Jun 9, 2011

നിസ്സഹായതയുടെ ചിരി.

നാട്ടില്‍ പോകുന്ന ദിവസം യാത്ര പറയാന്‍ വന്നതായിരുന്നു ഷംസു. അറിയാതെ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണം എന്ന് പറഞ്ഞപോള്‍ അയാളുടെ കണ്ണുകളില്‍ ഒരു നനവ്‌ ഞാന്‍ കണ്ടു.


പരിക്ഷീണന്‍ ആയിരുന്നു ഷംസു.നാട്ടില്‍ പോകുന്നതിന്റെ യാതൊരു സന്തോഷവും അയാളില്‍ കണ്ടില്ല. എന്നതെക്കുമായുള്ള ഒരു തിരിച്ചുപോക്ക് ആയതു കൊണ്ടാവാം എന്ന് ഞാന്‍ ഊഹിച്ചു..കുറച്ചു നാള്‍ കൂടി ഒക്കെ നിന്നിട്ട് പോയാല്‍ പോരെ ഷംസു ഭായ് എന്ന് ഞാന്‍ ചോദിച്ചു..ഇല്ല സാര്‍.ശരീരം അതിനു അനുവദിക്കുന്നില്ല..പതിനെട്ടു വര്‍ഷമായി ഇവിടെ അദ്ധ്വാനിക്കുന്നു.ആഴ്ചയില്‍ ഏഴു ദിവസം ജോലിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു മാസം അവധിയുമായുള്ള ഈ ജീവിതം മതിയായി . മകനെ ഇവിടെ എത്തിച്ചു..ഇനിവീട് അവന്‍ നോക്കട്ടെ..മറ്റൊരു മകന്‍ നാട്ടില്‍ .ഇനി ഭാര്യയുടെ ഒപ്പം സ്വസ്ഥം.അത് മതി.അല്പം പ്രഷര്‍, ഷുഗര്‍ ഒക്കെ ഉണ്ട്..ഇനി ഇവിടെ നിന്നാല്‍ അതൊക്കെ കൂടി ഇവിടെത്തന്നെ ചിലപ്പോ.ഷംസു നിര്‍ത്തി.


ഷംസു ഞങ്ങളുടെ ഓഫീസ് ബോയ്‌. ഷംസുവിനെ ഓഫീസ് ബോയ്‌ എന്ന് വിളിക്കാമോ എന്നറിയില്ല, കാരണം ഷംസുവിനു വയസ്സ് നാല്പത്തി ഒന്‍പത്..സാധാരണയായി ഗള്‍ഫില്‍ ഒരു ചൊല്ലുണ്ട്..ഓഫീസ് ബോയ്‌ ആയിരിക്കും മാനെജെരെക്കാള്‍ പവര്‍ഫുള്‍ ‍ എന്ന്..അത് ഏറെക്കുറെ ശരിയുമാണ്.ഷംസുവിനു എവിടെയും പ്രവേശനം ഉണ്ട്..ആരെക്കാളും വാസ്തയും ( പിടിപാട് ) ഓഫീസിലെ എല്ലാക്കാര്യങ്ങളും ഷംസുവിനു അറിയാം .അതും ആദ്യം തന്നെ.നമ്മള്‍ കോണ്‍ഫിടെന്ഷ്യല്‍ എന്ന് കരുതി സൂക്ഷിക്കുന്നത് പലതും ഉടന്‍ തന്നെ വാര്‍ത്ത ആകുന്നു..ഓഫീസില്‍ എല്ലാ കാര്യത്തിനും ഷംസു മുന്‍പന്തിയില്‍ ആയിരുന്നു.എന്ത് സഹായം ചോദിച്ചാലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ .ആരെ വേണമെങ്കിലും സഹായിക്കാന്‍ സന്നദ്ധത ഉള്ള ഒരാള്‍.



ഷംസു മകനെ നാട്ടില്‍ നിന്നും കൊണ്ടുവന്നു തന്‍റെ അസിസ്റ്റന്റ്‌ ആക്കിയപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ഡോക്റ്ററുടെ മകന്‍ ഡോക്ടര്‍ ആകുന്നപോലെ എന്ന് പറഞ്ഞു.മാനേജരുടെ അടുത്ത് ഇത്രയും അടുപ്പമുള്ള ഷംസു വിചാരിച്ചാല്‍ കുറെ കൂടെ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ പറ്റില്ലേ എന്നാ എന്റെ ചോദ്യത്തിനുത്തരമായി ഷംസു പറഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസം കൂടെ ഇല്ലാത്തവര്‍ക്ക് എന്ത് ജോലി എന്നായിരുന്നു.



