Dec 6, 2010

വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി

പരമേശ്വരന്‍ വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി..എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്‍റെ വീട്ടില്‍എത്തില്ല...ഒന്‍പതുമണിക്കായിരുന്നുവീട്ടില്‍നിന്നും ഇറങ്ങിയത്‌ . ..കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി.ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്..ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി എഴുതാതെ ആണ് പോയതത്രേ.
കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്‍റെ വീട്ടിലെത്തി. സാര്‍ പറഞ്ഞതുപോലെ ഒന്നും അല്ലായിരുന്നു അവിടുത്തെ ചുറ്റുപാടുകള്‍.ഒരു സാധാരണ ഓടിട്ട വീട്.ചുവരുകള്‍ അവിടെയും ഇവിടെയും പൊളിഞ്ഞിരിക്കുന്നു..ജനലുകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല..തുണി കൊണ്ട് മറച്ച ജനാലകള്‍.ഒരു വില്ലജ് ഓഫീസ് ജോലിക്കാരന്റെ വീടാണ് അത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി....സാറേ..സാറെ..ആരെയും കാണാഞ്ഞപ്പോള്‍ പരമേശ്വരന്‍ ഉറക്കെ വിളിച്ചു..ഒരു മെലിഞ്ഞ രൂപം ഇറങ്ങി വന്നു...കൂടെ പത്തു പതിനാറു വയസുള്ള ഒരു പയ്യനും...മകനായിരിക്കും..അതോ അനുജനോ."അപ്പന്‍ജോലിക്ക് പോയെക്കുവാനല്ലോ.രണ്ടുമാസമായി വന്നിട്ട് .വല്ല കാശിന്റെ കാര്യത്തിനും ആണോ?" പയ്യനോട് കള്ളം പറയാന്‍ തോന്നിയില്ല."അത്യാവശ്യംആയി കുറെ രൂപ വേണം എന്ന് പറഞ്ഞിട്ട് പെങ്ങളുടെ മാല പണയം വെച്ച് കുറച്ചു കാശു കൊടുത്തായിരുന്നു..പെങ്ങള് പെറ്റുഎഴുന്നേറ്റു പോകാറായി..മാല എടുത്തു കൊടുത്തില്ലേല്‍ അളിയന്‍" പരമേശ്വരന്‍ നിര്‍ത്തി..


സാറിന്‍റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു"അല്പം കാപ്പികിട്ടിയാല്‍ കൊള്ളാമായിരുന്നു".പരമേശ്വരന്‍ പറഞ്ഞു.."കാപ്പിക്ക്..പൊടിയില്ല"അവര്‍ പറഞ്ഞു..".ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം കുഴപ്പത്തിലാണ്."സാര്‍ വന്നിട്ട് രണ്ടു മാസമായി എന്ന് പറഞ്ഞത് പരമേശ്വരന്‍ ഓര്‍ത്തു.."ഞാന്‍ പോകുവാണ്‌ കേട്ടോ..സാര്‍ വരുമ്പോള്‍ പരമേശ്വരന്‍, കുനുമ്പുംതടത്തില്‍ പരമേശ്വരന്‍ വന്നിരുന്നു എന്ന് പറഞ്ഞാല്‍ മതി"

തിരിച്ചു നടക്കുമ്പോള്‍ പയ്യന്‍ കൂടെ വന്നു...അപ്പന്‍ അവിടെ കുഴപ്പം വല്ലതും ഉണ്ടാക്കിയോ എന്ന് പയ്യന്‍ ചോദിച്ചു..കൂട്ടത്തില്‍ ഉള്ളവരില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ പണം കടം വാങ്ങിയിട്ടുണ്ട് എന്ന് പയ്യനോട് പറയാന്‍ തോന്നിയില്ല...പക്ഷെ അവനു എല്ലാം മനസിലായി എന്ന് ആ കണ്ണുകള്‍ പറഞ്ഞു."പഠിക്കുന്നുണ്ടോ മോന്‍?" പരമേശ്വരന്‍ ചോദിച്ചു.."പഠിത്തം നിര്‍ത്തി".പയ്യന്‍ പറഞ്ഞു..വേറെ ഒന്നും ചോദിയ്ക്കാന്‍ മനസ്സനുവദിച്ചില്ല.

