Jul 25, 2011

പരിപ്പുവട ബ്ലോഗ്‌...ഒരു വിശദീകരണ കുറിപ്പ് .

പരിപ്പുവട ബ്ലോഗ്‌...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ്‌ ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ്‌ വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ്‌ തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.

ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ്‌ അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത്‌ വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.

വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ്‌ ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.


കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?

കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ്‌ വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ്‌ വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.

ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?

നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ്‌ എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ്‌ ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?

കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ്‌ ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?

പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ്‌ ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.


വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


പ്രതികരണങ്ങള്‍:

29 അഭിപ്രായ(ങ്ങള്‍):

Njanentelokam said...

അല്ല മാഷേ ഇതിനു കമന്റണോ കമന്റണ്ടേ ? കമന്റിന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു.കമന്റ് വേണം എന്ന് അവസാനം പറഞ്ഞു.
എനിക്ക് കമന്ടടിക്കാന്‍ ഇഷ്ടമാണ് പോലീസിനെ പേടിയുമാണ്.ഇനി എന്ത് ചെയ്യും?
എന്റെ പോസ്ടുകളാണെന്കില്‍
ടിന്റുമോന്‍ തമാശ പോലെ അമേരിക്കയുടെ തലസ്ഥാനം കൊച്ചിയാകണെ എന്ന് പ്രാര്‍ഥിക്കുന്നത് പോലെയാണ്. കാരണം അമേരിക്കയുടെ തലസ്ഥാനം ഏതാ എന്ന് ചോദിച്ചതിനു കൊച്ചി എന്നാണു എഴുതിപ്പോയത്. ആള്‍ക്കാര്‍ക്ക് മനസ്സിലായാല്‍ കൊള്ളാം. അപ്പോള്‍ ആകെ ഒരാശ്വാസം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതാണെന്ന് പറഞ്ഞെങ്കിലും നില്‍ക്കാമല്ലോ?അത്രേയുള്ളൂ.......

@rjun said...

ചിലതെല്ലാം വാസ്തവം ആണ്. വായിച്ചു കഴിഞ്ഞു കമെന്ടാന്‍ നോക്കുമ്പം ബോക്സ് ഇല്ലേല്‍ വല്ലാത്ത ഒരു വിമ്മിഷ്ട്ടം ആണ്..

ചെറുത്* said...

ശരിയാ ശരിയാ...... വില്ലേജ് പറഞ്ഞതിലും കാര്യംണ്ട്.

ഇവ്ടെന്താ ശരിക്കും പ്രശ്നം?
അടിയാണേല്‍ വിളിക്കാന്‍ മറക്കല്ലേ ;)

- സോണി - said...

അടി കാണാന്‍ കൊതിയോ ചെറുതെ (അതോ കൊള്ളാനോ?) തുടങ്ങുമ്പോള്‍ വിളിക്കാം, ട്ടോ.

എന്തായാലും ഗ്രാമീണന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. നല്ല ഒരു ശതമാനത്തോട് ഞാനും യോജിക്കുന്നു. അത് ചപ്പാത്തിപോലെ പരത്തി, പിന്നേം എടുത്തുമടക്കി വീണ്ടും പരത്തി പറഞ്ഞെന്ന്മാത്രം. ചില പോസ്റ്റുകളില്‍, പോസ്റ്റുകളെക്കാള്‍ സുന്ദരമായ കമന്റുകള്‍ കാണാറുണ്ട്‌. എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. പോസ്റ്റ്‌ വായിക്കാതെ ഒന്നോ രണ്ടോ കമന്റ് മാത്രം വായിച്ചു താഴെ കമന്ടിടുന്നവരും ഉണ്ട് നമുക്കിടയില്‍. മെയില്‍ ചെയ്ത് അഭിപ്രായം അറിയിക്കാന്‍ പലരും മുതിരില്ല എന്നുതന്നെ എനിക്കും തോന്നുന്നു.

MOIDEEN ANGADIMUGAR said...

കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കുമെന്നതിനു സംശയമൊന്നുമില്ല.പല പോസ്റ്റുകളും വായിച്ച് (ചിലപ്പോൾ വായിക്കാതെയും) കൊള്ളാം,നന്നായിട്ടുണ്ട് എന്നെഴുതുന്ന രീതിയോട് യോജിക്കാനാവില്ല.കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്നു തന്നെ എഴുതണം.എന്തുകൊണ്ട് കൊള്ളില്ല എന്നത് കൂടി വ്യക്തമാക്കണം.കാതലായ വിമർശനങ്ങളിലൂടെ തന്റെ എഴുത്തിന്റെ പോരായ്മകൾ തിരിച്ചറിയാനും,തുടർന്നു കൂടുതൽ നന്നാക്കാനും ബ്ലോഗർക്ക് കഴിയും.
ഇവിടെ ഒരുകാര്യം പറയാതെ വയ്യ. ബ്ലോഗിണികൾ എന്ത് ചവറ് പോസ്റ്റ് ചെയ്താലും മണിക്കൂറുകൾക്കകം കമന്റുകളുടെ കൂമ്പാരം കാണാം.പലരും പോസ്റ്റ് വായിച്ചുനോക്കിയിട്ട് പോലുമുണ്ടാവില്ലെന്നു ആ കമാന്റുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നു.
ഇത് അസുഖം വേറെയാണ്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഈ പറഞ്ഞതില്‍ കാര്യമുണ്ടെന്നല്ല. കാര്യങ്ങളെ ഉള്ളൂ. "ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ?" വളരെ വളരെ സത്യം. ഇതുതന്നെ ഞാനും ആലോചിച്ചതാണ്. :-)

ചെകുത്താന്‍ said...

താനെന്താടോ വെറുതെ ... എന്റെ ബ്ലോഗ് എന്റെ ബ്ലോഗ് എന്ന് പോസ്റ്റ് എഴുതി തള്ളികൊണ്ടിരിക്കുന്നത് ... ചുമ്മാ !! ഇത് നന്നെ എഴുതി എഴുതി സമയം കളയാതെ വേറെ വല്ലതുമെഴുതാന്‍ നോക്ക് ... അല്ലാ ആരൊക്കെയാ തന്റെ ആരാധകര് ചാറ്റ് , മെയിലും ചുമ്മാ ഇത് തന്നെ പലപോസ്റ്റിലുമായി താന്‍ എഴുതികണ്ടു അതോണ്ട് ചോദിച്ചതാ !!

Yasmin NK said...

മെയിലയച്ച് അഭിപ്രായം അറിയിക്കാനൊക്കെ ആരാ മിനക്കെടുക. നല്ലതെന്നു തോന്നിയാല്‍ അത് പറയുക. വിയോജിപ്പുണ്ടെങ്കില്‍ സഭ്യമായ ഭാഷയില്‍ അത് പറയുക. അതിനൊക്കെ പോസ്റ്റിന്റെ അടിയില്‍ കമന്റ് ബോക്സ് ഉണ്ടാകുന്നത് തന്നെയാണു നല്ലത്. പിന്നെ ഇതൊക്കെ ഓരോരുത്തരുടേയും ഇഷ്ടം.

തീരെ പരിചയമില്ലാത്തവരുടെ ബ്ലോഗില്‍,അത് പോലെ തുടക്കക്കാരുടെ പോസ്റ്റുകളില്‍ ഒക്കെ ആശംസകള്‍ മാത്രം ഇടാറുണ്ട്. അതിനു കുഴപ്പമൊന്നുമില്ലല്ലോ.
പിന്നെ ചില നേരത്ത് നമുക്ക് അഭിപ്രായം ഒന്നും തോന്നില്ല.അപ്പൊ ഒന്നും എഴുതാറും ഇല്ല.

നമ്മുടെ എഴുത്തിനെ മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് എഴുത്തുകാരന്റെ വളര്‍ച്ചക്ക് ഗുണകരം തന്നെയാണു.

@ മൊയിദീന്‍ ഭായ്. ബ്ലോഗിനികളെ മുഴുവന്‍ അടച്ചാക്ഷേപിക്കല്ലെ..

jyo.mds said...

കുറച്ചുകാലം നാട് സന്ദര്‍ശനത്തിന്റെ തിരക്കിലായതിനാല്‍ പോസ്റ്റ്കള്‍ വായിക്കാന്‍ നേരം കിട്ടിയില്ല.ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒന്നും തന്നെ പിടികിട്ടിയില്ല.പിന്നെ താഴോട്ട് പോയി വായിച്ചു.പറഞ്ഞത് പലതും ശരിയാണ്.
ആശംസകള്‍

സീത* said...

