Jul 28, 2011

ധനുമാസത്തിലെ തിരുവാതിര രാത്രി


പുഴകടന്ന് മുത്തോലിക്ക് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്തിയിട്ട് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. വണ്ടി വരാനുള്ള സമയം കഴിഞ്ഞിട്ടും അത് വരാഞ്ഞിട്ടു വളരെയധികം അക്ഷമന്‍ ആയിരുന്നു ഞാന്‍.പാലായില്‍ നിന്നും എത്താനുള്ള വണ്ടി അവസാനത്തെ ട്രിപ്പ്‌ മുടക്കിയതായിരിക്കാമെന്ന് കവലയില്‍ ഉള്ള മുറുക്കാന്‍ കടയുടെ മുന്നില്‍ ബീഡി തെറുത്തിരുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍ പറഞ്ഞു.ഇന്ന് നാരായണേട്ടന്റെ കൂടെ കൂടി,നാളെ രാവിലെ പാലാക്ക് പോകുന്നതാണ് നല്ലത് എന്ന് അയാള്‍ പറഞ്ഞു.ഒരു പരിചയവും ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു എന്നതിനാലും, ചെന്നിട്ടുള്ള അത്യാവശ്യങ്ങള്‍ ഓര്‍ത്തിട്ടും, കുറച്ചു നേരം കൂടി കാക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുറുക്കാന്‍ കടയിലെ സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങുകയായിരുന്നു കടക്കാരന്‍ നാരായണേട്ടന്‍.
 

അരമണിക്കൂറിനു ശേഷവും വണ്ടി എത്താതിരിക്കയും,വീട്ടിലേക്കു പോരുന്നോ എന്നുള്ള നാരായണേട്ടന്റെ ചോദ്യവും കൂടി ആയപ്പോള്‍ , ഇന്ന് ഇവിടെത്തന്നെ കൂടാം എന്ന് ഞാന്‍ തീരുമാനിച്ചു.അപരിചിതന്‍ ആയ ഒരാളുടെ വീട്ടില്‍ താമസിക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എങ്കിലും,വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് സമ്മതിക്കയായിരുന്നു.

വീട്ടിലേക്കു ഉള്ളവഴിയില്‍ നിറയെ നിലാവായിരുന്നു.കടയില്‍ നിന്നും നാരായണേട്ടന്‍ കൈയില്‍ കരുതിയിരുന്ന റാന്തല്‍ കത്തിക്കേണ്ടി വന്നിരുന്നില്ല. അങ്ങ് എവിടെ നിന്നോ തിരുവാതിര പാട്ടിന്റെ നേര്‍ത്ത സ്വരം കേട്ടു. "ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്...പുഴക്കക്കരെ കളി ഉണ്ട്.. കാണാന്‍ താല്പര്യമുണ്ടാകുമോ" എന്നുള്ള നാരായണേട്ടന്റെ ചോദ്യത്തിന് എങ്ങനെ എങ്കിലും വീടണയുന്നതാണ് പ്രധാനം എന്ന എന്റെ ഉത്തരം ഉണ്ടാക്കിയ ചെറു ചിരി, നിലാവില്‍ ഞാന്‍ കണ്ടു.


തിണ്ണയില്‍ എന്നെ ഇരുത്തിയതിനു ശേഷം നാരായണേട്ടന്‍ വീടിലേക്ക്‌ കയറി. പിന്നീട് വെറുതെ കടയിലെയും, കവലയിലെയും കാര്യങ്ങള്‍ ആരോടോ വിവരിക്കുന്നത് കേട്ടു. മറുപടിയായി മൂളലുകള്‍ മാത്രം കേട്ടത് എന്നില്‍ ആശ്ചര്യം ഉളവാക്കി.പരിചയപ്പെടുത്താനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍, മെലിഞ്ഞ് ഒരു വശം തളര്‍ന്നു കൈകള്‍ കോച്ചി കിടക്കുന്ന ഒരു രൂപം ഞാന്‍ കണ്ടു.മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ഭിത്തിയില്‍ കണ്ട പഴയ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തിലെ സുന്ദരി തന്നെയോ ഇത് ? തലമുടി മൊട്ടയടിച്ചിരുന്നു. വായുടെ ഒരുവശം കോടിയിരുന്നു എങ്കിലും ഐശ്വര്യം തുടിക്കുന്ന ഒരു മുഖം ആയിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവര്‍ എന്നെ കണ്ണിമക്കാതെ നോക്കി. ഒരു പരിചയ ഭാവം ഉണ്ടോ അതില്‍ ?

കുളിച്ചു വരുമ്പോഴേക്കും കഞ്ഞി ശരിയാവും എന്ന് പറഞ്ഞു അടുത്ത് തന്നെ ഉള്ള പുഴയിലേക്ക് നാരായണേട്ടന്‍ എന്നെ കൊണ്ടുപോയി. നിലാവ് നന്നായി ഉണ്ടായിരുന്നു. തിരുവാതിരപ്പാട്ട് ഇപ്പോള്‍ ശരിക്കും കേള്‍ക്കാവുന്ന രീതിയില്‍ ആയി.ദേവകിക്കു വലിയ ഇഷ്ടമാണ് തിരുവാതിര എന്നും, തിരുവാതിരപ്പുഴുക്ക് ഒക്കെ കഴിച്ചിട്ട് നാള്‍ എത്രയായി എന്നും പറഞ്ഞു നാരായണേട്ടന്‍ ഒരു നിശ്വാസം ഉതിര്‍ത്തു. നാല് വര്‍ഷമായത്രേ ദേവകി ചേച്ചി ഇതേ കിടപ്പ്. ഒരിക്കല്‍ പശുവിനെ കുളിപ്പിക്കാന്‍ കൂട്ടില്‍ കയറിയപ്പോള്‍ തെന്നി വീണു. പിന്നെ ആ കിടപ്പില്‍ നിന്നും എഴുന്നെറ്റിട്ടില്ലത്രേ. കുളിപ്പിക്കലും ഭക്ഷണം കൊടുക്കുന്നതും, വിസര്‍ജ്യങ്ങള്‍ എടുക്കുന്നതും ഒക്കെ നാരായണേട്ടന്‍ തന്നെ. കാലത്തും, ഉച്ചക്കും, കുറെ നേരം കട അടച്ചു വന്നു വീട്ടിലെ കാര്യങ്ങള്‍ ഒക്കെ നടത്തും.

