട്.ചുവരുകള്‍ അവിടെയും ഇവിടെയും പൊളിഞ്ഞിരിക്കുന്നു..ജനലുകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല..തുണി കൊണ്ട് മറച്ച ജനാലകള്‍.ഒരു വില്ലജ് ഓഫീസ് ജോലിക്കാരന്റെ വീടാണ് അത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി....സാറേ..സാറെ..ആരെയും കാണാഞ്ഞപ്പോള്‍ പരമേശ്വരന്‍ ഉറക്കെ വിളിച്ചു..ഒരു മെലിഞ്ഞ രൂപം ഇറങ്ങി വന്നു...കൂടെ പത്തു പതിനാറു വയസുള്ള ഒരു പയ്യനും...മകനായിരിക്കും..അതോ അനുജനോ.



"അപ്പന്‍ജോലിക്ക് പോയെക്കുവാനല്ലോ.രണ്ടുമാസമായി വന്നിട്ട് .വല്ല കാശിന്റെ കാര്യത്തിനും ആണോ?" പയ്യനോട് കള്ളം പറയാന്‍ തോന്നിയില്ല."അത്യാവശ്യംആയി കുറെ രൂപ വേണം എന്ന് പറഞ്ഞിട്ട് പെങ്ങളുടെ മാല പണയം വെച്ച് കുറച്ചു കാശു കൊടുത്തായിരുന്നു..പെങ്ങള് പെറ്റുഎഴുന്നേറ്റു പോകാറായി..മാല എടുത്തു കൊടുത്തില്ലേല്‍ അളിയന്‍" പരമേശ്വരന്‍ നിര്‍ത്തി..


സാറിന്‍റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു"അല്പം കാപ്പികിട്ടിയാല്‍ കൊള്ളാമായിരുന്നു".പരമേശ്വരന്‍ പറഞ്ഞു.."കാപ്പിക്ക്..പൊടിയില്ല"അവര്‍ പറഞ്ഞു..".ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം കുഴപ്പത്തിലാണ്."സാര്‍ വന്നിട്ട് രണ്ടു മാസമായി എന്ന് പറഞ്ഞത് പരമേശ്വരന്‍ ഓര്‍ത്തു.."ഞാന്‍ പോകുവാണ്‌ കേട്ടോ..സാര്‍ വരുമ്പോള്‍ പരമേശ്വരന്‍, കുനുമ്പുംതടത്തില്‍ പരമേശ്വരന്‍ വന്നിരുന്നു എന്ന് പറഞ്ഞാല്‍ മതി"

തിരിച്ചു നടക്കുമ്പോള്‍ പയ്യന്‍ കൂടെ വന്നു...അപ്പന്‍ അവിടെ കുഴപ്പം വല്ലതും ഉണ്ടാക്കിയോ എന്ന് പയ്യന്‍ ചോദിച്ചു..കൂട്ടത്തില്‍ ഉള്ളവരില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ പണം കടം വാങ്ങിയിട്ടുണ്ട് എന്ന് പയ്യനോട് പറയാന്‍ തോന്നിയില്ല...പക്ഷെ അവനു എല്ലാം മനസിലായി എന്ന് ആ കണ്ണുകള്‍ പറഞ്ഞു."പഠിക്കുന്നുണ്ടോ മോന്‍?" പരമേശ്വരന്‍ ചോദിച്ചു.."പഠിത്തം നിര്‍ത്തി".പയ്യന്‍ പറഞ്ഞു..വേറെ ഒന്നും ചോദിയ്ക്കാന്‍ മനസ്സനുവദിച്ചില്ല.

വഴിയില്‍ ഒരു മധ്യ വയസ്കനെ കണ്ടു..ഒരു ദയയും ഇല്ലാതെ അയാള്‍ പയ്യനോട് ചോദിച്ചു.."ആരാ..എവിടുന്നാ.നിന്റെ അപ്പന്‍ കാശ് കൊടുക്കാന്‍ ഉള്ള വല്ലവരും ആണോടാ?"പയ്യന്‍ ക്രുരമായി ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി..മധ്യവയസ്കന്‍ പറഞ്ഞു."ഹും പറഞ്ഞപോ ഇഷ്ട്ടപ്പെട്ടില്ല ചെറുക്കന്..ഇതേപോലെ കുറെ പേര് കാശു ചോദിച്ചു വരാറുണ്ട്.എത്ര നല്ല ജോലി.കള്ളും കുടിച്ചു ചീട്ടും കളിച്ചു നടന്നാല്‍ പിന്നെ എങ്ങനെയാ".




ചീട്ടുകളി ഭ്രാന്തന്‍ ആയിരുന്നു മാത്യു സാര്‍..കുറെ കടം വരുത്തി വെച്ചു എന്നും നില്‍ക്കക്കള്ളി ഇല്ലാതെ ആണ് വണ്ടിപെരിയാര്‍ വിട്ടതെന്നും പിന്നീടാണ് മനസിലായത്..ഒരു വസ്തുവിന്റെ പോക്ക് വരവ് സംബന്ധമായിട്ടായിരുന്നു മാത്യു സാറിനെ പരിചയം..പിന്നെ പരമേശ്വരന്‍ തന്റെ വീടിന്റെ അടുത്ത് കുറഞ്ഞ വാടകയ്ക്ക് ഒരു വീട് ഏര്‍പ്പാടാക്കി..ഇടയ്ക്കു പരമേശ്വരനെ വിളിച്ചു ബ്രണ്ടിക്കടയില്‍ കൊണ്ടുപോയി സല്ക്കരിക്കും..നാട്ടിലെന്തോ അത്യാവശ്യമാ,വൈകുന്നേരത്തിനു മുന്‍പ് ആയിരം രൂപ വേണം എന്ന് പറഞ്ഞപോ ഒന്നും ആലോചിച്ചില്ല...പെങ്ങളുടെ മാല പണയം വെച്ചു പൈസ കൊടുത്തു..പിന്നെമാത്യു സാറിനെകണ്ടിട്ടില്ല..എന്നിട്ടുംമാത്യുസാറിനോട്ദേഷ്യം തോന്നിയില്ല. സ്നേഹമുള്ള മനുഷ്യന്‍‍.പരിചയക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ്..മനപൂര്‍വം പറ്റിക്കും എന്ന് കരുതാന്‍ സാധിക്കുന്നില്ല..




കോട്ടയത്ത്‌ എത്തിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞിരുന്നു...വണ്ടിപെരിയാരിനുള്ള അവസാനത്തെ ബസും പോയിരുന്നു.ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉള്ള ലോഡ്ജില്‍ മുറി എടുക്കുമ്പോഴും അളിയനോട് എന്ത് അവുതാ പറഞ്ഞു നില്‍ക്കും എന്നായിരുന്നു മനസ്സില്‍ .

മുറിയില്‍ കയറി ഒന്ന് മുഖം കഴുകി. മാറി ഉടുക്കാന്‍ ഒന്നുമില്ല...ഇന്ന് തന്നെ മടങ്ങാമെന്നായിരുന്നല്ലോ കണക്കു കൂട്ടല്‍...പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒരു തെറുപ്പു ബീഡി കൂടി ബാക്കി..ആരോടെങ്ങിലും തീ ചോദിക്കാനായി വെളിയിലേക്ക് ഇറങ്ങവേ ആയിരുന്നു ആ പരിചിത രൂപം കൈയ്യില്‍ ഒരു പൊതിയുമായി ആടിയാടി അടുത്ത് മുറിയിലേക്ക് കേറിപ്പോയത്..മാത്യു സാര്‍..പുറകെ ചെന്ന പരമേശ്വരന്‍ മുറിയിലേക്ക് നോക്കിയപ്പോഴേക്കും സാര്‍ കട്ടിലിലേക്ക് കമിഴ്ന്നു വീണിരുന്നു..മദ്യത്തിന്റെ രൂക്ഷ ഗന്ധം ..അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്ന സാറിനെ കുലുക്കി വിളിച്ചു..ആരാ..നീ പോ...എന്റെ കൈയില്‍ ഒന്നുമില്ല...നാളെ വാ..മുഴുവന്‍ തരാം...സാര്‍ പിന്നെയും പിന്നെയും നാളെ വാ നാളെ വാ എന്ന് പറഞ്ഞു കൊണ്ടിരുന്നു....പോക്കറ്റില്‍ തപ്പി നോക്കി..രണ്ടു രൂപയും കുറെ തുട്ടുകളും..അടുത്ത് കിടന്ന പൊതി അഴിച്ചു നോക്കി...ഒരു പൊതി ചോറും,ബ്രാണ്ടിയും പിന്നെ ഒരു കീടനാശിനിയും..പരമേശ്വരന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയത് പോലെ.സാറിന്റെ ഭാര്യയുടെയും മകന്റെയും കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങള്‍ ഓര്‍മ്മ വന്നു..കീടനാശിനി എടുത്തു ലോഡ്ജിന്റെ പിന്നിലെ കുപ്പത്തൊട്ടിയില്‍ കളഞ്ഞിട്ടു വീണ്ടും സാറിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടികിട്ടാതിരുന്നത് ഒരു നിയോഗം ആയിരുന്നു എന്ന് മനസ്സില്‍ ഓര്‍ത്തു..ഒരാളെ മരണത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് എങ്കിലും രക്ഷിക്കുക എന്ന നിയോഗം..

Dec 2, 2010

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പചായന്‍ എന്ന ദ്രോഹി )

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പച്ചന്‍ വേര്‍ഷന്‍ )
നാലാമത്തെ തവണയും കൃഷ്ണന്‍ കുട്ടി വിളിച്ചപോള്‍ ഈപ്പച്ചന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...കൊടുത്തു ഒരു ഡോസ് .അല്ല പിന്നെ എങ്ങനെ കൊടുക്കാതെ ഇരിക്കും...നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.കഴിഞ്ഞ തവണ നാട്ടില്‍ പോയപോ കിട്ടിയ കുരിശാ കൃഷ്ണന്‍ കുട്ടി.അന്നാമ്മ ആവുന്നത് പറഞ്ഞതാ.വേണ്ട എന്ന്..ഇതൊക്കെ പിന്നെ കുരിശാകും എന്ന്.ഭാര്യവീട്ടുകാരുടെ അഭിമാനം വാനോളം ഉയര്‍ന്നോട്ടെ എന്ന് കരുതി..ഇനി അങ്ങോട്ട്‌ ചെല്ലാന്‍ പറ്റും എന്ന് തോന്നുന്നില്ല..ഇവന്‍ കേറി പോയാല്‍ പിന്നെ നാട്ടില്‍ ചെന്ന് എന്ത് പുകിലാ ഉണ്ടാക്കാന്‍ പോകുന്നെ എന്നറിയില്ല..എന്തൊക്കെ ഇല്ലാ വചനം പറയുമോ എന്തോ."രണ്ടു പെണ്‍ പിള്ളേരാ..വണ്ടി ഓട്ടിച്ചു നടന്നിട്ട് എങ്ങനെ കഴിയാനാ"എന്നൊക്കെ കരഞ്ഞു പറഞ്ഞപോ നോക്കാം എന്നൊരു വാക്ക് പറഞ്ഞു പോയി..ഒരു തരത്തില്‍ ആണ് കൂട്ടത്തില്‍ ജോലി ചെയ്യുന്ന അറബീടെ കൈയും കാലും പിടിച്ചു ഒരു വിസ ഒപ്പിച്ചത്.പത്തു പൈസ ചിലവില്ലാതെ കൃഷ്ണന്‍ കുട്ടി കേറി വരുവേം ചെയ്തു...വന്ന അന്ന് തൊട്ടു വിളിയോട് വിളിയാ..അതില്ല..ഇതില്ല...എനിക്ക് പോണം എന്നൊക്കെ പറഞ്ഞു...എന്നാ പിന്നെ എന്തോന്നിന ഇങ്ങോട്ട് കേറി വന്നെ എന്ന് എങ്ങനെ ചോദിക്കാതെ ഇരിക്കും...അവനു കാലത്തേ പുട്ടും ഇടലീം വേണം..ഉച്ചക്ക് ചോറും മീനും വേണം..രാത്രി രണ്ടെണ്ണംവീശണം.പിന്നെ ഡ്രൈവര്‍ പണി മാത്രേ ചെയ്യു..പടി കേറാന്‍ പറ്റില്ല ..ലിഫ്റ്റ്‌ വേണം..അങ്ങനെ വളരെ ചെറിയ ആവശ്യങ്ങളെ ഉള്ളു..എന്റെ പോന്നു തമ്പുരാനെ...വേറെ ഏതാണ്ട് വരാന്‍ ഇരുന്നതാ..

