Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി കപ്പടാ ഓര്‍ മകാന്‍ ആണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായി വേണ്ടത് എന്നൊക്കെ പറഞ്ഞാലും ,സമയത്ത്  കല്യാണം നടന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കാണ് ബുദ്ധിമുട്ട് എന്നത് ഒരു നാട്ടു നടപ്പാണല്ലോ.അല്ലെങ്കില്‍ തന്നെ കപ്പടാ മീശ ഉള്ള ഒരാള്‍ക്ക്‌ റൊട്ടി ഉണ്ടെങ്കിലും മകന്‍ ഇല്ലെങ്കില്‍ എന്ത് കാര്യം .
 
 

പതിനാറാമത്തെ പെണ്ണുകാണലും കഴിഞ്ഞു കട്ടയും പടവും മടങ്ങി വന്നിട്ട്, ബാക്കി കാണാന്‍ ഉള്ള പെണ്ണുങ്ങളുടെ ബയോഡേറ്റ മന്പാഠമാക്കുന്ന അതി ഭയങ്കരമായ ജോലിയില്‍ ആയിരുന്നു ഓമനക്കുട്ടന്‍. "എവിടെടി കുട്ടന്" എന്ന പങ്കുവമ്മാവന്റെ ചോദ്യം മുറ്റത്തു നിന്ന് കേട്ടപ്പോഴേ,ഓമനക്കുട്ടന്‍ ചാടി എഴുന്നേറ്റു കട്ടിലിന്റെ അടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ബക്കാര്‍ഡിക്കുപ്പി ഒന്നുകൂടി അകത്തേക്ക് തള്ളി.അമ്മാവനെങ്ങാനും കുപ്പി കണ്ടാല്‍ പിന്നെ മുതുകാടിന്റെ മാജിക് ഷോ പോലെ ആവും!
 
 

"അവധി തീരാന്‍ ഇനി പത്തു ദിവസമല്ലേ ഉള്ളു..ഒന്നും ആയില്ല അല്ലെ" എന്നുള്ള കോള് വെച്ച ചോദ്യത്തിന്റെ അവസാനം, "വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനു നാട്ടില്‍ തേടി നടപ്പൂ " എന്ന മഹാകവി മദന്‍ ലാലിന്റെ പ്രസിദ്ധമായ മാങ്ങാക്കാലം എന്ന കവിത കൂടി പങ്കജാക്ഷന്‍ പിള്ള അര്‍ത്ഥവത്തായി മൂളി .കാരണം പങ്കജാക്ഷന്‍ പിള്ളക്ക് പെണ്മക്കള്‍ നാല്. മൂന്നെണ്ണത്തിനെ പിള്ള കെട്ടിച്ചു വിട്ടു. ഇനി ഒന്ന് ബാക്കി. കുശല കുമാരി. 

 
നിറം അല്‍പ്പം കുറവാണെങ്കിലും പൊക്കം കുറഞ്ഞതുകൊണ്ട് തീരെ കുഴപ്പമില്ലെന്ന് പറയാം.ലളിതശ്രീയേപോലെ ഇരിക്കുന്നു എന്നാലും കല്‍പ്പനയുടെ മനസ്സ്.അതുകൊണ്ടാണല്ലോ, പണ്ട് ഓമനക്കുട്ടന്‍ ഏതോഒരു ദുര്‍ബല നിമിഷത്തില്‍ പ്രോപോസ് ചെയ്തപോള്‍,സാല്‍മാന്‍ ഖാനെ പോലെ ഇരിക്കുന്ന ഒരാളാണ് എന്റെ സ്വപ്നത്തില്‍, കുട്ടേട്ടന്‍ ഒന്നും വിചാരിക്കരുത് എന്ന് തുറന്നു പറഞ്ഞത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ  കൊട്ടാരക്കരയൊക്കെ പത്രക്കാര്‍ പാടി നടക്കുന്നത് .ഓമനക്കുട്ടനാവട്ടെ, സല്മാന്ഖാനോക്കെ ഇന്ത്യന്‍ യുവത്വതോട് ചെയ്യുന്ന ഈ കൊടും ക്രൂരതയില്‍ വേദനിച്ചു, അന്ന്ഹിന്ദി പടം കാണല്‍ നിര്‍ത്തി. മറ്റൊരിക്കല്‍ ബസില്‍ വെച്ച് മാല പിടിച്ചുപറിച്ച ഒരു ഹിന്ദിക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, തന്റേതായ ഒരു സംഭാവന കൊടുക്കുകയും ചെയ്തു . ചല്‍ത്തി ക നാം ഗാഡി എന്നാണല്ലോ ( ബസില്‍ വച്ച് മാല പറിച്ചാല്‍ ചവിട്ടു കൊടുക്കണം )
 
 

