Sep 2, 2011

കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )


ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു ല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ.

ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍ മുപ്പതാ ലാഭം.കഷ്ട്ടിച്ചു രണ്ടു സ്കോച് വാങ്ങാമല്ലോ.കുവൈറ്റ്-ദുബായ് പെട്ടെന്ന് ചെന്നു. അവിടന്ന് കേറിയപ്പോള്‍ റാന്നിക്കാരന്‍ ഒരച്ചായന്‍ അടുത്ത്.അങ്ങൊരു നല്ല ഫിറ്റാ.എന്നാലും വിമാനത്തേന്നു ഫ്രീ കിട്ടുന്നത് കളയാവോ.ഞാന്‍ കുടിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ "വെറുതെ കളയണ്ടാ, എനിക്ക് തന്നേക്ക്‌" എന്നൊരു കാച്ച്. അപ്പോള്‍ നിലവില്‍ രണ്ടും രണ്ടും നാല് ലാര്‍ജ്. എന്നിട്ടും പോരാഞ്ഞിട്ട് എയര്‍ ഹോസ്റ്റസ്സിനോട് വീണ്ടും കെഞ്ചുന്നു.ഇനി ഇല്ല എന്നൊക്കെ പറഞ്ഞിട്ടും,പ്ലീസ്,പ്ലീസ് എന്ന് പിന്നേം.മലയാളീസിന്‍റെ മുഴുവന്‍ മാനോം കപ്പലെ കേറ്റുന്നതു ഇതേപോലെയുള്ള പാമ്പാടുംപാറ നിവാസികളാണല്ലോ എന്റെ പള്ളീ.ചുമ്മാ കിട്ടുന്നതുകൊണ്ടാണോ ഈ ആക്രാന്തം,അതോ ഇവനൊക്കെ ആരേലും കള്ളില്‍ കൈവിഷം കൊടുതിട്ടുണ്ടാവുമോ ?

വിമാനം ഇറങ്ങാന്‍ തുടങ്ങുന്നു എന്ന ക്യാപ്റ്റന്റെ വിളി കേട്ടാ കണ്ണ് തുറന്നെ.നോക്കിയപ്പോ അച്ചായന്‍ നല്ല ഫിറ്റ്, ചാരിക്കിടക്കുന്നു.എന്നാലും,ദുബായില്‍ നിന്നും കള്ളും കുപ്പി വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ബാഗ് ഭദ്രമായി കയ്യില്‍ തന്നെ വെച്ചിട്ടുണ്ട്.എങ്ങാനും പൊട്ടിപോയാലോ എന്നോര്‍ത്താവും മുകളില്‍ വെക്കാഞ്ഞത്.

ഇപ്പൊ ഇറങ്ങും,ഇപ്പൊ ഇറങ്ങും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു വലിയ കുലുക്കോം ബഹളോം ഒക്കെ കേട്ടത്.എന്റെ പള്ളീ, ഇനി അറബിക്കടലില്‍ എങ്ങാനും ആണോ ലാന്‍ഡ്‌ ചെയ്തത്?അതോ തൊട്ടടുത്തുള്ള ഗോള്‍ഫ് ക്ലബ്ബിലോ?ഇനി വിമാനം എങ്ങാനും പൊട്ടിത്തെറിക്കാന്‍ പോകുവാണോ.എന്റെ ദൈവമേ,അപ്പനേം അമ്മയേം ഒന്നുകൂടി കാണാന്‍ പറ്റിയാ മതിയാരുന്നു. സിപ്പു ആണേല്‍ കാരിയിംഗ് ആണ്.കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?ആരും പാനിക് ആവരുത് വിമാനം നിലത്തു തന്നെ ആണേ എന്നൊരു എയര്‍ ഹോസ്ടസ് അമ്മച്ചി വിളിച്ചു പറയുന്നു..ആര് ശ്രദ്ധിക്കാന്‍.എല്ലാരും കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.പിള്ളാരൊക്കെ കിടന്നു കീറുന്നു.ആകപ്പാടെ ബഹളം.മംഗലാപുരത്ത് പ്ലെയിന്‍ പൊട്ടിത്തെറിച്ചത് ഓര്‍ത്തിട്ടു ആരിക്കും,കുറെ പേര് കര്‍ത്താവിനെ വിളിക്കുന്നു.കുറെ പേര് കരയുന്നു. എമര്‍ജന്‍സി വാതിലിനടുത്ത് ഉന്തും തള്ളും.ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നല്ലേ. ബീവറെജസ് കൌണ്ടറില്‍ മാന്യമായി നില്‍ക്കാന്‍ ഇവനൊക്കെ എന്തൊരു മിടുക്കാ.


