അണ്ണന് മോൻ എഴുതിയ കത്ത് വായിച്ചു ..ചില ഭാഗങ്ങൾ വായിച്ചു ചിരിച്ചു തല കുത്തി പോയി കേട്ടോ.നല്ല ശൈലി. പക്ഷെ പാർട്ടി പത്രം മാത്രം വായിച്ചും പാർട്ടി ചാനൽ മാത്രം കണ്ടും പാർട്ടി സൂക്തങ്ങൾ മാത്രം ശ്രവിച്ചും ജീവിച്ചാൽ പോരാ.ലോകത്ത് നടക്കുന്ന കുറച്ചു കാര്യങ്ങൾ അറിയാതെ പോകുന്നതിന്റെ ഒരു കുറവുണ്ട്.പൊട്ടക്കിണറിന്റെ പുറത്തു അതിവിശാലമായ ഒരു ലോകമുണ്ട്.സാരമില്ല മ്വാനെ .അജ്ഞത ഒരു കുറ്റമല്ല .
അണ്ണൻ ഒരുപാട് യാത്ര നടത്തുന്നതിനാണല്ലൊ മോന് കെറുവ്.അണ്ണൻ കൊതി കൊണ്ട് യാത്ര നടത്തുന്നതല്ല.രാജ്യത്തിന് വേണ്ടി തന്നെ ആണ് പോകുന്നത്.പോയിട്ട് വരുമ്പോൾ കുറെ എഫ് ഡി ഐ കൊണ്ട് വരുന്നുണ്ട്.അത് മറ്റേ അമ്മാവൻ കൊണ്ടുവന്നതിനെക്കാളും മെച്ചമാണ്.ഒന്നും രണ്ടുമല്ല.നൂറുകണക്കിന് കോടികളാണ്.പക്ഷെ മോശം പറയരുത് കേട്ടോ!പത്തു വർഷം കൊണ്ട് അമ്മായി &കമ്പനി കൊണ്ടുപോയ കോടികളുടെ അത്രയും വരില്ല!തറവാട് നാഥനില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞല്ലോ? അണ്ണൻ എവിടെ ഇരുന്നാലും ഇവിടുത്തെ കാര്യങ്ങൾ നേരാംവണ്ണം നടക്കും. പണ്ട് അമ്മാവൻ ഇവിടുണ്ടായിട്ടും പിൻസീറ്റിൽ അമ്മായി അല്ലെ ഇരുന്നു കാര്യങ്ങൾ നടത്തിയിരുന്നത് ..അതിലും ഭേദമാണ്!
പിന്നെ സെൽഫി.അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടം.അമ്മാവൻ പോയിരുന്ന സമയത്ത് സെൽഫി ഇല്ലായിരുന്നു.അത്രേ ഉള്ളു.പിന്നെ കേരളത്തിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അമ്മായി കഴിഞ്ഞ ദിവസം 60000 വിലയുള്ള ഒരു ഫോണിൽ സെൽഫി എടുക്കുന്നത് അസൂയക്കാര് പോസ്റ്റ് ചെയ്തിരുന്നു..അതൊന്നും മോൻ കാര്യാക്കണ്ട.മൊയലാളിത്തം എന്നൊക്കെ ആക്ഷേപിക്കുമെങ്കിലും ഇപ്പോൾ മൊയലാളിമാരല്ലേ മോന്റെ ആളുകൾക്ക് എല്ലാം !
ഇവിടെ ആളോൾക്ക് സമാധാനമായി ജീവിക്കാനുള്ള എല്ലാ ചുറ്റുപാടും ഉണ്ട് .അതില്ലാ എന്ന് വിലപിക്കുന്നവർക്ക് അത് കിട്ടുന്ന സ്ഥലത്തേക്ക് പോകാൻ ഉള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.പിന്നെ അങ്കിളും ചിറ്റയും. അത് വിവരക്കേട് ആണ് എന്ന് കരുതി ക്ഷമി.ഇതുപോലെ വിവരക്കേട് മ്മടെ പാർട്ടിയിൽ ഒരു മ്യാമൻ പറഞ്ഞല്ലോ.മേമനെ തൂക്കി കൊന്നപ്പോ.എല്ലാ കൂട്ടത്തിലും കുറെ വിവരം ഇല്ലാത്തവർ ഉണ്ടാവും മോനെ!ഒരു കൈയിലെ അഞ്ചു വിരലും ഒരുപോലെ ഇരിക്കുമോ!പിന്നെ മൂവാറ്റുപുഴ പേഴക്കാപള്ളിയിൽ തെരുവ്നായ ശല്യം ഉണ്ട് എന്ന് കരുതി കേരളത്തിൽ താമസിക്കാൻ പ്യാടി തോന്നുന്നു എന്ന് ആരെങ്കിലും പറഞ്ഞു കളഞ്ഞാൽ അത് വിവരക്കെടല്ലേ മ്വാനെ ?