ഏട്ടാ...ആരോഗ്യപരമായ വിമർശനം..അതായത് കഴമ്പുള്ളത് ആരു പറഞ്ഞാലും ഉൾക്കൊള്ളുന്ന കൂട്ടത്തിലാണു ഞാൻ..പിന്നെ പലരും കമെന്റ് ബൊക്ഷ് അടച്ചിടുന്നതും മോഡറേഷൻ വയ്ക്കുന്നതും..ഒക്കെ അവരവരുടെ ഇഷ്ടമാണ്..എങ്കിലും എന്തോ അതിനോട് യോജിക്കാൻ എനിക്കും ബുദ്ധിമുട്ടാണ്..പിന്നെ മുല്ല പറഞ്ഞതു പോലെ ബ്ലോഗിനികളെ മുഴുവൻ അടച്ചാക്ഷേപിക്കണൊ...ഹിഹി

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഞാന്‍...ഈ ആദ്യ അഭിപ്രായത്തിനു..

നന്ദി..മാഡ്
നന്ദി..ചെറുത്‌..
നന്ദി..സോണി..
നന്ദി..മൊയ്ദീന്‍..
നന്ദി..സ്വപ്ന ജാലകം..

നന്ദി..ചെകുത്താന്‍...ഇത് കൊണ്ട് നിര്‍ത്തുന്നു :)

നന്ദി..മുല്ല..ഈ വിശദമായ അഭിപ്രായത്തിനു .

നന്ദി..ജ്യോ
നന്ദി..സീത..

ചന്തു നായർ said...

അല്ലാ...പ്പോ...കമന്റിടാനും വയ്യാണ്ടായിരിക്കുന്നൂ.. ബ്ലോഗിലും എന്തിനാണാവോ..ഈ ആൺ പെൺ വ്യത്യാസം...എന്ത് എഴുതി...എങ്ങിനെ എഴുതി എന്ന് മാത്രം നീക്കി അഭിപ്രായം ഇട്ടാൽ പോരേ..ഒരു കാര്യം പറയട്ടേ...ആരോഗ്യപരമായ വിമർശനം (നിരൂപണം) ഒരിക്കലും എഴുത്ത് കാർക്ക് ദോഷം ചെയ്യില്ലാന്ന് മത്രമല്ലാ...എഴുത്ത്കാർ കാണത്ത അർത്ഥതലങ്ങളും നിരൂപകർകാണും.. ഒരു കുട്ടിയുടെ നല്ല പോസ്റ്റിന് ഞാൻ നല്ലൊരു കമന്റിട്ടൂ...അതിന് ചില അനോണികൾ എനിക്ക് മെയിൽ അയച്ചൂ..അതിലെ വാക്കുകൾ ഇവിടെ പറയാൻ പോലും എനിക്ക് പറ്റുന്നില്ലാ... പേരില്ലാതെ എഴുതുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ലാ...അതു പോട്ടേ.. ബ്ലോഗുലകം വല്ലാത്ത ഒരു അവസ്ത്ഥയിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ് ദയവ് ചെയ്തു ഇതിനെ നശിപ്പിക്കരുത്... പലരുഒ പിന്തിരിയാൻ തുടങ്ങുന്നൂ..ഞാനും അങ്ങനെ ചിന്തിച്ച് തുടങ്ങിയിരിക്കുന്നൂ..ഞാൻ ആരുമല്ലാ എങ്കിലും?

കൊമ്പന്‍ said...

ഭൂലോകത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അടി ഇടി തൊഴുത്തില്‍ കുത്ത് കമെന്റ് കോളം തുറക്കല്‍ പൂട്ടല്‍ ഇതിലൊന്നും എനിക്കൊരു പങ്കും ഇല്ല

സങ്കൽ‌പ്പങ്ങൾ said...

കമന്റില്ലാതിരിക്കുമ്പോള്‍ ആര്‍ക്കും ഒരു വിഷമം തോന്നും.എന്നാലും കമന്റിട്ടെപ്പറ്റുവെന്നാരോടു പറയും പറഞ്ഞാലും ആരു കേള്‍ക്കും.....

ഒരു ദുബായിക്കാരന്‍ said...

