Apr 27, 2010

ഓര്‍മകളില്‍ ‍ രമേഷ് .....

ചെറുപ്പത്തിന്റെ ഇടവഴിയില്‍ എവിടയോ കൈമോശം വന്ന ഒരു ജീവന്‍ ‍...രമേഷ് ..എന്റെ പ്രിയ സുഹൃത്ത് ...പതിനെട്ടു വര്‍ഷത്തെ പരിചയം.. എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ ‍ തക്കതായ ഒരു സുഹൃത്ബന്ധം ...ജീവിതം രമേഷിന് ഒരു ആഘോഷം ആയിരുന്നോ ? ആയിരുന്നിരിക്കാം...

ആദ്യം രമേഷിനെ കാണുന്നത് എരനാകുളത് വെച്ചാണ്‌....ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ പുതുതായി ചേര്‍ന്ന പൊക്കമുള്ള ചെറുപ്പക്കാരന്‍ ഉടനെ തന്നെ എല്ലാവര്ക്കും പ്രിയപെട്ടവന്‍ ആയി മാറി..കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ആ മനസ് ആയിരുണോ അതിനു കാരണം ? അതോ അടുത്തടുത്ത ഗ്രാമത്തില്‍ ഉള്ളവര്‍ ആയതിനാലാണോ ഞങ്ങള്‍ പെട്ടെന്ന് തന്നെ വളരെ അടുത്തത് ? അതോ ആ വ്യക്തിത്വത്തോടുള്ള ആരാധനയോ ? എല്ലാം എന്നാണ് ഉത്തരം . പിന്നീട് ജോലിയുമായി ബന്ധപ്പെട്ടു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ചുള്ള താമസം...ഇടയ്ക്കിടയ്ക്ക് കോട്ടയതിനുള്ള ഒരുമിച്ചുള്ള യാത്ര....സിനിമ...സൌഹൃദ സദസ്സുകള്‍ ‍... അയാളുടെ മമ്മി നമ്മള്‍ കൂട്ടുകാരുടെ എല്ലാം മമ്മി ആയി.. അയാളുടെ വീട്ടില്‍ നിന്നും വലിയ വട്ടമുള്ള പാത്രത്തിലെ ഊണും കാപ്പിയും ഒന്നും ഞങള്‍ വിട്ടുകളഞ്ഞില്ല...മമ്മിക്കു അത് ഒരു സന്തോഷം തന്നെ ആയിരുന്നു...എത്രയോ തവണ ആ ആതിഥ്യം സ്വീകരിച്ചു അവിടെ താമസിച്ചിരിക്കുന്നു...വീടിന്റെ പുറകിലെ വയലില്‍ ചൂണ്ടയിട്ടു മീന്‍ പിടിച്ചതും, ഒരു രാതി മുഴുവന്‍ ‍ മഴനനഞ്ഞ് ബൈക്ക് ഓടിച്ചു വന്നു കിടന്നുറങ്ങിയതും പൂരത്തിന് വൈകിട്ട് ഒന്നിച്ചു ചുറ്റു വിളക്ക് തെളിയിക്കാന്‍ പോയതും ഒക്കെ ഇന്നേ പോലെ ഓര്‍ക്കുന്നു...


പ്രണയാര്‍ദ്രമായ ഒരു മനസായിരുന്നു രമേഷിന്റെത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...ആഗ്രഹിച്ച പെണ്ണിനെ തന്നെ സ്വന്തമാക്കാന്‍ സാധിച്ച ചുരുക്കം ചില ഭാഗ്യവാന്മാരില്‍ ‍ ഒരാള്‍ ...അവരുടെ പ്രണയത്തിന്റെ വിശദാംശങ്ങള്‍ ‍ പലപ്പോഴും ചര്‍ച്ചകളില്‍ ‍ കടന്നു വന്നിരുന്നു....ഒരു വലിയ സുഹൃത്ത് വലയത്തിനു ഉടമയായിരുന്നു രമേഷ്...ഇപ്പോഴും നന്നായി വസ്ത്രം ധരിച്ചു, വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്ന ആ സംസാരം...എപ്പോഴും ബ്രാന്‍ഡ്‌ ഉത്പന്നങ്ങള്‍ മാത്രം ധരിക്കുന്ന...കറുത്ത വസ്ത്രങ്ങളോട് ഏറെ പ്രിയമുള്ള അയാള്‍ക്ക്‌ വാച്ചുകളോട് ഒരുതരം കമ്പം ഉണ്ടായിരുന്നു...എന്നെ ബ്രാന്‍ഡ്‌ ഉലപന്നങ്ങളിലേക്ക് ആകര്‍ഷിച്ചതും ആ സ്വഭാവം ആയിരുന്നു എന്ന് തോന്നുന്നു...പുതിയ ട്രെണ്ടുകള്‍ ‍ ഞങ്ങള്‍ അറിഞ്ഞിരുന്നതും രമേഷില്‍ നിന്നും തന്നെ.


