Jul 19, 2011

ഒരു (സ്ഥിരം മദ്യപാനിയുടെ) അയല്‍വാസിയുടെ ആശങ്കകള്‍


പഴയ സുഹൃത്തുക്കളുടെ ഒരു ചേരലിന് വേണ്ടി ആയിരുന്നു കൊച്ചിയില്‍ ഒരു മുറി എടുത്തു കൂടിയത്.എല്ലാവരും വന്നിട്ട് "സാധനം" വാങ്ങാം എന്ന് കരുതി....ബ്രാന്‍ഡ് അറിയണമല്ലോ ! എല്ലാവരും വന്നപ്പോഴല്ലേ അറിഞ്ഞത് സീസറിനുള്ളത്* സീസറിനു തന്നെ ആണെന്ന്!മണി എട്ടു.ഇനി ബീവരെജസില്‍ പോയി ക്യു ഒക്കെ നിന്ന് സാധനം വാങ്ങാന്‍ സമയം ഇല്ല എന്നോര്‍ത്ത് റൂം ബോയിയോടു ചോദിച്ചു, ഒരു രാജാവിനെ* കൊണ്ട് തരുമോ എന്ന്. രാജാവ് പോയിട്ട് ഒരു തേനീച്ച* പോലും ഇല്ല എന്നും ,ഇവിടെ നിക്കുന്നവര്‍ പുറത്തു പോയി സാധനം വാങ്ങി കൊടുക്കാത്ത ഡീസന്റ് പാര്‍ട്ടിക്കാരും ആണെന്ന് ആ സാര്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നു.ഇന്നത്തെ കാലത്തും ഇതേ പോലെ ഉള്ള ആള്‍ക്കാരോ!പക്ഷെ ഒരു ഉപകാരം ചെയ്തു..ഷിപ്‌യാര്‍ഡിനടുത്ത് എവിടെയോ തറവാട് ഉണ്ട് എന്നുള്ള ഒരു വിക്കി ലീക്സ് !

ഷിപ്‌യാര്‍ഡു എങ്കില്‍ അത്,എന്നും പറഞ്ഞു എല്ലാവരും കൂടി വെച്ചടിച്ചു.( മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ് . എന്നാലും ).ഷിപ്‌യാര്‍ഡിന്റെ അടുത്ത് ചെന്നിട്ടെങ്ങും ആരും ക്യു നില്‍ക്കുന്നത് കണ്ടില്ല.ക്യു എവിടെ ഉണ്ടോ അവിടെ സാധനം കിട്ടും എന്നാണല്ലോ പണ്ട് ഭരതമുനി നാട്യ ശാസ്ത്രത്തിലൂടെ പറഞ്ഞത് . അപ്പോള്‍ അവിടുന്ന് ഒരു ചേട്ടന്‍ നടന്നു വരുന്നു.കണ്ടിട്ട് ഒരു കുടിയന്‍ ഷേപ്പ് ഉണ്ട് എന്ന് പ്രകാശന്‍ പറഞ്ഞു.ഊഹം തെറ്റിയില്ല..അങ്ങേരു കൃത്യം വഴി പറഞ്ഞു തന്നു. അടുത്ത വളവീന്നു ഉള്ളിലോട്ടെന്നു ! സ്ഥിരം പാര്‍ടി ആരിക്കും . വളവു വളഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.കുറച്ചു കൂടി ചെന്നപ്പോള്‍ മറ്റൊരാള്‍ ഒരു മരത്തില്‍ പിടിച്ചു നില്‍ക്കുന്നു ..തമിഴന്‍ ആണ്.. "തണ്ണി എവിടെ കിടയ്ക്കും "എന്ന ചോദ്യത്തിന് " ആ നില്‍ക്കുന്നത് ആലാണോ അരശാണോ" എന്ന മറു ചോദ്യം ആണ് ഉണ്ടായത്( പാവം വെള്ളം അടിച്ചു പാമ്പായപ്പോള്‍ ഷേപ്പ് മാറി തമിഴന്‍ ലുക്ക്‌ ആയി പോയതാണ് എന്ന് അപ്പോഴാ മനസ്സിലായെ ) "ആല്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "നിനക്കൊക്കെ ആലും അരശും കണ്ടാല്‍ തിരിച്ചറിയില്ലേ" എന്ന് വീണ്ടും അങ്ങേരു.(ഇവിടൊക്കെ എങ്ങനാ അന്താക്ഷരി കളിച്ചാലേ വഴി പറഞ്ഞു കൊടുക്കുക ഉള്ളോ എന്ന് കറിയാപ്പി)"അപ്പൊ അരശാല്ലേ" എന്ന് പ്രകാശന്‍.തമിഴന്‍ ലുക്ക്കാരന്‍ പറഞ്ഞു" അല്ല ആല് തന്നെ".എന്നിട്ട് പറഞ്ഞു "അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ മതി എന്ന്." കടയില്‍ ചെന്നപോള്‍ ക്യുവില്‍ ഒരു മുപ്പതു പേര് വരും .അച്ചടക്കത്തോടെ എല്ലാവരും. മുന്നില്‍ നിന്ന ചേട്ടന്‍ പറഞ്ഞു..."ഇവിടെ എല്ലാവരും ഭയങ്കര ഡീസന്‍റ്റ് ആണ് കേട്ട. കലിപ്പായാല്‍ കടയടക്കും..പിന്നെ നുമ്മ എങ്ങനെ രണ്ടെണ്ണം അടിക്കും.നിങ്ങ പറ".ഞാന്‍ "ശരി " എന്ന് മാത്രം പറഞ്ഞു. അപ്പൊ അതാണ്‌ സീക്രട്ട്!ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്ന പയ്യന്മാര്‍ക്ക് പതിനാറോ പതിനേഴോ വരും. ജെട്ടി ഇട്ടിട്ടുണ്ട് എന്നറിയിക്കാന്‍ ആണെന്ന് തോന്നുന്നു രണ്ടു പേരും അതിന്റെ പേര് വലുതായിട്ട് എഴുതിയേക്കുന്നത് കാണിച്ചു നില്‍ക്കുന്നു. ഇതിലും ഭേദം പട്ടിയുടെ കഴുത്തേല്‍ കേട്ടുന്നപോലെ കെട്ടുന്നപോലെ എലാസ്ടിക് മാത്രം കെട്ടുന്നതായിരുന്നു നല്ലത് എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു.