പി. ടി. ഭാസ്കരന്‍ : വെറുതെ ( എന്തിനാ ) ഒരു അളിയന്‍:

അളിയന്‍ ഗള്‍ഫില്‍ ആണെന്ന് ഒരു മാസം തികച്ചു പറയാന്‍ പറ്റിയില്ലലോ എന്നോര്‍ത്താണ് ദണ്ണം.അതെങ്ങന..ചെന്ന ദിവസം മുതല്‍ വിളിയോട് വിളി അല്ലെ..എനിക്ക് പോരണം എനിക്ക് പോരണം എന്നും പറഞ്ഞു..അളിയന്‍ ഗള്‍ഫില്‍ പോയി എന്ന് നാട് മുഴുവന്‍ അറിയുവേം ചെയ്തു..ബ്ലേഡ് പലിശക്ക് പണം വാങ്ങിയ പോകാന്‍ ഉള്ള രൂപ ശരിയാക്കിയെ..ഇനി അതൊക്കെ എങ്ങനെ കൊടുക്കും എന്റെ ശ്രീ പദ്മനാഭാ..


പി ടി. കുശല കുമാരി (മിസ്സിസ് കൃഷ്ണന്‍ കുട്ടി )
എന്നാലും ഭാസ്കരണ്ണാ.ഈ ചതി വേണ്ടാരുന്നു...സഹോദരിമാരോട് ഇങ്ങനെ തന്നെ വേണം.കുവൈറ്റിലെ മരുഭൂമിയില്‍ കിടന്നു നരകിക്കാന്‍ ആയിരുന്നോ അണ്ണന്‍ കൃഷ്ണേട്ടനെ കേറ്റി വിട്ടത് ? പോയി രണ്ട് വര്ഷം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ടെയിലര്‍ സുകുമാരന്‍ തന്ന ചുരിദാര്‍ വാങ്ങിയത്..ഇനി അത് എങ്ങനെ തിരികെ കൊടുക്കും ?


ഈപ്പചായന്‍ എന്ന ദ്രോഹി ( കൃഷ്ണന്‍ കുട്ടി വേര്‍ഷന്‍ )

കാര്യം ഒക്കെ ശരിയാ..നാട്ടില്‍ വലിയ പച്ച ഒന്നും ഇല്ലാരുന്നേലും മന സമാധാനം ഉണ്ടായിരുന്നു..ഈ ഗള്‍ഫ് എന്ന് പറഞ്ഞാല്‍ ഇത്രേം വലിയ ബുദ്ധിമുട്ട് ആരിക്കും എന്ന് ആരറിഞ്ഞു.വന്ന ദിവസം മുതല്‍ തുടങ്ങിയ പീഡനം ആണ്..കാലത്തേ എട്ടുമണിക്ക് വിമാനത്തെന്നു ഇറങ്ങി അറബീടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈപ്പചായന്‍ ചതിക്കുകയായിരുന്നു എന്നറിഞ്ഞത്..വണ്ടി ഓട്ടിക്കാന്‍ ആണെന്നും പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ട് പോന്നത്...കാലത്തെ കഴിക്കാന്‍ പുട്ടോ ദോശയോ തന്നില്ല അത് പോട്ടെ...വണ്ടി കഴുകി ഇടാന്‍ പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത ഒരു ഓസ് തന്നിട്ട് ദ്രോഹി പോയി...എന്നിട്ട് കഴുവി കഴിഞ്ഞപോ അങ്ങേരു തന്നത്താന്‍ വണ്ടി ഓട്ടിച്ചു പോയി..എന്ന പിന്നെ എന്തോന്നിന എന്റെ ആവശ്യം..പെബ്രന്നൊരു വന്നിട്ട് അവരുടെ വണ്ടി കഴുവിച്ചു..എന്നിട്ട് അവരും കൊണ്ടുപോയി ഒന്ന്...പിള്ളേരെ സ്കൂളില്‍ കൊണ്ടുപോകാന്‍ ഒരു ബംഗാളി..ഭാഗ്യത്തിന് അവന്‍ വണ്ടി കഴുവാന്‍ പറഞ്ഞില്ല...കേടായ ടയര്‍ മാറ്റി ഇടുവിച്ചേ ഉള്ളു..


ഒന്ന് നടുവ് നിവര്‍ക്കാം എന്ന് കരുതി നാല്‍പതു പടികേറി (ലിഫ്റ്റ്‌ ഒക്കെ അറബിക്ക് മാത്രമല്ലെ ഉള്ളു നമ്മളെ പോലുള്ള അപ്പാവികള്‍ക്ക് എന്നും പതിനെട്ടാം പടി ശരണം)റൂമില്‍ ചെന്ന് ചെരിഞ്ഞേ ഉള്ളു...താഴേന്നു ശ്രീലങ്കക്കാരി വേലക്കാരി വിളിയോട് വിളി .അവ പിന്നെ പിന്നെ ഒന്നും പറഞ്ഞാല്‍ മനസിലാകാത്ത കൊണ്ട് കുഴപ്പമില്ല..പടി ഇറങ്ങി താഴെ ചെന്നപോള്‍ പരിപ്പിളകി..അക്കന്‍ ചോറിനു പകരം ഒരുമാതിരി റബര്‍ പോലുള്ള ഒരു ദോശ എടുത്തു കയ്യിലേക്ക് തന്നു പിന്നെ കുറെ തൈരും..പണ്ട് വീട്ടില്‍ ചോറിനു പകരം കപ്പ തന്നപ്പം പ്ലേറ്റ് എടുത്തു എറിഞ്ഞപോലെ ഞാന്‍ എന്തേലും ചെയ്തുപോയേനെ..എറിയാന്‍ പ്ലേറ്റ് ഇല്ലല്ലോ.പിന്നെ ഈപ്പച്ചയന്റെ കാര്യം ഓര്‍ത്തിട്ട..വന്ന ദിവസം തന്നെ മൊട കാണിച്ചു എന്ന് ചീതപ്യാര് വേണ്ട . ഒരു വിധത്തില്‍ അതും കേറ്റി നട കേറി മുകളില്‍ ചെന്നപോഴേക്കും എല്ലാം ഫ്ലാറ്റ്...വയറ്റില്‍ കാറ്റ് മാത്രം..ഒന്ന് മയങ്ങി വന്നപോഴേക്കും വിളി വന്നു.കുറ്റി..കുറ്റി..അറബി ആണ് .വണ്ടിയെന്നു സാധനങ്ങള്‍ ഇറക്കി വെക്കാന്‍..എന്റെ അമ്മച്ചിയെ..ഇത്രേം സാധനങ്ങള്‍ നാട്ടില്‍ ഇറക്കാന്‍ കൂടിയാല്‍ കീടം അടിക്കാന്‍ ഒരാഴ്ചത്തേക്കുള്ള പൈസ കിട്ടിയേനെ..



രാത്രി ആയാല്‍ അറബികള്‍ ഓരോന്നായി വരാന്‍ തുടങ്ങും...കാപ്പികുടീം പുകവലീം..ചിരീം ബഹളോം തന്നെ.ഇടക്ക് വഴക്കുണ്ടാക്കും പോലെ തോന്നുകേം ചെയ്യും.ഇതിനൊന്നും ഉറക്കോം ഇല്ലേ ..കുറ്റീ..കുറ്റീ എന്ന് വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ വെയിന്‍ അദ ഗവാദ് എന്ന് പറയുന്ന കേള്‍ക്കാം..ഈ ഗവാദ് എന്ന് പറഞ്ഞാല്‍ സ്നേഹം കൊണ്ട് വിളിക്കുന്നതല്ല..തന്തക്കു വിളിക്കുന്നതാ എന്ന് പിന്നെ അല്ലെ മനസിലായെ..നെയ്യാറ്റിന്‍ കരയില്‍ ല്വാറി ഓടിച്ചു നടക്കാന്‍ എന്തൊരു സുഖമായിരുന്നു...വൈകുന്നേരം പിരിവെടുത്തു കീടം..പിന്നെ വാസുവണ്ണന്റെ തട്ടുകടെന്നു ശാപ്പാട്..അല്ല..എന്നെ പറഞ്ഞ മതി..അളിയന്‍ ഭാസ്കരന്‍ നിര്‍ബന്ധിചിട്ടല്ലേ ഇങ്ങോട്ട് കെട്ടി എടുത്തേ..അല്ലെ തന്നെ ലോകത്തില്‍ ഏതെങ്കിലും അളിയന്‍ സ്വന്തം അളിയനോട് ആത്മാര്‍ഥത കാണിച്ചിട്ടുണ്ടോ ..വന്നിട്ട് ദിവസം കുറെ ആയി ...ഈ നേരം വരെ വളയം പിടിക്കാന്‍ പറ്റിയിട്ടില്ല..ലൈസെന്‍സ് വേണോന്നു...അതില്ലേ ജെയിലില്‍ ഇടുമെന്ന്...ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓട്ടിച്ചു പിടിച്ചാല്‍ ഇവിടെ മാത്രമല്ല ലോകത്തെവിടെ ആണെങ്കിലും പോലീസ് പിടിക്കും എന്ന് ഈ പോട്ടന്മ്മാര്‍ക്ക് അറിഞ്ഞു കൂടെ ? വണ്ടി പണിക്കു വന്നാല്‍ അതല്ലേ ചെയ്യിക്കാവൂ.ഇത് ചെടിക്ക് തടം ഇടണം.വണ്ടി കഴുവണം..മീന്‍ കഴുവി വൃത്തിയാക്കണം..വീട് ക്ലീനിംഗ് നടത്തണം..ഒരു മിനുട്ട് ചുമ്മാ ഇരിക്കുന്ന കണ്ടാല്‍ അറബി പണി തരും..ഈപ്പച്ചന്‍ ഇന്ന് വൈകിട്ട് ടിക്കറ്റും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട് .നാട്ടില്‍ ചെന്നിട്ടു വേണം അറബീനെ ഒന്ന് ഫോണ്‍ വിളിച്ചു തെറി പറയാന്‍.

നാട്ടില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കും എന്നാ ഈപ്പചായന്റെ ചോദ്യം..ഇങ്ങോട്ട് വരും മുന്‍പ് നാട്ടില്‍ തന്നല്ലോ ജീവിച്ചേ..അല്ലെ തന്നെനാട്ടില്‍ചെല്ലുബോഴേക്കും വിഴിഞ്ഞം പദ്ധതി വരും..പിന്നെ വള്ളം അടുപ്പിക്കാന്‍ ഈ അറബികള്‍ ക്യു നില്കും നമ്മുടെ ഒക്കെ മുന്‍പില്‍ എന്നാ അട്ടിമറി തൊഴിലാളി യുണിയന്‍ സെക്രെട്ടറി സഖാവ് കുട്ടന്‍ പറഞ്ഞത്..

നല്ല മനുഷ്യനാ ഈപ്പചായന്‍....ഈപ്പച്ചാ ..നീ നാട്ടിലേക്ക് വാ ..വെച്ചിട്ടുണ്ട് ഞാന്‍...

Nov 24, 2010

തോമസ്‌ എന്ന കുഷാന്‍ടാംഗ്.


ഇരുപതു വര്‍ഷങ്ങള്‍ക്കു മേല്‍ ആയിട്ടും ഇന്നും കുഷാനെ മറക്കാന്‍ പറ്റുന്നില്ല...