കഞ്ഞി എടുത്തു തന്നതിന് ശേഷം, നാരായണേട്ടന്‍ അകത്തേക്ക് പോയി. കഞ്ഞി കുടിപ്പിക്കുന്നതിനു ഇടയിലും,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി മൂളലുകള്‍ ഉണ്ടായിരുന്നില്ല. ഏകദേശം അര മണിക്കൂറു കഴിഞ്ഞു കാലിയായ കഞ്ഞി പാത്രം കൊണ്ട് വരുമ്പോള്‍ ആ മുഖത്ത് ഒരു തരം സന്തോഷം ഉണ്ടായിരുന്നു. കുഞ്ഞിനെ നന്നായി ഊട്ടി കഴിയുമ്പോള്‍ അമ്മയുടെ മുഖത്ത് കാണാറുള്ള അതെ ഭാവം.

പാത്രങ്ങള്‍ എടുത്തു വെച്ചതിനു ശേഷം നാരായണേട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു . ഞായറാഴ്ച ആയതിനാല്‍ " രഞ്ജിനി "എന്ന മലയാള ചലച്ചിത്ര ഗാന പരിപാടി ഉണ്ടാവും എന്ന് പറഞ്ഞു. ചില്ല് എന്ന പുതിയ ചിത്രത്തിലെ പോക്കുവെയില്‍ പൊന്നുരുകി എന്ന ഗാനം ചെറിയ ശബ്ദത്തില്‍ കേട്ടു. ചാവടിയില്‍ കിടക്ക വിരിച്ചു തന്നു എങ്കിലും ഞാന്‍ പുറത്തു തിണ്ണയില്‍ തന്നെ കിടന്നു. എപ്പോഴോ ഞാന്‍ ഉറങ്ങി.


ഉടുത്തൊരുങ്ങി ദേവകി ചേച്ചിയും, നാരായണേട്ടനും തിരുവാതിര കാണാന്‍ പോകാന്‍ വിളിച്ചപ്പോള്‍ പോയേക്കാം എന്ന് ഞാന്‍ വിചാരിച്ചു.ദേവകി ചേച്ചി തലമുടിയില്‍ ചൂടിയിരുന്ന ഗന്ധരാജന്‍ പൂവില്‍ നിന്നും, ഏതോ മാദക ഗന്ധം ആണ് വരുന്നത് എന്ന് എനിക്കുതോന്നി.പുഴക്കക്കരെ ആയിരുന്നു തിരുവാതിര നടക്കുന്ന വീട്. പുഴയുടെ രണ്ടു വശങ്ങളിലും ചെറുതായി വെള്ളം ഉണ്ടായിരുന്നു, പിന്നെ നടുക്ക് വിശാലമായ മണല്‍പ്പുറവും.മണലില്‍ കൂടി നടക്കാന്‍ ദേവകി ചേച്ചിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് അവര്‍ക്കായി നിന്നും നടന്നും ഞങ്ങള്‍ പുഴ കടന്നു. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി നടന്നു വേണമായിരുന്നു തിരുവാതിര നടക്കുന്ന വീട്ടില്‍ എത്താന്‍ . പൊന്തക്കാട്ടില്‍ നിന്നും കപ്പ വേവിച്ച പോലെ ഒരു മണം വന്നപ്പോള്‍ , പാമ്പുകള്‍ വാ പൊളിക്കുന്ന മണം ആണെന്ന് ദേവകിചേച്ചി പറഞ്ഞു. എനിക്ക് അല്‍പ്പം പേടി തോന്നി. ഇഴ ജന്തുക്കളെ അത്രക്കും ഭയം ആയിരുന്നു എനിക്ക്. ജാതക വശാല്‍ എന്റെ ആയുസ്സ് തീരാന്‍ കേവലം മാസങ്ങള്‍ കൂടി മാത്രമേ ഉള്ളു എന്ന കാര്യവും, വിഷം തീണ്ടിയോ അപകട മരണമോ ആയിരിക്കും എനിക്ക് ഉണ്ടാവുക എന്ന് ചക്രപാണി ജ്യോത്സ്യന്‍ എഴുതിയിരുന്നതും എന്തുകൊണ്ടോ മനസ്സിലേക്ക് വന്നു .


വൈദ്യുതി എത്താത്ത ഒരു വീടായിരുന്നു അത്.കത്തിച്ച നിലവിളക്കിനു ചുറ്റും തിരുവാതിര കളിക്കുന്ന സെറ്റുടുത്ത യുവതികള്‍.വീടിന്റെ തിണ്ണയിലും പരിസരത്തും നില്‍ക്കുന്ന സ്ത്രീകളും, അപൂര്‍വ്വം പുരുഷന്മാരും. ഇടവേളയില്‍ ഒരു പ്രൌഡയായ സ്ത്രീ ഇലയില്‍ തിരുവാതിരപുഴുക്ക് വിളമ്പി. ആദ്യമായി കഴിച്ച പുഴുക്കില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന് അത് കഴിക്കുന്ന സ്വാദില്‍ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.

 

 

കളി തീരാന്‍ ഞങ്ങള്‍ നിന്നില്ല. .തിരിയെ വരുമ്പോഴേക്കും മഞ്ഞുണ്ടായിരുന്നു. ചെറിയ തണുപ്പ് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി വരുമ്പോള്‍വഴി കാലില്‍ എന്തോ കടിച്ചതുപോലെ തോന്നി. ഏതോ ഒരു ഇഴജന്തു കാലില്‍ കൂടി പോയതുപോലെ. ദേഹം തളരുകയാണോ..അമ്മെ എന്ന് വിളിച്ചത് മാത്രം ഓര്‍മ്മയുണ്ട്.


നാരായണേട്ടന്റെ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.അകലെ നിന്നും അപ്പോഴും തിരുവാതിരപ്പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.പതിയെ ഞാന്‍ നാരായണേട്ടന്റെ മുറിയിലേക്ക് നടന്നു. ദേവകി ചേച്ചിയുടെ തല മടിയില്‍ വെച്ച് കരയുകയായിരുന്നു നാരായണേട്ടന്‍.
 