അണ്ണന് അയ്മ്പതും അമ്മായിക്കും പതിനാറും കിട്ടിയല്ലോ.അതവിടെ നില്ക്കട്ടെ .മ്മക്ക് എന്ത് കിട്ടി എന്ന് കൂടി മോൻ ഇടയ്ക്കു ആലോചിക്കുന്നത് നന്നായിരിക്കും.വംഗദേശത്തെ കാര്യം ഒരു തീരുമാനം ആയിട്ടു കുറെ ആയല്ലോ .നമ്മുടെ നാട്ടിലും സ്ഥിതി വളരെ മോശമാണ് ..കാർന്നോരുടെ കാലം വരെ ഒക്കെ ഇങ്ങനെ തട്ടി മുട്ടി പോകാം . അത് കഴിഞ്ഞാൽ പിന്നെ അഖിലെന്ത്യാ എന്നൊക്കെ പറയുമ്പോൾ നാക്ക് ഉളുക്കരുത് !
ഏട്ത്തിക്ക് ഒരു സങ്കടവും ഇല്ല ..അഭിമാനം മാത്രമേ ഉള്ളു.അണ്ണൻ ലോകം മുഴുവൻ വാഴ്ത്തുന്ന ആളായതിൽ. ചെറുപ്പ കാലം മുതൽ ഈ കാണായ കാലം മുയ്മൻ ഏട്ത്തി ഒറ്റയ്ക്ക് ജീവിച്ചില്ലേ.അന്നൊന്നും ആരും അന്വേഷിക്കാൻ ഉണ്ടായിരുന്നില്ലല്ലോ.മക്കള് ചെന്ന് ചുംബന സമരക്കാര്ക്ക് എതിരെ ജയിലിൽ വല്ല മനുഷ്യാവകാശലംഘനമോ മറ്റോ നടക്കുന്നുണ്ടോ എന്ന് പരിശോധിക്ക്.അല്ല അത് അങ്ങനെ ആണല്ലോ!സാധാരണയായി രാഷ്ട്രീയ കൊലപാതകത്തിൽ മരിക്കുന്ന ആളിന്റെ വീട്ടുകാരുടെ മനുഷ്യാവകാശത്തെക്കാൾ വലുതാണല്ലോ അതേ കേസിൽ പെട്ട് ജയിലിൽ കിടക്കുന്നവരുടെ മനുഷ്യാവകാശങ്ങൾ !
അണ്ണൻ മ്മടെ അദാനി ചേട്ടനും അംബാനി ചേട്ടനും കാലത്തേ മുതൽ ഖജനാവ് തുറന്നു കാശു കൊടുത്തു കൊണ്ട് ഇരിക്കയാണ് എന്നാണു ചിലരുടെ വിചാരം.അവരു കച്ചവടം ചെയ്തു കായി ഉണ്ടാക്കുന്നത് അവരുടെ കഴിവ്. അവിഹിതമായി എന്തെങ്കിലും കൊടുത്തു എന്ന് മ്വാന് അറിവുണ്ടെങ്കിൽ അതിനെതിരെ കേസ് കൊടുത്താട്ടെ.ഇവിടുത്തെ ജനങ്ങളു കൂടെ നിൽക്കും .
ബ്ബ.ബ്ബ.ബ്ബാ എന്ന് പറഞ്ഞു കളിയാക്കണ്ടാ.ചിലപ്പോ ആള് അഞ്ചു വർഷം കൂടി ഭരിച്ചു കളയും.കുറച്ചൊക്കെ കട്ട് തിന്നുന്നുടെങ്കിലും ആളോൾക്ക് കുറെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നുണ്ട് എന്ന് സമ്മതിച്ചേ പറ്റൂ.അല്ല അത് മ്വാന്റെ പാർട്ടി കൂടി സമ്മതിച്ചിട്ടാന്നു ആർക്കാണ് അറിയാത്തത്! കൊച്ചു പുള്ളാര് വരെ ഇപ്പൊ സാറ്റ് കളി ഒക്കെ നിരത്തി അട്ജസ്റ്മെന്റ്റ് കളി ഒക്കെയാ കളിക്കണേ എന്ന് കേൾക്കുന്നു.
അമ്മായിയുടെ മോൻ പപ്പൂനെ അങ്ങനെ കളിയാക്കണ്ട.പണ്ട് അമ്മായീന്റെ കൈകൾക്ക് ശക്തി പകർന്ന ചരിത്രം ഉണ്ടല്ലോ!അന്ന് ആണവക്കരാർ പായസം വെച്ചപ്പോ മധുരം കുറഞ്ഞു പോയീന്നൊക്കെ മുടന്തൻ ന്യായം പറഞ്ഞു പിണങ്ങി പോന്ന കൊണ്ടല്ലേ.അല്ലെങ്കിൽ ഇപ്പൊ കൊടി വെച്ച കാറ് മ്മടെ ആളോൾക്കും ഉണ്ടായേനെ!ഇനീപ്പോ കേന്ദ്രം ഭരിക്കാം എന്നൊക്കെ സ്വപ്നത്തിൽ പോലും കാണണ്ട.ആയിരം രൂപേടെ ഫുള്ളിനു മുപ്പതു രൂപ ഷെയർ ഇട്ടാൽ (ശൈലിക്ക് കടപ്പാട്) അച്ചാറിന്റെ കാര്യം പോലും തീരുമാനിക്കാൻ പറ്റില്ല പിന്നാ ..
സുഷമ ഏടത്തിയെ കുറിച്ച് നാട്ടിലിരിക്കുന്നവർക്ക് വലിയ അഭിപ്രായം ഒന്നുമില്ലെങ്കിലും, പ്രവാസികള്ക്ക് വലിയ കാര്യമാ കേട്ടോ മ്വാനെ . മ്മടെ ആളോൾക്ക് ഏതെങ്കിലും ഒരു വിഷമം ഏതെങ്കിലും രാജ്യത്ത് പ്രവാസിക്ക് ഉണ്ടായാൽ അതിൽ ഇടപെടുകയും കാര്യം നടത്തുകയും ചെയ്യാനുള്ള ത്രാണി ഉള്ള ആളാണ്.പണ്ട് നമുക്ക് ഒരു കോട്ട് മന്ത്രി ഉണ്ടായിരുന്നല്ലോ.വെടിക്കെട്ട് കാണാനും മച്ചാൻമാരെ കാണാനും മാത്രം ഗൾഫിൽ വന്നിരുന്ന അങ്ങേരു ഒരു ലേബർ ക്യാമ്പ് പോലും കണ്ടിട്ടില്ലായിരുന്നു.(
മന്ത്രിജിക്ക്
കൊച്ചുതോമയുടെ തുറന്ന കത്ത്
എന്ന പഴയ പോസ്റ്റ് ഈ അവസരത്തിൽ സ്മരിക്കാം) അങ്ങേരുടെ പേര് കേൾക്കുമ്പോൾ പ്രവാസി ഇപ്പോഴും "സ്നേഹം" കൊണ്ട് കണ്ണ് പൊട്ടുന്ന തെറി വിളിക്കും. ആസ്ഥിതി ഒക്കെ മാറി.ഇപ്പോൾ നമുക്ക് ഒരു മന്ത്രി ഉണ്ട് എന്ന് മനസ്സിലാകുന്ന രീതി ഒക്കെ ആയി .