വഴിയില്‍ ഒരു മധ്യ വയസ്കനെ കണ്ടു..ഒരു ദയയും ഇല്ലാതെ അയാള്‍ പയ്യനോട് ചോദിച്ചു.."ആരാ..എവിടുന്നാ.നിന്റെ അപ്പന്‍ കാശ് കൊടുക്കാന്‍ ഉള്ള വല്ലവരും ആണോടാ?"പയ്യന്‍ ക്രുരമായി ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി..മധ്യവയസ്കന്‍ പറഞ്ഞു."ഹും പറഞ്ഞപോ ഇഷ്ട്ടപ്പെട്ടില്ല ചെറുക്കന്..ഇതേപോലെ കുറെ പേര് കാശു ചോദിച്ചു വരാറുണ്ട്.എത്ര നല്ല ജോലി.കള്ളും കുടിച്ചു ചീട്ടും കളിച്ചു നടന്നാല്‍ പിന്നെ എങ്ങനെയാ".
ചീട്ടുകളി ഭ്രാന്തന്‍ ആയിരുന്നു മാത്യു സാര്‍..കുറെ കടം വരുത്തി വെച്ചു എന്നും നില്‍ക്കക്കള്ളി ഇല്ലാതെ ആണ് വണ്ടിപെരിയാര്‍ വിട്ടതെന്നും പിന്നീടാണ് മനസിലായത്..ഒരു വസ്തുവിന്റെ പോക്ക് വരവ് സംബന്ധമായിട്ടായിരുന്നു മാത്യു സാറിനെ പരിചയം..പിന്നെ പരമേശ്വരന്‍ തന്റെ വീടിന്റെ അടുത്ത് കുറഞ്ഞ വാടകയ്ക്ക് ഒരു വീട് ഏര്‍പ്പാടാക്കി..ഇടയ്ക്കു പരമേശ്വരനെ വിളിച്ചു ബ്രണ്ടിക്കടയില്‍ കൊണ്ടുപോയി സല്ക്കരിക്കും..നാട്ടിലെന്തോ അത്യാവശ്യമാ,വൈകുന്നേരത്തിനു മുന്‍പ് ആയിരം രൂപ വേണം എന്ന് പറഞ്ഞപോ ഒന്നും ആലോചിച്ചില്ല...പെങ്ങളുടെ മാല പണയം വെച്ചു പൈസ കൊടുത്തു..പിന്നെമാത്യു സാറിനെകണ്ടിട്ടില്ല..എന്നിട്ടുംമാത്യുസാറിനോട്ദേഷ്യം തോന്നിയില്ല. സ്നേഹമുള്ള മനുഷ്യന്‍‍.പരിചയക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ്..മനപൂര്‍വം പറ്റിക്കും എന്ന് കരുതാന്‍ സാധിക്കുന്നില്ല..
കോട്ടയത്ത്‌ എത്തിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞിരുന്നു...വണ്ടിപെരിയാരിനുള്ള അവസാനത്തെ ബസും പോയിരുന്നു.ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉള്ള ലോഡ്ജില്‍ മുറി എടുക്കുമ്പോഴും അളിയനോട് എന്ത് അവുതാ പറഞ്ഞു നില്‍ക്കും എന്നായിരുന്നു മനസ്സില്‍ .

മുറിയില്‍ കയറി ഒന്ന് മുഖം കഴുകി. മാറി ഉടുക്കാന്‍ ഒന്നുമില്ല...ഇന്ന് തന്നെ മടങ്ങാമെന്നായിരുന്നല്ലോ കണക്കു കൂട്ടല്‍...പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒരു തെറുപ്പു ബീഡി കൂടി ബാക്കി..ആരോടെങ്ങിലും തീ ചോദിക്കാനായി വെളിയിലേക്ക് ഇറങ്ങവേ ആയിരുന്നു ആ പരിചിത രൂപം കൈയ്യില്‍ ഒരു പൊതിയുമായി ആടിയാടി അടുത്ത് മുറിയിലേക്ക് കേറിപ്പോയത്..മാത്യു സാര്‍..പുറകെ ചെന്ന പരമേശ്വരന്‍ മുറിയിലേക്ക് നോക്കിയപ്പോഴേക്കും സാര്‍ കട്ടിലിലേക്ക് കമിഴ്ന്നു വീണിരുന്നു..മദ്യത്തിന്റെ രൂക്ഷ ഗന്ധം ..അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്ന സാറിനെ കുലുക്കി വിളിച്ചു..ആരാ..നീ പോ...എന്റെ കൈയില്‍ ഒന്നുമില്ല...നാളെ വാ..മുഴുവന്‍ തരാം...സാര്‍ പിന്നെയും പിന്നെയും നാളെ വാ നാളെ വാ എന്ന് പറഞ്ഞു കൊണ്ടിരുന്നു....പോക്കറ്റില്‍ തപ്പി നോക്കി..രണ്ടു രൂപയും കുറെ തുട്ടുകളും..അടുത്ത് കിടന്ന പൊതി അഴിച്ചു നോക്കി...ഒരു പൊതി ചോറും,ബ്രാണ്ടിയും പിന്നെ ഒരു കീടനാശിനിയും..പരമേശ്വരന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയത് പോലെ.സാറിന്റെ ഭാര്യയുടെയും മകന്റെയും കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങള്‍ ഓര്‍മ്മ വന്നു..കീടനാശിനി എടുത്തു ലോഡ്ജിന്റെ പിന്നിലെ കുപ്പത്തൊട്ടിയില്‍ കളഞ്ഞിട്ടു വീണ്ടും സാറിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടികിട്ടാതിരുന്നത് ഒരു നിയോഗം ആയിരുന്നു എന്ന് മനസ്സില്‍ ഓര്‍ത്തു..ഒരാളെ മരണത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് എങ്കിലും രക്ഷിക്കുക എന്ന നിയോഗം..

