Jan 31, 2013

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സുകുമാരന്‍നായര്‍ വധം ആട്ടക്കഥ!


സോഷ്യല്‍  നെറ്റ് വര്‍ക്കുകളിലും  ബ്ലോഗുകളിലും, സുകുമാരന്‍നായര്‍  വധം   ആട്ടക്കഥ പൊടി പൊ ടിക്കുകയാണ്. എന്നാല്‍ ,ഭരണത്തില്‍ ഇടപെടാന്‍  ജാതി  സംടനകള്‍ക്ക്  എന്തവകാശം  എന്ന്  ചോദിക്കുന്നവരില്‍   പ്രധാനികള്‍  രാഷ്ട്രീയ  പാര്‍ട്ടികളുടെ  ലേബലില്‍  അറിയപ്പെടുന്ന  മത  സംടനാ ഭാരവാഹികളും, പ്രവര്‍ത്തകരും  ആണെന്നുള്ളതാണ്  ഏറ്റവും    രസകരം.  പിന്നെ  ഇന്നലത്തെ മഴയ്ക്ക്  പൊട്ടി  മുളച്ച   ചില  ഹരിത കുരുന്നുകളും!  


തികച്ചും  ഒരു  സംഖടനാ  പരിപാടികളില്‍  നടത്തിയ  പ്രസംഗത്തെ  ഉയര്‍ത്തിയാണ് ഈക്കൂട്ടരുടെ പോര്‍വിളികളും പരിഹാസവും.പ്രസംഗം  നടന്നത്  നായര്‍ മഹാസമ്മേളന വേദിയില്‍   ആണെന്നും, അവിടെ പറഞ്ഞത്   നായര്‍  സമുദായംഗങ്ങളോട്  മാത്രമാണെന്നും      സമുദായാംഗങ്ങളില്‍ പെട്ട  എംപി, എം.എല്‍.എ മാര്‍   കൂടി ഉള്‍പ്പെട്ട  സദസ്സില്‍ ,വാഗ്ദാനങ്ങള്‍  മറന്ന യു.ഡി.എഫ്  നേതൃത്വത്തെ  അതൊന്നു  ഓര്‍മ്മിപ്പിക്കുകയാണെന്നും  പലരും  മറന്നു പോയി.നേരത്തെ  "നമ്മളാണ്" കേരളം ഭരിക്കുന്നത്‌  എന്ന്  പ്രസംഗിച്ചവര്‍പോലും !അതേപോലെ  ഈ ക്രൂശിക്കല്‍ കണ്ടാല്‍ കേരളത്തില്‍ ഇന്നേവരെ  ഒരു മത,ജാതിപാര്ട്ടികളോ സംടനകളോ ഒരു ആവശ്യവും നേടിയെടുത്തിട്ടില്ല എന്ന് തോന്നും!.


ചില  ഉറപ്പുകള്‍  എന്‍ .എസ്.എസ്സിന്  കിട്ടിയിട്ടില്ലെങ്കില്‍  പിന്നെ  എന്തിനാണ്  മുഖ്യന്റെയും  ചെന്നിത്തലയുടെയും   ഉരുണ്ടു കളി ? വേദിയില്‍  ഇരുന്ന   ഒരാള്‍ പോലും  ഈ  നേരം  വരെ  എന്‍ .എസ്. എസ്സിനെതിരെ  പ്രതികരിക്കാത്തത്  എന്താണ്? സുപ്രസിദ്ധമായ മൌന വിദഗ്ദ്ധന്‍  ഈ  സംഭവത്തില്‍  ഇതേ വരെ  പ്രതികരിച്ചിട്ടില്ല!


ഒരാള്‍ക്ക്‌  ഒരു  പദവി  എന്ന  വാദം   കൊണ്ഗ്രസ്സില്‍ നിലനില്‍ക്കെ, കേരളത്തിലെ  കൊണ്ഗ്രസ്സില്‍  ഒന്നാം   നമ്പര്‍   ആയിരിക്കുന്ന കെ.പി.സി.സി  പ്രസിടന്റ്റ്  വെറുമൊരു  എം.എല്.എ സ്ഥാനത്തിനു (അതും  പാര്‍ട്ടിയില്‍  രണ്ടാമനായ   മുഖ്യമന്ത്രിയുടെ കീഴില്‍  മത്സരിക്കുന്നത്) എന്തിനാണ്  എന്നുള്ളത്  സാധാരണക്കാരന്  പോലും  മനസ്സിലാകുന്ന  കാര്യമാണ്.അപ്പോള്‍   ധാരണകള്‍  ഉണ്ടായിരുന്നു , അത് പിന്നീട്   നടപ്പിലാക്കാത്താതാണ്  എന്നല്ലേ   അതിന്റെ   അര്‍ഥം ?


