സംവരണം ആണല്ലോ കുറെ ദിവസങ്ങളായി മാധ്യമലോകത്തെ വലിയ ചര്‍ച്ച..ഇടതു വലതു മുന്നണികള്‍ വോട്ടുബാങ്കുകള്‍ക്ക് കോട്ടം വരാതെ ഇരിക്കാനുള്ള അഭ്യാസങ്ങള്‍ തന്നെ ആണ് എപ്പോഴെന്നെയും പോലെ .....സംവരണം കൊടുത്താലും ഇല്ലേലും വോട്ടുകള്‍ കുറയരുത്...നമുക്കും കിട്ടണം...വോട്ട്!
സംവരണ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് ആണോ കിട്ടുന്നത് ? ഒരിക്കലും അല്ല....അത് പാവപ്പെട്ടവര്‍ക്ക് കിട്ടുന്നെ ഇല്ല എന്നതാണ് യാതാര്‍ത്ഥ്യം...സംവരണ ആനുകൂല്യങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ആള്‍ക്കാരില്‍ വലിയ ശതമാനം പണക്കാര് ആണ്...അവര്‍ തന്നെയാണ് നേതാക്കളും...എത്ര പാവപ്പെട്ടവര്‍ ഉണ്ട് അധികാര സ്ഥാനത്തും, നെട്രു സ്ഥാനത്തും ? പാവപ്പെട്ടവനെ പറഞ്ഞു തിരിച്ചു ഇവര്‍ ഈ ആനുകൂല്യങ്ങള്‍ താഴെക്കിടയില്‍ എത്താതെ തട്ടിയെടുക്കുകയും ചെയ്യുന്നു.....പാവപ്പെട്ടവന് അറിയുന്നില്ല....ഇവര്‍ തങ്ങള്‍ക്കും കൂടി കിട്ടേണ്ട അവകാസങ്ങള്‍ ആണ് നേടുന്നത് എന്ന്.. ഒന്ന് ചിന്തിച്ചാല്‍ മതി...മനസിലാകും ഈ കപട സമുദായ സ്നേഹം.. പക്ഷെ അതിനു ഇട കൊടുക്കുന്നില്ലലോ...ജാതിയുടെ പേര് പറഞ്ഞുള്ള ഈ കളി കളിക്കുന്നവര്‍...ഭര്‍ത്താവിനും ഭാര്യക്കും ജോലിയും വലിയ വീടും കാറും മറ്റു കാര്യങ്ങളും ഉള്ളവര്‍ക്കും കിട്ടും സംവരണം...അതിനൊന്നും ഇവിടെ ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.....ജാതി മേലോ കീഴോ എന്ന് നോക്കാതെ പാവപ്പെട്ടവക്ക് വിദ്യാഭ്യാസവും ജോലിയും കിട്ടട്ടക്കവണ്ണം നിയമം ഭേദഗതി ചെയ്യാന്‍ കാലം അതിക്രമിച്ചിരിക്കുന്നു....കേരളത്തില്‍ വെണ്ണ പാളി ( creamylayer ) ഇല്ല എന്ന് സ്ഥാപിക്കാന്‍ ഇടതും വലതും നടത്തിയ കളികള്‍ ജനത്തിന് മറക്കാന്‍ പറ്റുമോ ?
അതിനിടയില്‍ ആണ് ചില സമുദായ പ്രമാണിമാരുടെ നാവുകൊണ്ടുള്ള അഭ്യാസം. ഇന്നതെ പറയാവു എന്നില്ലാത്ത ഒരു പ്രമാനിക്ക് സംവരണം ഇഷ്ടവിഷയങ്ങളില്‍ രണ്ടാമത്തെ മാത്രം...ആദ്യത്തേത് പെരുന്നയില്‍ ഇരിക്കുന്നവരെ പുലഭ്യം പറയുക...കോടീശ്വരന് ആണെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ട് സംവരണം...ജോലിക്കും പഠിക്കാനും.. തനിക്കോ തന്റെ കുടുംബാങ്ങല്കോ സംവരണം വേണ്ട എന്ന് പറയാന്‍ ഇദ്ദേഹത്തിനു സാധിക്കും എന്ന് തോന്നുന്നില്ല...അത് അവകാശമായി ആണ് ഇദ്ദേഹം എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു...അദ്ദേഹം ആസ്വദിക്കുന്നത് അവകാശമല്ല....അവകാശങ്ങള്‍ കവര്ന്നെടുക്കള് ആണ് എന്ന് ഇദ്ദേഹത്തിനു വേണ്ടി കീജെയ് വിളിക്കുന്നവര്‍ മനസിലാകിയിരുന്നെങ്കില്..
