Apr 5, 2010

ടെലിഫോണ്‍ കല്യാണം..!!


ഞാന്‍ കരോട്ടുപരമ്പിലെ കറിയാച്ചന്റെ മോള് മേരിക്കുട്ടിയെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നരിഞ്ഞപോ തുടങ്ങിയതാ, കുറെ അവന്മാര്‍ക്ക് ചൊറിച്ചില് . ഇതിന്റെ എല്ലാം പിന്നില്‍ ആ കപ്യാര് മത്തായീടെ മോന്‍ തോമാച്ചന്‍ ആണ്...ഞാലിയകുഴി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എനിക്ക് കിട്ടിയപോ തുടങ്ങിയതാ അവന്റെ ഒരു മാതിരി സ്വഭാവം..നാടന്‍ പന്തുകളി ആണേലും ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ തന്നെ അല്ലെ കൂവേ. ..അതിന്റെ പേരില്‍ പള്ളീനോക്കെ കുറെ ലൈന്‍ വരും എന്ന് അവനു ശരിക്കറിയാം...അല്ലേല്‍ ഈ നേരത്ത് ഞാന്‍ ആരാണ്ടേ ടെലിഫോണില്‍ കൂടെ കല്യാണം കഴിച്ചു എന്ന് അടിച്ചു വിടാന്‍ അവനു എങ്ങനെ തോന്നി..കാഞ്ഞിരപ്പള്ളിലുള്ള ഏതോ ഒരു ലോനപ്പന്റെ മോളെ ആണ് പോലും...ഞാന്‍ ജനിച്ചിട്ട്‌ ഇന്നേ വരെ കാഞ്ഞിരപ്പള്ളിലുള്ള ഒരുത്തന്റെ പടം പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞിട്ട് ആരും കേള്‍ക്കുന്നില്ല ...ലോനപ്പന്‍ കേസ് കൊടുക്കാന്‍ പോകുന്നു എന്ന് പത്രത്തില്‍ ഉണ്ടാരുന്നു എന്നും വിശ്വാസ വന്ചനകൊകെ ഇപോ എന്നതാ ശിക്ഷ എന്ന് അറിയാമോ എന്ന് ആ ദ്രോഹി കവലേല്‍ നിന്ന് പറയുന്ന കേട്ടു എന്ന് അമ്പഴതിലെ ജോസുകുട്ടി വന്നു പറഞ്ഞു......മേരിക്കുട്ടി അതൊന്നും വിശ്വസിക്കുവേല ..എന്നാല്‍ അവളുടെ ചേട്ടന്റെ കാര്യം അല്പം കുഴപ്പമാ..ഏതു നേരോം പാമ്പാ..വെളിവുനടെലല്ലേ പറഞ്ഞു മനസിലാക്കാന്‍ പറ്റു.