എപ്പോഴും ചിരിക്കുന്ന ഒരു മുഖമായിരുന്നു ഷംസുവിനു.ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന അറബ് വംശജരുടെ മുന്നില്ലും ഷംസു ചിരിച്ചു നില്‍ക്കും.നിസ്സഹായതയുടെ ചിരി.ഷംസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം മനസ്സില്‍ വരുന്നത് ആ ചിരി ആണ്. പിന്നെ നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന ഏത്തക്ക വറുത്തത് സന്തോഷത്തോടെ വാങ്ങുന്ന ഷംസു.മാസാവസാനം കൊടുക്കാറുള്ള ഒരു ചെറിയ തുക വാങ്ങുമ്പോഴുള്ള ആ മുഖഭാവം . ഒരിക്കല്‍ മാത്രം ഷംസുവിനെ കണ്ണ് നിറഞ്ഞു കണ്ടു..അനാവശ്യമായി വഴക്കുണ്ടാക്കിയ സ്വന്തം നാട്ടുകാരന്റെ കാര്യം പറയുമ്പോള്‍.തന്‍റെ പ്രായം പോലും അയാള്‍ കണക്കില്‍ എടുത്തില്ലല്ലോ എന്നുള്ള വിഷമം. പോട്ടെ ഷംസു ഭായി.ലോകം ഇങ്ങനെയാണ് എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടുകാര്‍ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഷംസുവിന്റെ ദീര്‍ഖ കാല സേവനം പരിഗണിച്ചു കമ്പനി എല്ലാ ആനുകൂല്യവും അതോടൊപ്പം മൂന്നു മാസത്തെ ശമ്പളംകൂടുതലായും നല്‍കി.പിന്നെ ജനറല്‍ മാനെജേര്‍ ഒരു "ഷംസു സഹായ ഫണ്ട് "രൂപീകരിച്ചു.ഒരു കവറില്‍ എല്ലാവര്ക്കും ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന് പറഞ്ഞു ആദ്യമായി അദ്ദേഹത്തിന്റെ വിഹിതം ആയി ഒരു നല്ല തുക നല്‍കി.ചില ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിക്കവാറും എല്ലാ സ്റ്റാഫും ഉദാരമായി സഹായിച്ചതിനാല്‍ ഷംസുവിനു അങ്ങനെ നല്ല ഒരു തുക കിട്ടി.



യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഷംസു വീണ്ടും കാണാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ലെങ്കിലും ശരി കാണാം എന്നെ പറഞ്ഞുള്ളൂ.രണ്ടു മാസങ്ങള്‍ക്ക് ശേഷം ഷംസുവിന്റെ ഫോണ്‍ വന്നത് ഒരു ഈദു ദിനത്തില്‍ ആയിരുന്നു. നാട്ടില്‍ സുഖമായിരിക്കുന്നു എന്നും അസുഖങ്ങള്‍ക്ക് കുറവുണ്ടെന്നും പറയുമ്പോള്‍ പക്ഷെ ഷംസുവിന്റെ ശബ്ദത്തില്‍ വലിയ ഒന്നും ആഹ്ലാദം ഉണ്ടായിരുന്നില്ല.



ഷംസുവിന്റെ മകന്‍ കാദര്‍ പകരക്കാരന്‍ ആയി. ബാപ്പയെക്കാള്‍ കേമന്‍. ആദ്യമൊക്കെ പേര് കാദര്‍ എന്ന് പറയാന്‍ തന്നെ വിഷമം ഉണ്ടായിരുന്ന ആളിന്‍റെ ശബ്ദം ദിനം തോറും ഉയര്‍ന്നുയര്‍ന്നു വന്നു.കടത്തു വള്ളത്തില്‍ നിന്നും മുട്ടറ്റം വെള്ളത്തില്‍ ആള്‍ക്കാരെ ഇറക്കി വിട്ടു നാട്ടുകാരുടെ ശാപം വാങ്ങിയ അച്ഛന്റെ പേരുകളയാതെ ഇരിക്കാന്‍ അരയറ്റം വെള്ളത്തില്‍ മകന്‍ ആളുകളെ ഇറക്കി വിട്ട പഴയ കഥ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. അഹങ്കാരത്തിന് ആള്‍രൂപം കിട്ടിയത് പോലെ തനിക്കു അസിസ്റ്റന്റ്‌ ആയി വന്ന പുതിയ ബംഗാളി പയ്യനോട് ആജ്ഞാപിക്കുന്ന കാദര്‍.



