May 26, 2010

കൊച്ചുതോമ ഫ്രം കുവൈറ്റ്‌....

ഡോക്ടര്‍...ഇരുപത്തെട്ടു വയസ്സുള്ള എന്‍ജിനീയര്‍ ആണ് ഞാന്‍..അവിവാഹിതന്‍...എന്റെ നീറുന്ന പ്രശ്നത്തിന് ഒരു ഉത്തരം തരു.നാട്ടില്‍ എനിക്ക് ആദ്യം കിട്ടിയ ശമ്പളം ആയിരത്തി അഞ്ഞൂറ് ആയിരുന്നു...അതില്‍നിന്നും എന്റെ എല്ലാ ചിലവും കഴിഞ്ഞു ഞാന്‍ അഞ്ഞൂറ് രൂപ സംബാതിക്കുമായിരുന്നു...അങ്ങനെയിരിക്കെ ഞാന്‍ ഞങ്ങളുടെ തൊഴിലിന്റെ തലസ്ഥാനമായ ബാങ്ങ്ലൂരില്‍ പോയി...അവിടെ ഞാന്‍ നല്ല ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു......നല്ല ജീവിതം, നല്ല കൂട്ടുകാര്‍, പാര്‍ട്ടികള്‍ ,പിന്നെ മറ്റു പലതും...അങ്ങനെ രണ്ടു വര്‍ഷത്തിനുള്ളില്‍ എനിക്ക് എന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ രണ്ടു ലക്ഷം രൂപ കടം ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു...പാവപ്പെട്ട എന്റെ വീട്ടുകാര്‍ കടം വാങ്ങി എന്റെ ബാധ്യതകള്‍ തീര്‍ത്തു എന്നെ ഗള്‍ഫില്‍ കൊണ്ടുവന്നു...ഇവിടെ എനിക്ക് ഒരുമാതിരി നല്ല ജോലിയാണ്...അഞ്ഞൂറ് ദിനാര്‍ അതായതു ഏകദേശം നാട്ടിലെ എണ്‍പതിനായിരം രൂപ...
അഞ്ചു വര്ഷം ആയിട്ടും എനിക്ക് ഒന്നും തന്നെ സമ്പാദിക്കാന്‍ പറ്റുന്നില്ല...ജീവിതം മടുത്തു...ഇവിടെ നാടിലെ ഒരു പരിപാടിയും നടക്കുന്നില്ല...അകത്താവും..ചിലപ്പോള്‍ സര്‍കാര്‍ ചിലവില്‍ നാട്ടിലെത്താനും പറ്റും...ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നതില്‍ ഖേദിക്കുകയാണ്.. നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് ഓര്‍ത്തു പോകുന്നു...ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല..ഏതു സമയത്തും ചിന്തയാണ്...ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല...ഇവിടെ ഉള്ള ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഞാന്‍ എന്റെ പ്രശ്നം എഴുതിനോക്കി...ഒരുപാടു പേര് ചീത്ത പറഞ്ഞു...ഒരുത്തന്‍ പറഞ്ഞു എനിക്ക് അഹങ്കാരം ആണെന്ന്...നാല്‍പതു ദിനാറു ശമ്പളം കിട്ടുന്നവരും ഉണ്ട് എന്ന് വേറെ ഒരാള്‍ ഓര്‍മ്മിപ്പിച്ചു...ഇപ്പോഴത്തെ അവസ്ഥയില്‍ നീ നാട്ടില്‍ ‍ തിരിച്ചുപോയാല്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു അഞ്ചു ലക്ഷം രൂപ കടം ഉണ്ടാക്കി എടുക്കാം മറ്റൊരു ദ്രോഹി പറഞ്ഞു....അത്രക്കും മോശമാണോ ഡോക്ടര്‍ അവിടുത്തെ കാര്യങ്ങള്‍?


