Jun 21, 2010

കലാലയ രാഷ്ട്രീയം ..ഒരു വിയോജനക്കുറിപ്പ് .


കോട്ടയം സി എം എസ് കോളേജിലെ അനിഷ്ട സംഭവങ്ങള്‍ കലാലയ രാഷ്ട്രീയം ഈ കാലഘട്ടത്തില്‍ ആവശ്യമാണോ എന്ന ചിന്ത നമ്മില്‍ ഉണര്‍ത്താതെ ഇരിക്കില്ല.
എന്തിനാണ് നമ്മുടെ കുട്ടികള്‍ വിദ്യാര്‍ഥികള്‍ ആയിരിക്കുംബോഴേ രാഷ്ട്രീയക്കാരാകുന്നത്? പൌരബോധം വളര്‍ത്താന്‍ വേറെ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് ? കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്നതില്‍ കവിഞ്ഞുഏതു രീതിയില്‍ ആണ് കുട്ടികളെ നാളത്തെ പൌരന്മാര്‍ക്കുന്നതില്‍ നമ്മുടെ പ്രബുദ്ധ സംഖടനകള്‍ ശ്രദ്ധ ചെലുത്തുന്നത്? പൊതുമുതല്‍ നശിപ്പികാനും, വിദ്യാലയങ്ങള്‍ തല്ലി തകര്‍ക്കാനും സ്വന്തം പാര്‍ടി വളര്‍ത്താനും അല്ലാതെ വിദ്യാര്‍ത്ഥികളെ ഉത്തമ പൌരന്മാരാക്കുന്നതില്‍ എന്ത് പങ്കാണ് സംഖടനകള്‍ക്ക് ?രക്ത സാഷികളെ ഉണ്ടാക്ക്കുന്നതിലുപരി അവരുടെ കുടുംബങ്ങല്‍ക്കുണ്ടാവുന്ന നഷ്ടം ഇക്കൂട്ടര്‍ ചിന്തിക്കുന്നുണ്ടോ?രാഷ്ട്രീയത്തില്‍ ഇവര്‍ ഒക്കെ ആരെങ്ങിലും ഒക്കെ ആയി ആയിതീരുന്നുമില്ല ..കുറെ പാഴ് ജന്മങ്ങളെ സൃഷ്ട്ടിക്കുന്നതിലുപരി ഇവര്‍ നേടുന്നത് ഒന്ന് മാത്രം.. ഏക ആശ്രയങ്ങള്‍ നഷ്ടപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങളുടെ ശാപം...

ഇടത്തരം കുടുംബങ്ങളില്‍ പെട്ടവരോ, പാവപ്പെട്ട വീടുകളിലെ കുട്ടികളോ മാത്രമേ ഈ ഹോമാഗ്നിയിലേക്ക് സാധാരണ ഗതിയില്‍ ആകര്ഷിക്കാപ്പെടാര്. പണക്കാരന്റെ കുട്ടികള്‍ നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ ടുഷന്‍ വഴിയും മറ്റും നികത്തിയെടുക്കുമ്പോള്‍ പാവങ്ങള്‍ എന്ത് ചെയ്യും ? ക്ലാസ്സില്‍ പഠിച്ചു മാത്രം കഴിയാന്‍ വിധിക്കപ്പെട്ടവന് ഒരു സമരം മൂലം നഷ്ടം വരുന്ന ചുരുക്കം ചില മണിക്കൂറുകള്‍ കൂടി ഒരു വലിയ നഷ്ടമാകും.


വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ അവബോധം സൃഷിക്കാന്‍ കലാലയ രാഷ്ട്രീയം സഹായിക്കും എന്നാണ് ഒരു തലമൂത്ത നേതാവ് ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. എന്തിനാണ് സാര്‍...നമുക്കീ രാഷ്ട്രീയ അവബോധം ? സ്ഥിരമായി പത്രം വായിക്കുകയും ചാനെലുകള്‍ കാണുകയും ചെയ്യുന്ന ഒരാളെക്കാള്‍ എന്ത് "അവബോധം " ആണ് കൂടുതലായി നമ്മുടെ കുട്ടികള്‍ക്ക് കലാലയ രാഷ്ട്രീയത്തില്‍ നിന്നും കിട്ടുന്നത് ? പിന്നെ നമ്മുടെ രാഷ്ട്രീയക്കാരില്‍ എത്രപേര്‍ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട് ? രാഷ്ട്രീയത്തിന് വേണ്ടി നടന്നു ജീവിതം പാഴായ എന്ത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട് .വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്ന കാര്യം വരുമ്പോള്‍ ഇടതു -വലതു കക്ഷികള്‍ ഒന്നിക്കും. അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമല്ലെ അവര്‍ ഇതിനെ പിന്തുണക്കുന്നത് ? അക്രമത്തിന്റെ പാത കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുക എന്ന " സല്‍ക്കര്‍മ്മം " മാത്രമേ ഇവര്‍ ചെയ്യുന്നുള്ളൂ !അതുപോലെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രമായാണ് വിദ്യാര്‍ഥികളെ ഉപയോഗിച്ചിരുന്നത് എന്നത് വെളിപ്പെടുതുന്നതയിരുന്നു പ്രീ ഡിഗ്രി ബോര്‍ഡ്‌ സമരം അനാവശ്യമായിരുന്നു എന്ന് സമരം നടത്തിയവര്‍ തന്നെ പിന്നീട് കണ്ടെത്തിയത്.ജനാധിപത്യ വ്യവസ്ഥിതിയില്‍ സമരങ്ങള്‍ ആവശ്യങ്ങള്‍ തന്നെ. പക്ഷെ അതിനു അതിന്റെതായ മാര്‍ഗങ്ങള്‍ ഉണ്ടാവണം. പൊതുമുതല്‍ നശിപ്പിച്ചും കലാലയങ്ങള്‍ തകര്‍ത്തും പൊതുജന ദ്രോഹ സമര പരമ്പരകള്‍ നടത്തിയുമല്ല കാര്യങ്ങള്‍ നേടേണ്ടത്. അഹിംസ ആയിരിക്കണം നമ്മുടെ മുഖമുദ്ര. ഭാരതം കണ്ടിട്ടുള്ള ഏറ്റവും വലിയ ആ മഹാത്മാവ് അഹിംസയില്‍ ഉറച്ചു നിന്ന് തന്നെ ആണ് ഈ മഹാ രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടി തന്നത് എന്നത് നാം മറന്നു കൂടാ.

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):