പിന്നെ പിന്നെ ഞങ്ങള്‍ ഷംസുവിനെ മിസ്സ്‌ ചെയ്യാനും വിളിച്ചാല്‍ കിട്ടാത്ത കാദറിനെ പഴി പറയാനും തുടങ്ങി. ഷംസു ആയിരുന്നെകില്‍, ഷംസു ഇപ്പോള്‍ ഉണ്ടാവണമായിരുന്നു എന്നൊക്കെ ഏതെങ്കിലും സമയത്ത്ആരെങ്കിലും ഒക്കെ പറയുമായിരുന്നു. അങ്ങനെ ദിവസവും ഷംസു ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു.



അറബി സഹപ്രവര്‍ത്തകര്‍ മാത്രം ( അന്നത്തെ പിരിവിനെ ഉദ്ദേശിച്ചു )പറഞ്ഞു..ഖലാസ്.ഓള്‍ഡ്‌ മാന്‍,ഹി ടുക്ക് മണി ഫ്രം അസ്‌.ലെറ്റ്‌ ഹിം എന്ജോയ്‌.ഹി ഈസ്‌ ഓള്‍ഡ്‌..ടൂ ഓള്‍ഡ്‌ . ചെറിയ ദിനാര്‍ നോട്ടുകളുടെ വലിപ്പം വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു. പ്രായം ഏറിയ മാതാപിതാക്കളോടും ഇവര്‍ ഇങ്ങനെ തന്നെ പറയുമോ എന്ന് ഞങ്ങള്‍ ഓര്‍ത്തു..


പുതുവര്‍ഷത്തിന്റെ അവധി കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ആ വാര്‍ത്ത‍ കേട്ടത്.ഷംസു വീണ്ടും വരുന്നു എന്ന്.കാദര്‍ തിരിയെ നാട്ടിലേക്ക് പോകുന്നത്രേ. പുതിയ വിസക്ക് അപ്ലൈ ചെയ്തു കഴിഞ്ഞു എന്ന്! എല്ലാം അവസാനിപ്പിച്ചു മടങ്ങിപോയാലും തിരിയെ പ്രവാസലോകത്തെക്ക് എങ്ങനെയോ എത്തിപ്പെടുന്ന അനേകരിലേക്കു ഒരാള്‍ കൂടി .

അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.

44 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

പ്രവാസജീവിതത്തിന് ഒരു ചെറിയ ഇടവേള. മഴയും, പുഴയും ഒരിക്കല്‍ കൂടി കാണാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. അതോടൊപ്പം ഫോലോവേര്സ് നൂറു കവിഞ്ഞതിന്റെ അത്യാഹ്ലാ ദാത്തിലും. എല്ലാവക്കും ഒരിക്കല്‍ കൂടി നന്ദി..പുതിയ നാടന്‍ കഥകളുമായി വീണ്ടും എത്താം, ഒരു ചെറിയ ഇടവേളയ്ക്കു ശേഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കൽ നിസ്സഹായനായ പ്രവാസിയാ‍യി തീർന്നാൽ സ്വന്തക്കാരടക്കം നാട്ടുകാരെല്ലാം അവനെ/അവളെ അവരുടെ സൌഖ്യങ്ങൾക്ക് വേണ്ടി അവരെ അതിനായി നേർച്ചയർപ്പിച്ചിക്കുന്ന പ്രതിഭാസമാണ് ഭായ് നമ്മുടെ നാട്ടിൽ എന്നും...ഇന്നും..!
അതിന് ഒരു ഉത്തമ ഉദാഹരനമാണീ...ഷംസൂ
ആണല്ലോ

ajith said...

ഷംസൂനേം ഖാദറിനേം പരിചയപ്പെടുത്തിയിട്ട് മുങ്ങുവാണോ?

mayflowers said...