താങ്കളുടെ പരിപ്പ് വട ബ്ലോഗും അതിനു കിട്ടിയ മറുപടിയും ഞാന്‍ വായിച്ചിരുന്നു..ഇക്കാര്യത്തില്‍ ഞാന്‍ താങ്കളുടെ പക്ഷത്താണ്..കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ല നാടയില്ലാത്ത വള്ളി ട്രൌസര്‍ പോലെയാണ് :-) എന്നെ പോലെയുള്ള പുതു മുഖങ്ങള്‍ക്കു വായനക്കാര്‍ പറയുന്ന അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ്‌..അത് അഭിനന്ദനമായാലും വിമര്‍ശനമായാലും ശരി..പിന്നെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടെ സമയം ഉണ്ടാക്കി ആരേലും പോസ്റ്റ്‌ വായിച്ചു ഒരു കമന്റ്‌ ഇട്ടാല്‍ എനിക്ക് അത് വല്യ കാര്യം ആണ്..അതുകൊണ്ട് തന്നെ എല്ലാ കമന്റിനും ഞാന്‍ അതിന്റേതായ 'Respect ' കൊടുക്കാറുണ്ട് . അല്ലാതെ എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ മെയില്‍ അയക്കാന്‍ പറഞ്ഞാല്‍ ഉടനെ തന്നെ അയക്കാന്‍ ബൂലോകതുള്ളത് എല്ലാരും എന്റെ അമ്മാവന്റെ മക്കള്‍ ഒന്നും അല്ലല്ലോ :-) അപ്പോള്‍ പോസ്റ്റും കമന്റ്സും ചര്‍ച്ചകളും എല്ലാം ബൂലോകത്തില്‍ പഴയത് പോലെ തന്നെ സജീവമായി നടക്കട്ടെ..വിവാദങ്ങള്‍ എല്ലാം നമുക്ക് അവസാനിപ്പിക്കാം.

ajith said...

വില്ലേജറെ, കഴിഞ്ഞ പോസ്റ്റിലും ഈ പോസ്റ്റിലും ഞാന്‍ താങ്കളുടെ കൂടെയാണ്. കമന്റുകളില്‍ നിന്ന് പലപ്പോഴും പോസ്റ്റിന്റെ അര്‍ഥം മനസ്സിലാക്കിയിട്ടുണ്ട്. ഈ ആധുനികകാലത്തെ ചില കവിതകളും കഥകളുമൊക്കെ മനസ്സിലാക്കണമെങ്കില്‍ എന്റെ ബുദ്ധിയൊന്നും പോരാ എന്ന് പലതവണ തോന്നിയിട്ടുണ്ട്. രമേഷ് അരൂര്‍, ചന്തു നായര്‍, തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ പലപ്പോഴും എത്ര സഹായകമായിരുന്നു. ഒരു വിവാദ പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ അഭിപ്രായമിട്ടു. “ആദ്യത്തെ രണ്ടുമൂന്ന് വരികള്‍ മാത്രമേ വായിച്ചുള്ളു. പിന്നെ അതിവേഗം താഴേയ്ക്ക് പോന്നു....” വളിച്ചതോ പുളിച്ചതോ ആയ ഭക്ഷണം നമ്മള്‍ വായിലേയ്ക്ക് ഇട്ടാല്‍ ഉടനെ തന്നെ അതിന്റെ അരുചി മനസ്സിലാവുകയും തുപ്പിക്കളയുകയും ചെയ്യുമല്ലോ! അതുപോലെ തന്നെ. അതിന് മുഴുവനും തിന്ന് നോക്കണമെന്നൊന്നുമില്ല. പക്ഷെ ബൂലോകത്തെ നിയമം വളിച്ചതാണെങ്കിലും പുളിച്ചതാണെങ്കിലും “അമൃത് പോലെയിരിക്കുന്നു” എന്ന് സര്‍ട്ടിഫിക്കറ്റ് എഴുതണമെന്നാണോ എന്ന് തോന്നും പലപ്പോഴും. കമന്റ് ബോക്സ് അടയ്ക്കുന്നതും ബ്ലോഗ് നിര്‍ത്തുന്നതുമൊക്കെ അറിയിക്കാന്‍ നല്ല സൌമ്യമായ ഭാഷയുണ്ടല്ലോ. മധുരപാനീയം നിറച്ചിരിക്കുന്ന ഒരു കപ്പ് എത്ര ശക്തിയായി കുലുക്കിയാലും അതില്‍ നിന്ന് മധുരപാനീയം മാത്രമേ തുളുമ്പിത്തെറിക്കയുള്ളു. അങ്ങിനെ തന്നെ സൌമ്യതയുള്ള ഒരു മനസ്സിനെ എത്ര പ്രകോപിപ്പിച്ചാലും സൌമ്യമായ വാക്കുകള്‍ മാത്രം വരും. അഹന്ത നിറഞ്ഞിരിക്കുന്ന മനസ്സിനെ പ്രകോപിപ്പിച്ചാലോ...എന്താണ് പുറത്ത് വരികയെന്ന് നമുക്ക് കാണാവുന്നതേയുള്ളു. അപ്പോള്‍ കമന്റ് ബോക്സ് അടയ്ക്കുന്നത് പോലും ദുര്‍ഗന്ധം വമിക്കുന്ന വാക്കുകള്‍ ചിതറിക്കൊണ്ടായിരിക്കും. കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലത്തോളം. അടച്ച കമന്റ് ബോക്സ് തുറക്കുക തന്നെ ചെയ്യും, നോക്കിക്കോളു.