 

കാലത്തെ മരണം അറിഞ്ഞു വന്നവരോടെല്ലാം നാരായണേട്ടന്റെ ബന്ധു എന്ന് തോന്നിച്ച ഒരു സ്ത്രീ പറഞ്ഞു കൊണ്ടേ ഇരുന്നു."ഇന്നലെ വൈകുന്നേരവും ഒരു കുഴപ്പവും ഇല്ലായിരുന്നു.ഞാന്‍ വന്നു കണ്ടതല്ലേ".എല്ലാവരുടെയും മിഴികള്‍ എന്റെ നേര്‍ക്ക്. ഒരു അപരിചിതന്‍ വന്ന ദിവസം തന്നെഇങ്ങനെ സംഭവിച്ചതെന്തേ എന്ന് ഓര്‍ക്കുകയായിരിക്കുമോ അവരെല്ലാം?കാലന്റെ പ്രതിരൂപമായി അവിടെ കൂടിയിരുന്നവര്‍ തന്നെ കണ്ടു കാണുമോ എന്ന് എനിക്ക് ചെറുതായി സംശയം തോന്നി.സ്ത്രീയുടെ ഒപ്പം ഉണ്ടായിരുന്ന പതിമ്മൂന്നോ പതിന്നാലോ വയസ്സുള്ള ഒരു കുട്ടി എന്നെ കണ്ണുചിമ്മാതെ നോക്കി. നോട്ടം നേരിടാനാവാതെ ഞാന്‍ മുഖം തിരിച്ചു. വീണ്ടും നോക്കിയപ്പോഴും ആ കണ്ണുകള്‍ എന്നില്‍ തന്നെ ആയിരുന്നു. പതുക്കെ ഞാന്‍ വീടിന്റെ പിന്നിലേക്ക്‌ പോയി. എന്തുകൊണ്ടെന്നറിയില്ല , ചുണ്ടത് വെച്ച ബീഡി കത്തിക്കുമ്പോള്‍ എന്റെ കരം വിറച്ചു.
നാരായണേട്ടനോട് യാത്ര പറയാന്‍ ഞാന്‍ നിന്നില്ല. ദേവകി ചേച്ചിയെ അവസാനമായി ഒന്ന് കൂടി കാണാനും എന്ത് കൊണ്ടോ തോന്നിയില്ല.സ്വപ്നത്തില്‍ കണ്ട, ഗന്ധരാജന്‍ പൂ ചൂടിയ. ദേവകി ചേച്ചിയെ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടായിരുന്നോ അത് ?

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ കൂടി എനിക്ക് മുത്തോലിയിലേക്ക് പോകേണ്ടി വന്നു.പതിവുപോലെ കടത്തു കടന്നു അക്കരയ്ക്കു പോകാനായി ഞാന്‍ ബസിറങ്ങി.മുത്തോലി ആകെ മാറിയിട്ടുണ്ടായിരുന്നു. നാരായണേട്ടന്റെ കട ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കാണിക്ക മണ്ഡപം എനിക്ക് കാണാന്‍ സാധിച്ചു.തുലാമഴയില്‍ നനഞ്ഞു കിടക്കുകയായിരുന്നു മുത്തോലി .

ദേവകി ചേച്ചി മരിച്ച ആ ധനുമാസ രാത്രി വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞു. ഏതോ മുന്‍ജന്മ ശാപം തീരാനെന്നോണം എന്റെ വരവിനായി കാത്തിരുന്നതായിരുന്നു ദേവകി ചേച്ചി എന്ന് പലപ്പോഴും എന്നതുപോലെ ഒരിക്കല്‍ കൂടി എന്റെ മനസ്സ് പറഞ്ഞു.തിരുവാതിര എന്ന് കേള്‍ക്കുമ്പോള്‍ തിരുവാതിരപ്പുഴുക്കിനെക്കാള്‍ മുന്‍പ് മനസ്സില്‍ വരാറുണ്ടായിരുന്നത് നിലാവുണ്ടായിരുന്ന ആ രാത്രിയിലെ അവിചാരിതമായ മരണം ആയിരുന്നു.

നാരായണേട്ടനെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നെനിക്കു തോന്നി.നാരായണേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ പുതുതായി വീടുകള്‍ വന്നിരുന്നു. വഴി ഉറപ്പു വരുത്താനായി ഒരു വീടിന്റെ വാതിലില്‍ ഞാന്‍ കൊട്ടി. പുറത്തു വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നി.

"ആരാ..എവിടെക്കാ" എന്നയാള്‍ ചോദിക്കുമ്പോഴും,ഓര്‍മ്മയില്‍ ആ മുഖം പരതുകയായിരുന്നു ഞാന്‍. ദേവകി ചേച്ചി മരിച്ച ദിവസം എന്നെ തുറിച്ചു നോക്കിയ ആ കണ്ണുകള്‍ തന്നെ അല്ലെ ഇത്? "നാരായണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ ആരുണ്ട്‌" എന്ന് ചോദിച്ചപ്പോള്‍,"നാരായണേട്ടനെ എങ്ങനെയാണ് പരിചയം" എന്ന മറുചോദ്യം ആയിരുന്നു അയാള്‍ ചോദിച്ചത്. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടെ ചോദിച്ചു." നാരായണേട്ടന്‍ "?

"അമ്മാവന്‍ വീണു കിടപ്പായിട്ടു വര്‍ഷങ്ങള്‍ ആയി" എന്നയാള്‍ പറഞ്ഞു. അമ്മായിയുടെ മരണ ദിവസം വീണതാണത്രേ." ഇന്നോ നാളെയോ എന്ന പോലെ കിടക്കുകയാണ് പാവം "എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരികെ നടക്കാന്‍ തീരുമാനിച്ചു.നാരായണേട്ടന്റെ വീട്ടിലേക്കു മരണദൂതനായി ഒരിക്കല്‍ കൂടി കയറി ചെല്ലാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു. മറ്റൊരു തവണ കൂടി ഈ ചെറുപ്പക്കാരന്റെയും,നാട്ടുകാരുടെയും മിഴികളെ നേരിടാന്‍ എനിക്ക് സാധിക്കയില്ല എന്ന് ഞാന്‍ മനസ്സാ ഉറപ്പിച്ചു.

 
യാദൃചികമെന്നോണം ഇന്നത്തെ ദിവസംതുലാമാസത്തെ തിരുവാതിര നാള്‍ ആണ് എന്ന തിരിച്ചറിവ്എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി.പുഴയിലേക്കുള്ള നീണ്ടുകിടക്കുന്ന വഴിയിലൂടെ അതിവേഗം നടക്കുമ്പോള്‍ ഒരു തിരുവാതിരപ്പാട്ട് ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി.എവിടെയോ ഒരു ഗന്ധരാജന്‍ പൂവിന്റെ മണം ഉണ്ടോ ?
 
 

65 അഭിപ്രായ(ങ്ങള്‍):

ചെറുത്* said...

പ്ടക്കോ‍ാ‍ാ‍ാ‍ാ‍ാം ;)

ഒരു തേങ്ങ കൊണ്ട് നടക്കാന്‍ തുടങ്ങീട്ട് ശ്ശി നാളായി. ഇപ്പഴാ എറിഞ്ഞുടക്കാനൊരു സ്ഥലം കിട്ടീത്. ന്നാ പിന്നെ വായിച്ചിട്ട് വെരാം!

(( മോഡറേറ്റ് ചെയ്ത് പറ്റിക്കത്സ് ആവാതിരുന്നാ മത്യാരുന്ന്))

ajith said...

