Jan 26, 2010

ഒരു മൂന്നാര്‍ യാത്ര...

മഞ്ഞിന്റെ മാറാല.....

കയറ്റവും ഇറക്കവും...എങ്കിലും ടോപ്‌ സ്റ്റേഷന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം...


കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍...
ടോപ്‌ സ്റ്റേഷനില്‍ നിന്നും ഒരു മാമല കാഴ്ച...
വഴിവക്കിലെ ഒരു ചെടിയുടെ ദൃശ്യം...എന്റെ കാനോന്‍ D450 ചിലപ്പോള്‍ അത്ഭുതങ്ങള്‍ കാട്ടുന്നു....ഒരു സായാഹ്ന കാഴ്ച....ടോപ്‌ സ്റ്റേഷനില്‍ നിന്നും ഒരു കാഴ്ച..


നോക്കെത്താ ദൂരത്തോളം കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍...

Jan 20, 2010

സാമ്പത്തിക സംവരണം...സത്യവും മിഥ്യയും

സംവരണം ആണല്ലോ കുറെ ദിവസങ്ങളായി മാധ്യമലോകത്തെ വലിയ ചര്‍ച്ച..ഇടതു വലതു മുന്നണികള്‍ വോട്ടുബാങ്കുകള്‍ക്ക് കോട്ടം വരാതെ ഇരിക്കാനുള്ള അഭ്യാസങ്ങള്‍ തന്നെ ആണ് എപ്പോഴെന്നെയും പോലെ .....സംവരണം കൊടുത്താലും ഇല്ലേലും വോട്ടുകള്‍ കുറയരുത്‌...നമുക്കും കിട്ടണം...വോട്ട്!

സംവരണ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് ആണോ കിട്ടുന്നത് ? ഒരിക്കലും അല്ല....അത് പാവപ്പെട്ടവര്‍ക്ക് കിട്ടുന്നെ ഇല്ല എന്നതാണ് യാതാര്‍ത്ഥ്യം...സംവരണ ആനുകൂല്യങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ആള്‍ക്കാരില്‍ വലിയ ശതമാനം പണക്കാര്‍ ആണ്...അവര്‍ തന്നെയാണ് നേതാക്കളും...എത്ര പാവപ്പെട്ടവര്‍ ഉണ്ട് അധികാര സ്ഥാനത്തും, നെട്രു സ്ഥാനത്തും ? പാവപ്പെട്ടവനെ പറഞ്ഞു തിരിച്ചു ഇവര്‍ ഈ ആനുകൂല്യങ്ങള്‍ താഴെക്കിടയില്‍ എത്താതെ തട്ടിയെടുക്കുകയും ചെയ്യുന്നു.....പാവപ്പെട്ടവന്‍ അറിയുന്നില്ല....ഇവര്‍ തങ്ങള്‍ക്കും കൂടി കിട്ടേണ്ട അവകാസങ്ങള്‍ ആണ് നേടുന്നത് എന്ന്.. ഒന്ന് ചിന്തിച്ചാല്‍ മതി...മനസിലാകും ഈ കപട സമുദായ സ്നേഹം.. പക്ഷെ അതിനു ഇട കൊടുക്കുന്നില്ലലോ...ജാതിയുടെ പേര് പറഞ്ഞുള്ള ഈ കളി കളിക്കുന്നവര്‍...ഭര്‍ത്താവിനും ഭാര്യക്കും ജോലിയും വലിയ വീടും കാറും മറ്റു കാര്യങ്ങളും ഉള്ളവര്‍ക്കും കിട്ടും സംവരണം...അതിനൊന്നും ഇവിടെ ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.....ജാതി മേലോ കീഴോ എന്ന് നോക്കാതെ പാവപ്പെട്ടവക്ക് വിദ്യാഭ്യാസവും ജോലിയും കിട്ടട്ടക്കവണ്ണം നിയമം ഭേദഗതി ചെയ്യാന്‍ കാലം അതിക്രമിച്ചിരിക്കുന്നു....കേരളത്തില്‍ വെണ്ണ പാളി ( creamylayer ) ഇല്ല എന്ന് സ്ഥാപിക്കാന്‍ ഇടതും വലതും നടത്തിയ കളികള്‍ ജനത്തിന് മറക്കാന്‍ പറ്റുമോ ?