പൈമ said...

ഈ ആശാന്തമായ ലോകത്ത് ശാന്തമായി ജിവിക്കാനാണ് ..ബ്ലോഗ്‌ വയിക്കുനതും എഴുതുന്നതും
കുറച്ചു നന്മ ഉള്ളവര്‍ ഇവിടെ ഉണ്ടല്ലോ ?
എഴുതി എഴുതി മരിക്കുക വായിച്ചു വായിച്ചു മനുഷനായി മരിക്കുക

ചേട്ടനെ support ചെയ്യുന്നു .
ഇനിയും വരാം കഥകള്‍ ഉണ്ടെങ്കില്‍ ...
സ്നേഹത്തോടെ...
പ്രദീപ്‌

വെള്ളരി പ്രാവ് said...

മാഷേ.....

"ബൂലോകത്ത്..ഇനി സ്നേഹത്തിന്റെയും..സമാധാനത്തിന്റെയും വെള്ളരി പ്രാവുകള്‍ പറന്നു നടന്നില്ലാ ന്നു വേണ്ട..."

ദേ ഈ പാവം ഞാനും ഹാജര്‍.

അനില്‍കുമാര്‍ . സി. പി. said...

അല്ലാ, ഇതിപ്പോ എന്താ സംഗതി? :)

രമേശ്‌ അരൂര്‍ said...

വെറുതെ ബീഡിയും വലിച്ചു കുത്തിയിരിക്കാണ്ട് കുറച്ചു പരിപ്പുവട ഉണ്ടാക്കി വില്‍ക്കാന്‍ നോക്ക് ..പരിപ്പിനൊക്കെ ഇപ്പൊ എന്താ വില !!
മുല്ല ഇത്രയും നീണ്ട കമന്റു വേറെ ഒരിടത്തും എഴുതുന്നത്‌ കണ്ടിട്ടില്ല ..ബ്ലോഗിനികളെ കുത്തിപറഞ്ഞ ആ മൊയ്തീന്റെ മീശക്കു തീ കൊളുത്താന്‍ വയ്യേ ..കാണാല്ലോ കത്തുമോ എന്ന് ..ചുമ്മാ ഒരു രസം :)
മൊയ്തീനെ ഞാന്‍ നിങ്ങട ആളാണ്‌ ട്ടാ ..:)
( വെറുതെയാ മുല്ലേ ,,ചുമ്മാ മൊയ്തീനെ പറ്റിച്ചതാ:) )

- സോണി - said...

നഖം ചുരണ്ടാന്‍ രമേശ്‌ ഭായ്‌ യെ കഴിഞ്ഞിട്ടേ ആളുള്ളൂ...?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ചന്തുവേട്ടാ..പിന്തിരിയുന്നതില്‍ എന്ത് കാര്യം ? അപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അല്ലെ വിജയിക്കൂ ?

നന്ദി..കൊമ്പന്‍...എല്ലാം മനസ്സിലായി !

നന്ദി..സങ്കല്‍പ്പങ്ങള്‍..

നന്ദി..ദുബായിക്കാരാ...അമ്മാവന്റെ മക്കള്‍ പോലും നല്ല സാധനം അല്ലെങ്കില്‍ കമന്റാത്ത കാലമാ ! പിന്നെയാ മെയില്‍ !

നന്ദി..അജിത്‌ ഭായ്..