പ്രതികരണങ്ങള്‍:

35 അഭിപ്രായ(ങ്ങള്‍):

jazmikkutty said...

:(

Anonymous said...

കൊള്ളാം കേട്ടോ ഏട്ടാ...ചിലപ്പോ ചില സംഭവങ്ങള്‍ ഇങ്ങനെയാണ്...നിയോഗങ്ങളാണ് നമുക്ക് ചെയ്ത് തീര്‍ക്കേണ്ട...നന്നായി അവതരിപ്പിച്ചു

Anonymous said...

sasi

really touching....
ezhuthu valare nannakunndu.
iniyum ezhuthi konde irikku sasi...
ella bavukangalum nerunnu..

jokos
kuwait

രമേശ്‌അരൂര്‍ said...

അയാള്‍ ചത്താലെങ്കിലും ആ കുടുംബം രക്ഷപെട്ടെനെ ..ഉള്ള ജോലിയും കളഞ്ഞു കള്ളും കുടിച്ചു തെരുവ് തെണ്ടി നടക്കുന്ന അയാള്‍ ഭൂമിക്കു ഭാരമാ ..പോയി ..ചാകട്ടെ..അയാളെ രക്ഷിച്ച ആ പരമേശ്വരനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഒറ്റ ചവിട്ടു വച്ച് കൊടുക്കും ഞാന്‍ ..എന്നിട്ട് ആ കുപ്പിയില്‍ ബാക്കിയുള്ള റമ്മും എടുത്തടിച്ചു ചിറിയും തുടച്ചു തികട്ടി വരുന്ന റമ്മിന്റെ കയ്പ്പ് രസം കാറിത്തുപ്പി
ഇഴഞ്ഞു ഇഴഞ്ഞു വീട്ടില്‍ പോകും .എന്നിട്ട് പെണ്ണുമ്പിള്ളയെ പോക്കിയിട്ടെടുത്തു ഇടിക്കും ..
നല്ല കഥ നന്നായി എഴുതി

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വിവരമില്ലാത്ത വില്ലേജാഫീസറുടെ കഥ ,വില്ലേജ്മാൻ വളരെ വിജിലന്റായി വിവരിച്ച് വണ്ടിപെരിയാറിലേക്ക് വണ്ടി വിട്ടു ..അല്ലേ

Muneer N.P said...

പരമേശ്വരനും ഒരു നിയോഗമുണ്ടായിരുന്നു.. തേടിക്കൊണ്ടിരുന്നാളെ ജീവതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍..വണ്ടിപ്പെരിയാറിലേക്കുള്ള
അവസാനത്തെ വണ്ടി കിട്ടാതെ പോയതും ആ ഒരു നിയോഗത്തിനു വേണ്ടിയാ‍യിരുന്നു..
നല്ല കഥ..ഭാവുകങ്ങള്‍

Villagemaan said...

നന്ദി...ജാസ്മികുട്ടി
നന്ദി..ശ്രീദേവി..
നന്ദി..ജോകോസ്

നന്ദി രമേശ്‌..ഇതുപോലെ കുടുംബം മറന്നു ഭൂമിക്കു ഭാരമായി നടക്കുന്ന എത്രയോ പേര്‍.ഇതൊരു വെറും കഥയല്ല എന്നും ഇതിലും ഉണ്ട് ജീവിച്ചിരിക്കുന്ന രണ്ടു പേര്‍ എന്നും കൂടി അറിയിക്കട്ടെ.

നന്ദി മുരളി ഭായ്.

നന്ദി മുനീര്‍..നിയോഗം..എല്ലാവര്ക്കും ഉണ്ടാവും ഒരു നിയോഗം..

