Feb 1, 2011

മുനവറിന്റെ മരണാനന്തരം..

മുനവര്‍ ഭായ് മരിച്ചിട്ട് നാലുമാസം കടന്നു പോയിരിക്കുന്നു.കമ്പനിയില്‍ ഇന്ന് ആരും തന്നെ അയാളെ ഓര്‍മ്മിക്കുന്നില്ല.പ്രവാസ ലോകത്തിന്റെ മറ്റൊരു പ്രത്യേകത .ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല .(മുനവറിന്റെ കഥ ഇവിടെ വായിക്കുക)
കാലത്തേ ചെല്ലുമ്പോള്‍ മുനവറിന്റെ സഹോദരന്‍ അന്‍വര്‍ ഓഫീസില്‍ ഉണ്ടായിരുന്നു . നാട്ടില്‍ നിന്നും മുനവറിന്റെ ഭാര്യയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ അടുത്തിടെ പല പ്രാവശ്യം ഫാക്സ് അയച്ചിരുന്നു.പണം കൈമാറുന്നതിനായി എംബസിയുടെ അംഗീകാരം വേണ്ടിയിരുന്നത് കൊണ്ടായിരുന്നു താമസം.ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഉള്ള തുകയുടെ കാര്യവും ശരിയായിരുന്നില്ല. അവര്‍ക്കും വേണ്ടിയിരുന്നു ചില കടലാസുകള്‍.മുനവര്‍ ആശുപത്രിയില്‍ ആയ ദിവസത്തെ കളക്ഷന്‍, പിന്നെ കുറെ കമ്പനി കടലാസുകള്‍ ,പിന്നെ മറ്റു ചില സാധനങ്ങള്‍ ഒക്കെ കൂടി ഒരു ചെറിയ പെട്ടിയില്‍ മുനവറിന്റെ റൂം മേറ്റ്‌ ഓഫീസില്‍ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. അഡ്മിന്‍ മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു സാധനങ്ങള്‍ കൈമാറിയത്.പെട്ടി തുറന്നപ്പോള്‍ ഉണങ്ങിയ ഇലകളുടെ മണം അതില്‍ നിന്നും വരുന്നതുപോലെ തോന്നി.അതിനു മരണത്തിനെ ഗന്ധമാണെന്നും.മുനവറിന്റെ സാന്നിധ്യം അവിടെ എനിക്ക് അനുഭവപ്പെട്ടു.പെട്ടിയുടെ അകത്തു ഒരു കുടുംബ ഫോട്ടോ ഒട്ടിച്ചിരുന്നു.ജമീലയുടെയും ജാസ്മിന്റെയും പരിചിതമായ മുഖതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മുനവര്‍ .പെട്ടിക്കുള്ളില്‍ കമ്പനിയില്‍ അടക്കാനുള്ള തുക ഒരു കവറില്‍ ഭദ്രമായി ഇന്‍വോയിസിന്റെ കൂടെ പിന്‍ ചെയ്തു വെച്ചിരുന്നു.ഒരു വാച്ച് , പേഴ്സ്, കുറെ ഫോട്ടോകള്‍, ഒരു കെട്ടു കത്തുകള്‍ പിന്നെ ചില ഉടുപ്പുകള്‍ എന്നിവ മാത്രമേ ആ ചെറിയ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളു . വാച്ചും പേഴ്സും എടുത്തു നെഞ്ചോട്‌ ചേര്‍ത്ത് അന്‍വര്‍ വിതുമ്പിയപ്പോള്‍ അത് കാണാന്‍ ആകാതെ ഞാന്‍ മുഖം തിരിച്ചു.