കാല്‍ക്കാശിനു ഗതിയില്ലാതെ പ്രാവിന്കൂട്ടില്‍ തെണ്ടി നടന്നപ്പോള്(പ്രാവിന്കൂട്, ചെങ്ങന്നൂര്‍ ‍അടുത്ത് ഒരു ചെറിയ ഗ്രാമം )‍ ഏതൊരു അമ്മാവനെയും പോലെ പിള്ളയും, മരുമകന്റെയടുത്തു കംസനായിട്ടുണ്ട് എന്നാലും " അഞ്ചക്ക ശമ്പളമുള്ള , ഗള്‍ഫില്‍ ബീഹെഡിംഗ് കമ്പനിയില്‍ എന്ജിനീയറായ യുവാവിനു വധുവിനെ ആവശ്യമുണ്ട്" എന്ന പത്ര പരസ്യം ഇടാന്‍ ഓമനക്കുട്ടന്റെ അമ്മ ഏല്‍പ്പിച്ചപ്പോള്‍, അച്ചടക്ക നടപടി എടുക്കും എന്ന് കേട്ട‍ ഹരിത എം എല്‍ എ മാര്‍ ഒറ്റ രാത്രിയില്‍ മറിഞ്ഞപോലെ, പിള്ള ഓമനക്കുട്ടന് ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു. അതിന്റെ പിന്നാലെ പത്തേക്കര്‍ സ്ഥലം ഒരുമിച്ചു എവിടെ വാങ്ങാന്‍ കിട്ടും എന്ന ഓമനക്കുട്ടന്റെ ചോദ്യം കൂടി കേട്ടപ്പോള്‍, കുശല വെഡ്സ് ഓമനക്കുട്ടന്‍ എന്ന സ്വര്‍ണ്ണ ഞൊറിയിട്ട കാര്‍ഡു പിള്ള മനസ്സില്‍ അടിപ്പിച്ചു .

 
 
അപ്പോഴെക്കും വെളുത്തു മീശയില്ലാത്ത സുന്ദരനായ ഒരാളെയെ വരിക്കൂ എന്ന നിര്‍ബന്ധം മാറ്റി ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കരിമന്മാര്‍ ആയാലും മതി എന്ന നിലയിലേക്ക് കുശലയും തയ്യാറായിരുന്നു .പക്ഷെ തൊമ്മന്‍ അയയുമ്പോള്‍ കുഞ്ഞാപ്പ മുറുകും എന്ന് പറഞ്ഞതുപോലെ ഓമനക്കുട്ടന്റെ മനസ്സിന്റെ റാമ്പിലും മെലിഞ്ഞ പാര്‍വതി ഓമനക്കുട്ടന്മാര്‍ക്യാറ്റ് വാക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു .ഇതറിഞ്ഞ കുശല, ടിവിയില്‍ വരുന്ന വയര്‍, തടി കുറക്കല്‍ ലേപനങ്ങളും, തൈലങ്ങളും മരുന്നുകളും ഹോള്‍സെയില്‍ ആയി വാങ്ങി കഴിച്ചു .പക്ഷെ, ഇതൊക്കെ കഴിച്ചാല്‍ ചിലപ്പോ പൊന്നമ്മ സാബുവിന് പരിഭവം പാര്‍വതി ആകാന്‍ പറ്റും ,  കരീന കപൂര്‍ ആകണം എന്ന് പറഞ്ഞാല്‍ അത് അതിമോഹം എന്നല്ലേ പറയാന്‍ പറ്റു .
 
 

അല്പ്പന് ഐശ്വര്യം കിട്ടിയാല്‍  അതിരാവിലെ   ഐശ്വര്യാ റോയിയുടെ ഫാഷന്‍ഷോ കാണും എന്ന് പറഞ്ഞതുപോലെ, ഓമനക്കുട്ടന്‍ ഓരോ പെണ്ണ് കണ്ടു മടങ്ങുമ്പോഴും തന്റെ സൌന്ദര്യ സങ്കല്പങ്ങള്‍ ഉയര്‍ത്തി .ഈ ചായക്ക്‌ നിറമില്ല, നിറമുന്ടെങ്കില്‍ മണമില്ല,മണമുണ്ടെങ്കില്‍ രുചിയില്ല,ഏതു ചായക്കുണ്ട് ഈ മൂന്നു ഗുണവും എന്നൊക്കെ പറഞ്ഞതുപോലെ, കാണാന്‍ ‍ പോയ പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഓരോ കുറ്റം കണ്ടുപിടിച്ചു ഓമനക്കുട്ടന്‍ മടങ്ങിവരുമ്പോഴും,കുശലയുടെ ഉള്ളില്‍ പ്രതീക്ഷ വളര്‍ന്നു എങ്കിലും, എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തില്‍ പെറ്റു കിടന്ന ഭരണകക്ഷി എംപിമാരുടെ അവസ്ഥയായിരുന്നു അവസാനം .
 
