കൊച്ചു തോമ കുറെ പെണ്ണ് കണ്ടു നടന്നെങ്കിലെന്താ.അവസാനം സിപ്പു തന്നെ തലേല് വന്നു കേറിയില്ലേ.എല്‍ദോചായന്‍ കേറി ഉടക്കിട്ടിട്ടും കല്യാണം നടന്നു.അല്ലെങ്കിലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങുമോ.എന്നിട്ട് കല്യാണം കഴിഞ്ഞു വന്നപോ അവിടെ ഷേയറിങ്ങില്‍ താമസിപ്പിക്കാന്‍ എന്തൊരു ഉത്സാഹം ആരുന്നു..ഷീല അമ്മാമ്മേം അവിരാച്ചയനും പിന്നെ വിട്ടുകൊടുക്കുമോ.വാടക ഒന്നും വേണ്ട എന്ന് പറയുമേലും നമ്മക്ക് അറിയരുതോ ഉള്ളിലിരുപ്പ്. ഈ കാശും കൂടി ഓര്‍താരിക്കും പുതിയ ഒരു വേലക്കാരിയെ പാര്‍ട്ട് ടൈം വെച്ചിട്ടുണ്ട്.അത് ഏതായാലും നന്നായി.സിപ്പുനു വല്ലോം വെക്കാന്‍ അറിയാമോ.ചുമ്മാതിരുന്നു തിന്നു വീങ്ങി ഇരിക്കുവല്ലേ.അപ്പനും അമ്മേം കൂടെ പുന്നാരിച്ചു വഷളാക്കി വെച്ചിരിക്കുകയല്ലേ.
ഒരു കണക്കിന് സിപ്പുവിനെ കെട്ടിയത് നന്നായി. പെണ്ണ് കാണല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴല്ലേ കളി മനസ്സിലായത്. പെണ്ണുങ്ങള്‍ക്ക് മിക്കവാറും എല്ലാത്തിനും കോമ്പാ. പത്രത്തില്‍ നോക്കുമ്പോള്‍ കാണാം സുന്ദരിയായ ക്രിസ്ത്യന്‍ യുവതി ,അമേരിക്കയില്‍ ജോലി,എന്നിട്ട് ബ്രാക്കറ്റില്‍ എഴുതും . കൊണ്ട് പോകും. കൊണ്ട് പോകുമത്രേ..എങ്ങോട്ട്...നരകത്തിലെക്കായിരിക്കും. അവിടെ ചെന്നാല്‍ പണി കിട്ടിയില്ലെങ്കില്‍ പണി ആകും എന്ന് കുന്നെലെ സജിയുടെ അനുഭവം കേട്ടപോ മനസ്സിലായി. അവനിപ്പോ നന്നായിട്ട് ബിരിയാണി വരെ വെക്കുമെന്ന്. പിന്നെ കുവൈറ്റില്‍ പോകാന്‍ മിക്കതിനും താല്പര്യം ഇല്ല. അവിടെ ലൈഫ് ഇല്ലെന്നു. ദുബായ് ആണേല്‍ നോക്കാന്നു. പിന്നെ, ഉള്ള പണി കളഞ്ഞേച്ചും, ഇതിനെ ഒക്കെ കെട്ടാന്‍ വേണ്ടി ഇനി ഞാന്‍ ദുബൈക്ക് പോകാം. കുവൈറ്റില്‍ തന്നെ ഉള്ള നേഴ്സ് പെണ്ണുങ്ങളുടെ കാര്യം പറയേണ്ട. ആലോചന വന്നപ്പോള്‍ തന്നെ അവറ്റക്കൊക്കെ ഒടുക്കത്തെ ഡിമാണ്ട്. ലൈസന്‍സ് ഉണ്ടോ, കാര്‍ ഉണ്ടോ , ഫ്ലാറ്റ് ഉണ്ടോ. പിന്നെ.. ഇതെല്ലാം ആയിട്ടല്ലേ ആള്‍ക്കാരു കുവൈറ്റിലോട്ടു വരുന്നേ.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവു ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കും എന്നത് ഒരു നാട്ടു നടപ്പാ..എന്നാലും ഇങ്ങനെ ഒരു അക്കിടി പറ്റാനുണ്ടോ. ഇന്റര്‍നെറ്റ് നോക്കിയത് കൊണ്ട് മാത്രം ലോകത്താരും ഇന്നേ വരെ സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം ആരറിഞ്ഞു..വെച്ചുപോയ സാമ്പാര്‍ പിന്നെ ഒരാഴ്ച ഓടിക്കാതെ പറ്റുമോ.പിന്നെ എടുത്തു വെക്കാന്‍ വലിയ അണ്ടാവു പോലത്തെ ഫ്രിഡ്ജും ചൂടാക്കാന്‍ ഓവനും ഉള്ളതുകൊണ്ടാണല്ലോ ഗള്‍ഫിലൊക്കെ ഒരുമാതിരി വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൂക്കിംഗ് എന്നാ അത്ഭുതം സംഭവിക്കുന്നത്.