ഒരു കല്യാണം കഴിക്കാന്‍ പലരും ഉപദേശിച്ചു...എനിക്കെന്തോ അതിനുള്ള ധൈര്യം പോര...കൂട്ടത്തില്‍ ജോലി ചെയ്യുന്ന ഗോവക്കാരിക്ക് എന്നോട് ലേശം അനുഭാവം ഉണ്ട്...ഒരു ഗോവക്കാരിയേം കൊണ്ട് നാട്ടിലേക്കു ചെന്നാലുള്ള പുകിലോര്തിട്ടു ഒന്ന് നോക്കാന്‍ കൂടി തോന്നുന്നില്ല.....നാട്ടില്‍ വന്നിട്ട് പല ഗള്‍ഫുകാരും എന്‍ജിനീയര്‍ ആണെന്നും ഭാവിച്ചു കല്യാണം കഴിക്കുന്നുണ്ട്, നീ യഥാര്‍ത്ഥ എന്‍ജിനീയര്‍ ആയിട്ടും നിനക്ക് എന്താ കുഴപ്പം എന്നാ നാട്ടീന്നു ഒരുത്തന്‍ വിളിച്ചപ്പം ചോദിച്ചത്....ഞാന്‍ ഒരു നേരെ വാ നേരെ പോ സ്വഭാവക്കരനായി പോയി. അതാണോ ഡോക്ടര്‍ എന്റെ കുഴപ്പം ?.എന്റെ കൂടെ ജോലി ചെയ്യുന്ന ബെന്നിക്ക് എന്നെക്കാളും നൂറു ദിനാറു കുറവാ...എന്നിട്ടും അവന്‍ എന്ത് സന്തോഷത്തിലാ കഴിയുന്നെ... അവനണേല്‍ കിട്ടുന്നതില്‍ പകുതി മുക്കാലും സംബാദിക്കുവേം ചെയ്യുന്നുട്....എന്റെ കാശൊക്കെ എങ്ങോട്ടാ പോകുന്നെ എന്ന് ഇടയ്ക്കു അവന്‍ ചോദിക്കാറുണ്ട്..രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരാറില്ല...ഇവിടുത്തെ ജോലി സിസ്റ്റം അട്മിനിസ്ട്രടര്‍ ആണേലും അങ്ങനെ പ്രതേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ല...വെറുതെ ചീള് മെയിലുകള് ഫോര്‍വേഡ് ചെയ്യുക...ചാര്ളിച്ചായന്റെ ബ്ലോഗ്‌ വായിക്കുക, കമന്റുക പിന്നെ നാട്ടിലുള്ള പഴയ കുറ്റികളോട് ചാറ്റുക..പിന്നെ ഭയങ്കര പണി ആണെന്ന് ഭാവിക്കുക. വല്ലപ്പോഴും വല്ല പ്രിന്റെരിലും പ്രിന്റ്‌ വന്നില്ലേല്‍ ഒന്ന് റീ ഇന്‍സ്റ്റാള്‍ ചെയ്യുക..കഴിഞ്ഞു പണി..ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ അന്നേരം എടുക്കാതെ പിന്നെ കുറെ കഴിഞ്ഞു തിരിച്ചു വിളിക്കുക....ചായകുടിക്കാന്‍ പോയതാനെലും മീറ്റിങ്ങില്‍ ആയിരുന്നു എന്ന് പറയുക..അങ്ങനെയുള്ള ജാട പറച്ചില്‍ ജീവിതം മടുത്തു ഡോക്ടര്‍.കിട്ടുന്ന കാശിന്റെ പകുതിക്കുപോലും പോലും ചെയ്യാനുള്ള പണി ഇല്ലല്ലോ എന്ന് ചിലപ്പോള്‍ ആലോചിക്കും...ഒന്നും പുതുതായി പഠിക്കാന്‍ പറ്റുന്നില്ലലോ ബെന്നീ എന്നുചോദിച്ചപോള്‍ ബെന്നി പറഞ്ഞത് എന്നാത്തിനാ ഇനി പുതിയതൊക്കെ പഠിക്കുന്നെ...ഇതൊക്കെ തന്നെ ധാരാളം എന്നാരുന്നു.....ഈ നിലേല്‍ പോയാല്‍ ബംഗ്ലൂരു പോയാ പണി കിട്ടുമോ അതോ എനിക്കിട്ടു പണികിട്ടുമോ എന്നും ഒരു ശങ്ക ഉണ്ട്..പുതിയ പിള്ളേരൊക്കെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ കാര്യം എന്താവും എന്നും ഓര്‍ക്കാറുണ്ട്..ഞാന്‍ എന്ത് ചെയ്യണം ഡോക്ടര്‍ ? ഒരു എത്തും പിടിയും കിട്ടുന്നില്ല.....ഒരുപാട് മാനസിക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന എന്നെ കൈവിടരുതേ എന്ന് അപേക്ഷിച്ചുകൊണ്ട്‌ ,


താഴാഴാഴ്മയോടെ കൊച്ചു തോമ ( K.T തോമസ്
)

6 അഭിപ്രായ(ങ്ങള്‍):

Unknown said...

ഡോക്ടറുടെ മറുപടി ഉടനെ പ്രതീക്ഷിക്കുന്നു

ജോക്കോസ് said...

sasi

superb!!!
sammathichirikkunnu....
ezhuthikonde irikku...
shiny jokos

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹ ഹാ കൊള്ളാലോ ഗഡീ...

@rjun said...

അങ്ങനെ പ്രതേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ല...വെറുതെ ചീള് മെയിലുകള് ഫോര്‍വേഡ് ചെയ്യുക...ചാര്ളിച്ചായന്റെ ബ്ലോഗ്‌ വായിക്കുക, കമന്റുക പിന്നെ നാട്ടിലുള്ള പഴയ കുറ്റികളോട് ചാറ്റുക..പിന്നെ ഭയങ്കര പണി ആണെന്ന് ഭാവിക്കുക.

ഈ കൊച്ചു തോമയെ എനിക്കൊന്നു കാണാമായിരുന്നു. ഒരു പണി കൊടുക്കാനാ.. ഹ ഹ കലക്കി
അടുത്ത പോസ്റ്റിനു ഒരു തലക്കെട്ട്‌ കിട്ടിയില്ലേ. ഡോക്റെരുടെ മറുപടി !!

RAGHU MENON said...

നന്നായിരിക്കുന്നു . നര്‍മ ഭാവനക്ക്
വ്യത്യസ്തമായ ഒരു ശൈലിയും, തനതായ
മാനവും നല്‍കാന്‍ കഴിഞ്ഞു .

രഘു മേനോന്‍

Unknown said...

B'lorekku pokandaaa.. U.S.il poyaal mathi !!! Dollar ishttam pole undaakkaam ennu parayaan paranju ...