 

ഒടുവില്‍ ലീവ് തീരാന്‍ തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓമല്ലൂര്കാരി    സുഗന്ധിയെ   ഓമനക്കുട്ടന് ബോധിച്ചു . പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാലത്തേ പെണ്ണ് കണ്ടു, വൈകുന്നേരം പെണ്ണ് വീട്ടുകാര്‍ ഓമനക്കുട്ടന്റെ വീട്ടില്‍ വന്നു. പിറ്റേന്ന് എല്ലാവരും കൂടി ഓമല്ലൂര്‍ക്ക് പോയി എല്ലാം തീരുമാനിച്ചു. നാലാം ദിവസം കല്യാണം.പരോള്‍ ഒരുമാസം കൂടി നീട്ടിക്കിട്ടാന്‍ ഓമനക്കുട്ടന്‍ ഗള്‍ഫിലുള്ള മുതലാളിക്ക് ഫാക്സ് അയച്ചു.
 
 

അതിസുന്ദരിയായ പ്രതിശ്രുത വധുവിന്റെ ഫോട്ടോ കുശലയെ കാട്ടിയപ്പോള്‍, തന്റെ നിഷ്ക്കളങ്കമായ തനതു ഭാവത്തില്‍ അവള്‍ ഒന്നേ പറഞ്ഞുള്ളൂ." സുന്ദരിയാണല്ലോ കുട്ടേട്ടാ...ഉറപ്പായിട്ടും ഇവള്‍ക്ക് വേറെ ലൈന്‍ കാണും" എന്ന്. സ്വന്തം മുന്നണിയെ വിമര്‍ശിച്ച ചീഫ് വിപ്പിനെപ്പോലെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേ എന്ന ഭാവത്തില്‍ കുശല പുറത്തേക്കു പോയി. അവളെ ഫോട്ടോ കാണിച്ചു മധുരമായ പ്രതികാരം തീര്‍ക്കുമ്പോള്‍ മനസ്സില്‍ പൊട്ടിക്കാനിരുന്ന രണ്ടു ലഡു ഇനി അമ്മാവന്‍ സമാധിയായി എന്നറിയുമ്പോള്‍ പൊട്ടിക്കാം എന്ന് ഓമനക്കുട്ടന്‍ മനസ്സില്‍ കുറിച്ചിട്ടു .കട്ടിലിനടിയില്‍ ഇരുന്ന ബക്കാര്‍ഡി രണ്ടെണ്ണം ആരും കാണാതെ വിട്ടപ്പോള്‍ ഒരു ആശ്വാസം ആയി എങ്കിലും കല്യാണത്തലേന്നു പണ്ടവും ആയി മുങ്ങിയ പെണ്ണുങ്ങളുടെ വാര്‍ത്തകള്‍ ഓമനക്കുട്ടന്‍ ഓര്‍മ്മ വന്നു .ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ കേരളത്തില്‍ മാത്രമല്ല അങ്ങ് ഗള്‍ഫിലും അമേരിക്കയിലും വരെ "നവവധു കല്യാണതലേന്ന് ഒളിച്ചോടി" എന്ന വാര്‍ത്ത ക്രൈം ഫയറില്‍ ഒക്കെ വായിച്ചു ആള്‍ക്കാര് ചിരിക്കുമല്ലോ എന്നോര്‍ത്ത് ഓമനക്കുട്ടന്‍ നടുങ്ങി .
 
 

കല്യാണ തലേന്ന് പശു തൊഴുത്തിനടുത്തു ഒരു ചെറിയ സ്ലോമോഷന്‍ പാര്‍ട്ടി നടത്തവേ,തന്റെ ബാലകാല സുഹൃത്തായ കിണര് പണിക്കാരന്‍ കരുണനോട് ഈ ആശങ്ക പങ്കു വെച്ചപ്പോള്‍, ആറാമത്തെ പെഗും വലിച്ചു കയറ്റിയിട്ടു കരുണന്‍ തന്റെ ജീവിത വീക്ഷണം പുറത്തു വിട്ടു . " എടാ പൊട്ടാ , കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും " എന്ന് പറഞ്ഞു ഒരു മാരകമായ ഏമ്പക്കം വിട്ടു.റിച്ചര്‍ സ്കെയിലില്‍ പത്തില്‍ അഞ്ചര കാണിച്ച   ആ  ശബ്ദത്തില്,തൊഴുത്തില്‍ തള്ളപ്പശുവിനോപ്പം ഉറങ്ങിക്കിടന്നിരുന്ന പശുക്കുട്ടി ചാടി എഴുന്നേറ്റു പാഞ്ഞു . കാലത്തെ കല്യാണത്തിന് പോകാന്‍ വരുന്നവര്‍ക്ക് കൊടുക്കാനുള്ള ഇഡ്ഡലിക്ക് കൂട്ടാന്‍ ഉണ്ടാക്കിയ സാമ്പാര്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുന്നത് പോലെ മറിഞ്ഞു അടുത്ത് തന്നെ ഉറങ്ങിക്കിടന്ന പാചകക്കാരന്‍ അപ്പുവേട്ടനെ അടുത്ത് വരെ ഒഴുകിയെത്തി.ഉറക്കത്തില്‍ സാമ്പാറിന്റെ മണമടിച്ച അപ്പുവേട്ടന്‍ കായം കുറവാണെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.
 