സംവരണ നിയമം തന്നെ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ട സമയം ആയി...സ്വാതന്തൃം കിട്ടി 62 വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മള് പഴയ പല്ലവി തന്നെ പാടുകയാണ്.. അതിനു ശേഷം എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി...ഭാരതീയരുടെ സാമൂഹ്യ സാംസ്കാരിക നിലവാരം എത്രയോ മെച്ചപ്പെട്ടു...പിന്നോക്ക സമുദായങ്ങളിലും മത ന്യുനപക്ഷങ്ങളിലും ഉള്ള എത്രയോ ആള്‍ക്കാരുടെ സാമ്പത്തിക സ്ഥിതി നന്നായി ...എന്നിട്ടും അങ്ങനെ ഉള്ളവര്‍ക്ക് എന്തിനാണ് ഈ ആനുകൂല്യങ്ങള്‍ ?കാലത്തിനു അനുസരിച്ച് നിയമങ്ങള്‍ മാറണ്ടേ ? ജാതിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ ജനങ്ങളെ വിഭജിക്കാന്‍ പറ്റും ? ഞാന്‍ ഈ ജാതിയില്‍ ജനിച്ചു പോയത് എന്റെ കുറ്റം കൊണ്ടാല്ലാത്ത അവസ്ഥയില്‍ എല്ലാവര്ക്കും തുല്യത എന്നാ ഭരണഘടനാ അനുശാസിക്കുന്ന കാര്യങ്ങള്‍ക്കു ഞാനും അര്‍ഹന്‍ അല്ലെ ?
അല്ലെങ്കില്‍ സംവരണം ജോലിക്ക് കൊടുക്കാതെ വിദ്യാഭ്യാസത്തിനു കൊടുക്കട്ടെ .. ...പഠിച്ചു മിടുക്കരായി വരുന്നവര്‍ മറ്റുള്ളവരോട് മത്സരിച്ചു ജോലി നേടട്ടെ .. ലോകത്ത് നമുക്ക് മാത്രമേ ഉള്ളു ഈ രീതിയിലുള്ള വേര്‍തിരിവ്.. .അര്‍ഹത ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നതിനു ആരും എതിരല്ല...പക്ഷെ അതിനു അര്‍ഹര്‍ അല്ലാത്തവര്‍ അത് കയ്യടക്കുന്നതിലൂടെ സാമുഹ്യ നീതി നിഷേധം ആണ് നടക്കുന്നത് എന്നേയുള്ളു...
Jan 20, 2010
സാമ്പത്തിക സംവരണം...സത്യവും മിഥ്യയും
Subscribe to:
Post Comments (Atom)
2 അഭിപ്രായ(ങ്ങള്):
Keep it up the spirit. The communities those does not having the reservation all of then needs to come together and need to take a decision that for next election they will not vote if there demand not accepting. Don’t vote for these thieves (sorry for the language). If we believe on any party first we need to think about our community regardless of any party. Please see what Muslims and Christians are doing. In Hindu’s there are some VIVARAMKETTAVAN’S” are there. That is why others are taking the advantage. At least we have to be united and fight for that regards of any political party.
അല്ലെങ്കില്‍ സംവരണം ജോലിക്ക് കൊടുക്കാതെ വിദ്യാഭ്യാസത്തിനു കൊടുക്കട്ടെ .. ...പഠിച്ചു മിടുക്കരായി വരുന്നവര്‍ മറ്റുള്ളവരോട് മത്സരിച്ചു ജോലി നേടട്ടെ ..///..""സംവരണം എന്നാല്‍ ഇവര്‍ക്ക് ദളിതര്‍ക്ക് കിട്ടുന്ന ആനുകൂല്യം മാത്രമാണ്. പലപ്പോഴും സംവരണം ദളിതര്‍ക്ക് ഒരു ഔദാര്യമായി വെച്ച് നീട്ടുന്നതെന്നാണ്
വരേണ്യരായ ഇവരുടെ ചിന്താഗതി ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാര തകര്‍ച്ചക്ക് കാരണം സംവരണമാണോ എന്നുള്ള വിഷയം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. നിലവാര തകര്‍ച്ചക്ക് കാരണം ദളിതര്‍ക്ക് നല്കുന്ന സംവരണം മാത്രമാണോ? സത്യത്തില്‍ ദളിതര്‍ ബുദ്ധിപരമായും കഴിവ് പരമായും പിന്നിലാണോ? വെറും 10 ശതമാനം മാത്രം സംവരണം നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പത്തു ശതമാനക്കാര്‍ മറ്റു 90 ശതമാനക്കാരുടെ “നല്ല നിലവാരത്തെ” ഇല്ലാതാക്കുന്നു എന്ന് പറഞ്ഞാല്‍ അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍….. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റു വിദ്യാര്‍ഥികളുടെ തോല്‍വിയും കൊഴിഞ്ഞുപോക്കും ഇവരെന്തു കൊണ്ട് കാണാതെ പോകുന്നു. അത് അറിയാതെ സംഭവിക്കുന്നതല്ല എല്ലാം ഈ ചെറിയ ശതമാനം മാത്രം വരുന്ന പാവം കറുത്ത നിറക്കാരന്റെ മേല്‍ ചുമത്തി വെളുത്തവനെയും സ്ഥാപനത്തെയും സംരക്ഷിക്കുന്ന കുടില തന്ത്രം മാത്രമാണ്.
