May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം . 

15 അഭിപ്രായ(ങ്ങള്‍):

ഷാജു അത്താണിക്കല്‍ said...

ഇതിപ്പൊ നടപ്പാക്കണമെങ്കിൽ തന്നെ ഇതിന്റെ രണ്ടിരട്ടി പണം വേണ്ടി വരും എത്ര വെട്ടിപ്പുകൾ നടത്തേണ്ടി വരും ഇതൊന്ന് കാണാൻ തന്നെ,

ശ്രീ said...

ഇനി ഇപ്പേരില്‍ ഒരു കുംഭകോണം കൂടി നമ്മള്‍ കാണേണ്ടി വരും...

Unknown said...

I feel planned development in this is a must. 6000 families is not a big count, if they will be settled well. As in every work, there may be betrail too. It does not mean doubling is not required, also note that the amount required for an express way is also high apart from the fact that number of families to be relocated is too high. Regarding the expense of travel, yes it may be, but certainly less than a rented car and think about savings on time? I have no way smell a wrong except possible correption.....

Anonymous said...

നല്ല ചിന്ത! നല്ല ആധി!
നമ്മുടെ നാട്ടിലെ വികസനപദ്ധതികളും പരിപാടികളും നാടിന്റെ ഭൂമിശാസത്രമോ പാരിസ്ഥിതികമോ ആയ ഘടകങ്ങൾ പരിഗണിക്കാതെയാണ് നടപ്പാക്കുന്നത്. രണ്ട് നേരം തികച്ചും വയറു നിറക്കാനില്ലാത്തവർക്ക് സൗജന്യമായി മൊബൈൽ ഫോൺ കൊടുക്കുമെന്ന്  പറഞ്ഞ പ്രധാനമന്ത്രിയുടെ നാടാണിത്! വിലകൂട്ടിയും സബ്സിഡികൾ കുറച്ചും ജനങ്ങളുടെ വിനിമയശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്ന നാട്! ആയിരം പേർ പട്ടിണി കിടന്നാലും അരമനയിൽ നൂറുപൊതി ബാക്കിയാകണം എന്ന കേവലതത്ത്വം എക്കാലവും നമ്മുടെ ഏമാന്മാർ പരിരക്ഷിച്ചു പോന്നിട്ടുണ്ട്. 
നമ്മുക്ക് അടിസ്ഥാനമായി വേണ്ടത്, നാട്ടിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളാണ്,10 ഗ്രാ മങ്ങൾക്ക് ഒന്ന് വെച്ചെങ്കിലും മികച്ച സൗകര്യമുള്ള പൊതു ആരോഗ്യ കേന്ദ്രങ്ങളാണ്, വ്യവസ്ഥാപിതമായ പൊതുവിതരണ സ്മബ്രദായമാണ്, നാടിലെ പാരമ്പര്യ സ്രോതസ്സുകളെ ഹനിക്കാത്ത രൂപ്ത്തിൽ കാറ്റിൽ നിന്നും സൂര്യതാപത്തിൽ നിന്നുമുള്ള വൈദ്യുതി ഉത്പാദനമാണ്, അത്യാധുനിക മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളാണ്, കുറ്റമറ്റ പൊതുഗതാഗത സംവിധാനമാണ്. സർവ്വോപരി സുരക്ഷിതത്തം ഉറപ്പു വരുത്തുന്ന ചുറ്റുപടുകളാണ്. 
അതിവേഗ പാതയെക്കുറിച്ച് ചിന്തികുന്നവർ അതിനുമുന്നേ ആര്യാടനെ ഒന്ന് സഹായിക്കൂ, കരണ്ടുമില്ല വണ്ടി നഷ്ടത്തിലും! ഈ തീവണ്ടിക്ക് തിന്നാൽ കരണ്ട് ആര് കൊടുക്കും?

ajith said...

വലിയ പ്രോജക്റ്റ് വന്നാല്‍ വലിയ കമ്മിഷന്‍

RAGHU MENON said...

കീശ വികസനം!

വീകെ said...