എന്‍റെ കോളേജു ദിനങ്ങളില്‍ ആയിരുന്നു പേരൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ പ്രവര്‍ത്തനം ആരംഭിച്ചത്.സമ പ്രായക്കാരായ ഒരു കൂട്ടം കുട്ടികളുടെ ഒരു ചെറിയ സംരംഭം.അതില്‍ രക്ഷാധികാരികള്‍ ആയ ഒരു പിടി മുതിര്‍ന്നവരും. ഒരു ഷട്ടില്‍ ക്ലബ്‌ ആയി ആയിരുന്നു തുടക്കം.പിന്നെ നാടന്‍ പന്ത് കളിയും തുന്ടങ്ങി.കോട്ടയം ജില്ലയിലെ ടീമുകള്‍ക്കായി നാടന്‍ പന്തുകളി ടൂര്‍ണമെന്ടു നടത്തി.ഞാലിയാകുഴിക്കാരും,പുതുപ്പള്ളിക്കാരും, കുറിച്ചി,പാമ്പാടി എന്നിവിടുന്നുള്ള ടീമുകളും ഒക്കെ വന്നു കളിച്ചു.ഒരു മുറി ഉണ്ടായി.ക്ലബ്‌ വളര്‍ന്നു.അവധി ദിവസങ്ങളും വൈകുന്നേരങ്ങളും ചിലവഴിക്കാന്‍ ഒരിടം.പിന്നെ വീട്ടില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാനും !

അങ്ങനെ ഇരിക്കെ ഒരു ദിവസം ആയിരുന്നു തോമസ്‌ ക്ലബ്ബിലേക്ക് കയറി വന്നത്.ഞങ്ങളെക്കാള്‍ ഒക്കെ ചെറുപ്പമായിരുന്നു തോമസ്‌.യഥാര്‍ഥ പേര് കുഷാന്‍ടാംഗ്.ഒരു നേപ്പാളി പയ്യന്‍.നാട്ടിലെ ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ആയിരുന്നു കുഷാന്‍ ജോലിക്ക് നിന്നിരുന്നത്.നേപ്പാളില്‍ കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തിയിരുന്ന അവര്‍ അവിടെ നിന്നും കണ്ടെത്തിയതായിരുന്നു കുഷാനെ.കുഷാനെ അവര്‍ തോമസ്‌ എന്ന് വിളിച്ചു.വീട്ടു ജോലിക്കും, കടയില്‍ പോയിവരാനും ഒക്കെയായിരുന്നു അവന്‍.ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്നു ഞങ്ങള്‍.മെമ്പര്‍ അല്ലാത്ത ഒരു പുതുമുഖത്തിന് കൊടുക്കണ്ടിയിരുന്ന ഒരു പരിഗണന തന്നെ ആയിരുന്നു ഞങ്ങള്‍ തോമസിന് കൊടുത്തിരുന്നത്..അതിനു ഞങ്ങളുടെ ന്യായം പേരൂര് തന്നെ ഉണ്ടായിരുന്ന മറ്റൊരു ക്ലബ്ബില്‍ ചീട്ടു കളിയ്ക്കാന്‍ കൂടിയിരുന്ന ചേട്ടന്മാര്‍ ആയിരുന്നു. അങ്ങനെ പറഞ്ഞായിരുന്നല്ലോ അവര്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിരുന്നത്.


തോമസ് പക്ഷെ മടുത്തു പിന്മാറിയില്ല.എന്നും വരും.കളി കാണും.മുറി മലയാളത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കും...അഞ്ചാം ക്ലാസില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍ പഠിപ്പിച്ച "തുമാര നാം ക്യാ ഹേ" പോലുള്ള ഹിന്ദി ഞങ്ങള്‍ എടുത്തു അലക്കി.പകരം തോമസ്‌ ഞങ്ങളോട് "നിന്റെ പെറു തൂമസ്" എന്ന് പറയുമായിരുന്നു.


പിന്നെ എപ്പോഴോ തോമസ്‌ ഞങ്ങളില്‍ ഒരുവന്‍ ആയി.ഒരു നല്ല കളിക്കാരന്‍ ആയിരുന്നു തോമസ്‌.സ്ട്രയ്ക്കാര്‍ കിട്ടിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ കോയിന്‍ ഒന്നിച്ചിടും...മിക്കവാറും ഞങ്ങള്‍ തോമസിനോടോ തോമസിന്റെ ടീമിനോടോ തോല്‍ക്കും..കൃത്യമായി എല്ലാ ദിവസവും വൈകുന്നേരം തോമസ്‌ എത്തുമായിരുന്നു.ഒരു മണിക്കൂര്‍ മാത്രമേ തോമസ്‌ കളിക്കുമായിരുന്നുള്ളൂ. ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും ധരിച്ചു ഒരു പഴയ സൈക്കിള്‍ ചവിട്ടി പാഞ്ഞു നടക്കുന്ന തോമസ്‌ ആദ്യമാദ്യം ഞങ്ങളുടെ നാട്ടില്‍ ഒരു കാഴ്ച ആയിരുന്നു.


ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്ത‍എത്തിയത് .മോഴാട്ടുവാല എന്ന്
അറിയപ്പെട്ടിരുന്ന പാട ശേഖരത്തില്‍ കൊച്ചുവള്ളതില്‍ കളിയ്ക്കാന്‍ പോയ കുഷാനെ കാണാതായി എന്ന്.മീന്‍പിടിത്തം നിര്‍ത്തി ഞങ്ങള്‍ വാടകക്കെടുത്ത സൈക്കളില്‍ മോഴാട്ടുവാലയിലേക്ക് പോയി.ഇടതോരാത്ത മഴ.മോഴട്ടുവാഴയിലേക്ക് പോകുന്ന ടാറിടാത്ത വഴിയില്‍ ഒരുപാട് സൈക്കള്‍ ടയര്‍ പാടുകളും ജീപ്പ് ടയര്‍ പാടുകളും ഞങ്ങള്‍ കണ്ടു..കുടയും പിടിച്ചു നടന്നും ഓടിയും പോകുന്ന നാട്ടുകാര്‍ . ഒരു ഗ്രാമം മുഴുവന്‍ മോഴട്ടുവാലയിലേക്ക്പോകുകയായിരുന്നു..പാടത്തില്‍
വെള്ളം കയറി കിടക്കുന്ന പ്രദേശത്ത് ഒരുപാട് വള്ളങ്ങളും മുങ്ങി തപ്പുന്ന നാട്ടുകാരും...


ഇരുട്ടിയതിനാല്‍ അന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു നാട്ടുകാര്‍ മടങ്ങി.പിറ്റേന്ന് കാലത്തേ ഞങ്ങള്‍ അറിഞ്ഞു.കുഷാനെകിട്ടി എന്ന്..വീണ്ടും ഒരു ഗ്രാമം മുഴുവന്‍ മോഴാട്ടുവാലയിലേക്ക്.പാടത്തിന്റെ കരയില്‍ വിറങ്ങലിച്ച നിലയില്‍ കിടത്തിയിരുന്ന കുഷാനെ ഒന്നേ നോക്കാന്‍ പറ്റിയുള്ളൂ.വെളുത്ത ടീ ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും തന്നെ ആയിരുന്നു അന്നും കുശാന്റെ വേഷം .

ഇപ്പോഴും മോഴാട്ടുവാല വഴി അപൂര്‍വമായി എങ്കിലും പോകേണ്ടി വരുമ്പോള്‍ കുഷാന്‍ മനസ്സില്‍ വരാറുണ്ട്..വഴിയില്‍ വെച്ച് കാണുമ്പോള്‍ ബ്രേക്കില്ലാത്ത സൈക്കള്‍ കാലുകൊണ്ട്‌ നിര്‍ത്തി കുഷാന്‍ ചോദിച്ചിരുന്ന ആ ചോദ്യവും..

സുഗമാണോ..സുഗമാണ്..

Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല..എന്നാലും എങ്ങനെ ദേഷ്യം വരാതെ ഇരിക്കും....നല്ല വാടക ആരുന്നു കൊച്ചന്‍ തന്നോണ്ടിരുന്നെ..ഏതോ ഐ ടി കമ്പനിയില്‍ ആണ് പണി..വ്യാഴാഴ്ച എന്ന ദിവസമുന്ടെല്‍ പുള്ളി എവിടേലും മുങ്ങും. പിന്നെ സണ്‍‌ഡേ കേരിവരുവോള്ളരുന്നു...ഒരു ശല്യവും ഇല്ലാത്ത കൊച്ചന്‍..കൊച്ചു തോമെടെ വാടക നോക്കി ചേര്‍ന്ന ചിട്ടി ഇനി ഗോപി.വള്ളിക്കെട്ടായല്ലോ എന്റെ പുണ്യാളാ.



ഇതൊന്നുമല്ല , ശോശാമ്മേടെ ഉറ്റ സുഹൃത്തും ( ബദ്ധ ശത്രുവും കൂടി ആണ് കേട്ടോ ) കൂടിയായ ഷീലയുടെ ചേട്ടന്റെ മോളെ കല്യാണം കഴിച്ചു അങ്ങോട്ട്‌ മാറുവേം കൂടിയാണല്ലോ എന്നോര്‍ക്കുംബോഴാ കൂടുതല്‍ വിഷമം.മൂത്തമോള് മോളിക്കുട്ടീടെ പ്ലസ്‌ ടു കഴിയട്ടെ എന്നിട്ട് കല്യാണം ആലോചിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അല്ലെ ഷീല കേറി വീണത്..മോളികുട്ടീനെ ഒന്നാലോചിചാലോ എന്ന് ഈ പൊട്ടി ശോശാമ്മ ഷീലയോട് പറഞ്ഞതെ ഉള്ളു..ചേട്ടന്റെ മോള് സിന്ധു പ്ലെയിന്‍ പിടിച്ചു ഇങ്ങു എത്തി..അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ..ഇനി ഷീലേം അവിരയും കൂടി ചെറുക്കനേം പെണ്ണിനേം കൂടി അവിടെ താമസിപ്പിക്കും.വാടക അവിര വാങ്ങിക്കാതെ ഇരിക്കുമോ..അവിര ആരാ മോന്‍..കുറെ കാലമായിട്ടു അവിരക്ക് കുശുംബാരുന്നു..ഇന്നാളു ഇവിടുത്തെ എല്‍ സി ഡി ടിവി കണ്ടിട്ട് പറഞ്ഞു ഇതേല്‍ പടം കാണാന്‍ ഒരു രസോം ഇല്ല..ആള്‍ക്കാരുടെ ചെള്ള ഒക്കെ വീര്‍ത്തിരിക്കുന്ന പോലെ തോന്നുന്നു എന്ന്.. ഞാന്‍ വിടുമോ..അത് കുഞ്ഞു ടിവി കണ്ടിട്ട് വലുത് കണ്ടിട്ടാ എന്ന് ഒരു താങ്ങ് താങ്ങി..അടുത്ത ആഴ്ച അവിടെ ദേ എല്‍ സി ഡി..ചെള്ളക്കൊന്നും ഒരു കുഴപ്പോം ഇല്ല ..കുറെ നാളായി സ്മാര്‍ട്ട്‌ സിറ്റി വരുന്നതിനടുത്തു ഉള്ള അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ കാര്യം പറഞ്ഞു ഭയങ്കര പൊങ്ങച്ചം ആരുന്നു..സ്മാര്‍ട്ട്‌ സിറ്റി വരുന്നില്ല എന്ന് ന്യൂസ്‌ ഉണ്ടാരുന്നു എന്ന് .പറഞ്ഞപോ...ഡിം..