ഓരോരോ സാധങ്ങള്‍ കൈയില്‍ എടുത്തു ശബ്ദം ഇല്ലാതെ അയാള്‍ കരയുകയായിരുന്നു. ഏക സഹോദരന്റെ അകാലത്തിലെ വേര്‍പാട് അയാളില്‍ വലിയ ദുഃഖം ഉണ്ടാക്കിയെന്നു എനിക്ക് തോന്നി. എന്നാല്‍ മുനവര്‍ ആശുപത്രിയില്‍ ആയ സമയത്ത് പറഞ്ഞു കേട്ടത് ഇങ്ങനെ ഒന്നും ആയിരുന്നില്ല.കമ്പനി ചെലവില്‍ മുനവറിനെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അത് നിരാകരിക്കുകയായിരുന്നു മുനവറിന്റെ കുടുംബം ചെയ്തത് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം.മരിച്ചു കഴിഞ്ഞു കിട്ടിയെക്കാമായിരുന്ന വലിയ സംഖ്യക്കുവേണ്ടിയാരിരുന്നു അത് എന്നും. അന്ന് ഫ്ലൈറ്റ് കിട്ടാതെ ഇരുന്നതിനാല്‍ മാത്രമായിരുന്നു മുനവറിനെ കയറ്റി വിടാതെ ഇരുന്നത്. അതിനു ശേഷം ഒരാഴ്ചക്ക് ശേഷം മുനവര്‍ ഈ ലോകം വിട്ടുപോകുകയും ചെയ്തിരുന്നു.കമ്പനിക്കു തിരിച്ചടക്കാനുള്ള പണം എണ്ണി തിട്ടപ്പെടുത്തി അതിനു രസീത് ഉണ്ടാക്കുമ്പോഴും മുനവറിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു എന്ത് കൊണ്ടോ എനിക്ക് തോന്നി.അറിയാതെ ഞാന്‍ മുനവറിന്റെ പേരില്‍ രസീത് ഉണ്ടാക്കി.പിന്നീടു അത് ക്യാന്‍സല്‍ ചെയ്തു അന്‍വര്‍ എന്ന് എഴുതുമ്പോള്‍ എന്റെ കൈ എന്തുകൊണ്ടോ വിറച്ചു. വളരെക്കാലമായി അറിയാവുന്ന ഒരാളുടെ മരണം മനസുകൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല.അന്‍വര്‍ കരച്ചില്‍ അടക്കിയിരുന്നു.പെട്ടിയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.അതിനു ശേഷം ബാകി ഉള്ള പണം എണ്ണി നോക്കുന്നത് കണ്ടപ്പോള്‍ എന്ത് കൊണ്ടോ എനിക്ക് അയാളോട് വെറുപ്പ്‌ തോന്നി.


അടച്ച പണത്തിന്റെ രസീത് കൈപ്പറ്റിയതിനുശേഷം സാധനങ്ങള്‍ എടുത്തു പുറത്തിറങ്ങവേ അപ്രതീക്ഷിതമായി ആയിരുന്നു അന്‍വര്‍ ആ ചോദ്യം ചോദിച്ചത്.


ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?


അയാളുടെ സഹോദരന്റെ ജീവന്റെ വില എത്രയാണ് എന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ അപ്പോള്‍.

പ്രതികരണങ്ങള്‍:

23 അഭിപ്രായ(ങ്ങള്‍):

mayflowers said...

ഭയങ്കരം..

[pramodgkarnaver said...

Chetta Manasine onnu pidichu ulachu ketto...!!!

ശ്രീ said...

'മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല'
അത് എല്ലായിടത്തും അങ്ങനെയൊക്കെ തന്നെയാണ് മാഷേ. കുറച്ചു ദിവസങ്ങള്‍... മാസങ്ങള്‍ കഴിയുന്നതോടെ അവര്‍ ഓര്‍മ്മ മാത്രമാകുന്നു...

അദ്ദേഹത്തെ താങ്കളെങ്കിലും സ്നേഹപൂര്‍വ്വം സ്മരിയ്ക്കുന്നുണ്ടല്ലോ.

Manickethaar said...

നഷ്ടം ആർക്കു?

ആളവന്‍താന്‍ said...

ഭായ് സാബ്..ഹമേ കിത്നെ പെസേ മിലേംഗെ ?

അതെ... അതാണ്‌ മനുഷ്യന്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒന്നും പറയാനില്ല

Yasmin NK said...

:)

നികു കേച്ചേരി said...

മരണങ്ങൾ ബാക്കിയാക്കുന്നതെപ്പോഴും കണക്കുകൾ മാത്രം!!

രമേശ്‌ അരൂര്‍ said...

മുന്നില്‍ ജീവിത യാഥാര്‍ത്യങ്ങള്‍ മരുഭൂമിപോലെ തിളച്ചു മറിഞ്ഞു കിടക്കുകയല്ലേ ??
മുനവര്‍ തുറന്നിട്ട്‌ പോയ ഒരു ഫയല്‍ അങ്ങ് ദൂരെ ബംഗ്ലാദേശില്‍ എങ്ങനെ ഒതുക്കിക്കെട്ടും
എന്നറിയാതെ കുത്തഴിഞ്ഞു കിടക്കുകയായിരിക്കുകയല്ലേ ? അതും നമ്മള്‍ കാണാതിരുന്നു കൂടാ ...

ചാണ്ടിച്ചൻ said...

എന്തായാലും മുനാവര്‍ പോയി...കുടുംബത്തിനു പൈസ കൊണ്ടെങ്കിലും ഉപകാരമുണ്ടാവട്ടെ എന്നാണു അന്‍വര്‍ ആലോചിച്ചതെങ്കിലോ...

Muralee Mukundan , ബിലാത്തിപട്ടണം said...

മുനാവറിന്റെ സ്വന്തം കുടൂംബത്തിന് മാത്രമാണ് നഷട്ടങ്ങൾ അല്ലേ..
എല്ലാമരണങ്ങളും ഇങ്ങിനിയൊക്കെതന്നെയാണ് ഭായ്.കുറച്ച് നാളത്തെ വേർപ്പാടുണ്ടാക്കി ഏവരാലും വിസ്മരിക്കപ്പെടും...!
നാന്നായി എഴുതി...

A said...

"ഇവിടെ മരണം അങ്ങനെയാണ്.ഒരാളുടെ മരണം ആരിലും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല"

എത്ര ശരിയാണ്. ഒരു ഞെട്ടല്‍, പിന്നെ പതിയെ ഓര്‍മയുടെ തിരശീല. പിന്നീട് വല്ലപ്പോഴും ഒരോര്‍മ. പിന്നെ സമ്പൂര്‍ണ വിസ്മൃതി. ജീവിതം ആകെ ഇങ്ങിനെയല്ലേ!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..mayflowers
നന്ദി..പ്രമോദ്

നന്ദി ശ്രീ..സ്നേഹപൂര്‍വ്വം സ്മരിക്കാന്‍ മാത്രമല്ലേ കഴിയുന്നുള്ളൂ

നന്ദി ...മനികെത്താര്‍
നന്ദി..ആളവന്‍താന്‍
നന്ദി.. റിയാസ്..
നന്ദി..മുല്ല
നന്ദി നികുകേച്ചേരി..കണക്കു കൂട്ടലുകളില്‍ തന്നെ മനുഷ്യന്റെ ജീവിതം...ചിലപ്പോള്‍ ശരിയാകുകയും മിക്കപ്പോഴും തെറ്റുകയും തെറ്റുന്ന ജീവിത്തിന്റെ കണക്ക്.

നന്ദി രമേഷ്ജി..മുനവര്‍ തുറന്നു വെച്ച ആ ഫയല്‍ ആര്‍ക്കെങ്കിലും ഒതുക്കി കെട്ടികൊടുക്കാന്‍ സാധ്യമാകട്ടെ എന്നുള്ള പ്രാര്‍ത്ഥന മാത്രമേ ഉള്ളു.

നന്ദി..ചാണ്ടിച്ചാ..രണ്ടു വശങ്ങളും നമ്മള്‍ കാണാതിരുന്നുകൂടാ ..വളരെ കാലങ്ങള്‍ കൂടി കണ്ടത്തില്‍ സന്തോഷം..(ഇടക്ക് ഭൂലോകത്തില്‍ നിന്നും അപ്രത്യക്ഷന്‍ ആയി അല്ലെ, തിരിച്ചു വരവ് ഗംഭീരം ആക്കണം ട്ടോ ! )

നന്ദി മുരളീ ഭായ്..നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെ ആണ്..പകരം കിട്ടുന്ന ഒന്നും ആ നഷ്ടം നികത്തുവാന്‍ പര്യാപ്തമാകുന്നില്ല..

നന്ദി സലാം ഭായ്

jyo.mds said...

കഷ്ടം.

Achus said...

ithu kalikaalam...Anwar kaalathinte mattoru pratheekavum...ithu pole anekaayiram Anwarmaar namukidayilum undaakum...oru pakshe ayaal nalla udhyeshathodaavaam, ini kittanulla paisayude kanak chodiche...anganaanel..athu polulla Anwarmaark janmam nalkan nammude ammak..bhoomidevik thraaniyundakatte...munavarinodulla aadaravinu..villgemaanu nte snehaanjali...

ajith said...

ഈ ചോദ്യം ഒരിക്കല്‍ ഞാനും നേരിട്ട് കേട്ടിട്ടുണ്ട്. ഉത്തരം പറയാനാവാതെ തരിച്ചുനിന്നിട്ടും ഉണ്ട്.

പട്ടേപ്പാടം റാംജി said...

സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം മാറിക്കഴിഞ്ഞാല്‍ പിന്നെ പിന്നീടങ്ങോട്ടുള്ള ജീവിതങ്ങള്‍ തന്നെയാണ് മുഖ്യം.
ഒരു കാണല്‍ ചിത്രം നന്നായി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ജ്യോ..

നന്ദി..അച്ചുസ്..വന്നതിനും അഭിപ്രായം പറഞ്ഞതിനും..

നന്ദി..അജിത്‌ ഭായ്..
നന്ദി..രാംജി ഭായ്..

മുനവരിന്റെ കഥ വായിച്ച എല്ലാവര്ക്കും, അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

വര്‍ഷിണി* വിനോദിനി said...

എത്ര പറഞ്ഞാലും തീരാത്ത പ്രവാസ വേദനകള്‍..അനുഭവങ്ങള്‍..

Pranavam Ravikumar said...

:-)

jiya | ജിയാസു. said...

മുനവ്വറിന്റെ കുടുംബത്തിനു നല്ലതു വരട്ടെ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...വര്‍ഷിണി..പ്രവാസ ലോകം വേദനയുടെ തന്നെ..

നന്ദി...പ്രണവം രവി..ഇതിലെ വന്നതിനു.

നന്ദി ജിയ..

Yamini said...

maranananantharam oru vedana undaakki. iniyum ezhuthoo.