രു വിധത്തില്‍ വാതിലിനു അടുതെത്തി.പുറത്തു കൂരാകൂരിരുട്ട്‌.സ്ഥലം എവിടാ എന്ന് മനസ്സിലാകുന്നില്ല.രണ്ടും കല്‍പ്പിച്ചു ഒരു ചാട്ടം ചാടി. ചതുപ്പിലെങ്ങാണ്ടാ വീണേന്നു തോന്നുന്നു.കണ്ണ് കാണുന്നില്ല.കാലിനൊക്കെ ഭയങ്കര വേദന.ഉളുക്കി എന്ന് തോന്നുന്നു.ദേഹത്തെ തൊലി ഒക്കെ ഉന്തിലും തള്ളിലും എവിടെയൊക്കെയോ പോയിട്ടുണ്ട്. എഴുന്നേല്‍ക്കും മുന്‍പ് പുറത്തേക്കു പിന്നേം പിന്നേം ആള്‍ക്കാര് ചാടുവല്ലേ.ഒരു തടിയന്‍ മേലെ വന്നു വീണിട്ടു അനങ്ങാനെ പറ്റുന്നില്ല.മേല് മുഴുവന്‍ ചെളി.ഹാന്‍ഡ്‌ ബാഗ്‌ കാണുന്നില്ല.എല്ലാരും ചാടിക്കഴിഞ്ഞപ്പോള്‍ എണീം ഒക്കെ ആയിട്ട് സാറന്മാര് വരുന്നു. ഒരു വിധത്തില്‍ വണ്ടിയേല്‍ വലിഞ്ഞു കയറി.


വണ്ടിക്കകത്തുവെച്ച് റാന്നിക്കാരന്‍ അച്ചായന്‍ കരച്ചിലോടു കരച്ചില്. ചാടിയപ്പോ കാലെങ്ങാനും ഒടിഞ്ഞോ എന്ന് ചോദിച്ചപ്പോ ഗല്‍ഗദതിനിടയില്‍ അച്ചായന്‍ പറഞ്ഞു."കാലൊടിഞ്ഞിരുന്നേല്‍ സാരമില്ലാരുന്നു .ഇതിപ്പോ ദുബായില്‍ നിന്ന് വാങ്ങിയ സ്കോച് ഒക്കെ പൊട്ടി പോയില്ലേ" എന്ന് !
ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ.


ഞൊണ്ടി,ഞൊണ്ടി പുറത്തു വന്നപ്പോള്‍ സിപ്പു വന്നിട്ടില്ല.അമ്മായി അപ്പന്‍ മാത്രം.വല്ലോം പറ്റിയോടാ കൊച്ചു തോമ എന്ന് ചോദിക്കുന്നതിനു പകരം,സ്കോച് മേടിക്കാന്‍ പറ്റിക്കാണില്ല അല്ലെ എന്നൊരു ചോദ്യം..ദ്രോഹി.....വണ്ടിയേല്‍ കേറാന്‍ തുടങ്ങിയപ്പോ "വണ്ടിയുടെ സീറ്റ് കേടാകും,ഇവിടെ എങ്ങാനും നിര്‍ത്തി കഴുകിയേച്ചും പോവാന്ന്"...നല്ല ബെസ്റ്റ് അമ്മായപ്പന്‍ !

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !

എന്‍റെ പുണ്യാളാ, പ്ലെയിന്‍ പൊട്ടിത്തെറിക്കുവാരുന്നു ഇതിലും ഭേദം .

പ്രതികരണങ്ങള്‍:

32 അഭിപ്രായ(ങ്ങള്‍):

mottamanoj said...

ഗ്രാമ വാസി വിമാനത്തില്‍ ഉണ്ടായിരുന്നില്ലലോ, വെറുതെ എഴുതിയതാണ് എന്ന് തന്നെ കരുതട്ടെ.

ചിലരുടെ കോപ്രായം കണ്ടാല്‍ തോന്നും വിമാനം മൊത്തം ഇവന്മാര് വാങ്ങിച്ചതാണ് എന്നൊക്കെ. എന്താ ചെയ്യാ. പറഞ്ഞപോലെ ഇങ്ങനെ ചിലര്‍ കാരണം മാനം കപ്പല് കയറി പോകും.

പത്രകാര്‍ക്കിട്ടു കൊടുത്തതും നന്നായി.

എന്നാല്‍ അവസാനം പറഞ്ഞത് അത് ശരിയാ. എല്ലവര്‍ക്കും അതോക്കെതന്ന്യാ വേണ്ടത്. ആളു ചത്താലും കാലൊടിഞ്ഞലും ഒന്നും പ്രശനമില്ല.

ഏപ്രില്‍ ലില്ലി. said...

നര്‍മ്മം കൊള്ളാം. എന്നാലും ഇങ്ങനൊക്കെ പ്രതികരിക്കുന്ന അമ്മായി അപ്പന്മാരും ബന്ധുക്കളും ഒക്കെ കാണുമായിരിക്കുമോ ലോകത്ത്? കാണുമായിരിക്കും അല്ലെ?

anupama said...

പ്രിയപ്പെട്ട ശശികുമാര്‍,
നര്‍മം നന്നായി വഴങ്ങുന്നുണ്ട്! ഭാന്വന കൊള്ളാം!രസകരമായി എഴുതിയ ഒരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!
ഹൃദ്യമായ ഓണം ആശംസകള്‍!
സസ്നേഹം,
അനു

Salam said...

