Nov 5, 2018

ഓപ്പൺ ലെറ്റർ ഫ്രം മർമ്മാണി ഷായി

പ്രിയസുഹൃത്തുക്കളെ ,

നമ്മുടെ നാട് ഇന്ന് വളരെ അപകടം പിടിച്ച ഒരു സ്ഥിതിയിലൂടെ കടന്നു പോകുകയാണ് . ദൈവത്തിൽ വിശ്വസിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ പാർട്ടിയെ തകർക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്നു.ശബരിമലയിൽ സ്ട്രീകൾ കയറരുത് എന്നാണു അവരുടെ ആവശ്യം  .ദൈവത്തിൽ വിശ്വസിക്കാത്ത നമുക്ക് ഇതിൽ എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ഉത്തമന്മാർ ആ ചിന്ത മനസ്സിൽ തന്നെ സൂക്ഷിക്കുക.അല്ലെങ്കിൽ ഒരു പുഷ്പഫലചക്രം( ആംഗലേയത്തിൽ ഇതിനെ റീത്തു എന്നും പറയാം )  വീടിന്റെ വാതിലിൽ പ്രതീക്ഷിക്കാം 


ദിവസവേതനക്കാരുടെ വേഷത്തിൽ നമ്മുടെ പാവം രക്തസേനക്കാർ അവിടെ കയറാനുള്ള  പ്ലാൻ   മറന്നാടനും മറ്റും പൊളിച്ചു കളഞ്ഞല്ലോ എന്നോർത്ത് പേടിക്കേണ്ട.പറഞ്ഞു വന്നത് നമ്മുടെ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും  ചെയ്തു കഴിഞ്ഞു.രണ്ടര കിലോമീറ്റർ അകലത്തിൽ വരെ നിൽക്കുന്ന ആളുകളെ വരെ സും ചെയ്തു  പ്രഹരം ഏൽപ്പിക്കാവുന്ന തരം ടിയർഗ്യാസ് മെഷീൻ നമ്മൾ നമ്മുടെ ചൈനയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. അത്   കമ്പ്യൂട്ടർ നിർമിത പ്രോഗ്രാമിനാൽ സംഘികളുടെ കണ്ണിലേക്കു പ്രയോഗിക്കത്തക്ക രീതിയിൽ പ്രത്യേകം സെറ്റ് ചെയ്തിട്ടുണ്ട് . അയ്യപ്പ ഭക്തർ എല്ലാവരും സംഘികൾ ആണല്ലോ!

കൂടാതെ സാധാരണ ടിയർ ഗ്യാസ് പ്രയോഗം  ഏൽക്കുന്നവർ പത്തു മിനിട്ടു കഴിയുമ്പോൾ കണ്ണ് തുറക്കുമ്പോൾ ഈ പ്രത്യേക ടിയർഗ്യാസ് 24 മണിക്കൂറുകൾ കണ്ണ് തുറക്കാൻ പറ്റാതെ പ്രവർത്തിക്കും.പിന്നെ കണ്ണ് തുറക്കാതെ ഇരിക്കുന്നവർക്ക്  കാണാൻ പാർട്ടി ആചാര്യന്മാരുടെ പടങ്ങൾ കണ്ണിൽ തെളിഞ്ഞു വരുന്നതുപോലെയാണ് സെറ്റ് ചെയ്ടഗിരിക്കുന്നതു.ഇനി ആചാര്യന്മാരെ കണ്ടു ആരെങ്കിലും പേടിച്ചു  കണ്ണ് തുറന്നാൽ അവരെ സൂം  ചെയ്തു കണ്ടെത്തി വീണ്ടും കണ്ണിൽ എണ്ണയൊഴിക്കാൻ തക്ക ശേഷി ഉള്ളതാണ് ഈ മെഷീൻ .കാനന പാതയിൽ മരങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം ആണല്ലോ.പക്ഷെ പ്രത്യേക ടെക്‌നോളജി ഉപയോഗിച്ച് മരങ്ങൾ ഉള്ള സ്ഥലത്തു വരുമ്പോൾ ടിയർ ഗ്യാസ് വളഞ്ഞു പോകുകയും മരം കഴിയുമ്പോൾ നേരെ പോയി സ്കെച് ചെയ്ത ആളിന്റെ കണ്ണിൽ വീഴുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം . പിന്നെ കണ്ണിൽ ഗ്യാസ് വീണയാളുടെ കണ്ണിൽ അടുത്ത വര്ഷം ഇതേ ദിവസം ഇതേ സമയം നീറ്റൽ അനുഭവപ്പെടുന്ന രീതിയിൽ (അണലി കടിച്ചാൽ അനുഭവപ്പെടുന്ന അതെ രീതി )ആണ് ഇത് നിർമിച്ചിരിക്കുന്നത് .

