Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല..എന്നാലും എങ്ങനെ ദേഷ്യം വരാതെ ഇരിക്കും....നല്ല വാടക ആരുന്നു കൊച്ചന്‍ തന്നോണ്ടിരുന്നെ..ഏതോ ഐ ടി കമ്പനിയില്‍ ആണ് പണി..വ്യാഴാഴ്ച എന്ന ദിവസമുന്ടെല്‍ പുള്ളി എവിടേലും മുങ്ങും. പിന്നെ സണ്‍‌ഡേ കേരിവരുവോള്ളരുന്നു...ഒരു ശല്യവും ഇല്ലാത്ത കൊച്ചന്‍..കൊച്ചു തോമെടെ വാടക നോക്കി ചേര്‍ന്ന ചിട്ടി ഇനി ഗോപി.വള്ളിക്കെട്ടായല്ലോ എന്റെ പുണ്യാളാ.ഇതൊന്നുമല്ല , ശോശാമ്മേടെ ഉറ്റ സുഹൃത്തും ( ബദ്ധ ശത്രുവും കൂടി ആണ് കേട്ടോ ) കൂടിയായ ഷീലയുടെ ചേട്ടന്റെ മോളെ കല്യാണം കഴിച്ചു അങ്ങോട്ട്‌ മാറുവേം കൂടിയാണല്ലോ എന്നോര്‍ക്കുംബോഴാ കൂടുതല്‍ വിഷമം.മൂത്തമോള് മോളിക്കുട്ടീടെ പ്ലസ്‌ ടു കഴിയട്ടെ എന്നിട്ട് കല്യാണം ആലോചിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അല്ലെ ഷീല കേറി വീണത്..മോളികുട്ടീനെ ഒന്നാലോചിചാലോ എന്ന് ഈ പൊട്ടി ശോശാമ്മ ഷീലയോട് പറഞ്ഞതെ ഉള്ളു..ചേട്ടന്റെ മോള് സിന്ധു പ്ലെയിന്‍ പിടിച്ചു ഇങ്ങു എത്തി..അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ..ഇനി ഷീലേം അവിരയും കൂടി ചെറുക്കനേം പെണ്ണിനേം കൂടി അവിടെ താമസിപ്പിക്കും.വാടക അവിര വാങ്ങിക്കാതെ ഇരിക്കുമോ..അവിര ആരാ മോന്‍..കുറെ കാലമായിട്ടു അവിരക്ക് കുശുംബാരുന്നു..ഇന്നാളു ഇവിടുത്തെ എല്‍ സി ഡി ടിവി കണ്ടിട്ട് പറഞ്ഞു ഇതേല്‍ പടം കാണാന്‍ ഒരു രസോം ഇല്ല..ആള്‍ക്കാരുടെ ചെള്ള ഒക്കെ വീര്‍ത്തിരിക്കുന്ന പോലെ തോന്നുന്നു എന്ന്.. ഞാന്‍ വിടുമോ..അത് കുഞ്ഞു ടിവി കണ്ടിട്ട് വലുത് കണ്ടിട്ടാ എന്ന് ഒരു താങ്ങ് താങ്ങി..അടുത്ത ആഴ്ച അവിടെ ദേ എല്‍ സി ഡി..ചെള്ളക്കൊന്നും ഒരു കുഴപ്പോം ഇല്ല ..കുറെ നാളായി സ്മാര്‍ട്ട്‌ സിറ്റി വരുന്നതിനടുത്തു ഉള്ള അഞ്ചു സെന്റ്‌ സ്ഥലത്തിന്റെ കാര്യം പറഞ്ഞു ഭയങ്കര പൊങ്ങച്ചം ആരുന്നു..സ്മാര്‍ട്ട്‌ സിറ്റി വരുന്നില്ല എന്ന് ന്യൂസ്‌ ഉണ്ടാരുന്നു എന്ന് .പറഞ്ഞപോ...ഡിം..


