Jun 7, 2012

മൈത്രേയി മോഹന്റെ പ്രൊഫൈല്‍

വിസാ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു ആ പേഴ്സ് എന്റെ കണ്ണില്‍ പെട്ടത്. അതെടുത്തു നോക്കണോ അതോ എടുക്കാതെ പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ഏതെങ്കിലും സ്വദേശിയുടെതാണെങ്കില്‍ ഉണ്ടായേക്കാമായ പൊല്ലാപ്പുകള്‍ എന്നെ പിന്നോട്ടുവലിച്ചു. കാറില്‍ കയറി ഞാന്‍ അല്‍പ്പ സമയം കൂടി വെറുതെ അതില്‍ തന്നെ നോക്കി..ആരും അത് തിരഞ്ഞു വരാത്തതുകൊണ്ടും, അതില്‍ എന്തെന്നുള്ള ആകാംക്ഷ കൊണ്ടും അവസാനം ഞാന്‍ അതെടുത്തു. കാറിലേക്ക് തിരിയെ കയറും മുന്‍പ് ഞാന്‍ രണ്ടു വശത്തും നോക്കി..ഇല്ല...ആരും പെഴ്സിനായി വരുന്നില്ല .

നീലനിറത്തിലുള്ള ആ പേഴ്സില്‍ " ഗസ് "എന്ന് എഴുതിയിരുന്നു . ഐ.ഡി കാര്‍ഡില്‍ അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം.വിടര്‍ന്ന വലിയ കണ്ണുകള്‍.ചുണ്ടിന്റെ കോണില്‍ ഒരു ചെറിയ പുഞ്ചിരി. കണ്ണിമക്കാതെ ഞാന്‍ അതില്‍ തന്നെ കുറെ നേരം നോക്കിയിരുന്നു. തപ്പി തടഞ്ഞു ഞാന്‍ പേര്‍ വായിച്ചെടുത്തു...മൈത്രേയി മോഹന്‍.

ഐ.ഡി കാര്ടല്ലാതെ പണം ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.പിന്നെ കുറെ ബില്ലുകള്‍ മാത്രം.അതിലൊരു ലോണ്ട്രി ബില്ലില്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ..

ആരെകിലും വിസാ ആവശ്യത്തിനോ മറ്റോ വന്നപ്പോള്‍ അറിയാതെ താഴെപ്പോയതായിരിക്കാം..ഐ .ഡി കളഞ്ഞു പോയിക്കഴിഞാലുണ്ടാകാവുന്ന ബുദ്ധിമുട്ടിനെ പറ്റി ശരിക്കും അറിയാവുന്നതിനാല്‍ ഞാന്‍ ഉടനെ തന്നെ ഫോണ്‍ വിളിക്കാമെന്നു തീരുമാനിച്ചു .ഒരുപാട് നേരം നീണ്ട ഫോണ്‍ ബെല്ലിനു ശേഷം ഒരു പുരുഷ ശബ്ദം കേട്ടു...മൈത്രെയിയുടെ ഭര്‍ത്താവാകുമോ ?

"ഞാന്‍ രാധാകൃഷ്ണന്‍ ..എനിക്ക് മൈത്രേയി മോഹനെ "എന്ന് പറഞ്ഞു തുടങ്ങുംമ്പോഴേക്കും അയാള്‍ തിരക്കിട്ട സ്വരത്തില്‍ പറഞ്ഞു.. "ഞാന്‍ അല്‍പ്പം തിരക്കിലാണ്..നിങ്ങള്‍ പിന്നീട് വിളിക്കു" എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അപമാനിതനായതുപോലെ എനിക്ക് തോന്നി.അയാളുടെതോ അല്ലെങ്കില്‍,അയാളുടെ ആരുടെയെ ങ്കിലുമോ കാര്യത്തിനായി വിളിച്ചിട്ട് ഈ തരം പ്രതികരണം എനിക്ക് താങ്ങാനാവാ ത്തതായിരുന്നു.പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിന്റെ ചില്ല് താഴ്ത്തി ഞാന്‍ ആ പേഴ്സ് കിടന്നിടത്തേ ക്ക് തന്നെ വലിച്ചെറിഞ്ഞു..റ്റു ഹെല്‍ വിത്ത്‌ മൈത്രേയി..

അടക്കാനാവാത്ത ദേഷ്യത്തില്‍ ഞാന്‍ വിറച്ചു.കാറില്‍ തന്നെ ഞാന്‍ കുറെ നേരം ഇരുന്നു.അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ വീണ്ടും നോക്കുമ്പോള്‍ പേഴ്സ് തുറന്ന നിലയില്‍ ആയിരുന്നു.മൈത്രെയിയുടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്ക് തോന്നി..എന്തെന്നറിയാത്ത ഒരു ആകര്‍ഷണീയത അവര്‍ക്ക് തോന്നി..എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു.അവസാനം ഞാന്‍ അതെടുക്കാന്‍ തന്നെ തീരുമാനിച്ചു...മൈത്രെയിയുടെ സൌന്ദര്യമാണോ അത് വീണ്ടും എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.ഫോണില്‍ സംസാരിച്ചയാള്‍ എന്തെങ്കിലും അത്യാവശ്യ കാര്യത്തിലോ മീറ്റിങ്ങിലോ അയിരിക്കാമെന്നതുകൊണ്ടാവാം അങ്ങനെ പെരുമാറിയത് എന്ന് ഒരു ന്യായീകരണം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇനി ഭാര്യയെ മറ്റ് പുരുഷന്മാര്‍ വിളിക്കുന്നതില്‍ വിദ്വേഷം ഉള്ള പോസസ്സീവായ അല്ലെങ്കില്‍ അരസികനായ ഏതോ ഭാര്താവായിരിക്കുമോ അയാള്‍?