ഔദ്യോഗിക ആവശ്യാര്‍ത്ഥം കേരളത്തില്‍ നിന്നും താമസം മാറിയെങ്കിലും ഞങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു..ഓരോ തവനതെയും അവധികള്‍ക്കു ഉറപ്പായിട്ടും നടതരുണ്ടായിരുന്ന കൂടി കാഴ്ചകള്‍... .ഇടക്കെപ്പോഴോ അവന്റെ ഒരു സംസാരത്തിന്റെ പേരില്‍ കലഹിച്ചത് എന്റെ ഈഗോ മൂലമോ ആത്മ സുഹൃത്തിന്റെ അടുത്തുനിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടത് കൊണ്ടുണ്ടായ നൊമ്പരത്തിന്റെ പേരിലോ....നാട്ടില്‍ എത്തിയിട്ടും മനപൂര്‍വം വിളിക്കാഞ്ഞതും , പിന്നെ എന്റെ മകന്‍ ഉണ്ടായ സന്തോഷവാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ പിണക്കത്തിന്റെ മഞ്ഞുരുകിയതും ഒക്കെ ഓര്‍മകളില്‍ ഇടകിടക്ക് തെളിയുന്നു...ഒരു ദിവസം പോലും രമേഷിനെ ഓര്‍ക്കാതെ പോകുന്നില്ല ...അത് കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ ആകാം...അല്ലെങ്കില്‍ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ ആകാം, ആ നാമം വേറെ എവിടെയെങ്കിലും കേള്‍കുമ്പോള്‍ ആകാം...അങ്ങനെ ഒക്കെ...

രമേഷിന്റെ പറ്റി ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന ഒരു ചിത്രം ഉണ്ട്...ചുണ്ടത് ഒരു സിഗരട്ട്....സ്നേഹപൂര്‍വ്വം ഉള്ള ശാസന്കള്‍ക്ക് ഒരിക്കലും അയാള്‍ വഴങ്ങിയിട്ടില്ല...രോഗാതുരന്‍ ആയ അവസ്ഥയിലും അങ്ങനെ തന്നെ ആയിരുന്നോ ? ഒരു പക്ഷെ സൂക്ഷിച്ചിരുന്നെങ്കില്‍ നമുക്ക് രമേഷിനെ നഷ്ടമാകുമായിരുന്നോ...അറിയില്ല...

അവസാനമായി കണ്ടപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു രമേഷ്.....പഴയ രമേഷിന്റെ നിഴല്‍ മാത്രം...എങ്കിലും കണ്ണുകളിലെ ആ തിളക്കം അപ്പോഴും ഉണ്ടായിരുന്നു...സ്വന്തമായി ബിസിനസ്‌ തുടങ്ങാനുള്ള പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ഒക്കെ കാട്ടി തരുമ്പോള്‍ അയാള്‍ ആ പഴയ മനുഷ്യന്‍ ആയതുപോലെ...സൂക്ഷിക്കണം എന്ന് പറഞ്ഞു ഏറെ നേരത്തിനു ശേഷം പിരിയുമ്പോഴും ഒന്നുമില്ലെടാ എന്ന് പറഞ്ഞു ഒരു ആലിംഗനം...അതായിരുന്നു അവസാനത്തെ കാഴ്ച..