പെണ്ണുങ്ങള് ഒരേ ബാങ്കില്‍ ജോലിയാനെകിലും പരസപരം കാണാന്‍മേല ..മിനിസ്ട്രീല്‍ നെഴ്സുംമാര്‍ക്ക് ശമ്പളം കൂട്ടി എന്ന് കേട്ടപോ മാത്രം രണ്ടു പേരും കൂടി ഒന്നായി..അവരുടെ കുറ്റം പറയാന്‍ തുടങ്ങി .അവിടെ വള വാങ്ങിച്ചാല്‍ ഇവിടെ മാല വാങ്ങിക്കണം..ഇവിടെ ഡയമണ്ട് വാങ്ങിച്ചാ അവിടെ പ്ലാടിനം വാങ്ങിക്കണം.അവിടെ ഫ്ലാറ്റ് ബുക്ക്‌ ചെയ്താല്‍ ഇവിടെ വില്ല ബുക്ക്‌ ചെയ്യണം .ഹോ ഈ മത്സരം മടുത്തു എന്റെ ഗീവര്‍ഗീസ് പുണ്യാളാ..മനുഷ്യന്‍ രണ്ടു അറ്റോം കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെ ആണെന്ന് ഇവറ്റക്ക് അറിയണോ..ബാങ്കിലാ പണി എന്നല്ലാതെ ഇന്നത്തെ എക്സേന്ജ് റേറ്റ് ചോദിച്ചാ അറിയത്തില്ല .അതെങ്ങനാ..പ്രീ ഡിഗ്രീം കഴിഞ്ഞു മൂവാറ്റുപുഴകച്ചേരിതാഴതുന്നു നേരെ കുവൈറ്റിലെക്കല്ലേ വന്നത്. അവിര ആണേല്‍ ശമ്പളം എടുക്കുന്ന വഴി എക്സേന്‍ജില്‍ ഇറങ്ങി കാശു നാട്ടിലേക്കു തള്ളും..പിന്നെ ഉന്തീം തള്ളീം മാസം തീര്‍ക്കും..ഇവിടെയോ..എല്ലാ ആഴ്ചയും ബെസ്റ്റ് മാര്‍ട്ട്,ഗ്രാന്‍ഡ്‌സെന്റര്‍,മിലു എന്നൊക്കെ പറഞ്ഞു ഇറക്കമല്ലേ..ഓഫര്‍ ഉണ്ടെന്നും പറഞ്ഞു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം വാങ്ങും.


ഇനി വീണ്ടും ഒന്നേന്നു ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ്‌ വെബ്‌ സൈറ്റില്‍ ഒന്ന് തപ്പണം.വല്ലോര്‍ക്കും ഷെയറിംഗ് വേണോന്നു.അവിടാണല്ലോ ഓഫീസില്‍ പണിയില്ലാത്ത മലയാളികള് കിടന്നു നിരങ്ങുന്നെ.അതെങ്ങനാ ഓരോരുത്തന്‍ വിളിച്ചു ചോദിക്കും,ഇന്റര്‍നെറ്റ്‌ ഉണ്ടോ,കേബിള്‍ ടിവി ഉണ്ടോ,ഫോണ്‍ ഉണ്ടോ..പിന്നെ അവന്റെ അമ്മേടെ....അമ്മേടെ ഫോട്ടോ വെക്കാന്‍ സ്ഥലം ഉണ്ടോ എന്നൊക്കെ എന്നൊക്കെ..പിന്നെ കുറെ എണ്ണം എക്സിക്യുടിവ് ബാച്ചിലര്‍ അകോമോടെഷന്‍ എന്നും പറഞ്ഞു...കൈയില്‍ കാല്‍ കാശു കാനുകേലെങ്കിലും ജാടക്ക് കുറവൊന്നും ഇല്ല.കഴിഞ്ഞ തവണ അവധിക്കു ഇവിടെ വന്നപോ ചാച്ചനും അമ്മയും ചോദിച്ചതാ..നിങ്ങക്ക് ഇതിന്റെ കാര്യം വല്ലതും ഉണ്ടോ...രണ്ടാല്കും നല്ല ശമ്പളം അല്ലെ...എന്നൊക്കെ...ചാച്ചനു വല്ലോം അറിയാമോ..പെണ്‍ പിള്ളാര് മൂന്നാ ഞാന്‍ മുന്നില്‍ ,ഞാന്‍ മുന്നില്‍ എന്നും പറഞ്ഞു വളരുന്നത്‌..കോതമംഗലത്തുന്നു മുപ്പതു വര്‍ഷം മുന്‍പ് കേരിവരുമ്പോള്‍ വല്ലോം ഉണ്ടാരുന്നോ..ഇവിടെ വന്നു കുബ്ബൂസ് തിന്നും ഷയറിംഗ് താമസിച്ചും ഒക്കെ ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും എന്ന് ചാച്ചന്‍ എങ്ങനെ അറിയാന്‍ ..
വൈകുന്നേരം കുബ്ബൂസും വാങ്ങി കേറി വരുമ്പോള്‍ ലിഫ്ടിനടുത്തു കൊച്ചു തോമായും സിന്ധുവും..കൊച്ചന്‍ ഒന്ന് പരുങ്ങി..പെണ്ണിന് ഒരു കുലുക്കോം ഇല്ല..കുറെ കഴിഞ്ഞു കേറി വന്നപോ ചോദിച്ചു..എന്നത്തെക്കാടാ കല്യാണം.? ഇന്നേവരെ കൊച്ചു തോമ എന്ന് തികച്ചു വിളിക്കാത്ത അച്ചായന്‍ എടാ എന്ന് വിളിച്ചല്ലോ എന്ന് കൊച്ചനു തോന്നിക്കാണും..കല്ലി വല്ലി.ഇനി ഇവനോടൊക്കെ ഒരു ദാക്ഷിണ്യവും വേണ്ട...അത് പിന്നെ അച്ചായാ..സിപ്പുവിന്റെ വീട്ടുകാരെ കാണാന്‍ എന്റെ അപ്പന്‍ പോകനിരിക്കുവ...സിപ്പുവോ? സിന്ധു പോള്‍ എന്നല്ലിയോ അവളുടെ പേര്..അതാ..(ഹോ അവളുടെ ആങ്ങള ചെറുക്കന്റെ പേര് കോരന്‍ പോള്‍ എന്നാകഞ്ഞത് ഭാഗ്യമായി)അപോ തീരുമാനം ഒന്നും ആയില്ലേ..? ഇല്ല അച്ചായാ..ഞാന്‍ നാട്ടി പോകുവാ..ഈ മാസം അവസാനം...അവളും വരുന്നുണ്ട്..എന്നെ അവര്‍ക്കൊന്നു കാണനോന്നു .എന്നിട്ട് പയ്യെ..