"മൈത്രേയി മോഹന്റെ പേഴ്സ് കളഞ്ഞു കിട്ടി..തിരിയെ വിളിക്കു"എന്നൊരു ചെറിയ മെസ്സേജ് അയാള്‍ക്ക്‌ അയച്ചതിന് ശേഷം ഞാന്‍ ഓഫീസില്‍ എത്തി. പേഴ്സ് തുറന്നു മൈത്രെയിയുടെ ഫോട്ടോ ഒന്നുകൂടി ഞാന്‍ നോക്കി..ആ വലിയ കണ്ണുകള്‍ അന്നേ ദിവസം മൂന്നു തവണകൂടി ആ പേഴ്സ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മൂന്നാം തവണ ഫോട്ടോ നോക്കുമ്പോഴേക്കും മൈത്രേയി ഫേസ് ബുക്കില്‍ ഉണ്ടാവുമോ എന്ന് നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയിരുന്നു.

വളരെ അപൂര്‍വമായി കാണാറുള്ള പേരായതുകൊണ്ടാവണം സേര്‍ച്ച്‌ ചെയ്തപ്പോള്‍ ആദ്യം കണ്ടത് തന്നെ അവരുടെ പേരായിരുന്നു..ഐ. ഡി കാര്‍ഡിലെ അതെ ഫോട്ടോ. പ്രൊഫൈല്‍ തുറന്നു മെയില്‍ ഐ.ഡിയോ മറ്റേതെങ്കിലും വിവരങ്ങളോ ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഒന്നുമില്ല. വല്ലതോരാവേശത്തില്‍ ഞാന്‍ ഓരോ ഫോട്ടോകളായി മറിച്ചു നോക്കി.പല വേഷങ്ങളില്‍ പല സ്ഥലങ്ങളില്‍ സുന്ദരിയായ മൈത്രേയി..ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതിന് ശേഷം ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു...പേഴ്സ് കളഞ്ഞു കിട്ടി..ദയവായി വിളിക്കുക..


മൂന്നു മണിക്കൂറിനു ശേഷവും ഫോണിലേക്ക് വിളി ഒന്നും വന്നില്ല.ഫേസ് ബുക്കിലും വിവരം ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ എന്തിനെന്നറിയാത്ത ഒരു വിഷാദം എന്നെ ബാധിച്ചു. .മൈത്രേയി തന്നെയായിരുന്നു എന്റെ മനസ്സില്‍. അവരെ പറ്റി കൂടുതല്‍ അറിയാന്‍ മനസ്സ് കൊതിച്ചതെന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.ഭാര്യയില്‍ നിന്നും വേര്‍പെട്ടു താമസിക്കുന്നവര്‍ എല്ലാം ഇങ്ങനെയാവുമോ ?

വൈകുന്നേരം കമ്പനി ക്വാര്ട്ടെഴ്സില്‍ വെറുതെ ഇരിക്കുബോള്‍ മൈത്രെയിയെ കണ്ടുമുട്ടിയാല്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട നരച്ച മുടിയിഴകള്‍ ഞാന്‍ പിഴുതു. കണ്ണിനടിയിലെ കറുത്ത പാടുകള്‍ എങ്ങനെ മാറ്റാം എന്ന് ഞാന്‍ ആലോചിച്ചു.

രാത്രിമുഴുവന്‍ മൈത്രെയിയെപ്പറ്റി ഞാന്‍ ഓര്‍ത്തു. പല പ്രാവശ്യം ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഞാന്‍ എടുത്തു നോക്കി...രണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും, യാതൊരു മറുപടിയും ഉണ്ടായില്ല. പിറ്റേന്ന് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും, മൈത്രേയി പല പ്രാവശ്യം മനസ്സിലേക്ക് കയറി വന്നു.

രണ്ടു മണിക്കായിരുന്നു അയാളുടെ ഫോണ്‍ വന്നത്. തിരിച്ചു വിളിക്കാത്തതില്‍ ക്ഷമാപണം ഒന്നും അയാള്‍ പറഞ്ഞില്ല. പറ്റുമെങ്കില്‍ സബാ ഹോസ്പിറ്റലില്‍ ഒന്ന് വരൂ എന്ന് മാത്രം അയാള്‍ പറഞ്ഞു. വാര്‍ഡ്‌ നമ്പരും, റൂം നമ്പരും എഴുതിയെടുക്കുമ്പോള്‍ മൈത്രെയിയെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ തന്നെ ആയിരുന്നു ഞാന്‍.

റൂമിന് പുറത്തെത്തി ഞാന്‍ ഒരിക്കല്‍ കൂടി വിളിച്ചു..വാതില്‍ തുറന്നു പുറത്തേക്കു വന്ന മെല്ലിച്ച രൂപത്തെ സഹതാപത്തോടെ ഞാന്‍ നോക്കി.."രാധാകൃഷ്ണന്‍ അല്ലെ"എന്നയാള്‍ ചോദിച്ചു"..." എന്താ നിങ്ങള്‍ക്ക് അസുഖം " എന്ന എന്റെ ചോദ്യത്തിന് അയാളും മറുപടി പറഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ എന്ത് രോഗമാണ് എന്ന് ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത എനിക്ക് മനസ്സിലായി എങ്കിലും, എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് ഞാന്‍ സമാധാനിച്ചു.