മുത്തോലി, പാലാ, കഥ പറഞ്ഞ് പറഞ്ഞ് ഞങ്ങടെ വില്ലേജിലുമെത്തി അല്ലേ. വായിച്ച് വായിച്ച് വന്നപ്പോ ഞാനോര്‍ത്തത് അനുഭവം പറയുകയായിരിക്കുമെന്ന്. നന്നായിട്ടുണ്ട് കേട്ടോ

@rjun said...

സ്വപ്നവും, യാധര്ത്യവും ഇടകലര്‍ത്തിയ ഈ പരിപാടി ഇഷ്ട്ടപെട്ടു. ഇത് ശരിക്കുമുള്ള അനുഭവം ആണോ ??

- സോണി - said...

അനുഭവത്തോളം തീവ്രത തോന്നിക്കുന്ന കഥ. കഥയാണെന്ന് വായിച്ചപ്പോള്‍ തോന്നിയില്ല. നല്ല ഒതുക്കമുണ്ട്, തുടക്കവും ഒടുക്കവുമുണ്ട്. നന്മയുള്ള മനുഷ്യര്‍... ഒന്ന് നാട്ടിലോളം പോയിവന്ന പോലെ.

വീകെ said...

നല്ല കഥ...
അനുഭവത്തിന്റെ ചൂടും ചൂരും....
ആശംസകൾ...

Ravi said...

Nannayirikkunnu
Ravi

mayflowers said...

മുകളില്‍ പലരും പറഞ്ഞപോലെ ,അനുഭവം പോലെത്തന്നെ തോന്നിച്ചു.വളരെ നന്നായി എഴുതി..

Rakesh KN / Vandipranthan said...

നല്ല ഒരു കഥ.... ഇഷ്ടമായി പെരുത്ത്‌ ഇഷ്ടമായി...

Lipi Ranju said...

അനുഭവം എന്ന് കരുതിയാണ് വായിച്ചത്. പിന്നെ കമന്റ്സ് കണ്ടപ്പോ സംശയം തോന്നി നോക്കിയതാ , അപ്പോഴാ കഥ എന്ന് കണ്ടത് ! കഥയാണെങ്കില്‍ കുറച്ചു കൂടി ദാക്ഷിണ്യം കാണിക്കാമായിരുന്നു ! കിടപ്പിലായ ഭാര്യയെ അത്ര നന്നായി നോക്കിയ ആ പാവം മനുഷ്യനേം തളര്‍ത്തി ഇടെണ്ടായിരുന്നു .... ഇതിപ്പോ സങ്കടായി ...

റോസാപ്പൂക്കള്‍ said...

കഥ വളരെ നന്നായിട്ടുണ്ട്.
സ്വപ്നവും യാഥാര്‍ത്യംവും മരണവും ചേര്‍ന്ന് നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു.

ഒരു ദുബായിക്കാരന്‍ said...

കഥയാണേലും ജീവിതമാണേലും നന്നായിട്ടുണ്ട്..വായിച്ചു പോകുമ്പോള്‍ പിടിച്ചിരുത്തുന്ന ഒരു തീവ്രത അനുഭവപ്പെട്ടിരുന്നു.

ഋതുസഞ്ജന said...

നല്ല ഒഴുക്കുള്ള കഥനം. ഒരു പ്രൊഫഷണൽ റ്റച്ച്:)വളരെ ഇഷ്ടമായി

A said...

കഥ ഹൃദയത്തില്‍ തൊട്ടു. അനുഭവസ്പര്‍ശിയായ അവതരണം കൊണ്ട് പിടിച്ചിരുത്തി വായിപ്പിച്ചു

Unknown said...

ഗ്രാമങ്ങളുടെ ചന്തം ഇങ്ങനെ എഴുത്തിലെന്കിലും വായിക്കാന്‍ പറ്റുന്നുണ്ടല്ലോ ഇപ്പൊ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ചെറുത്‌..
നന്ദി..അജിത്‌ ഭായ്..
നന്ദി..മാഡ്..
നന്ദി..സോണി..
നന്ദി..വി കെ..

നന്ദി..രവി..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.

നന്ദി..മേയ് ഫ്ലവര്‍
നന്ദി..രാകേഷ്..
നന്ദി..ലിപി
നന്ദി..റോസാപൂക്കള്‍..
നന്ദി..ദുബായിക്കാര..
നന്ദി..ഋതു സഞ്ജന.
നന്ദി..സലാം ഭായ്.
നന്ദി..മനോജ്‌..

കൂതറHashimܓ said...

നല്ല കഥ

Njanentelokam said...

മനസ്സിലെ നന്മ,സ്വപ്നം,ഭയം,അനിശ്ചിതത്വം .......
മാനസികാവസ്ഥകള്‍ നന്നായി വരയ്ക്കാന്‍ ശ്രമിച്ചു........

keraladasanunni said...

നല്ല കഥ. നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആശംസകള്‍.

Satheesh Haripad said...

""ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്...പുഴക്കക്കരെ കളി ഉണ്ട്.. കാണാന്‍ താല്പര്യമുണ്ടാകുമോ"

വല്ലാത്തൊരു മൂഡിലെത്തിച്ചു ഈ രംഗം. അവിടെ മുതലങ്ങോട്ട് ഗന്ധരാജന്‍ പൂവിന്റെ മണം മൂക്കിൽ നിന്നും മനസ്സിൽ നിന്നും മാറിയതേയില്ല.

ലളിതമാണെങ്കിലും വളരെ പക്വമായ മനോഹരമായ രചന.

എല്ലാ ആശംസകളും.

പൈമ said...

സ്വപ്നവും സത്യവും ഒന്നായി തീരുന്നതിനെ കുറിച്ച് ...
കൊള്ളാമല്ലോ കഥ ...
അല്പം വിഷമം ആയി കേട്ടോ എന്നാലും ..നാടിനെ ഓര്മ വന്നു
(radio യില്‍ രഞ്ജിനി,ഗന്ധരാജന്‍ പൂക്കള്‍ തിരുവാതിര )
ആശംസകള്‍

ചീരാമുളക് said...