 

ഓമല്ലൂരുകാരി എങ്ങാനും ഓടിപ്പോയെങ്കില്‍ ബാക്ക് അപ്പ്‌ വേണമല്ലോ എന്ന നിഗമനത്തില്‍ കുശല നന്നായി മേക്കപ്പൊക്കെ ഇട്ടു ഒരുങ്ങി നിന്നെങ്കിലും പ്രതീക്ഷകള്‍ തട്ടിയെറിഞ്ഞു, സുഗന്ധിയുടെ കഴുത്തില്‍ ഓമനക്കുട്ടന്‍ തന്നെ താലികെട്ടി . കുശലക്ക് മനോവിഷമം ഉണ്ടാകേണ്ട എന്ന് കരുതി, ഫോട്ടോ ഷൂട്ടിലും മറ്റെല്ലാത്തിലും കുശലയെ ആദ്യാവസാനം ഓമനക്കുട്ടന്‍ പങ്കെടുപ്പിച്ചു . ഫോട്ടോഗ്രാഫര്‍ ഷൈന്‍ പ്രാവും കൂട് കുശലക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തതില്‍ മറ്റു മുറപ്പെണ്ണുങ്ങള്‍ മുഖം കോട്ടി എങ്കിലും, ഓമനക്കുട്ടന്‍ ചേട്ടനെ കെട്ടാനുള്ള  റന്ണിംഗ്    റേസില്‍ കുശല തോറ്റല്ലോ എന്നോര്‍ത്ത് അവര്‍ സമാധാനിച്ചു .
 
 

ആദ്യരാത്രി ഭയങ്കര ക്ഷീണമായതിനാല് കിടന്നോട്ടെ എന്ന്    സുഗന്ധി ചോദിച്ചപ്പോള്‍ ഓമനക്കുട്ടന്‍ അപകടം മണത്തു. ‍ ആഭരണം എല്ലാം ഊരി പെട്ടിക്കാത്തു വെക്കാം എന്ന് പറഞ്ഞപ്പോള്‍, സംശയം കൂടി.എന്നാല്‍ എല്ലാം കൂടി ഒരു പെട്ടിക്കകത്താക്കി വെച്ചപ്പോള്‍ അതിന്റെ താക്കോല്‍ വാങ്ങി വെക്കാനുള്ള ബുദ്ധി ഓമനക്കുട്ടന്‍ കാണിച്ചു. പെട്ടി പോയാലെന്ത്, താക്കോല്‍ ഉണ്ടല്ലോ ! പിന്നീട് ആലോചിച്ചപ്പോള്‍ അമ്മയുടെ മുറിയിലെ അലമാരിയില്‍ പെട്ടി വെക്കുന്നതാണ് നല്ലത് എന്ന് ഓമനക്കുട്ടന് തോന്നി. അവിടെ ആകുമ്പോള്‍, അമ്മയുടെ കൂടെ കല്യാണത്തിന് വന്ന രണ്ടു അമ്മായിമാരും കുശലയും ഉണ്ടല്ലോ എന്ന് ഓമനക്കുട്ടന്‍ ആശ്വസിച്ചു .
 
 

വിവാഹത്തിന് ശേഷം ഭര്‍ത്താക്കന്മാര്‍ സാധാരണ കാണുന്ന ഭീകര സ്വപ്‌നങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ കാണാനുള്ള ഭാഗ്യം ഓമനക്കുട്ടനുണ്ടായി. കാലത്തെ എഴുന്നേറ്റ ഓമനക്കുട്ടന്‍ അടുത്ത് കിടന്ന    സുഗന്ധിയെ കാണാതെ വന്നപ്പോള്‍ പെട്ടി പോയിട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു .പെട്ടി വെച്ചിരുന്ന അലമാരിയും. അക്കാമ പുതുക്കാതെ നടക്കുമ്പോള്‍,പോലീസുകാരെ കാണുമ്പോള്‍ വയറില്‍ ഉല്‍ഭവിക്കാറുള്ള   ആ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി ഓമനക്കുട്ടന് ഉണ്ടായി.
 
 

വീട്ടില്‍ ആരെയും കാണാന്‍ സാധിക്കാത്തതിനാല്‍ ഓമനക്കുട്ടന്‍ വേഗം പങ്കു അമ്മാവന്റെ വീട്ടിലേക്കു നടന്നു .അവിടെ കിംഗ്‌ & കമ്മീഷണര്‍ തീയേറ്ററില്‍ പോയി കണ്ടതുപോലുള്ള മുഖഭാവവുമായി,കുറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു .പങ്കുവമ്മാവന്‍ തട്ടിപ്പോയി എന്ന് ഓമനക്കുട്ടന്    ഉറപ്പായി .പക്ഷെ അതിലേക്കായി പൊട്ടിക്കാന്‍ വെച്ചിരുന്ന രണ്ടു ലഡു ,ഭാര്യ ഒളിച്ചോടിയ സാഹചര്യത്തില്‍ ഓമനക്കുട്ടന്‍ ലോക്കറിലേക്ക് തിരിച്ചു വെച്ചു .
 