മൈത്രെയിയെ കാണാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. "മൈത്രേയി എവിടെ " എന്ന് ഞാന്‍ അയാളോട് ചോദിച്ചു.


വാതില്‍ തുറന്നു ഞങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ ചരിഞ്ഞു കിടന്നു ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു മൈത്രേയി.വെളുത്ത ഒരു ഉടുപ്പായിരുന്നു അവര്‍ അണിഞ്ഞിരുന്നത്..എല്ലും തോലുമായ ആ രൂപത്തില്‍ ഞാന്‍ പരിചിതമായ ഒന്ന് മാത്രം കണ്ടു..ആ വലിയ കണ്ണുകള്‍..അവയില്‍ നിസ്സഹായത മാത്രം..


"അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി" എന്നയാള്‍ പറഞ്ഞത് ഒരു അശരീരി പോലെ എനിക്ക് തോന്നി..ഫോട്ടോകളില്‍ കണ്ട യൌവന യുക്തയായ സുന്ദരി എവിടെ.എപ്പോഴെങ്കിലും കടന്നെ ത്തിയേക്കാവുന്ന മരണത്തെ കാത്തു കിടക്കുന്ന ഈ സ്ത്രീ എവിടെ..യാതൊരു പരിചയവും ഇല്ലാത്ത ഒരു യുവതിയുടെ ഫോട്ടോകള്‍ കണ്ടു ആസ്വദിച്ചതും, അവരെ പറ്റി രണ്ടു ദിവസം മുഴുവന്‍ ആലോചിച്ചതും ഓര്‍ത്തു എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി..ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്ന തിരിച്ചറിവ് എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി..നാളെ എനിക്കും സംഭവിച്ചേക്കാവുന്ന ഒന്നാണിത് എന്ന തോന്നല്‍ ഒരു ഇടിവാളുപോലെ എന്റെ മനസ്സിലേക്ക്...

പേഴ്സ് കൈമാറി തിരിച്ചിറങ്ങവേ ആറുമാസങ്ങള്‍ക്കു മുന്നേ അവസാനമായി വിളിച്ച ഒരു നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു.. ഇല്ല വൈകിയിട്ടില്ല..ജീവിതം ഒന്നേയുള്ളൂ എന്ന് ആരോ എന്റെ ഉള്ളില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.


64 അഭിപ്രായ(ങ്ങള്‍):

ajith said...

എത്ര സുന്ദരമായ കഥ. എത്രയെത്ര സന്ദേശങ്ങള്‍. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

K@nn(())raan*خلي ولي said...

@@
കഥ വായിച്ചു അന്ധാളിച്ചു വന്നവഴി പോവാമെന്നു കരുതിയതാ. പക്ഷെ ശശിയേട്ടന്റെ അസാധാരണ കഥാകഥന രീതി കണ്ടപ്പോ ഉള്ളില്‍ തട്ടി.

ഒരു ചെറിയ സംഭവത്തെ വലിയൊരു ചിന്തയായി വായിക്കുന്നോന്റെ നെഞ്ചിലേക്ക് കോറിയിടാന്‍ കഴിഞ്ഞല്ലോ. നന്നായി അവതരിപ്പിച്ചിരിക്കുന്ന ഈ കഥ ഇതുവഴി വരുന്ന ആര്‍ക്കും ഇഷ്ട്ടപ്പെടും.

(കമന്റിടാന്‍ വന്നപ്പോ ദേ അജിയേട്ടന്‍ ആസനം ഉറപ്പിച്ചു ഇരിക്കുന്നു!
ഇതെന്തൊരു ഇരിപ്പാ ചേട്ടാ.
ഇനിയല്പം ശവാസനത്തില്‍ കിടന്നു വിശ്രമിക്കൂ)

***

vettathan said...

കഥയും,കഥ പറഞ്ഞരീതിയും വളരെ നന്നായി.

sreee said...

അമിത വര്‍ണ്ണനകളും ഒട്ടും കൃത്രിമത്വവും ഇല്ലാതെ മനോഹരമായി മനസ്സില്‍ തട്ടുന്ന പോലെയുള്ള കഥ. ഒരു വാക്ക് പോലും അധികം തോന്നീല്ല, വായന തീരുന്നവരെ ചിന്തകള്‍ പോലും മാറിയില്ല.

ശ്രീ said...

കഥ നന്നായി പറഞ്ഞു

പട്ടേപ്പാടം റാംജി said...

സാധാരണ ഒരു മനുഷ്യനില്‍ ആദ്യം സംഭവിക്കുന്ന മാനസിക വിചാരങ്ങള്‍ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. ആ സഹായത്തിനു പിന്നില്‍ സംഭവിക്കുന്ന കാരണങ്ങള്‍ ഇങ്ങിനെ ആണെങ്കിലും അത് സമ്മതിക്കാന്‍ തയ്യാറാകാത്തതാണ് മനുഷ്യമനസ്സ്.
വളരെ ഇഷ്ടായി.

ഉദയപ്രഭന്‍ said...

കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍. ഞാന്‍ മൂന്ന്‌ കഥകള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം എഴുതണേ.

