tag:blogger.com,1999:blog-7280281637706905192.post8835178662584344440..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: സാമ്പത്തിക സംവരണം...സത്യവും മിഥ്യയുംVillagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger2125tag:blogger.com,1999:blog-7280281637706905192.post-64189901607822801882014-02-26T21:21:15.309+03:002014-02-26T21:21:15.309+03:00അല്ലെങ്കില്‍ സംവരണം ജോലിക്ക് കൊടുക്കാതെ വിദ്യാഭ്യാ...അല്ലെങ്കില്‍ സംവരണം ജോലിക്ക് കൊടുക്കാതെ വിദ്യാഭ്യാസത്തിനു കൊടുക്കട്ടെ .. ...പഠിച്ചു മിടുക്കരായി വരുന്നവര്‍ മറ്റുള്ളവരോട് മത്സരിച്ചു ജോലി നേടട്ടെ ..///..""സംവരണം എന്നാല്‍ ഇവര്‍ക്ക് ദളിതര്‍ക്ക് കിട്ടുന്ന ആനുകൂല്യം മാത്രമാണ്. പലപ്പോഴും സംവരണം ദളിതര്‍ക്ക് ഒരു ഔദാര്യമായി വെച്ച് നീട്ടുന്നതെന്നാണ്<br />വരേണ്യരായ ഇവരുടെ ചിന്താഗതി ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാര തകര്‍ച്ചക്ക് കാരണം സംവരണമാണോ എന്നുള്ള വിഷയം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. നിലവാര തകര്‍ച്ചക്ക് കാരണം ദളിതര്‍ക്ക് നല്കുന്ന സംവരണം മാത്രമാണോ? സത്യത്തില്‍ ദളിതര്‍ ബുദ്ധിപരമായും കഴിവ് പരമായും പിന്നിലാണോ? വെറും 10 ശതമാനം മാത്രം സംവരണം നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പത്തു ശതമാനക്കാര്‍ മറ്റു 90 ശതമാനക്കാരുടെ “നല്ല നിലവാരത്തെ” ഇല്ലാതാക്കുന്നു എന്ന് പറഞ്ഞാല്‍ അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍….. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റു വിദ്യാര്‍ഥികളുടെ തോല്‍വിയും കൊഴിഞ്ഞുപോക്കും ഇവരെന്തു കൊണ്ട് കാണാതെ പോകുന്നു. അത് അറിയാതെ സംഭവിക്കുന്നതല്ല എല്ലാം ഈ ചെറിയ ശതമാനം മാത്രം വരുന്ന പാവം കറുത്ത നിറക്കാരന്റെ മേല്‍ ചുമത്തി വെളുത്തവനെയും സ്ഥാപനത്തെയും സംരക്ഷിക്കുന്ന കുടില തന്ത്രം മാത്രമാണ്.<br />വളര്‍ന്നു വന്ന സാഹചര്യവും ദളിതനെന്നുള്ള വികാരത്തെ ഒരു തരം അപകര്‍ഷതയായി മാറ്റുന്ന സവര്‍ണ വികാരവും ചേര്‍ന്ന് പലപ്പോഴും ദളിത് വിദ്യാര്‍ഥികളെ പഠനത്തില്‍ നിന്നും പിന്നോട്ടാക്കുന്ന ഒരു മാനസിക അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്.ഈ വികാരത്തെ അഥവാ മാനസിക അവസ്ഥയെ മറികടക്കാനായ മിക്കവര്‍ക്കും ഉന്നത നിലവാരത്തിലേക്ക് എത്താനായിട്ടുണ്ട്, കുറച്ചു പേരെ ഇത് മറികടക്കാനാകാത്ത വിധം നിരന്തരം സമൂഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. ഇന്ന് സ്കൂളിലുകളിലും കോളേജുകളിലും ഗവേഷണ മേഖലകളിലും സമുന്നതമായ വിജയം കൈ വരിച്ചിട്ടുള്ള ഒരുപാട് പേരെ നമുക്ക് കാണിച്ചു കൊടുക്കനാകും. സ്വന്തം കഴിവ് കൊണ്ട് മറ്റു സവര്‍ണ വിഭാഗക്കാരുമായി മത്സരിച്ചു ഇവര്‍ നേടിയ വിജയവും പുച്ചിച്ച് സംവരണത്തില്‍ ഒതുക്കാന്‍ ഇക്കൂട്ടര്‍ ഇപ്പോഴും ജാഗരൂഗരായിരിക്കും. മാത്രമല്ല മറ്റുള്ളവരെ ഇത് പറഞ്ഞു ബോധ്യ പെടുത്താനും ഇവര്‍ മറ്റു കാര്യത്തില്‍ കാണിക്കാത്ത ശുഷ്കാന്തി കാണിക്കുകയും ചെയ്യും.