Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.


എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍ ഉള്ള സുഖം ഒന്ന് വേറെ തന്നെ എന്ന് പുറകില്‍ നില്‍ക്കുന്ന അച്ചായന്‍ പറഞ്ഞപോള്‍ ശരിയനല്ല് എന്ന് തോന്നി .....എന്തരു ചെയ്യാന്‍....ഇവിടെ മനസമാധാനത്തോടെ കള്ളടിക്കാന്‍ പറ്റുമോ.....അകതാവുന്നത് സഹിക്കാം...എന്നാല്‍ സര്‍കാര്‍ ചെലവില്‍ നാട്ടിലേക്കു കേറ്റി വിട്ടാലോ...ഓരോരോ നിയമങ്ങളെ....അതൊക്കെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്...ഈയിടെ പത്തി പഠിക്കണ സുനില്‍ കുമാര്‍ പറഞ്ഞത് യൂത്ത് ഫെസ്ടിവലിനൊക്കെ രണ്ടെണ്ണം അടിക്കാതെ എങ്ങനാ പോണേ എന്ന്...പിള്ളേര്‍ക്ക് വരെ വിവരം വെച്ച്..പ്ലയിനെ കേറി രണ്ടെണ്ണം അടിച്ചുകഴിഞ്ഞു ഒന്നുടെ ചോദിച്ചപോ ചെല്ലക്കിളി ഒരു നോട്ടം....അയ്യോ!


പക്ഷെ അടുത്തിരുന്ന അച്ചായന്‍ വിടുമോ...ഒന്നും കൂടി വാങ്ങിച്ചു അടിട്ച്ചു...എന്നിട്ട് അങ്ങൊരു പിന്നേം ചോദിക്കുന്നു...ഇതു എന്തോന്ന് ആക്രാന്തം എന്റെ പള്ളീ...നാട്ടി ചെന്നിട്ടു ത്വാനെ അടിക്കല്ലോ...ചുമ്മാതല്ല ഓസിനു കിട്ടിയ ആസിഡും മലയാളി കേറ്റും എന്ന് കോമഡി ഷോവില്‍ ആരാണ്ടും പറഞ്ഞത്....രണ്ടണ്ണം അടിച്ചതും ഫുഡ്‌ ഫിനിഷാക്കിയതും ഓര്‍മയുണ്ട്...പിന്നെ മെസ്സജുകള് തോനെ വരുന്ന ഒച്ചകള് കേട്ടാ ഉണരുന്നെ... ഇവനൊക്കെ ബിമാനതീന്നു ഇറങ്ങീട്ടു ഈ കുന്ത്രാണ്ടം ഓണ്‍ അക്കിയാപോരെ....ക്യാപ്ടന്‍ അമ്മാവന്‍ മൈക്കില്‍ കൂടി ഭീഷണി പെടുത്തുന്നത്കേട്ട്...എവിടെ....ആര് കേള്‍ക്കാന്‍ ?എമിഗ്രഷനില്‍ നില്‍ക്കുമ്പോള്‍ ഏമാന്‍ ചോദിച്ചു...എന്താ കൊചീലോട്ടു വന്നെന്നു...(അതെന്താ തിരുവന്തോരത്ത്കാരക് കൊച്ചീ വന്നു കൂടെ എന്നാ നാക്കേ വന്നത്.)...പറയാന്‍ പറ്റുമോ....ഇങ്ങോട്ട ടികെറ്റ് കിട്ടിയേ എന്ന് പറഞ്ഞു.... തിരുവന്തോരത്ത് എവിടാ വീട്? ( ജംക്ഷനില്‍ തന്നെ ) പരസ്സാല ...അവിടൊക്കെ എന്തോ പറയും? ( മലയാളം പറയും...പിന്നെ തമിഴും പിന്നെ സുരാജു പറയുന്ന സംസ്ക്രിതോം പറയും...ഇനി ഹിന്ദി പടിക്കണ ? ) അവിടെ വേലിക്കകത്ത് വീട് എന്ന് പറയും...കൂടെ ആരാ? ( അതിനു ഞാന്‍ ഒറ്റ പൊത്തകം അല്ലെ തന്നുള്ളൂ ) ഒറ്റക്കാ?അപ്പൊ ഫാമിലി ഒക്കെ? ( രണ്ടു ഫാമിലി...സെറ്റപ്പ ഒന്ന് ) അവര് വന്നില്ല .