അതിനിടയില്‍ ആണ് ചില സമുദായ പ്രമാണിമാരുടെ നാവുകൊണ്ടുള്ള അഭ്യാസം. ഇന്നതെ പറയാവു എന്നില്ലാത്ത ഒരു പ്രമാനിക്ക് സംവരണം ഇഷ്ടവിഷയങ്ങളില്‍ രണ്ടാമത്തെ മാത്രം...ആദ്യത്തേത് പെരുന്നയില്‍ ഇരിക്കുന്നവരെ പുലഭ്യം പറയുക...കോടീശ്വരന്‍ ആണെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ട് സംവരണം...ജോലിക്കും പഠിക്കാനും.. തനിക്കോ തന്റെ കുടുംബാങ്ങല്കോ സംവരണം വേണ്ട എന്ന് പറയാന്‍ ഇദ്ദേഹത്തിനു സാധിക്കും എന്ന് തോന്നുന്നില്ല...അത് അവകാശമായി ആണ് ഇദ്ദേഹം എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു...അദ്ദേഹം ആസ്വദിക്കുന്നത് അവകാശമല്ല....അവകാശങ്ങള്‍ കവര്ന്നെടുക്കള്‍ ആണ് എന്ന് ഇദ്ദേഹത്തിനു വേണ്ടി കീജെയ് വിളിക്കുന്നവര്‍ മനസിലാകിയിരുന്നെങ്കില്‍..

സംവരണ നിയമം തന്നെ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ട സമയം ആയി...സ്വാതന്തൃം കിട്ടി 62 വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള്‍ പഴയ പല്ലവി തന്നെ പാടുകയാണ്.. അതിനു ശേഷം എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി...ഭാരതീയരുടെ സാമൂഹ്യ സാംസ്കാരിക നിലവാരം എത്രയോ മെച്ചപ്പെട്ടു...പിന്നോക്ക സമുദായങ്ങളിലും മത ന്യുനപക്ഷങ്ങളിലും ഉള്ള എത്രയോ ആള്‍ക്കാരുടെ സാമ്പത്തിക സ്ഥിതി നന്നായി ...എന്നിട്ടും അങ്ങനെ ഉള്ളവര്‍ക്ക് എന്തിനാണ് ഈ ആനുകൂല്യങ്ങള്‍ ?കാലത്തിനു അനുസരിച്ച് നിയമങ്ങള്‍ മാറണ്ടേ ? ജാതിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ ജനങ്ങളെ വിഭജിക്കാന്‍ പറ്റും ? ഞാന്‍ ഈ ജാതിയില്‍ ജനിച്ചു പോയത് എന്റെ കുറ്റം കൊണ്ടാല്ലാത്ത അവസ്ഥയില്‍ എല്ലാവര്ക്കും തുല്യത എന്നാ ഭരണഘടനാ അനുശാസിക്കുന്ന കാര്യങ്ങള്‍ക്കു ഞാനും അര്‍ഹന്‍ അല്ലെ ?


അല്ലെങ്കില്‍ സംവരണം ജോലിക്ക് കൊടുക്കാതെ വിദ്യാഭ്യാസത്തിനു കൊടുക്കട്ടെ .. ...പഠിച്ചു മിടുക്കരായി വരുന്നവര്‍ മറ്റുള്ളവരോട് മത്സരിച്ചു ജോലി നേടട്ടെ .. ലോകത്ത് നമുക്ക് മാത്രമേ ഉള്ളു ഈ രീതിയിലുള്ള വേര്‍തിരിവ്.. .അര്‍ഹത ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നതിനു ആരും എതിരല്ല...പക്ഷെ അതിനു അര്‍ഹര്‍ അല്ലാത്തവര്‍ അത് കയ്യടക്കുന്നതിലൂടെ സാമുഹ്യ നീതി നിഷേധം ആണ് നടക്കുന്നത് എന്നേയുള്ളു...

Jan 15, 2010

ചില പേരൂര്‍ ചിത്രങ്ങള്‍....


പേരൂര്‍ ഒരു പ്രഭാതം....


കടവ്....കടവ്...മറ്റൊരു ദൃശ്യംമീനച്ചില്‍ നദി ...എന്‍റെ വീടിന്റെ മുന്‍പിലെ ഒരു കാഴ്ച ..അരട്ടുകടവിലെക്കുള്ള വഴിപൂവതുംമ്മൂട് കവല....