നന്ദി..പ്രദീപ്‌..വീണ്ടും വരിക..കഥകള്‍ ഉണ്ടാവും...പക്ഷെ അത്ര നല്ല കഥകള്‍ പ്രതീക്ഷിക്കരുത്! ഇതൊക്കെ ഉണ്ടായി പോകുന്നതല്ലേ !

നന്ദി..വെള്ളരി പ്രാവ്..ഈ ആദ്യ വരവിനു..അഭിപ്രായത്തിനു..

നന്ദി..രമേശ്‌ജി

നന്ദി..സോണി..ഈ വീണ്ടും ഉള്ള വരവിനു !

റോസാപ്പൂക്കള്‍ said...

ആ പരിപ്പുവട ബ്ലോഗില്‍ അങ്ങു നിര്‍ത്തിയാല്‍ മതിയായിരുന്നു.വിശദീകരണത്തിന്റെ ഒരു ആവശ്യവും ഇല്ല. മൊയ്ദീന്‍ പറഞ്ഞപോലെ ഒരു ബ്ലോഗു കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നു തന്നെ എഴുതണം,എന്തുകൊണ്ട് അതു മോശമായി എന്നു എഴുത്തുകാരനെ മനസ്സിലാക്കി കൊടുക്കുകയും വേണം.അല്ലെങ്കില്‍ ബ്ലോഗര്‍ എന്റെതു മഹാ സംഭവം എന്ന മൂഡസ്വര്‍ഗത്തില്‍ ജീവിക്കും

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..റോസാപൂക്കള്‍ .വിശദീകരണത്തിന്റെ ആവശ്യം ഇല്ല എന്നത് ശരിതന്നെ. പക്ഷെ പോസ്റ്റിനു പരോക്ഷമായി ഒരു മറുപടി നൌഷാദ് ഭായിയുടെ കണ്ണൂരാന്‍ പോസ്റ്റില്‍ കണ്ടു...അതുകൊണ്ട് മാത്രം എഴുതിയതാ..

കുറെ പേര്‍ എന്റെ ഭാഗം ശരി എന്ന് പറഞ്ഞല്ലോ...സന്തോഷം !

Muralee Mukundan , ബിലാത്തിപട്ടണം said...

“കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ?“

ഇതെന്നെ..അത്...!

Unknown said...

ഭായ് , എനിക്കൊന്നെ പറയാനുള്ളൂ കവിതകളുടെ കമ്മേന്ടു ബോക്സ്‌ പൂട്ടരുത് കാരണം എന്നെ പോലുള്ള മണ്ടന്മാര് പലരും കവിതകളുടെ അര്‍ഥം മനസ്സിലാക്കുന്നത്‌
കമ്മെന്ടു വായിച്ചിട്ടാണ്.കമ്മേന്ടു വായിക്കുമ്പോഴാണ് പലതും കത്തുന്നത് . അപ്പൊ ചിലര് പറയും അങ്ങിനെ മനസ്സിലാവാത്തവന്‍മാരൊന്നും എന്റെ
കവിത വായിക്കണ്ട എന്ന് ..ഏയ്‌ അങ്ങിനെ പറയരുത് ഞങ്ങളും ഒന്ന് വായിച്ചു മനസ്സിലാക്കിക്കോട്ടേ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മുരളീ ഭായ്

നന്ദി..ആഫ്രിക്കന്‍ മല്ലു ( ഇതൊക്കെ ഇങ്ങനെ തുറന്നു പറയാവോ ഭായി ..ഹി ഹി )

- സോണി - said...

ആഫ്രിക്കന്‍ മല്ലു പറഞ്ഞതാ അതിന്റെയൊരു ശരി. എഴുതിയവര്‍ കണ്ടതും, ചിലപ്പോള്‍ മനസ്സില്‍ പോലും വിചാരിക്കാത്തതുമൊക്കെ പലരും വ്യാഖ്യാനിച്ചു തരും. നാലുവരി കവിതയ്ക്ക് രണ്ടരപ്പുറം ആസ്വാദനം കാണുമ്പോള്‍ അന്തംവിട്ടുനില്‍ക്കാറുണ്ട് ചിലപ്പോള്‍. ഇവരൊക്കെ (നിരൂപകര്‍) ബ്ലോഗില്‍ കിടന്നുനശിച്ചുപോകുന്നല്ലോ എന്നോര്‍ത്ത് വേദനിക്കാറുണ്ട്.

msntekurippukal said...

pOtte chEttaa saaramilla pothujanam palavidham ennalle! kshamiCukaLa