ഒരു വിധത്തില്‍ ഏമാന്റെ ആക്രമണം കഴിഞ്ഞു നേരെ ഡ്യൂട്ടി ഫ്രീ....എന്റെ മുടിപ്പുര അമ്മച്ചിയെ...കൊച്ചി ഡ്യൂട്ടി ഫ്രീ സെറ്റപ്പ് തന്നെ...നമ്മുടെ തിരുവന്തോരം ഡ്യൂട്ടി ഫ്രീ ബ്രണ്ടിക്കട മാറിനില്‍ക്കും...കൈയില്‍ കൃത്യം ഡോളറും മനസ്സില്‍ വേണ്ട ബ്രാണ്ടും ഉണ്ടായിരുന്നകൊണ്ട് രണ്ടു മിനുട്ടില്‍ പണി കഴിഞ്ഞു...കൌണ്ടറില്‍ ചെന്നപ്പോഴല്ലേ തകധിമി...അമ്പതു ദിനാറിന് ടിക്കെടു കിട്ടിയതിന്റെ സതോഷം കുവൈറ്റില്‍ നിന്നും പച്ച മലയാളത്തില്‍ പങ്കു വെച്ച അച്ചായന്‍ ദേണ്ടെ ഭയങ്കര ഇംഗ്ലീഷ്....അങ്ങോര്‍ക്ക് പത്തു ബോട്ടില്‍ വേണത്രേ...പറ്റത്തില്ല എന്ന് പറഞ്ഞപോള്‍ ഭയങ്കര വിരിഞ്ഞാട്ടം....ഞാന്‍ ആരെന്നരിയ്മോ ( തനാരായാല്‍ അവര്‍ക്ക് എന്തോന്നാ ) പാസ്പോര്‍ട്ട്‌ നോക്ക്...ഞാന്‍ എല്ലാ മാസത്തിലും വരുന്നത...ലോകത്തിന്റെ എല്ലാ ഭാഗത്തും പോകുന്ന എന്നെ പഠിപ്പിക്കാന്‍ നോക്കണ്ട ( പിന്നെ അമ്പതു ദിനാറിന് ചാടി വീണിട്ടു ) ആരാ ഇവുടുത്തെ മാനേജര്‍ ( എന്തിനാ അയാളെ പിരിച്ചു വിടാനാ ) തന്റെ പേര് എന്താ...ഞാന്‍ കംപൈന്റ്റ് ചെയ്യും...(ഞ്ഞോട്ടും എന്ന് കൌന്ടെര്‍ സ്റാഫിന്റെ മുഖഭാവം )ലൈന്‍ നിക്കുന്ന പയലുകളൊക്കെ കലിപ്പക്കിയപോള്‍ അവസാനം മാനേജര്‍ വന്നു...നല്ല ഒന്നാന്തരം ഇംഗ്ലീഷ് അങ്ങോട്ട്‌ കൊടുത്തപ്പോ അച്ചായന്‍ ബബ്ബബ്ബ ....പിന്നെ കൊടുത്ത രണ്ടു ബോട്ടിലും കൊണ്ട് ഓടി തള്ളി...എന്തോന്നെടെ...എത്ര കുപ്പികള് വേണേലും ബീവരജെസില്‍ കിട്ടില്ലേ...സ്കോച് മാത്രമേ ഇറങ്ങുവോല്ല്ലരിക്കും... അബ്ബസ്സിയായില്‍ 99 അടിച്ചു പാമ്പ് ആകുന്ന എവനൊക്കെഇവിടെവന്നാല്‍സ്കൊച്ചേ മുള്ളു.