ഇന്നലെ പറ്റിയത് ഓര്‍ത്താല്‍ ഇനി മേലാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തോന്നുകേല..വളരെ കഷ്ടപെട്ടാ പത്തു പതിനെട്ടു ചപ്പാത്തി ഉണ്ടാക്കിയത്..ചപ്പാത്തിയെല്ലാം വട്ടത്തില്‍ ഇരിക്കുന്നതിനു പകരം ചതുരോം ഒക്കെ ആയതു പോട്ടെ..അത് ബട്ടര്‍നാന്‍ ഷെയ്പില്‍ ഉണ്ടാക്കിയതാ എന്നും പറഞ്ഞു സിപ്പുന്റെ അടുത്ത് രക്ഷപെട്ടു..കുറെ എണ്ണം എടുത്തു പാത്രത്തില്‍ അടച്ചു വെച്ചു..നാളേം കഴിക്കണമല്ലോ..കഷ്ടകാലം എന്നല്ലേ പറയാന്‍ പറ്റു.ചപ്പാത്തിക്കൊന്നും ഒരു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടാരിക്കും ആ വേലക്കാരി ശിങ്കാരി അതെല്ലാം കൂടി വേസ്റ്റില്‍ എടുത്തിട്ടു. അതുപോട്ടെ..സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു...തോമാച്ചായന് ഉണ്ടാക്
പിന്നെ എന്നും വൈകുന്നേരം വിരുന്നു എന്നും പറഞ്ഞു കെട്ടി ഒരുങ്ങി പോകണം. സിപ്പൂന്റെ ആള്‍ക്കാരു മാത്രേ ഉള്ളു അബ്ബസ്സിയായില്‍ താമസം എന്നാ തോന്നുന്നേ.എല്ലാ ദിവസവും ഓരോരുത്തര് ബുക്ക് ചെയ്തെക്കുവല്ലേ. വൈകുന്നേരം കഴിക്കാന്‍ പോകുന്ന വീടിലെ പിള്ളാര്‍ക്ക് ചോക്ലേറ്റും വാങ്ങി ഒരിറക്കം ആണ്. പിന്നെ അവരുടെ വീട്ടില്‍ പോയി കുറെ ജാഡ വര്‍ത്തമാനം സഹിക്കണം. ഓഫീസിലെ വീര കഥകള്‍ കേള്‍ക്കണം. എല്ലാവരും പുലി ആണല്ലോ. പിന്നെ കഴിപ്പിന് മുന്‍പ് അച്ചായന് കണ്ണ് കാണിക്കും.."എടുക്കട്ടോ" എന്ന് ഇവന്റെ ഒക്കെ ജാഡ കഥകള്‍ സഹിക്കുന്നതിനു രണ്ടെണ്ണം പോര, നാലെണ്ണം വേണം.. പക്ഷെ സിപ്പുവിന്റെ സ്റാന്റിംഗ് ഓര്‍ഡര്‍ ഉണ്ടല്ലോ. ചെല്ലുന്ന വീട്ടില്‍ അടിച്ചു പാമ്പാകാന്‍ ആക്രാന്തം കാട്ടരുത് എന്ന്. അതുകൊണ്ടൊക്കെ സഹിക്കുന്നു. പിന്നെ ഈ പോക്കിന് ഒരു ഗുണമുണ്ട്. വീട്ടില്‍ കഞ്ഞിം കറീം വെക്കണ്ടല്ലോ.ഉച്ചക്ക് പിന്നെ കാന്റീന് ഉണ്ടല്ലോ ഭാഗ്യം !.കാലത്തേ ബ്രെഡും ജാമും. പെണ്ണ് കെട്ടിയാലെങ്കിലും മര്യാദക്ക് ബ്രേക്ക് ഫാസ്റ്റ് കിട്ടും എന്ന് വിചാരിച്ചു..എവിടെ.
ഒരു വിധത്തില്‍ കഴിഞ്ഞു പോരുകയായിരുന്നു. അന്നെരമല്ലേ കഷ്ടകാലത്തു പല്ല് തേച്ചോടിരുന്നപോള്‍ പല്ല് സെറ്റ് അടര്‍ന്നു വാഷ് ബേസിനില്‍ പോയെന്നു പറഞ്ഞപോലെ ആയത്. വെറുതെ വൈകുന്നേരം വീട്ടില്‍ കിടന്നുറങ്ങുവാരുന്നു. അന്നേരം പെണ്ണിന് സുല്‍ത്താന്‍ സെന്ററില്‍ പോണം. സെയില്‍ ഉണ്ടത്രേ. പെണ്ണുങ്ങളെ പറ്റിക്കാന്‍ ആയിട്ട് ഓരോ ദ്രോഹികള്‍ ഓരോ പരിപാടി ആയിട്ടു ഇറങ്ങും. വെറുതെ ഒരു വണ്ടീം തള്ളി സുല്‍ത്താന്‍ സെന്ററില്‍ കൂടി ഓരോന്ന് നോക്കി നടക്കുവായിരുന്നു. നോക്കിയപ്പോ നേരെ നടന്നു വരുന്നു ജി . എം . കൂട്ടത്തില്‍ ഓഫീസിലെ റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പീനി തള്ളയും.ചാള്‍സും ഡയാനയും നടക്കുന്നപോലെ അങ്ങേരുടെ കൈക്കുള്ളിലൂടെ കൈ കോര്‍ത്ത് ഒക്കെയല്ലേ ആയമ്മ നടക്കുന്നെ. പുറകോട്ടു പോകാനും മേല. എന്തോ ചെയ്യാനാ. ഏതായാലും പെട്ടു, അടുത്ത് ചെന്നപ്പോള്‍ ചുമ്മാ തല ഒന്ന് താഴ്ത്തി. അങ്ങോരും ഒന്ന് തല താഴ്ത്തി. കൈയും കാലും വിറച്ചതും കടയില്‍ നിന്ന് ഇറങ്ങി ഓടിയതും മാത്രമേ ഓര്മയുള്ളൂ.
ജി എമ്മിന്റെം ഗേള്‍ ഫ്രെണ്ടിന്റെം കോപ്പര്‍ ഔട്ട് ആയതു കൊണ്ട് പണി പോകുമോ ?
പുണ്യാളാ...നീ തന്നെ തുണ !
37 അഭിപ്രായ(ങ്ങള്):
സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു...തോമാച്ചായന് ഉണ്ടാക്കിയ ചപ്പാത്തി വായില്‍ വെക്കാന്‍ കൊള്ളുകേല എന്ന്.എന്ന് വെച്ചാ കൊച്ചു തോമ എന്‍ജിനീയറിങ്ങിന് ചപ്പാത്തി പരത്തി അല്ലെ പഠിച്ചത്.
നർമ്മം നന്നായിട്ടുണ്ട് വില്ലേജ്മാൻ.
ശശീ പെണ്ണുകാണല്‍ എന്ന ലിങ്കിലെ മലയാളം വായിച്ചു ഞാന്‍ ചമ്മിപ്പോയി ...അത് മനപൂര്‍വം എഴുതിയതാണോ അതോ തെറ്റി പോയതാണോ ?
:)
ചിരിയോടെയുള്ള വ്യഥകൾ...!
ഭർത്താവുദ്യോഗാർത്ഥം വിസയുമായി പ്രവാസത്തെ കൂടിവരിക്കുന്ന എല്ലാകൊച്ചുതോമമാരുടേയും കഥ ഇതൊക്കെതന്നെയാണ് ഭായ്.
പിന്നെ എം.ഡി ഏത് തള്ളച്ഛീടെ കൂടെ നടന്നാലും ഇമ്മെക്കെന്ത് കാര്യം അല്ലേ
രസിപ്പിച്ചു :)
കൊച്ചുതോമയുടെ ഒരു കാര്യം..
വല്ല സഞ്ജീവ് കപൂറിനും പഠിച്ചാല്‍ മതിയായിരുന്നു..
വളരെ രസകരമായ അവതരണം..
ഒരു പ്രവാസിയുടെ വ്യഥ രസകരം ആയി വിവരിച്ചു.നര്‍മ്മം നല്ലോണം വഴങ്ങും അല്ലെ?ആശംസകള്‍.
രസകരമായി എഴുതി.ഇന്നുള്ള ജോലിക്കാരി പെണ്‍കുട്ടികള്‍ പലരും അടുക്കള കാണാത്തവരാണ്.കെട്ടുന്നവന് കൊച്ചു തോമായുടെ ഗതികേട് തന്നെയാവും
രസകരമായിട്ടുണ്ട്
ഗള്‍ഫിലും അങ്ങ് അമ്മേ .....രിക്കയിലും ,യൂറോപ്പിലും ഒക്കെ പോയി പെണ്ണും കെട്ടി പെടാ പ്പാട് പെടുന്ന എല്ലാ എന്‍ജിനീയര്‍മാര്‍ക്കും ഈ കഥ സമര്‍പ്പിക്കാം ..തോമാച്ചന്റെ മുതുകിന്റെ സിപ്പ് നമ്മടെ സാക്ഷാല്‍ സിപ്പു ഊരിക്കളഞ്ഞ ല്ലോ കര്‍ത്താവേ ...!! ദേ ആ ചാണ്ടിയൊക്കെ ഇതൊന്നു വായിച്ചാല്‍ കൊള്ളാം ..ജാക്രതയ് ..
അടിപൊളി...നന്നായി രസിച്ചു...
ഇതിനു സമാനമായ ഒരു പോസ്റ്റ് പണ്ട് ഞാനും ഇട്ടിട്ടുണ്ട്...ഹ ഹ...
http://sijoyraphael.blogspot.com/2009/12/blog-post_14.html
രമേശേട്ടാ..ഇങ്ങനെ പ്രാകല്ലേ :-)
ഹഹ. കൊള്ളാം ചിരിപ്പിച്ചു.
ചില നല്ല കിടിലൻ പ്രയോഗങ്ങൾ.
ഒരു സംശം, വില്ലേജ്മാൻ കുവൈറ്റിലാണോ? [ഈ ഏരിയ വിട്ടോടി] :))
ശശിയേട്ടാ, നല്ല പോസ്റ്റ്. ഇഷ്ടായി.
നർമ്മം നന്നായി വഴങ്ങണുണ്ടല്ലോ...വായിച്ച് കുറേ ചിരിച്ചു...പ്രവാസിയുടെ കഷ്ടങ്ങളേ
aaraadhakarude ennam kooduvaanallo.. nannaayittundu.. iniyum poratte
നന്ദി മൊയ്ദീന്
നന്ദി രമേശ് ജി
നന്ദി മുരളീഭായ്
നന്ദി ശ്രീ
നന്ദി മെയ് ഫ്ലവര്‍
നന്ദി ഷാനവാസ്
നന്ദി ജ്യോ
നന്ദി നൌഷു
നന്ദി ചാണ്ടിച്ചാ
നന്ദി ബാച്ചീസ്
നന്ദി സീത
നന്ദി കൈതാരന്‍
ഓരോരോ സത്യങ്ങള്‍ അറിയാന്‍ കുവൈറ്റില്‍ വന്നു തിരക്കേണ്ടി വരുവോ? നര്‍മ്മം നന്നായി.....
ഈ കോപ്പർ ഔട്ട് ആലോചിച്ച് പണ്ടാരടങ്ങി....പിന്ന്യാ കത്തീത് നമ്മുടെ പഴേ ചെമ്പല്ലേ ഇതെന്ന്...
എന്റെ മണ്ടക്കടി......
നർമ്മം നന്നായി. ചിരിച്ചു. :)
നർമ്മം നന്നായി. ചിരിച്ചു. :)
ആരും ഇതുവരെ ഇന്റര്‍നെറ്റ് നോക്കി സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല അല്ലെ? കെട്ടിയാല്‍ പിന്നെ കൊണ്ടുപോകാതെ പറ്റില്ലല്ലോ....
സംഗതി ഉഷാറായി.
പുണ്യാളാ, നിനക്ക് നീ തന്നെ തുണ. കൊച്ചുതോമ്മയെ നമ്പിയിട്ട് കാര്യമില്ല.
ഇത് കലക്കിട്ടോ... പക്ഷെ ആകെ മൊത്തം കഥ പുടികിട്ടാന് മൂന്നു നാല് പോസ്റ്റ് വായിക്കേണ്ടി വന്നു... :)
അച്ചായാ, ഇത് കലക്കി. നല്ല രസികന്‍ പോസ്റ്റ്. ഓരോ വരികളും വായിച്ചു തീരുന്നത് അറിയുന്നെ ഇല്ല. അഭിനന്ദനങ്ങള്‍. പുതിയ പോസ്റ്റിനു ഒരു ഇമെയില്‍ നോട്ടിഫികേഷന് അയക്കാമോ?
നന്ദി ഹാഷിക്
നന്ദി നികു
നന്ദി ശ്രീ
നന്ദി രാംജി ഭായ്
നന്ദി അജിത് ഭായ്
നന്ദി ലിപി..ഇങ്ങനെ ഒക്കെ അല്ലെ പഴയ പോസ്റ്റ് ഒക്കെ ആള്‍ക്കാരെ കൊണ്ട് വായിപ്പിക്കാന്‍ പറ്റു.. ഹി ഹി..
നന്ദി ആസാദ്. തീര്‍ച്ചയായും മെയില്‍ അയക്കാമല്ലോ...അവസാനം ഈ വില്ലേജ് മാനെ കൊണ്ട് തോറ്റു എന്ന് പറയുന്ന വരെ അയക്കും..!
അടിപൊളി..ഇതു മാത്രമല്ല.എല്ലാം. ഒറ്റയടിക്കു എല്ലാം വായിച്ചു തീര്‍ത്തു.
രസകരമായല്ലോ സംഭവം. നന്നായി വായിച്ചു രസിച്ചു. നമ്മള് പ്രവാസികളുടെ ഒരു കഷ്ടപ്പാടെ....!
രസകരമായ അവതരണം ...
അത് കലക്കി! കൊച്ചു തോമായുടെ വ്യഥകള്ക്കൊരറുതിയായോ?!
കൊച്ചു തോമായുടെ വ്യഥകള്‍ക്ക് അറുതിയായതു വായിച്ചു തീര്ന്നപ്പോഴെക്ക് ചിരിച്ചു മരിച്ചു. നല്ല രസികന്‍ അവതരണം.
rasakaramayi avatharippichu.... bhavukangal........
ഓk!
നിങ്ങള്‍ കുവൈറ്റ് കാര്‍ക്ക് വൈകിട്ടൊന്നു 'പൂശി ' ടെന്‍ഷന്‍ കളയാം ...ഞങ്ങള്‍ സൗദിക്കാര്‍ക്ക് അതുമില്ല.... കൊച്ചു തോമാ -- ..ഷെയറിംഗ് ഫാമിലി കഥകള്‍ ഇനിയും പോരട്ടെ !
നന്ദി ദുബായിക്കാരാ
നന്ദി ഷമീര്‍
നന്ദി ആഫ്രിക്കന്‍ മല്ലു
നന്ദി തെച്ചിക്കോടന്
നന്ദി സലാം ഭായ്.
നന്ദി ജയരാജ്
നന്ദി ശങ്കര്‍ ജി.
നന്ദി പാച്ചു..
കൊള്ളാം വില്ലേജ്മാൻജീ...
രസായിട്ട് എഴുതീട്ടുണ്ട്...
പിന്നെ പ്രവാസിയായതോണ്ട് ഇതൊക്കെ അനുഭവിക്കാതെ പറ്റുമോ...?
ആശംസകൾ...
അമ്മായി അമ്മ കാണണ്ട ......ഇനി ഒന്നും കിട്ടൂല്ല .....
അടിപൊളി...നന്നായി രസിച്ചു...
പാവം അമ്മായിഅമ്മ
Post a Comment