Unknown said...

നല്ല കഥ.. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കുന്ന ഒന്നിനെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു..

എന്‍.പി മുനീര്‍ said...

touching aayi post....chinthippikkunnathum...kuwaitinte pashchathalathil vayikkumbol anubavam thanneyakumennu karuthunnu...best wishes

ചാണ്ടിച്ചൻ said...

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ :-)

aboothi:അബൂതി said...

ഫോണ്‍ വിളിച്ചപോള്‍ എടുത്ത ആള്‍ ധ്രിതി കാണിച്ചപ്പോള്‍ തന്നെ ഒരു കാഷ്വാലിറ്റി മണത്തു :) എങ്കിലും കഥ പറഞ്ഞ രീതി വളരെ നന്നായി. അതിലൊരല്പം രസവും ഒത്തിരി സന്ദേശങ്ങളും ഉണ്ടായിരുന്നു..

Yasmin NK said...

nalla kadha.

ചന്തു നായർ said...

പ്രീയപ്പെട്ട വില്ലേജ്മാൻ......വളരെ നന്നായി....കഥയുടെ ഭംഗി അതു ആവിഷ്കരിക്കുന്നതിലാണു.ഒരു കള്ളത്തെ സത്യം എന്ന് തോന്നിപ്പിക്കുന്നതിലാണു.താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു.ലളിതകോമളകാന്ത പദാവലികൊണ്ട് പടുത്തുയർത്തിയ നല്ലൊരു കഥ..കാഥാന്ത്യത്തിലെ രണ്ട് വരികൾ എന്നെ വളരെ ആകർഷിച്ചു.കഥാകാരൻ പറയാതെ പറയുന്ന് മറ്റൊരു കഥകൂടി"ആറുമാസങ്ങള്‍ക്കു മുന്നേ അവസാനമായി വിളിച്ച ഒരു നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു.. ഇല്ല വൈകിയിട്ടില്ല..ജീവിതം ഒന്നേയുള്ളൂ എന്ന് ആരോ എന്റെ ഉള്ളില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു." അത് ഭാര്യയുടേതാകാം....കാമുകിയുടേതാകാം...അല്ലേ... എല്ലാ ഭാവുകങ്ങളും.......

ajith said...

@@(കമന്റിടാന്‍ വന്നപ്പോ ദേ അജിയേട്ടന്‍ ആസനം ഉറപ്പിച്ചു ഇരിക്കുന്നു!
ഇതെന്തൊരു ഇരിപ്പാ ചേട്ടാ.
ഇനിയല്പം ശവാസനത്തില്‍ കിടന്നു വിശ്രമിക്കൂ)

ഈ കണ്ണൂരാന്‍ ചെക്കനെക്കൊണ്ട് പൊറുതിമുട്ടി. പ്രൊഫൈല്‍ പടം മാറ്റുക മാത്രമേ രക്ഷയുള്ളു എന്ന് തോന്നുന്നു.

Chentaamara said...

Ithrayum naal ezhuthiya kathakalil ninnum vyathyasthamaayathum hrudayathil aazhatthil tattunnadumaaya katha. Keep it up buddy... Iniyum ithupolathe lekhanam prateekhshichotte....

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഈ ജാഡ ലോകത്ത് നാം അറിഞ്ഞ് വച്ചിരിക്കുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം..!! നന്നായിപറഞ്ഞു ശശി ഭായി..!! ഞാൻ എത്രയോ അനുഭവങ്ങൾക്ക് നേർസാക്ഷി..!!

RAGHU MENON said...

It was correctly said that man is a social "animal" ofcourse with an
additve quality of fantasising things.!!!

വീകെ said...

കഥ നന്നായിരിക്കുന്നു...
വെളുത്തതെല്ലാം പാലല്ലെന്ന് തിരിച്ചറിയാൻ കുറച്ച് താമസം പിടിക്കും...!
ആശംസകൾ...

രഘുനാഥന്‍ said...

കഥ നന്നായി മാനെ..

Basheer Vallikkunnu said...

പൊതുവേ കഥകളുടെ ഭാഗത്തേക്ക് പോകാറേയില്ല. മെയിലിലെ തലക്കെട്ട്‌ കണ്ടപ്പോള്‍ പുതുമ തോന്നി.. നല്ല കഥ.. നന്നായി അവതരിപ്പിച്ചു.

prasanna raghavan said...

ഹല്ലോ എന്നിട്ട് ആറുമാസം ഉപയോഗിക്കാതിരുന്ന ആ നംബറിൽ നിന്ന് എന്തെങ്കിലും മറുപടി കിട്ടിയോ? കഥയുടെ സമാ‍പനം ഗ്രെറ്റ്.

തുടക്കവും ഉള്ളടക്കവും എല്ലാം ഗ്രേറ്റ്. :)

Fayas said...

കഥ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...അജിത്‌ ഭായ്..ഈ ആദ്യ അഭിപ്രായത്തിനു..

നന്ദി..കണ്ണൂരാന്‍...അസാധാരണം അല്ലെ മനുഷ്യ മനസ്സിന്റെ ഗതി വിഗതികള്‍ !

നന്ദി..വെട്ടതാന്‍ സര്‍
നന്ദി..ശ്രീ
നന്ദി..ശ്രീ
നന്ദി..രാംജി ഭായ്,.

നന്ദി..ഉദയാപ്രഭാന്‍.തീര്‍ച്ചയായും വരാം..
നന്ദി..സുനി..

