Jun 27, 2010

ഒരു ഹര്‍ത്താല്‍ ദിനം കൂടി..


അങ്ങനെ ഒരു ഹര്‍ത്താല്‍ ദിനം കൂടി ആഘോഷം ആയി കടന്നു പോയി. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം ആണ് ഈ " പ്രതിഭാസം " ഇപ്പോള്‍ അരങ്ങേറുന്നത്.. അതില്‍ തന്നെ ബംഗാളുകാര്‍ വെറും സമരം നടത്തി തൃപ്തിയടഞ്ഞു. അവിടെയും കേരളീയന്‍ പൂര്‍ണ്ണ ഹര്‍ത്താല്‍ ആഖൊഷിച്ചു മാതൃക കാട്ടി. ഹര്‍ത്താലുകള്‍ ഏറ്റുവാങ്ങാന്‍ കേരളീയന്റെ ജന്മം മാത്രം ബാക്കി !

ഹര്‍ത്താലുകള്‍ " ആഹ്വാനം ചെയ്യുന്ന ശുംഭന്മാര്‍ " ഒരു കാര്യം മാത്രം മറക്കുന്നു...നിങ്ങളുടെ ഈ നിര്‍ബന്ധിത അവധിയില്‍ കേരളത്തിലെ ഭൂരിഭാഗം ജനതക്കും അമര്‍ഷമാണ്‌ എന്ന വസ്തുത. ഭയം മാത്രമാണ് ജനങ്ങളെ പുറത്തിരങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്ന സത്യം.. പ്രതിഷേധം ഉള്ളവര്‍ മാത്രം ഹര്‍ത്താലില്‍ പങ്കെടുക്കട്ടെ എന്നും അല്ലാത്തവര്‍ക്ക് ജോലിക്ക് പോകാമെന്നോ വാഹനം ഓടിക്കമെന്നോ ഉള്ള ഒരു നില വരട്ടെ...അപ്പോള്‍ കാണാം എത്രപേര്‍ ഈ പെകൂത്തിന് അനുകൂലമെന്നു. ഹര്‍ത്താല്‍ പൊളിയും ...മൂന്നു തരം!

ഇടതും വലതും ഹര്‍ത്താലിനും പൊതു പണിമുടക്കുകള്‍ക്കും അനുകൂലമാനെന്നുള്ളതാണ് കേരളത്തിലെ ജനങളുടെ വിധി...ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവണം..പക്ഷെ അതൊക്കെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളി ആവരുത്...ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്ന പാവങ്ങളെയും വണ്ടി കിട്ടാതെ അലയുന്ന ടുരിസ്ടുകളുടെയും ചിത്രം കാട്ടുന്നതോടെ കൂടി മാധ്യമ ധര്‍മം അവസാനിക്കുന്നു. അല്ലെങ്കില്‍ ഒരു മുഖപ്രസംഗം... തീര്‍ന്നു... മാധ്യമങ്ങളുടെ ഉത്തരവാദിത്വം .. .

ബന്ദു നിരോധിച്ചപോള്‍ അത് ഹര്തലായി വന്നു...ഇനി ഇത് നിരോധിച്ചാല്‍ പൊതു പനിമുടക്കായി അത് മാറും. കേരളീയന്റെ ഒരു പൊതു സ്വഭാവം ഒരാള്‍ മാത്രം വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ എന്നുള്ളതാണ്. പക്ഷെ ഒരു വ്യക്തി ഒരു കൂട്ടമായി തീരാന്‍ അധികം സമയം വേണ്ടി വരില്ല.. ഒരു ജനതയെ എന്നും എല്ലാക്കാലത്തും അടിച്ചമര്‍ത്താന്‍ ഒരു ശകതിക്കും സാധ്യമല്ല...ഒരിക്കല്‍ അവര്‍ ഉയിര്തെഴുന്നെല്കും.ഉയര്തെഴുന്നെല്‍ക്കണം...അത് കാലത്തിന്റെ അനിവാര്യതയാണ്. ഈ പ്രാകൃത സമര രീതികള്‍ ഉപേക്ഷിക്കേണ്ട സമയം വൈകി....


വരുന്ന തിരഞ്ഞെടുപ്പില്‍ എങ്കിലും ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് വോട്ടില്ല എന്ന് തന്റേടത്തോടെ പറയാന്‍ നമുക്ക് ആവുമെങ്കില്‍...അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ ഈ സമരമുറ അവസാനിപ്പിക്കും എന്ന് പ്രഖ്യാപിചിരുന്നെകില്‍...


ഹര്‍ത്താലിനെ പറ്റിയുള്ള ഈ ലേഖനം കൂടി വായിക്കൂ... ഹര്‍ത്താല്‍ നമ്മുടെ രണ്ടാം ദേശീയോത്സവം

0 അഭിപ്രായ(ങ്ങള്‍):