Mar 30, 2010

ദൈവം സത്യമോ അതോ മിഥ്യയോ ?

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും നൂല്പാലത്തിലൂടെ ആണ് നാം എല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ചില സംഭവങ്ങള്‍ കാണുകയും കേള്‍ക്കയും ചെയ്യുമ്പോള്‍ നാം നമ്മോടു തന്നെ ചോദിച്ചേക്കാം ..ദൈവം ശരിക്കും ഉണ്ടോ ? ചിലപ്പോള്‍ ദൈവം മാത്രമേ ഉള്ളു എന്നും നമ്മള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യും...അതാണ് മനുഷ്യ മനസ്..

മനോരമ പത്രത്തിലെ " കരുണ തേടി " എന്ന പംക്തിയിലൂടെ ആണ് ഞാന്‍ ആ യുവാവിനെ പറ്റി അറിഞ്ഞത്.. നാല്‍പതു പോലും തികയാത്ത ഒരു യുവാവ്‌ ..രണ്ടു കൊച്ചു കുട്ടികളുടെ അച്ഛന്‍. ഭാര്യ...പ്രായമായ അമ്മ..ആറ്റു നോറ്റു കിട്ടിയ സര്‍കാര്‍ ജോലിക്ക് ഉത്തരവ് കൈപടുന്നതിനു തൊട്ടു മുന്‍പേ ഒരു അപകടത്തില്‍ പെട്ട് ചലന ശേഷി നഷ്ടപെട്ട ഹതഭാഗ്യന്‍. ഈ കഥ വായിച്ചു കാണാന്‍ ചെന്ന ഞാന്‍ കണ്ടത് കരളിയിക്കുന്ന ഒരു കാഴ്ച ആയിരുന്നു.

ഞാനും ഒരു സുഹുര്തും കൂടി ഏറെ ബുദ്ധിമുട്ടി ആയിരുന്നു ആ സ്ഥലം കണ്ടു പിടിച്ചത്....വീടിനടുത്തുള്ള പലചരക്ക് കടക്കാരന്‍ ചോദിച്ചു...എന്താ കാര്യം..എവിടുന്നാ....നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യര്‍.. അപരിചിതരെ കാണുമ്പോഴുള്ള സാധാരണ ചോദ്യങ്ങള്‍...അത്രെയേ ഞങ്ങള്‍ വിചാരിച്ചുള്ളൂ.....വാര്‍ത്ത‍ കണ്ടു വന്നതാണ്‌ എന്ന് പറഞ്ഞു പത്രം കാണിച്ചു...നോക്കാതെ തന്നെ അയാള്‍ പറഞു...നിങ്ങള്‍ കുറെ താമസിച്ചു പോയി മക്കളെ.. അയാള്‍ കഴിഞ്ഞ മാസം മരിച്ചു എന്ന്..അയാളാണ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നത്...ആ അമ്മയുടെ ആദ്യത്തെ മകന്‍ ചെറുപ്രായത്തിലെ ഒരു അപകടത്തില്‍ പെട്ട് മരിച്ചു പോയിരുന്നു....അതിനു ശേഷം ഈ മകന്‍ ആയിരുന്നു ഒരേ ഒരു ആശ്രയം...വിദ്യുച്ഛക്തി ബോര്‍ഡില്‍ മസ്ദൂര്‍ ആയി നിയമനം കിട്ടി ഉത്ടരവും പ്രതീഷിച്ചു ഇരിക്കെ ആയിരുന്നു അപകടം...അടുത്ത വീടിലെ കല്യാണത്തിന് സഹായിച്ചശേഷം രാത്രി തിരിച്ചു വരവേ ഉണ്ടായ ഒരു വാഹനാപകടം...കാര്‍ നിര്‍ത്താതെ പോയി...ചലനശേഷി നശിച്ചു പോയ ഒന്‍പതു മാസങ്ങളുടെ അവസാനം പ്രായമായ അമ്മയെയും, ഭാര്യയെയും രണ്ടു കൊച്ചു കുഞ്ഞുങ്ങളെയും തനിച്ചാക്കി അയാള്‍ പോയി...