നന്ദി..മുനീര്‍...അനുഭവം അല്ല...വെറും കഥ..എന്നാല്‍ കഥയിലേക്ക്‌ ഒരു വാര്‍ത്ത നയിച്ചു എന്നേയുള്ളു.

നന്ദി..ചാണ്ടിച്ചാ..മരം കയറ്റം മറക്കരുതല്ലോ..എന്നാലല്ലേ അണ്ണാന്‍ അണ്ണാന്‍ ആകൂ ;)

നന്ദി..അബൂതി..
നന്ദി..മുല്ല..

നന്ദി..ചന്തുവേട്ടാ..വിശദമായ അഭിപ്രായത്തിനു.

നന്ദി..ചെന്താമര...ഈ ആദ്യവരവിനും , അഭിപ്രായത്തിനും..

നന്ദി..നൌഷാദ് ഭായ്..
നന്ദി..മേനോന്ജി..
നന്ദി..വീ കേ
നന്ദി..രഘുനാഥന്‍ സര്‍ ..

നന്ദി..ബഷീര്‍ ഭായ്.. പോപ്പുലര്‍ ബ്ലോഗര്‍ ആയ താങ്കള്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു ആദ്യമായി നന്ദി..I am honoured!

നന്ദി..പ്രസന്നാജി..ഈ ആദ്യ വരവിനും അഭിപ്രായത്തിനും..

നന്ദി..ഫയസ്‌..

khaadu.. said...

ഇതല്ലോ ജീവിതം... ചിന്തനീയം..

ഒരു സിമ്പിള്‍ കഥ..
എന്നാല്‍ സിമ്പിള്‍ അല്ലാത്ത കാര്യങ്ങള്‍..

ഒരു ദുബായിക്കാരന്‍ said...

ആര്‍ക്കും സംഭവിക്കാവുന്ന ഒരു സാധാരണ സംഭവം വിശ്വാസയോഗ്യമായ രീതിയില്‍ വളരെ സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍ . പിന്നെ നായികയുടെ പേരും കൊള്ളാം ...മ മ മ ...മൈത്രേയി മോഹന്‍ :-)

Muralee Mukundan , ബിലാത്തിപട്ടണം said...

ആരേയും മോഹിപ്പിക്കുന്ന
ഒരു തലക്കെട്ടുമായി വന്ന് ഇത്തവണ
ശശിഭായ് നല്ലൊരു കഥയുടെ കെട്ടഴിച്ചിരിക്കുകയാണല്ലോ...

Mohiyudheen MP said...

ഇത്‌ അനുഭവ കഥയാണോ എന്ന് വായന അവസാനിപ്പിച്ചപ്പോള്‍ തോന്നിയെങ്കിലും ഇത്‌ ഒരു കഥന രീതിയാണെന്ന് ലാസ്റ്റ്‌ പാരഗ്രാഫ്‌ വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌,,,, ഒരു ശരാശരി മനുഷ്യന്‌റെ മനോവ്യാപാരങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ താങ്കള്‍ കഴിവ്‌ പ്രകടിപ്പിച്ചു,,, ആശംസകള്‍

വേണുഗോപാല്‍ said...

ശ്രീ ശശിയുടെ നല്ല ഒരു കഥ വായിച്ചു ..
മൈത്രെയിയെ ഒരു വിങ്ങലായി കൂടെ കൂട്ടി മടങ്ങുന്നു.. ആശംസകള്‍

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

ഏറ്റവും ലളിതമായി എന്നാല്‍ അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തി വായിക്കാന്‍ പറ്റിയ ഒരു നല്ല കഥ ...

ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ഒരു ചെറിയ കണ്ഫ്യൂഷന് തോന്നി ..
ഐ.ഡി കാര്ടല്ലാതെ പണം ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.പിന്നെ കുറെ ബില്ലുകള്‍ മാത്രം.അതിലൊരു ലോണ്ട്രി ബില്ലില്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ..
ഇവിടെ പറഞ്ഞ ടെലിഫോണ്‍ നമ്പരിലെക്കാണ് പിന്നീട് മെസ്സെജ്‌ അയക്കുന്നത് ...ഇത് മൊബൈല്‍ഫോണ്‍ എന്ന് കൊടുത്തിരുന്നെങ്കില്‍ ഒന്ന് കൂടി നന്നാകുമായിരുന്നു എന്ന് തോന്നി ..

അത് പോലെ
പ്രൊഫൈല്‍ തുറന്നു മെയില്‍ ഐ.ഡിയോ മറ്റേതെങ്കിലും വിവരങ്ങളോ ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഒന്നുമില്ല. വല്ലതോരാവേശത്തില്‍ ഞാന്‍ ഓരോ ഫോട്ടോകളായി മറിച്ചു നോക്കി.പല വേഷങ്ങളില്‍ പല സ്ഥലങ്ങളില്‍ സുന്ദരിയായ മൈത്രേയി..ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതിന് ശേഷം ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു...പേഴ്സ് കളഞ്ഞു കിട്ടി..ദയവായി വിളിക്കുക..
ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ മാത്രമല്ലേ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുമ്പ്‌ കാണാന്‍ പറ്റൂ ?? .അവിടെ ഒരു വിവരവും ഇല്ല എന്ന് ആദ്യം പറയുകയും ചെയ്യുന്നു ..
---------------------------
ഒരു ചെറിയ വായനയില്‍ തോന്നിയതാണ് ,വിവരെക്കേടാണെങ്കില്‍ ശശിയേട്ടന്‍ കഷമിക്കണെ ..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഖാദു

നന്ദി..ദുബായിക്കാരാ

നന്ദി..മുരളീ ഭായ്...തലക്കെട്ട്‌ മോഹിപ്പിച്ചു അല്ലെ !