Jan 14, 2010

പേരൂര്‍.. എന്ന ഗ്രാമം

ഏറ്റുമാനൂരില്‍ നിന്നും ഏകദേശം 3 കിലോ മീടരുകള്‍ക്ക് അടുത്താണ് പേരൂര്‍ എന്ന എന്‍റെ ഗ്രാമം. പരിഷ്കാരം വന്നെത്തിയിട്ട് അധികം ആയിട്ടില്ല...പാലം വന്നതോടെ ആണ് പെരൂരിന്റെ മുഖചായ മാറി എന്ന് പ്രകടമായി തോന്നുന്നത്....പെരൂരിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് മണല്‍ പുറം ആണ്...വളരെ വളരെ വര്‍ഷങ്ങള്ക് മുന്‍പ് ഏകദേശം മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാനരുണ്ടായിരുന്ന മണല്‍ പുറം ഇപ്പോള്‍ അപ്രത്യക്ഷമായി...മണല്‍ പുറത്തിന്റെ ഒരു വേദന നിറഞ്ഞ ഓര്‍മയും മനസ്സില്‍ എങ്ങോ കിടക്കുന്നു.. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുഴയില്‍ വീണു മരിച്ച ഒരു വിദ്യാര്‍ഥിയുടെ ചേതനയറ്റ ശരീരം ചെറിയ കമുകില്‍ കിടത്തി രണ്ടാള്‍ പിടിച്ചു കൊണ്ടുപോകുന്ന ഒരു കാഴ്ച ....അന്ന് മനസ്സില്‍ എന്തായിരുന്നു എന്ന് ഇന്നും നിര്‍വചിക്കാന്‍ പറ്റുന്നില്ല .ആരായിരുന്നു ആ കുട്ടി ഇന്നും ഓര്മ കിട്ടുന്നില്ല ..
ഏറ്റുമാനൂര്‍ ആറാട്ടും യകൊബായക്കാരുടെ കൂട്ടായ്മയും എല്ലാം നടന്നിരുന്ന മണല്‍ പുറം. മണല്‍ വാരി വാരി പുഴ നശിച്ചു. എങ്കിലോ മണല്‍ വാരലുകാര്‍ രക്ഷ്പെട്ടതും ഇല്ല..മണല്‍ വാരലുകരെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ മായാതെ വരുന്ന രൂപം കറുപ്പിന്റെയും കരുത്തിന്റെയും ഒരു പര്യായം ആയിരുന്നു.. ..അയാളുടെ അകാലത്തിലെ മരണം..അതും ഓര്‍മയില്‍ ഉണ്ട്..

പിന്നെ ഓര്‍മവരുന്നത് ജനുവരി മാസത്തിലെ സെബസ്ത്യാനോസ് തിരുനാള്‍....കഴുന്നെടുക്കുന്നതും...ഉഴുന്താട യുടെ സ്വാദും ഇന്നും മനസിലും നാവിലും..പ്രടക്ഷിനതിന്റെ കൂടെയുള്ള വണ്ടിയില്‍ ക്ലാസ്സിലെ സുന്ദരിയായ പെണ്‍കുട്ടി പാടിയിരുന്ന പാട്ട് "വിശുദ്ധനായ സെബസ്ത്യാനോസ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ " ഇന്നും ചെവിയില്‍ മുഴങ്ങുന്നു... .പള്ളി മുറ്റത്തെ പന്തുകളി ...പേരൂര്‍ കാരുടെ വേറെ ഒരു നൊസ്റ്റാള്‍ജിയ..പുതുപ്പള്ളിക്കാരും ഞാളിയകുഴിക്കാരും ഒക്കെ വന്നു കളിച്ച സ്ഥലം . പേരൂര്‍ സ്പോര്‍ട്സ് ആന്‍ഡ്‌ ആര്‍ട്സ് ക്ലബ്‌ ഉണ്ടായിരുന്ന കാലം. പള്ളി കൂടം പറമ്പിലെ ഷട്ടില്‍ കളിയും പന്ത് കളിയും .. കളിചില്ലെങ്ങിലും കാണാന്‍ വരുമായിരുന്ന ഒരു ചേട്ടന്‍.. അകാലത്തിലെ മറ്റൊരു മരണം...


മരണം ഒരു ശൂന്യത ഉണ്ടാക്കുന്നില്ലേ...അത് ആരുടെ ആണെങ്കിലും എവിടെ ആണെങ്കിലും...മരണം കള്ളനെ പോലെ ആണ്...ആരും അറിയില്ല കടന്നു വരുന്നത്.....എവിടെയും വരുന്ന വിളിക്കാതെ എത്തുന്ന അതിഥി ....അറിയാതെ എത്തുമ്പോള്‍ അത് വേദന കൂടുത തരുന്നുണ്ടോ..അപ്പോള്‍ അറിഞ്ഞു കൊണ്ട് മരണത്തെ വരിക്കുംബോഴോ .....എന്താവാം മരണം ഉറപ്പയവരുടെ വികാര വിചാരങ്ങള്‍? ദിവസങ്ങള്‍ എന്നപ്പെടുംബോഴാണോ മാസങ്ങള്‍ എന്നപെടുംബോഴാണോ കൂടുതല്‍ വേദന ?