സാധനം വാങ്ങി തിരിച്ചു മുറിയില്‍ വന്നു .രാജാവ് പെട്ടെന്ന് തീര്‍ന്നു. വീണ്ടും ഒരെണ്ണം വാങ്ങാം എന്ന് കരുതി ചെന്നപ്പോള്‍ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ ക്യുവില്‍." ഇന്ന് വാങ്ങിച്ചു അടിച്ചതുപോലെ തന്നെ" എന്ന് തിരോന്തോരംകാരന്‍ അവിനാഷ് പിറുപിറുത്തു. സാധനം കിട്ടാത്ത വിഷമത്തില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും, "നിനക്കൊക്കെ വല്ല പാലും വാങ്ങി കുടിക്കാന്‍ മേലെടാ" എന്ന് ഉറക്കെ പറഞ്ഞിട്ട് വിട്ടു പോന്നതും മാത്രം ഓര്‍മ്മയുണ്ട്. സാന്ട്രോയുടെ പിന്നില്‍ ഒരു കല്ല്‌ വന്നു വീണ ഒച്ച വണ്ടിയുടെ ഓണര്‍ കറിയാപ്പികേള്‍ക്കാതെ ഇരിക്കാന്‍ പ്രകാശന്‍ ഒന്ന് ഉറക്കെ കൂവി ! ഇന്‍ഡികേറ്ററിനൊക്കെ എന്താ ഇപ്പൊ വില !



അടുത്ത സംഭവം മൂന്നാറില്‍ നിന്നും വരുന്ന വഴി ആയിരുന്നു .സാറന്മാര്‍ കൈ കാണിച്ചു. ഊതിപ്പിച്ചാല്‍ " കോലക്കുഴല്‍ വിളി കേട്ടോ.. സാറേ" എന്ന പാട്ട് മുഴുവന്‍ പാടുന്ന അവസ്ഥയില്‍ ആയിരുന്നു എല്ലാരും. ഏമാന്‍ പറഞ്ഞു "ഊതെടാ"..ഊതി...കോലക്കുഴല്‍ നാദം കേട്ടു. എമാന് സമാധാനം ആയി. നേരെ സ്റെഷനിലേക്ക്. കേസ് ചാര്‍ജു ചെയ്യുമ്പോ മുട്ടന്‍ കുറ്റം എഴുതാതെ ഇരിക്കാന്‍ ഹേഡിനു ഒരു മുന്നൂറു വേണം എന്ന് പാറാവുകാരന്റെ ഉപദേശം. അല്ലെങ്കില്‍ മദ്യപിച്ചു മദോന്‍മത്തരായി മദിരാശിയും ( ചെന്നൈ അല്ല ) ആയി ജനങ്ങളുടെ ജീവന് മനപൂര്‍വ്വം ആപത്തു സംഭവിക്കും വിധം അപകടകരമായും, അലക്ഷ്യമായും, വണ്ടി ഓടിച്ചതിന് തൂക്കിക്കൊല വരെ കിട്ടാവുന്ന ചാര്‍ജു ഒക്കെ എഴുതി പിടിപ്പിക്കും എന്ന് പറഞ്ഞപോ മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ എന്ന് ഓര്‍ത്തു . ഇനി മൂന്നാറില്‍ അഞ്ഞൂറ് രൂപ നോട്ടു നിരോധിച്ചിട്ടുണ്ടോ ആവോ. മുന്നൂറിന്റെ ശക്തിയില്‍ തല്ക്കാലം ഇറങ്ങി, പിഴ രണ്ടാഴ്ച കഴിഞ്ഞു മൊബൈലില്‍ വിളിച്ചു പറയാം എന്ന് ഏമാന്‍. രണ്ടാഴ്ച കഴിഞ്ഞു വീട്ടുകാരുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു വിളി. സ്റ്റെഷനീന്നാ .രണ്ടായിരം ആണ് പിഴ .നാളെ കാശു പിരിക്കാന്‍ ആളു കൊച്ചിയില്‍ എത്തും. വന്നേക്കണം എന്ന്. എപ്പ വന്നു എന്ന് ചോദിച്ചാ മതി. നാളെ കാണാം എന്ന് പറഞ്ഞു കൂട്ടുകാരനോട് പറയുന്നമാതിരി ചിരിച്ചു .ഏമാന്‍ ഫോണ്‍ വെച്ച് എന്ന് ഉറപ്പായതിനു ശേഷം നിന്നെ എത്ര നാളായി കണ്ടിട്ടെടാ എന്ന് കൂടി ഒരു കാച്ചു കാച്ചി...വീട്ടുകാര്‍ അറിയരുതല്ലോ രണ്ടു ലാര്‍ജു വിട്ട വകയില്‍ രൂപാ രണ്ടായിരത്തി മുന്നൂറു പോയ കഥ.



