Jun 28, 2010

ഐആക്സ് 4


ഏറെ കൊട്ടിഖോഷിച്ചു പുറത്തിറങ്ങിയ ഐ ആക്സ് 4 ഒരു പരാജയമെന്ന് പൊതുവേ ഉള്ള വിലയിരുത്തല്‍. ലോഞ്ചിനോടനുബന്ധിച്ചു വലിയ മീഡിയ കവറേജ് ആയിരുന്നു ഐ ആക്സിനു കിട്ടിയിരുന്നത്. എന്നാല്‍ പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ന്യൂ ജെനെരഷന്‍ കോടാലിക്കു വളരെ മോശം അഭിപ്രായം ആണ് നാടെങ്ങും. ഭൂരിഭാഗം റിവ്യൂ പറയുന്നത് ഐ ആക്സ് 4 വെറും വെടക്ക് സാധനം ആണെന്നാണ്. പ്രധാനമായി ചൂണ്ടിക്കനിക്കപെടുന്ന പ്രശനം കോടാലി ഉപയോഗിക്കുമ്പോള്‍ കൈകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നു എന്നുള്ളതാണ് ആദ്യതെത്...ഇത് പ്രധാനമായും ഇടം കൈയന്മാര്‍ക്ക് കൂടുതല്‍ ആയി അനുഭവപ്പെടുന്നത്രേ. ഇത് വെളിവാക്കുന്ന വിടിയോകള്‍ യു ടുബില്‍ പ്രതക്ഷപ്പെട്ടുകഴിഞ്ഞു .എന്നാല്‍ ഈ പ്രശനം ഇടം കൈയ്യന്മാര്‍ക്ക് മാത്രമേ അനുഭവപ്പെടുന്നു എന്നുള്ളതാണ് കമ്പനിയുടെ നിലപാട്. അതിനു വേണ്ടി കോടാലിക്കൈയില്‍ ഒരു റബ്ബര്‍ ആവരണം ഇടാനാണ് കമ്പനിയുടെ ഉദ്ദേശം. ഈ ആവരണം നിര്‍മാണത്തിന്റെ അവസാന ഖട്ടത്തില്‍ ആണെന്ന്നു കമ്പനി ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


ലോഞ്ചിനോടനുബന്ധിച്ചു വലിയ പ്രതീക്ഷകള്‍ ആയിരുന്നു ഉയര്‍ന്നിരുന്നത്. ഇതിനു മുന്‍പിറങ്ങിയ ഐ ആക്സ് ഒന്ന്, രണ്ടു മൂന്ന് മോഡലുകളെ അപേക്ഷിച്ച് ഏറെ വില കൂടുതലയിട്ടും ഒരുപാട് പണിക്കാര്‍ ഐ ആക്സ് 4 മുന്‍‌കൂര്‍ ബുക്ക് ചെയ്തിരുന്നു. ആദ്യമായാണ് ഒരു കോടാലി റിലീസിന് മുന്‍പ് ഇത്രയധികം ഓര്‍ഡര്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്തെ ഏക വിതരണക്കാരന്‍ ആയ ചെറിയാന്‍ & ചെറിയാന്‍ പാല്കുലങ്ങര ഏകദേശം എണ്ണൂറോളം കൊടാലികള്‍ക്ക് ഓര്‍ഡര്‍ ശേഖരിച്ചുവത്രേ. ബൂകിംഗ് ദിവസത്തിന് തലേന്ന് തന്നെ നീണ്ട നിര പല കേന്ദ്രങ്ങളിലും കാണാമായിരുന്നു. എന്നാല്‍ ആദ്യമായി കോടാലി ലഭിച്ച ക്വടഷന്‍ ടീം ചെറിയാന്‍ & ചെറിയാന്‍ ഓഫീസ് പിറ്റേന്ന് തന്നെ അടിച്ചു തകര്‍ത്തു. ഓഫീസ് അനിചിതമായി അടച്ചിട്ടിരിക്കുകയാണ്.ഇപ്പോഴത്തെ അവസ്ഥയില്‍ ഐ ആക്സ് 4 ഉപയോഗശൂന്യമെന്നാണ് താന്‍ കരുതുന്നതെന്ന്, ആദ്യം കോടാലി സ്വന്തമാക്കിയവരില്‍ ഒരാള്‍ ഹരിഹര പ്രിയ ന്യൂസിനോട് പറഞ്ഞു.ഇതുവരെ ഇറങ്ങിയ എല്ലാ സ്മാര്‍ട്ട്‌ കോടലികളെയും കടത്തിവെട്ടുന്ന തരത്തില്‍ നിര്‍മിച്ചു എന്ന് അവകാശപ്പെട്ട ഈ കോടാലിക്കു ഇങ്ങനെ ഒരു വൈകല്യമോ എന്ന് എല്ലാവരും അതിശയിക്കുന്നു. നേമതുള്ള ഗോപാലന്‍ അഭിപ്രായപെട്ടത് മുന്നൂറു രൂപയ്ക്കു സാധാരണ കോടാലി മാര്‍കറ്റില്‍ ലഭിക്കുമ്പോള്‍ എന്തിനാണ് അതിന്റെ എട്ടോ പത്തോ ഇരട്ടി മുടക്കി ഇത് വാങ്ങുന്നതെന്നാണ്. ഇതു കോടാലി ആയാലും മരം മുറിഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ സിറ്റിയില്‍ മരപ്പണി നടത്തുന്ന അമ്ബുജാക്ഷന്‍ പറഞ്ഞത് എങ്ങനെ മരം മുറിയുന്നു എന്നതിലല്ല കാര്യം എന്ത് കൊണ്ട് മുറിക്കുന്നു എന്നതിലാനെനു എന്നാണ്. ഐ ആക്സ് 4 ഒരു സ്ടാടസ് സിംബല്‍ ആണെന്നാണ് അദേഹത്തിന്റെ അഭിപ്രായം.


സംസ്ഥാനത് ഒട്ടാകെ നൂറു കണക്കിന് ഓര്‍ഡര്‍ ആണ് ക്യാന്‍സല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഐ ആക്സിനെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രധാന എതിരാളികള്‍ ആയ സോക്കിയ, ജിംസാംഗ് മുതലായ കമ്പനികള്‍ വിലകുറച്ച് പുതിയ കോടാലികള്‍ ഇറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറയപ്പെടുന്നു..പ്രതികരണങ്ങള്‍:

2 അഭിപ്രായ(ങ്ങള്‍):

Rainy Dreamz ( said...

കോടാലി ഏതായാലെന്താ, മരം മുറിഞ്ഞാല്‍ പോരെ... ല്ലേ ഹ ഹ ഹ

മണ്ടൂസന്‍ said...

കോടാലി ഏതായാലെന്താ അത് കൊണ്ട് വെട്ട്യാ മുറിഞ്ഞാ പോരേ ?
ഇനിയിപ്പൊ കോടാലി മൂർച്ചയില്ലാഞ്ഞിട്ടാണോ ?
പണിക്കാരെ കുറ്റം പറയുന്നത് ?
ആശംസകൾ.