 

പക്ഷെ ഓമനക്കുട്ടന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീര്ത്തു കെട്ടിയ മുഖവുമായി      സുഗന്ധിയും അമ്മയും, അകത്തു നിന്ന് ഇറങ്ങി വന്നു. " നീ പോയില്ലേ " എന്ന അത്ഭുതത്തോടെ ഉള്ള ചോദ്യത്തിന് അമ്മയാണ് ഉത്തരം പറഞ്ഞത്.. "അവള്‍ എവിടെ പോകാന്‍ ? മറ്റവളല്ലേ പോയത്" എന്ന്.
 
 

 സുഗന്ധി  നീട്ടിയ കത്തില്‍ കുശല ഇങ്ങനെ എഴുതിയിരുന്നു.. കുട്ടേട്ടന്‍ മറ്റൊരാളുടെതാകുന്നത് എനിക്ക് സഹിക്കാനാവില്ല .ഫോടോഗ്രാഫര്‍ ‍ ഷൈന്‍ പ്രാവുംകൂട് എനിക്കൊരു ജീവിതം തരാം എന്ന് പറഞ്ഞു. പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന്‍ ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന്‍ എഴുന്നേറ്റാല്‍ , കുട്ടേട്ടന്‍ അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല "
 
 

ബിഹെഡിംഗ് കമ്പനി മുതലാളി ഫാക്സ് സന്ദേശം സ്വീകരിച്ചില്ല എന്നും , പിറ്റേന്ന് തന്നെ വന്നില്ലെങ്കില്‍ പണിക്കു വേറെ ആളെ വെക്കുമെന്നും ഉള്ള വാര്‍ത്ത, റൂം മേറ്റ് സുഗുണന്‍ ഓമനക്കുട്ടനെ വിളിച്ചറിയിച്ചപ്പോള്‍, പാമ്പ് കടിച്ചവനെ പട്ടി കൂടി കടിച്ചു എന്ന മാതിരി ആയല്ലോ എന്ന് ഓമനക്കുട്ടന്‍ ഓര്‍ത്തു. ഗള്‍ഫുകാരന്റെ ജീവിതം ,കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലാ എന്ന് പറഞ്ഞു കേട്ടിടുന്ടെങ്കിലും തേങ്ങയുടെ സ്ഥിതി കുറച്ചുകൂടി സേഫ് ആണ് എന്നും കൂടി ഓമനക്കുട്ടന്‍ ഓര്‍ത്തു.
 

അമ്മാവന്റെ ബോധം തിരിച്ചു കിട്ടുമോ ?ഓമനക്കുട്ടന് അമ്മാവന്‍ നൂറ്റൊന്നു പവന്‍ തിരിച്ചു കൊടുക്കുമോ ? കുശലയുടെ കത്തിലെ വാക്കുകള്‍ വെറും ഒരു സാധാരണ പെണ്ണായ    സുഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ ആകുമോ ? എന്നീ ചോദ്യങ്ങള്‍ ബാക്കി വെച്ച്, കല്യാണത്തിന്റെ രണ്ടാം നാള്‍ വൈകുന്നേരം ഓമനക്കുട്ടന്‍ ഗള്‍ഫിലേക്ക് ഫ്ലൈറ്റ് പിടിച്ചു..
 
 

ഓമനക്കുട്ടനെ വഹിച്ചുകൊണ്ടുള്ള ഇന്നോവ കാര്‍ എയര്പോര്ട്ടിലേക്ക് തിരിച്ചു എന്ന വാര്‍ത്ത എന്ന് ബോധ മണ്ഡലത്തിലേക്ക് എമെര്ജ് ചെയ്തപ്പോള്‍ പങ്കന്‍ പിള്ള എഴുന്നേറ്റിരുന്നു . സ്വര്‍ണ്ണത്തിനു റിക്കാര്‍ഡ് വില എന്ന വാര്‍ത്ത ചാനലില്‍ മൃതി പട്ടിക്കാട് വായിക്കുമ്പോള്‍,കഴിഞ്ഞ ദിവസത്തെക്കാള്‍ മൃതി സുന്ദരിയായിരിക്കുന്നല്ലോ എന്ന് അല്‍പ്പം കുറ്റബോധത്തോടെ പിള്ള ഓര്‍ത്തു .

47 അഭിപ്രായ(ങ്ങള്‍):

vettathan said...

നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ രചന നന്നായി.പാവം സുഗന്ധി.

ഷാജു അത്താണിക്കല്‍ said...