മൂന്നാമത്തെ കഥയിലെ നായകന്‍ നാട്ടുകാരന്‍ തന്നെ. രാത്രി എട്ടുമണിക്ക് ഏകദേശം ഒരു ഫുള്ളിന്റെ മുക്കാല്‍ കയറ്റി നല്ലൊരു മുറുക്കും മുറുക്കി പോകവേ ആയിരുന്നു ഏമാന്മാര്‍ കൈ കാണിച്ചത്. "മുറുക്കാന്‍ തുപ്പെടാ @#$% മോനെ ആദ്യം" എന്ന് പറഞ്ഞപോള്‍ തന്നെ കെട്ടു മുഴുവന്‍ വിട്ടു. തുപ്പി...ഊതി. കോലക്കുഴല്‍ വിളി നാദം കേട്ടു. ഉടനെ അറിയാവുന്ന പോലീസുകാരെ എല്ലാം മൊബൈലില്‍ കറക്കി. കഷ്ട്ടകാലത്തിനു ആരും ഫോണ്‍ എടുത്തില്ല...ഇനി എടുത്താല്‍ തന്നെ ഏമാന്‍ വിടത്തില്ല എന്ന് ഏമാന്റെ ഡ്രൈവര്‍ പറഞ്ഞു..ഇന്ന് ആരെയും കിട്ടിയില്ലത്രേ..നേരെ ജീപ്പിലേക്കു. ബ്ലഡ് എടുക്കാന്‍ ജില്ല ആശുപത്രിയില്‍ ചെന്നപോള്‍ ഡോക്ടര്‍ ചോദിച്ചു " സത്യത്തില്‍ അടിച്ചിട്ടുണ്ടോ " നായകന്‍ പറയുന്നു, "ഒരു ഫുള്‍ മുഴുവനായി അടിച്ചിട്ടില്ല, അതോണ്ട് ബ്ലഡ് എടുത്തു ഡോക്ടര്‍ വിഷമിക്കണ്ട, കുറുപ്പടി തന്നേക്ക്‌ എന്ന് " കുറുപ്പടി കിട്ടി, നായകന്‍ സ്ലോ മോഷനില്‍ സ്റ്റെഷനിലേക്ക്. പിന്നെ രണ്ടു ജാമ്യക്കാരുടെ അകമ്പടിയോടെ വീട്ടിലേക്കു.പിഴ എത്രയാണ് എന്നറിയാന്‍ ഇനി രണ്ടു മാസം കാക്കണം.ഇനി കോടതി വിളിക്കും .സമന്‍സ് വന്നാലായി...സമന്‍സ് മുക്കി വാറണ്ട് ആക്കുന്ന കലാപരിപാടി ഉണ്ടെങ്കില്‍ അവിടെയും നേര്ച്ച...മിനിമം അഞ്ഞൂറ്...



ഇനി നാലാമത്തെ സംഭവം. സുഹൃത്തിനെ കാണാന്‍ വേണ്ടി പോലീസ് ക്യാമ്പില്‍ ചെന്നതായിരുന്നു ഞാന്‍. ആളുടെ പേര് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു സാറ് "മാട്ടായില്‍"*ണ് എന്ന് .അതെവിടാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ഒന്ന് ക്രുരമായി നോക്കി. ഇനി ഇയാളെങ്ങാനും ആണോ ഈ സിനിമേലൊക്കെ പറയുന്ന ഇടിയന്‍ കുട്ടന്‍പിള്ള എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ എന്നെ വയര്‍ലസ് റൂമിന്റെ വെളിയില്‍ കൊണ്ട് നിര്‍ത്തി.അവിടെ കണ്ട പോലീസുകാരനോട്‌ "ഈ മാട്ടാ എന്നാല്‍ എന്താ "എന്ന് ചോദിച്ചു .അയാള്‍ക്ക്‌ പിന്നെ മീശ ഇല്ലാത്ത കൊണ്ട് എനിക്ക് ചോദിക്കാന്‍ പേടി ഇല്ലാരുന്നു. പുതിയ റിക്രുട്ട് ആയ കൊണ്ടാരിക്കും മീശ ഇല്ലാതെ എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു,"ഈ മാട്ടാ മാട്ടാ എന്ന് പറഞ്ഞാല്‍...ജില്ലയിലെ എല്ലാ ഏമാന്മാരും വയര്‍ലസ്സിലൂടെ വല്യ ഏമാന്റെ തെറി കേള്‍ക്കുന്ന ഒരു പരിപാടി ആണെന്ന്. ഞാന്‍ പയ്യെ ഒരു ജനല്‍ തുറന്നു നോക്കി. അപ്പോള്‍ എന്റെ സുഹൃത്ത്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഭാഗം ആരുന്നു. ഇന്നലെ എത്ര പെറ്റി കേസ്? അഞ്ചു സാര്‍ ..എത്ര ഹെല്‍മട്റ്റ്.. എട്ടു സാര്‍ ..എത്ര ഡ്രങ്കന്‍ ഡ്രൈവ് ? രണ്ടു സാര്‍...രണ്ടോ...തന്റെ കീഴെ എത്ര ബാറാടോ ? നാല്...അപ്പൊ അവിടെല്ലാം കൂടി ആകെ രണ്ടു പേരാണോ ഇന്നലെ വെള്ളം അടിച്ചിട്ട് വണ്ടി ഓടിച്ചത്....താനൊക്കെ എന്തോന്നിനാടോ തൊപ്പി വെച്ചോണ്ട് നടക്കുന്നെ...ബാക്കി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല..ആളു തികയാത്തതിനു ഇനി എന്നെ കൂടി പിടിക്കുമോ.വണ്ടി ഓടിക്കുന്നില്ല എന്നല്ലേ ഉള്ളു... കഷ്ട്ടകാലത്ത് പാലും വെള്ളം കുടിച്ചാലും അത് കോലക്കുഴല്‍ വിളി ആകുന്ന കാലമാണല്ലോ !




മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ? കുട്ടികള്‍ പോലും മദ്യപിക്കും എന്നൊക്കെ പത്രക്കാര്‍ എഴുതി വിടുകല്ലേ. ബാറിന്റെ വളവിനു അപ്പുറത്ത് പെറ്റു കിടക്കുവല്ലേ വണ്ടി പിടിക്കാന്‍? പോലീസ് കിടക്കുന്നത് അറിഞ്ഞു നേരത്തെ വിവരം തരുന്ന ഏതോ സോഫ്റ്റ്‌വെയര്‍ അമേരിക്കയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു. ഇനി അത് വരാതെ എങ്ങനെ സമാധാനമായി മദ്യപാനികള്‍ ജീവിക്കും?

ആശങ്കകളോടെ ,
ഒരു ( സ്ഥിരം മദ്യപാനിയുടെ) അയല്‍വാസി.



NB:പാലും വെള്ളം മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കായി തര്‍ജമ...>>>രാജാവ് / സീസര്‍ ( സീസര്‍ ബ്രാണ്ടി )
തേനീച്ച..(ഹണീ ബീ ബ്രാണ്ടി )<<<

>>>മാട്ടാ..ഒരു സാങ്കല്പിക പേര്...സത്യമായിട്ടും<<<


40 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

സത്യമായിട്ടും ഞാന്‍ ഒരു "സ്ഥിരം" മദ്യപ്യാനി അല്ല ! നാട്ടില്‍ പോയപ്പോള്‍ കണ്ട ചില കാഴ്ചകള്‍ ഒരു പോസ്റ്റ്‌ രൂപത്തില്‍ അവതരിപ്പിച്ചു എന്ന് മാത്രം..

Unknown said...

athe athe... oru photoyiil raajavinde koode nilkkunna padam kandappol thonni...

ponmalakkaran | പൊന്മളക്കാരന്‍ said...

ഇതൊക്കെ വെറും " വില്ലേജ്" പരിപാടികൾ
താലൂക്കും, ജില്ലയും, സംസ്ഥാനവുമെല്ലാം കിടക്കുന്നല്ലേ ഉള്ളൂ... ഭയപ്പെടണ്ട അങ്ങെത്തിക്കൊള്ളും താമസമില്ലാതെ....

http://aakerela.blogspot.com/ (മദ്യപാനത്തെ കുറിച്ചുള്ളതാണ്)

- സോണി - said...

പോലീസുകാര്‍ക്കുള്ള സ്ഥിരം പറ്റുപടി കൊടുക്കാത്ത ബാറുകളുടെ സൈഡ് വളവുകളിലാണ് രാത്രി ഊത്തുകുഴലുമായി ചേട്ടന്മാര്‍ നില്‍ക്കുന്നതെന്നാണ് കേട്ടിട്ടുള്ളത്. വനിതാപോലീസിന്റെ സേവനം തീരെ ആവശ്യമില്ലാത്ത അപൂര്‍വം ഇടങ്ങളിലൊന്ന്.

- സോണി - said...

പിന്നെ ഗ്രാമീണാ, ഈ സ്ഥിരം "മദ്യപ്യാനി" എന്നുവച്ചാല്‍ എന്താ? ദിവസവും മൂന്നുനേരം വീശുന്ന ആളെന്നാണോ?

Unknown said...

അനുഭവത്തിന്റെ വെളിച്ചത്തിൽ ആണെങ്കിലും അല്ലെങ്കിലും, കേരളത്തിലെ പാവപ്പെട്ട മദ്യപാനികളുടെ മനോവിഷമങ്ങൾ നന്നായി ത്തന്നെ അവതരിപ്പിച്ചിരിക്കുന്നു...

സീത* said...

ഞാനിവിടെ വന്നാരുന്നൊ...അയ്യോ...സോറി..അതു വഴി വന്നപ്പോ വെറുതേ കേറിയതാ...പോയി..ട്ടാ

ചന്തു നായർ said...