നന്ദി..മോഹിയുദ്ദീന്‍

നന്ദി..വേണുജി..

നന്ദി..ഫൈസല്‍ ബാബു..

മൊബൈല്‍ എന്ന് ആക്കാമായിരുന്നു...അതായിരുന്നു കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് ഫൈസല്‍ പറഞ്ഞപ്പോള്‍ തോന്നി !

ഫേസ് ബുക്കില്‍ പലരും ഫോട്ടോകള്‍ ലോക്ക് ചെയ്യാറില്ല >> ഞാന്‍ തന്നെ എത്രയോ അജ്ഞാതരുടെ ഫോട്ടോകള്‍ കണ്ടിരിക്കുന്നു ;) <<

അത് അജ്ഞത കൊണ്ടാവാം..അല്ലെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന അപകടത്തെപ്പറ്റി അത്ര ബോധാവാനല്ലതതാകാം.. വിവരക്കെടോന്നുമല്ല കേട്ടോ..സാധാരണ ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു സംശയം മാത്രം !

വിശദമായ വായനക്കും കമന്റിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു ..വീണ്ടും കാണാം..

Hashiq said...

നല്ല കഥ വില്ലെജ്മാന്‍

kochumol(കുങ്കുമം) said...

നല്ല സന്ദേശത്തോട് കൂടിയ ചെറിയ ഒരു കഥ നന്നായി പറഞ്ഞിരിക്കുന്നു ...!

Prabhan Krishnan said...

തികച്ചും സംഭവ്യമായ കഥാതന്തു, വളരെ ലളിതമായി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ വായനക്കരന്റെ നെഞ്ചില്‍ ചെറുതല്ലാത്ത ഒരു നീറ്റലുണ്ടായത്,കഥാകാരന്റെ വിജയം.
ആശംസകള്‍ നേരുന്നു.

പിന്നെ, തുടക്കത്തില്‍ “നീല” നിറമുണ്ടായിരുന്ന പേഴ്സിന് അടുത്ത ഖണ്ഠികയില്‍ “കറുപ്പ്” നിറമായതെങ്ങിനെ..?
നിറം മാറ്റുന്ന ഈ വിദ്യ ഒന്നു പറഞ്ഞുതരാമോ..??

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഹാഷിക്

നന്ദി..കൊച്ചുമോള്‍ .

നന്ദി..പ്രഭന്‍ കൃഷ്ണന്‍ .തെറ്റ് തിരുത്തിയിട്ടുണ്ട് കേട്ടോ ! പെട്ടെന്നുണ്ടായ ഒരു രചനയായിരുന്നു..അതുകൊണ്ട് തന്നെ ശ്രദ്ധാപൂര്‍വ്വം ഒന്നുകൂടി വായിച്ചു തെറ്റ് തിരുത്താന്‍ ഉള്ള സമയം ഉണ്ടായില്ല.വിശദമായ വായനക്ക് ഒരു പാട് നന്ദി..

African Mallu said...

ഭായ് ,കഥ വളരെ നന്നായി അവതരിപ്പിച്ചു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലളിതസുന്ദരപ്രൊഫൈല്‍വായന തരായി ..
ആശംസകള്‍

A said...

സരള മായി പറഞ്ഞ കഥ ഏറെ ഇഷ്ടമായി.
വെച്ച് കേട്ടുകളില്ലാതെ അതി ലളിതവും മനോഹരവും

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഹൃദയ സ്പര്‍ശിയായി എഴുതി .ജീവിതത്തിന്റെ വൈരുധ്യങ്ങള്‍ പലപ്പോഴും നമ്മെ അന്ധാളിപ്പികും ,നോവികുകയും ചെയ്യും .

mayflowers said...

മൈത്രേയി മോഹന്‍ ഉള്‍ക്കണ്ണ്‍ തുറപ്പിച്ചു അല്ലേ?
കഥ നന്നായി.ആശംസകള്‍.

Arun Kappur said...

മൈത്രേയി മോഹന്റെ ആ കണ്ണുകള്‍ ഒന്ന് കാണാന്‍ ഫയ്സ്ബുക്കില്‍ വെറുതെ പരതി നോക്കി. "അനുഭവം അല്ല" എന്ന് താഴെ കമന്റില്‍ കണ്ടപ്പോഴാണ് വിഡ്ഢിയായി എന്ന് മനസ്സിലായത്. ശരിക്കും ഒരു അനുഭവം പോലെ പറഞ്ഞു തന്ന ഉഗ്രന്‍ കഥ.

majeed alloor said...

നമ്മുടെയൊക്കെ പ്രൊഫൈല്‍ കുറച്ചുനാളത്തേക്കൊക്കെ മാത്രമേ കാണാനാവൂ..

പി. വിജയകുമാർ said...

വളരെ നന്നായി ഈ കഥ. അടിയൊഴുക്കുകൾ ഏറെ ഇഷ്ടപ്പെട്ടു. 'ജീവിതം ഒന്നേയുള്ളു എന്ന്....' സുന്ദരമായ പര്യവസാനം കഥയ്ക്ക്‌ അഴകു കൂട്ടുന്നു.