പിന്നെ മീന ഭരണി...പേരൂര്‍ കാവ്‌ ഉത്സവം...ബാലെ കാണാനുള്ള രാത്രിയിലെ യാത്ര ..ദേവി ആയി വരുന്ന ചേച്ചിയെ അറിയമയിരുന്നതാണോ ബാലെ കാണാന്‍ ഉണ്ടായിരുന്ന പ്രചോദനം? അറിയില്ല...ഇപ്പോഴത്തെ തലമുറ ബാലെ കാണാറുണ്ടോ ? അതും അറിയില്ല...ഉറ്റ സുഹൃത്തിന്റെ ചേട്ടന്‍ ഗാനമേളയില്‍ ഗായകന്‍ പാടുന്നതിനാല്‍ അവരുടെ എല്ലാ പ്രോഗ്രാം കാണാനും പോയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍..


പിന്നെ ഗ്രാമത്തിലെ ആദ്യത്തെ ടൈപ്പ് റൈറ്റര്‍ പഠന കേന്ദ്രം...മാഷിന്റെ വേര്‍പാടിന്റെ ഓര്മ മറ്റൊരു വേദന....ഇപ്പോള്‍ ആരെങ്കിലും ടൈപ്പ് റൈറ്റര്‍ പടിക്കുന്നുണ്ടാവുമോ ? എവിടെയെങ്കിലും ? വഴിയില്ല...


പെരൂരിന്റെ മറ്റൊരു ആഘോഷം അയ ഊത പിടുത്തം...ആദ്യത്തെ വെള്ളപ്പോക്കത്തിനു കയറി വരുന്ന മീനുകളെ പിടിക്കാനുള്ള സന്തോഷമല്ലേ വറുത്തും അല്ലാതെയും മീന്‍ കഴിക്കാനുള്ള സന്തോഷതെക്കളും കൂടുതല്‍ ? പിന്നെ രണ്ടുമൂന്നു ദിവസം വെള്ളം പൊങ്ങുന്നതും, വെള്ളത്തില്‍ ചെങ്ങടതിലും വന്ചിയിലും കളിക്കുന്നതും ഒക്കെ ആര്‍ക്കു ഒന്നുപോലെ പറ്റും? ഷാപ്പിന്റെ മുട്ടത്തു വരെ ചെല്ലുന്ന മഴവെള്ളവും വള്ളത്തില്‍ നിന്നും തന്നെ കപ്പ കഴിക്കുന്നതും...അതൊക്കെ ഒരു രസം ആയിരുന്നു... വഴി മണ്ണിട്ട്‌ പോക്കിയെകിലും വെള്ളപൊക്കം പേരൂരില്‍ ഉണ്ടാവും...ഉണ്ടാവണം...അല്ലെങ്കില്‍ പേരൂര്‍ പേരൂര്‍ അല്ലല്ലോ...


സാമുദായിക സ്പര്‍ധ ഇല്ല എന്നത് പെരൂരിന്റെ മറ്റൊരു പ്രതെകത...ഇത് ഒരു പ്രവാസിയുടെ സ്വന്തം നാടിനെ പറ്റി ഉള്ള വീര വാദം അല്ല....യകൊബായ കൂട്ടായ്മ കാണാനും സെബസ്റ്യനോസിനു മെഴുകുതിരി കത്തിക്കാനും ഏറ്റുമാനൂര്‍ തേവരുടെ ആറാട്ടിന് കൂടാനും ഒരേ പോലെ പോയിരുന്ന ഒരു കൂട്ടം കുട്ടികള്‍ ഒരിക്കല്‍ ഉണ്ടായിരുന്നു...അവരുടെ കണ്ണില്‍ കൂടെ ഉള്ള ഒരു അനുസ്മരണം മാത്രം ആണ് ഇത്...പേരൂര്‍ പരിഷ്കാരി ആയിട്ടുണ്ടാവാം...വാടകയ്ക്ക് കൊടുത്തിരുന്നു സൈക്കിള്‍ ഉപേഷിച്ച് പുതു തലമുറ മോട്ടോര്‍ വാഹനങ്ങളില്‍ പോകുന്നുണ്ടാവാം.. പക്ഷെ പേരൂരില്‍ നിന്നും നാട്ടിന്‍ പുറത്തെ നന്മകള്‍ പോയിട്ടില്ല...ഇപ്പോഴും...