May 24, 2011

രണ്ടു കെ.പി കള്‍ !


അച്ഛാ ..അച്ഛാ..എന്നാണ് അച്ഛന്‍ എന്നെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ വരുന്നേ ?എല്ലാ കുട്ട്യോളേം അവരുടെ അച്ഛനും അമ്മേം വന്നു കൊണ്ടോവും..ഞാന്‍ മാത്രം എന്നും ഷിബു അങ്കിളിന്റെ കൂടെ..എല്‍ കെ ജിയില്‍ പഠിക്കുന്ന മകന്‍ കരയാന്‍ തുന്ടങ്ങി..

ഹാവൂ..ഇവന് ഇന്നെലും പറയാന്‍ തോന്നിയല്ലോ.കുറെ നാളായി, സ്കൂളില്‍ പോയി കുറെ കളേര്‍സ് കണ്ടിട്ട്!രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന് പറഞ്ഞ മാതിരി ആയി(തെറ്റിദ്ധരിക്കരുത് ..സിനിമയാ ഉദ്ദേശിച്ചത്. മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്എന്നാണു എന്റെ അഭിപ്രായം )അച്ഛന് സന്തോഷം ആയല്ലോ എന്ന് കേട്ടപാതി ഭാര്യ ഒന്ന് കുത്തി!

ഇവന്‍ അപ്പു..എല്‍ കെ ജി ക്ലാസ്സ്‌ തുടങ്ങിയിട്ട് മാസം ഒന്നേ ആവുന്നുള്ളൂ എങ്കിലും നല്ല പുരോഗതി ഉണ്ട് . കുസൃതിക്കേ .എ ബി സി ഡി പഠിപ്പിക്കാന്‍ യു ടുബിന്റെ സഹായം തേടിയത് ഇപ്പോള്‍ പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇപ്പൊ ഉമ്മ ചോദിച്ചാല്‍ അവന്‍ ചുണ്ടിലെ തരു..കലികാലം ..

ഓഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ കളറുകള്‍ അധികം.മക്കളെ കൊണ്ട് പോകാന്‍ വന്ന അമ്മമാര്‍.കുട്ടികളെ വരിയായി കൊണ്ട് നടുത്തളത്തില്‍ കൊണ്ട് നിര്‍ത്തുന്ന ടീച്ചര്‍മാര്‍.ബീനാ കണ്ണന്റെ ശീമാട്ടീ ചെന്നിട്ടു പട്ടു സാരി തിരഞ്ഞെടുക്കാന്‍ കയറിയപോലെ ആയി പോയി.ഒരു പൂമാത്രം ചോദിച്ചു.ഒരു പൂക്കാലം നീ തന്നു എന്ന മഹാകവി കൈതപ്രത്തിന്റെ പ്രശസ്തമായ കവിത ഞാന്‍ മൂളി. ആഹാ..രണ്ടു ഷിഫ്റ്റ്‌ ഉള്ള ജോലിയായിരുന്നെങ്കില്‍ എന്നും ഈ കലാപരിപാടി നടത്താമായിരുന്നു എന്ന് തോന്നിയെങ്കിലും ഒടുക്കത്തെ ചൂട് ഓര്‍ത്തപ്പോ വേണ്ട എന്ന് വെച്ചു.

ക്ലാസ്സിന്റെ പുറത്തു ചെന്നപ്പോഴേ അപ്പു ചാടി വന്നു. "അച്ഛാ നമ്മുക്ക് കിച്ചുവിനെ കൂടി കൊണ്ടോയാലോ " എന്ന് അപ്പു ചോദിച്ചപ്പോഴാണ് അളിയന്റെ മകനും ഒരേ ട്രാന്‍സ്പോര്‍ട്ടില്‍ ആണ് വരുന്നത് എന്നോര്‍ത്തത്.കിച്ചു അവിടെ തന്നെ യു കെ ജി.യില്‍ പഠിക്കുന്നു. രണ്ടാളും ഒന്നിച്ചാണ് വരവും പോക്കും. ട്രാന്‍സ്പോര്‍ട്ടുകാരനോട് പറഞ്ഞപോള്‍ ആള്‍ക്ക് പെരുത്ത്‌ ഖുശി. ഇന്ന് രണ്ടു കെ.പി കള്‍ ( കുട്ടിപ്പിശാശുക്കള്‍ ) കുറഞ്ഞാല്‍ അത്രേം നല്ലത് എന്ന് ഓര്‍ത്ത് ആവും. നെല്ലിക്കാക്കൊട്ട മറിച്ചത് പോലല്ലേ പിള്ളേര് ഇറങ്ങി ഓടുന്നത്. ആര്‍ക്കായാലും ഭ്രാന്ത് ആകും എന്ന് ഞാന്‍ ഓര്‍ത്തു.