.ഞങ്ങള്‍ ശരിക്കും നിരാശരായി...ഏകദേശം രണ്ടു മണികൂര്‍ യാത്ര ചെയ്തായിരുന്നു ഞങ്ങള്‍ അവിടെ എത്തിയത്...അത് വൃധാവിലയല്ലോ എന്ന് ഓര്‍ത്തു... സുഹൃത്തായിരുന്നു പറഞ്ഞത്...ഏതായാലും വന്നു...അവിടെ വരെ ഒന്ന് ചെന്ന് നോക്കിയിട്ട് പോകാം..ഞങ്ങള്‍ വീണ്ടും പ്രയാണം തുടര്‍ന്ന്......വീട് കണ്ടുപിടിച്ചു....തീരാ ദേശ ജില്ലയില്‍ കടലില്‍ നിന്നും വെറും അമ്പതു മീറ്റര്‍ അകലെ ഒരു കൊച്ചു കൂര...തിരമാലകളുടെ ശബ്ദം വീട്ടില്‍ ഇരുന്നാല്‍ കേള്‍കാം..ഒരു മുറി മാത്രമുള്ള ഒരു വീട്...അതിന്റെ ഒരു മൂല അടുക്കള ആയി തിരിച്ചിരിക്കുന്നു...ഞാന്‍ ആ അമ്മയോട് പറഞ്ഞു...പത്രത്തില്‍ വായിച്ചു വന്നതാണ്‌ കാണാന്‍...ഇവിടെ വന്നപോഴാണ് വിവരം അറിഞ്ഞത് എന്ന്...അമ്മ ഒന്നും പറഞ്ഞില്ല...കണ്ണ് നീര്‍ ധാരയായി ഒഴുകുകയിരുന്നു... എന്റെ കണ്ണുകളും നീര്‍ നിറഞ്ഞു...നീര്മിഴികള്‍ മറക്കാന്‍ സുഹുര്തിനെ നോക്കിയപ്പോള്‍ അവിടെയും കണ്ടു നിറമിഴികള്‍...ആ അമ്മയുടെ അടുത്ത് ഞാന്‍ ഇരുന്നു തോളില്‍ വെറുതെ തട്ടി...ഞങ്ങള്‍ ഒന്നും പറഞ്ഞില്ല പിന്നീട്...എന്ത് പറയാന്‍..അടുക്കളയുടെ വാതിലിന്റെ പുറകില്‍ മറ്റു രണ്ടു നിറമിഴികള്‍ കണ്ടു...അയാളുടെ ഭാര്യ....വളരെ ബുദ്ധിമുട്ടില്‍ ആയിരുന്നു അവരുടെ സ്ഥിതി.അയല്‍ വീടുകളിലെ സഹായം ആയിരുന്നു അവരുടെ ഒരേ ഒരു ആശ്രയം..എല്ലാം പാവപ്പെട്ടവര്‍... പരിധി ഉള്ളവര്‍....ആ വീടിലെ ഏക വിലപിടിച്ച വസ്തു ഒരു ഫാന്‍ ആയിരുന്നു...അത് അവിടുത്തെ ഏക കട്ടിലിന്റെ മുകളില്‍ തൂങ്ങിയിരുന്നു...ഗല്ഗടതോടെ അമ്മ പറഞ്ഞു...ഇവിടരുന്നു എന്റെ മോന്‍ കിടന്നത്...

ഞാന്‍ പറഞ്ഞു...എല്ലാം ശരിയാകും...അമ്മയുടെ കണ്‍കളില്‍ അവിശ്വാസം നിഴലിച്ചിരുന്നു...അമ്മ പറഞ്ഞു...എന്ത് ശരിയാകാന്‍ ...എങ്ങനെ ശരിയാകാന്‍ ...എന്തിനാണ് ദൈവം ഇങ്ങനെ പരീക്ഷിക്കുന്നത്....എനിക്ക് ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടമായി എന്ന്... രണ്ടു മക്കള്‍ ചെറുപ്രായത്തില്‍ നഷ്ടപെട്ട ഒരമ്മയില്‍ നിന്നും നമ്മള്‍ വേറെ എന്ത് കേള്‍ക്കാന്‍?

കുട്ടികള്‍ അംഗന്‍ വാടിയില്‍ പോയി എന്ന് അമ്മ പറഞ്ഞു..അധികനേരം അവിടെ ചിലവാകാന്‍ ഞങ്ങള്‍ക്കായില്ല..ഒരു ചെറിയ സഹായം കൈമാറി യാത്ര പറഞ്ഞു ഇറങ്ങി...വീണ്ടും വരാം എന്ന് പറഞ്ഞു....ഞാന്‍ എന്നോട് തന്നെ ചോദിച്ചു...എന്തിനാണ് ദൈവം ഇവരോട് ഇങ്ങനെ കാട്ടിയത് ? ഞാന്‍ ദൈവത്തോട് അനിഷ്ടം കാട്ടി ..എന്റെ സുഹുര്‍ത്ത് പറഞ്ഞു...അങ്ങനെ പറയാതെ...നമ്മളെ ഇവിടെ എത്തിച്ചതും ദൈവം തന്നെ അല്ലെ എന്ന്...അതും ശരിയാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു...അല്ലെങ്കില്‍ ഒരു പാട് ദൂരത്തു നിന്നും ഈ നിയോഗം എങ്ങനെ ഉണ്ടായി ?

മറ്റൊരവസരത്തില്‍ ദൈവത്തിന്റെ അല്ഭുതതിനെയും നേരില്‍ കണ്ടു...ഒരു സുഹുരുതിന്റെ കൂടെ വെറുതെ ഒരു വീട്ടില്‍ കൂട്ട് പോയതായിരുന്നു ഞാന്‍.. ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബം...നല്ല വിദ്യാഭ്യാസം ഉള്ള്ള ഭാര്യയും ഭര്‍ത്താവും....അതിലുപരി നല്ല ഇടപെടല്‍...മര്യാദ...വിനയം...സാധാരണ സമ്പന്നരില്‍ കണ്ടു വരാറുള്ള ഒരു ധാരഷ്ട്യമോ അഹഗരമോ ഇല്ലാത്ത ഒരു നല്ല കുടുംബം . സുഹുര്‍ത്ത് മകനെ പറ്റി അന്വേഷിച്ചു...മകന്‍ അടുത്ത കംപൌടില്‍ തന്നെ ഉള്ള ഭാര്യ വീടിലേക്ക്‌ പോയി എന്ന് മറുപടി...ചേട്ടന്‍ ആണ് അവിടെ താമസം എന്നും ചേട്ടന്റെ മകളെ ആണ് വിവാഹം കഴിച്ചിരിക്കുന്നത് എന്നും അദേഹം പറഞ്ഞു...സാധാരണ ആയി തോന്നാറുള്ള സംശയം ഞാന്‍ ഉന്നയിച്ചു....അപ്പോള്‍ ചേട്ടന്റെ മകളെ ആണോ വിവാഹം കഴിച്ചിരിക്കുന്നത് ? ക്രിസ്ത്യാനികള്‍ക്കിടയില്‍ അങ്ങനെ കണ്ടുവരരില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു..എന്റെ ചിന്ത മനസിലായത് പോലെ അദേഹം പറഞ്ഞു...എന്റെ മകനെ ഞാന്‍ അഡോപ്റ്റ് ചെയ്തതാണ്..ങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലാരുന്നു...ഒരു അനാഥ ശാലയില്‍ നിന്നും ആണ് അവനെ കിട്ടിയത്...പഠിച്ചു വലുതായി എഞ്ചിനീയര്‍ ആയി..എന്റെ ചേട്ടന്റെ തന്നെ മകളെ കൊണ്ട് വിവാഹവും കഴിപ്പിച്ചു...ഞാന്‍ മനസ്സില്‍ ഓര്‍ത്തു...എത്ര വലുതായിരിക്കും അവരുടെ മനസ്? അതേപോലെ എത്ര വലുതായിരിക്കും ആ ചേട്ടന്റെ മനസും...പാരമ്പര്യവും കുടുംബമഹിമയും പറയുന്ന ഈ കാലത്ത്, ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന അപൂര്‍വ്വം ചിലര്‍ ഒക്കെ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തു...ഒരു അനാഥനെ സ്വന്തം മകന്‍ ആയി കണ്ടു തന്റെ കുടുംബത്തിലേക്ക് കൊണ്ടുവരികയും ഒരു വിവാഹത്തിലൂടെ തന്നെ കുടുംബതിറെ ഒരു ഭാഗം തന്നെ ആക്കുകയും ചെയ്യാന്‍ അദ്ദേഹത്തെ തോന്നിച്ചത് ദൈവത്തിന്റെ കരങ്ങള്‍ തന്നെ അല്ലെ ?

ഓരോ സംഭവങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമ്മള്‍ രണ്ടു തരത്തിലും ചിന്തിക്കും...ദൈവം സത്യമോ അതോ അത് ഒരു മിഥ്യയോ എന്ന് ..അങ്ങനെ ചിന്തിക്കേണ്ടി വന്ന രണ്ടു സംഭവങ്ങള്‍ ഇവിടെ പറഞ്ഞു എന്ന് മാത്രം...

കരുണ തേടി എന്ന പംക്തിയുടെ ലിങ്ക് ഇവിടെ :
കരുണ തേടി

13 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

sasi

valare nannayittundu..
very touching...
iniyum ezhuthu....
asamsakal...
shiny jokos

Happy Kitten said...

Enuikkkum Malayalam nallathupole vayikkanariyam pakshe ezhuthan athreyum ariyiilaa... but I am very lucky that I landed in your page... each one of your post is very touching.. and you write so well.. and now that I have finished reading all your articles, I am hoping you would write more...

നിസാരന്‍ .. said...

ദൈവം ഉണ്ട്.. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ജീവിതത്തിലെ ഒരു ചക്രത്തിന്റെ ഭാഗം മാത്രം.. വീണ്ടും കാല ചക്രങ്ങള്‍ കറങ്ങി വരുമ്പോള്‍ അതെല്ലാം എന്തിനു വേണ്ടി എന്ന് നമുക്ക് മനസ്സിലാകും.. അനുഭവങ്ങള്‍ രണ്ടും ഹൃദയസ്പര്‍ശിയായി

പടന്നക്കാരൻ said...

Touching!!!i strongly believe that there is a DOG!!

Nisha said...

ഈശ്വരീയത നമ്മില്‍ എല്ലാവരിലും ഉണ്ട്... പിന്നെ ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കാനുള്ള അത്രയ്ക്കും ഉയര്‍ന്ന തലത്തില്‍ നാമെത്തിയിട്ടില്ലാത്തതിനാലാണ് പലപ്പോഴും നാം ദൈവമുണ്ടോ എന്ന് സംശയിക്കുന്നത്...

Shaleer Ali said...

അവിശ്വസിച്ചു പോകുന്നവര്‍ പരീക്ഷകളില്‍ പതറിപ്പോകുന്നവര്‍ മാത്രമാണ്...
ദൈവ സാന്നിധ്യം അറിയുന്ന നിമിഷങ്ങള്‍ തന്നെയാണ് നിത്യ ജീവിതത്തില്‍ കഴിഞ്ഞു പോകുന്നത്...
വിവരണം ഹൃദ്യമായി.... ആശംസകള്‍....

ആമി അലവി said...

തീര്‍ച്ചയായും ദൈവമുണ്ട്....അവന്റെ പരീക്ഷണങ്ങളില്‍ പതറാതെ വിശ്വാസം കൈവിടാതെ മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എല്ലാവര്ക്കും...

ആമി അലവി said...

തീര്‍ച്ചയായും ദൈവമുണ്ട്....അവന്റെ പരീക്ഷണങ്ങളില്‍ പതറാതെ വിശ്വാസം കൈവിടാതെ മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എല്ലാവര്ക്കും...

ശ്രീക്കുട്ടന്‍ said...

ദൈവമെന്നത് പലര്‍ക്കും പല രീതിയിലനുഭവപ്പെടുന്ന ഒരു സത്യമാണ്. അതിനു നിയതരൂപമോ ഭാവമോ ഭാഷയൊ ദേശമോ ഒന്നുമില്ല.ചില സംഭവങ്ങള്‍ നമ്മെ ദൈവമെന്നതിനെ തള്ളിപ്പറയുവാന്‍ പ്രേരിപ്പിച്ചേക്കാം. മറ്റു ചിലപ്പോള്‍ അവന്റെ കാരുണ്യകടാക്ഷത്തിനുമുന്നില്‍ നമിക്കാനും തോന്നിയേക്കാം. മികച്ച ബ്ലോഗ്. അഭിനന്ദനങ്ങള്‍..

വേണുഗോപാല്‍ said...

സമൂഹത്തിലെ നല്ലതും ചീത്തയുമായ ഇത്തരം അനുഭവങ്ങള്‍ നാം ഈശ്വരനോട് ചേര്‍ത്തു വെക്കുന്നു എന്നതാണ് സത്യം.

നല്ലത് സംഭവിച്ചാല്‍ ഈശ്വര കടാക്ഷം എന്നും മറിച്ചായാല്‍ ഈശ്വരന്‍ ഇല്ലെന്നുമുള്ള ചിന്താഗതി ശരിയാണോ?

സുഖവും ദുഖവും നമുക്ക് പങ്കിട്ടു നല്‍കുന്നത് ദൈവം തന്നെയെന്നും അത് കര്‍മ്മഫലമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

അതെ ദൈവം സത്യമാണ് !!

നീര്‍വിളാകന്‍ said...

ദൈവം തീര്‍ച്ചയായും ഉണ്ട്.... പക്ഷെ ദൈവത്തെ കണ്ടെത്താന്‍ ആളുകള്‍ സ്വീകരിക്കുന്ന വഴിയാണ് ഇന്ന് ലോകത്തിന്‍റെ ശാപം.... അവനവന്‍ വിശ്വസിക്കുന്നത് അവനവനില്‍ മാത്രം ഒതുക്കുകയും മറ്റൊരാളുടെ വിശ്വാസത്തിലേക്ക് എത്തിനോക്കാതിരിക്കുകയും ചെയ്‌താല്‍ ദൈവ സങ്കല്‍പ്പം അര്തവത്താകും.....

Prakashan said...

well, I am a new blogger please visit prakashanone.blogspot.com

സുധി അറയ്ക്കൽ said...

സങ്കടവും സന്തോഷവും.