ഷംസുവിന്റെ കഥ വല്ലാതെ വേദനിപ്പിച്ചു.
അയാള്‍ നമ്മുടെ മുമ്പില്‍ നിസ്സഹായനായി ചിരിച്ചും കൊണ്ട് നില്ക്കുന്നുണ്ടോ എന്ന തോന്നലുണ്ടായിപ്പോയി..
വളരെ നന്നായി എഴുതി.

Lipi Ranju said...

നിസ്സഹായതയുടെ ആ ചിരി മനസ്സില്‍ തട്ടി...
അപ്പൊ സന്തോഷമായി നാട്ടില്‍ പോയി വരൂ... ശുഭയാത്ര.

Maya V said...

വെരി ഗുഡ് പോസ്റ്റ്‌. അന്യ നാടുകളില്‍ ഒരുപാടുകാലം ജീവിച്ച മലയാളികള്‍ക്ക് കേരളത്തിലെ രീതികള്‍ അഡ്ജസ്റ്റു ചെയ്യാന്‍ സാധിയ്ക്കാത്തതും ഷംസുവിന്റെ തിരിച്ചു വരവിനു ഒരു കാരണമാകാം. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുമ്പോള്‍ സ്വന്തം നാടിനും ബന്ധുക്കള്‍ക്കും അന്യരായിതീരുന്ന അവസ്ഥ ഒരുപാട് വിദേശ മലയാളികള്‍ക്കുണ്ട്.

SHANAVAS said...

ഷംസുവിന്റെ കഥ വേദനാജനകം. വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് വീണ അവസ്ഥയില്‍ ആയിരിക്കും ഷംസു നാട്ടില്‍. അത് കൊണ്ടാവാം ഒരു തിരിച്ചു വരവ്. എന്തായാലും വില്ലേജ് മാന് ഒരു സന്തോഷം ആയ യാത്ര ആശംസിക്കുന്നു.

Yasmin NK said...

ഷംസുവിന്റെ നിസ്സഹായത അവതരിപ്പിച്ചത് നന്നായി. എന്തു ചെയ്യാനാണു മക്തൂബ്.

ആശംസകളൊടെ

sm sadique said...

അതെ..ഷംസു വീണ്ടും വരികയാണ്.. നിസ്സഹായതയുടെ ആ ചിരിയുമായി.

ചെറുത്* said...

സ്വസ്ഥജീവിതം ആഗ്രഹിച്ച് എല്ലാം മതിയാക്കി പ്രവാസം അവസാനിപ്പിച്ചവര്‍ പലരും തിരിച്ച് വരുന്ന പ്രവണത മിക്കയിടത്തും കാണുന്നു. കാരണമായി പറയുന്നത്, നമ്മള് കരുതിയ പോലൊന്നുമല്ല നാട്, ഒരുപാട് മാറിപോയെന്ന്, മാറിയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ആകണില്ല പലര്‍ക്കും. കുടുംബത്തില്‍ അത് വരെ ഉണ്ടായിരുന്ന സന്തോഷൊക്കെ തിരിച്ച് വരവോടെ ഇല്ലാതായപോലെ, അതുകൊണ്ട് വീണ്ടും പോന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കാം. ഹ്മം...

അപ്പഴേ..... ആരാധകരെ നൂറായതിന്‍‍റെ ട്രീറ്റ് മറക്കണ്ടാട്ടാ
നല്ലൊരു അവധിക്കാലം നേരുന്നു. പോയ് വരൂ മകാ :)

പോയ് പോയ് പോയ് വരുമ്പം......എന്ത് കൊണ്ട് വരും!? :D

ഒരു ദുബായിക്കാരന്‍ said...

മാഷെ ഈ പോസ്റ്റ്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു..വേറെ ഒന്നും കൊണ്ടല്ല 2o വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ എന്റെ വാപ്പയും ഈ വീക്ക് നാട്ടിലേക്കു പോവുകയാ..ഷംസുവിനെ പോലെ എന്റെ വാപ്പ മകനെ കഫ്ടീരിയ പണിക്കാരനാക്കിയില്ല..അന്തസ്സായി പഠിപ്പിച്ചു നല്ലനിലയില്‍ എത്തിച്ചു...അതോണ്ട് അഭിമാനത്തോടെയാ പുള്ളി തിരിച്ചു പോണത്..വേറെ ഒന്നും പറയുന്നില്ല.

നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു...

jyo.mds said...

ഷംസു എന്തേ വീണ്ടും വരാന്‍ തീരുമാനിച്ചത്?ബദ്ധപ്പാടാണോ,അതോ പ്രവാസജീവിതമാണ് നാടിനേക്കാള്‍ മെച്ചമെന്ന് തോന്നിയതോ?നന്മ നേരുന്നു.

ഞാനും നാളെ നാട്ടില്‍ പോകുന്ന ത്രില്ലില്‍ ആണ്.വന്നിട്ട് കാണാം.

പട്ടേപ്പാടം റാംജി said...

എന്തിനും ചിരിയല്ലാത്ത ഒരു ഭാവം മുഖത്ത്‌ വരുത്തിയാല്‍ നഷ്ടപ്പെടുന്നതാണ് ഇവിടത്തെ ജോലി.
അപ്പോള്‍ എത്ര നാളത്തെക്കാ?

- സോണി - said...

മായാവിയുടെ കമന്റിനു താഴെ എന്റെ ഒരു കയ്യൊപ്പ്‌.

അപ്പോള്‍, ഗ്രാമീണമനുഷ്യാ താങ്കള്‍ നാട്ടില്‍ പോവുകയാണോ, അല്ല, വരികയാണോ (ഞാന്‍ നാട്ടിലാണേ). നല്ല മഴഅവധിക്കാലം ആശംസിക്കുന്നു. (ഇനി താങ്കള്‍ തിരികെ വരുന്നതുവരെ ഞാന്‍ ആരോട് അടികൂടും?)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മുരളീ ഭായ്..ഈ ആദ്യ അഭിപ്രായത്തിനു.

നന്ദി..അജിത്‌ ഭായ്..പൊങ്ങുമ്പോള്‍ പുതിയ കഥകളുമായി വരാം..
എന്റെ ഗ്രാമത്തില്‍ കഥകള്‍ക്ക് പഞ്ഞം ഇല്ലല്ലോ !

നന്ദി..മെയ്‌ ഫ്ലവര്‍
നന്ദി..ലിപി..

നന്ദി..മായാവി..എവിടെയും അഡ്ജസ്റ്റ് മെന്റുകള്‍ ആണല്ലോ.

നന്ദി..ഷാനവാസ് ഭായ്..
നന്ദി..മുല്ല..
നന്ദി..സാദിക് ഭായ്.

നന്ദി..ചെറുത്‌..പോയ്‌ വരുമ്പോള്‍ ചില ചിത്രങ്ങളും, കുറെ കഥകളും എന്തായാലും ഉണ്ടാവും

നന്ദി..ദുബായിക്കാര...ബാപ്പക്ക് എല്ലാ മംഗളങ്ങളും. ശിഷ്ട ജീവിതം നാട്ടില്‍ നന്നായി ചെലവഴിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ


നന്ദി..ജ്യോ..ഷംസു വിചാരിച്ചതില്‍ നിന്നും നാടും, നാട്ടിലെ ചിലവുകളും ഒരുപാട് മാറിയിരിക്കാം. ജ്യോക്കും യാത്ര മംഗളങ്ങള്‍.

നന്ദി..രാംജി ഭായ്.. വെറും മൂന്നാഴ്ച..

നന്ദി..സോണി..നാട്ടിലുള്ളവര്‍ ഭാഗ്യവാന്മാരും, ഭാഗ്യവതികളും ( നാട്ടില്‍ വന്നാലും വഴക്ക് കൂടാന്‍ അപൂര്‍വമായി വരുന്നതായിരിക്കും ! എന്റെ ഗ്രാമത്തില്‍ ഇന്റര്‍നെറ്റ്‌ എത്തി എന്ന് കേള്‍ക്കുന്നു..നോക്കാം !)

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി....കോട്ടയത്ത്‌ വന്നാല്‍ പുഴയില്‍ മുങ്ങി കുളിക്കാന്‍ സൗകര്യം ഒരുക്കുന്നതായിരികും. ബ്ലോഗ്‌ മീറ്റ്‌ നടത്താന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടാവുമോ ? ഈ ബ്ലോഗ്‌ മീറ്റ്‌ വാര്‍ത്തകള്‍ കേട്ട് കേട്ട് കൊതി ആയി തുടങ്ങി ..!