ഏതു കാര്യത്തിനും രണ്ടുപക്ഷം ഉള്ളവരാണ് നമ്മൾ മലയാളികൾ. ഹൈസ്പ്പീഡ് വഴികൾ ഉണ്ടാകുന്നതോടൊപ്പം കുടിവെള്ളം, മാലിന്യം,കൃഷി പോലെ ജീവൽ പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഹൈടെക് മാനേജ്മെന്റും ഉണ്ടാകേണ്ടിയിരിക്കുന്നു. അതും ഉണ്ടാകും.നമുക്ക് കാത്തിരിക്കാം.
നമുക്ക് ശുഭാപ്തിവിശ്വാസമുള്ളവരാകാം

Pradeep Kumar said...

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞാവട്ടെ വന്‍കിട വികസനപദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നത്......

റിനി ശബരി said...

കൂടുതല്‍ ചിലവുള്ളതിലേ കണ്ണുള്ളു ഇപ്പൊള്‍ ..
എന്തായാലും പേരു വരും അപ്പൊള്‍
കൂടുതല്‍ കക്കുന്നതല്ലേ നല്ലത് ..
ഈ പൊസ്റ്റിനിടയിലേ ചില ചോദ്യങ്ങള്‍
ചോദിക്കാനുള്ളതു തന്നെ , ഉത്തരം പ്രതീക്ഷിക്കണ്ട എങ്കിലും ..!
നമ്മുക്കിതിനൊക്കെയെ വിധിയുള്ളു , ഒരു വശം കക്കുമ്പൊള്‍
മറു വശത്തേ കേറ്റുക .. അതുമല്ലെങ്കില്‍ ഒരു വശത്തെ തന്നെ
വേറെ നല്ലൊരു വശം കാണാത്തത് കൊണ്ട് വീണ്ടും വീണ്ടും
അധികാരത്തിലേറ്റുക .. അനുഭവിക്ക തന്നെ ...

ഒരു കുഞ്ഞുമയിൽപീലി said...

കാത്തിരിക്കേണ്ടി വരും ഇതിന്റെ അനന്തഫലത്തിന് .....കാലത്തിന്റെ ആശങ്ക

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വികസനം വലുതായി നടന്നാലേ വലുതായി തടയൂ..!!

vettathan said...

ഒരു റോഡ് പുതുതായി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാവുന്ന കോലാഹലം നമ്മള്‍ കാണുന്നുണ്ട്. പുതിയ എന്തു പ്രോജക്റ്റ് വന്നാലും അതിനെ കണ്ണടച്ച് എതിര്‍ക്കുന്നു. എക്സ്പ്രസ്സ് ഹൈവേ വിഭാവനം ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തു തോല്പ്പിച്ചു. കേരളത്തെ രണ്ടായി മുറിച്ച് കളയും എന്നായിരുന്നു ഒരു വാദം. തീരദേശ റെയില്‍പ്പാത വന്നപ്പോഴും ഈ വാദമുണ്ടായിരുന്നു. പണ്ട് ആലുവാപ്പാലം നിര്‍മ്മാണത്തിനെതിരെ വള്ളക്കാര്‍ നടത്തിയ സമരത്തിലെ വാദമുഖങ്ങള്‍ ത്തന്നെയാണ് ഓരോ പുതിയ പദ്ധതിക്കുമെതിരെ ഉയരുന്നത്.കഷ്ടം.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കീശകൾ വികസിക്കട്ടെ .:)

പിന്നെ 'വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്' എന്ന് എഴുതിയതിലുള്ള എതിർപ്പ് അറിയിക്കുന്നു . അക്കാര്യത്തിൽ വ്യക്തമായ ചർച്ചയും വായനയും ആവശ്യമാണ് . (കുറെ കാർ ഫാക്ടറി വന്നാൽ വികസനം ആവില്ല !!)

kochumol(കുങ്കുമം) said...

കൊള്ളാം ..!

Villagemaan/വില്ലേജ്മാന്‍ said...

കമന്റെഴുതിയ എല്ലാവര്ക്കും നന്ദി.