അടിപൊളി എഴുത്താണല്ലൊ
നല്ല ഒഴുക്കോടെ നർമത്തിൽ എഴുതി

ആശംസകൾ

Unknown said...

ഹ ഹ
പാവം പാവം ഒമാലൂര്‍കാരി.

മണ്ടൂസന്‍ said...

കാണാന്‍ ‍ പോയ പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഓരോ കുറ്റം കണ്ടുപിടിച്ചു ഓമനക്കുട്ടന്‍ മടങ്ങിവരുമ്പോഴും,എന്‍ഡോള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രത്തില്‍ പെറ്റു കിടന്ന ഭരണകക്ഷി എംപിമാരുടെ അവസ്ഥയായിരുന്നു അവസാനം .

കൊള്ളാം ശശ്യേട്ടാ. എനിക്കിഷ്ടായി. നല്ല ശുദ്ധമായ നർമ്മത്തിൽ ചാലിച്ചുകൊണ്ടുള്ള ഈ എഴുത്ത്. ഈ മുകളിൽ ഇട്ട ഒറ്റ ഡയലോഗിലൂടെ നർമ്മത്തിന്റെ ക്ലാസ്സ് ഏട്ടൻ വെളിവാക്കിയിരിക്കുന്നു.
ആശംസകൾ.

Joselet Joseph said...

ഉപമയും ഉല്പ്രേക്ഷയും നിരന്നു നില്‍ക്കുകയാണല്ലോ എന്നെ കെട്ടിക്കോ എന്നെ കെട്ടിക്കോ എന്നു പറഞ്ഞ് :)
നല്ല രസികന്‍ എഴുത്ത്.

K@nn(())raan*خلي ولي said...

ഈ പോസ്റ്റിലൂടെ നാലഞ്ചു തവണയെങ്കിലും കണ്ണൂരാന്‍ നിരങ്ങും!
മരിച്ചു ഞാന്‍ മണ്ണ് കപ്പി!
ചിരിച്ചിട്ടേയ്

ശശിയേട്ടാ, ഉഗ്ഗ്രന്‍സ്!!

karakadan said...

ഹമ്മേ എന്തൊരു നര്‍മ്മം ...ഞാന്‍ പേടിച്ചു പോയെ....!

asrus irumbuzhi said...

കിടിലന്‍ അണ്ണാ കിടിലന്‍ !
പോണപോക്കില്‍ കാണുന്നതൊക്കെ ഒന്ന് തട്ടി നോക്കിയല്ലേ...ആ ചവിട്ടു കൊള്ളാത്തവര്‍ ഉണ്ടെങ്കില്‍ ചോദിച്ചു വാങ്ങാന്‍ മറകെണ്ടാ .. :)
രസം രസകരം ഈ വായന !
ആശംസകളോടെ
അസ്രുസ്

ആമി അലവി said...

ഹഹഹ ........... പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും ..

MONALIZA said...

ഞാനും ഈ വഴി വന്നിട്ടുണ്ട് ....ഇനീം വരാം ...കൊള്ളാവുന്ന എഴുത്താണ് ...

പട്ടേപ്പാടം റാംജി said...

കുശല ആളു കൊള്ളാമല്ലോ...
ഇക്കാമ നഷ്ടപ്പെട്ടവന്റെ ഭാവം എന്തായിരിക്കും?
ജോസെലെറ്റ് പറഞ്ഞത് പോലെ നര്‍മ്മം എന്നെ കെട്ടിക്കോ എന്നെ കെട്ടിക്കോ എന്ന് പറഞ്ഞു മുന്നില്‍ തന്നെ.
നന്നായി.

ajith said...

വില്ലേജ് മാന്‍ ചിരിപ്പിക്കാന്‍ കച്ചക്ട്ടി ഇറങ്ങിയിരിക്കുവാ അല്ലേ?
ആദ്യാവസാനം ചിരിയുടെ മാലപ്പടക്കമാണല്ലോ.

Mohiyudheen MP said...

ഹൊ>.. ശാശിയണ്ണാ ഉപമയും ഉല്പ്രേക്ഷയുമായി ഇത്തവണ കലക്കി. പല ഭാഗങ്ങളും വായിച്ച് പോകുമ്പോ അറിയാതെ ചിരിക്കുന്നുണ്ടായിരുന്നു

ആശംസകൾ

മനോജ് ഹരിഗീതപുരം said...