യൂത്തന്മാര്‍  പിന്നെ   മേലുനോവുന്ന പണിക്കൊന്നും  പോവാതെ തങ്ങള്‍ക്കു  ഉപദ്രവം  ഒന്നും   ഉണ്ടാക്കില്ല എന്നുറപ്പുള്ളവരുടെ    കോലം  കത്തിച്ചു  സമാധാനമടയും ! മന്ത്രിസഭയെ  മുള്ളില്‍  നിര്‍ത്തി  കാര്യങ്ങള്‍  നടത്തുന്നവരുടെ  കാര്യം  വരുമ്പോള്‍,  ഭരണഖടനയിലെ   ശ്ലോകങ്ങള്‍   ഫെസ് ബുക്ക്   വഴി  ഉരുവിട്ട്  പ്രതികരിച്ചു    ഹൈടെക് ആയവര്‍ പോലും  മൌന വ്രതം  പാലിക്കുന്ന മാമുനിമാര്‍  ആവും! ഭരണം  വേണമല്ലോ !  യുവരാജാവ്  ഭരണത്തിലേറുമ്പോള്‍   തിരുതക്കറി  വെച്ച്  മന്ത്രി ആയവരുടെയും മറ്റും    പേര്  വെട്ടുമെന്നും,  കേന്ദ്രത്തിലേക്ക്  പോകാം   എന്നുമൊക്കെയുള്ള   സ്വപ്നം   കൊണ്ട് നടക്കുന്നവര്‍,തിരഞ്ഞെടുപ്പ്  അടുക്കുമ്പോള്‍,  പെരുന്നയില്‍   പെറ്റു  കിടക്കും  എന്ന്  ആര്‍ക്കാണറിയാത്തത് . 


മതമേലധ്യക്ഷന്മാര്‍    സ്ഥാനാര്‍ഥി നിര്‍ണയം  നടത്തുമ്പോഴും   ഇടയലേഖനങ്ങള്‍  ആഴ്ചയില്‍  ഒന്ന് വെച്ച്  പുറത്തിറക്കുമ്പോഴും  കാണാത്ത  ഈ  ആവേശം എന്‍ എസ് എസ് വിചാരിച്ചാല്‍  കേരള  രാഷ്ട്രീയത്തില്‍      ഒന്നും   നടക്കില്ല എന്ന  മിഥ്യാബോധം   കൊണ്ട്  മാത്രമാണ്.  


അഞ്ചാം മന്ത്രി , കാലിക്കട്ട്  ഭൂമി,ഐഡഡു  സ്കൂള്‍  എന്നിവ  ഉള്‍പ്പെടെയുള്ള   ലീഗുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  കേരള  സമൂഹത്തില്‍  ഒരു   വലിയ ചേരിതിരിവുണ്ടാക്കി  എന്ന്    നിക്ഷ്പക്ഷമായി രാഷ്ട്രീയം  നോക്കിക്കാണുന്നവര്‍     സമ്മതിക്കും . മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള  വിലപേശല്‍  നടത്തി  കാര്യങ്ങള്‍ നേടിയെടുക്കാന്‍  നടത്തുന്ന  ശ്രമങ്ങള്‍     മറ്റു   സമുദായങ്ങളില്‍  അതൃപ്തി   ഉണ്ടാക്കുക സ്വാഭാവികമാണ് .നാല്  മന്ത്രിമാര്‍ ഭരിച്ച സ്ഥാനത്ത്    അഞ്ചാമതൊരു മന്ത്രി  വന്നതുകൊണ്ട്  ലീഗിന്  മാത്രമാണ്  നേട്ടം. അധികചിലവല്ലാതെ കേരളത്തിന്‌   പുതിയതായി  ഒന്നും  ലഭിക്കുന്നില്ല എന്നാര്‍ക്കാണറിയാത്തത് ?  ചിലരുടെ  മന്ത്രി  പദവി എന്ന   മോഹം പൂവണിയിപ്പിക്കാന്‍  വേണ്ടി  മാത്രം  സംസ്ഥാന ഖജനാവില്‍  നിന്നും  തന്നെ പണം   ചിലവാക്കണം എന്നുണ്ടോ ?ഈ  പ്രശ്നങ്ങളില്‍   ശക്തമായി പ്രതികരിച്ചത്  എന്‍.എസ്.എസ്  ആണെന്നത് മാത്രമാണ്  ലീഗുകാരുടെ    വിരോധത്തിനു കാതല്‍. 