വളര്‍ന്നു വന്ന സാഹചര്യവും ദളിതനെന്നുള്ള വികാരത്തെ ഒരു തരം അപകര്‍ഷതയായി മാറ്റുന്ന സവര്‍ണ വികാരവും ചേര്‍ന്ന് പലപ്പോഴും ദളിത് വിദ്യാര്‍ഥികളെ പഠനത്തില്‍ നിന്നും പിന്നോട്ടാക്കുന്ന ഒരു മാനസിക അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്.ഈ വികാരത്തെ അഥവാ മാനസിക അവസ്ഥയെ മറികടക്കാനായ മിക്കവര്‍ക്കും ഉന്നത നിലവാരത്തിലേക്ക് എത്താനായിട്ടുണ്ട്, കുറച്ചു പേരെ ഇത് മറികടക്കാനാകാത്ത വിധം നിരന്തരം സമൂഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. ഇന്ന് സ്കൂളിലുകളിലും കോളേജുകളിലും ഗവേഷണ മേഖലകളിലും സമുന്നതമായ വിജയം കൈ വരിച്ചിട്ടുള്ള ഒരുപാട് പേരെ നമുക്ക് കാണിച്ചു കൊടുക്കനാകും. സ്വന്തം കഴിവ് കൊണ്ട് മറ്റു സവര്‍ണ വിഭാഗക്കാരുമായി മത്സരിച്ചു ഇവര്‍ നേടിയ വിജയവും പുച്ചിച്ച് സംവരണത്തില്‍ ഒതുക്കാന്‍ ഇക്കൂട്ടര്‍ ഇപ്പോഴും ജാഗരൂഗരായിരിക്കും. മാത്രമല്ല മറ്റുള്ളവരെ ഇത് പറഞ്ഞു ബോധ്യ പെടുത്താനും ഇവര്‍ മറ്റു കാര്യത്തില്‍ കാണിക്കാത്ത ശുഷ്കാന്തി കാണിക്കുകയും ചെയ്യും.
ഇത് തന്നെയാണ് കഴിവിന്റെ കാര്യത്തിലും. താഴ്ന്ന ഏത് ജോലിയിലും ദളിതര്‍ മിടുക്ക് കാണിച്ചാല്‍ വാനോളം പുകഴ്ത്തുന്ന സവര്‍ണര്‍ ഉന്നത തലങ്ങളില്‍ കഴിവ് തെളിയിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റ കെട്ടായി എതിര്‍ക്കുകയും കുറ്റം പറയുകയും ചെയ്യുന്ന കാഴ്ച നമുക്ക് ചുറ്റും കാണാവുന്നതാണ്. കീഴ് ജോലി മാത്രം ചെയ്തു ഉപജീവനം നടത്തുകയും സവര്‍ണ മേധാവികളുടെ ജോലിയില്‍ സഹായിക്കുന്നതു വരെ മതി ഉയര്‍ച്ച എന്നുമുള്ള സവര്‍ണ ചിന്താഗതി തന്നെ ആണ് ഇതിനു പിന്നിലും. പഠന നിലവാരം തകരുന്നതിനു കാരണമായി ദളിത് വിദ്യാര്‍ഥികളെ ചൂണ്ടി കാണിക്കുന്ന വിദ്യാഭ്യാസ സംരക്ഷകരും എന്തുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളിലെ സവര്‍ണ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതിനായി നിയമം പോലും ഒറ്റ കെട്ടായി നിന്ന് മാറ്റുന്നതിനെ കുറിച്ചോ മാര്‍ക്ക് ദാനം നല്കി നിലവാരം കൂട്ടുന്നതിനെ കുറിച്ചോ മൌനം പാലിക്കുന്നത്. ഇക്കൂട്ടര്‍ പുറത്തിറങ്ങിയാല്‍ സവര്ണന് എന്നതു മാത്രം മതിയോ നിലവാര ഉയര്‍ച്ചക്ക്?
സ്വയം ദഹിക്കാത്ത നുണകള്‍ പലകുറി ആവര്‍ത്തിച്ചു സത്യമാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ചു ദളിതരെ സ്വാതന്ത്ര്യ പൂര്‍വ കാലം പോലെ വയലിലും ജന്മിയുടെ അഥവാ സവര്‍ണന്റെ തൊടിയിലും മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു വിടുവാനുള്ള ഈ കള്ള നാണയങ്ങളുടെ നെറികെട്ട തന്ത്രം തിരിച്ചറിയപ്പെടെണ്ടതുണ്ട്, ചെറുക്കപ്പെടെണ്ടതുണ്ട്.
Post a Comment