Showing posts with label modi. Show all posts
Showing posts with label modi. Show all posts

Jul 17, 2024

സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം

 


സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം!


രാജാവിന്റെ മകൻ എന്ന ചിത്രം 1986-ൽ കണ്ടപ്പോഴാണ് അങ്ങയെ ശ്രദ്ധിക്കുന്നത്.ഇരുപതാംനൂറ്റാണ്ടിൽ വില്ലനായിട്ടാണെങ്കിലും അങ്ങ് ഞങ്ങളുടെയൊക്കെ ഇഷ്ട്ടം പിടിച്ചുപറ്റി.അതിനുശേഷം വടക്കൻ വീരഗാഥ,ന്യൂഡൽഹി,അങ്ങനെ എത്രയോ ചിത്രങ്ങൾ,വേഷങ്ങൾ! തലസ്ഥാനവും ഏകലവ്യനും കമ്മീഷണറും അങ്ങയെ സൂപ്പർ താരം ആക്കിയപ്പോൾ കയ്യടിച്ചവരിൽ ഞാനുമുണ്ടായിരുന്നു.


മറ്റു താരങ്ങളെവെച്ചു നോക്കുമ്പോൾ സഹാനുഭൂതിയുടെ കാര്യത്തിൽ അങ്ങ് മുൻപന്തിയിൽ തന്നെയാണ്.സമൂഹത്തിൽ പല ഇടപെടലുകളും നടത്തിയതിലൂടെ അത് തെളിയിച്ചിട്ടുമുണ്ടെന്നു എല്ലാവര്ക്കും അറിയാം.മോദിജിയിൽ ആകൃഷ്ടനായി അങ്ങ് ബിജെപിയുടെ സഹയാത്രികനായപ്പോൾ, മോദിജിയെ ആരാധിക്കുന്ന അനേകം പേരെ പോലെ ഞാനും സന്തോഷിച്ചു.സമൂഹത്തിനു നന്മചെയ്യാൻ അങ്ങയെപ്പോലൊരാൾ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു,പ്രാർത്ഥിച്ചു.ഇന്ഗ്ലീഷ്‌ അറിയാതെ പാർലമെന്റിൽ തപ്പിത്തടയുന്ന മലയാളി എംപി മാരേക്കാൾ കേരളത്തിന്റെ  പ്രശ്നങ്ങൾ അങ്ങേക്ക് അവതരിപ്പിക്കാൻ കഴിയുമെന്നുള്ള ഉറപ്പും എനിക്കുണ്ട് .

അങ്ങയെ ആരാധിക്കുമ്പോഴും അങ്ങയുടെ മാനുഷിക ഇടപെടലുകളെ സ്വാഗതം ചെയ്യുമ്പോഴും ചില കാര്യങ്ങൾ അങ്ങയെ ഓർപ്പിക്കാതെ വയ്യ.നമ്മുടെ നാട്ടിലെ മാപ്രകളെയും അങ്ങയുടെ രാഷ്ട്രീയ എതിരാളികളെയും അങ്ങേക്ക് ശരിക്ക് അറിയാമല്ലോ . അങ്ങയെ താറടിച്ചു കാട്ടാൻ അവർ ഏതറ്റവും പോകും.അടുത്ത അഞ്ചുവർഷം ശക്തമായ  മാധ്യമ വിചാരണക്കും ഓഡിറ്റിനും അങ്ങ്
വിധേയനാകേണ്ടിവരുമെന്നുറപ്പാണ്.അതിലൊന്നും ചെന്ന് വീണുകൊടുക്കരുതേ എന്നാണെനിക്കു പറയാനുള്ളത് സംസാരത്തിൽ മിതത്വം പാലിക്കുക.കരുണയും സഹാനുഭൂതിയും താങ്കളിൽ ഉണ്ടെന്നറിയാം, അത് പെരുമാറ്റത്തിലും സംസാരത്തിലും കൂടെ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഭരത്ചന്ദ്രൻ സ്‌ക്രീനിൽ പോരെ ? ശബ്ദത്തിലെ മോഡുലേഷൻ എങ്ങനെ ക്രമീകരിക്കാം എന്നത് സ്ഥിരമായി ഡബ്ബ് ചെയ്യുന്ന അങ്ങേക്ക് നന്നായി അറിയാമല്ലോ . ബൈറ്റുകൾ കൊടുക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ അങ്ങയെ കാണുന്നുണ്ട് എന്നറിയുക.ഒരു ചെറിയ നാക്കുപിഴ പോലും ആഘോഷിക്കപ്പെട്ടേക്കാം .