സുകുമാരന്‍  നായരുടെ  മുന്‍ഗാമികള്‍  ഇതേപോലെ   പ്രതികരിച്ചില്ല എന്നാണു  മറ്റൊരാക്ഷേപം. എന്നാല്‍, മുന്‍പെങ്ങും   ഇതേപോലെ ഒരു  അവഗണന   സമുദായത്തിന്  ഉണ്ടായിട്ടില്ല  എന്നതാണ്  പരമാര്‍ത്ഥം.സംടനയിലെ അംഗങ്ങള്‍ക്ക് ദോഷകരമായി  സംഭവിക്കുന്ന   കാര്യങ്ങളില്‍  സുകുമാരന്‍നായര്‍   ശക്തമായി  അഭിപ്രായം  പറഞ്ഞതില്‍     അദ്ദേഹത്തെ അഭിനന്ദിക്കുന്നവര്‍  ആണ്  ഏറിയ  പങ്കും . വിധേയനായി എന്നും നിന്ന് കൊടുക്കുംതോറും  തിക്തമായ  അനുഭവങ്ങള്‍  സമുദായത്തിന്  ഉണ്ടാവുമ്പോള്‍   ശക്തമായി  പ്രതികരിക്കുന്നവര് ആണ്   യഥാര്‍ത്ഥ സമുദായ  സ്‌നേഹി.  

എന്‍ .എസ്.എസ്- എസ് എന്‍. ഡി. പി   ഐക്യത്തിനെതിരെ  വാളെടുക്കുന്നവരുടെ ഉള്ളില്‍ ഒരേ ഒരു ഭീതി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ഭീതി . ഈ കപട മതേതരവാദികള്‍  ആണ്   നമ്മുടെ  നാടിന്റെ ശാപം. 

പ്രതികരണങ്ങള്‍:

18 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi said...

ഈ വിഷയത്തിൽ വേറിട്ട ഒരു പ്രതികരണം കാണാനായതിൽ സന്തോഷം !! :)

തെറ്റ് എല്ലാം കോൺഗ്രസ്സിന്റെ (മറ്റു പാർട്ടികളും കൂടെ വരട്ടെ) ഭാഗത്തു തന്നെ; തെരഞ്ഞെടുപ്പിൽ ജയിച്ചു കയറുവാൻ സാമുദായിക സംഘങ്ങളുമായി "ധാരണ" ഉണ്ടാക്കിയത് അതു സാധിക്കില്ല എന്നർഥത്തിലായിരിക്കുമോ?? ഇനി അതു "ധാരണ"യിലെ കഥാപാത്രം പോലും അറിയാതെ ആയിപ്പോയി എന്നത് മറ്റൊരു തെറ്റ്. ആ "ധാരണ" പാലിക്കപ്പെട്ടില്ലെങ്കിൽ പാർട്ടിക്കാർക്കില്ലാത്ത പുകിലെന്തിനെന്ന് മനസ്സിലാവാത്തത് എന്റെ "തെറ്റ്" !!പാലിക്കപ്പെട്ടില്ലെങ്കിൽ "വലിച്ചു താഴെയിടും" എന്ന് പറഞ്ഞത് "വലിയ ശരിയും"... ഇതൊന്നും കേട്ടാലും so called സന്തുലിതാ വാദത്തിനൊക്കെ കോട്ടം തട്ടിയേക്കുമോ എന്ന "ഭയ"ത്താൽ മിണ്ടാതിരിക്കുന്നത് പൊതുജനത്തിന്റെയും "ഗതികേട്"

ആകെ മൊത്തം "ശരിയും ശരികേടുകളും" :(

എന്‍.പി മുനീര്‍ said...

മുറിച്ചെടുത്ത് വാർത്തകളുണ്ടാക്കി വിവാദങ്ങളുണ്ടാക്കുന്ന ചാനലുകളാണല്ലോ കേരളം നയിക്കുന്നത്.അങ്ങോട്ടും ഇങ്ങോട്ടും പാരകൾ തന്നെ.. രാഷ്ട്രീയക്കളി ഒരു വലിയ കളി തന്നെ

ajith said...

നോ ലൈക് ദിസ് രാഷ്ട്രീയം
നോ കമന്റ്സ്

പട്ടേപ്പാടം റാംജി said...

പാലം കടക്കുവോളം നാരായണ നാരായണ..പാലം കടന്നാല്‍ പിന്നെ പൂരായണ പൂരായണ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം നമ്മുടെ നാടിന്റെ
ശാപമായ കപട മതേതര വാദികളുടെ പിന്നാമ്പുറകളികളല്ലയോ അല്ലേ ..ഭായ്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

സത്യത്തിൽ NSS നേയോ മുസ്ലിം ലീഗിനേയോ മറ്റേതെങ്കിലും സാമുദായിക പാർടികളേയോ അല്ല കുറ്റപ്പെടുത്തേണ്ടത്‌..