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.പേര് ചോദിച്ചിട്ട് രണ്ടിനും അറിയില്ല. ഒരുമിച്ചു സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടില്‍ വരുന്നതാണത്രെ. ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

വൈകുന്നരം കിച്ചുവിന്റെ സ്കൂള്‍ ആനുവല്‍ഡേ പ്രോഗ്രാം വീഡിയോ കാണുകയായിരുന്നു ഞങ്ങള്‍.റോഡ്‌ റോളറില്‍ കുട്ടിയുടുപ്പു ഇട്ടപോലെ ഒരു ഗോവാക്കാരി ചേടുത്തി ഏതാണ്ടൊക്കെ കിടന്നു അലക്കുന്നു.സിംഹവാലന്‍ കുരങ്ങു തിരിഞ്ഞു നിന്നമാതിരി മുഖത്തൊക്കെ എന്തോ പെയിന്റ് അടിച്ചിട്ടുണ്ട്. കിച്ചു പാട്ടൊക്കെ പാടി തകര്‍ക്കുന്നു. നോക്കിയപ്പോള്‍ ഉച്ചക്ക് കണ്ട സുന്ദരിക്കുട്ടി ദേ പിങ്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നിന്ന് പാട്ടുപാടുന്നു. ഞാന്‍ ഭാര്യയോട്‌ ഉച്ചക്ക് നടന്ന സംഭവം വിവരിച്ചു..അപ്പുവിനോട് അവള്‍ ചോദിച്ചു..."ആരാ മോനെ അത്" ?

"ഓ അതോ..അതെന്റെ വൈഫ്‌ ആണ്"...അപ്പുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു മറിഞ്ഞു..എത്ര ശ്രമിച്ചിട്ടും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. അപ്പുവിനു എന്തോ പന്തികേട്‌ തോന്നി എന്ന് തോന്നുന്നു . അവന്‍ ഉടനെ പ്ലേറ്റ് മാറ്റി.." അത് കിച്ചുവിന്റെ വൈഫ്‌ ആണ് " എന്ന് !

ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി..ഏക പുത്രന്റെ കല്യാണം കഴിഞ്ഞ ഗുഡ് ന്യൂസ്‌ അളിയനോട് പറഞ്ഞേക്കാം എന്ന് കരുതി ഫോണ്‍ എടുത്തതും ദേ വരുന്നു അടുത്തത്."അച്ഛാ.മാമനോട് പറയല്ലേ.മാരിയെജു കഴിഞ്ഞിട്ടില്ല കേട്ടോ..പറഞ്ഞാല്‍ കിച്ചു ആന്ഗ്രി ആകും".

ഇനി നിങ്ങള്‍ പറയു...എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും ?

43 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

ഇപ്പോളെ സൂത്രം ഒക്കെ കൊടുത്ത് വിട്ടേരെ ,,:)

Lipi Ranju said...

ഓഹോ.. അച്ഛന്മാര്‍ക്ക് കളേര്‍സ് കാണാം... കുട്ടികള്‍ക്കെന്താ ആയിക്കൂടെ !!
എല്ലാം ജീനിന്‍റെ ഗുണമാണ് മാഷേ... :)

ponmalakkaran | പൊന്മളക്കാരന്‍ said...

അ........ന്റെ അല്ലേ.... മോൻ.

മൊല്ലാക്ക നിന്നു പാത്ത്യാൽ കുട്ട്യോളു നടന്നു പാത്തും..!!

mayflowers said...

എല്‍ കെ ജിയിലെ സ്ഥിതി ഇതാണെങ്കില്‍..
നടക്കട്ടെ..നടക്കട്ടെ..

Maya V said...

ഉഗ്രന്‍. വിത്ത് ഗുണം, പത്തു ഗുണം എന്നും മഹാകവി കൈതപ്രം പാടിയിട്ടുണ്ട്.

sreee said...

പ്ലസ് ടു ആണ് ഭേദമെന്നു തോന്നുന്നു. അവിടെ ഇതുവരെ വൈഫ് ആയിട്ടില്ല. :)

Jazmikkutty said...

എല്‍ കേ ജീ ആയത് കൊണ്ടു ലവന്മാര് വൈഫ്‌ ആക്കി..വല്യ കുട്ട്യോലാണെങ്കില്‍ ഫിയാന്‍സെ ആക്കിയേനെ...:)

Anonymous said...

hahahhahahah
adipoli
ponamalakkaranodu njan yojikkunnnu
mollakka ninnu.....hahahhahahaha
keep on writing sasi,,,,..
all the bst

ആസാദ്‌ said...

ഹ ഹ ഹ, എന്റെ മാഷേ, മത്തം കുത്തിയാല്‍ കുന്പളം മുളക്കുമോ? അച്ഛന്‍ ദാണ്ടേ കളറ് കാണാന്‍ പോകുന്നു, മോന്‍ ദാണ്ടേ വൈഫിനെ കാണാന്‍ പോകുന്നു. ആ സ്കൂളില്‍ ഒരു ജോലി കിട്ടുമോ മാഷേ? ശന്പളം ഞാന്‍ അങ്ങോട്ട്‌ കൊടുത്തോളാം. ഹെന്റെ കര്‍ത്താവേ... ഞാനിത്തിരി നേരത്തെ ജനിച്ചു പോയല്ലോ..

ചെറുത്* said...

കണ്ടാ കണ്ടാ.... അവരും പഠിച്ചു,

കളറ് കണ്ട് നിക്കുമ്പോ പുറകീന്ന് അപ്പൂന്‍‍റമ്മ വിളിച്ചാല്‍, “ആരാടാദ്” ന്ന് കൂട്ടുകാര്‍ ചോദിച്ചാല് അപ്പൂന്‍‍റച്ചനും ഇതന്നല്ലേ പറയാ, “ആ” ന്ന്

അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കൂലാന്ന് പറയാറുണ്ട്...... ഫാക്കി ഊഹിച്ചോ ;) ഹ്ഹ്ഹ്ഹ്

ഋതുസഞ്ജന said...

ഇന്നത്തെ കുട്ടികൾ അത്ര ‘കുട്ടികൾ’ അല്ല:)

paachu I പാച്ചു said...

അപ്പന്റെ സ്കൂളില്‍ പോക്ക് മിക്കവാറും ഇന്നത്തോടെ നിന്നുകിട്ടും ...

Unknown said...

appo enna marriage?:)

Muralee Mukundan , ബിലാത്തിപട്ടണം said...

താതശീലം തലമുറകളിലൂടെ കൈമാറി വരുമെന്നറിയില്ലെ ഭായ്

കൂതറHashimܓ said...

ഹഹഹഹാ
പിള്ളേര്‍ തകര്‍ക്കട്ടെന്നേ

ചന്തു നായർ said...

പൊന്മളക്കാരന്റെ കന്റിൽ നിന്നും കടം കൊല്ലുന്നതല്ലാ.. കുഞ്ചൻ നമ്പ്യാർ പറഞ്ഞത് പോലെ “ നിന്ന് ഓതിക്കോൻ മുള്ളും നേരം ഉണ്ണികൾ മരമേറീട്ടും മുള്ളും”.. നന്നായി രസിച്ചൂ..പിന്നെ അക്ഷരപിശാചിന്റെ ശല്ല്യം വളരെക്കൂടുതൽ ഉള്ളത് ശ്രദ്ധിക്കുക..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..രമേഷ്ജി..ഈ ആദ്യ അഭിപ്രായത്തിനു.

നന്ദി.. ലിപി..കളേര്‍സ് ഇല്ലാതെ എന്ത് ജീവിതം..ഹി ഹി !

നന്ദി.. പോന്മാലക്കരാ. ..സത്യം !

നന്ദി.. മെയ്‌ ഫ്ലവര്‍ ..ഫാവി ..അത് ആലോചിക്കണേ പറ്റുന്നില്ല !

നന്ദി..മായാവി ..അത് മഹാകവി ജാസി ഗിഫ്റ്റ് അല്ലെ പാടിയത് ? ഒരു സംശയം !

നന്ദി.. ശ്രീ ..പ്ലസ്‌ ടു വരെ എത്തുമ്പോഴേക്കും എന്തെല്ലാം കാണാന്‍ കിടക്കുന്നു ..

നന്ദി.. ജാസ്മികുട്ടി ..നേരാ !

നന്ദി.. അനോണി...ഇങ്ങനെ അനോണി ആയി വരാതെ പേരില്‍ വരൂ..ലോകത്തുള്ള എല്ലാ അനോണിമാര്‍ക്കും ഒരേ മുഖം ആണ് !

നന്ദി.. ആസാദ് ഭായ്...മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ എന്നതിനെ പറ്റി ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നു..ഹഹ

നന്ദി.. ചെറുത്‌..അപ്പൊ പറഞ്ഞു പരിചയം ഉണ്ട് അല്ലെ..ഹി ഹി !

നന്ദി.. കിങ്ങിനിക്കുട്ടി...സത്യമാ പറഞ്ഞത്.

നന്ദി.. പാച്ചൂ. .സ്കൂളില്‍ പോക്ക് അങ്ങനെ നിര്‍ത്താന്‍ പറ്റുമോ.. ഹ ഹ !

നന്ദി.. ഫയര്‍ ഫ്ലൈ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.
.ഉടനെ എങ്ങും നല്ല ദിവസം ഇല്ല എന്നാ പറയുന്നേ ..ഹി ഹി !

നന്ദി.. മുരളീ ഭായ് ..അങ്ങനെ ഉണ്ടോ ? താതന്‍ പാവമാന്നെ !

നന്ദി.. ഹാഷീം..അതെ..അവര്‍ തകര്‍ക്കുകയാണ്...എവിടെ വരെ തകര്‍ക്കും എന്ന് നോക്കാം !

നന്ദി ചന്തുവേട്ടാ..അക്ഷരപിശകുകളെ മേലില്‍ കൂടുതല്‍ ശ്രദ്ധിക്കാം..

anju minesh said...

yyo ........thaangaaa mudiyillaiiiiii....

ശ്രീക്കുട്ടന്‍ said...

നിഷ്ക്കളങ്കരാണു കുട്ടികള്‍.മനസ്സില്‍ കള്ളത്തരമുണ്ടാവില്ല

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ...?
തന്റെയല്ലേ ബാക്കി...

SHANAVAS said...

ഒരു എല്‍.കെ.ജി.കാരന്റെ "വൈഫ്‌" പറച്ചില്‍ അസ്സല്‍ ആയി. നിഷ്ക്കളങ്കമായ ഒരു തമാശ. പിന്നെ "തട ചൊറിഞ്ഞാല്‍ വിത്ത് കടിക്കും " എന്നാണല്ലോ പ്രമാണം? പോസ്റ്റ്‌ കലക്കി. ആശംസകള്‍.

ഒരു ദുബായിക്കാരന്‍ said...

ഇത് വായിച്ചപ്പോള്‍ തോന്നിയത് ഒന്നേ ഒന്നാണ് 'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ??' പക്ഷെ അത് എന്നെക്കാളും മുന്‍പേ വന്ന ആരോ കമന്റിയത് കൊണ്ട് സ്കോപ്പില്ല :-( എന്തായാലും പയ്യന്‍സിന്റെ 'ഹരികൃഷ്ണന്‍സ്' പ്രണയം കൊള്ളാം..

പട്ടേപ്പാടം റാംജി said...

പിന്നെ മാരേജ് നടന്നോ...

ചാണ്ടിച്ചൻ said...

ഓ എവിടെ ചെന്ന് നിക്കാന്‍...
അച്ഛനോളം വരുമോ അച്ഛനിട്ടത് :-)

ajith said...

റോഡ് റോളറില്‍ കുട്ടിയുടുപ്പിട്ടതൊക്കെ നിങ്ങള്‍ക്ക് ശ്രദ്ധിക്കാം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഒന്ന് മാരേജ് ചെയ്താലെന്താ ഇത്ര കണ്ണുകടി?

jyo.mds said...

ഈശ്വരാ,ഇപ്പോള്‍ ഇങ്ങിനേയാണെങ്കില്‍ ഭാവിയില്‍ എന്താവും!!!!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..അഞ്ജു

നന്ദി ശ്രീക്കുട്ടന്‍..ഈ ആദ്യ വരവിനും അഭിപ്രായതിന്നും

നന്ദി റിയാസ് ഭായ്...ഗവേഷണം ഊര്‍ജിതമായി നടക്കുന്നു !

നന്ദി ഷാനവാസ് ഭായ്..
നന്ദി ദുബായിക്കാര..

നന്ദി..രാംജി ഭായ്..ഒരു ദിവസം ഒന്നിനേം കൊണ്ട് വീടിലേക്ക്‌ വരുമോ എന്നാ പേടി !

നന്ദി..ചാണ്ടിച്ചാ..ചുമ്മാ..അച്ഛന്‍ ഒരു പാവം !

നന്ദി..അജിത്‌ ഭായ്..
നന്ദി ജ്യോ

ഷാജു അത്താണിക്കല്‍ said...

ഹഹഹ്ഹ.......... സങ്കതി വായിച്ചപ്പൊ ചിരി വന്നു.............
വില്ലേജ്മാന്‍ പേടികെണ്ട കുട്ടി വലുതയാല്‍ ഒരു പോസ്റ്റല്‍ പോക്സും കൊണ്ട് നേരെ വിട്ടിലേക്ക് വന്നോളും,
അതുകൊണ്ട് കൂറെ ലാഭം കിട്ടും
എന്തേ

നിരീക്ഷകന്‍ said...

എഴുത്ത് നന്നായി നല്ല നര്‍മ്മ ബോധം...

ഒരു joke
അളിയാ എനിക്കവളെ മറക്കാന്‍ വയ്യടാ....
പിന്നെ നീയെന്താടാ വീട്ടില്‍ പറയാത്തത്
അവന്‍ (ആലോചനയോടെ)
പറയണം ഇനി പറയാതെ പറ്റില്ല
UKG പരീക്ഷ കഴിയട്ടെ......

ഒന്ന് കൂടി......

സഹപ്രവര്‍ത്തകന്‍ പെന്ഷനായപ്പോള്‍ കൂട്ടുകാരന്‍ ഓര്‍മ്മിപ്പിച്ചു.
"മകന്റെ കല്യാണത്തിനു വിളിക്കാന്‍ മറക്കരുത്."
അയാള്‍ പറഞ്ഞു
"അവന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയും വിളിക്കാം"

നല്ല എഴുത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍

Prabhan Krishnan said...

“മത്ത നട്ടാല്‍ കുമ്പളം മുളയ്ക്കുമോ മാഷേ..??”

ഇഷ്ട്ടപ്പെട്ടൂട്ടോ...
ആശംസകള്‍...!!!

Prabhan Krishnan said...

ഓഹ്...!!റിയാസ് ഇതുതന്നെ എഴുതിയത് ശ്രദ്ധിച്ചില്ല...സുല്ല്...സുല്ല്.....മാറ്റിപ്പറയാം..

കുമ്പനട്ടാല്‍..മത്തളം...ശ്ശേ..!!
ആകെ കുളമായി....
അപ്പോ..അങ്ങനെ തന്നെ..
വീണ്ടും കാണാം...

ഷമീര്‍ തളിക്കുളം said...

ഭാവിവഗ്ദാനങ്ങള്‍ ഒരൊന്നൊന്നര വാഗ്ദാനങ്ങള്‍ തന്നെ.

ഏപ്രില്‍ ലില്ലി. said...

ഹും ,...കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ അല്ലെ.. :-) ..പിന്നെ കൊച്ചു പയ്യന്‍ മാന്യമായി അല്ലെ പറഞ്ഞത്..അത് എന്റെ വൈഫ് ആണെന്ന്. അത്ര ഉത്തരവാദിത്വം ഉണ്ടല്ലോ. ഇതൊക്കെ എവിടെ ചെന്ന് നില്‍ക്കും എന്നോര്‍ത്ത് തല പുകയ്ക്കല്ലേ മാഷേ.. :-)

ഒരു യാത്രികന്‍ said...