റിനി ശബരി said...

അവസ്സാനത്തേ വരികള്‍ മനസ്സിന്റെ
മാറ്റമാണ് കാണിക്കുന്നത് ..
പിണക്കത്തിന്റെയൊ വാശിയുടെയോ
തേരിലേറീ മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ചത് ,ജീവിതത്തിന്റെ ക്ഷണികതയേ കണ്ടു മാറി പൊകുന്നു അല്ലേ ..
ആര്‍ക്കും സംഭവിച്ച് പൊകുന്നത് ..
അതിനിടയില്‍ കിട്ടുന്ന തുശ്ചമായ
നിമിഷങ്ങളില്‍ നാം നമ്മെ മറക്കുന്നു ..
കഥ അനുഭവം പൊലെ പറഞ്ഞു ..
സ്നേഹപൂര്‍വം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ആഫ്രിക്കന്‍ മല്ലു..

നന്ദി..തണല്‍..

നന്ദി..സലാം ഭായ്..

നന്ദി..സിയാഫ്

നന്ദി..മെയ്‌ ഫ്ലവര്‍

നന്ദി..അരുണ്‍...ഈ ആദ്യവരവിനും അഭിപ്രായത്തിനും..

നന്ദി..സഹയാത്രികന്‍..

നന്ദി..വിജയകുമാര്‍..ഈ ആദ്യവരവിനും അഭിപ്രായത്തിനും..

നന്ദി..റിനി..ഈ ആദ്യവരവിനും അഭിപ്രായത്തിനും

Admin said...

കഥ വളരെ നന്നായി അവതരിപ്പിച്ചു..
ഒന്നുംഅധികമായിത്തോന്നിയില്ല..
ആശംസകള്‍...

ഷാജു അത്താണിക്കല്‍ said...

ഹൊ
നല്ല അവതരണം

Manoraj said...

ഒരു ചെറിയ വിഷയത്തില്‍ നിന്നും ഒരു നല്ല കഥ. വളരെ നന്നായി നല്ല ക്രാഫ്റ്റോടെ പറഞ്ഞു. വില്ലേജ് മാന്റെ ഞാന്‍ വായിച്ചുള്ള പോസ്റ്റുകളില്‍ മികച്ച ഒരെണ്ണം. വായന ഇപ്പോള്‍ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ വായിച്ചിട്ടുള്ളവയില്‍ എന്ന് എടുത്ത് സൂചിപ്പിച്ചത് കേട്ടോ :)

Muhammed Shameem Kaipully said...

നല്ല അവതരണം. അവസാനം വരെ ഓരോഴുക്കോടെ വായിച്ചു പോയി. വേദന തിന്നു ജീവിക്കുന്ന എത്രയോ സഹ ജീവികള്‍ നമുക്ക് ചുറ്റും. നമ്മള്‍ കണ്ണടച്ചിരുട്ടാക്കി സ്വന്തം സുഖ സൗകര്യങ്ങള്‍ മാത്രം നോക്കുന്നു.ഇത്തരം പ്രമേയങ്ങള്‍ വളരെ ഹൃദയ സ്പര്ശിയാണ്.ഇങ്ങനെയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറക്കട്ടെ....

പടന്നക്കാരൻ said...

സത്യം പറയാല്ലോ ...മുഖ സ്തുതി പറയുന്നവന്റെ വായില്‍ മണ്ണ് വാരിയെറിയണം.(പ്രവാചകന്‍)...പക്ഷെ ശശിയേട്ടന്റെ ചിരിക്കുന്ന മുഖം കാണുമ്പോള്‍ എന്തെങ്കിലും പറയാന്‍ തോന്നുന്നു!!! പിന്നെ ഞാന്‍ ഈ വഴിക്ക് ആദ്യമാ‍യിട്ടാണ്...ഇതുവരെ ഞാനെന്തേ ഈ ബ്ലോഗ് കണ്ടില്ല!! ശരിക്കും നല്ല കഥ!! പറഞ രീതി എല്ലാം...ആ പേഴ്സ് കിട്ടിയ ആള്‍ ഞാനായത് പോലെ തോന്നി....എനി എന്നും വരും...പടന്നക്കാരന്‍.

kazhchakkaran said...

രാവിലെ തന്നെ നല്ല ഒരു കഥ വായിക്കാൻ കഴിഞ്ഞു.. സഹായത്തിനുള്ള മനസ്ഥിതി മിക്കവാറും ആൾക്കാരിൽ ഇങ്ങനെ ഒക്കെ ആയിരിക്കും...

Joselet Joseph said...

കഥ ആകാംക്ഷാപൂര്‍വം വായിച്ചു നിര്‍ത്തി. അതിലൂടെ പകര്‍ന്ന സന്ദേശങ്ങളും ഒരുപാട് ഇഷ്ടമായി.
എങ്കിലും ആ പേര്സിനെ പറ്റി ആശുപത്രിക്കിടക്കയിലെ ആ ദയനീയ അന്തരീക്ഷത്തിനു ശേഷം വിവരിക്കുന്നത് അനുചിതമാവും എന്നറിയാമെങ്കിലും നഷ്ടമായതിന്റെ കാരണം, സന്ദര്‍ഭം ഒക്കെ അറിയാനുള്ള ത്വര ബാക്കിയായി എന്നത് സത്യം.

ഹക്കീം കമ്പർ said...