അധികാരത്തിലേറാൻ വേണ്ടി വോട്ടെടുപ്പിന്‌ മുൻപ്‌ ഇവരുമായൊക്കെ കരാറുണ്ടാക്കുന്ന (നടക്കുമോ ഇല്ലയോ എന്നതൊക്കെ പിന്നീടത്തെ കാര്യം) രാഷ്ട്രീയ പാർട്ടിക്കാരാണ്‌ യഥാർത്ഥ വില്ലന്മാർ.. ഇവരാണ്‌ യഥാർത്ഥത്തിൽ നാട്ടുകാരോട്‌ നയം വ്യക്തമാക്കേണ്ടത്‌..!

മാധവൻ said...

അജിത്തേട്ടന്‌ സമര്‌ത്ഥമായി തലയൂരി ...ചേരിചേരാനയത്തിന്റെ വക്താവാണല്ലെ :)

വില്ലേജ് മാന്‍ ....

വഴിവാണിഭക്കരുടെ കിടമത്സരത്തില്‍ പ്രജാപതികള്‌ക്കൊപ്പം പങ്കുവെക്കപെടുന്നത് പ്രജകള്‍ മാത്രമല്ല ,
ന്യൂനമര്‌ദ്ധ മഴയില്‍ കുഴഞ്ഞപോയ സെക്കുലറിസത്തിന്റെ കൊട്ടിഘോഷിക്കപെടുന്ന ചില പുരാതന കളിമണ്‍ മാതൃകകള്‍ കൂടിയാണ്‌..

RAGHU MENON said...

relavent observation !

@rjun said...

സുകുമാരൻ നായർക്ക്‌ ആവശ്യമില്ലാത്ത കുരു..സോറി കുര്യൻ... ;-)

Basheer Vallikkunnu said...

:)

Prasanna Raghavan said...

അതേ ഒരു കാര്യം മറ കൂടാതെ അങ്ങു പറഞ്ഞാലേ അതാർക്കും ഇഷ്ടമാകൂല്ല; എന്നാലും....ഈ ലെജിസ്ലേറ്റീവ് അസംബ്ലി സീറ്റ് മൈനോരിട്ടികൾക്കിടയിൽ ഷയറു ചെയ്യുന്ന ഇത്തരം വൃത്തികെട്ട ഒരു പരിപാടി ജനാധിപത്യ വ്യവസ്ഥകളെ കൊഞ്ഞനം കുത്തിക്കൊണ്ടു കാണിച്ചു വച്ചിരിക്കയാണ് അവിടെ. അതൊരു ഫ്യ്യഡൽ-മതത്വവാദിത്ത്വത്തിന്റെ സ്വഭാവും കൈക്കൊള്ളൂന്നു. ഒരു ധർമ്മവുമില്ലാത്ത ഒരു അവിശുദ്ധ കൂട്ടായ്മ്; അപ്പോൾ ഈ ആക്രോശങ്ങളൊക്കെ സാധാരണം അമേധ്യത്തിൽ വളരുന്ന് പന്നികൾക്ക് നാറ്റം അറിയില്ലല്ലോ? അങ്ങനങ്ങു കണ്ടാൽ മതി; ഇതിൽ സഹതപിക്കാനുള്ളത്, ഇതൊക്കെ മറന്ന് ഇവന്റെയൊക്കെ അടയാളത്തിൽ ഇലക്ഷം വരുമ്പോൾ വോട്ടു തുപ്പിക്കൊടുക്കുന മജോരിറ്റി മരാമാക്രികളെയാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നായരേ .....

റിയാസ് പെരിഞ്ചീരി said...

"കേരളം ഒരു ഭ്രാന്താലയം"... എന്ന് വിവേകാനന്ദ് കുറെ കാലം മുന്‍പേ പറഞ്ഞിരുന്നു പോലും
വിവേകാനന്ദന്‍ എല്ലാം സമയമായപ്പോള്‍ പോയത്‌
നന്നായി ...
അല്ലേല്‍ ഇപ്പോള്‍ എന്തെല്ലാം പറയുമായിരുന്നു ..

aboothi:അബൂതി said...

നാടല്ല, നാട്ടുകാര്‍ മോശക്കാരായി...

ഷാജു അത്താണിക്കല്‍ said...

ങ, അതങ്ങനെയാണ് ഭായി

Aneesh chandran said...

രാഷ്ട്രീയം :( മുകളില്‍ ആദ്യം എഴുതിയ സംഘടനയ്ക്ക് എന്തോ കൊഴപ്പമുണ്ടല്ലോ..

kochumol(കുങ്കുമം) said...

നോ കമന്റ്സ്

Anil cheleri kumaran said...

വോട്ട് ഒരു വിലയുള്ള നോട്ട്.