മദ്യം.........വിഷമാണ് ...... വിഷമമാണ്.....വില്ലേജ്മാന്റെ അവതരണം “ക്ഷ” പിടിച്ചൂ....കേട്ടോ...

SHANAVAS said...

അറിയാതെ ഓടിക്കയറിയതു ബാറിലേക്ക് ആണെന്ന് തോന്നി..ഈ വിഷയത്തില്‍ വിവരം ഇല്ലാത്തത് കൊണ്ട് ഞാന്‍ ഓടി ഇറങ്ങി...പോസ്റ്റ്‌ രസകരം..

kaitharan said...

വിഷയം മദ്യം ആവുമ്പോള്‍ എന്തായാലും നമ്മട ഒരു കമന്റ്‌ ഇടാതെ പറ്റില്ലല്ലോ.. സംഭവം കലക്കി, നര്‍മം കൂടുന്നുണ്ട്.. അതാണ്‌ വേണ്ടതും. കോലക്കുഴല്‍ വിളി ഉഗ്രന്‍ .... കൂടുതല്‍ മദ്യപാന കഥകള്‍ പ്രതീക്ഷിച്ചുകൊണ്ട് ... മറ്റൊരു അയല്‍വാസി

മൃണാള്‍ ദാസ്‌ വെങ്ങലാട്ട് said...

അല്ലെങ്കിലും, കള്ളു കുടിയന്മാര്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ...

ഋതുസഞ്ജന said...

ഞാൻ വന്നിട്ടൂല്ലാ ഒന്നും കണ്ടിട്ടൂല്ലാ

ഇ.എ.സജിം തട്ടത്തുമല said...

അപ്പോൾ ഏമാന്മാർ എല്ലായിടത്തും ഒരേ മൊറതന്നെ അല്ലേ?

Hashiq said...

" കള്ളുകുടിയന്‍മാര്‍ക്കെന്താ ഈ ബ്ലോഗിലൊക്കെ കാര്യം? " ചില നമ്പറുകള്‍ ചിരിപ്പിച്ചു.

Njanentelokam said...

അല്ല ഗ്രാമീണാ,
ഇത് മദ്യപാനികളുടെ വിഷമം പറയാന്‍ വേണ്ടിയാണോ അതോ ഇത്രയും മദ്യപാനികള്‍ ഉണ്ടായിട്ടും കേസ്‌ കിട്ടാത്ത പോലീസുകാരന്റെ വിഷമം പറയാനാണോ ഇത് എഴുതിയത്?
പിന്നെ fevi quick ന്റെ പരസ്യം കണ്ടിട്ടില്ലേ?indicator പൊട്ടിയാല്‍ വെറും അഞ്ചു രൂപ മാത്രം ചെലവ്‌.
നിങ്ങളുടെ ആശങ്ക കണ്ടിട്ട് അയല്‍വാസി എഴുതിയത് നിങ്ങള്‍ എടുത്തു പോസ്റ്റ്‌ ചെയ്തെന്നെ ആര്‍ക്കും തോന്നൂ ........
Disclaimer:സത്യമായിട്ടും ഞാന്‍ നിങ്ങളെ മദ്യപാനി എന്ന് വിളിച്ചിട്ടില്ല.അങ്ങിനെ തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമാണ്.......

Arjun Bhaskaran said...

ഹ ഹ വില്ലെജേട്ടാ.. ഇതില്‍ ചില അനുഭവങ്ങള്‍ നമുക്കും ഉണ്ടായിട്ടുണ്ടെ..എന്തായാലും അതൊരു പോസ്റ്റ്‌ ആയി ഇടാം. ഇതിനു മുന്‍പ്‌ എന്റെ ബ്ലോഗില്‍ ഞാനും ഒരു സങ്കട കുറിപ്പ് ഇട്ടിരുന്നു. വായിചിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇതാണ് ലിങ്ക് കേട്ടോ. http://arjunstories.blogspot.com/2010/12/blog-post_09.html പേര് കുടിയന്‍ @ ബിവേരെജ്‌. സമയം കിടുമ്പോ ഒന്ന് വായിച്ചു അഭിപ്രായം എഴുതണേ. ഇഷ്ട്ടപെട്ടാല്‍ മാത്രം.

കൊമ്പന്‍ said...

ഒന്ന് മദ്ദ്യപിക്കാന്‍ ഉള്ള ഭുദ്ധിമുട്ടു എന്തൊക്ക്യാ

ഇത് കൊണ്ടോക്കെയാ ഞാന്‍ മദ്ദ്യം കൈകൊണ്ടു സ്പര്ഷിക്കാത്തത്
പോസ്റ്റ് കിടിലന്‍

Maya V said...

ആ വെള്ള ഷര്‍ട്ടും ചുവന്ന ടയ്യുമിട്ടു ചിരിചോണ്ടിരിയ്ക്കുന്ന പടം കണ്ടാല്‍ മദ്യപാനിയുടെ അയല്‍വാസിയാനെന്നു പോലും തോന്നില്ല കേട്ടോ.

ഒരു ദുബായിക്കാരന്‍ said...

"മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ?" പാവം അയല്‍വാസി.!!! എന്തായാലും ആശങ്കകള്‍ രസിപ്പിച്ചു..