ചാണ്ടിക്കുഞ്ഞ് said...

രമേശ്‌ ഭായിയുടെ അഭിപ്രായം തന്നെ എനിക്കും...അയാള്‍ക്ക്‌ കുടുംബത്തോട് സ്നേഹമുണ്ടെങ്കില്‍, ഒരു നല്ല തുകക്ക് ഇന്‍ഷുറന്‍സ് എടുത്തിട്ട് വേണം ഈ പണി ചെയ്യാന്‍...

Anonymous said...

Shashi, though Parameshwaran saved him once, next time God did not send anybody to save him. That was all. This was the fate of his children and wife. Anyway, God blessed them to live happily later.

ഹാപ്പി ബാച്ചിലേഴ്സ് said...

എത്തിപ്പോയ് എത്തിപ്പോയ്..
അയ്യോ. കോട്ടിട്ട വില്ലേജ്മാന്‍ ഇപ്പ്രാവശ്യം വിഷമിപ്പിച്ചല്ലോ.
അതെ ചാണ്ടിച്ചന്‍ പറഞ്ഞതാ ശരി,
അമ്മാതിരി പണി ചെയ്യുമ്പോ ബാക്കിയുല്ല്ലവര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്തിട്ട് വേണം പോകാന്‍.
ആത്മഹത്യാ ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല, പക്ഷെ താത്കാലികമായി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. :)
കൊള്ളാംട്ടോ കഥ. കുറെ ഐറ്റംസ് കയ്യില്‍ ഉണ്ടെന്നു മനസ്സിലായി, ഓരോന്നായി പോരട്ടെ.
ഇനിയും കാണാം.

Villagemaan said...

നന്ദി ..ചാണ്ടിച്ചാ..പക്ഷെ ചില അവസരങ്ങളില്‍ മേല്പറഞ്ഞ തുക നഷ്ടങ്ങള്‍ക്ക് പരിഹാരം ആവുന്നില്ല..

നന്ദി..അനോണി ..ഒരു രാവിനു ഒരു പകല്‍ ഉണ്ട്...ഒരു കുന്നിനു ഒരു കുഴിയും..

നന്ദി ഹാപ്പി ബാച്ചിലേര്‍സ് ...വില്ലജെമാന്റെ കൈയില്‍ ഉള്ളതില്‍ കൂടുതലും വിഷമിപ്പിക്കുന്ന കഥകള്‍ ആണ്..മനപൂര്‍വം മുഴുവന്‍ എഴുതാതതാണ്.നര്‍മ്മം ഇടയ്ക്കിടെ വരുന്നതും അത് കൊണ്ട് തന്നെ..

വായിച്ച എല്ലാവര്ക്കും നന്ദി...വായിക്കുന്നവര്‍ ദയവായി അഭിപ്രായങ്ങള്‍ എഴുതിയാല്‍ ( അത് നല്ലതോ ചീത്തയോ ആവട്ടെ ) കൊള്ളാമായിരുന്നു..

jyo said...

മാത്യു സാര്‍ സ്വയം വരുത്തി വെച്ച വിനയല്ലേ.ഇങ്ങിനെ എത്ര പേര്‍ കേരളത്തില്‍!!!
അവരുടെ കുടുംബത്തെ ഓര്‍ത്ത് സഹതപിച്ചു.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Villagemaan said...

നന്ദി...ജ്യോ..
നന്ദി...പ്രദീപ്‌..

Thommy said...

വളരെ ഇഷ്ടപ്പെട്ടു

Abdulkader kodungallur said...

നല്ല ഒഴുക്കില്‍ എഴുതി .നല്ല വായനാ സുഖം തരുന്ന എഴുത്ത് . വില്ലേജ് മാന്‍ വില്ല് കുലച്ചാല്‍ അമ്പുകള്‍ തുരുതുരാ പാഞ്ഞുപോകുമെന്നുറപ്പായി. ഭാവുകങ്ങള്‍

Villagemaan said...

നന്ദി..അബ്ദുല്‍ കാദര്‍ ..വീണ്ടും വരുമല്ലോ..

Villagemaan said...

നന്ദി ..തൊമ്മി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..വീണ്ടും വരുമല്ലോ ഇതിലെ ഒക്കെ...

പട്ടേപ്പാടം റാംജി said...

ചില നിയോഗങ്ങള്‍ ഇതുപോലെ വണ്ടിപ്പെരിയാരിലെക്കുള്ള വണ്ടിയും തെറ്റിക്കും.
ഒരു സംഭവം വിവരിക്കുന്നത് പോലെ പറഞ്ഞു.
നന്നായി.

lekshmi. lachu said...