പെണ്ണുങ്ങള് ഒരേ ബാങ്കില്‍ ജോലിയാനെകിലും പരസപരം കാണാന്‍മേല ..മിനിസ്ട്രീല്‍ നെഴ്സുംമാര്‍ക്ക് ശമ്പളം കൂട്ടി എന്ന് കേട്ടപോ മാത്രം രണ്ടു പേരും കൂടി ഒന്നായി..അവരുടെ കുറ്റം പറയാന്‍ തുടങ്ങി .അവിടെ വള വാങ്ങിച്ചാല്‍ ഇവിടെ മാല വാങ്ങിക്കണം..ഇവിടെ ഡയമണ്ട് വാങ്ങിച്ചാ അവിടെ പ്ലാടിനം വാങ്ങിക്കണം.അവിടെ ഫ്ലാറ്റ് ബുക്ക്‌ ചെയ്താല്‍ ഇവിടെ വില്ല ബുക്ക്‌ ചെയ്യണം .ഹോ ഈ മത്സരം മടുത്തു എന്റെ ഗീവര്‍ഗീസ് പുണ്യാളാ..മനുഷ്യന്‍ രണ്ടു അറ്റോം കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെ ആണെന്ന് ഇവറ്റക്ക് അറിയണോ..ബാങ്കിലാ പണി എന്നല്ലാതെ ഇന്നത്തെ എക്സേന്ജ് റേറ്റ് ചോദിച്ചാ അറിയത്തില്ല .അതെങ്ങനാ..പ്രീ ഡിഗ്രീം കഴിഞ്ഞു മൂവാറ്റുപുഴകച്ചേരിതാഴതുന്നു നേരെ കുവൈറ്റിലെക്കല്ലേ വന്നത്. അവിര ആണേല്‍ ശമ്പളം എടുക്കുന്ന വഴി എക്സേന്‍ജില്‍ ഇറങ്ങി കാശു നാട്ടിലേക്കു തള്ളും..പിന്നെ ഉന്തീം തള്ളീം മാസം തീര്‍ക്കും..ഇവിടെയോ..എല്ലാ ആഴ്ചയും ബെസ്റ്റ് മാര്‍ട്ട്,ഗ്രാന്‍ഡ്‌സെന്റര്‍,മിലു എന്നൊക്കെ പറഞ്ഞു ഇറക്കമല്ലേ..ഓഫര്‍ ഉണ്ടെന്നും പറഞ്ഞു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം വാങ്ങും.


ഇനി വീണ്ടും ഒന്നേന്നു ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ്‌ വെബ്‌ സൈറ്റില്‍ ഒന്ന് തപ്പണം.വല്ലോര്‍ക്കും ഷെയറിംഗ് വേണോന്നു.അവിടാണല്ലോ ഓഫീസില്‍ പണിയില്ലാത്ത മലയാളികള് കിടന്നു നിരങ്ങുന്നെ.അതെങ്ങനാ ഓരോരുത്തന്‍ വിളിച്ചു ചോദിക്കും,ഇന്റര്‍നെറ്റ്‌ ഉണ്ടോ,കേബിള്‍ ടിവി ഉണ്ടോ,ഫോണ്‍ ഉണ്ടോ..പിന്നെ അവന്റെ അമ്മേടെ....അമ്മേടെ ഫോട്ടോ വെക്കാന്‍ സ്ഥലം ഉണ്ടോ എന്നൊക്കെ എന്നൊക്കെ..പിന്നെ കുറെ എണ്ണം എക്സിക്യുടിവ് ബാച്ചിലര്‍ അകോമോടെഷന്‍ എന്നും പറഞ്ഞു...കൈയില്‍ കാല്‍ കാശു കാനുകേലെങ്കിലും ജാടക്ക് കുറവൊന്നും ഇല്ല.കഴിഞ്ഞ തവണ അവധിക്കു ഇവിടെ വന്നപോ ചാച്ചനും അമ്മയും ചോദിച്ചതാ..നിങ്ങക്ക് ഇതിന്റെ കാര്യം വല്ലതും ഉണ്ടോ...രണ്ടാല്കും നല്ല ശമ്പളം അല്ലെ...എന്നൊക്കെ...ചാച്ചനു വല്ലോം അറിയാമോ..പെണ്‍ പിള്ളാര് മൂന്നാ ഞാന്‍ മുന്നില്‍ ,ഞാന്‍ മുന്നില്‍ എന്നും പറഞ്ഞു വളരുന്നത്‌..കോതമംഗലത്തുന്നു മുപ്പതു വര്‍ഷം മുന്‍പ് കേരിവരുമ്പോള്‍ വല്ലോം ഉണ്ടാരുന്നോ..ഇവിടെ വന്നു കുബ്ബൂസ് തിന്നും ഷയറിംഗ് താമസിച്ചും ഒക്കെ ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും എന്ന് ചാച്ചന്‍ എങ്ങനെ അറിയാന്‍ ..




വൈകുന്നേരം കുബ്ബൂസും വാങ്ങി കേറി വരുമ്പോള്‍ ലിഫ്ടിനടുത്തു കൊച്ചു തോമായും സിന്ധുവും..കൊച്ചന്‍ ഒന്ന് പരുങ്ങി..പെണ്ണിന് ഒരു കുലുക്കോം ഇല്ല..കുറെ കഴിഞ്ഞു കേറി വന്നപോ ചോദിച്ചു..എന്നത്തെക്കാടാ കല്യാണം.? ഇന്നേവരെ കൊച്ചു തോമ എന്ന് തികച്ചു വിളിക്കാത്ത അച്ചായന്‍ എടാ എന്ന് വിളിച്ചല്ലോ എന്ന് കൊച്ചനു തോന്നിക്കാണും..കല്ലി വല്ലി.ഇനി ഇവനോടൊക്കെ ഒരു ദാക്ഷിണ്യവും വേണ്ട...അത് പിന്നെ അച്ചായാ..സിപ്പുവിന്റെ വീട്ടുകാരെ കാണാന്‍ എന്റെ അപ്പന്‍ പോകനിരിക്കുവ...സിപ്പുവോ? സിന്ധു പോള്‍ എന്നല്ലിയോ അവളുടെ പേര്..അതാ..(ഹോ അവളുടെ ആങ്ങള ചെറുക്കന്റെ പേര് കോരന്‍ പോള്‍ എന്നാകഞ്ഞത് ഭാഗ്യമായി)അപോ തീരുമാനം ഒന്നും ആയില്ലേ..? ഇല്ല അച്ചായാ..ഞാന്‍ നാട്ടി പോകുവാ..ഈ മാസം അവസാനം...അവളും വരുന്നുണ്ട്..എന്നെ അവര്‍ക്കൊന്നു കാണനോന്നു .എന്നിട്ട് പയ്യെ..


"എടിയേ, ഈ സിന്ധു അല്ലെ ഇവിടെ നേരത്തെ ഉണ്ടാരുന്ന വരുഗീസിന്റെ മോള്‍? എരനാകുളത് പഠിക്കുമ്പോള്‍ ഏതാണ്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നും പറഞ്ഞു വരുഗീസിന്റെ ഭാര്യ എമെര്‍ജെന്‍സി ലീവ് ഒക്കെ എടുത്തു പോകുകേം ഒക്കെ ചെയ്ത".അച്ചായന് എന്തിന്റെ കേടാ .ശോശാമ്മ കേറി ഇടപെട്ടു..ഓ അതൊക്കെ എന്തിനാ പറയുന്നേ..കൊച്ചു തോമ ഉടനെ അകത്തു കേറി പോയി..എന്നാ പിന്നെ ഉറങ്ങിയെക്കാം ..


രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!

Nov 17, 2010

അമ്പതു ലക്ഷോം കാറും...








ഉച്ച ഊണിനു ശേഷം ഞങ്ങള്‍ ഇരുപത്തെട്ടു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സോണി മുറിയിലേക്ക് പാഞ്ഞു കയറി വന്നത്.
ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു..എടാ..എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു..അമ്പതു ലക്ഷോം കാറും...ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ....അതിനു നിനക്കെന്നാ..നിന്റെ ആവേശം കണ്ടാല്‍ നിനക്ക് ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ...ഒന്ന് പോടാപ്പ..ആല്‍ബര്‍ട്ട് കുണുക്ക് ഒന്ന് കൂടി നേരെ വെച്ചിട്ട് പറഞ്ഞു.സോണി പറഞ്ഞു..എടാ കോപ്പേ നിന്നോടൊക്കെ കൂടെ പറയാന്‍ സാര്‍ പറഞ്ഞിട്ടാ.വൈകുന്നേരം ഹില്‍ വ്യൂ ബാറില്‍ പാര്‍ട്ടി..ലോട്ടറി കിട്ടിയതിന്റെ ചെലവ്....അതുകേട്ടപ്പോള്‍ എല്ലാരും ചാര്‍ജായി...അതിനു സാര്‍ വീശുമോ..ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല.. കുരിയാകോസ് പറഞ്ഞു...സാര്‍ വീശുകോ വീശാതിരിക്കയോ ചെയ്യട്ടെ..ഇന്നത്തെ കാര്യം ലെവലായി..ഓരോരുത്തരുടെ സമയം..ഞങളുടെ കൂട്ടത്തില്‍ സ്ഥിരം ലോട്ടറി എടുക്കുന്ന സ്വാമി എന്ന് ഞങ്ങള്‍ വിളിക്കുന്ന സുബ്രമണിയന്‍ ഒരു ദീര്‍ഖനിശ്വാസത്തോടെ പറഞ്ഞു .


തൊണ്ണൂറുകളുടെ ആദ്യം...ഒരേ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പണിയെടുക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍ ...ഡയരക്റ്റ് സെയില്‍ നടത്തുന്ന ഒരു കമ്പനി ആയിരുന്നു ഞങ്ങളുടേത്...ഒരേ ലോഡ്ജില്‍ പല മുറികളില്‍ ആയി താമസിച്ചിരുന്ന ഏഴോ എട്ടോ പേര്‍ . ചെറുപ്പത്തിന്റെ എല്ലാ കുന്നായ്മകളും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നവര്‍..പിന്നെ ഒരു വലിയ സുഹൃത്ത് വലയവും.മറ്റു ‍ മുറികളില്‍ താമസിച്ചു മെഡിക്കല്‍ റെപ് ആയി ജോലിചെയ്യുന്നവരും കൂടി ചേര്‍ന്ന് ഞങ്ങളുടെ സായാഹ്ങ്ങള്‍ക്ക് നിറപ്പകിട്ടേകി..ലോഡ്ജു മാനേജര്‍ അമ്മാവന്‍..ഞങ്ങളുടെ "എല്ലാ"പരിപാടികളിലും പങ്കെടുത്തിരുന്ന ഒരു സാധു..



ചുമ്മാര്‍ സാറിനെ പറ്റി സോണി ഒരുപാട് പറഞ്ഞിട്ടുണ്ട്...സോണിയുടെ കൈയില്‍ നിന്നും മെഷീന്‍ വാങ്ങിയ ഒരു അദ്ധ്യാപകന്‍...സോണിയെ സാറിനു വലിയ കാര്യമായിരുന്നു...സ്കൂളിലെ ഒരുമാതിരി എല്ലാ അധ്യാപകരും തന്നെ സോണിയുടെ കസ്ടമര്‍ ആയതും സാറിന്റെ കെയറോഫില്‍ തന്നെ..നല്ല മനുഷ്യന്‍..സാറിനു രണ്ടു പെണ്‍ മക്കള്‍ ആയിരുന്നു...സോണിയെ കൊണ്ട് കെട്ടിക്കാന്‍ അങ്ങേര്‍ക്കു പ്ലാന്‍ കാണും അതാണ് ഇവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് ഞങ്ങള്‍ രഹസ്യമായി പറഞ്ഞു ചിരിച്ചു..പിന്നെ കൂട്ടത്തില്‍ സുന്ദരനും സോണി ആയിരുന്നല്ലോ...എടാ സോണീ..നിന്നെ അങ്ങേര്‍ക്കു വലിയ കാര്യമല്ലേ..ഇനി ഒന്നോ രണ്ടോ ലക്ഷം നിനക്കും തരുമോ..ടീം ലീഡര്‍ സുമേഷ് പറഞ്ഞു..ഇനീപ്പം സാറിന്റെ ഏതെങ്കിലും ഒരു മകള്‍ക്ക് ജീവിതം കൊടുക്കമാല്ലോട എന്ന് അല്പം കുശുമ്പോടെ ആല്‍ബെര്‍ട്ട് പറഞ്ഞു..