ഷാജു അത്താണിക്കല്‍ said...

അടിക്കാത്തവന്‍

ajith said...

ച്ഛായ്...മദ്യം...മ്ലേച്ഛം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..വിനു..ഈ ആദ്യ അഭിപ്രായത്തിനു ( ഫോട്ടോയിലെ സീസറിനെ കണ്ടു പിടിച്ചു അല്ലെ..കള്ളന്‍ )

നന്ദി..ജയചന്ദ്രന്‍ ചേട്ടാ...പോന്മാലക്കാര..

നന്ദി..സോണി..മദ്യപാനി എന്നാല്‍ ദിവസം മൂന്നു നേരം എന്നല്ല...ഒരു നേരം മൂന്നു എണ്ണം വീശുന്ന...ഹഹ

നന്ദി..ഷിബു..
നന്ദി..സീത..

നന്ദി..ചന്തുവേട്ട..വിഷമമാണ്..പ്രതേകിച്ചും ഇവിടെ...അഞ്ചാറുമാസം ക്ഷമിച്ചു നില്‍ക്കുന്ന പാട് നമ്മള്‍ക്കെ അറിയൂ..ഹഹ

നന്ദി..ഷാനവാസ് ഭായ്..

നന്ദി..കൈതാരന്‍...ഈ കോലക്കുഴല്‍ വിളി കേട്ട് വീടിലേക്ക്‌ വണ്ടി ഓടിച്ചു കൊണ്ടുപോകാന്‍ പേടി ഉള്ളവരെ സഹായിക്കാന്‍ ആയി കൊച്ചിയില്‍ ഇപ്പൊ സിറ്റി ഡ്രൈവേര്‍സ് എന്നാ സ്ഥാപനം ഉണ്ട്...ഇരുനൂറു രൂപ കൊടുത്താല്‍ ഒരു ഡ്രൈവര്‍ വന്നു സ്വന്തം വണ്ടി ഓടിച്ചു വീട്ടിലാക്കി തിരിച്ചു പോകും..ഓരോരോ ബിസിനസ് ആശയങ്ങള്‍.

നന്ദി..മൃണാള്‍..ഈ ഐക്യ ദാര്ടിയത്തിനു !

നന്ദി..ഋതു സഞ്ജന..

നന്ദി..സജീം..എല്ലായിടത്തും ഇത് തന്നെ..എങ്ങനെ സമാധാനമായി...ഹി ഹി

നന്ദി..ഹാഷിക്..

നന്ദി..ഞാന്‍ ..ഞാന്‍ ഒരു "സ്ഥിരം മദ്യപ്യാനി അല്ലെ അല്ല "

നന്ദി..മാഡ്..പോസ്റ്റ്‌ വായിച്ചു..കമന്ടുകേം ചെയ്തു കേട്ടോ...വീണ്ടും വരാം.

നന്ദി..കൊമ്പന്‍സ്...ശീലമാകുമ്പോള്‍ മാറിക്കോളും എന്നെ എനിക്ക് പറയാനുള്ളൂ..ഹ ഹ

നന്ദി..മ്യായാവി..ആ പടം ഫോട്ടോ ഷോപ്പിന്റെ ഒരു അസാമാന്യ കഴിവാണ് എന്ന് എന്നെ ബ്ലോഗ്‌ മീറ്റില്‍ കണ്ടവര്‍ ഒക്കെ പറഞ്ഞു !

നന്ദി..ദുബായിക്കാര..
നന്ദി..ഷാജു

കൊമ്പന്‍ said...

നന്ദി വേണ്ട ഒരു പെഗ്ഗ് തരുമോ? @ villege maan

രമേശ്‌ അരൂര്‍ said...

കള്ള് (എന്നെ നോക്കണ്ട എല്ലാം കള്ള് തന്നെ )കുടിക്കുന്നത് തെറ്റാണ് എന്ന് നന്നായി അറിയാം ,പക്ഷെ ഷാപ്പിലേയും ബാറിലെയും തൊഴിലാളികള്‍ ,അവരുടെ കുടുംബങ്ങള്‍ ,കുപ്പി ക്കടക്കാര്‍ ,വാറ്റുകാര്‍ ,അച്ചാറുകാര്‍ ,,ഇവരുടെയൊക്കെ സങ്കടവും അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലും ആകുമ്പോള്‍ എങ്ങനെ കുടിക്കാതിരിക്കും ?
--ഒരിടത്ത് കണ്ട കുറിപ്പാണിത് ,,ശരിയല്ലേ ..കുടിയന്മാര്‍ക്കെ ലോകത്തിന്റെ ദുഃഖം ഉള്‍ക്കൊള്ളാന്‍ കഴിയൂ ..:)

Lipi Ranju said...

"മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ " അതുകൊണ്ട് ഒന്നും ആവില്ലെന്ന് വഴിയെ മനസ്സിലായില്ലേ.. :D

സുന്ദരവിഡ്ഢി said...

ENIKKU THONNUNNU IYALUDE AYAL VAASIKALA IVIDE POST CHEYTHEVERELLAVRUM...... HAYALVAASEEEEEEEEEEEEEE

സങ്കൽ‌പ്പങ്ങൾ said...

കൊട്ട് കൊളേണ്ടിടത്ത് കൊള്ളുമോ ആവോ....?

ശങ്കരനാരായണന്‍ മലപ്പുറം said...

""മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ്"" തെറ്റാണ് ഈ അഭിപായം. മദ്യപാനം അല്പന്മാരുടെ പുളിച്ചത്തരമാണ്.

വി കെ ബാലകൃഷ്ണന്‍ said...

മദ്യം വിഷമാണ് !

ചെറുത്* said...

ഇന്ന് വായിച്ചൊരു എസ് എം എസ് ഇടണം എന്ന് ഉറപ്പിച്ചിട്ടാണ് അഭിപ്രായങ്ങളിലേക്ക് കടന്നത്. അപ്പോ, ദോണ്ടെ അരൂരുന്നുള്ള ആ കര്‍ത്ത കണ്ണട വെച്ച ചേട്ടന്‍ അതിവിടെ ഇട്ടേച്ചും പോയിരിക്കണു. അവരെയൊക്കെ കണ്ണീരുകുടിപ്പിച്ച് എന്ത് നേടാനാണ് എന്നൊരു ചോദ്യവും ഉണ്ട് അവസാനം. സത്യത്തില്‍ ആ മെസ്സേജ് കണ്ടപ്പൊ “അങ്ങനെയെങ്കിലും അവരുടെ കഷ്ടപാടുകളില്‍ ഒരു കൈതാങ്ങാവാന്‍“ കഴിഞ്ഞിരുന്നെങ്കിലെന്ന് ഓര്‍ത്തുപോയി :പ്

A said...

വിഷയം കള്ളുകുടിയാണെങ്കിലും ഇതൊരു കുഴഞ്ഞ പോസ്റ്റ് ആയില്ല. തന്നെയുമല്ല ചിരിപ്പിക്കുകയും ചെയ്തു.

ദൃശ്യ- INTIMATE STRANGER said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ തന്നെ മനസ്സിലായി മദ്യം കണ്ടിട്ട് കൂടെ ഇല്ലാത്ത ആളാണെന്നു..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..അജിത്‌ ഭായ്..

നന്ദി..കൊമ്പന്‍ ...വീണ്ടും ഉള്ള ഈ വരവിനു ...പെഗ് ഇല്ല ..കുപ്പി ആയിട്ടാ സൗകര്യം !

നന്ദി..രമേഷ്ജി...പലപ്പോഴും തോനിയിട്ടുണ്ട് !

നന്ദി..ലിപി..മുന്നൂര്‍ കൊടുതില്ലാരുന്നേല്‍ കൊലപതകതെക്കാള്‍ വലിയ വകുപ്പ് എഴുതി ചേര്‍ക്കും...

നന്ദി..സുന്ദര വിഡ്ഢി..നമ്മുടെ അയല്‍ക്കാരോക്കെ ഡീസന്റാ ഭായ് !

നന്ദി..സങ്കല്പങ്ങള്‍..

നന്ദി..ശങ്കര്‍ജി..ആയിരിക്കാം !

നന്ദി..വി കെ. ബാലകൃഷ്ണന്‍

നന്ദി..ചെറുത്‌...അവര്‍ക്കും വേണ്ടേ ഒരു കൈ താങ്ങ് !

നന്ദി..സലാം ഭായ്..

നന്ദി..ഇന്ടിമെട്റ്റ് സ്ട്രെന്ജര്‍ ..ഇപ്പൊ കുപ്പിയുടെ പുറത്തുള്ള എഴുത്ത് തന്നെ കാണാന്‍ തന്നെ ബുദ്ധിമുട്ടാണ് ..കണ്ണിനൊരു മൂടല്‍ ! പ്രായമായി വരികയല്ലേ !

ശിഖണ്ഡി said...

ഞാന്‍ വിശ്വസിക്കില്ല.... കണ്ടാതന്നെ അറിയാം...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ആശങ്കകൾ...
ഈ കുടിയൊന്നുമില്ലെങ്കിൽ എത്രപേരുടെ കുടി മുട്ടിയേനെ

ശങ്കരനാരായണന്‍ മലപ്പുറം said...

കുടിയന്മാര്‍ പുളിച്ചികള്‍ മാത്രമല്ല മിസ്റ്റര്‍ വില്ലേജ്മാന്‍. കുടിയന്മാര്‍ (നമ്മുടെ നാട്ടിലെ കുടിയന്മാരുടെ കാര്യമാണ് പറയുന്നത്) സ്വാര്‍ത്ഥന്മാരുമാണ്. വീട്ടില്‍ അമ്മയും ഭാര്യയും മകളും സഹോദരിയുമൊക്കെയുള്ളപ്പോള്‍ അവര്‍ക്കൊന്നും സുഖം നല്‍കാതെ സ്വന്തം സുഖം മാത്രമാണ് ഈ അല്പന്മാര്‍ നോക്കുന്നത്. എന്താ ഈ പെണ്ണുങ്ങള്‍ക്കൊന്നും സുഖവും സംതൃപ്തിയും മാനസികോല്ലാസവുമൊന്നും കിട്ടേണ്ടേ? ഇവരെന്താ കടലാസ്സില്‍ നിന്നു വെട്ടിയവരോ? ഇവരോട് സ്‌നേഹമുള്ളവര്‍ എന്താണ്‌ ചെയ്യേണ്ടതെന്നോ? കുപ്പി വാങ്ങി വീട്ടില്‍ കൊണ്ടുപോയി അമ്മയ്ക്കും ഭാര്യക്കും മകള്‍ക്കും സഹോദരിക്കുമൊപ്പമിരുന്ന് കുടിച്ച് 'ആമിനാമിനാ വെച്ചോ വെച്ചോ ആമിനാമിനാ'എന്നോ മറ്റോ പാടി നൃത്തമാടി ഉല്ലസിക്കുകയാണ് വേണ്ടത്.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...ശിഖണ്ടി...ഈ ആദ്യവരവിനും അഭിപ്രായത്തിനും.
നന്ദി..മുരളീ ഭായ്.