"എടിയേ, ഈ സിന്ധു അല്ലെ ഇവിടെ നേരത്തെ ഉണ്ടാരുന്ന വരുഗീസിന്റെ മോള്‍? എരനാകുളത് പഠിക്കുമ്പോള്‍ ഏതാണ്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നും പറഞ്ഞു വരുഗീസിന്റെ ഭാര്യ എമെര്‍ജെന്‍സി ലീവ് ഒക്കെ എടുത്തു പോകുകേം ഒക്കെ ചെയ്ത".അച്ചായന് എന്തിന്റെ കേടാ .ശോശാമ്മ കേറി ഇടപെട്ടു..ഓ അതൊക്കെ എന്തിനാ പറയുന്നേ..കൊച്ചു തോമ ഉടനെ അകത്തു കേറി പോയി..എന്നാ പിന്നെ ഉറങ്ങിയെക്കാം ..


രാവിലെ ഒരു ഫോണ്‍..എല്‍ദോ സാറാണോ..ഞാന്‍ വറുഗീസാ..സിന്ധൂന്റെ അപ്പന്‍..അവിടെ താമസിക്കുന്ന തോമസ് എങ്ങനാ ആളു എന്നൊക്കെ ചോദിച്ചോണ്ട് ....നമ്മുക്ക് പിന്നെ ഉള്ള കാര്യം അല്ലെ പറയാന്‍ പറ്റു.അതുകൊണ്ട് ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ..ഒന്നൂടെ ഒക്കെ ഒന്ന് ചെറുക്കനെ പറ്റി നന്നായി അന്വേഷിച്ചിട്ട് പോരെ എന്ന് മാത്രം ...നമുക്കും ഇല്ലേ മൂന്നു പെണ്‍ പിള്ളേര്‍..നാളെ അവര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം വന്നാല്‍ നമ്മളും അന്വേഷിക്കണ്ടതല്ലേ....കല്യാണം കലങ്ങിയാല്‍ കൊച്ചു തോമ കുറച്ചു നാള്‍ കൂടി ഇവിടെ തന്നെ താമസിചെക്കുമായിരിക്കും...പക്ഷെ നമ്മള്‍ ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിയ്ക്കാന്‍ പാടുണ്ടോ..ഹോ ഈ ഷെയറിംഗ് എന്ന ഒരു വളളി കെട്ട്!

24 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

പുലിവാലുകള്‍ തന്നെ... അല്ലേ? സത്യം പറയാനും പറയാതിരിയ്ക്കാനും വയ്യാത്ത അവസ്ഥ!

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം കേട്ടോ കഥ.
ഇതൊക്കെയല്ലേ ഒരുമിച്ചു താമസിയ്ക്കുമ്പോള്‍ ചെയ്യാന്‍
പറ്റുന്ന ഉപകാരം?

Pranavam Ravikumar said...

അഭിനന്ദനങ്ങള്‍

Jazmikkutty said...

:)

Villagemaan/വില്ലേജ്മാന്‍ said...

@ ശ്രീ. അതെ..ശ്രീ...പുലിവാലുകളെ ഉള്ളു!

@ കുസുമം...നന്ദി..ഇതിലെ വന്നതില്‍ !

@രവികുമാര്‍ ..നന്ദി...

@ ജസ്മികുട്ടി ..നന്ദി..ഇതിലെ വന്നതില്‍...പക്ഷെ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകു !അതല്ലേ അതിന്റെ ഒരു ഇത്..ഹി ഹി

Anonymous said...

നല്ല കഥയാ ട്ടോ..പുലിവാലുകള്‍...ഹിഹി

MOIDEEN ANGADIMUGAR said...

:)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീദേവി..മൊയ്ദീന്‍

വീണ്ടും വരണം ..ട്ടോ !