നന്നായി.
നല്ല കഥ. ആദ്യം കരുതി ഇതൊരനുഭവമാണോ എന്ന്! ചെറിയ ചില അഭിപ്രായങ്ങൾ പറയട്ടെ? Please take it as a positive criticism. കുത്തും കോമയും കഴിഞ്ഞാൽ ഒരു സ്പേസ് കൊടുത്തിട്ട് മതി അടുത്ത വാക്ക് തുടങ്ങാൻ. പിന്നെ വാക്കുകളെല്ലാം പിരിച്ചെഴുതിയാൽ വായനയുടെ രസം നഷ്ടപ്പെടും. ഉദാ: വളരെ അധികം = വളരെയധികം, മുടക്കിയതായിരിക്കാം എന്ന് = മുടക്കിയതായിരിക്കാമെന്ന്, ഇവിടെ തന്നെ= ഇവിടെത്തന്നെ. ഇതുപോലെ കഥയിൽ മുഴുവനുണ്ട് ഇത്തരം വേർപിരിഞ്ഞ വാക്കുകൾ. ഒന്ന് നന്നായി എഡിറ്റ് ചെയ്താൽ മതി. പിന്നെ സംഗതി ഗംഭീരം!! പറഞ്ഞതിൽ പരിഭവിക്കരുത്. ഇതൊരു വളമാക്കൂ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ഹാഷീം..
നന്ദി..ഞാന്‍..
നന്ദി..പാലക്കാട്ടെട്ടാ..
നന്ദി..സതീഷ്‌
നന്ദി..പ്രദീപ്‌
നന്ദി..ചീരാമുളക് ..വിമര്‍ശനങ്ങള്‍ പോസിറ്റീവ് ആയി എടുക്കുന്ന ഒരാളാണ് ഞാന്‍. ഏതെങ്കിലും തരത്തില്‍ അത് എന്നെ വളര്‍ത്തും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. കമന്റു ബോക്സ്‌ വിമര്‍ശനങ്ങള്‍ക്ക് കൂടി ആണെന്ന് ഞാന്‍ കരുതുന്നു. പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍, വായിക്കുന്നവര്‍ക്ക് അത് അരോചകം ആയേക്കാം എന്ന് താങ്കള്‍ പറഞ്ഞുകഴിഞ്ഞു ഒരിക്കല്‍ കൂടി വായിച്ചപ്പോഴേ തോന്നിയുള്ളൂ. ഉടനെ മാറ്റുകയും ചെയ്തു. ഒരു പരിഭവവും ഇല്ല...സതോഷം മാത്രം. തീര്‍ച്ചയായും ഈ പാഠങ്ങള്‍ അടുത്ത രചനയില്‍ മനസ്സില്‍ ഉണ്ടാകും..ഒരിക്കല്‍ കൂടി നന്ദി..

സാക്ഷ said...

പ്രിയ ശശി,
ഇരുപതു പേരാണ് ഒറ്റദിവസം കൊണ്ട് സ്വന്തം അഭിപ്രായങ്ങളാല്‍ താങ്കളെ വഞ്ചിച്ചിരിക്കുന്നത്. ഇവരോടു കൂടുതന്‍ വായനയിലൂടെ ആര്‍ജിക്കുന്ന ബുദ്ധിബോധം കൊണ്ട് കമന്റിടുവാന്‍ എന്നും വേണം പറയുവാന്‍. മെനക്കെടാന്‍ തെയ്യാറുള്ള ഒരു എഴുത്ത് കാരനെ ഈ വിധം അപമാനിക്കരുത്. അതുകൊണ്ട് കിട്ടുന്ന നേട്ടം എന്താണ്? എഴുത്തിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ മിണ്ടാതെ പോകുക. അതിന് അര്‍ത്ഥവിശുധിയുണ്ടാവും. അല്ലാതെ ബ്ലോഗില്‍ വന്നു സ്വയം ഭോഗം ചെയ്യരുത്. കുളിമുറിയില്‍ അതിനുള്ള സൗകര്യം ഇല്ലേ സ്നേഹിതന്മാരെ!
വര്‍ഷങ്ങളായിക്കിടക്കന്ന ദേവകി ചേച്ചി എങ്ങിനെയാണ് തിരുവാതിരക്കളിക്ക് പോകുന്നത്! കമന്ടിട്ടവര്‍ മറുപടി പറയുക.... ഈ സ്വയം ഭോഗം എഴുത്തിനെ നശിപ്പിക്കും എന്നെ പറയാനുള്ളൂ.. പ്രിയ എഴുത്ത് കരാ ഈ കമന്ടുകാരുടെ വ്യഭിചാരത്തില്‍ വീണു പോകാതിരിക്കുക... വീണാല്‍ ആ കുഴിയില്‍ നിന്നും രക്ഷിക്കാന്‍ ആര് മുണ്ടാവില്ല സ്വന്തം എഴുത്തുപോലും..... താങ്കള്‍ക്ക് എഴുതാനുള്ള ഒരു മനസ്സുണ്ട്, എഴുതാനുള്ള ഒരു ശരീരമില്ല എന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. ഒരു സിനിമയാക്കാനുള്ള സ്പോപ്പുപോലുമുള്ള ത്രെഡ് എന്തിന് ഈവിധം തിടുക്കത്തില്‍ എഴുതി നശിപ്പിച്ചു..... എഴുത്തിനു ഇത്രയെ പ്രാധാന്യമുള്ളൂ..

- സോണി - said...

ധര്‍മ്മജ്‌ (സാക്ഷാ), നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല, എങ്കിലും... നിങ്ങളെപ്പോലല്ല, പോസ്റ്റ്‌ മുഴുവന്‍ വായിച്ചാ ഞങ്ങളൊക്കെ കമന്റ് ഇട്ടത്. ഈ ഇരുപതുപേരും വെറും മണ്ടന്മാര്‍ ആണെന്ന് കരുതിയോ? നിങ്ങളുടെ ഒരു കണ്ടുപിടിത്തം! ഇപ്പോള്‍ ചീത്ത വിളിക്കുന്നവര്‍ക്കാ മാര്‍ക്കറ്റ്‌ എന്ന് ആരാ പറഞ്ഞുതന്നത്?

പിന്നെ, 'കുളിമുറി' നിങ്ങളുടെ ബ്ലോഗ്‌ ആണല്ലേ? സാക്ഷ കതകടയ്ക്കാനും...

Villagemaan/വില്ലേജ്മാന്‍ said...

പ്രിയ സാക്ഷ.. ഈ തുറന്ന അഭിപ്രായത്തിനു ആദ്യമേ നന്ദി.. എപ്പോഴും കിട്ടാത്തതാണ് വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍..അതുകൊണ്ട് അതിനു കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍.

>>>വര്‍ഷങ്ങളായിക്കിടക്കന്ന ദേവകി ചേച്ചി എങ്ങിനെയാണ് തിരുവാതിരക്കളിക്ക് പോകുന്നത്! കമന്ടിട്ടവര്‍ മറുപടി പറയുക.<<<

കമന്ടിട്ടവരെക്കാള്‍ കഥ എഴുതിയ ഞാന്‍ ആകും ഇതിനൊരു മറുപടി പറയാന്‍ ഏറ്റവും അര്‍ഹന്‍ എന്ന് തോന്നുന്നു. വര്‍ഷങ്ങളായി കിടപ്പായിരുന്ന ദേവകിചേച്ചി തിരുവാതിരക്കു പോയിട്ടില്ല. ഉറക്കം പിടിച്ച " ഞാന്‍ " കണ്ട ഒരു സ്വപ്നം മാത്രമായിരുന്നു ദേവകി ചേച്ചിയുടെയും ചേട്ടന്റെ കൂടെയും ഉള്ള ആ പോക്ക്.
>>>>നാരായണേട്ടനോട് യാത്ര പറയാന്‍ ഞാന്‍ നിന്നില്ല. ദേവകി ചേച്ചിയെ അവസാനമായി ഒന്ന് കൂടി കാണാനും എന്ത് കൊണ്ടോ തോന്നിയില്ല.സ്വപ്നത്തില്‍ കണ്ട, ഗന്ധരാജന്‍ പൂ ചൂടിയ. ദേവകി ചേച്ചിയെ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടായിരുന്നോ അത് ? <<< ഈ വരികളില്‍ നിന്നും അത് വ്യക്തമാകും എന്നാണു ഞാന്‍ വിചാരിച്ചത് . ഇനി അത് വ്യക്തമായില്ല എങ്കില്‍, അത് എന്നിലെ കഥാകാരന്റെ പരാജയം എന്ന് ഞാന്‍ സമ്മതിക്കുന്നു.അതിനു യാതൊരു മടിയും ഇല്ല.. ഞാന്‍ ഉദ്ദേശിച്ചത് വായനക്കാരില്‍ എത്തിയില്ല എന്നത് എന്റെ കഥയുടെ പരാജയം ആണല്ലോ...അത് ഞാന്‍ അംഗീകരിക്കുന്നു.


താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു..അനാവശ്യമായ പുകഴ്ത്തലുകള്‍ ഒരു കഥാകാരനെ നശിപ്പിച്ചേക്കാം. ഞാന്‍ ഏതായാലും മറ്റൊരു ബ്ലോഗറെ അങ്ങനെ അനാവശ്യമായി പുകഴ്താരില്ല. അങ്ങനെ പുകഴ്ത്തുന്ന ആളുകള്‍ ഉണ്ട് എന്നും വിശ്വസിക്കുന്നില്ല. അതിന്റെ ആവശ്യം എന്താണ്.?

നന്നെങ്കില്‍ നന്ന് എന്നും, ആശയത്തോട് വിയോജിപ്പുണ്ടെങ്കില്‍ , എന്ത് കൊണ്ട് വിയോജിക്കുന്നു എന്നും പല ബ്ലോഗുകളും എഴുതാറുണ്ട്. അതുമൂലം ഇന്നേവരെ ആരുമായി വഴക്കിടെണ്ടി വന്നിട്ടില്ല. കാര്യകാരണ സഹിതം ഒരു വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ അത് സ്വീകരിക്കപ്പെടും എന്ന് തന്നെ ഈ നിമിഷം വരെ വിശ്വസിക്കുന്നു. ഇഷ്ട്ടപ്പെടാത്ത രചനകള്‍ വായിച്ചിട്ട് ഒന്നും പറയാതെയും പോകാറുണ്ട്. ഒരു ദിവസം വായിക്കുന്ന എല്ലാ ബ്ലോഗുകളും നന്നാവാന്‍ വഴിയില്ലലോ, എന്റേത് ഉള്‍പ്പെടെ !

വീണ്ടും വരുമല്ലോ...താങ്കള്‍ക്ക് മാത്രമല്ല, ആരുടേയും വിമര്‍ശനങ്ങള്‍ക്ക് എന്നും ഈ ബ്ലോഗില്‍ സ്വാഗതം.

ഒരിക്കല്‍ കൂടി വന്ന സോണിക്കും നന്ദി..

Satheesh Haripad said...

@സാക്ഷ:
ഇവിടെ വായിച്ചവരൊക്കെ മണ്ടന്മാരാണെന്നുള്ള താങ്കളുടെ കമന്റും അതിന്‌ താങ്കളുപയോഗിച്ച ഭാഷയുമാണ്‌ ഇതിന്‌ ആ 20 പേരിൽ ഉൾപ്പെട്ട എന്നെയും മറുപടി എഴുതിപ്പിക്കുന്നത്.

"നാരായണേട്ടന്റെ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു." എന്ന് വ്യക്തമായി പറയുന്നുണ്ട് തിരുവാതിരയ്ക്കുപോകുന്ന കാര്യം പറഞ്ഞുകഴിയുമ്പോൾ. അതിൽനിന്ന് അതൊരു സ്വപ്നമായിരുന്നു എന്ന് ആർക്കും വ്യക്തമാണ്‌. അതിൽ കഥാകാരൻ പരാജയപ്പെട്ടിട്ടില്ല എന്നുതന്നെയാണ്‌ എന്റെ വിശ്വാസം.

ശശിയേട്ടാ, ഇതൊന്നും ആർക്കും വീണ്ടും വിശദീകരിച്ചുകൊടുക്കേണ്ട കാര്യമില്ല. ഉൾകൊണ്ട് വായിച്ച് മനസ്സിലാക്കുക എന്നത് ഒരു വായനക്കാരന്റെ അടിസ്ഥാനമായ കടമയാണ്‌. വായിച്ച ആർക്കും മനസ്സിലായില്ല എങ്കിൽ മാത്രം എഴുത്തുകാരൻ അതിനൊരു ഉത്തരം പറഞ്ഞാൽ മതി.

സീത* said...

നന്നായി പറഞ്ഞു ഏട്ടാ...വായനയ്ക്കിടയിൽ ഇത് കഥയാണോ അനുഭവമാണൊ എന്ന കൺഫ്യൂഷനിൽ‌പ്പെട്ടു മനസ്സ്...കഥയാവണേ എന്നു മനസ്സിനെ ആശ്വസിപ്പിക്കേണ്ടി വന്നു പലവട്ടവും...

ഇവിടെ കഥാകാരൻ പരാജയപ്പെട്ടുവെന്നു ഒരിക്കലും കരുതാനാവില്ല...എല്ലാ പോസ്റ്റും വായിച്ചു നോക്കി മാത്രം കമെന്റുന്ന ഒരാളാണു ഞാൻ...ചിലത് എൾപ്പത്തിൽ മനസ്സില്ലാവില്ല..അത് വായിച്ച് മടങ്ങിപ്പോകും..പിന്നീട് മനസില്ലായെന്നുറപ്പു വന്നാൽ മാത്രമേ കമെന്റാറുള്ളൂ..വായിക്കാതിടുന്ന കമെന്റുകളോട് പ്രതികരിക്കണ്ടായെന്ന സതീഷ് മാഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..
ആശംസകൾ..

sreee said...