കള്ളടീം കറക്കോം ആയിട്ടു ഒരാഴ്ച പോയത് അറിഞ്ഞില്ല.....തിരിച്ചു കൊചീലോട്ടു പിന്നേം...ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്...പാമ്പ് എന്നല്ല പെരും പാമ്പ് എന്ന് പറയേണ്ടിവരുമല്ലോ എന്റെ പള്ളീ!..വണ്ടി കുവൈടിലേക്ക് തന്നെ അല്ലെ എന്ന് ചോദിച്ചപോള്‍ അല്ല പാമ്പാടും പാറക്കാ ( ഇടുക്കിയിലെ ഒരു സ്ഥലം ) എന്ന് പറയാനാ തോന്നിയെ .....പറഞ്ഞില്ല...എന്തിനാ . വെറുതെ കലിപ്പുകള് ...ഒരു കുവൈറ്റ്‌ എന്ന് കൌണ്ടറില്‍ പര്ഞ്ഞപോള്‍ ചെല്ലക്കിളി ഒരു ചിരി...ബസേല്‍ കേറുന്ന ഓര്‍മ്മയരിക്കും പാവത്തിന്...ഒരു വിധത്തില്‍ വിമാനത്തില്‍ കേറി....കുവൈടിലെക്കാണല്ലോ എന്ന് ഓര്‍ത്തപോ വീശാന്‍ തോന്നിയില്ല...കഷ്ടകാലത്തു ഏതും പാമ്പാകും എന്ന് പണ്ട് ഷേക്സ്പിയര്‍ ‍ പറഞ്ഞിട്ടുണ്ട് ....കഴിപ്പ്‌ കഴിഞ്ഞപോ ഒന്ന് ടോയിലറ്റില്‍ പോയേക്കാം എന്ന് കരുതി...അവിടെ ചെന്നപോ ദേ മുടിഞ്ഞ ക്യു ....രണ്ട വെളിച്ചമേ ഉള്ളു...ചുമ്മാ പുരകിലോറ്റൊന്നു തിരിഞ്ഞു നോക്കിയപോ ദേ വരുന്നു പഴയ പാമ്പാടും പറ പാഞ്ഞു...വായും പൊത്തിക്കൊണ്ട്...എല്ലാരും മാറിക്കൊടുത്തു..അങ്ങൊരു ചെന്ന് രണ്ടു വാതിലെലും മുട്ടോടു മുട്ട്....പക്ഷെ അകതിരിക്കുന്നോര്‍ക്കരിയില്ലല്ലോ..ഒരു പാമ്പാ പുറതെന്നും സ്ഥിതി വളരെ മോശമാണെന്നും .പിന്നെ നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..ദേ ഒരു ലോംഗോ വാള്‍......പിന്നെ കണ്ടത് ഒരു കൂട്ടയോട്ടം ആരുന്നു...സീറ്റില്‍ പോയി ഇരിക്കാനുള്ള ഓട്ടം.. ഓടുന്നതിനിടെ ഞാന്‍ എയര്‍ ഹോസ്ടസിനെ ഒന്ന് ക്രാവി നോക്കി...ചെല്ലക്കിളി ഏതാണ്ടും പറഞ്ഞത് ഹിന്ദി ആയതു നന്നായി...അല്ലേല്‍ കാണാരുന്നു...ഹല്ല പിന്നെ !

മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്...പ്ലെയിനെ കേറുമ്പോള്‍..!

9 അഭിപ്രായ(ങ്ങള്‍):

kaitharan said...

super... itharam ikkilippeduthunna kathakal poratteee.... chumma sangadangalu paranju time kalayallu!!

Villagemaan/വില്ലേജ്മാന്‍ said...

സങ്കടങ്ങളുംസന്തോഷങ്ങളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ അല്ലെ !

manas said...

തള്ളെ പൊളപ്പന്‍...ഇത് പോലുള്ള അച്ചായന്‍മാരാണ് നമ്മുടെ നാടിന്‍റെ ഐശ്വര്യം .....

jyo.mds said...

പ്രവാസി വില്ലേജ് മാന്റെ ഭാഷ കൊള്ളാം.നന്നായി രസിച്ചു.

gulfmallu said...

ഗള്‍ഫ് മല്ലുവില്‍ തങ്ങളുടെ ബ്ലോഗ്‌ ഓട്ടോ സിങ്ക് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ദയവുചെയ്ത് ഗള്‍ഫ്‌ മല്ലു ലിങ്ക് താങ്കളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

ഗള്‍ഫ്‌ മല്ലു അഡ്മിന്‍

ശ്രീ said...

എഴുത്തിന്റെ ശൈലി രസമായിട്ടുണ്ട്. പക്ഷേ, അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കണം

Villagemaan/വില്ലേജ്മാന്‍ said...

@ മനാസ്..നന്ദി

@ജ്യോ..ഇവിടം വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

@ ശ്രീ....അക്ഷരതെറ്റുകള്‍ മേലില്‍ ശ്രദ്ധിക്കാം കേട്ടോ..നന്ദി..

Anonymous said...

sasi...
thakarthu..tharippanamaki...
hihihihi
eniku valare ishtamayi..keep it up..
iniyum ezhuthu
ashamsakal

shiny jokos

ajith said...

മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍?