തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്‍ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"
ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പൊ കുറെ ആയി കമന്റുകള്‍ വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു.
എന്താ ബ്ലോഗ് എഴുത്ത് നിര്‍ത്തിയാ ?
അതല്ല ഡോക്റ്റര്‍. ഞാനൊരു പുതിയ ബ്ലോഗ് തുടങ്ങി , ഒരു പെണ്ണിന്റെ പേരും ഐഡിയും വെച്ച്.
അതാ തന്റെ പ്രശ്നം ?
അല്ല ഡോക്റ്റര്‍. ആദ്യമൊക്കെ നല്ല രസമായിരുന്നു .കഥ പോസ്റ്റു ചെയ്താല്‍ ഉടനെ ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് "ചക്കരെ പഞ്ചാരേ" എന്നൊക്കെ പറയും. കുറേപ്പേര് " ഓപ്പോളേ" എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍.ചില പ്രത്യേക ബ്ലോഗ് ജീവികളെ കാണണമെങ്കില്‍ എന്റെയോ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിലോ മാത്രം നോക്കണം . അവര്‍ പെണ്ണുങ്ങള്ക്കെ കമന്റു . അവരോടെ ചാറ്റ് ചെയ്യു.പോസ്റ്റ് ഒന്ന് ഇട്ടു കൊടുത്താല്‍ മതി.ബാക്കി കാര്യം അവര്‍ നോക്കിക്കോളും . പോസ്റ്റ് ഹിറ്റ് ആകാന്‍ നമ്മളെക്കാളും കൂടുതല്‍ ഉത്സാഹവും ഈ ഞരമ്പുകള്‍ക്കാണ്.
അത്രയ്ക്ക് ആക്രാന്തം പിടിച്ചവരാണോ ഈ ബ്ലോഗര്‍മാര്‍ ?
ആണോന്നു.. പിന്നെ പെണ്ണുങ്ങളുടെ പേരില്‍ ഫെക് ബ്ലോഗ് ഒക്കെ ഉണ്ട് . പലരും ഭാര്യയുടെ പേരിലൊക്കെ ബ്ലോഗ് ഉണ്ടാകും. എന്നിട്ട് കലിപ്പുള്ളവനോടൊക്കെ ചാറ്റ് ചെയ്യും . എന്നിട്ട് ആ വിവരം ഒക്കെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും.
ഇപ്പൊ കല്യാണം കഴിക്കാത്ത ബ്ലോഗര്മാരെക്കാള് കെട്ടിയവര്‍ക്കാണ് മാര്‍ക്കറ്റ്.അതുകൊണ്ട് ഞാന്‍ കെട്ടിയതാണെന്ന് ഒക്കെ എന്റെ പ്രൊഫൈലില്‍ ഉണ്ട്.ചിലര്‍ക്കറിയേണ്ടത് എന്റെ ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് എന്നൊക്കെ. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ വേണം.നമ്പര്‍ കൊടുക്കുന്നത് ഭര്താവറിഞാല്‍ വിഷയമാകും എന്ന് ഞാന്‍ അങ്ങോട്ട് നമ്പര്‍ ഇടും.പ്രൊഫൈല്‍ ഫോട്ടോയായിട്ടു,എന്റെ അമ്പതു വയസ്സുള്ള അമ്മായിയുടെ ചുണ്ടിന്റെ ഒരു ക്ലോസപ്പ് ഇട്ട ദിവസം മൊബൈലില്‍ മെസ്സേജ് വരുന്ന ശബ്ദം കേട്ടിട്ട് ഉറങ്ങാന്‍ പോലും .പറ്റിയില്ല അത്രക്കും മെസ്സേജ് ആയിരുന്നു.ഫേസ് ബുക്കില്‍ ആണെങ്കില്‍ അയ്യായിരത്തിനു മേല്‍ ആള്ക്കാര് എന്നെ ആഡിക്കഴിഞ്ഞു.
നിങ്ങള്‍ കഥ എഴുതുന്നു.ആള്ക്കാര് കമന്റിടുന്നു .ചാറ്റുന്നു,നിങ്ങള്‍ അതൊക്കെ ആസ്വദിക്കുന്നു . ഇതില്‍ ഒരു മനശാസ്ത്രജ്ഞന് എന്ത് ചെയ്യാന്‍ ?
അതല്ല ഡോക്റ്റര്‍, ഈയിടെയായി ഞാന്‍ ഒരു പാട് മാനസിക പ്രശ്നങ്ങളിലാണ്.ഒരു ദ്രോഹി കുറെ ദിവസമായി ഞാന്‍ ഇടുന്ന പോസ്റ്റ് എല്ലാം വെറും കൂതറ സാധനമാണ്, ഇത് ഫേക്ക് ഐഡി ആണ് എന്നൊക്കെ എന്റെ ബ്ലോഗില്‍ കമന്റിടുന്നു. അതൊക്കെ ഞാന്‍ വേണ്ടവണ്ണം ഡിലീറ്റി കളയും. പിന്നെ എന്റെ ആരാധകരായ ഞരമ്പ് രോഗികള്‍ അവനെ കൈകാര്യം ചെയ്യുന്നുണ്ട് .അവര്‍ അവനെ തെറി വിളിക്കുന്നുമുണ്ട് . എന്നാലും ഗ്രൂപ്പായ ഗ്രൂപ്പില്‍ ഒക്കെ ചെന്ന് എന്നെ പറ്റി കുറ്റം പറയുകയാണ് അവന്റെ പണി . കുറ്റം പറയരുതല്ലോ, ആള് അടിപൊളി ബ്ലോഗറാ.പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ പടാന്നല്ലേ കമന്റൊക്കെ വരുന്നത്.പത്തായിരം ഫോളോവേര്സും ഉണ്ട്.എന്റെ പരിപ്പുവട ഐഡിയില്‍ ചെന്നിട്ടു ഞാന്‍ അവന്റെ ബ്ലോഗില്‍ പോസ്റ്റ് കൊള്ളില്ല, പഴകി പറഞ്ഞ വിഷയം എന്നൊക്കെ കുറ്റം പറഞ്ഞു നോക്കി. പക്ഷെ ഏല്‍ക്കുന്നില്ല .
ഇതൊക്കെ നിങ്ങള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളല്ലേ പക്ഷെ ഒരു മനശാസ്ത്രജ്ഞന് ഇതില്‍ എന്താണ് റോള്‍ ?
അതല്ല ഡോക്റ്റര്‍. എനിക്ക് ഈയിടെയായി തീരെ ഉറക്കമില്ല . ഉറങ്ങിയാല്‍ കാണുന്നത് ഭീകര സ്വപ്നങ്ങളാണ് . ബ്ലോഗുമീറ്റില്‍ എന്റെ കഥകള്‍, കവിതകള്‍ ഒക്കെ ആളുകള്‍ പാടിപ്പുകഴ്തുന്നത് കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ കാണുന്നത് മീറ്റുകളില്‍ ആള്ക്കാര് എന്നെ വലിച്ചു കീറുന്നതാണ്.ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ല . എന്നെ എതിര്തുള്ള കമന്റു വന്നതിന്റെ മെയില്‍ വന്നാല്‍ ആകെ പരവേശമാണ് .ബി പി കൂടിയിട്ടുണ്ട് .
എങ്കില്‍ പിന്നെ അനോണിയായി എഴുതരുതോ..
അയ്യോ അത് വേണ്ട... അനോണിയാണ് എന്നുള്ള ഒറ്റക്കാര്യത്തിനാ എന്നും അടിപൊളി പോസ്ടൊക്കെ എഴുതുന്ന മട്ടന്നൂരിനോട് ആള്‍ക്കാര്‍ക്ക് കലിപ്പ് !
എന്നാ പിന്നെ ഈ പരിപാടി അങ്ങ് നിര്‍ത്തിയാ പോരെ. ഈ ബ്ലോഗ് എഴുത്ത് എന്നത് തീവണ്ടിയുടെ കക്കൂസില്‍ എഴുതുന്നതാ എന്നൊരു ബോധോദയം ഉണ്ടായെന്നൊരു കാച്ചങ്ങു കാച്ചണം .
അത് പറ്റില്ല ഡോക്റ്റര്‍.എഴുത്ത് എന്റെ ജീവവായുവാണ്.മലയാള സാഹിത്യത്തെ ഉദ്ധരിക്കണം എന്നത് എന്റെ സ്വപ്നമാണ്.മലയാള സാഹിത്യത്തിന്റെ അംബാസഡര്‍ ആകണം എന്നാണു എന്റെ ജീവിതാഭിലാഷം.എനിക്ക് പേടികൂടാതെ ഉറങ്ങണം,വിമര്‍ശന കമന്റുകള്‍ വരുമ്പോള്‍ ധൈര്യം കിട്ടണം. അത്രേം മതി.
"എങ്കില്‍ ഒരു കാര്യം ചെയ്യ്. കമന്റു ബോക്സ് അടക്കു. അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ"
അയ്യോ അത് വേണ്ട ഡോക്റ്റര്‍. എന്റെ പരിപ്പുവട ബ്ലോഗില്‍ കമന്റു ബോക്സ് അടച്ചിട്ടു ബൂലോകത്തുള്ളവര്‍ എല്ലാം കൂടെ എന്നെ കൊല്ലാതെ കൊന്നു. വേറെ എന്തെങ്കിലും ?
ഞാന്‍ ഒരു മരുന്ന് തരാം.അത് കഴിച്ചാല്‍ ഉറക്കം കിട്ടും .ഒരാഴ്ച ഉറങ്ങിയിട്ട് വരൂ.ഞാന്‍ എന്തെങ്കിലും ഒരു മാര്‍ഗം കണ്ടുപിടിക്കാം.ആട്ടെ,എന്താണ് താങ്കളുടെ പെണ്ബ്ലോഗിന്റെ പേര് ?
." താണ്ടമ്മയുടെ താണ്ഡവങ്ങള്‍ "
"ശരി പോയിട്ട് ഒരാഴ്ച കഴിഞ്ഞു വരൂ "
ബ്ലോഗര്‍ പോയതിനു ശേഷം ഡോ .ഫെര്‍ണാണ്ടസ് തന്റെ "മഴുവന്‍" എന്ന പേരിലുള്ള ബ്ലോഗിന്റെ ഐഡി ഉപയോഗിച്ച് ഫേസ്ബുക്ക് പേജില്‍ പോയി താണ്ടമ്മ ബ്ലോഗര്‍ക്ക് അയച്ച കിക്കിളി മെസ്സേജുകള്‍ ഡിലീറ്റി..അതിനു ശേഷം താണ്ടമ്മയുടെ പ്രൊഫൈല്‍ എടുത്തു അതില്‍ അണ്‍ഫ്രണ്ട് എന്ന ബട്ടന് ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു.
"കുട്ടന് എന്തെടുക്കുവാ ? "
56 അഭിപ്രായ(ങ്ങള്):
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായെ ബന്ധമുള്ളൂ ;)
ഹഹഹഹഹാ!
ദേ, പൊട്ടിച്ചിരിയിലൊരു തേങ്ങ പിടിച്ചോ.
ബാക്കി വായിച്ചിട്ട്.
മൊത്തം ഫേയ്ക്ക്... ചൈനീസ് ഫോൺ ഇറങ്ങിയതിൽ പിന്നെ ശബ്ദം കേട്ടാല്‍ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം, കലികാലം..
/// ലേബൽ: പണി വല്ലോം കിട്ടിയോ???///
"കഥ പോസ്റ്റു ചെയ്താല്‍ ഉടനെ ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് "ചക്കരെ പഞ്ചാരേ" എന്നൊക്കെ പറയും. കുറേപ്പേര് " ഓപ്പോളേ" എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍."
"നേരാണെ ഇത് നേരാണെ"
പ്രധാനമായും ഒരേഴു പേര് ഉണ്ടായിരുന്നു. പെണ്ണിന്റെ ബ്ലോഗില്‍ ഒലിപ്പീര് കമന്റ് ഇടുന്നവര്‍
അതില്‍ നാല് പേരിപ്പോള്‍ ബ്ലോഗും പൂട്ടി വനവാസത്തിലാ. അണ്ണാന് മൂത്താലും മരംകേറ്റം മറക്കില്ലല്ലോ. ഇടയ്ക്കിടെ കാണും അവന്മാരുടെ തിരുമോന്തകള് പഞ്ചാര കമന്റുകളുമായിട്ട്.
ശേഷിക്കുന്ന മൂന്നുപേര്‍ പെണ്ണിന്റെ പേരില്‍ വരുന്ന ഏതു ചവറിനും 'സുപ്പര്‍' 'കിടിലന്‍' 'ഭയങ്കരം' കമന്റുകള്‍ വാരിവിതറും.
ചില ഗ്രൂപ്പുകളില്‍ ചിലരുടെ കളി പെണ്ണിന്റെ പേരില്‍ ഫെയിക്ക് ഐഡി ഉണ്ടാക്കിയിട്ടാണ്. ചിലര്‍ക്ക് ജയിക്കാന്‍ അത്തരം നെറികെട്ട കളികള്‍ കളിക്കേണ്ടിവരുന്നു!
ഓം ബ്ലോഗായ ഫെയിക്കായ പെണ്ണായ കമന്റായ തല്ലായ തെറിയായ സ്വാഹ!
രസകരമായി അവതരണം :) ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
നല്ല അവതരണം, രസകരമായിരിക്കുന്നു. എണ്ണമറ്റ അനോനിമസ് ഐഡികളും, ഫേക്കൈഡികളുമായി കറങ്ങുന്നവരുടെ കണ്ണുകൾ തുറക്കട്ടെ. ആശംസകൾ..
വന്നു, കണ്ടു, കീഴടങ്ങി!
ഹഹഹ... എത്രയെത്ര താണ്ഡമ്മൻസ്
വില്ലേജ് മോന് എന്തെടുക്കുവാ ?സ്വന്തം താണ്ടമ്മ..(ബ്ലോഗര്‍മ്മാരെ ജീവിക്കാന്‍ സമ്മയിക്കൂല്ലാഅല്ലെ ?
ഹ ഹ ഹ :) ആക്ഷേപ ഹാസ്യം ക്ഷ പിടിച്ചു. സംഭവിച്ചത്. സംഭവിക്കുന്നത്.
ന്നാലും ന്റെ താണ്ടൂ........
"കുട്ടന് എന്തെടുക്കുവാ ? "
:)
ഹ ഹാഹ് ..ഹാ...വില്ലേജേട്ടാ ....ഇതൊക്കെ ഉള്ളതാണോ...എന്തായാലും താണ്ടമ്മ ആള് കലക്കി...ഒരു മജ സാധനം തന്നെയിഷ്ടാ .....
താണ്ടമ്മയുടെ താണ്ഡവങ്ങള്‍
കുട്ടൻ എന്തെങ്കിലും എടുക്കും...:)
ചിരി ചേര്‍ത്തു ചില സത്യങ്ങള്‍ പറയാതെ പറഞ്ഞു. ചില അപ്രിയ സത്യങ്ങളും ....
എന്തായാലും താണ്ടമ്മയുടെ താണ്ടവങ്ങള്‍ കലക്കി..
കുട്ടന് എന്തെടുക്കുവാ ?
കലക്കി മറിച്ചു എന്റെ ഗ്രാമവാസീ......
കുഞ്ഞ്യേ ഒരു പണി കിട്ടിയ മണം അടിക്കുന്നുണ്ടല്ലോ ഹ ഹ
എന്നാലും എന്റെ താണ്ടൂ
കലക്കി...കൊട് കൈ VillageMan(ഗ്രാമമനുഷ്യാ)....:)
നമ്മള് ഇവിടെ ഒറിജിനല്‍,മെയിഡ് ഇന്‍ കുന്നംകുളം അല്ലേ അല്ല....100%ഒറിജിനല്‍ പെണ് ഐ.ഡി.യില്‍ വന്നിട്ടും നോ രക്ഷ...:(
നുമ്മ ബ്ലോഗ്ഗ് ഇന്നും ആളു കേറാ ബ്ലൊഗ്ഗാ ,
ഇനി ഫെയ്ക്ക് തുടങ്ങിയാലോന്ന് ഒരു ചിന്ത ഇല്ലാണ്ടില്ല,
ബ്ലോഗ്ഗിലാര്‍ കാവിലമ്മ(കാവിലച്ചനയാലും കുഴപ്പോല്ല...) കനിഞ്ഞ് കമന്റ്റ് അഭിഷേകം നല്കി അനുഗ്രഹിക്കണേ....
ബ്ലോഗര്‍ പോയതിനു ശേഷം ഡോ .ഫെര്‍ണാണ്ടസ് തന്റെ "മഴുവന്‍" എന്ന പേരിലുള്ള ബ്ലോഗിന്റെ ഐഡി ഉപയോഗിച്ച് ഫേസ്ബുക്ക് പേജില്‍ പോയി താണ്ടമ്മ ബ്ലോഗര്‍ക്ക് അയച്ച കിക്കിളി മെസ്സേജുകള്‍ ഡിലീറ്റി..അതിനു ശേഷം താണ്ടമ്മയുടെ പ്രൊഫൈല്‍ എടുത്തു അതില്‍ അണ്‍ഫ്രണ്ട് എന്ന ബട്ടന് ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു.
"കുട്ടന് എന്തെടുക്കുവാ ? "
അല്ല ശശ്യേച്ചി എന്നാ എറ്റുക്കുവാ ?
സുഖമല്ലേ ?
കൊള്ളാം നല്ല സംഭവമായിട്ടുണ്ട്.
നല്ല വാക്കുകൾ കിട്ടുന്നില്ല കിട്ടിയാൽ അപ്പൊ കമന്റൊന്നൂടി ഇടാം.
ആശംസകൾ.
ഹഹഹ്ഹ ... കുട്ടന് ബിസിയാ? :)
കുട്ടന് എന്തെടുക്കുവാ :D
ഹഹഹഹ
അയ്യോ
അയ്യോ
ഇത് കലക്കി കുട്ടാ
ശശിയേട്ടാ മുന്‍പ് എന്റെ ഒരു പോസ്റ്റിനു കമന്റിയത് ഓര്‍മ്മ വന്നു... :)
"ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായെ ബന്ധമുള്ളൂ ;)" അല്ലെ?
ഇപ്പോഴിപ്പോള്‍ എവിടെ പെണ് ഐ ഡി കണ്ടാലും സംശയമാ. പിന്നെ എന്തിനോടാ സാമ്യം തോന്നുന്നത് എന്നാ സംശയം. ഇന്ന് ഒരു ഒറിജിനല്‍ പെണ്ണിന് പോലും സ്വന്തം ഐഡിയില്‍ വരാന്‍ വയ്യാത്ത അവസ്ഥ. ഫെയ്ക്കേയ്... എന്ന് കൂവിവിളിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ചിലരുണ്ട്. നല്ലൊരു ആക്ഷേപഹാസ്യം.
എന്താ ശശി അണ്ണാ ഇത് മര്യാദക്ക് ഒരു പെണ്ണിനെ പന്ജാര അടിക്കാനും സംമാതിക്കൂലെ നിങ്ങള്‍ ഏതായാലും എനിക്ക് താണ്ടംമയോട് ഒരു മെസ്സേജ് അയക്കാന്‍ പറയണേ ഭൂബുജികള് കാണണ്ട ഇങ്ങളെ വല്യ വല്യ കഥ എഴുതുന്ന ബ്ലോഗര്‍മാരെ യാ നിങ്ങള്‍ കളിയാക്കിയത്
അയ്യോ, നിങ്ങളാണോ താണ്ടമ്മ! ഇത് വല്യ ചതിയായിപ്പോയി കേട്ടോ, ഞങ്ങളുടെ സ്വപ്നങ്ങള്ക്കൊന്നും ഒരു വിലയും ഇല്ലേ?
സൂപ്പര്‍, കിടിലന്‍, കിടിലോല്‍ക്കിടിലന്‍
താണ്ടമ്മയുടെ ഓരോ രചനയും ഉദാത്തമാണ്.
അതൊക്കെ പോട്ടെ: കുട്ടന് എന്തെടുക്കുവാ...??
എന്നാലും ആ ഡോക്ടര്‍ക്ക് 'മഴുവന്‍' എന്നല്ലാതെ അല്പംകൂടി നല്ല ഒരു ഫെയ്ക് നെയിം കൊടുക്കാമായിരുന്നു..
ഇതുവായിച്ച് ചിരിച്ചു ഒരു പരുവമായി ....സൂപ്പര്‍ ...സരിക്കെനും ഒള്ളതാ ന്നോ ഇനി സംശയം വിട്ടുപോകുന്നില്ല ..
കലക്കി കളഞ്ഞൂ ...കേട്ടോ....
എന്തു പറ്റി മാഷേ? ;)
ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!
കുറെ നാളായി ...ഇങ്ങോട്ടൊക്കെ ഒന്ന് വന്നിട്ട് ...
കൊള്ളാമല്ലോ ..രസിച്ചു ട്ടോ ..
ഫേക്ക് ബ്ലോഗ്ഗെറുടെ മാനസിക സംഘർഷങ്ങൾ :) കൊള്ളാം..ഫീമെയ്ല്‍ ഫേക്ക് ബ്ലോഗ്ഗെർമ്മാരെ കണക്കിനു കളിയാക്കിയിട്ടുണ്ട്ലലോ.ഓണലൈനും തട്ടിപ്പും കൂടെപ്പിറപ്പുകളാണല്ലോ..ബ്ലോഗ്ഗായാലും ഫേസ്ബുക്കയാലും ഫോറങ്ങളായാലും..
എന്നിട്ട് എന്തായി?? പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റ പോലെ ആയല്ലോ ഇത്??
സർവ്വത്ര ഫേക്കുകൾ... !!! ഇതാണോ ഈ ഫേക്കോമാനിയ എന്ന രോഗം??
കൊള്ളാലോ സംഭോം.. :)നന്നായി പറഞ്ഞൂ..രസത്തോടെ വായിച്ചു.. :)
ടമാർ!
പടാർ!!
അലക്ക് കലക്കി!!!
കൊള്ളാം - കിണറ്റിലെ തവളയാണ് ഓരോ ബ്ലോഗ്ഗറും എന്ന് തോന്നുന്നു
രസകരമായിരിക്കുന്നു ശശിയണ്ണാ.... എരന്ന് കമെന്റ് വാങ്ങി തന്റെ മിടുക്കാണെന്ന് പറയുന്ന ചില അനോണികളും പെണ്ണിന്റെ ഐഡിയില്‍ ബ്ളോഗ് തുടങ്ങി വിലസുന്ന ചില കോഞ്ഞാണന്മാര്ക്കും ഇതൊരു പാഠമായിരിക്കട്ടെ
ഞാനും ഇത് വായിച്ച് ഡോക്ടരാവണോ ഫേയ്കാവണോ ന്ന് സംശയിച്ചിരുന്ന്, ന്റെ ബുൾഗാൻ താട്യൊന്ന് തടവി.!
എനിക്കിപ്പോ തോന്നിയത്:
'ഒരു പെൺ ഫേയ്ക്കാവാമായിരുന്നു,വല്ല്യേ സ്വന്തം പേരും വച്ച് അടിണ്ടാക്ക്ണേന്റെ മുന്നേ.!
ങ്ഹാ പറ്റിപ്പോയില്ലേ ?
ഞ്ഞിപ്പ ഇതങ്ട് സഹിക്ക്വെന്നേ.!
ആശംസകൾ.
എല്ലാം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണല്ലോ ഭായ്
ന്റമ്മച്ചിയേ ....ഹെന്തൊരു ചെയ്ത്താണിത്.???..പെശകന്മാരാണല്ലൊ ഇവിടെ മൊത്തം....
സുഹൃത്തെ ഗ്രാമിയേ ഞാനിവിടെ ആദ്യമാ.സംഭവം കിടിലനായി കേട്ടൊ ..
അപ്പൊ ബൂലോകത്തെ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാ അല്ലെ?
നടക്കട്ടെ..നടക്കട്ടെ..
interesting...
parippvada is always hot and in demand you see
ഫെയിക്കാണോന്നു എന്നോടും ചോദിച്ചിരുന്നു ആള്ക്കാര്.
ജീ ടോക്കില്‍ കൂടി സംസാരിച്ചപ്പോ പ്രശ്നം തീര്‍ന്നത്രേ.
ഇപ്പൊ തോന്നുന്നു അന്ന് സംസാരിക്കേണ്ടിയിരുന്നില്ല എന്ന്. നന്നായി പറഞ്ഞിരിക്കുന്നു വില്ലേജ്മാന്‍
കമെന്റു ഇടുമ്പോള്‍ കൊള്ളാം എന്ന് ട്യ്പ്പുമ്പോള് കൊല്ലാം എന്നാണ് സാധാരണ ഗൂഗിള്‍ കാണിക്കാര്‍ ...ചുമ്മാ പ്രശംസിക്കുന്നവര്ക്കിട്ടൊരു കൊട്ട് കൊല്ലാം സോറി കൊള്ളാം
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ശശിഭായിയടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
മ്മള് സസി ആയി ന്റെ ശശിയേട്ടാ ... അല്ലാ ... കുട്ടന് എന്താ എടുത്തത് ? ;)
:)
നല്ല അവതരണം
മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍
തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം
താണ്ടമ്മയുടെ പ്രൊഫൈല്‍ എടുത്തു അതില്‍ അണ്‍ഫ്രണ്ട് എന്ന ബട്ടന് ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു. "കുട്ടന് എന്തെടുക്കുവാ ? "
------------------
സൂപ്പര്‍ ക്ലൈമാക്സ് ,,ജീവിച്ചിരിക്കുന്ന സാമ്യമുള്ളവര്‍ക്ക് ഒരു കൊട്ടും :)
വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു .
കുറെ നാളായി ഇവിടൊക്കെ വന്നിട്ട് .
ആശംസകൾ ..!
Post a Comment