രമേഷ് ഈ ലോകം വിട്ടു പോകുന്നതിനു നാലു ദിവസങ്ങള്‍ക്കു മുന്‍പ് ഫോണില്‍ കൂടി സംസരിച്ചപോഴും പറഞ്ഞിരുന്നത് എല്ലാം ശരിയാകും എന്നായിരുന്നു...എങ്കിലും ആ ആത്മ വിശ്വാസതിനുണ്ടായിരുന്നു കുറവ് ആ വാക്കുകളില്‍ നിഴലിചിരുന്നോ ? സംസാരിക്കാന്‍ ബുദ്ധിമുട്ട് പോലെ... എന്ത് പറ്റി എന്ന ചോദ്യത്തിന് ചില പരിശോധനകള്‍ കഴിഞ്ഞു വന്നിരിക്കയാണ് അതാണ് സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്ന് പറഞ്ഞു..എങ്കില്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞപോള്‍, രമേഷ് പറഞ്ഞത്, നീ പറഞ്ഞോ...ഇത്രയും ദൂരത്തുനിന്നും വിളിക്കുന്നതല്ലേ എന്നായിരുന്നു...ബുദ്ധിമുട്ടിയാണെങ്കിലും കുറച്ചു സംസാരം........അതിനു ശേഷം സംസാരിക്കാന്‍ പറ്റിയില്ലലോ...എത്രയോ ദൂരത്തേക്കു ഡിസംബര്‍ 27 നീ പോയ്‌ മറഞ്ഞില്ലേ.........ഇനി ഒരിക്കലും " മേന്‍ നെ " എന്ന് വിളിക്കുമ്പോള്‍ " എവിടുന്നാടാ " എന്നുള്ള സ്നേഹം തുളുമ്പുന്ന ആ മറുപടി കേള്‍ക്കാന്‍ പറ്റില്ല..

ഒരാള്‍ നമുക്ക് എത്ര മാത്രം പ്രിയപെട്ടവന്‍ ആയിരുന്നു എന്ന് നമുക്ക് മനസിലാകുന്നത് അയാളുടെ വിയോഗത്തിന് ശേഷം ആണ്....അടുത്ത സുഹുരുതുകളുടെ വിയോഗം...അതും ചെറുപ്രായത്തിലെ...അത് ഒരു നൊമ്പരം തന്നെ....രമേഷ് എന്ന സുഹുര്തിനെ പറ്റി ഇതേപോലെ എത്രയോ എഴുതാന്‍ ഉണ്ട്...എന്നെപോലെ തന്നെ എത്രയോ സുഹൃത്തുക്കള്‍ക്ക് അവനെ പറ്റി നല്ലത് മാത്രം പറയാന്‍ ഉണ്ടാവും.... എഴുതിയാല്‍ തീരാത്ത ഓര്‍മകളുടെ ഒരു കൂമ്പാരം...

രമേഷ് എന്നും ഞങ്ങള്‍ സുഹൃത്തുക്കളുടെ മനസ്സില്‍ ഉണ്ടായിരിക്കും...രമേഷ് മാത്രമല്ല...പപ്പാ, മമ്മി, കുടുംബം, കുട്ടികള്‍ എല്ലാവരും.. മായ്ക്കാനാവാത്ത ഒരുപാടു ഓര്‍മ്മകള്‍ ...കാലത്തിനു കഴിയില്ല ...അത് മായ്ക്കാന്‍...മറയ്ക്കാന്‍..

4 അഭിപ്രായ(ങ്ങള്‍):

Unknown said...

ഒരാള്‍ നമുക്ക് എത്ര മാത്രം പ്രിയപെട്ടവന്‍ ആയിരുന്നു എന്ന് നമുക്ക് മനസിലാകുന്നത് അയാളുടെ വിയോഗത്തിന് ശേഷം ആണ്.... കാലത്തിനു കഴിയില്ല ...അത് മായ്ക്കാന്‍...മറയ്ക്കാന്‍..ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍.................

പ്രവാസം..ഷാജി രഘുവരന്‍ said...

എഴുതിയാല്‍ തീരാത്ത ഓര്‍മകളുടെ ഒരു കൂമ്പാരം...
ഹൃദയത്തെ സ്പര്‍ശിച്ച ഓര്‍മ്മ ....

annu said...

rameshinu enthanu sambhavichathu?

Villagemaan/വില്ലേജ്മാന്‍ said...

രമേഷ് ഈ ലോകം വിട്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു..ബ്ലോഗില്‍ കൂടുതല്‍ എഴുതാന്‍ നിര്‍വാഹമില്ല..ക്ഷമിക്കുമല്ലോ..

രമേഷിനെ ഓര്‍ക്കാതെ ഒരുദിവസം പോലും കടന്നു പോകുന്നില്ല...ഈ വരവിനും അഭിപ്രായത്തിനും നന്ദി...വീണ്ടും വരുമല്ലോ..