ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ
ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല.
ഡോക്റ്റർ  ഞാൻ  തങ്കമ്മ.  ഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു.
അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന…………
? എന്താണ്  പ്രശ്നം?
അതെ  ഡോക്റ്റർ..ഞാൻ ഒരുപാട്   പ്രശ്നങ്ങളുടെ  നടുവിലാണ്.ഒരു  ഫെമിനിസ്ടാകണം  എന്നായിരുന്നു   ചെറുപ്പത്തിൽ  എന്റെ  ആഗ്രഹം..
അതെന്താ..
സാധാരണ  പെണ്ണുങ്ങളെ  പോലെ  പഠിക്കണം
,ജോലി  നേടണം,
കല്യാണം  കഴിക്കണം,
കുട്ടികൾ  ഉണ്ടാകണം  എന്നൊന്നും
നിങ്ങൾക്ക്   ഇല്ലായിരുന്നോ
?
അത്
ഡോക്റ്റർ, ഈ 
ഫെമിനിസ്റ്റുകൾക്ക്  മാധ്യമങ്ങളിലും
സമൂഹത്തിലും  കിട്ടുന്ന  വില  കണ്ടിട്ടാണ്  ചെറുപ്പത്തിൽ   തന്നെ  എനിക്ക്  അങ്ങനെ
ഒരു  മോഹം  ഉണ്ടായത്.
പുരുഷന്മാരോട്  ഒടുങ്ങാത്ത  വിദ്വേഷവും  ആയി  നടക്കുന്നവർ  ആണല്ലോ  ഈ
ഫെമിനിസ്റ്റുകൾ.കല്യാണം  കഴിക്കാതെ,
കുടുംബവും  ഒക്കെ   ആയി  സുഖമായി  ജീവിക്കുന്നവരോട്   ചൊറിച്ചിൽ
ഒക്കെ  ആയി  നടക്കുന്നതാന്നല്ലോ  ആധുനിക  ഫെമിനിസം.
അതൊരു .തെറ്റല്ല..ഒരു  അവസ്ഥയാണ് ..ദുരവസ്ഥ !ആട്ടെ …. എന്നാണ്  നിങ്ങൾ  ഫെമിനിസ്റ്റായതു
?
ചേട്ടൻ
കല്യാണം  കഴിച്ചു,അവർ 
സുഖമായി   ജീവിച്ചത്  കണ്ടപ്പോഴാണ്    ഞാൻ  ആദ്യമായി  ഫെമിനിസ്റ്റായതു.ഇടയ്ക്കു അമ്മയും  ഫെമിനിസ്റ്റാകുമായിരുന്നു.ആളുകൾ    അതിനെ  നാത്തൂൻ
-അമ്മായിയമ്മ പോര്  എന്നൊക്കെ  വിളിക്കും. ഞങ്ങളുടെ
ആളുകൾ  അതിനെ   സ്ത്രീ
സ്വാതന്ത്ര്യം,സമത്വം,വിമോചനം  എന്നൊക്കെ  ഉള്ള  പരിപ്രേക്ഷ്യങ്ങളിൽ
അറിയപ്പെടാനാണ്  ആഗ്രഹിക്കുന്നത്.
എന്താണ്   ഈ  പരിപ്രേക്ഷ്യം.?
എന്താണ്  ഈ  ഫെമിനിസത്തിന്റെ
ഗുണം ?
എന്തോ  വലിയ  അർത്ഥമുള്ള  വാക്കാണ്.ഇതൊക്കെ  ഇടക്ക്  വെച്ച്  കാച്ചിയില്ലെങ്കിൽ   വിവരമില്ല
എന്ന്  ജനം  വിചാരിക്കും.പിന്നെ ഫെമിനിസം
ഉണ്ടായാൽ  ആണിന്  പെണ്ണിന്റെ  മേൽ   ഇപ്പോഴുള്ള   ആധിപത്യം  നഷ്ട്ടപ്പെടും.ലിംഗ സമത്വം  എന്നത്  ഉണ്ടാകും.
സ്വന്തമായി  ജോലി
ചെയ്യുമ്പോൾ,അച്ഛന്റെയോ ആങ്ങളയുടെയോ ഭർത്താവിന്റെയൊ   സംരക്ഷണയിൽ  കഴിയേണ്ടി  വരില്ലല്ലോ.സ്ത്രീക്ക്  ആരുടേയും  തണൽ  ആവശ്യമില്ല.
സഹോദരീ...ഇന്നത്തെ  കാലത്ത്  ഭാര്യക്ക്  ജോലി  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  തുല്യ  അവകാശം  കൊടുക്കുന്ന  ഒരു  സമൂഹമാണ്   ഉള്ളത്.അച്ഛന്റെയോ  ഭർത്താവിന്റെയൊ തണൽ  വേണ്ടാത്ത സ്ത്രീകൾ  രാത്രി  തമ്പാനൂരു  നിന്നും   കിഴക്കെ
കോട്ട   വരെ
ഒന്ന്  നടന്നു  നോക്കട്ടെ.
വിവരം  അറിയും
!ഏതായാലും പ്രശ്നത്തിലേക്ക്  കടക്കൂ.
ഡോക്റ്റർ
, ഫെമിനിസ്റ്റാകാനുള്ള  അദമ്യമായ  ആഗ്രഹവുമായി  ഓർക്കുട്ടിൽ
ചെന്നപ്പോൾ     അവിടം
അടച്ചുപൂട്ടി.അപ്പോഴാണല്ലോ   സുക്കർ  സാഹിബ്  ഫേസ്
ബുക്ക്  സൂകര
പ്രസവം  നടത്തിയത്. അങ്ങനെ ഞാനും  ഒരു  ഫേസ്ബുക്ക്
ഫെമിനിസ്റ്റായി.ആദ്യമൊന്നും  ആളുകള്  ശ്രദ്ധിച്ചില്ലെങ്കിലും  പിന്നെ  പിന്നെ
ഞാൻ  എന്ത്  ചാണാപ്പോളി  പോസ്റ്റ്  ഇട്ടാലും  കിഴങ്ങന്മാരായ  കുറെ  ആണുങ്ങൾ  വന്നു  അപാരം  എന്നൊക്കെ
പറയും. 1000    ലൈക്ക് ഒക്കെ  അടിക്കും .എനിക്കെതിരെ  പറയുന്ന  പുരുഷന്മാരെ  അവർ  തന്നെ  നാറ്റിക്കും.
പക്ഷെ  ഈയിടെയായി  ഫെമിനിസ്റ്റുകളുടെ
സമയം  വളരെ  മോശമാണ്. പഴയപോലെ  ഇപ്പോൾ  സ്ത്രീ  ശാക്തീകണതിനോന്നും   മാർക്കറ്റില്ല
. ഈയിടെ  ഒരു  പെണ്ണ്  പ്രേമിച്ചവന്റെ  കൂടെ  ഇറങ്ങിപ്പോയതിന്   സ്ത്രീകൾ  തന്നെ  പറഞ്ഞു  അവൾക്കു
  അങ്ങനെ  തന്നെ  വരണം
എന്നൊക്കെ.ഇതിനെതിരെ  ഒന്ന്  പ്രതികരിച്ചതിന്,എനിക്ക്  കിടക്കപ്പൊറുതി
ഇല്ല .അതുപോലെ തന്നെ  സ്ത്രീകളുടെ  ആക്രമണം
വളരെ   കൂടുതലാണ്. ഓരോ
കമന്റുകൾ  വായിച്ചാൽ  ശരീരം  തളരുന്നപോലെ  തോന്നും.
ഇന്ന് കാലത്തെ  ഒരച്ചായത്തി
 എഴുതിയ  കമന്റു  വായിച്ചിട്ട്  തലകറങ്ങുന്ന
പോലെ തോന്നി. ഉടനെ
 ഞാൻ
ബ്ലോക്കി. എന്നാലും  രണ്ടായിരം
രൂപയ്ക്കു  പകരം  ഇരുപതിനായിരം  രൂപ  ബാങ്കിൽ  വെച്ച്
കൊടുത്തുപോയി .  
ഇത്
മാനസികരോഗം ചികിത്സിക്കുന്ന സ്ഥലമാണ്.പ്രഷറിനു   ചികിത്സിക്കുന്നതിനു  കുറച്ചു
തെക്കോട്ട്  പോകണം.
നിങ്ങൾ  ഇവിടെ
ഇരുന്നു  എന്റെ  പ്രഷർ   കൂട്ടാതെ
..
അതല്ല   ഡോക്ട്ടർ
. എന്റെ  മാനസികനില  ആകെ  തകരാറിലാണ്
. പെട്ടെന്ന്  ദേഷ്യം  വരുന്നു.എതിർത്ത്  വരുന്ന
കമന്റുകൾ  വായിക്കാനെ
പറ്റുന്നില്ല.  ഫെമിനിസ്റ്റ്
എന്നുള്ള  വേഷം  കെട്ടിയത്  കാരണം  വിവാഹം  ചെയ്താൽ  ആളുകൾ   എന്ത്  പറയും  എന്ന  പേടി.ഇത്രകാലവും  ,വിമോചനം
,സ്വാതന്ത്ര്യം എന്നതൊക്കെ പറഞ്ഞിട്ട്.വെക്കുക ,വിളമ്പുക,
പ്രസവിക്കുക എന്ന പഴയ കാലത്തിന്റെ  തിരുശേഷിപ്പുകൾ
ഇപ്പോഴും ഈസമൂഹത്തിൽ  അലയടിക്കുകയാണ്
എന്നൊക്കെ  പറഞ്ഞിട്ട്
…..
കുടുംബമായി   ജീവിക്കുക  എന്ന്  മര്യാദക്കു  പറഞ്ഞാൽപോരെ
? 
അതല്ല  ഡോക്ട്ടർ .. ഈ സ്വാതന്ത്ര്യം..സമത്വം..പുരുഷമേല്ക്കൊയ്മ...
ഒലക്കേടെ
മൂട്... സഹോദരീ  ..നിങ്ങള്ക്ക്  എന്തിൽ  നിന്നാണ്  സ്വാതന്ത്ര്യം  വേണ്ടത്
?  പുരുഷൻ    ഇല്ലാതെ  സ്ത്രീ  പൂർണ്ണയാവില്ല.
അതുപോലെ  തന്നെ  സ്ത്രീ  ഇല്ലാതെ  പുരുഷനും.  നിങ്ങള്ക്ക്  വേണ്ടത്  തറുതല
പറയുമ്പോൾ  ചെപ്പക്കുറ്റിക്ക്
ഒറ്റയെണ്ണം   തരുന്ന
പുരുഷനാണ്.  മാന്യനായ  ഒരു  പുരുഷനും  സ്ത്രീയെ  തല്ലില്ല..  എന്നാലും   ചില  അവസരങ്ങളിൽ  സ്ത്രീകൾ   അടി  ഇരന്നു  വാങ്ങും  .
 അപ്പോൾ  ഡോക്റ്റർ  എന്റെ  മരുന്ന്..
നിങ്ങള്ക്ക്  വേണ്ടത്  മരുന്നല്ല.
എന്റെ  പൊന്നു  പെണ്ണുംപിള്ളേ
…  സ്ഥലം
കാലിയാക്കിയാട്ടെ ..
ഡോ.ഫെർണാണ്ടസിന്റെ   ഭാവമാറ്റം  കണ്ടു  ഭയന്ന   തങ്കമ്മ   എഴുന്നേറ്റു  പുറത്തിറങ്ങി.ഫെസ് ബുക്കിൽ  ഇന്ന്  തന്നെ  ഇദ്ദേഹത്തിനു  ഒരു
പണി  കൊടുക്കണം   എന്നു  കരുതി  പുറത്തിറങ്ങി  ക്ലിനിക്കിന്റെ  ഒരു  ഫോട്ടോ  എടുത്തു.
ആ
സമയം  ഡോ.ഫെർണാണ്ടസിന്റെ
ഭാര്യ, ഫെമിനിസ്റ്റുകളുടെ   ആസ്ഥാന  വേഷം  എന്ന്
മലയാള  സിനിമ  കല്പ്പിച്ച
   സ്ലീവ്
ലെസ്സ്  ബ്ലൗസും  ഇട്ടു,  പട്ടിക്കുട്ടിയെയും  കൊണ്ട്  പുറത്തിറങ്ങുകയായിരുന്നു.വൈകിട്ടു  ഇന്ന്     ചപ്പാത്തിയാണ്,കാൻഡിൽ  ലൈറ്റ് ഡിന്നറിൽ താൽപര്യം ഉണ്ടെങ്കിൽ വരുമ്പോൾ,മെഴുകുതിരി വാങ്ങി  വരണം  എന്ന്      എന്ന്  വാട്സ്ആപ്പിൽ   മെസ്സേജ്  അയച്ചപ്പോൾ   മിസ്സിസ്  ഫെർണാണ്ടസ്
  ഒന്ന്  മന്ദഹസിച്ചു
.
മെസ്സേജ്  വായിച്ച  ഡോ.ഫെർണാണ്ടസ് ഉടനെ   മറുപടി  അയച്ചു...ചപ്പാത്തിഞാൻ  പരത്തണോ  ഡാർലിംഗ് ?