എന്നാൽ  എന്തിനാണ് അങ്ങേക്ക് രാജാപാർട്ടു വേഷങ്ങൾ?ചുവന്ന പരവതാനി? ലളിതമായി വസ്ത്രം ധരിക്കു. ശരീരഭാഷയിൽ ശ്രദ്ധിക്കു .സംഘാടകരോട് ആർഭാടങ്ങൾ ഒഴിവാക്കാൻ പറയു .ആൾക്കൂട്ടങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്നവർ ആരാധനയുടെ പരകോടിയിലാവാം. അവരെ സൗമ്യമായി കൈകാര്യം ചെയ്യൂ.വണ്ടി നിർത്താത്ത ഡ്രൈവറെ തല്ലാനോങ്ങാതെ സ്നേഹപൂർവ്വം ശാസിക്കു !അങ്ങ് ഇപ്പോൾ ഒരു സെലിബ്രിറ്റി മാത്രമല്ല.എംപിയും കേന്ദ്രമന്ത്രിയുമാണ്. ആ സ്ഥാനത്തിന് കോട്ടം വരാതെയുള്ളതാവണം അങ്ങയുടെ ഓരോ ചലനങ്ങളും വാക്കുകളും . 

അങ്ങൊരു സീസൺഡ് രാഷ്ട്രീയക്കാരനല്ലെന്നറിയാം. പാവങ്ങളോട് ദയാവായ്പ്പുള്ള മനുഷ്യനാണെന്നും അറിയാം. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ആളാണെന്നും അറിയാം.അതുകൊണ്ടുകൂടിയാണല്ലോ തൃശൂർ അങ്ങേക്ക് അവർ തന്നതും.അങ്ങയിൽ  നിക്ഷിപ്തമായിരിക്കുന്നത് വലിയ ഒരു ചുമതലയാണ് . അപ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ് .അല്ലെങ്കിൽ അങ്ങയുടെ എതിരാളികളാവും അതിനെ മുതലെടുക്കുക.ജനത്തെ വെറുതെ  തെറ്റിദ്ധരിപ്പിക്കുക.അത് അനുവദിച്ചുകൊടുക്കാതിരിക്കുക.താങ്കളെ കേരളത്തിന് ആവശ്യമുണ്ട്. മോദിജിക്ക്‌ ആവശ്യമുണ്ട് .


സ്നേഹപൂർവ്വം അങ്ങയുടെ ഒരു എളിയ ആരാധകൻ,

വില്ലേജ് മാൻ 


Mar 18, 2010

ആരാണീ ബച്ചന്‍ ?

ആരാണീ ബച്ചന്‍ ?

ബച്ചനെ കേരളത്തിന്റെ അബാസ്സിടെര്‍ ആക്കണം എന്ന് ചിലര്‍ പറയുന്ന കേട്ടു...നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം...ആരാണീ ബച്ചന്‍..കേരളത്തിന്റെ അബാസ്സിടെര്‍ ആകാന്മാത്രം എന്ത് യോഗ്യത ആണ് അയാള്‍ക്കുള്ളതു? അയാള്‍ വിചാരിച്ചാല്‍ ഇവിടം കാണാന്‍ വിദേശികള്‍ ഓടി വരുമോ ? നമ്മള്‍ വളരെ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഒരു ഇമേജ് ഉണ്ട് കേരളത്തിന്‌...അത് നമ്മള്‍ എന്തിനാണ് മാറ്റുന്നത്....ഇവിടെ എന്നും ബന്ദും ഹര്‍ത്താലും ആണ് നമ്മള്‍ നടത്തുന്നത് എന്ന് ചില കുത്തക പത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.....നമ്മള്‍ ഹര്‍ത്താല്‍ നടത്തുന്നത് കൊണ്ടാണ് കാര്യങ്ങള്‍ ഇത്രയെങ്കിലും നന്നായി നടക്കുന്നത് എന്ന് ഈ ബൂര്‍ഷ്വാ പത്രങ്ങള്‍ മനസിലാക്കണം..ഒരു ദിവസം നമ്മള്‍ ഹര്‍ത്താല്‍ നടത്തുന്നകൊണ്ട് ആര്‍ക്കാണ് നഷ്ടം? എത്ര എത്ര പാവങ്ങള്‍ ആണ് പണിക്കു പോകാതെ സുഖമായി ഇരിക്കുന്നത് ? എത്ര എത്ര മോശം വണ്ടികള്‍ ആണ് അടിച്ചു തകര്‍ക്കുന്നത് ? അതിന്റെ സ്ഥാനത് പുതിയ വാഹനങ്ങള്‍ നമ്മള്‍ വാങ്ങി കൂട്ടുന്നില്ലേ ? ഹര്‍ത്താല്‍ ദിവസം പണിക്കു പോകുന്നവര്‍ക്ക് നമ്മള്‍ പണി കൊടുക്കുന്നില്ലേ ? വര്‍ഗ ശത്രുക്കള്‍ക്ക് പണി കൊടുക്കണം.