അല്ലേല്‍ തന്നെ മേരിക്കുട്ടീടെ മേല്‍ തോമാച്ചനു പണ്ടേ ഒരു കണ്നുണ്ടാരുന്നു....നാട്ടിലെ വലിയ സുന്ദരി അവളായിപോയത് അവളുടെ കുഴപ്പം അലല്ലോ ...അവള് കാലത്തെ പള്ളീന്ന് വരുന്നതും നോക്കി എത്ര നാള്‍ തോമാച്ചന്‍ കലുങ്ങിന്റെ പുറത്തു ഇരുന്നതാ....മനസമ്മതത്തിന്റെ അന്ന് രാത്രി ഫോണ്‍ വിളിച്ചപ്പോഴും മേരിക്കുട്ടി അതൊക്കെ പറഞ്ഞു കുറെ ചിരിച്ചു....അപ്പൊ അവന്‍ കലുങ്ങിന്റെ പുറത്തു ഇരുന്നു നിന്നെ നോക്കുന്നത് എങ്ങനെ നീ കണ്ടു എന്ന് ചോദിച്ചപ്പോ പെണ്ണിന് നാക്കില്ല..പോട്ടെ...അതൊക്കെ സഹിക്കാം...എന്നാലും തോമച്ചാണ് ഇപോ ഈ ആരോപണം ഉന്നയിക്കാന്‍ എങ്ങനെ മനസുവന്നു...കഴിഞ പള്ളി പെരുന്നാളിന് മിലിടാരി സാധനം കിട്ടഞ്ഞിട്ടു കഞ്ഞികുഴീ പോയി വെയിലും കൊണ്ട് ബീവേരെജെസില്‍ പോയി ലൈന്‍ നിന്ന് സാധനം മേടിച്ചു ഒന്നിച്ചടിച്ചതല്ലേ....അന്ന് ലൈന്‍ തെറ്റിച്ചു കേറിയ ഒരുത്തനെ തള്ളി മറ്റിയപോ അടീം വാങ്ങിച്ചു കെട്ടി....ഇവനൊക്കെ വല്ല പാലും മേടിച്ചു കുടിക്കാന്‍ മേലെ എന്ന് വഴിയെ പോയ ഒരു കിളവന്‍ ചോദിക്കുന്നത് കേള്കെടിയും വന്നു....അന്ന് അടിച്ചു പാമ്പായി വാല് വെച്ച അവനെ കൊണ്ടുപോയി മോരും കുടിപ്പിച്ചു സ്പ്രയും അടിപ്പിച്ചു കൊണ്ടുപോയ എനിക്കിട്ടു തന്നെ ഇങ്ങനെ പണിയണം..

അല്ലേല്‍ തന്നെ ഈ ടെലിഫോണില്‍ കൂടി ഒക്കെ എങ്ങനാ കല്യാണം കഴിക്കുന്നെ എന്ന് കാലത്തേ കരോട്ടെ പാപ്പി ചേട്ടന്‍ ചോദിച്ചേ ഉള്ളു..ഇന്നലെ രാത്രീതന്നെ പഴുങ്ങയില്‍ അച്ചന്‍ വിളിച്ചു ചോദിച്ചു...നമ്മുടെ സഭേലോക്കെ ഇങ്ങനെ നടക്കുമോ അച്ചോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു ...പിന്നെ തലേല്‍ ഓളം ഉള്ളവരെ ഇതൊക്കെ വിശ്വാസിക്കു എന്ന് പറഞ്ഞപോള്‍ അച്ചന്‍ അടങ്ങി .....കാലം ഇതല്ലേ അതോണ്ട് ചോദിച്ചതാ കുഞ്ഞേ എന്നെ പിന്നെ അങ്ങേരു പറഞ്ഞുള്ളൂ. കവലേല്‍ ചില ചെറിയ സംസാരങ്ങള്‍ ഒക്കെ ഉണ്ട്...എന്നാലും കുഴപ്പമില്ല...അതോകെ പറഞ്ഞു നില്‍കാം...കല്യാണത്തിന് ഇനി ഒരാഴ്ച്ചയെ ഉള്ളു...കല്യാണത്തിന് ഓസിനു കള്ളു കുടിക്കാന്‍ ദ്രോഹി വന്നെക്കട്ടെ. രണ്ടു വര്‍ത്താനം പറയുന്നുണ്ട് .

തോമച്ചനിട്ടു ഒരു പണി കൊടുത്തെ പറ്റു....അതിനിപോ എന്നതാ ഒരു മാര്‍ഗം ? പള്ളിപെരുന്നളിനു വാളുവെച്ച കഥ ഒന്നും ഇനി എല്കതില്ല.. ഏതായാലും കല്യാണം ഒന്ന് കഴിഞ്ഞോട്ടെ...അതും കഴിഞു അവളുടെ മൈസൂരില്‍ ഉള്ള ഉപ്പാപ്പന്റെ അടുത്ത് പോകാന്‍ ഒരു പരിപാടി ഇട്ടിട്ടുണ്ട്...തിരിച്ചു വരുമ്പോഴേക്കും എന്തേലും തടയുമാരിക്കും

പ്രതികരണങ്ങള്‍:

1 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

Sasi....
ithentha ithu ?
score adichu kalanjallo..
ithrem vinoda bhavana undennu njan airnjillarunnu ketto..
kalakki