Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍.


എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌ അതി ഭാവുകത്വം തോന്നിയേക്കാമെങ്കിലും ഒരു കാലഖട്ടത്തിലെ നായക സങ്കല്പം എന്നാല്‍ ജയന്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. വയറ്റുപിഴപ്പിനു മിമിക്രിക്കാര്‍ അദ്ദേഹത്തെ ഒരു കോമാളിയായി അവതരിപ്പിക്കുനുവെങ്കിലും അദേഹത്തിന്റെ ആരാധകര്‍ക്ക് എന്നും നീറുന്ന ഒരു ഓര്‍മ്മയിരിക്കും.യഥാര്‍ത്ഥത്തില്‍ മിമിക്രിക്കാര്‍ അനുകരിക്കുന്നപോലെ ഒരു സംസാര രീതി ജയനുണ്ടായിരുന്നു എന്ന് തോന്നുന്നില്ല .അദേഹത്തിന്റെ മരണ ശേഷം ഇറങ്ങിയ പല ചിത്രങ്ങളിലും അദേഹത്തിനുവേണ്ടി ഡബ് ചെയ്ത നടനും സംവിധായകനുമായ വ്യക്തി തന്നെ ഒരു അഭിമുഖത്തില്‍ അങ്ങനെ പറയുകയുണ്ടായി.

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ മാറ്റി മറിച്ച ജയന്റെ പല ചിത്രങ്ങളിലും അഭിനയത്തിന്റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും ഇടക്കൊക്കെ കടന്നു വന്നു . ഒരു വില്ലനില്‍ നിന്നും നായകനിലെക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലെക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തില്‍ ആയിരുന്നു ജയന്‍..


കളക്ഷന്‍ റിക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍.സാഹസിക ചിത്രങ്ങളായിരുന്നു ഏറെയും...ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിചിരുന്നതും അത്തരം ചിത്രങ്ങള്‍ തന്നെയായിരുന്നു എന്നതാണ് സത്യം.ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു.

ജയന്‍ ചിത്രങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷനില്‍ വരുമ്പോള്‍ ഉറപ്പായും കാണുന്ന ഒരുആരാധക വൃന്ദം ഇപ്പോഴും ഉണ്ട്..മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ മനുഷ്യന്‍ തന്റെ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടവന്‍ ആയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ.

അകാലത്തില്‍ പോലിഞ്ഞ ആ താരത്തിനു ആദരാഞ്ജലികള്‍ ..

പ്രതികരണങ്ങള്‍:

9 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

ജയനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്‌
സമുചിതമായി ...മലയാള സിനിമയിലെ കരുത്തിന്റെ പര്യായം എന്നൊക്കെ യുള്ള വിശേഷണത്തിന് ആദ്യം തന്നെ അര്‍ഹനായ അനുഗൃഹീത വ്യക്തിത്വം ...

Pony Boy said...

ജയന്റെ സിനിമകൾ അധികം കണ്ടിട്ടില്ല..ശക്തി എന്നൊരു പടം ടിവിയിൽ കണ്ടിരുന്നു..കിടിലനാണ്...നല്ല രസമുണ്ട് ഈ കാലത്തും അത് കാണാൻ.
ഓർമ്മപ്പെടുത്തൽ നന്നായി വില്ലേജ്

ജയരാജ്‌മുരുക്കുംപുഴ said...

ennum namukku abhimanathode orkkaam..... aashamsakal.......

ഹാപ്പി ബാച്ചിലേഴ്സ് said...

അനുഗ്രഹീത നടനെ അനുസ്മരിച്ചതു ഇഷ്ടായി. കുറേയധികം സിനിമകൾ കണ്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പർതാരങ്ങൾക്കു മുമ്പുള്ള സൂപ്പർസ്റ്റാർ ജയൻ തന്നെ.

Villagemaan/വില്ലേജ്മാന്‍ said...

@ രമേശ്‌, ജയരാജ്‌ .നന്ദി...

@ പോണി..ശക്തി അന്നത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു...അതുപോലെ തന്നെ അങ്ങാടി, മീന്‍. തടവറ , മനുഷ്യ മൃഗം ഒക്കെ ആരാധകര്‍ ഏറ്റുവാങ്ങിയ ജയന്‍ ചിത്രങ്ങള്‍ തന്നെ..

@ ഹാപ്പി ബാച്ചിലേര്‍സ് ..ഇതിലെ വന്നതിനു നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

കരുത്തിന്റെ പര്യായമായിരുന്നല്ലൊ ജയൻ..
മരണാന്തരമാണെന്ന് തോന്നുന്നു മിമിക്രിക്കാരിൽ കൂടിയാണ് മൂപ്പർ കൂടുതൽ പ്രശസ്തനായെതെന്ന് തോന്നുന്നു...അല്ലേ

ഒടിയന്‍/Odiyan said...

ഇന്നും ചെറുപ്പക്കാരായ ഞങ്ങളുടെയൊക്കെ മനസ്സില്‍ ആ മനുഷ്യന്‍ ജീവിക്കുന്നെങ്കില്‍ എത്ര നല്ല അഭിനേതാവായിരുന്നു ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ എന്ന് തോന്നി പോകുന്നു...വളരെ നന്നായിട്ടുണ്ട്..ആ മനുഷ്യനെ ഓര്‍ക്കാന്‍ ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ..

SUJITH KAYYUR said...

Post nannaayi

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.
ജയന് ആദരാഞ്ജലികള്‍