മനോഹരമായി കഥ പറഞ്ഞു.

kaitharan said...

ഇതൊരു നല്ല സൃഷ്ടിയാണ് എന്നാണ് എന്റെ അഭിപ്രായം... കഥയില്‍ മനസ്സിലാവാത്തതായി യാതൊന്നും തോന്നിയില്ല... അഭിനന്ദനങ്ങള്‍

ajith said...

പാവം സാക്ഷ....എനിക്ക് സഹതാപം മാത്രം.

ശ്രീജിത് കൊണ്ടോട്ടി. said...

ആദ്യദിവസം തന്നെ വായിച്ചിരുന്നു. അന്ന് കമന്റ് ഇടാന്‍ കഴിഞ്ഞില്ല. കഥ നന്നായിട്ടുണ്ട് ചേട്ടാ. എം.ടി-യുടെ കഥകളില്‍ കാണാറുള്ള ഗ്രാമീണ നന്മകള്‍ ഇവിടെയും കൊണ്ടുവന്നിട്ടുണ്ട്. ഗന്ധരാജന്റെ സുഗന്ധം മാത്രമല്ലല്ലോ ജീവിതത്തിന്. വീണ്ടും വരാം..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇടക്കിടക്ക് ഇടതടവില്ലാതെ രചനകൾ..
കഥയുടെ ഭാണ്ഡം തുറന്ന് വെച്ചിരിക്കുകയാണോ ഭായ്..?

ജയിംസ് സണ്ണി പാറ്റൂർ said...

ക്രാഫ്റ്റിന്റെ വ്യത്യസ്തത അഭിനന്ദനീയം.
കഥ വളരെ,വളരെ ഇഷ്ടമായി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സതീഷ്‌
നന്ദി..സീത..
നന്ദി.ശ്രീ..
നന്ദി..കൈതാരന്‍
നന്ദി..അജിത്‌ ഭായ്
നന്ദി ശ്രീജിത്ത്‌..

നന്ദി..മുരളീ ഭായ്..നാട്ടില്‍ നിന്നും വന്നതിന്റെ ബാക്കിപത്രം ആണ് ഭായ്...ഭാണ്ഡകെട്ട് ഇപ്പൊ ശൂന്യമായി...ഇനി ഉടനെ ഒന്നും തുറക്കാന്‍ വകുപ്പില്ല :(

നന്ദി..ജെയിംസ്‌

Yasmin NK said...

കഥ നന്നായിട്ടുണ്ട് കേട്ടോ. വെറുതെ പറയല്ല..മുഴുവന്‍ വായിച്ചിട്ട് തന്നെയാണു. തിരുവാതിര കുളിക്കാന്‍ പോകുന്ന ദേവകിചേച്ചി ഒരു സ്വപ്നമായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളു. വിശദീകരിച്ച് സ്വന്തം വില കളയേണ്ട.
ആശംസകളോടെ...

ജയരാജ്‌മുരുക്കുംപുഴ said...

valare manoharamaya bhashayil paranju.... aashamsakal.........

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വില്ലേജ് മാന്‍, നല്ല കഥ. തളര്‍ന്നുകിടക്കുന്ന ദേവകി ചേച്ചി തിരുവാതിര കാണാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അത് സ്വപ്നമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് ബാക്കിയുള്ള വായനക്കാര്‍ക്ക് ഇല്ലായെന്നാണ് പാവം സാക്ഷ വിചാരിച്ചിരിക്കുന്നത്. അജിത്ത് ചേട്ടന്‍ പറഞ്ഞതുപോലെ പാവം സാക്ഷ വിട്ടേക്കു. അദ്ദേഹത്തിന്റെ സാക്ഷ കുറച്ച് ഇളകിയതാണ് പ്രശ്നം. :-) ഇനി കഥയെക്കുറിച്ച്. സ്വപ്നവും യാഥാര്‍ത്ഥ്യവും നന്നായി ഇടകലര്‍ത്തി. അഭിനന്ദനങ്ങള്‍!! ആകെയുള്ള ഒരു അഭിപ്രായം, ഇവിടെ ആരോ പറഞ്ഞപോലെ, നാരായണന്റെയും ദുര്‍വിധി കിടപ്പാക്കേണ്ടിയിരുന്നില്ല എന്ന്. പക്ഷെ, എനിക്ക് തോന്നുന്നു, തന്റെ സാന്നിധ്യമാണ് ദേവകിയുടെ മരണത്തിന് കാരണമെന്ന് വിശ്വസിക്കുന്ന നായകന് അങ്ങനെ വീണ്ടും പേടിക്കാന്‍ ഒരു നിമിത്തത്തത്തിന് വേണ്ടി ആയിരിക്കുമെന്ന്. അല്ലേ? :-)

Anil cheleri kumaran said...

നല്ല ഒഴുക്കുള്ള ആഖ്യാന ശൈലി. എനിക്കും ഇഷ്ടപ്പെട്ടു. ചില ചെറിയ നിർദ്ദേശങ്ങൾ : വാക്കുകളെ പിരിച്ചെഴുതാതെ കൂട്ടിയെഴുതേണ്ടവ അങ്ങനെ തന്നെ എഴുതുക. ഒരു ഖണ്ഡിക കഴിഞ്ഞ് ഇത്രയധികം സ്പേസ് വേണ്ട.
ഇനിയും നല്ല കഥകളുമായി തുടരുക. (ഗന്ധരാജൻ പൂവ് എനിക്കറിയില്ല കേട്ടോ)

kochumol(കുങ്കുമം) said...

സ്നേഹത്തിന്ടെ പ്രതിഫലം കണ്ണുനീരാണ്,.... ചില സമയങ്ങളില്‍ നിസ്സാരമായ കാര്യങ്ങള്‍ പോലും നമ്മളെ വേദനിപ്പിക്കും,അനുഭവത്തോളം തീവ്രത ആ കഥയില്‍ കാണുന്നു

ഒടിയന്‍/Odiyan said...

തൊടുപുഴ മീറ്റിന്റെ പോസ്റ്റ് ഒരെണ്ണം ഇട്ടിട്ടുണ്ട് ..വായിക്കണേ odiyan007.blogspot.com.

ഒടിയന്‍/Odiyan said...

അനുഭവങ്ങളിലൂടെ പറയുമ്പോള്‍ അതിനു മാധുര്യം ഏറും..ഇതുപോലെ... ഈ കഥ പോലെ നൊമ്പരപ്പെടുതും

കൊമ്പന്‍ said...

വളരെ നല്ല രീതിയില്‍ കഥയെ അവതരിപ്പിച്ചു
മരണം ആകസ്മികം ആണല്ലോ അല്ലെ

ആസാദ്‌ said...