ഏപ്രില്‍ ലില്ലി. said...

ഷംസുവിന്റെ കഥ നന്നായി പറഞ്ഞു..അയാള്‍ തിരികെ വരാന്‍ പോവുകയാണ് എന്ന് പ്രതീക്ഷിച്ചതെ ഇല്ല..
നാട്ടിലേക്കുള്ള യാത്ര മംഗളകരം ആവട്ടെ. അപ്പൊ തിരികെ വന്ന ശേഷം കാണാം..

ചാണ്ടിച്ചൻ said...

ഷംസുവിനു തുല്യം ഷംസു മാത്രം :-)
നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ മനശാന്തി പ്രവാസജീവിതത്തിലാണെന്നു ഇപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായിരിക്കും...പിന്നെ കണ്ണു പോകുമ്പോഴല്ലേ കണ്ണിന്റെ വിലയറിയൂ എന്ന കാര്യം നിങ്ങളെ ഒന്നോര്‍മിപ്പിക്കുകയുമാവാം...

കൊമ്പന്‍ said...

ശംഷു മനസ്സില്‍ ആയ്ന്നിറങ്ങിയ ഒരു കഥ ഇതുപോലെ ഉല ഒരു പാട് ശംസുമാര്‍ നമ്മള്‍ക്കിടയില്‍ ഇന്നും ജീവിക്കുന്നു
ഫോളോവേര്‍ നൂറു തികഞ്ഞതിന്റെ ചെലവ് വേണം കേട്ടോ

നിരീക്ഷകന്‍ said...

ചെറിയ മനുഷ്യരുടെ ലോകം വലിയ മനുഷ്യര്‍ക്ക്‌ എന്നും ഒരു നല്ല പാഠമാണ്. വലിയ മനുഷ്യര്‍ ഒരിക്കലും പഠിക്കാത്ത പാഠം ........
ചെറിയ മനുഷ്യരിലെ വലിയ ആളായി പോയി എന്ന് ഭാവിക്കുന്നവര്‍ക്ക് പാഠമായിരിക്കട്ടെ മറ്റുള്ളവര്‍ക്ക് ഓര്‍മ്മക്കുറിപ്പും ...നന്ദി.....

രമേശ്‌ അരൂര്‍ said...

നാട്ടില്‍ പോയി ശംസുവിനെ പോലെ ആധി പിടിച്ചു തിരിച്ചു വാ ..

ente lokam said...

അപ്പൊ വില്ലേജില്‍ ‍ കാണാം അല്ലെ?...
ഞാനും വരുന്നുണ്ട് ....


ഒരു ഷംസു ആയി മാറാതെ,
എന്ന പ്രാര്‍ത്ഥന മാത്രം ബാകി ..

ഷമീര്‍ തളിക്കുളം said...

എല്ലാ പ്രവാസികളും ഈ ശംസുക്കയുടെ പോലെയാണെന്ന് തോന്നുന്നു, അല്ലെ...?

എന്തായാലും നല്ലൊരു യാത്രാമംഗളം നേരുന്നു....

സീത* said...

ഷംസു മനസ്സിലൊരു നൊമ്പരമായി..

നാട്ടിൽ പോയി നല്ലൊരു അവധിക്കാലം ആഘോഷിച്ച് മനസ്സ് നിറയെ കഥകളുമായി വരൂ..ആശംസകൾ

kaitharan said...

ithu nammude pazhaya shamsu thanneyalle?? nannayi

ശ്രീജിത് കൊണ്ടോട്ടി. said...

ആദ്യമാണ് ഇവിടെ. എഴുത്ത് ഇഷ്ടപ്പെട്ടു.. ഷംസുവിനെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ഷംസുവിനെപ്പോലെ നിരവധി നിസ്സഹായര്‍ ഉണ്ടല്ലോ ഈ പ്രവാസലോകത്ത്.. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു... :)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഏപ്രില്‍ ലില്ലി

നന്ദി..ചാണ്ടി കുഞ്ഞേ..സത്യം പറഞ്ഞാല്‍ പ്രവാസ ജീവിതം ആണ് നല്ലത് എന്ന് നാട്ടിലെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും.!