ഇപ്പൊ മനസ്സിലായില്ലേ ഉപ്പോളം വരും ഉപ്പിലിട്ടതും എന്ന് ..........സസ്നേഹം

ishaqh ഇസ്‌ഹാക് said...

കളര്‍ പ്രേമിയുടെ മഴവില്‍പുത്രന്‍..:)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഷാജു..ഈ ആദ്യവരനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ.

നന്ദി..ഞാന്‍..ഈ ആദ്യ വരവിനു .പിന്നെ ഈ നര്‍മ കഥകള്‍ക്കും. ദയവായി വീണ്ടും വരിക..

നന്ദി പ്രഭന്‍..ആദ്യവരനിനും അഭിപ്രായത്തിനും നന്ദി.

നന്ദി..ഷമീര്‍..

നന്ദി..ഏപ്രില്‍ ലില്ലി..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.

നന്ദി..ഒരു യാത്രികന്‍
നന്ദി. ഇസ് ഹാക്ക്


നന്ദി. അഭി..ഈ ആദ്യവരവിനും അഭിപ്രായത്തിനും.

സീത* said...

ശ്ശോ എൽ കെ ജി യും യു കെ ജി യും ഒക്കെ പഠിക്കുന്ന പിള്ളേരുടെ അറിവേ...ഹിഹി

നികു കേച്ചേരി said...

ഒരു രക്ഷയുമില്ലാ ബായ്....
പിള്ളാരെയൊന്നും പിടിച്ചാൽ കിട്ടാത്ത കാലമായിപോയി.....

ഹാപ്പി ബാച്ചിലേഴ്സ് said...

ഹി ഹി ഇദ്ദാണ് വില്ലേജ്മാനേ ജനറേഷൻ.
1.അച്ഛൻ ഉസ്ക്കൂളിൽ കാണുമ്പോൾ, മക്കൾ സ്റ്റാഫ് റൂമിൽ കാണും
2.ചക്കിക്കൊത്ത ചങ്കരൻ
3.കാർന്നോർക്ക് അടുപ്പിലാവാമെങ്കിൽ മകനു സ്റ്റൗവല്ലായിക്കൂടെ?
[ബോറാക്കി :)]

എന്തായാലും പിള്ളാരെ തൊട്ടു കളിക്കുന്നത് സൂക്ഷിച്ച് മതി, കിച്ചുവും അപ്പുവും കൂടി കൊട്ടേഷൻ ഇടും. കാലം അതാ..


പിന്നെ ആ "ക്രി ബ" എന്തുവാ? :) [ഹൈറ്റ് ഓഫ് ഇന്നസൻസ്]

അനശ്വര said...

വിത്തു ഗുണം.പത്ത് ഗുണം..എന്നൊക്കെ പറയും പോലെ ല്ലെ?
super നർമ്മം കേട്ടൊ..ചില നർമ്മനങ്ങൾ വായിച്ചാൽ ചിരിയേ വരില്ല..ഇത് കലക്കി..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സീത

നന്ദി..നികു...നേരാണ് ഭായ്..കാലം അതാണ്‌ !

നന്ദി..ബാച്ചീസ്...കി.ബ്രാ. അറിയില്ല അല്ലെ..അതെന്താ..ഇപ്പൊ ആ സാധനം നാട്ടില്‍ നിരോധിച്ചാ ? നമ്മള്‍ നാട് വിട്ടിട്ടു കുറെ നാളായില്ലേ ..ഹി ഹി .


നന്ദി..അനശ്വര...ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം..ഇത് എഴുതിയപ്പോ ഒരു സംശയം ഉണ്ടായിരുന്നു ;)

jiya | ജിയാസു. said...

പിള്ളേര് എൽ.കെ.ജി ആണെങ്കിൽ തരികിടയിൽ +2 വിനാ പഠിക്കുന്നേ....

സംഗതി കലക്കീട്ടാ..

Anonymous said...

ഇതുവായിച്ചിട്ട് എന്‍റെ ചങ്കിടിപ്പ് കൂടി... :)