ഈ രചന ഞാന്‍ വായിക്കുകയായിരുന്നില്ല.. അനുഭവിക്കുകയായിരുന്നു.. ശരിക്കും...

Kalavallabhan said...

അനുഭവം പോലെ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മുല്ല..
നന്ദി..ജയരാജ്
നന്ദി..സ്വപ്ന ജാലകം..

നന്ദി..കുമാരന്‍..ഗാര്‍ഡേനിയ എന്ന് ഇംഗ്ലീഷില്‍ പറയും..

നന്ദി..കുങ്കുമം.

നന്ദി..ഒടിയന്‍..പോസ്റ്റ്‌ വായിച്ചു കേട്ടോ.

നന്ദി..കൊമ്പന്‍
നന്ദി..ആസാദ് ഭായ്
നന്ദി..കലാവല്ലഭന്‍

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.. വായിക്കാതെ അഭിപ്രായിച്ചവർ ക്ൺഫ്യൂഷനായിപ്പോയിട്ടുണ്ട്.. ആശംസകൾ..

വി കെ ബാലകൃഷ്ണന്‍ said...

നല്ല രീതിയില്‍ അവതരിപ്പിച്ചു.

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല...ചൂടും....ചൂരും..!

കാഴ്ചകളിലൂടെ said...

പ്രിയ ഗ്രാമവാസി
നല്ല തീവ്രതയുള്ള കഥ. ഒന്നാന്തരം ആഖ്യാന ശൈലി. കഥ മാത്രമാണ് എന്ന തോന്നല്‍ പോലും ഉലവക്കാത്ത തീവ്രത. തുടരുക.

കാഴ്ചകളിലൂടെ said...

ഇത് സാക്ഷ എന്ന വ്യക്തിക്ക്

നല്ല സംസ്കാരമുള്ള ഭാഷ. കീപ്‌ ഇറ്റ്‌ അപ്പ്‌

കാഴ്ചകളിലൂടെ said...
This comment has been removed by the author.
അനശ്വര said...

വളരെ രസകരമായ വായന സമ്മാനിച്ചു ഈ കഥ..എവിടെയും വിശദീകരണമോ വിശദാംശങ്ങളോ ആവശ്യമായി തോന്നിയില്ല...വളരെ ലളിതവും ഹ്റിദയസ്പറ്ശിയുമായ അവതരണം...ആ രണ്ടാം യാത്റയെ കുറിച്ച് കൂടി പറഞ്ഞപ്പൊ ശരിക്കും കഥ കൊഴുക്കുകയായിരുന്നു..ആശംസകള്‍...

ഫൈസല്‍ ബാബു said...

എഴുതാന്‍ വിചാരിച്ചത് ,മനസ്സില്‍ തോന്നിയത് മുകളില്‍ കൂട്ടുകാര്‍ പറഞ്ഞിരിക്കുന്നു !! എങ്കിലും ഇത് വായിച്ചിട്ട് പറയാതെ പോകാന്‍ മനസ്സ്‌ വരുന്നില്ല!! നന്നായി ഇഷ്ടപെട്ട ഒരു കഥ !!

African Mallu said...

ദൈന്യതയും നിസഹായതയും തുളുമ്പുന്ന കഥ. നല്ല കഥ

പുന്നകാടൻ said...

വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും..... http://punnakaadan.blogspot.com/

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ആയിരങ്ങളില്‍ ഒരുവന്‍..
നന്ദി..വി കെ. ബി
നന്ദി..ശങ്കര്‍ജി

നന്ദി..കാഴ്ചകളിലൂടെ ..ഇതൊരു വെറും കഥയല്ല...സംഭവം തന്നെ..

നന്ദി..അനശ്വര

നന്ദി..ഫൈസല്‍ ബാബു..അഭിപ്രായം പറഞ്ഞതില്‍ സന്തോഷം..

നന്ദി..ആഫ്രിക്കന്‍ മല്ലു.. നിസ്സഹായര്‍ ആണ് ഏറെയും..ഈ ലോകത്തില്‍..

നന്ദി..പുന്നക്കാടന്‍..പോസ്റ്റിനെ പറ്റിയുള്ള ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.

Manoj vengola said...

കഥ കൊള്ളാട്ടോ.
വായിപ്പിച്ചു.
നല്ല ഫ്ലോ ഉള്ള എഴുത്തും.

Fin said...

പ്രിയ വില്ലേജ്മാന്‍,
ഇവിടെ പലപ്പോഴും വരാറുണ്ട്, നല്ല കഥകളാണ് എഴുതുന്നത്‌. ഈ കഥ വല്ലാതെ സ്പര്‍ശിച്ചു - എന്റെ അമ്മ രണ്ടു മാസമായി കിടപ്പിലാണ്. ഇത് വായിച്ചപ്പോള്‍ വല്ലാത്ത നൊമ്പരം...
നല്ല അവതരണം - എല്ലാ കഥകളും കുറെ കൂടെ വിസ്തരിച്ചു എഴുതാം എന്ന് തോന്നുന്നു.

പിന്നെ, എവിടുന്നു കിട്ടുന്നു സമയം? എവിടുന്നു കിട്ടുന്നു ഈ എഴുതാനുള്ള വാസന, കഴിവ്?

ആശംസകള്‍ - ഇനിയും വരും. ഇനിയും എഴുതണം.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മനോജ്‌..

നന്ദി..ഫിന്‍..ഈ നല്ല വാക്കുകള്‍ക്കു...സമയം ഒരു പ്രശ്നമാണ്! എഴുതാനുള്ള കഴിവ് ഒക്കെ ഉണ്ടോ എന്ന് എനിക്ക് തന്നെ സംശയം ആണ് കേട്ടോ!

അമ്മക്ക് എത്രയും വേഗം സുഖം ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

jayanEvoor said...

കുറേ നാളിനു ശേഷം,ഇന്നാണ് ഈ വഴി വന്നത്!
വളരെ നല്ല കഥ.
ഇഷ്ടപ്പെട്ടു.

(തിരുവാതിരയോടനുബന്ധിച്ച് എനിക്കും ഒരു കഥ പറയാനുണ്ട്. അത് ഉടൻ എഴുതി വിടാം!)

APJ said...

കൊള്ളാം.... ആശംസകള്‍...

R.Suresh said...

Superb ! :)

ലംബൻ said...

നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു.

ലംബൻ said...

നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു.

പ്രവീണ്‍ വി ചെങ്ങര said...

നല്ല കഥ.. നന്നായി എഴുതിയിരിക്കുന്നു.. ഇഷ്ടായി.. വീണ്ടും ഷെയർ ചെയ്തതിനു നന്ദി..