നന്ദി..കൊമ്പന്‍ മാഷെ
നന്ദി..ഞാന്‍..
നന്ദി..രമേഷ്ജി

നന്ദി..എന്റെ ലോകം..വരുന്നുണ്ടോ? ..കൊച്ചിയില്‍ ഒരു മീറ്റ്‌ ഉണ്ട് എന്ന് കാലത്തേ ചാണ്ടികുഞ്ഞു പറേന്ന കേട്ടു..വരൂ!

നന്ദി..ഷമീര്‍
നന്ദി..സീത..
നന്ദി..കൈതാരന്‍

നന്ദി..ശ്രീജിത്ത്‌ ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും . താങ്കളുടെ ബ്ലോഗില്‍ പലപ്പോഴും വന്നിട്ടുണ്ട് . നല്ല രചനകള്‍ ആണ് എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട് ( താങ്കളുടെ രാഷ്ട്രീയ വീക്ഷണങ്ങളോട് യോജി ക്കുന്നില്ലെങ്കിലും )

ശ്രീജിത് കൊണ്ടോട്ടി. said...

"നല്ല രചനകള്‍ ആണ് എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട് ( താങ്കളുടെ രാഷ്ട്രീയ വീക്ഷണങ്ങളോട് യോജി ക്കുന്നില്ലെങ്കിലും )"

ആശയപരമായി അത് രാഷ്ട്രീയമോ, സാമൂഹികമോ, മതപരമോ, എന്തും ആകട്ടെ. വിയോജിക്കുന്നതോനോട്‌ വിയോജിച്ചും, യോജിക്കുന്നതിനോട് യോജിച്ചും തന്നെയാണ് മുന്നോട്ടുപോകേണ്ടത്. ആശയപരമായ വിയോജിപ്പുകളെ വ്യക്തിപരമായി കാണാതിരുന്നാല്‍ പ്രശ്നം ഇല്ലല്ലോ. ചേട്ടന്റെ രാഷ്ട്രീയത്തോട് മാത്രമേ എനിക്കും വിയോജിപ്പുള്ളൂ. ബാക്കിയുള്ളവയോടെല്ലാം യോജിപ്പ് തന്നെ. ചേട്ടന്റെ തുറന്നുപറച്ചില്‍ തന്നെയാണ് എനിക്കും ഇഷ്ടമായത്. പുറമേ യോജിപ്പും, ഉള്ളില്‍ വിയോജിപ്പും, ദേഷ്യവും പ്രകടിപ്പിക്കുന്ന ആളുകളാണ് കൂടുതല്‍ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.. അടുത്ത പോസ്റ്റില്‍ വരാം.. ന്യൂസ് ലെറ്റര്‍ അയച്ചാല്‍ നന്നായിരുന്നു..

നികു കേച്ചേരി said...

പോയ് വരൂ നിസഹായതയുടെ ചിരിയുമായി..
അവധിക്കാലാശംസകൾ.

കാഴ്ചകളിലൂടെ said...

നന്നായി എഴുതി. ആശംസകള്‍

കാഴ്ചകളിലൂടെ said...

നന്നായി എഴുതി. ആശംസകള്‍

African Mallu said...

നാട്ടില്‍ പോയി വരുന്നവരെല്ലാം ഇത് തന്നെയാണ് പറയുന്നത് പോകാതിരിക്കുന്നതാണ് ഭേദം എന്ന് . നന്നായി അവതരിപ്പിച്ചു .

rasheed mrk said...

ഒരു കാലത്ത് ഞാനും എന്റെ നാടിനോട് അടുക്കും എന്നാ വിശ്വാസത്തിലാണ് ഇവിടെ ദിവസങ്ങള്‍ എണ്ണി കഴിക്കുന്നത്‌ ,, പക്ഷെ അതിനു കഴിയുമോ എന്ന് തോന്നി തുടങ്ങുന്നു .... നന്നായിട്ടുണ്ട് പ്രവാസി എന്ന് പ്രവാസി തന്നെ . " ഒരു പ്രവാസിയെ മനസ്സിലാക്കുവാന്‍ മറ്റൊരു പ്രവസിക്കല്ലാതെ ആര്‍ക്കുമാകില്ല . സ്വന്തം ഭാര്യയെക്കാള്‍ വരെ .."
ബൈ നഷ്ട സ്വപ്നഗളുടെ കൂട്ടുകാരന്‍
റഷീദ് എം ആര്‍ കെ
http://apnaapnamrk.blogspot.com/

ദിവാരേട്ടN said...