<br />ഇത് തന്നെയാണ് കഴിവിന്റെ കാര്യത്തിലും. താഴ്ന്ന ഏത് ജോലിയിലും ദളിതര്‍ മിടുക്ക് കാണിച്ചാല്‍ വാനോളം പുകഴ്ത്തുന്ന സവര്‍ണര്‍ ഉന്നത തലങ്ങളില്‍ കഴിവ് തെളിയിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റ കെട്ടായി എതിര്‍ക്കുകയും കുറ്റം പറയുകയും ചെയ്യുന്ന കാഴ്ച നമുക്ക് ചുറ്റും കാണാവുന്നതാണ്. കീഴ് ജോലി മാത്രം ചെയ്തു ഉപജീവനം നടത്തുകയും സവര്‍ണ മേധാവികളുടെ ജോലിയില്‍ സഹായിക്കുന്നതു വരെ മതി ഉയര്‍ച്ച എന്നുമുള്ള സവര്‍ണ ചിന്താഗതി തന്നെ ആണ് ഇതിനു പിന്നിലും. പഠന നിലവാരം തകരുന്നതിനു കാരണമായി ദളിത് വിദ്യാര്‍ഥികളെ ചൂണ്ടി കാണിക്കുന്ന വിദ്യാഭ്യാസ സംരക്ഷകരും എന്തുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളിലെ സവര്‍ണ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതിനായി നിയമം പോലും ഒറ്റ കെട്ടായി നിന്ന് മാറ്റുന്നതിനെ കുറിച്ചോ മാര്‍ക്ക് ദാനം നല്കി നിലവാരം കൂട്ടുന്നതിനെ കുറിച്ചോ മൌനം പാലിക്കുന്നത്. ഇക്കൂട്ടര്‍ പുറത്തിറങ്ങിയാല്‍ സവര്ണന് എന്നതു മാത്രം മതിയോ നിലവാര ഉയര്‍ച്ചക്ക്?<br />സ്വയം ദഹിക്കാത്ത നുണകള്‍ പലകുറി ആവര്‍ത്തിച്ചു സത്യമാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ചു ദളിതരെ സ്വാതന്ത്ര്യ പൂര്‍വ കാലം പോലെ വയലിലും ജന്മിയുടെ അഥവാ സവര്‍ണന്റെ തൊടിയിലും മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു വിടുവാനുള്ള ഈ കള്ള നാണയങ്ങളുടെ നെറികെട്ട തന്ത്രം തിരിച്ചറിയപ്പെടെണ്ടതുണ്ട്, ചെറുക്കപ്പെടെണ്ടതുണ്ട്.Anonymoushttps://www.blogger.com/profile/00977479590550657700noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-664001801280576402010-01-21T14:14:52.763+03:002010-01-21T14:14:52.763+03:00Keep it up the spirit. The communities those does...Keep it up the spirit. The communities those does not having the reservation all of then needs to come together and need to take a decision that for next election they will not vote if there demand not accepting. Don’t vote for these thieves (sorry for the language). If we believe on any party first we need to think about our community regardless of any party. Please see what Muslims and Christians are doing. In Hindu’s there are some VIVARAMKETTAVAN’S” are there. That is why others are taking the advantage. At least we have to be united and fight for that regards of any political party.Anonymousnoreply@blogger.com