നാട്ടിലെ കാര്യം ഓർത്തു മ്വാൻ ബേജാർ ആവണ്ടാ.കാര്യങ്ങൾ എല്ലാം ശരിയായ ദിശയിലേക്കാണ് പോകുന്നത് ..ജി ഡി പി 7.7 % ആയി .അഴിമതി ഒന്നര വർഷമായി പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ. മരുന്നിനു ഒരു എംപി പോലും ഇല്ലാത്ത കേരളത്തിന് വേണ്ടി ഗവർമെന്റ്റ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു.ഒരുപാട് പദ്ധതികൾ സർക്കാർ കൊണ്ട് വരുന്നുണ്ട് .പലതും നമ്മൾ അറിയുന്നില്ല എന്ന് മാത്രം.കാരണം കുറെ പത്രക്കാർ സാറുമ്മാർക്കു സർക്കാർ ചിലവിൽ എസ്കര്ഷന് പോകാൻ പറ്റാത്തതിന്റെ കലിപ്പ് അവര് ശരിക്ക് തീര്ക്കുന്നുണ്ട് . പക്ഷെ എന്നും എല്ലാവരെയും പറ്റിക്കാൻ ആവില്ലല്ലോ !
സർട്ടിഫിക്കറ്റ് ഒക്കെ അവിടെ നില്ക്കട്ടെ ..പത്താം ക്ലാസ് പാസാകാത്തവർ ഇവിടെ ഭരിച്ചിട്ടില്ലേ.ഇനി ഭരിക്കാൻ കോട്ട് തയ്പിച്ചു വെച്ചിട്ടുമുണ്ടല്ലോ.ചേച്ചി ഉള്ളത് വെച്ച് ഭരിക്കെട്ടെന്നു .ചേച്ചി മൂലം പാലക്കാട് ഐ .ഐ.ടി വന്നില്ലേ.ബീഫ്കറി വെക്കുന്നവർക്ക് ഇല്ലാ എങ്കിലും മ്വാനെ പോലെ ഉള്ളവർക്ക് സ്മരണ വേണം സ്മരണ.അഞ്ചു വർഷത്തെക്കല്ലേ കസേര എല്പ്പിചെക്കണേ ?അഞ്ചു വർഷം കഴിഞ്ഞു വീണ്ടും വരുമ്പോ മ്വാൻ കഴിഞ്ഞ തവണ കുത്തിയത് പോലെ ഒന്ന് കൂടി ആഞ്ഞു കുത്തണം.എന്നിട്ട് വീണ്ടും ഇതേപോലെ കത്ത് എഴുതണം.അപ്പൊ പറഞ്ഞപോലെ .രാത്രിയിൽ യാത്രയില്ല.
ശുഭ രാത്രി !
7 അഭിപ്രായ(ങ്ങള്‍):
:) :)
കൊള്ളാം,കൊള്ളാം നടക്കട്ടെ...............
ആനന്ദലബ്ധിക്കിനിയെന്തു വേണം!!!
ഈ അണ്ണന്റെടുത്ത് ഒരു ചിന്നതമ്പിമാരുടേയും
അമ്മാവന്മാരുടേയും ,അളിയന്മാരുടേയും, മറ്റ് പെമ്പിള്ളമാരുടേയും
ഒരു കിന്നാരവും , കിന്നരവും നടക്കില്ല അത് തന്നെ കട്ടായം
പുറകിലെ രാഷ്ട്രീയത്തെ വായുവിൽ വിടുന്നു,
എന്നാൽ മനുഷ്യാ...നിങ്ങളുടെ ഈ മാരകമായ ഹാസ്യമുണ്ടല്ലോ അതിനെ ക്കുറിച്ച് പറയാതെ വയ്യ.
പരിഹാസത്തെ അതിന്റെ പച്ച പുളിപ്പിൽ വിളമ്പി വച്ചിരിക്കുന്നു.
അജ്ഞാതൻ ആരായാലും ,,അയാളോട് സഹതാപം തോന്നുന്നു.
ഹോ!!!!രൂക്ഷഹാസ്യം അതിന്റെ സകല അതിർ വരമ്പുകളും ഭേദിച്ച് എവിടെയൊക്കെ ചെന്ന് കൊള്ളുന്നുണ്ടെന്ന് കണ്ട്പിടിയ്ക്കാൻ പോലും പറ്റില്ല.
ഞാനെന്തേ ഈ ബ്ലോഗ് കാണാതെ പോയത്???
നിങ്ങക്കൊക്കെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടാല്‍ മെയില്‍ വഴി വിവരം അറിയിക്കുന്നതിനു എന്താ കുഴപ്പം?
അജ്ഞാതന്‍ന്‍റെ കുണ്ടിക്കിട്ടു തന്നെ കൊടുത്തല്ലോ ശശിയേട്ടാ..
ഹഹഹാ..
Post a Comment