നന്നായി എഴുതി. ആശംസകള്‍ .
വളരെ കുറച്ചു കാലത്തിനുള്ളില്‍ ദിവാരേട്ടനും കണ്ടു അവിടെ, ഇങ്ങനെ കുറച്ചു ആളുകളെ. മുംബൈ എത്രയോ ഭേദം. [ഒന്നുമില്ലെങ്കിലും, എപ്പോള്‍ വേണമെങ്കിലും നാട്ടില്‍ പോകാമല്ലോ...]

പടാര്‍ബ്ലോഗ്‌, റിജോ said...

ഷംസുവിനെപ്പോലെയുള്ള പാവങ്ങളെ ആരും മറക്കില്ലല്ലോ

ബ്ലാക്ക്‌ മെമ്മറീസ് said...

ഷംസുക്കാനോട് അന്വേഷണം പറയണേ ......!!!!

അണ്ണാറക്കണ്ണന്‍ said...

ഇതു പോലെ എത്രയോ ഷംസുമാര്‍

ഫൈസല്‍ ബാബു said...

പിരിഞ്ഞു പോകുമ്പോള്‍ ചില സഹായങ്ങളെങ്കിലും കിട്ടിയല്ലോ ...മുപ്പത്തിരണ്ടു വര്ഷം ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തു അവസാനം തീരെ വയ്യാതെ എക്സിറ്റ് ചോദിച്ചപ്പോള്‍ സര്‍വീസ്‌ പൈസ കൊടുക്കാതിരിക്കാന്‍ ആറു മാസത്തെ ലീവ് കൊടുത്തു ,സുഘമായി തിരച്ചു വരാന്‍ പറഞ്ഞ ഒരു കമ്പനി ,അവര്‍ക്കറിയാം അയാള്‍ തിരകെ വരില്ല എന്ന് .ലേബര്‍ കോടതിയെ സമീപിക്കാന്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞത് ഇങ്ങനെ "വേണ്ട .മുപ്പതു വര്‍ഷം നിന്നിട്ട് ഉടക്കി പിരിയാന്‍ ഞാനില്ല "

A said...

ഷംസുവിന്റെ കഥ മനസ്സില്‍ തട്ടി . നന്നായി എഴുതി

ജയരാജ്‌മുരുക്കുംപുഴ said...

nissahayathayude mukhangal........

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീജിത്ത്‌..അടുത്ത പോസ്റ്റിനു ന്യൂസ്‌ ലെറ്റര്‍ അയക്കാം.
നന്ദി..നികു കേച്ചേരി..
നന്ദി..കാഴ്ചകളിലൂടെ
നന്ദി..ആഫ്രികന്‍ മല്ലു.
നന്ദി..റഷീദ്
നന്ദി..ദിവാരേട്ടാ
നന്ദി..റിജോ.
നന്ദി..ബ്ലാക്ക് മെമ്മറീസ്
നന്ദി..അന്നാരക്കണ്ണന്‍
നന്ദി..ഫൈസല്‍
നന്ദി..സലാം ഭായ്..
നന്ദി..ജയരാജ്..

കുഞ്ഞൂസ് (Kunjuss) said...

ഷംസുവിന്റെ അവസ്ഥ തന്നെ മിക്കവാറും എല്ലാ പ്രവാസികള്‍ക്കും അല്ലേ ഗ്രാമീണ സഹോദരാ...

നാട്ടിലേക്കു പോവുന്ന സന്തോഷത്തില്‍ ആയിരിക്കുമല്ലോ...യാത്രാമംഗളങ്ങള്‍ നേരുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

കഥ ഇഷ്ടമായി.
നാട്ടിലെത്തിയ സ്ഥിതിയ്ക്ക് ആർമ്മാദിപ്പിൻ!! :)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുഞ്ഞൂസ്...നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച..

നന്ദി..ബാച്ചീസ്..

തൂവലാൻ said...

എന്റെ കൂടെയുണ്ട് ഇതെപോലെ ഒരു കഥാപത്രം..നാട്ടിൽ എക്സിറ്റ് പോയി…തിരിച്ച് വരില്ല എന്നാണ് പറഞ്ഞത്…ജോലി ശരിയയിട്ടുണ്ട്…നന്നായി വരട്ടെ എന്ന് അത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു