May 16, 2011

തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുമ്പോള്‍

"സത്യം പറയണം.എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു വരുന്നുണ്ടോ"? ഭാര്യയില്‍ നിന്നും അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് രാംദാസ് ഒന്ന് പകച്ചു. എന്താ ഇപ്പോള്‍..ഇങ്ങനെ ഒരു ചോദ്യം ?ഇന്നത്തെ ദിവസം അരുതാത്തതായി ഒന്നും തന്നെ പറഞ്ഞിട്ടില്ലലോ എന്ന് അയാള്‍ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിച്ചു. വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷം വെറുതെ ഫേസ്ബുക്കില്‍ കൂടി അലയുകയായിരുന്നു രാംദാസ്.


പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാന്‍ രാംദാസിന് സാധിച്ചില്ല. കാരണം തിരക്കുകള്‍ തങ്ങളുടെ ഇടയിലെ ബന്ധത്തിന് പോറല്‍ വരുതിയിട്ടുണ്ടായിരുന്നില്ലെങ്കിലും, പഴയ ഊഷ്മളത നഷ്ടപ്പെട്ടു എന്നുള്ള ഒരു സന്ദേഹം അയാള്‍ക്ക്‌ തന്നെ പലപ്പോഴും തോന്നിയിരുന്നു. പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കുറവ് വന്നത് തന്നെ ആയിരുന്നു കാരണം. ജോലി-വീട് എന്നിങ്ങനെ മാത്രം ഉള്ള ഒരു ലോകത്തായിരുന്നു അയാള്‍. ജോലിക്ക് ശേഷം ഒരു ചെറിയ പാര്‍ട്ട് ടൈം ജോലി. അതുകഴിഞ്ഞാല്‍ നേരെ വീട്. അധ്യാപികയായ ഭാര്യക്ക് കുറച്ചു കുട്ടികളുടെ ട്യുഷന്‍ ഉണ്ടായിരുന്നു. അതിനു ശേഷം കുട്ടികളുടെ പഠിപ്പ് ഒക്കെ ആയി അവര്‍ക്കും തിരക്ക്. മൂത്ത മകള്‍ പത്താംക്ലാസില്‍ ആയതിനാല്‍ അവള്‍ക്കും തിരക്ക്.രണ്ടു ചെറിയവര്‍ അവരുടേതായിട്ടുള്ള കളികളും ഒക്കെ ആയി.എല്ലാ തിരക്കുകളും കഴിയുമ്പോള്‍ നേരെ കാണാന്‍ തന്നെ സമയം ഉണ്ടായിരുന്നില്ല. പിറ്റെന്നെക്കുള്ള തയാറെടുപ്പുകള്‍. കാലത്തെ ഉണര്‍ന്നു ഓരോരോ ചില്ലയിലേക്ക് ചാടിയും ഓടിയും കയറുന്ന പ്രവാസി പക്ഷികള്‍. അതിനിടയില്‍ എവിടെ ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ സമയം ? തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ ?


സുഹൃത്തുക്കള്‍ ഒരു ബലഹീനത ആയിരുന്ന അയാള്‍, എന്നാല്‍ പ്രവാസ ലോകത്ത് എത്തി ചേര്‍ന്ന ശേഷം സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കുന്നതില്‍ പാടെ പരാജയപ്പെട്ടു. ആത്മാര്‍ഥമായ സുഹൃത്ത് ബന്ധങ്ങള്‍ ഗള്‍ഫില്‍ തുലോം കുറവാണല്ലോ. എല്ലാരെക്കാളും മുന്‍പന്‍ എന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ പൊങ്ങച്ചം കാണിക്കാനും മറ്റും അയാള്‍ക്ക്‌ സാധിച്ചിരുന്നില്ല. പ്രവാസി സംഘടനകളില്‍ ആളായി നടന്നു സ്വന്തം പടം പത്രങ്ങളില്‍ വരുന്നത് കണ്ടു ആനന്ദിക്കാനുള്ള ഒരു സ്വഭാവ വിശേഷത്തിനു അടിമ അല്ലായിരുന്നു അയാള്‍ . നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.