നല്ല ഒഴുക്കില്‍ എഴുതി ...ഇഷ്ടപ്പെട്ടു

Villagemaan said...

നന്ദി രാംജി..ഇത് ഒരു യഥാര്‍ത്ഥ സംഭവം തന്നെ..

നന്ദി ലച്ചു..

വീണ്ടും വരുമല്ലോ

നിശാസുരഭി said...

ഉള്ളടക്കം കൊണ്ട് കഥ നന്നായി.
അല്‍പ്പം കൂടി എഴുത്ത് ശരിയാവാനുള്ള പോലെ.
ആശംസകള്‍.

ടെമ്പ്ലേറ്റ് ഇത്തിരി വീതി കൂട്ടിയാല്‍ കാണാനും ബ്ലോഗ് ഭംഗിയുണ്ടാവും.

Villagemaan said...

നന്ദി നിശാസുരഭി..
എല്ലാ തരത്തിലും ബ്ലോഗ്‌ നന്നാക്കാന്‍ ഉള്ള ശ്രമം തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. !

സ്വപ്നസഖി said...

പരമേശ്വരന്‍ രക്ഷിച്ചതു നന്നായി. ഇനിയുളള കാലം നല്ലമനുഷ്യനാവാന്‍ അയാള്‍ക്കു തോന്നിയാലോ? എപ്പൊഴാ മനുഷ്യന്റെ ചിന്ത മാറുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. നാട്ടിലെ ഒരു പരിചിതമായ മുഖം മാത്യുസാറില്‍ കണ്ടു.

Asok Sadan said...

എത്ര നല്ല കഥ. നന്നായി ആസ്വദിച്ചു.

Villagemaan said...

നന്ദി..സ്വപ്ന സഖി..
മാത്യു സാറിന്റെ മുഖത്തോട് പരിചിതമായ ഒരു പാട് മുഖങ്ങള്‍ നമ്മുടെ ഇടയില്‍ കാണാന്‍ കഴിയും..


നന്ദി അശോക്‌..വീണ്ടും വരുമല്ലോ..

ജയിംസ് സണ്ണി പാറ്റൂര്‍ said...

വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.

Villagemaan said...

നന്ദി ജെയിംസ് ..കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..വീണ്ടും വരുമല്ലോ.

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

nice concept... bt, narration onnu koodi sradhikkam ennu thonni... :) anyway keep goin villagemaan...

Villagemaan said...

നന്ദി ശ്യാമ..
ഒരു യഥാര്‍ത്ഥ സംഭവം..അത്രമാത്രം..
വീണ്ടും വരുമല്ലോ..

SIRAJ KATTUKULAM KOIVILA said...

GOOD..........ORU PRAVASIYUDE ORMAKKURIPPUKAL........

SIRAJDOLPHIN, DUBAI

അനാമിക said...

നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്ന എത്രയോ മാത്യുകള്‍ ഇതുപോലെ വീടിനും നാട്ടാര്‍ക്കും ഉപകാരമില്ലാതെ ജീവിയ്ക്കുന്നു.അവരുടെ കയ്യിലിരിപ്പിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുന്നത് ഭാര്യയും മക്കളും ആയിരിക്കും.ഇങ്ങിനെ ഉള്ളവര്‍ എന്തിനാണ് ജീവിച്ചിരുന്നിട്ടു .കഥയേക്കാള്‍ ഉപരി അനുഭവം പോലെ ഫീല്‍ ചെയ്തു .

ജോസെലെറ്റ്‌ എം ജോസഫ്‌ said...

കഥ നന്നായി എന്ന് ആദ്യമേ പറയട്ടെ.
പലരുടെ അഭിപ്രായങ്ങളിലൂടെ കണ്ണോടിച്ചു, പറയുന്നതൊക്കെ ശരിയാണ്. അതുകൊണ്ടും ആ കുടുംബം രക്ഷപെടില്ല.

SREEJITH NP said...

ഇവിടെയാണ് ഭര്‍ത്താവിന്‍റെ ഇരുപതു സതമാനം ശംബളം ഭാര്യക്ക്‌ കൊടുക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഞാന്‍ സ്വാഗതം ചെയ്യുന്നത്.

K@nn(())raan*خلي ولي said...

ഉപകാരമില്ലായ്മയും ഉപകാരവും ഉപദ്രവവും നന്മയും തിന്മയും എല്ലാം കൂടി സമം ചേര്‍ത്ത് ചാര്‍ത്തിയ ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു!