പരിപ്പുവട ബ്ലോഗിന്റെ അഞ്ചാം വാര്‍ഷിക പോസ്റ്റ് ഇട്ടതിനു ശേഷം ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികള്‍ എനിക്ക് കമന്റായും,മെയില്‍ ആയിട്ടും അഭിപ്രായങ്ങള്‍ അയക്കുകയുണ്ടായി. മുന്പെന്നപോലെ തന്നെ എന്നെ പുകഴ്ത്തി ഉള്ള കമന്റുകള്‍ ഞാന്‍ അപ്രൂവ് ചെയ്യുകയും ചെയ്തു. മെയില്‍ അയച്ചു എന്നെ തെറി വിളിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി. കാരണം അവ ഞാന്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ. അതെങ്ങാനും കമന്റു ബോക്സില്‍ വന്നിരുന്നേല്‍ ...ഫഗവതീ.
കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുപ്രധാന തീരുമാനം എടുത്തു. എന്റെ കമന്റു ബോക്സ് അടക്കുക എന്നുള്ളത്. എന്റെ കഥ വായിക്കുന്നവര്‍ മേലില്‍ എനിക്ക് മെയില്‍ അയച്ചാല്‍ മതി. എന്റെ പോസ്റ്റുകളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഞാന്‍ അറിഞ്ഞാല്‍ പോരെ. എന്തിനാ വെറുതെ പൊതു ജനം കമന്റു വായിച്ചു ചിരിക്കുന്നത്.കമന്റുകളുടെ എണ്ണം എന്നെ സംബന്ധിച്ച് ഒരു പ്രശ്നം ആയതു കൊണ്ടാണോ കമന്റ് ബോക്സ് അടക്കുന്നത് എന്നൊരു ന്യായമായ സംശയം ഉയര്‍ന്നേക്കാം. കമന്റുകള്‍ക്ക് വേണ്ടി തന്നെ ആണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൂടുതല്‍ കമന്റു കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം കിട്ടും. ഇപ്പൊ കാര്യം മനസ്സിലായി എന്ന് കരുതട്ടെ.
അപ്പോള്‍ ചോദിച്ചേക്കാം , മറ്റുള്ളവരുടെ പോസ്റ്റില്‍ ഇനി കമന്ടുമോ എന്ന്. തല്‍ക്കാലം അത് നിര്‍ത്താന്‍ ഉദ്ദേശ്യം ഇല്ല. ബൂലോകത്തെ ബ്ലോഗര്‍മാരെ ഒരു വഴി ആക്കുന്നത് വരെ അത് തുടരും. നല്ല കഥകള്‍ വായിച്ചാല്‍ എനിക്ക് ചൊറിച്ചില്‍ വരും, പിന്നെ അതില്‍ ഉള്ള ഒന്‍പതു നന്മ കാണാതെ പത്താമത്തെ തിന്മ കാണും. അതൊരു തെറ്റാണോ ?
ദിവസം രണ്ടു പോസ്ടിടുന്നതിനെ കുറിച്ച് വിമര്‍ശിച്ചവരോട് രണ്ടു വാക്ക്. സൗകര്യം ഉണ്ടെങ്കില്‍ വായിച്ചാ മതി. എന്റെ ബ്ലോഗ് എന്റെ സമയം, ഇഷ്ട്ടം പോലെ ഞാന്‍ പോസ്റ്റ് ഇടും.ആരും നിര്‍ബന്ധിചില്ലല്ലോ വായിക്കാന്‍. എന്റെ പ്രിയപ്പെട്ട സ്ത്രീ ബ്ലോഗേര്‍സ്, ഞാന്‍ സ്ഥിരം കമന്റിടുന്നവര്‍ മതി എന്റെ ബ്ലോഗിനെ നിലനിര്‍ത്താന്‍ . പിന്നെ അക്ഷരതെറ്റുകള്‍. അത് ഗൂഗിള്‍ അമ്മാവനോട് നേരിട്ട് ചോദിച്ചാ മതി.
ഞാന്‍ എഴുതുന്നതിനു നിലവാരം ഇല്ല എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആരാണീ നിലവാരം നിശ്ചയിക്കുന്ന ആള്‍ക്കാര്‍ ? നിലവാരം ഇല്ല എന്ന് പറഞ്ഞ ഒരാളുടെ പോസ്റ്റ് വായിച്ചു ഞാന്‍ കരഞ്ഞു പോയി. അത് എനിക്ക് അതുപോലെ എഴുതാന്‍ കഴിഞ്ഞില്ല എന്നോര്‍തിട്ടല്ല. ഇങ്ങനെയും ആളുകള്‍ എഴുതുമോ എന്ന് ഓര്‍ത്തിട്ടാണ് !
ബ്ലോഗര്‍മാര്‍ പൊതുവേ അഭിമാനികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. കമന്റിടുന്നവര്‍ക്ക് മാത്രം തിരിച്ചു കമന്റിടുന്നവരെ പറ്റി ഞാന്‍ ഉടനെ ഒരു പോസ്റ്റ് ഇടുന്നുണ്ട്. എനിക്ക് ഈ തരം ബാര്‍ട്ടര്‍ സിസ്റ്റ്ടത്തില്‍ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ട്ടപ്പെടാത്ത ബ്ലോഗുകളില്‍ അവരെ നിശിതമായി വിമര്‍ശിച്ചു കമന്റിടാന്‍ അവസരം കിട്ടാറുമുണ്ട്.
എന്റെ പോസ്റ്റ് വായിച്ചു കമന്ടിട്ടെ തീരു എന്നുള്ളവര്‍ക്ക് parippuvadablog@yahoo.com എന്ന ഈമെയില്‍ വിലാസത്തില്‍ കമന്റുകള്‍ അയക്കാം. നല്ല കമന്റുകള്‍ക്ക് എന്റെ കഥാ സമാഹാരത്തിന്റെ ഒരു പ്രതി അയച്ചു തരുന്നതായിരിക്കും.
ഇതുപോലൊരു പോസ്റ്റ് മുഴുവന്‍ വായിച്ചു തീര്‍ത്തതിനു നന്ദി !