ആറുമണി അയപോഴേക്കും ഒരു ടാക്സി കാര്‍ നിറച്ചു ആള്‍ക്കാരുമായി ചുമ്മാര്‍ സാര്‍ എത്തി...സാറിനെ പുകഴ്ത്താന്‍ അവര്‍ തമ്മില്‍ മത്സരം തന്നെ ആയിരുന്നു..ബന്ധുക്കളും കൂട്ടുകാരും..ഞങ്ങള്‍ ബൈക്കില്‍ കാറിന്റെ പിന്നാലെ ഹില്‍ വ്യൂ ബാറിലേക്ക്...ഇഷ്ടമുള്ളത് പറഞ്ഞോട മക്കളെ..ഇവന്‍ ഈ സോണി ഉണ്ടല്ലോ...എന്റെ മകനെപ്പോലാ..എന്ന് ചുമ്മാര്‍ സാര്‍ പറഞ്ഞു..പിന്നെ തീനും കുടിയുമായി മണിക്കൂറുകള്‍..പിരിയുമ്പോള്‍ സാര്‍ ചോദിച്ചു നാളെ വൈകിട്ട് എന്താ പരിപാടി ? എന്ത് പരിപാടി..സാറ് പറയുന്നത് തന്നെ പരിപാടി ..സുമേഷ് പറഞ്ഞു..എന്നാ പിന്നെ ഗുഡ് നൈറ്റ്‌..നാളെ വൈകിട്ട് 9 മണിക്ക് നേരെ ഇങ്ങോട്ട് പോരെ.. ടൂറിസ്റ്റ് ടാക്സി പാഞ്ഞു പോയി..പിറ്റേന്നും അതിന്റെ പിറ്റേന്നും തനിയാവര്‍ത്തനം ..എനിക്ക് മടുപ്പായി..ഒരാളെ ഇങ്ങനെ കൊല്ലുന്നത്ശരിയല്ല.ഞാന്‍പറഞ്ഞു...എടാ...ചെലവു ചെയ്യുന്നവന് കുഴപ്പമില്ല...പിന്നെന്താ..സ്വാമി പറഞ്ഞു..സാറിനു ഇവിടുന്ന ഇത്രേം കാശു ഇപ്പൊ..? പൈസ കിട്ടാന്‍ സമയം എടുക്കില്ലേ...ഞാന്‍ സംശയം ഉന്നയിച്ചു..സാറ് അമ്പതിനായിരം രൂപ പലിശക്ക് എടുത്തു...സോണി തന്നെയാണ് അതും ഏര്‍പാടാക്കി കൊടുത്തത്..





ഇടയ്ക്ക് സാര്‍ വരും...ടൂറിസ്റ്റ് ടാക്സിയില്‍ ആളുകള്‍ മാറി മാറി വന്നു.പുകഴ്ത്താന്‍ മത്സരിച്ചവരുടെ ഉന്നം പണം തന്നെ ആയിരുന്നു....സാര്‍ ആരെയും വെറുപ്പിച്ചില്ല..പലര്‍ക്കും വാഗ്ദാനങ്ങള്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ കൊടുത്തു...അതിനു ന്യായങ്ങളും നിരത്തി..ദൈവമായിട്ടു തന്നതല്ലെടാ പിള്ളേരെ ഈ ഭാഗ്യം..അതിന്റെ ഒരു ഓഹരി ഇല്ലാത്തവര്‍ക്കുംകൊടുക്കേണ്ടേ..പാര്‍ട്ടികള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു .‍ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ചുമ്മാര്‍ സാറിന്റെ സ്ഥിരം സങ്കേതം ആയി ഹില്‍ വ്യൂ ബാര്‍ മാറി..



അപ്പോഴേക്കും മാസാവസാനം എത്തി...സെയില്‍സ് ടാര്‍ജെടിനു വേണ്ടി ഉള്ള ഓട്ടത്തില്‍ ഞങ്ങള്‍ ചുമ്മാര്‍ സാറിനെ മറന്നു...പിന്നെ ഹെഡ് ഓഫീസിലെ മീറ്റിങ്ങും മാനേജരുടെ "ആചാര വെടിയും " കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു...ചുമ്മാര്‍ സാറിന്റെ മകള്‍ രണ്ടു പ്രാവശ്യം സോണിയെ വിളിച്ചിരുന്നു എന്ന്.. ആല്‍ബര്‍ട്ട് പറഞ്ഞു..എടാ..സോണി രക്ഷപെട്ടു...ഇത് അത് തന്നെ....പെണ്ണിന് പ്രേമം..സോണി ഉടനെ തിരിച്ചു വിളിച്ചു..പിന്നീട് ഞങ്ങളോട് ഒന്നും പറയാതെ ബൈക്ക് എടുത്തു പോയി.



പരിക്ഷീണനായി ആയിരുന്നു സോണി തിരിയെ വന്നത്...എന്താടാ..നിന്റെ കല്യാണം തീരുമാനിച്ചോ?ആല്‍ബര്‍ട്ടിന്റെഅസൂയനിറഞ്ഞചോദ്യം..സോണി പറഞ്ഞു ..പിന്നെ ..കല്യാണം..നിനക്കൊക്കെ ഈ ഒരു വിചാരം മാത്രമല്ലെ ഉള്ളു...ചുമ്മാര്‍ സാര്‍ വീട്ടില്‍ ചെന്നിട്ടു നാലു ദിവസം ആയി.അവര്‍ പേടിച്ചിട്ടു വിളിച്ചതാ ...നമ്മളും ആയി കോണ്ടാക്റ്റ് ഉള്ളകാര്യം അവര്‍ക്കും അറിയാലോ...എന്ത് പറ്റിയെടാ ?ഞാന്‍ ചോദിച്ചു...വല്ലവരും പൈസക്ക് വേണ്ടി വല്ലതും ? അതൊന്നുമല്ല...ചുമ്മാര്‍ സാറിനു അടിച്ച ലോട്ടറി...സോണി ഒന്ന് നിര്‍ത്തി.. ഞാന്‍ ‍ ചോദിച്ചു...ലോട്ടറിക്ക് എന്ത് പറ്റി ? കാണാതെ പോയോ ?അതോ വല്ലവരും അടിച്ചു മാറ്റിയോ ?

അല്ലെടാ ...ആ ടിക്കറ്റ്‌ ...വ്യാജ ലോട്ടറി ആയിരുന്നു...അത് അറിഞ്ഞ ദിവസം ചുമ്മാര്‍ സാര്‍ മുങ്ങിയതാ...


ചുമ്മാര്‍ സാറിനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.

Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍.


എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഖട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. വയറ്റുപിഴപ്പിനു മിമിക്രിക്കാര്‍ അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കുനുവെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും നീറുന്ന ഒരു ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നപോലെ ഒരു സംസാര രീതി ജയനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല .അദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ അങ്ങനെ പറയുകയുണ്ടായി.

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ച ജയന്റെ പല ചിത്രങ്ങളിലും അഭിനയത്തിന്റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . ഒരു വില്ലനില്‍ നിന്നും നായകനിലെക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..


കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍.സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും...ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിചിരുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു.

ജയന്‍ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷനില്‍ വരുമ്പോള്‍ ഉറപ്പായും കാണുന്ന ഒരുആരാധക വൃന്ദം ഇപ്പോഴും ഉണ്ട്..മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ മനുഷ്യന്‍ തന്റെ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ.

അകാലത്തില്‍ പോലിഞ്ഞ ആ താരത്തിനു ആദരാഞ്ജലികള്‍ ..

Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...





ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :


പ്രിയ സുഹൃത്തേ,

താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി, കുറ്റകൃത്യം എന്നൊക്കെ പറഞ്ഞു എന്തൊക്കെ നോണ്‍ സെന്‍സ് ആണ് കാട്ടിക്കൂട്ടുന്നത്.. നിങ്ങള്‍ ആ പരിപാടിയില്‍ എന്നെ കുറെ പുകഴ്ത്തി...‍എന്നാല്‍ എന്തിനാണ് കുവൈറ്റിലെ മറ്റൊരു സാഹിത്യകാരന്‍ മാതളം മത്തായിയെ കുറിച്ചുകൂടി പുകഴ്ത്തിയത് ? അതിനും മാത്രം മലയാളഭാഷയ്ക്ക് എന്ത് സംഭാവനകളാണ് അയാള്‍ നല്‍കിയത് എന്ന് ഒരാളെ പുകഴ്തുന്നതിനു മുന്‍പ് ആലോചിക്കുന്നത് നല്ലതായിരിക്കും..ആരാണയാള്‍? എന്നെപോലെയോ എം ടിയെപോലെയോ തകഴിയെപോലെയോ പ്രശസ്തനാണോ ? ..നാട്ടിലെ ഏതോ ക്ലുബുകാര്‍ നടത്തിയ മത്സരത്തില്‍ പതിനായിരം ഉലുവ കിട്ടാന്‍ അയാള്‍ എത്ര മുടക്കി എന്നത് അബ്ബാസിയയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ട്...


ഇവിടുത്തെ മലയാളം അസോസിയേഷനുകള്‍ ഇറക്കുന്ന സുവനീരിലും, മലയാളം കുട്ടിപത്രങ്ങളിലും എന്തെകിലും പ്രസിദ്ധീകരിക്കുന്നതോ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നതോ വലിയ കാര്യമല്ല.അവരെ ഒന്നും സാഹിത്യകാരന്മാരായി കൂട്ടാനും പറ്റില്ല....ഒരുമാതിരി കാശുകാരൊക്കെ ഇതേപോലുള്ള തമാശകള്‍ കാട്ടാറുണ്ട്‌..കാശുള്ളവന്റെ പിന്നാലെ നടക്കാനും പത്രത്തില്‍ പടം ഇടീക്കാനും ഒക്കെ ഇവിടെ കുറെ പേരെ കിട്ടും..


മറ്റൊരു കാര്യം ,നിങ്ങള്‍ എന്റെ ഹസാവിയിലെ കള്ളി പൂച്ച എന്ന കവിതാ സമാഹാരത്തിനെ പറ്റി കമാ എന്നൊരക്ഷരം പറഞ്ഞില്ല..ഇവിടുത്തെ ലിറ്റില്‍ ഡെവിള്‍സ് കിന്റെര്‍ ഗാര്‍ട്ടന്‍ സ്കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പഠിപ്പിക്കുന്ന പദ്യം ആണ് അത്.. ഒരാളെ പറ്റി പറയുമ്പോള്‍ അയാളുടെ അത്രയേറെ പ്രശസ്തമായ ഒരു കവിതയെ പറ്റി മിനിമം ഹോം വര്‍ക്ക്‌ എങ്കിലും നടത്താനുള്ള വിവേകം നിങ്ങളുടെ അവതാരക സഞ്ഗിനി കാ ണിക്കണമായിരുന്നു.....അന്ന് അവള്‍ ധരിച്ചിരുന്ന ഫ്രോകിനു ഇറക്കം കൂടിപോയി എന്ന് പറഞ്ഞു ഞാന്‍ ഒരു കത്ത് വേറെ എഴുതുന്നുണ്ട്


ഇപ്പൊ ബ്ലോഗ്‌ എന്നും പറഞ്ഞു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട്.....ഇന്നാള് ആരാണ്ട് അയച്ചു തന്ന ഒരു ബ്ലോഗ്‌ വായിച്ചിട്ട് ഞാന്‍ തലക്കു കൈയും കൊടുതിരുന്നുപോയി.. ഇനി ഇങ്ങനത്തെ സാധനങ്ങള്‍ ഒന്നും അയക്കരുത് എന്ന് കര്‍ശനമായി ഞാന്‍ എന്റെ പരിചയക്കാരോട് പറഞ്ഞിട്ടുണ്ട്. എന്താ പിള്ളേരുടെ ഒരു ഭാവന...എന്നെപോലുള്ളവരുടെ സര്‍ഗ ശേഷി നഷ്ടപെടുതാന്‍ ..ഈയിടെ ബ്ലോഗ്‌ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്തു എന്ന് പറഞ്ഞു ഒരാള്‍ എന്റെ തന്തക്കു വിളിച്ചു ...മലയാള ബ്ലോഗിന്റെ കുലപതീന്നൊക്കെ പറഞ്ഞു മറ്റൊരുത്തന്‍ ...ഇന്നാള് ആയിരം പോസ്ടിട്ടു എന്നും പറഞ്ഞു ഒരു പോസ്റ്റ്‌..അന്ന് വൈകുന്നേരം ആയിരം പോസ്ടിട്ടതിനു അങ്ങോരുടെ പടം ഒരുത്തന്‍ വരച്ചു എന്നും പറഞ്ഞു മറ്റൊരു പോസ്റ്റ്‌...ഞാന്‍ ഈ ചീള്‍ ഒന്നും വായിക്കുകേല...പക്ഷെ കമന്ടനുള്ളത് അനോണിയായി പറയും...അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുന്നവനാണ് ഞാന്‍ .