പട്ടേപ്പാടം റാംജി said...

അനുഭവം ആണ് നര്‍മ്മത്തില്‍ ആക്കിയത് അല്ലെ. ഷെയറിംഗ് ഇങ്ങിനെ പലവിധത്തിലും ഉണ്ട്. എങ്ങിനെ എന്ത് പറഞ്ഞാലും തെറ്റായും ശരിയായും വരുന്നു.
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഷെയറിങ്ങ് എല്ലാതരത്തിലും കാണണമെങ്കിൽ ഈ യൂറോപ്പിൽ വരണം ഭായ്
ആന മുക്കുണ് കണ്ട് ആട് മുക്കിയാൽ വല്ലതും സംഭവിക്കുമോ...?

രമേശ്‌ അരൂര്‍ said...

ഈ വില്ലേജില്‍ ഒരാള്‍ പുലിവാലുകള്‍ ഫ്രീ യായി പിടിക്കാന്‍ കൊടുക്ക ണ്ന്നു കേട്ട് നമ്മള്‍ വന്നതാണ്
തിര്‍മള്‍ ദേവാ .. നമ്മള്‍ പിടിച്ച പുല്‍ വാല്‍ ഒന്നും നിങ്ങള്‍ പിടിക്കാന്‍ കൊടുത്തിട്ടുണ്ടോ
അസ്സെ ...കല്‍ കാലം തന്നെ കല്‍ കാലം ....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി രാംജി..

നന്ദി മുരളി ഭായ് ..അപ്പൊ അവിടേം ഉണ്ട് അല്ലെ ഈ പരിപാടി ഒക്കെ...ഞാന്‍ കരുതി ഇത് ഗഫ്റ്റ് നാടുകളുടെ മാത്രം പ്രതെ കത ആണെന്ന്...

നന്ദി രമേശ്‌..

Kalavallabhan said...

"അല്ലേലും തെക്കോട്ടുള്ളവര് ഇതിലൊക്കെ മിടുക്കരാ.."

വടക്കുള്ളവർ കഥാവസാനം പോലല്ലിയോ...

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. വിശദമായ വായനയ്ക്ക് ഇനിയും വന്നുപോകും ആശംസകൾ!

ജയരാജ്‌മുരുക്കുംപുഴ said...

sangathy rasakaramayittundu.... ororo pulivalukal alle.... abhinandanangal........

Villagemaan/വില്ലേജ്മാന്‍ said...

@കലാവല്ലഭന്‍..നന്ദി..
പിന്നെ തെക്കോട്ടുള്ളവരുടെ കാര്യം വടക്കര്‍ പറഞ്ഞാണ് കേട്ടിട്ടുള്ളത് കേട്ടോ !

@സജി..നന്ദി...വീണ്ടും വരണം കേട്ടോ..

@ ജയന്‍..നന്ദി...

വിജയലക്ഷ്മി said...

വിഷയം കൊള്ളാം ..

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹ കൊള്ളാം, കോട്ടിട്ട വില്ലേജ്മാനേ.
ജഗതിയുടെ evergreen തമാശ മനസ്സില്‍ ഓടിവന്നു.
ഒരുമുറിയില്‍ രണ്ടുപേരു ഒരുമിച്ചു താമസിക്കുമ്പോ ഒരാളുടെ കയ്യില്‍

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹ. സമ്പാദിച്ചു സമ്പാദിച്ചു. ഹ ഹ ഹ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ഹാപ്പി ബാച്ചിലേര്‍സ്..ഒരു മുറിയില്‍ രണ്ടുപേരു...ഹഹ അത് കലക്കി..

ഒരു എവര്‍ഗ്രീന്‍ തമാശ തന്നെ..

Sarath Menon said...

Kurach neramaay njan ee blogil kidann karangunnu. Kure kadhakal Vayichu. Nannayittund. Chilath athra pora. Moonnam nilayile cancer ward enna kadha valare nannyittund. really touching and this one is also a good write up... keep writing

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ശരത്...വന്നതിനും കമന്റ് എഴുതിയതിനും..

മൂന്നാം നിലയിലെ കാന്‍സര്‍ വാര്‍ഡും അതുപോലെ പല കഥകളും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് തന്നെ..പലതും ഞാന്‍ കടന്നു വന്ന വഴികളില്‍ കണ്ട മുഖങ്ങള്‍...ചിലവ എന്റെ ജീവിതത്തില്‍ സംഭവിച്ച കഥകളും..

ചിലത് മാത്രമല്ല...എല്ലാം കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് പിന്ന്നീട് തോന്നിയിട്ടുണ്ട്!

Babitha Babu said...
This comment has been removed by the author.
roopeshvkm said...

കൂടെ കിടന്നവര്‍ക്കറിയാം രാപ്പനി.