ആരാണീ മോഡി ? എവിടാണീ ഗുജറാത്ത്‌ ? അത് നമ്മുടെ രാജ്യത്തു തന്നെ ആണോ ? എങ്കില്‍ അത് നമ്മുടെ രാജ്യത്തു നിന്നും മാറ്റുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. അവിടെ പണി കിട്ടിയാലും പോകരുത്....ഇനി അവിടെ പണി എടുക്കുന്ന നമ്മുടെ സഖാക്കള്‍ക്കും അനുഭാവികള്‍കും തിരിച്ചു കേരളത്തില്‍ വന്നു സമരം നടത്താനുള്ള സംവിധാനം ഉണ്ടാക്കുനതിനെ പറ്റി ആലോചിക്കേണ്ടതാണ്.. ഗുജറാത്ത്‌ തൊഴില്‍ പുനരധിവാസ പദ്ധതി എന്ന് നമുക്ക് അതിനെ വിളിക്കാവുന്നതാണ്...

എന്തിനാണ് നമ്മുടെ ആള്‍കാര്‍ ഗുജറാത്തില്‍ പോയി ജോലി ചെയ്യുന്നത് ? ഗുജറാത്ത് എന്നാല്‍ ഗള്‍ഫ്‌ രാജ്യങ്ങളെ പോലെ ആണോ ? പോളണ്ട് ക്യൂബ എന്നീ നാടുകളെ പോലെ ആണോ അവിടം ? അവിടെ സമാധാനമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റുമോ ? അവിടെ മോഡി ഭരിക്കുനിടത്തോളം കാലം നമ്മുടെ ആളുകള്‍ക് എങ്ങനെ അവിടെ ജോലി ചെയ്യാന്‍ പറ്റും ? ഇനി നാളെ മോഡി അല്ല അവിടെ ഭരിക്കുന്നത്‌ എന്നാലും നമ്മള്‍ ഗുജറാത്തിനെതിരെ ഉപരോധം തീര്‍ക്കണം എന്നാണ് എന്റെ ആഗ്രഹം...അതിനായി നല്ല ഒരു ദിവസം നോക്കി ഹര്‍ത്താല്‍ നടത്തി നമ്മുക്ക് പ്രതികരിക്കാം..

എത്രയും പെട്ടെന്ന് ഗുജറാത്തിലെ മലയാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തുടങ്ങേണ്ടതാണ്.. ..അവിടെ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഉടനെ തിരിച്ചു പോരാവുന്നതാണ്...അവര്‍ എങ്ങനെ ജീവിക്കും എന്നതിനെ പറ്റി ഒരു ബൂര്‍ഷ്വാ പത്രവും ആകുല പെടെണ്ടതില്ല....പട്ടിണി കിടക്കാം ...അന്തസ്സുണ്ട്....പക്ഷെ ഗുജരാതുമായി ബന്ധമുള്ള ഒരു പരിപാടിക്കും നമ്മുടെ സര്‍ക്കാര്‍ അനുവാദം കൊടുക്കുന്നതല്ല...

ബച്ചനെ അമ്പസിടോര്‍ ആക്കിയാല്‍ എങ്ങനെയാണ് നമ്മള്‍ പണം കൊടുക്കുന്നത് ? ഏതെങ്കിലും വ്യവസായികളുടെ കൈയില്‍ നിന്നും പണം വാങ്ങുന്നത് പോലെ ആണോ നമ്മള്‍ അങ്ങോട്ട്‌ പണം കൊടുക്കുന്നത് ? കുത്തക പത്രങ്ങളുടെ കുപ്രചരണം നിര്‍ത്താനുള്ള സമയം ആയി..

ഗുജരടില്‍ മാത്രമല്ല കേരളത്തിന്‌ പുറത്തുള്ള എല്ലാരും തിരിച്ചു വരണം പാര്‍ട്ടി ശക്തിപെടുത്തണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്...പണി നേടാനായി നമുക്ക് ഇവിടെ പടയണി ചെയ്യാം...തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞു ഇവിടെ നമ്മുക്ക് ജീവിക്കാം.

ഗുജരടില്‍ മാത്രമല്ല കേരളത്തിന്‌ പുറത്തുള്ള എല്ലാരും തിരിച്ചു വരണം പാര്‍ട്ടി ശക്തിപെടുത്തണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്...പണി നേടാനായി നമുക്ക് ഇവിടെ പടയണി ചെയ്യാം...തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞു ഇവിടെ നമ്മുക്ക് ജീവിക്കാം. അന്തസ്സുണ്ട്. അമേരികയില്‍ എന്തിനാണ് നമ്മുടെ ആളുകള്‍ പണി എടുക്കുന്നത്? അവര്‍ കഠിനമായ മനുഷ്യാവകാശ ലംഖനം അല്ലെ നടത്തുന്നത് . അവര്‍ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് നമ്മള്‍ എല്ലാ മാസത്തിലും ഹര്‍ത്താല്‍ നടത്തി പ്രതികരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്...നമ്മള്‍ ഹര്‍ത്താല്‍ നടത്തുന്നത് കൊണ്ട് അവര്‍ എല്ലാത്തില്‍ നിന്നും പിന്മാറും എന്ന് എനിക്കുറപ്പുണ്ട്..