എത്രയോ കവിതകള്‍, എത്രയോ ലേഖനങ്ങള്‍ എത്രയോ പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല..മൂന്നാം വയസ്സില്‍ തുടങ്ങിയ സാഹിത്യ സപര്യ മുപ്പത്തിമൂന്നു വര്ഷം കടന്നിരിക്കുന്നു. എനിക്ക് അര്‍ഹാതപെട്ട അംഗീകാരം കേരളത്തിലെ ആള്‍ക്കാര്‍ എനിക്ക് തന്നോ... കുവൈറ്റിലെ മണല്‍ക്കാട്ടില്‍ കൂടി എത്രയോ മണല്‍ തരികള്‍ പറന്നു പോയി..നിങ്ങളുടെ പരിപാടിയില്‍ നിങ്ങള്‍ കുറെ എഴുത്തുകാരെയൊക്കെ പറ്റി പറഞ്ഞല്ലോ.. എന്റെ മുന്‍പില്‍ നേരെ നിന്ന് രണ്ടു സാഹിത്യം എന്നോട് പറയാന്‍ ഉള്ള ധൈര്യം അവര്‍ക്കുണ്ടോ ? നിങ്ങള്‍ പറഞ്ഞേക്കാം, ഈ കുവൈറ്റെന്ന ഇട്ട വട്ടത്തില്‍ കിടന്നു തായം കളിക്കുന്നവന എന്നൊക്കെ, പക്ഷെ എന്റെ കൃതികള്‍ അമേരിക്കയില്‍ ഉള്ള ഒരു സായിപ്പിന് വരെ ഞാന്‍ സമ്മാനമായി കൊടുത്തിട്ടുണ്ട്‌ എന്നാ വസ്തുത നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപോ അത് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ ഇന്ത്യക്കാര് പിള്ളേര്‍ക്ക് ഔട്ട്‌ സോര്‍സിംഗ് കരാര്‍ കൊടുക്കാന്‍ പോകുവാ.. ജീ എഫ് സീ ( ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രയിസിസ് ) ഒന്ന് കഴിഞ്ഞോട്ടെ നിങ്ങള്ക്ക് എന്നെ പിടിച്ചാല്‍ കിട്ടുകേല.

ഞാന്‍ തന്നെ വേണമെകില്‍ ഒരു അഭിമുഖം റെക്കോര്‍ഡ്‌ ചെയ്തു അയച്ചുതരാം...അതിനുള്ള ചിലവും ഞാന്‍ വഹിക്കാം...എന്റെ പരിചയക്കാരുടെ വക പരസ്യോം കൂടെ ആകുമ്പോള്‍ നിങ്ങള്ക്ക് കുഴപ്പമില്ലല്ലോ..വെള്ളിയാഴ്ച കാലത്തെ കാണിക്കുന്ന ഫീസ്റ്റ് ഓഫ് കുവൈറ്റ്‌ എന്ന പ്രോഗ്രാം ഒരു ദിവസം സ്പോന്‍സര്‍ ചെയ്യാം എന്ന് എന്റെ സുഹൃത്തും ഇവിടുത്തെ വലിയ ബിസിനസ്കാരനായ ബെസ്റ്റ് മാര്‍ട്ട് സണ്ണി പറഞ്ഞിട്ടുണ്ട്..

പിന്നെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ ഒരു ഐ ഫോണ്‍ 4 മേടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. .എങ്ങനെ എങ്കിലും...ഒരു അപേക്ഷയാണ്...തള്ളരുത്

അനുകൂലമായ മറുപടിക്കുവേണ്ടി താഴ്മയോടെ


പ്രകാശന്‍ ഓണംതുരുത്ത്




Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.


എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ എന്ന് പുറകില്‍ നില്‍ക്കുന്ന അച്ചായന്‍ പറഞ്ഞപോള്‍ ശരിയനല്ല് എന്ന് തോന്നി .....എന്തരു ചെയ്യാന്‍....ഇവിടെ മനസമാധാനത്തോടെ കള്ളടിക്കാന്‍ പറ്റുമോ.....അകതാവുന്നത് സഹിക്കാം...എന്നാല്‍ സര്‍കാര്‍ ചെലവില്‍ നാട്ടിലേക്കു കേറ്റി വിട്ടാലോ...ഓരോരോ നിയമങ്ങളെ....അതൊക്കെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്...ഈയിടെ പത്തി പഠിക്കണ സുനില്‍ കുമാര്‍ പറഞ്ഞത് യൂത്ത് ഫെസ്ടിവലിനൊക്കെ രണ്ടെണ്ണം അടിക്കാതെ എങ്ങനാ പോണേ എന്ന്...പിള്ളേര്‍ക്ക് വരെ വിവരം വെച്ച്..പ്ലയിനെ കേറി രണ്ടെണ്ണം അടിച്ചുകഴിഞ്ഞു ഒന്നുടെ ചോദിച്ചപോ ചെല്ലക്കിളി ഒരു നോട്ടം....അയ്യോ!


പക്ഷെ അടുത്തിരുന്ന അച്ചായന്‍ വിടുമോ...ഒന്നും കൂടി വാങ്ങിച്ചു അടിട്ച്ചു...എന്നിട്ട് അങ്ങൊരു പിന്നേം ചോദിക്കുന്നു...ഇതു എന്തോന്ന് ആക്രാന്തം എന്റെ പള്ളീ...നാട്ടി ചെന്നിട്ടു ത്വാനെ അടിക്കല്ലോ...ചുമ്മാതല്ല ഓസിനു കിട്ടിയ ആസിഡും മലയാളി കേറ്റും എന്ന് കോമഡി ഷോവില്‍ ആരാണ്ടും പറഞ്ഞത്....രണ്ടണ്ണം അടിച്ചതും ഫുഡ്‌ ഫിനിഷാക്കിയതും ഓര്‍മയുണ്ട്...പിന്നെ മെസ്സജുകള് തോനെ വരുന്ന ഒച്ചകള് കേട്ടാ ഉണരുന്നെ... ഇവനൊക്കെ ബിമാനതീന്നു ഇറങ്ങീട്ടു ഈ കുന്ത്രാണ്ടം ഓണ്‍ അക്കിയാപോരെ....ക്യാപ്ടന്‍ അമ്മാവന്‍ മൈക്കില്‍ കൂടി ഭീഷണി പെടുത്തുന്നത്കേട്ട്...എവിടെ....ആര് കേള്‍ക്കാന്‍ ?



എമിഗ്രഷനില്‍ നില്‍ക്കുമ്പോള്‍ ഏമാന്‍ ചോദിച്ചു...എന്താ കൊചീലോട്ടു വന്നെന്നു...(അതെന്താ തിരുവന്തോരത്ത്കാരക് കൊച്ചീ വന്നു കൂടെ എന്നാ നാക്കേ വന്നത്.)...പറയാന്‍ പറ്റുമോ....ഇങ്ങോട്ട ടികെറ്റ് കിട്ടിയേ എന്ന് പറഞ്ഞു.... തിരുവന്തോരത്ത് എവിടാ വീട്? ( ജംക്ഷനില്‍ തന്നെ ) പരസ്സാല ...അവിടൊക്കെ എന്തോ പറയും? ( മലയാളം പറയും...പിന്നെ തമിഴും പിന്നെ സുരാജു പറയുന്ന സംസ്ക്രിതോം പറയും...ഇനി ഹിന്ദി പടിക്കണ ? ) അവിടെ വേലിക്കകത്ത് വീട് എന്ന് പറയും...കൂടെ ആരാ? ( അതിനു ഞാന്‍ ഒറ്റ പൊത്തകം അല്ലെ തന്നുള്ളൂ ) ഒറ്റക്കാ?അപ്പൊ ഫാമിലി ഒക്കെ? ( രണ്ടു ഫാമിലി...സെറ്റപ്പ ഒന്ന് ) അവര് വന്നില്ല .


ഒരു വിധത്തില്‍ ഏമാന്റെ ആക്രമണം കഴിഞ്ഞു നേരെ ഡ്യൂട്ടി ഫ്രീ....എന്റെ മുടിപ്പുര അമ്മച്ചിയെ...കൊച്ചി ഡ്യൂട്ടി ഫ്രീ സെറ്റപ്പ് തന്നെ...നമ്മുടെ തിരുവന്തോരം ഡ്യൂട്ടി ഫ്രീ ബ്രണ്ടിക്കട മാറിനില്‍ക്കും...കൈയില്‍ കൃത്യം ഡോളറും മനസ്സില്‍ വേണ്ട ബ്രാണ്ടും ഉണ്ടായിരുന്നകൊണ്ട് രണ്ടു മിനുട്ടില്‍ പണി കഴിഞ്ഞു...കൌണ്ടറില്‍ ചെന്നപ്പോഴല്ലേ തകധിമി...അമ്പതു ദിനാറിന് ടിക്കെടു കിട്ടിയതിന്റെ സതോഷം കുവൈറ്റില്‍ നിന്നും പച്ച മലയാളത്തില്‍ പങ്കു വെച്ച അച്ചായന്‍ ദേണ്ടെ ഭയങ്കര ഇംഗ്ലീഷ്....അങ്ങോര്‍ക്ക് പത്തു ബോട്ടില്‍ വേണത്രേ...പറ്റത്തില്ല എന്ന് പറഞ്ഞപോള്‍ ഭയങ്കര വിരിഞ്ഞാട്ടം....ഞാന്‍ ആരെന്നരിയ്മോ ( തനാരായാല്‍ അവര്‍ക്ക് എന്തോന്നാ ) പാസ്പോര്‍ട്ട്‌ നോക്ക്...ഞാന്‍ എല്ലാ മാസത്തിലും വരുന്നത...ലോകത്തിന്റെ എല്ലാ ഭാഗത്തും പോകുന്ന എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട ( പിന്നെ അമ്പതു ദിനാറിന് ചാടി വീണിട്ടു ) ആരാ ഇവുടുത്തെ മാനേജര്‍ ( എന്തിനാ അയാളെ പിരിച്ചു വിടാനാ ) തന്റെ പേര് എന്താ...ഞാന്‍ കംപൈന്റ്റ് ചെയ്യും...(ഞ്ഞോട്ടും എന്ന് കൌന്ടെര്‍ സ്റാഫിന്റെ മുഖഭാവം )ലൈന്‍ നിക്കുന്ന പയലുകളൊക്കെ കലിപ്പക്കിയപോള്‍ അവസാനം മാനേജര്‍ വന്നു...നല്ല ഒന്നാന്തരം ഇംഗ്ലീഷ് അങ്ങോട്ട്‌ കൊടുത്തപ്പോ അച്ചായന്‍ ബബ്ബബ്ബ ....പിന്നെ കൊടുത്ത രണ്ടു ബോട്ടിലും കൊണ്ട് ഓടി തള്ളി...എന്തോന്നെടെ...എത്ര കുപ്പികള് വേണേലും ബീവരജെസില്‍ കിട്ടില്ലേ...സ്കോച് മാത്രമേ ഇറങ്ങുവോല്ല്ലരിക്കും... അബ്ബസ്സിയായില്‍ 99 അടിച്ചു പാമ്പ് ആകുന്ന എവനൊക്കെഇവിടെവന്നാല്‍സ്കൊച്ചേ മുള്ളു.