തിരക്ക് എന്ന വാക്ക് ആയിരുന്നു അയാള്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. ഓഫീസില്‍, വീട്ടില്‍, പരിചയക്കാരെ വിളിക്കുമ്പോള്‍, ജോലി സംബന്ധമായ സംഭാഷണങ്ങളില്‍ എല്ലാം. തിരക്കില്ല എന്ന് പറയുന്നവരെ ഒന്ന് കാണാന്‍ പറ്റിയിരുന്നെകില്‍ എന്ന് രാംദാസ് പലപ്പോഴും കൊതിച്ചിരുന്നു.ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പരിചയക്കാര്‍.പിന്നീട് തിരക്കിലായിരുന്നു എന്ന് ജാഡ പറഞ്ഞു തിരിയെ വിളിക്കുമ്പോള്‍ ഗൂഡമായ ഒരു ചിരി വരുന്നത് പലപ്പോഴും അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. പ്രവാസ ജീവിതത്തിന്റെ ഇടയിലെ ചെറിയ ചെറിയ അവധി ദിവങ്ങളില്‍ നാട്ടില്‍ എത്തുമ്പോഴും,തിരക്ക് എന്ന് വാക്ക് ഒരുപാട് കേട്ടു. പഴയ സുഹൃത്തുക്കളെ ഒക്കെ വിളിച്ചാല്‍ കിട്ടാതായി തുടങ്ങിയതിനാല്‍, അവധി ദിവസങ്ങളില്‍ തിരക്കില്ലാത്ത ഏക ആളായി മാറാന്‍ കഴിയുന്നതില്‍ അയാള്‍ ഒരു രസം കണ്ടു തുടങ്ങിയിരുന്നു.



ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തന്നില്‍ പക്ഷെ ചില കുറവുകള്‍ വന്നിട്ടുണ്ട് എന്ന് അയാള്‍ക്ക്‌ തോന്നി.ഒരു പുതിയ ഡ്രസ്സ്‌ വാങ്ങുമ്പോള്‍, അത് ധരിക്കുമ്പോള്‍ ഭാര്യയെ പുകഴ്ത്താന്‍ ഒക്കെ മറന്നു പോയിരിക്കുന്നു. അവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവുമോ ? ഒരു സമ്മാനം ഭാര്യക്ക് കൊടുത്ത കാലം മറന്നിരിക്കുന്നു.ഫേസ് ബുക്കില്‍ അപ്ഡേറ്റ് വരുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്ന ജന്മ ദിനങ്ങള്‍ .


ഓഫീസില്‍ ഇരിക്കുമ്പോഴും രാംദാസിന്റെ ചിന്ത എങ്ങനെ ജീവിതത്തില്‍ പഴയ ഊഷ്മളത കൊണ്ടുവരാം എന്നായിരുന്നു. വൈകുന്നേരം ഭാര്യയുമായി ഒന്ന് നടക്കാന്‍ പോകാമെന്നും, പുറത്തു നിന്നാവട്ടെ ഇന്നത്തെ ഭക്ഷണം എന്നും അയാള്‍ തീരുമാനിച്ചു. പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ചു വരില്ല എന്ന് പറഞ്ഞു. ഭാര്യക്ക്‌ ഒരു സര്‍പ്രയ്സ് ആവട്ടെ എന്ന് കരുതി മനപൂര്‍വം പറയാതെ ഇരിക്കുമ്പോഴും ഇത് പറയുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കുറച്ചു നാളുകള്‍ക്കു ശേഷം എങ്ങനെ ഉണ്ടാവും എന്ന് അയാള്‍ ഓര്‍ത്തു.

ക്ഷീണിതന്‍ ആയിട്ടാണ് വീട്ടില്‍ എത്തിയതെങ്കിലും വൈകുന്നേരത്തെ പ്രോഗ്രാം മാറ്റാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. പതിവിനു വിപരീതമായി ചായക്ക്‌ പകരം രാംദാസിനു ഇഷ്ട്ടപ്പെട്ട അടപ്പായസം ഭാര്യ കൊടുത്തപ്പോള്‍ എന്താണ് വിശേഷം എന്ന് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. ഹാപ്പി ബര്‍ത്ത്ഡേ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ട് മക്കള്‍ വന്നപ്പോഴായിരുന്നു താന്‍, തന്റെ തന്നെ ജന്മദിനം മറന്നുവല്ലോ എന്ന് ഓര്‍ത്തത്‌. രാത്രി ഭക്ഷണം പുറത്താണെന്നും അമ്മ നമുക്കായി അഞ്ചു സീറ്റുകള്‍ മുഗള്‍ മഹാള്‍ ഹോട്ടലില്‍ റിസര്‍വ് ചെയ്തിരിക്കുന്നു എന്നും മൂത്ത മകള്‍ പറഞ്ഞു. ഭാര്യ കൈയ്യിലേക്ക് കൊടുത്ത കവറിനുള്ളിലെ ഷര്‍ട്ടിന്റെ നിറം തന്റെ പ്രിയ നിറമായ ഇളം നീല തന്നെ ആണെന്ന് കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നിട്ടും രാംദാസിനു മനസ്സിലായി.

47 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

ഒരു പോസ്റ്റിനുള്ള വകുപ്പില്ല എന്നറിയാം..പക്ഷെ ജീവിതത്തിലെ ഏതെങ്കിലും സമയത്ത് " എന്നെ ഇപ്പൊ പണ്ടേപോലെ ഇഷ്ട്ടമില്ല എന്ന് " ഭാര്യയില്‍ നിന്ന് ഒരിക്കലെങ്കിലും കേള്‍ക്കേണ്ടി വന്നിട്ടുള്ള ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ഈ പോസ്റ്റ്‌ ഡഡിക്കെറ്റു ചെയ്യുന്നു!

ajith said...

ആഹാ, ദിവസവും കേള്‍ക്കുന്ന എന്നോടാണ് ഈ വിശേഷം പറച്ചില്‍. എന്ന് ബ്ലോഗറായോ അന്നുമുതല്‍ ഈ ചോദ്യം ഞാന്‍ കേള്‍ക്കുവാണ്. ഒന്നുരണ്ടുതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു “ഞാന്‍ തിരിച്ച് നാട്ടിലേയ്ക്ക് പോകും” എന്ന്.

രമേശ്‌ അരൂര്‍ said...

ജീവിത ഗന്ധിയായ ഒരു കഥയുടെ തുണ്ട് ..നന്നായി ..

കൂതറHashimܓ said...

വായിച്ചു.
സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍

Jazmikkutty said...

കുന്ജാക്കോബോബന്റെ ഭാര്യ പറഞ്ഞിരുന്നു ആണുങ്ങള്‍ക്ക് ജന്മദിന സമ്മാനങ്ങള്‍ ഓര്‍ത്ത് വാങ്ങുവാനും,കൊടുക്കുവാനും,പെണ്ണുങ്ങളെ അപേക്ഷിച്ച് കഴിവ് കുറവാണെന്ന്..അത് ശരിയാണല്ലോ എന്ന് തോന്നി ഇത് വായിച്ചപ്പോള്‍...
...നല്ല കഥയായിരുന്നു..അതോ ജീവിതമോ..

ishaqh ഇസ്‌ഹാക് said...

ഇതൊരു കഥതന്നെ..
ഓര്‍ക്കാനും ഓര്‍മ്മപ്പെടുത്താനും ഒക്കെ പറ്റും.
ജീവിതത്തിന് നിറം കൊടുക്കുമ്പോഴും...!
ഇഷ്ടം രേഖപ്പെടുത്തി.

MOIDEEN ANGADIMUGAR said...

ആത്മാര്‍ഥമായ സുഹൃത്ത് ബന്ധങ്ങള്‍ ഗള്‍ഫില്‍ തുലോം കുറവാണെന്നത് നൂറുശതമാനം ശരി.

ചാണ്ടിച്ചൻ said...

ശശിയേട്ടാ...താങ്കള്‍ എഴുത്തിന്റെ പൂര്‍ണതയിലെക്കെത്തിയെന്നതിന്റെ തെളിവാണ് ഈ പോസ്റ്റ്‌...
നല്ല ഒഴുക്ക്...ഹൃദയസ്പര്‍ശി...ഒരു എഡിറ്റിംഗ് പ്രശ്നവും ഇല്ല...വായനക്കാരെ ഒരു ഇന്ട്രോസ്പെക്ഷനിലേക്കെത്തിക്കുന്നു ഈ പോസ്റ്റ്...
രാംദാസ് ഇന്റര്‍നെറ്റില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും പൊതുവായ പേരാകുന്നു....
അഭിനന്ദനങ്ങള്‍....

സബിതാബാല said...

real life....upamakal ellam 100% correct...aavashyamillathe thirakkabhinayikkunna oru koottam aalukal...avarkkitayil oru snehanveshanathinaayi kothikkaarulla chila manassukal....

atuthite vaayicha orupaatu postukalil vachu ettavum sathyasandhatayum aathmarthathyum niranja varikal....

അലി said...

കൊടുക്കൽ വാങ്ങലുകളിലൂടെ ജീവിതം വീണ്ടും തളിർക്കട്ടെ...

siya said...

നല്ല പോസ്റ്റ്‌ !!!.മനസ്സില്‍ നിന്നും വരുന്നത് മുഴുവന്‍ അതുപോലെ എഴുതി ചേര്‍ത്തിരിക്കുന്നു ..ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ എല്ലാം മനസിലാക്കുന്ന ഒരു ഭാര്യ ഉണ്ടല്ലോ അതും ഒരു സന്തോഷം തന്നെ അല്ലേ ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ടെല്ലാം ആണുകുഞ്ഞായിമാരുടേയും ജീവിതത്തിലെ ഒരു ഏട് ഇവിടെ കേമമായി പകർത്തി വെച്ചു അല്ലേ ...
പിന്നെ താങ്കളെപ്പോലെ തന്നെ ഈ എഴുത്തും നല്ല കുട്ടപ്പനായിരിക്കുന്നു കേട്ടൊ ഭായ്..!

ബൈജൂസ് said...

ഇനിയും വരാം. :)

Lipi Ranju said...

ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്‌ ... :)

mayflowers said...

മൂപ്പരില്‍ നിന്നും ഒരു പാട് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ കിട്ടിയിട്ടുള്ള ഞാനെന്ത് പറയാനാ??
കഥ നന്നായി എഴുതി.

Anonymous said...

sasi

very touching....
it applies to all pravasis...
keep on writing...
we are waiting for your posts..

god bless

SHANAVAS said...

ജീവിത ഗന്ധിയായ കഥ(അതോ അനുഭവമോ)ഹൃദയ ഹാരിയായി പറഞ്ഞു.ആശംസകള്‍.ഇങ്ങനെയും ഭാര്യമാര്‍ ഉണ്ട് അല്ലെ?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..അജിത്‌ ഭായ്..ഈ വരവിനും ആദ്യത്തെ അഭിപ്രായത്തിനും ഒരുപാട് നന്ദി.

നന്ദി ..നന്ദി രമേശ്‌ ജി.
നന്ദി ..ഹാഷിം.

നന്ദി ..ജാസ്മിക്കുട്ടി...ജീവിതത്തിലെ ചില നിമിഷങ്ങള്‍ ഇതില്‍ ഇല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമാകും.

നന്ദി ..ഇസ്ഹാക്ക്
നന്ദി ..നന്ദി മൊയ്ദീന്‍

നന്ദി ..ചാണ്ടി കുഞ്ഞേ ...ഈ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ക്ക്.

നന്ദി ..സബിത ബാല. ഈ ആദ്യ വരവിനും അഭിപ്രായത്തിനും. .അതുപോലെ ഇതിലെ സത്യ സന്ധത തിരിച്ചരിജതിനും.

നന്ദി ..അലി ഭായ്...കൊടുക്കല്‍ വാങ്ങലുകള്‍ തന്നെ ജീവിതത്തില്‍ പ്രധാനം.

നന്ദി ..സിയാ

നന്ദി ..മുരളീ ഭായ്... ജീവിതത്തില്‍ ഈ നിമിഷങ്ങള്‍ ഇല്ലാത്ത ആണുങ്ങള്‍ ഇല്ല എന്ന നിരീക്ഷണം സത്യം എന്ന് തോന്നുന്നു.

നന്ദി ..ബൈജൂസ്.ഈ ആദ്യ വരവിനും അഭിപ്രായത്തിനും.വീണ്ടും വരുമല്ലോ .

നന്ദി ..ലിപി.
നന്ദി മെയ്‌ ഫ്ലവര്‍ ...
നന്ദി അനോണി..

നന്ദി ഷാനവാസ് ഭായ് ..ഇങ്ങനത്തെ ഭാര്യമാര്‍ ആണ് കൂടുതല്‍ എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ട്ടം !

സീത* said...

വളരെ കുറച്ച് വാക്കുകളിൽ ഒരു ജീവിതം പകർത്തി വച്ചു...തിരക്കുകൾക്കിടയിൽ സ്നേഹിക്കാൻ സമയം കിട്ടാത്ത മനസ്സുകളുടെ നൊമ്പരങ്ങൾ

sreee said...

സ്നേഹം പ്രകടനങ്ങളിലല്ലയെങ്കിലും അതും വേണമല്ലോ. നല്ല ഒഴുക്കോടെ , മനോഹരമായി എഴുതി

കൊമ്പന്‍ said...

ജീവിത വഴിയില്‍ നമ്മളില്‍ പലരും കണ്ട കഥ ഞാനും
യഥാര്‍ത്ഥ ജീവിതത്തില്‍ നമുക്ക് ഒരു തിരക്കുമില്ല തിരക്കായിട്റ്റ് നമ്മള്‍ അഭിനയിക്കുന്നു

ചെറുത്* said...

ഇതാണീ സ്ത്രീകള്‍ടെ കുഴപ്പം. എന്തേലും ചെയ്യാമെന്ന് വച്ചാല് അപ്പൊ കേറി ഓവര്‍ടേക്ക് ചെയ്ത് കളേം, എന്നിട്ട് പരിഭവോം.

പലരും പറഞ്ഞപോലെ നല്ലൊരു ചിത്രം വരച്ചുകാട്ടി. ഭാവുകങ്ങള്‍!
**********
@jamzy: കുഞ്ചാക്കോ ബോബന്‍‍റെ വൈഫിനോടൊക്കെ ദൈവം ചോദിച്ചോളും :(

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല പോസ്റ്റ്...
നല്ല അവതരണം....
വേറൊന്നും പറയാനില്ല

Unknown said...

എല്ലാവരുടെയും ജീവിതം തന്നെയാണിത്. ജീവിക്കാന്‍ മറന്നുപോയ ബന്ധങ്ങള്‍ കേവലം യാന്ത്രികമായ ഒരു പ്രക്രിയമാത്രമായി മാറിയിരിക്കുന്നു ഇന്നിപ്പോള്‍.

നന്നായിട്ടെഴുതി.

അസീസ്‌ said...

തിരക്കാണ്..എന്നാലും വേണ്ടില്ല.കഥ വായിച്ചു ; ഇഷ്ടപ്പെട്ടു.
നന്നായി എഴുതിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

പട്ടേപ്പാടം റാംജി said...

ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ തിരക്കാണ് ഇപ്പോഴത്തെ ജീവിതം. അതിനിടയില്‍ എല്ലാം ഒരു വഴിപാട്‌ പോലെ...ചിലതെല്ലാം മനപ്പൂര്‍വ്വം മറക്കുമ്പോള്‍ ചിലത് മറക്കേണ്ടി വരുന്നു. ആത്മാര്‍ത്ഥതയുടെ അംശം കുറയുമ്പോള്‍ എല്ലാം ചടങ്ങാകുന്നു.

ഒരു ദുബായിക്കാരന്‍ said...

ചേട്ടാ നന്നായിട്ടുണ്ട്. അവസാനം രാംദാസിനെ പോലെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വന്നോ എന്നൊരു സംശയം. ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും സമയം കളയുന്ന എന്നെപോലെയുള്ള അവിവാഹിതര്‍ക്കുള്ള ഒരു ഓര്‍മപെടുത്തലാണ്‌ ഈ കഥ..അഭിനന്ദനങ്ങള്‍..

ഹാപ്പി ബാച്ചിലേഴ്സ് said...

അല്ല, ഈ ഭർത്താക്കന്മാർക്കിടയിൽ ഞങ്ങൾ ബാച്ചീസിനെന്തു കാര്യം?? :))

ശശിയേട്ടാ,
കമന്റിന്റെ ഔപചാരികത പാലിക്കാതെ കമന്റിടുന്ന വളരെ കുറച്ച് ബ്ലോഗുകളിൽ ഒന്നാണ് വില്ലേജ്മാന്റെ തട്ടകം.അത് എഴുത്ത് ഇഷ്ടമുള്ളത് കൊണ്ട് [ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടും :)))] ആണു. ഈ പോസ്റ്റ് ശരിക്കൂം ഇഷ്ടപ്പെട്ടു. സിംപിൾ പോസ്റ്റിൽ ഒരുപാട് കാര്യങ്ങൾ. കലക്കി പോസ്റ്റ്.

ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം, ഈ പോസ്റ്റിന്റെ വേറൊരു വേർഷൻ ആണ് അത്. തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന പുതിയ ജെനറേഷൻ.

ഏകദേശം ഇത് പോലൊരു ടോപ്പിക്കുമായാണ് ഞങ്ങളുടെ അടുത്ത വരവ്. കാണാം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...സീത
നന്ദി...ശ്രീ
നന്ദി...കൊമ്പന്‍

നന്ദി...ചെറുത്‌ ..കു. ബോ. നെ . ഒന്ന് നേരില്‍ കാണേണ്ടി വരും !

നന്ദി...റിയാസ് ഭായ്

നന്ദി...തെചിക്കോടന്‍
നന്ദി...അസീസ്‌ ഭായ്
നന്ദി...നികു കേച്ചേരി
നന്ദി...രാംജി ഭായ്
നന്ദി...ദുബായിക്കാര

നന്ദി...ബാച്ചീസ്.ഒരിക്കല്‍ ഭര്‍ത്താവ് ആവേണ്ടി വരുമല്ലോ ..അപ്പൊ ഉപയോഗം വരും :)

Yasmin NK said...

നല്ല പോസ്റ്റ്.പതിവ് ശൈലിയില്‍ നിന്നും മാറി പറഞ്ഞതിനാല്‍ ഹൃദ്യം.
പിന്നെ തിരക്ക് പ്രവാസികള്‍ക്ക് മാത്രല്ല,ഇവിടെം കണക്കാ..അതിനിടയില്‍ പലതും മറന്നുപോകുന്നു.പിന്നെ തമ്മിലുള്ള ഇഷ്റ്റം എന്തിനാ പറയണെ എന്നുള്ള മലയാളി ജാഡ.
നിന്നെ എനിക്കിപ്പോഴും ഇഷ്ടാണെന്ന് പറഞ്ഞാല്‍ വല്ലോം കൊഴിഞ്ഞുപോകുമോന്ന പേടി.മനസ്സില്‍ എപ്പോഴും പ്രണയം കാത്തുവെക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍/വതികള്‍.

madhu said...

കപടമീ ലോകത്ത് ആത്മാര്തമായൊരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയം

sijo george said...

നല്ല പോസ്റ്റ്.. ആത്മകഥാംശമുള്ളതുപോലെ..:) എങ്കിലും, പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതും.

ഹാപ്പി ബാച്ചിലേഴ്സ് said...

പേടിപ്പിക്കല്ലേ.. :)

രാജീവ്‌ .എ . കുറുപ്പ് said...

നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.

ഒത്തിരി ഇഷ്ടായി, ഊഷ്മളമായ ഒരു ദാമ്പത്യം വരച്ചിടാന്‍ കഴിഞ്ഞു. വരികളിലും നല്ല ഭംഗി.
സ്നേഹത്തോടെ
രാജീവ്‌ കുറുപ്പ്

ഷമീര്‍ തളിക്കുളം said...

നമ്മുടെയൊക്കെ ജീവിതത്തിലെ ഒരേട്.
നല്ല കഥ, വളരെ നന്നായി പറഞ്ഞു...

jyo.mds said...

ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്നേഹം പ്രകടിപ്പിക്കാന്‍ നേരമെവിടെ.നല്ല പോസ്റ്റ്.

Sukanya said...

തിരക്കും മറവിയും ഒക്കെ വേണം, എങ്കിലേ തിരക്കിനിടയിലും വീണു കിട്ടുന്ന നിമിഷങ്ങള്‍ അല്ലെങ്കില്‍ പഴയ ആ നിമിഷങ്ങള്‍ വീണ്ടെടുക്കല്‍ മധുരമുള്ളതാവൂ. വിഷയം നന്നായി ചിത്രീകരിച്ചു.

Marykkutty said...

Touching....

Nalla Avatharanam...

deeps said...

great story..
i guess, a shade of it can be applied to everyone's life...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മുല്ല ..
നന്ദി..മധു..
നന്ദി..സിജോ..

നന്ദി..ബാച്ചീസ്...എന്നായാലും അത് സംഭവിക്കും..ഇങ്ങനെ ബാച്ചീസ് ആയി നടക്കാന്ന വിചാരം? ഹി ഹി ( അസൂയേം ഒണ്ടേ )

നന്ദി..ലക്ഷ്മി..ആദ്യത്തെ വരവിനു..അഭിപ്രായത്തിന്

നന്ദി..രാജീവ്..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.വീണ്ടും വരുമല്ലോ

നന്ദി..ഷമീര്‍
നന്ദി..ജ്യോ
നന്ദി..സുകന്യ.

നന്ദി..മേരിക്കുട്ടി. അദ്ദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ.

നന്ദി..ഡീപ്സ്

കുസുമം ആര്‍ പുന്നപ്ര said...

നല്ല പോസ്റ്റ്.
മക്കളും ആയി ഭര്ത്താവറിയാതെ ഷര്‍ട്ടു വാങ്ങി ഒളിപ്പിച്ചുവെച്ച് കേക്കും വിളക്കും മക്കളും കുടി
അദ്ദേഹത്തിന് വെളുപ്പാന്‍രാവിലെ ഇതേപോലെ ഹാപ്പി ബര്‍ത്ത് ഡെ പറഞ്ഞ ദിവസം മനസ്സില്‍ മധുരം നിറച്ച് ഇപ്പോളോടിയെത്തി.ഇതുവായിച്ചപ്പോള്‍.

jiya | ജിയാസു. said...

നല്ല കഥ.. ക്ലൈമാക്സ് വളരെയധികം ഇഷ്ടപെട്ടു..

അനശ്വര said...
This comment has been removed by the author.
അനശ്വര said...

നല്ല നിലവാരമുള്ള പോസ്റ്റ്..നന്നായി പറഞ്ഞിട്ടുണ്ട്..really very nice...അടിപൊളി ക്ളൈമാക്സ്...

ഭായി said...

ചെത്തിമിനുക്കിയ വരികളിൽ സ്നേഹത്തിന്റെ വിലയും അതിന്റെ സൌന്ദര്യവും മനോഹരമായി പറഞു!
നന്നായിട്ടുണ്ട്.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..കുസുമം ജി..

നന്ദി..ജിയ...ആദ്യ വരവിനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ.

നന്ദി..അനശ്വര..

നന്ദി..ഭായ്...ഈ ആദ്യവരവിനും അഭിപ്രായത്തിനും..വീണ്ടും കാണാം.

African Mallu said...

നല്ല പോസ്റ്റ്‌