ഞാന്‍ എന്തെ ഇത്രയും നാളായിട്ട് ഈ ബ്ലോഗ്‌ കണ്ടില്ല!!!. വളരെ നന്നായി എഴുതിയിരിക്കുന്നു.

ആമി അലവി said...

ജീവിതം എത്ര നിസ്സാരമായി അവസാ നിക്കുന്ന ഒന്നാണെന്ന് ഹൃദ്യമായി പറഞ്ഞു....ശരിക്കും മനസ്സിനെ സ്പര്‍ശിച്ച ഒരു മനോഹര കഥ...ആശംസകള്‍....:)

ആമി അലവി said...

ജീവിതം എത്ര നിസ്സാരമായി അവസാ നിക്കുന്ന ഒന്നാണെന്ന് ഹൃദ്യമായി പറഞ്ഞു....ശരിക്കും മനസ്സിനെ സ്പര്‍ശിച്ച ഒരു മനോഹര കഥ...ആശംസകള്‍....:)

ആമി അലവി said...

ജീവിതം എത്ര നിസ്സാരമായി അവസാ നിക്കുന്ന ഒന്നാണെന്ന് ഹൃദ്യമായി പറഞ്ഞു....ശരിക്കും മനസ്സിനെ സ്പര്‍ശിച്ച ഒരു മനോഹര കഥ...ആശംസകള്‍....:)

മണ്ടൂസന്‍ said...

നന്നായിട്ടുണ്ട് ആ ആകുലതകളും വ്യാകുലതകളും വരച്ചു കാട്ടിയിരിക്കുന്ന രീതി. നല്ല രീതിയിൽ,ആ പേഴ്സ് കളഞ്ഞ് കിട്ടിയ ശേഷമുള്ള ആ ഉൾത്തുടിപ്പുകൾ വായനക്കാരിലേക്കെത്തും വിധം പറഞ്ഞിരിക്കുന്നു. അവസാനം അതൊരു ശുഭപര്യവസായിയായി അവസാനിപ്പിച്ചത് എനിക്ക് നന്നായി ഇഷ്ടപെട്ടു. ആശംസകൾ.

rдhiм♥കുന്നത്ത് said...

കൊള്ളം ചെറിയ ഒരു ത്രെഡ് വലിയ ഒരു ആശയം തന്നു ...പലതു അറിയാനും ചിന്തിക്കാന്‍

Arif Zain said...

മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ലക്ഷണമൊത്ത ഒരു കഥ. ആശംസകള്‍.

മെഹദ്‌ മഖ്‌ബൂല്‍ said...

കഥ ആവിഷ്‌കരിച്ച രീതി ഇഷ്ടപ്പെട്ടു.. തുടക്കം ഗംഭീരമായിരുന്നു..
തുടക്കത്തിലെ ശൈലീഭംഗി ഒടുക്കവും നിലനിര്‍ത്താമായിരുന്നു..

Unknown said...

വില്ലേജ് മാന്‍ നിങ്ങള്‍ ഒരു വല്ലാത്ത മാന്‍ തന്നെ... ചേട്ടാ അടിപൊളി.... വന്ന വഴി ഒന്ന് പോയ വഴി ഒന്ന്.... ഞാന്‍ വിജരിച്ചത് അവസാനം വരുമ്പോള്‍ മൈത്രെയി ആണ്‍ ആരിക്കും എന്ന് ആകും പറയാന്‍ വരുന്നത് എന്ന്... പക്ഷെ സംഭവം മാറിപ്പോയത് ആണ് ഇതിന്റെ പ്ലസ്‌....; ക്ഷണിക ജീവിതം വരച്ച ചേട്ടന് ആശംസകള്‍ ചേട്ടാ...

Gopu Muralidharan said...

ചേട്ടാ കഥ ഇഷ്ട പെട്ടു. നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം .

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീജിത്ത്‌..

നന്ദി..ഷാജു.

നന്ദി..മനോരാജ് .

നന്ദി..മുഹമ്മദ്‌ ഷമീം..

നന്ദി...പടന്നക്കാരന്‍

നന്ദി..കാഴ്ചക്കാരന്‍..

നന്ദി..ജോസലെറ്റ്..

നന്ദി..ഹക്കീം

നന്ദി..അനാമിക.

നന്ദി..മണ്ടൂസന്‍

നന്ദി..റഹിം..

നന്ദി..ആരിഫ്‌ സൈന്‍

നന്ദി..മെഹദ്

നന്ദി..വിഗ്നേഷ്..

നന്ദി..ഗോപു..

Akbar said...

ഞാന്‍ ഈ കഥ കാണാന്‍ വൈകി. വളരെ ലളിത മനോഹരമായി എഴുതിയ കഥ നന്നായി ആസ്വദിച്ചു വായിച്ചു. കഥാപാത്രത്തിന്റെ ആകാംക്ഷ അതെ പോലെ വായനക്കാരിലേക്ക് പകരാനായി.

ഒടുവില്‍ മൈത്രേയി എന്നാ ദുരന്ധകഥാപാത്രത്തെ കാന്‍സര്‍ വാര്‍ഡില്‍ കണ്ടു മുട്ടിയപ്പോള്‍ കഥാനായകന്റെ വേദന വായനക്കാരുടെത് കൂടെ ആയി. അത് തന്നെ നല്ല കഥയുടെ ലക്ഷണവും. അഭിനന്ദനങ്ങള്‍.