കള്ളടീം കറക്കോം ആയിട്ടു ഒരാഴ്ച പോയത് അറിഞ്ഞില്ല.....തിരിച്ചു കൊചീലോട്ടു പിന്നേം...ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്...പാമ്പ് എന്നല്ല പെരും പാമ്പ് എന്ന് പറയേണ്ടിവരുമല്ലോ എന്റെ പള്ളീ!..വണ്ടി കുവൈടിലേക്ക് തന്നെ അല്ലെ എന്ന് ചോദിച്ചപോള്‍ അല്ല പാമ്പാടും പാറക്കാ ( ഇടുക്കിയിലെ ഒരു സ്ഥലം ) എന്ന് പറയാനാ തോന്നിയെ .....പറഞ്ഞില്ല...എന്തിനാ . വെറുതെ കലിപ്പുകള് ...ഒരു കുവൈറ്റ്‌ എന്ന് കൌണ്ടറില്‍ പര്ഞ്ഞപോള്‍ ചെല്ലക്കിളി ഒരു ചിരി...ബസേല്‍ കേറുന്ന ഓര്‍മ്മയരിക്കും പാവത്തിന്...ഒരു വിധത്തില്‍ വിമാനത്തില്‍ കേറി....കുവൈടിലെക്കാണല്ലോ എന്ന് ഓര്‍ത്തപോ വീശാന്‍ തോന്നിയില്ല...കഷ്ടകാലത്തു ഏതും പാമ്പാകും എന്ന് പണ്ട് ഷേക്സ്പിയര്‍ ‍ പറഞ്ഞിട്ടുണ്ട് ....കഴിപ്പ്‌ കഴിഞ്ഞപോ ഒന്ന് ടോയിലറ്റില്‍ പോയേക്കാം എന്ന് കരുതി...അവിടെ ചെന്നപോ ദേ മുടിഞ്ഞ ക്യു ....രണ്ട വെളിച്ചമേ ഉള്ളു...ചുമ്മാ പുരകിലോറ്റൊന്നു തിരിഞ്ഞു നോക്കിയപോ ദേ വരുന്നു പഴയ പാമ്പാടും പറ പാഞ്ഞു...വായും പൊത്തിക്കൊണ്ട്...എല്ലാരും മാറിക്കൊടുത്തു..അങ്ങൊരു ചെന്ന് രണ്ടു വാതിലെലും മുട്ടോടു മുട്ട്....പക്ഷെ അകതിരിക്കുന്നോര്‍ക്കരിയില്ലല്ലോ..ഒരു പാമ്പാ പുറതെന്നും സ്ഥിതി വളരെ മോശമാണെന്നും .പിന്നെ നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..ദേ ഒരു ലോംഗോ വാള്‍......പിന്നെ കണ്ടത് ഒരു കൂട്ടയോട്ടം ആരുന്നു...സീറ്റില്‍ പോയി ഇരിക്കാനുള്ള ഓട്ടം.. ഓടുന്നതിനിടെ ഞാന്‍ എയര്‍ ഹോസ്ടസിനെ ഒന്ന് ക്രാവി നോക്കി...ചെല്ലക്കിളി ഏതാണ്ടും പറഞ്ഞത് ഹിന്ദി ആയതു നന്നായി...അല്ലേല്‍ കാണാരുന്നു...ഹല്ല പിന്നെ !

മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!

Oct 7, 2010

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..


ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?

Sep 17, 2010

വേദനിക്കുന്ന അരിവയ്പ്പുകാരന്‍

ഡേയ്..ഒന്ന് വേഗം.. വിശന്നിട്ടു കണ്ണ് കാണാന്‍ മേല..
വടേം ചായേം കിട്ടാന്‍ താമസിച്ചതിന്റെയാ........വിരമിച്ച സൂപ്പര്‍ താരമാന്നു പറഞ്ഞിട്ടെന്താ..ഇപ്പോഴും വിചാരം മലയാള സിനിമ ഇങ്ങോരുടെ ചുറ്റും കറങ്ങുവാ എന്നാ വിചാരം..ഒരു കാലമുണ്ടായിരുന്നു..സൂപ്പര്‍ താരം സതീഷ്‌ കുമാറിന്..എന്തായിരുന്നു ജാഡ...ഇപ്പൊ വല്ലപ്പോഴും ഒരു പടം ഹിറ്റായാ ഭാഗ്യം..എന്നാലും കുറ്റം പറയരുതല്ലോ...അഹങ്കാരത്തിന് കുറവൊന്നും ഇല്ല കേട്ടോ..വരുന്ന മകരത്തില്‍ വയസു അറുപത്തി രണ്ടു..ഇപ്പോഴും കോളേജ് കുമാരനായിട്ടെ അങ്ങൊരു അഭിനയിക്കു...വീപ്പകുറ്റി പോലാ വയറെന്നു ഫാന്‍സുകാര് തന്നെ അടക്കം പറയുന്നുണ്ട്...ഓള്‍ കേരള സതീഷ്കുമാര്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫയെര്‍ കാരുടെ ഒരു പ്രസിടന്റുണ്ടല്ലോ..ആനച്ചാല്‍ സാബു..ആ ദ്രോഹി ഇന്നലെ പതിനായിരം എണ്ണി വാങ്ങിക്കൊണ്ടു പോയപ്പം കൂട്ടത്തില്‍ ഉള്ള വാര്‍ക്കപ്പനിക്കാര് പിള്ളേരോട്അങ്ങനെ പറയുന്നത് കേട്ടപോ സത്യം പറഞ്ഞാല്‍ ഈ മനുഷ്യനോടു പാവം തോന്നി...പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല...പണി ഇല്ലാതെ നടക്കുമ്പം ഇങ്ങോരുടെ കയ്യീന്ന് വല്ല നക്കാ പിച്ചേം കിട്ടിയാ അന്നന്നത്തെ കെമിക്കല്‍ അടിനടക്കും!ഇനി മത്സരം ആറാം സ്ഥാനത്തിനു വേണ്ടി മാത്രം എന്ന് ഫാന്‍സുകാര്‍ പോസ്റര്‍ ഒട്ടിച്ചതിനു മുതലാളി ഇന്നാള് ശരിക്ക് കൊടുത്തു.....നേരല്ലേ...ഇരുപതും മുപ്പതും വയസില്‍ താഴെ ഉള്ളവ പയ്യന്മാരല്ലേ ഇപ്പൊ ആദ്യത്തെ നാലു സൂപ്പര്‍ താരങ്ങള്‍..ഇങ്ങോര്‍ക്ക് അഞ്ചാം സ്ഥാനം തന്നെ ഉണ്ടോ അതിനിപ്പോ..


ആറു പടം പൊട്ടി നിക്കുമ്പോഴാ ഏഴാമത്തെ കഷ്ടിച്ച് രക്ഷപെട്ടത്....അതുകൊണ്ട് എന്നും കുറെ പേര് കഥ പറയാന്‍ എന്നും പറഞ്ഞു കേറി വരും...ചുമ്മാ...രാമായണോം, ഭാഗവതോം ബൈബിളും ഒക്കെ അടിച്ചു മാറ്റി...അല്ലേല്‍ പിന്നെ ഇങ്ങോരുടെ തന്നെ ആയ കാലത്ത് ഇറങ്ങിയ പടത്തിന്റെ ആറാം ഭാഗം എന്നൊക്കെ പറഞ്ഞു...പിന്നെ ഇന്നുവരുന്നത്‌ ഇരട്ട തിരക്കഥക്കാരാണ്.....എന്ത് അപകടമാണോ ഇനി സംഭവിക്കാന്‍ പോകുന്നെ..


ഇന്നാ...ചായേം വടേം ക്യാറ്റ്...(ആത്മഗതമാ കേട്ടാ )അങ്ങനെ എങ്ങാനും പറഞ്ഞാല്‍ പിന്നെ പണി പാപ്പനംകൊട്ടാ!വണ്ടി ഓട്ടിച്ചുനടന്നിരുന്ന ഒരു പാവം ആലുവക്കാരന്‍ ഉണ്ടാരുന്നു...ഇങ്ങനെ ഏതാണ്ട് തമാശിച്ചതിനാ അവന്റെ പണി പോയെ..അതും ഇപ്പൊ ആ പണീം നമ്മുടെ പിടലിക്ക്..
" നിന്റെ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി ഇന്ന് ഉണ്ടാവുമോ" ?ഓ എവനും എത്തിയോ കഥകള് കേള്‍ക്കാന്‍ ? പുതിയ ഹാസ്യ താരംബൈജു പള്ളിപ്പുറം ആണ്. സൂപ്പര്‍ താരം സതീഷ്കുമാറിനെ കൊച്ചി ഭാഷ പഠിപ്പിച്ചു എന്ന കുറ്റത്തിന് കേരളത്തിലെ ജനങ്ങള്‍ ഇവനെ അങ്ങ് ഏറ്റെടുത്തു..ഒരോരുത്തന്റെ സമയം..ആദ്യം കണ്ടപ്പോള്‍ സാറേ എന്നാരുന്നു വിളിചോണ്ടിരുന്നെ..ഇപ്പൊ പിന്നെ എടാ, നീ എന്നൊക്കെ ആയി...ഇനി നാളെ എന്താവുമോ എന്തോ..അല്ലേലും പോതുജനത്തിനല്ലേ സുന്ദരന്‍ നെടുമങ്ങാട്‌ വലിയ പ്രോട്യുസര്‍..അരിവെപ്പ പണി എന്ന് സൂപ്പര്‍ താരം നാഴികക്ക് നാല്‍പതു വട്ടം ഓര്‍പിക്കുന്നത് കാരണം രക്ഷപെട്ടു..അല്ലേല്‍ ചിലപോ നമ്മക്കും തോന്നിപോയേനെ...എന്റെ മുടിപ്പുര അമ്മച്ചിയെ..അങ്ങൊരു പറഞ്ഞുപറഞ്ഞു പിന്നെ എല്ലാര്ക്കും എന്റെ കഥ അറിയാം.. "അന്ന് രാത്രി ഞാന്‍ ആലുവയില്‍ നിന്നും ഏറനാകുളത്തിന് വരുന്ന വഴി..കലൂര്‍ പള്ളിയുടെ അടുത്ത് വന്നപോ ഭയങ്കര വിശപ്പ്‌..വിശപ്പെന്ന് പറഞ്ഞ കണ്ണ് കാണാന്‍ മേലാത്ത വിശപ്പ്‌ (അത് എപ്പോഴും അങ്ങനെ ആണല്ലോ ) നോക്കിയപ്പോ സീക്കോ ഹോട്ടല്‍ തുറന്നിരിക്കുന്നു...രണ്ടു പ്ലേറ്റ് മട്ടന്‍ ബിരിയാണി തട്ടി..ഹോട്ടല്‍ മുതലാളി ഒരു പാവം ഫാന്‍ ആയിരുന്നു ..എന്ത് ചെയ്താ കാശു വാങ്ങിക്കത്തില്ല..അപ്പാവി കുഞ്ഞന് ഒരു ഫോട്ടോ എടുത്ത മതീന്ന്..ആരാ ബിരിയാണി വെച്ചേ എന്ന് ചോദിച്ചപ്പോ ദേ ഒരുത്തന്‍ മുന്നിലേക്ക്‌ വരുന്നു...അന്ന് കൂടെ കൂടിയതാ.. ഇങ്ങനെ ഒന്നുമല്ല അപ്പൊ രൂപം..ഇപ്പൊ എന്റെ ചോറ് തിന്നു മെഴുത്തില്ലേ...അങ്ങനെ എന്റെ ചരിത്രം മുഴുവന്‍ കണ്ടവനോടൊക്കെ വിളമ്പും....കുറ്റം പറയരുതല്ലോ...സിനിമ വരികക്കാരും ടീവീക്കാരും ഒക്കെ ഇതൊക്കെ കേട്ടാലും എഴുതുമ്പോഴും പറയുമ്പോഴും സൂപ്പര്‍ പ്രോടുസര്‍ എന്നെ പറയു...പൊതുജനത്തിന് അറിയില്ലാലോ പണി അരിവെപ്പാ എന്നും കാശു മുടക്കുന്നത് മുഴുവന്‍ മുതലാളി ആണെന്നും....