" എടാ പൊട്ടാ , കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും " എന്ന് പറഞ്ഞു ഒരു മാരകമായ ഏമ്പക്കം വിട്ടു.റിച്ചര്‍ സ്കെയിലില്‍ പത്തില്‍ അഞ്ചര കാണിച്ച ആ ശബ്ദത്തില്,തൊഴുത്തില്‍ തള്ളപ്പശുവിനോപ്പം ഉറങ്ങിക്കിടന്നിരുന്ന പശുക്കുട്ടി ചാടി എഴുന്നേറ്റു പാഞ്ഞു . കാലത്തെ കല്യാണത്തിന് പോകാന്‍ വരുന്നവര്‍ക്ക് കൊടുക്കാനുള്ള ഇഡ്ഡലിക്ക് കൂട്ടാന്‍ ഉണ്ടാക്കിയ സാമ്പാര്, മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുന്നത് പോലെ മറിഞ്ഞു അടുത്ത് തന്നെ ഉറങ്ങിക്കിടന്ന പാചകക്കാരന്‍ അപ്പുവേട്ടനെ അടുത്ത് വരെ ഒഴുകിയെത്തി.ഉറക്കത്തില്‍ സാമ്പാറിന്റെ മണമടിച്ച അപ്പുവേട്ടന്‍ കായം കുറവാണെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.........
സൂപ്പർ....ഓർത്തോർത്ത് ചിരിച്ചു

Unknown said...

ഹ ഹ ഹ...
ഈ കല്ല്യാണക്കഥകൾ...മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും.

Salim Veemboor സലിം വീമ്പൂര്‍ said...

കല്യാണം എന്നാല്‍ ഒരു കിണറു പോലെയാണ്. പുറത്തു നിന്ന് നോക്കിയാല്‍ നല്ല ശുദ്ധ ജലം ആണെന്ന് തോന്നും , പക്ഷെ ഇറങ്ങരുത് . ഇറങ്ങിയാല്‍ അകത്തു ചിലപ്പോ മാരകമായ ഗ്യാസ് ആയിരിക്കും .
ഇത് കിടിലന്‍ .

ഹ ഹ ഹാ , ഞാന്‍ വായിച്ചു ചിരിച്ചു , അടിപൊളി കഥ

സീനു - C nu said...

ചിരിപ്പിച്ചല്ലോ മാഷേ. നന്നായിട്ടുണ്ട്. എന്നാലും സുഗന്ധി.

ചാണ്ടിച്ചൻ said...

കലക്കിപ്പൊളിച്ചു ശശിയേട്ടാ.....കലക്കിപ്പൊളിച്ചു.....

Manoj Vellanad said...

ശുദ്ധഹാസ്യം... അപാരഎഴുത്ത്... :)നന്നായി ചിരിച്ചു..

Manoj Vellanad said...

ശുദ്ധഹാസ്യം... അപാരഎഴുത്ത്... :)നന്നായി ചിരിച്ചു..

shameerasi.blogspot.com said...

ആശാനെ അടിപൊളിയായി ,.,.സുഗ ന്തിയെ ഇവനെ സൂക്ഷിച്ചോ??? പാരയാ .,.,ആശംസകള്‍

Unknown said...

പതിനെട്ടിന്റെ പണി തന്നെ കിട്ടി.., ആശംസകള്‍ ..

Rainy Dreamz ( said...

ഇങ്ങനെ ചിരിപ്പിച്ചു എനിക്ക് വല്ലോം പറ്റിയാല്‍ ഞാന്‍ കേസ് കൊടുക്കും പറഞ്ഞേക്കാം

RAGHU MENON said...

നര്‍മ്മത്തില്‍ മുക്കിയെടുത്ത കഥ -
നല്ല ഒഴുക്കുള്ള എഴുത്ത്
നന്നായിരിക്കുന്നു

കൊമ്പന്‍ said...

സമകാലിക രാഷ്ട്രീയവും സിനിമയും ജീവിതവും പരസ്യവും എല്ലാ കൂട്ടി കുഴച്ചു ഒരു സാമ്പാര്‍ എഴുത്ത് ഉഗ്രന്‍ ആയിട്ടുണ്ട്
എന്നാലും കുശല കുമാരി മിടുക്കിയാട്ടോ

Hari said...

കലക്കി...!

Sangeeth vinayakan said...

a perfect blend of contemporary politics, film, lifestyle and many other things.. ആദ്യാവസാനം നല്ല ഒഴുക്കോടെ നര്‍മത്തില്‍ ചാലിച്ചുതന്നെ എഴുതിയിരിക്കുന്നു.. നല്ല ഗൃഹപാഠം ചെയ്ത മട്ടുണ്ട്. കൊള്ളാം.

Sangeeth vinayakan said...

റൊട്ടി കപ്പടാ ഓര്‍ മകാന്‍ കഴിഞ്ഞാല്‍ പിന്നെ ആവശ്യം വേണ്ടത് ലവ് സെക്സ് ഓര്‍ ധോക്കാ.. ആണെന്ന് എവിടെയോ കേട്ട് മറന്നത് പോലെ..

നിസാരന്‍ .. said...

എല്ലാം സ്പര്‍ശിച്ചു. ഇഴ മുറിയാത്ത നര്‍മ്മവും. ഹാസ്യ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിന് ഒരു ലാളിത്യമാണ്. നല്ല സുഖമുള്ള വായന തന്നതിന് നന്ദി

Anonymous said...

എഴുത്തിന്റെ രീതിയാണ് വിത്യസ്തമായത്. ഓരോ വാക്കിലും നര്‍മ്മം കൂടിക്കുഴച്ചത് ഗംഭീരമായി.. അഭിനന്ദങ്ങള്‍....

വിരോധാഭാസന്‍ said...

ചിരിപ്പിച്ചു...അല്ല ചിരിച്ചു..നൈസ്

നന്ദി

kazhchakkaran said...

കുശാലായി...

വീകെ said...

ഇക്കാമ പോയ ഗഫുകാരന്റെ മുഖം എങ്ങിനെയിരിക്കുമെന്നോർത്താണ് എനിക്ക് ശ്ശി ഷ്ടായത്...!
നന്നായിരിക്കുന്നു...
ആശംസകൾ...

deeps said...

thats a hilarious one...
and your style of writing is really appealing...

i guess such കല്യാണസൌഗന്ധികംs do take place in our land..

by the way, thanks for stopping by..

ലി ബി said...

ഷൈന്‍ പ്രാവിന്‍ കൂടിനും കുശല പ്രാവിന്‍ കൂടിനും ആശംസകള്‍ നേരാം.. :D

പാവം ഗള്‍ഫ്‌ കാരന്‍....ഓമനകുട്ടന്‍.

((ഈ അടുത്ത കാലത്ത് എന്റെ ഒരു ഫ്രണ്ട് നാല്‍പ്പത്തി രണ്ടു ദിവസത്തെ അവധിക്കു നാട്ടില്‍ പോയി...ഏകദേശം മുപ്പതു ദിവസം കഴിഞ്ഞപ്പോഴേക്കും അവനൊരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടു (അതോ അവനെയോ...) ... പത്തു ദിവസം കൊണ്ട് മനസ്സമ്മതം ,കല്യാണം , ആദ്യരാത്രി ,ഹണിമൂണ്‍....ഹൌ!!!!)) ഇപ്പൊ അവര്‍ സുഖമായി ലോകത്തിന്റെ രണ്ടറ്റത്തിരുന്നു...സ്കയ്പ്‌ ,ഫേസ്ബുക്ക് ആദിയായ വിര്‍ച്വല്‍ ഭവനങ്ങളിലൂടെ ജീവിതം കെട്ടിപടുക്കുന്നു... ;)

അവര്‍ക്ക് വേണ്ടി.....ശശിയേട്ടന്റെ ഈ പോസ്റ്റ്‌ ടെഡിക്കേറ്റു ചെയ്യാം...ല്ലേ....

mayflowers said...

അടി മുതല്‍ മുടി വരെ തമാശയില്‍ പൊതിഞ്ഞിരിക്കുന്നല്ലോ..
നല്ല രസമുണ്ട് വായിക്കാന്‍.
കംസന്‍ മോഡല്‍ അമ്മാവന്മാര്‍ ജാഗ്രതൈ!!

mayflowers said...
This comment has been removed by the author.
Unknown said...

കൊള്ളാം ...അഭിനന്ദനങള്‍ ...

അസ് ലു said...

കൊള്ളാം കേട്ടോ ഇഷ്ടായി ശശിയേട്ടാ!!

Rainy Dreamz ( said...

" പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന്‍ ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന്‍ എഴുന്നേറ്റാല്‍ , കുട്ടേട്ടന്‍ അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല " :)
Nice One നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ രചന

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വിധിയെ തടുക്കാൻ വില്ലേജാപ്പീസർക്കും പറ്റില്ല.. പാവം ഓമനക്കുട്ടൻ.. 

ചിരിപ്പിച്ചു..

Asha Chandran said...

Good work..

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം ഭായ്,സൂപ്പറായ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നൂ..

സീത* said...

ചിരിച്ചു ചിരിച്ചു വായിച്ചു..കുശലയും സുഗന്ധിയും കുട്ടനും പങ്കു അമ്മാവനുമൊക്കെ വായിച്ചു കഴിഞശേഷവും മന്‍സ്സില്‍ നിറഞ്ഞു നില്‍ക്കുന്നു... :)

ആശംസകള്‍

വേണുഗോപാല്‍ said...

നാട്ടില്‍ നിന്ന് എത്തി വായന തുടങ്ങി.
ശശിയുടെ ജഗല്‍ പോസ്റ്റ്‌ മുഷിവില്ലാതെ വായിച്ചു.

നര്‍മ്മം അനാവശ്യമായി കുത്തി തിരുകാതെ കൃത്യമായി ഉപയോഗിച്ച പോസ്റ്റ്‌.

jayanEvoor said...

മൃതി പട്ടിക്കാട്!
ഹോ! അന്യായ പേര്!!
തകർത്തു!

kochumol(കുങ്കുമം) said...

വളരെ വൈകിയാണല്ലോ ഈ നര്‍മ്മത്തില്‍ ചാലിച്ച കല്യാണക്കഥ കണ്ടത് ..എന്തായാലും വായിച്ചു ചിരിച്ചൂ ട്ടാ ..:)