പിന്നെ മറ്റൊരു കാര്യം ആപ്പിൾ കമ്പനിയുമായി അത്യന്താധുനിക ചേർന്ന് ഫേസ് ഡിറ്റക്ഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് . കഴിഞ്ഞമാസം നടന്ന സമരത്തിൽ പങ്കെടുത്ത ആളുകളുടെ മുഖം കമ്പ്യൂട്ടറിൽ സേവ് ചെയ്തു വെച്ചിട്ടുണ്ടല്ലോ . അതിൽ നിന്നും നമ്മുടെ ആളുകളെ മാറ്റിയിട്ടുള്ള മുഖങ്ങളും ആയി മാച്ച് ആയ ആരെങ്കിലും അവരുടെ വീട്ടിൽ വെച്ച് കെട്ടു നിറച്ചാൽ പമ്പയിൽ ഒരു ബീപ്പ് ( മറ്റേ പി സീ ബീപ്പ് അല്ല) അടിക്കുകയും അവർ പമ്പയിൽ എത്തും മുന്നേ അവരെ പിടിക്കുകയും ചെയ്യാം . അയ്യപ്പന്മാർ താടി വെക്കാനും മുഖം മറക്കാനും സാധ്യത ഉള്ളതിനാൽ സേവ് ചെയ്തിട്ടുള്ള ഇമേജുകളിൽ പ്രതേക സോഫ്റ്റ് വെയർ വെച്ച് താടി മീശ എന്നിവ ചേർക്കാൻ തുടങ്ങിക്കഴിഞ്ഞു.നമ്മുടെ പാർട്ടിയുടെ ആസ്ഥന സ്വാമി സമാധാനന്ദ ഗ്രിഗറിയുടെ ഹോട്ടലിൽ കയറി ആഴിപൂജ നടത്തിയവരെ ഈ സംവിധാനം ഉപയോഗിച്ച് കണ്ടു പിടിച്ചുകൂടെ എന്ന സംശയം ഉണ്ടായേക്കാം. പുഷ്പഫലചക്രം ടൊയോട്ടാ എന്നീ വാക്കുകൾ ഓർമ്മ വെക്കുക .


ഈ വിധം ഭക്തന്മാരെ ആരെയും മല കയറ്റാൻ അനുവദിക്കാതെ നമ്മുടെ ആളുകൾ ആയ ചുംബന സമരക്കാർ , ആർത്തവ സമരക്കാർ മറ്റു പുരോഗമനവാദികൾ എന്നിങ്ങനെ മലക്ക് പോയിട്ട് പ്രത്യേകം ഗുണം ഒന്നുമില്ലാത്തവരെ കയറ്റാൻ ശ്രമിക്കുന്ന ഈ വേളയിൽ നിങ്ങളുടെ ഓരോരുത്തരുടെയും അകൈതവമായ പിന്തുണ നമ്മുടെ സർക്കാരിന് കൊടുക്കുക . കാരണം നമ്മളെ പോലുള്ള കുറെ പാവം കൂപമണ്ഡൂകങ്ങൾ ആണല്ലോ പാർട്ടിയുടെ ശക്തി !

ലാൽസലാം 

മർമ്മാണി ഷായി

പ്രതികരണങ്ങള്‍:

3 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം said...

' ഈ വിധം ഭക്തന്മാരെ ആരെയും മല കയറ്റാൻ അനുവദിക്കാതെ നമ്മുടെ ആളുകൾ ആയ ചുംബന സമരക്കാർ , ആർത്തവ സമരക്കാർ മറ്റു പുരോഗമനവാദികൾ എന്നിങ്ങനെ മലക്ക് പോയിട്ട് പ്രത്യേകം ഗുണം ഒന്നുമില്ലാത്തവരെ കയറ്റാൻ ശ്രമിക്കുന്ന ഈ വേളയിൽ നിങ്ങളുടെ ഓരോരുത്തരുടെയും അകൈതവമായ പിന്തുണ നമ്മുടെ സർക്കാരിന് കൊടുക്കുക . കാരണം നമ്മളെ പോലുള്ള കുറെ പാവം കൂപമണ്ഡൂകങ്ങൾ ആണല്ലോ പാർട്ടിയുടെ ശക്തി ..!'
ഇതിൽപ്പരം പിന്നെ എന്തെഴുതുവാൻ ..അല്ലെന്റെ ഭായ് ...?

vettathan said...

എല്ലാവര്‍ക്കുമുള്ള ഒറ്റമൂലി സുപ്രീം കോടതി റിവ്യൂ ഹരജിയിലൂടെ കൊടുത്തിട്ടുണ്ട്

Gohang York said...

Great post and success for you
Kontraktor Booth Pameran
Jasa Pembuatan Booth
Kontraktor Pameran
Jasa Pembuatan Booth Pameran