ഇരട്ടകള്‍ ബാബു ബിജു കഥ തുടനുന്നതിനുള്ള പുറപ്പാടാണ്...ദോഷം പറയരുതല്ലോ..മുതലാളി അരി വെപ്പുകാരനെ എപ്പോഴും വിളിച്ചു അടുത്ത് നിര്‍ത്തും...വല്ല പാരയും കഥക്കാത്ത് ഉണ്ടേല്‍ പറയണമല്ലോ..പിന്നെ ചിലപ്പോ അങ്ങോര്‍ക്ക് വട്ടിളവും..അരിവെപ്പുകാരന്‍ ആ പണി ചെയ്ത മതി എന്നൊക്കെ പറയും..എന്നാലും സ്നേഹം ഉള്ളവനാ ..നിന്റെ പേരില്‍ പടം എടുപ്പ് തുണ്ടാങ്ങിയെ പിന്നെ രക്ഷപെട്ടു എന്നൊക്കെ രണ്ടെണ്ണം വീശി കഴിഞ്ഞാല്‍ പറയും കേട്ടാ...

ബിജു പറഞ്ഞു തുടങ്ങി ..കഥയുടെ പേര് രണ്ടു വിഡ്ഢികള്‍ ..ആത്മ കഥ ആണോ എന്ന് ചോദിച്ചാലോ..അല്ലെ വേണ്ട..പണി കിട്ടും !വണ്ണ്‍ ലൈന്‍ പറയാം...ബാബു പറഞ്ഞു..ഒരു എഞ്ചിനീയറിംഗ് കോളേജ് ..അവിടെ പഠിക്കുന്ന രണ്ടു കൂട്ടുകാര്‍..ഒരാള്‍ അരുണ്‍..കൂട്ടുകാരന്‍ വരുണ്‍..ഇരട്ടകളാണോ..മുതലാളിക് ആവേശം കേറി എന്ന് തോന്നുന്നു..കോളജ് എന്ന് കേട്ടാല്‍ ഇങ്ങോര്‍ക്ക് പ്രാന്താ..റിട്ടയര്‍ ആയ പ്രൊഫസറുടെ വേഷം ആണ് മുതലാളിക്ക് കൂടുതല്‍ ചേരുന്നെ എന്ന് അറിയാത്തവന്മാരാണോ ഈ പൊട്ടന്മാര്‍ ?ഇനി ആരെയേലും ചാക്കിട്ടു പിടിച്ചു വല്ല സംവിധാനവും തുടങ്ങനാണോ പരിപാടി?ഇരട്ടകളല്ല സതീശേട്ട..ഒരാളെ ഹിന്ദുവും ഒരാളെ ക്രിസ്ത്യാനിയും ആക്കാം (അല്ലെ തന്നെ ഇപ്പൊ പേര് കേട്ടാല്‍ ഏതാ ഇനം എന്നറിയുന്നെ ) സതീശേട്ടന്‍ ഇതില്‍ പ്രിന്‍സിപ്പല്‍ ആണ്..ഓ..അപ്പൊ ഞാന്‍ സ്ടുടന്റ്റ് അല്ല അല്ലെ..(മഴുവന്‍ ..അറുപത്തി രണ്ടു വയസയവന്‍ പഠിക്കാന്‍ പോകുമോ..വല്ല രാമനാമോം ചൊല്ലി വീട്ടില്‍ ഇരിക്കുവല്ലേ ഉള്ളു )സതീശേട്ടന്‍അതായതു പ്രിന്‍സി ഭയങ്കര അച്ചടക്കക്കാരന്‍ ആണ്...രണ്ടു സുന്ദരികളായ പെണ്മക്കള്‍ ..അരുണും വരുനും കോളേജിലെ കുഴപ്പക്കാരന്.. പക്ഷെ അരുണ്‍ ഭയകര പഠിപ്പിസ്റ്റ് ആണ്..അത് അവസാനം റിസള്‍ട്ട്‌ വരുമ്പോഴേ അറിയൂ..(പിന്നെ റിസള്‍ട്ട്‌ വരാതെ എങ്ങനെ അറിയും) അരുണ്‍ പ്രിന്സിപലിന്റെ മൂത്ത മകളുടെകല്യാണത്തിന് പോയി സദ്യ ഉണ്ണുമ്പോള്‍ ഇളയ മകളുടെമുറചെറുക്കനുമായി കോര്‍ക്കുന്നു..പിന്നെ പറഞ്ഞു വെച്ച കല്യാണം മുടക്കുന്നു ..അതില്‍ കലിപ്പായി പ്രിന്‍സിപ്പല്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ നോക്കുന്നു..ഇളയ മോള് കൊടുത്ത കീ കൊണ്ട് ചോദ്യ പേപ്പര്‍ അടിച്ചു മാറ്റിയ അരുണിനെ പ്രിന്‍സി പോക്കുന്നു..അപ്പോള്‍ മൂത്ത മകള്‍ പ്രസവ വേദന കൊണ്ട് പുളയുന്നു..പ്രിന്‍സിയുടെ വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല...ഹര്‍ത്താല്‍ പ്രമാണിച്ച് എല്ലാ ആംബുലന്സുകരും അടിച്ചു വീലായകൊണ്ട് അരുണ്‍ പ്രസവം എടുക്കുന്നു...പ്രിന്‍സി കലിപ്പ് മാറി അരുണിന് ഒന്നാം റാങ്ക് കൊടുക്കുന്നു..അതാണ് ക്ലൈമാക്സ്‌ ..പിന്നെ ബൈജു പള്ളിപുരത്തിന്റെ ഒരു കോമടി ട്രാക്ക്..വല്ല ഹോസ്റ്റല്‍ വാര്‍ഡാനോ കാന്റീന്‍ കാരനോ ആക്കാം.. ഈ കഥ എവിടെയോ കേട്ടിടുണ്ടല്ലോ ബൈജു.. all is well.. അതല്ലേ സാധനം.. ബിജു ബാബു ഒരു കള്ള ചിരി ചിരിച്ചു.

അല്ലേലും നമ്മുക്ക് ഇത് ശരിയാവില്ല ..രണ്ടു വലിയ പെണ്ണുങ്ങളുടെ അച്ഛന്‍ ആകാനുള്ള പ്രായം ഒന്നും എനിക്കായില്ലോ.(എവിടെ.. അപ്പൂപ്പന്‍ ആവാന്‍ ഉള്ള സമയം കഴിഞ്ഞു ).പിന്നെ എന്റെ ഫാന്‍സ്‌ ..അവര്‍ എന്ത് പറയും...എന്നാ പിന്നെ മറ്റേതു പറയാം അല്ലെ ബാബുബിജു കണ്ണ് കാണിച്ചു..
ഈ കഥ ഇന്നേ വരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയ സതീശേട്ട..വളരെ ചലഞ്ചിംഗ് റോള്‍ ആരിക്കും..മലയാള സിനിമേലല്ല ലോക സിനിമേല്‍ ആദ്യമായിടരിക്കും ഒരു സൂപ്പര്‍ താരം കുക്ക് ആയിട്ടു അഭിനയിക്കുന്നേ..കഥയുടെ പേര് വേദനിക്കുന്ന കോടീശ്വരന്‍..


ഒരു അരിവെപ്പുകാരന്‍..അയാള്‍ ജോലിചെയ്യുന്ന ഹോട്ടലുടമയുടെ മകള്‍ സുനിതയുമായി പ്രേമത്തിലാണ്...എന്നാല്‍ ഹോട്ടലുടമക്ക് മകളെ ഒരു ഐടി എന്ജിനീയരെ കൊണ്ട്കേട്ടിക്കാനാണ് പരിപാടി....ഈ അരിവെപ്പുകാരന്‍ ഒരു പാട്ടുകാരന്‍ കൂടി ആണ്...ഹരിഹര പ്രിയ ചാനെല്‍ നടത്തുന്ന റിയാലിറ്റി ഷോയില്‍ അരിവെപ്പുകാരന് ഒരു ലക്ഷം രൂപയുടെ സമ്മാനം കിട്ടുന്നു...അയാള്‍ അതുകൊണ്ട് ഒരു വലിയ ഐടി കമ്പനി വാങ്ങുന്നു..( ഒരു ലക്ഷം രൂപ കൊണ്ട് ഒരു ചായക്കട പോലും കിട്ടില്ല എന്നീ പൊട്ടന്‍മ്മാര്‍ക്ക് അറിയില്ലേ )എന്നിട് അതിന്റെ എംഡി ആകുന്നു..അമേരികയില്‍ നിന്നും ഉള്ള ഒരു വലിയ കോണ്ട്രാക്റ്റ് ആ കമ്പനിക്കു കിട്ടുന്നു..അങ്ങനെ അരിവെപ്പുകാരന്‍ ഒരു കോടീശ്വരന്‍ ആകുന്നു.എന്നിട്ടും ഹോട്ടലുടമ ചൊവ്വ ദോഷത്തിന്റെ പേരും പറഞ്ഞു കല്യാണത്തിന് സമ്മതിക്കുന്നില്ല...ഇടയ്ക്കു അയാള്‍ പഴയ കാലം ഓര്‍ത്തു പണ്ട് അരി വച്ചിരുന്ന ഹോട്ടലിന്റെ മുന്‍പില്‍ ബെന്‍സ് കാറില്‍ പോയി അല്പം വേദനിക്കും..അയാളുടെ ജോലിക്കാരനാണ് ഹോട്ടലുടമയുടെ മകളെ കെട്ടുന്ന എന്‍ജിനീയര്‍..വിവാഹത്തിന്റെ അന്ന് എന്ജിനീയരെ പഴയ അരിവെപ്പുകാരന്‍ പിരിച്ചു വിടുന്നു...എങ്ങിനീയരുടെ കൂട്ടുകാരന്‍ അത് ഹോട്ടലുടമയെ മൊബൈലില്‍ വിളിച്ചു അറിയിക്കുന്നു..കല്യാണം നടക്കുന്നില്ല..സുനിത പന്തലില്‍ നിന്നും ഇറങ്ങി ഓടി..ഹോട്ടലുടമ കുഴഞ്ഞു വീണു..ആശുപത്രി ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍ ആശുപത്രി..അത് മാറി മാറി കാണിക്കും.അരി വെപ്പുകാരന്‍ എം ഡിയെ കെട്ടി സുനിത ആശുപത്രിയില്‍ എത്തി...ആശുപത്രിയില്‍ വെച്ച് ഹോട്ടലുടമ അവരുടെ കൈകള്‍ ഒന്നിച്ചു വെച്ച് കൊടുത്തിട്ട് മരിക്കുകയാണ്..മരിക്കുകയാണ്..രണ്ടോ മൂന്നോ പാട്ടിനു സ്കോപ് ഉണ്ട്....രണ്ടു ഫൈറ്റ് വരും..അങ്ങനെ മൊത്തത്തില്‍ ഒരു ഫെസ്റിവല്‍ മൂഡു ആരിക്കും..ബിജു ബാബു പറഞ്ഞു നിര്‍ത്തി..

മുതലാളിയുടെ മുഖം തെളിഞ്ഞു..ഇത് നമ്മള്‍ ചെയ്യുന്നു..

ഈ പടം എന്തായി തീരും എന്ന് എനിക്കറിയില്ല...കാരണം ബിജു ബാബുവിനെ തെറി പറഞ്ഞതിന് മുതലാളി അപ്പോള്‍ തന്നെ എന്നെ പിരിച്ചു വിട്ടു..

ഹോട്ടല്‍ സീക്കോ അവിടെ തന്നെ ഉണ്ട്....ഒരു പ്രോടുസര്‍ ബിരിയാണി വെച്ചാല്‍ നല്ല രുചി ആയിരിക്കുമോ ആവൊ.