നന്ദി..ശങ്കര്‍ജി..വീണ്ടും വന്നതിനു. ഇത്രയും ആയ സ്ഥിതിക്ക് മദ്യപാനത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് കൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ ഡ്രി ന്കിംഗ് എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന വളരെ അപൂര്‍വമായി നടത്തുന്ന കലാപരിപാടികലോടാണ് എനിക്ക് താല്പര്യം . .പിന്നെ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഈ കലാപരിപാടി നടത്താത്തത് കാരണം ( ഇവിടെ മദ്യം നിരോധിച്ചിരിക്കുന്നു, കട്ട് കുടിച്ചു പോലീസ് പിടിച്ചു ജീവിതം തുലക്കാന്‍ മനസ്സില്ല , മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ഒരു കുഴപ്പവും ഇല്ല ) നാട്ടില്‍ മാത്രമായി കാര്യങ്ങള്‍ ചുരുക്കി. പിന്നെ അടിച്ചു പാമ്പാകുക എന്നതിനോട് ഒട്ടും താല്‍പര്യവും ഇല്ല കാരണം, അങ്ങനെ ആയാല്‍ മദ്യപാനത്തില്‍ നിന്നും ചിലര്‍ക്കെങ്കിലും ഉണ്ടാവുന്ന ആ ഒരു " രസം" പോകും എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാം മറക്കാന്‍ എന്ന് പറഞ്ഞു കുടിക്കുന്നവരെയും, കിട്ടുന്ന പണത്തിനു മുഴുവനും പിന്നെ കടം വാങ്ങിയും കള്ളുകുടിച്ചു കുടുംബം നോക്കതവരെ പറ്റി എനിക്ക് വെറുപ്പാണ്. അഞ്ഞൂറ് രൂപയ്ക്കു ജോലി എടുത്തിട്ട് അമ്പത് രൂപ പോലും വീട്ടിലെത്താത്ത അവസ്ഥയില്‍ ആ കുടുംബനാതന്‍, ജീവിച്ചിരിക്കാന്‍ പോലും അര്‍ഹനല്ല എന്നാണു അഭിപ്രായം. ഒരു പരിധിയില്‍ കൂടുതല്‍ മദ്യപിച്ചവരോട് സംസാരിക്കാനും താല്പര്യം ഇല്ല. മദ്യം മനുഷ്യനെ കീഴ്പ്പെടുത്തുന്ന അവസ്ഥ വന്നാല്‍ കുഴപ്പമാകും എന്ന് ഞാന്‍ കരുതുന്നു.

മദ്യപാനത്തെ ന്യായീകരിക്കുകയല്ല ഈ പോസ്റ്റ്‌..ചില കാഴ്ചകള്‍ കണ്ടതും, കേട്ടതും മാത്രം ആണ്.

കേരളത്തില്‍ ഇന്നത്തെ ഒരു സാധാരണ കാഴ്ചയാണ് ബീവരെജസിലെ ക്യു. ഒരിക്കല്‍ അതില്‍ നില്‍ക്കാന്‍ ഭാഗ്യം ഉണ്ടായി. അതില്‍ നിന്നും ഈ പോസ്റ്റ്‌ ഉണ്ടായി എന്ന് മാത്രം.

കമന്റിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വില്ലേജ് മാന്‍, അടിപൊളി!!! അപ്പോള്‍ കോലക്കുഴല്‍ വിളി കേള്‍പ്പിക്കല്‍ സ്ഥിരം പരിപാടിയാണ് .അല്ലേ? :-)

Unknown said...

ചര്‍മം കണ്ടാല്‍ പറയുകയേ ഇല്ല ഇത്രേം വല്ല്യ തണ്ണിഅടിക്കരനാണെന്ന്.

ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോസ് ഒക്കെ ഫോട്ടോ ഷോപ്പ് ഉള്ളതുകോട് ഒരു പരുവത്തില്‍ ഇങ്ങനെ പോകുന്നു.

:-)

ആസാദ്‌ said...

ന്റെ പോന്നു വില്ലേജാ... ഇത് വെറും കുട്ട്യാളെ കളി... ഒരു കുഞ്ഞി പഞ്ചായത്തിലെ ഒരു കുഞ്ഞി വാര്‍ഡിലെ കളി.. ഇതൊന്നും അയ്യപ്പന്‍ കുട്ടിന്റെ മൂക്കിലോഴികകുന്ന അത്രേം വരില്ല.. സംഗതി കിടിലനായിരിക്കുന്നു...