അപ്പൊ ഇത് കഴിഞ്ഞ ദിവസത്തെ നെടുമ്പാശേരി ക്രാഷ് ലാന്റിംഗ് ഫ്രഷ്‌ ആയി പോസ്റ്റാക്കി അല്ലെ.
അതിശയോക്തിയൊന്നും ഇല്ല. ചിരിപ്പിക്കുന്ന നര്‍മ്മത്തിലും ചിന്തിക്കേണ്ട സത്യങ്ങള്‍ കണ്ടു. മറ്റുള്ളവരുടെ ദുരിതതിലും തന്‍ കാര്യം മാത്രം ചിന്തിക്കുന്നവര്‍ തന്നെ കൂടുതല്‍

ശങ്കരനാരായണന്‍ മലപ്പുറം said...

ഇതു കലക്കി!

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പ സ്കൊച്ചോ....???

പടാര്‍ബ്ലോഗ്‌, റിജോ said...

"ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ."

ഇത് കസറി. പൊന്മളക്കാരൻ ചേടന്റെ ചോദ്യം ഞാനും ആവർത്തിക്കുന്നു. സ്കോച്ചെന്ത്യേ..സ്കോച്ച്??? :)

രമേശ്‌ അരൂര്‍ said...

ഹ ഹ ..സ്പോട്ട് നര്‍മം ..കലക്കി ..വിമാനം വീണാലും ഓണം വന്നാലും കൊച്ചു തോമാക്ക് സ്കോച്ച് ചെളീല്‍ തന്നെ ..അല്ലെ ..!

kochumol(കുങ്കുമം) said...

കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?........കുട്ടിയെ കുറിച്ച് അപ്പോളും ഓര്‍ക്കാന്‍ സാധിച്ചല്ലോ നന്നായി .......തിരുവോണാശംസകള്‍ ...

പഞ്ചാരകുട്ടന്‍-malarvadiclub said...

ഹോ ഇനി ഇപ്പോള്‍ എങ്ങനെ ധൈരിയമായിട്ടു വിമാനത്തില്‍ ഒക്കെ ഒന്ന് കയറും

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മനോജ്‌..ഈ ആദ്യ പ്രതികരണത്തിന്.. വിമാനത്തില്‍ ഉണ്ടായിരുന്നില്ല...ഇത് വെറും ഭാവന മാത്രം!

നന്ദി..ഏപ്രില്‍ ലില്ലി...കാണുമായിരിക്കും എന്നല്ല കാണും !

നന്ദി..അനു..ഓണാശംസകള്‍..
നന്ദി..സലാം ഭായ്..
നന്ദി..ശങ്കര്‍ജി..

നന്ദി..പോന്മാലക്കാരാ..സ്കോച്...മദ്യപാനം ഒരു സാമൂഹിക ദുരന്തം അല്ലെ !പ്രതേകിച്ചും പ്ലെയിനില്‍ കയറുമ്പോള്‍ !

നന്ദി..റിജോ..
നന്ദി..രമേഷ്ജി..
നന്ദി..കൊച്ചുമോള്‍
നന്ദി..പഞ്ചാരകുട്ടന്‍.

- സോണി - said...

ഡാഷ്ബോര്‍ഡില്‍ വരാതെ ഈ പോസ്റ്റെങ്ങോട്ടാ, ഒളിച്ചുപോയത്?

രസകരമായി അവതരിപ്പിച്ചു. ജനങ്ങള്‍...
ചില നേരങ്കളില്‍ ചില മനിതര്‍കള്‍

Anonymous said...

aashamsakal.

MINI.M.B said...

aashamsakal.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സോണി..
നന്ദി..അനോണി
നന്ദി..മിനി..

@ സോണി.. പോസ്റ്റിന്റെ അപ്ഡേറ്റ് പലര്‍ക്കും ഡാഷ് ബോര്‍ഡില്‍ കിട്ടിയില്ല എന്ന് പറയുന്നു..ജാലകത്തില്‍ അപ്ഡേറ്റ് ചെയ്യാനും പറ്റുന്നില്ല...

റിഫ്രഷ് ചെയ്യുമ്പോള്‍ കഴിഞ്ഞ മാസത്തെ പോസ്റ്റ്‌ തന്നെ വരുന്നു..
ബ്ലോഗ്‌ വായിക്കുന്ന ഏതെങ്കിലും സുഹൃത്തുക്കള്‍ ഒന്ന് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു .

ഒരു ദുബായിക്കാരന്‍ said...

ബെസ്റ്റ് ഫാമിലി!!! കുറിക്കു കൊള്ളുന്ന നര്‍മം..പോസ്റ്റ്‌ കലക്കി..ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റ് കണ്ടില്ല..ഫേസ് ബുക്കില്‍ കണ്ടിട്ട് വന്നതാണ്..ന്യൂസ്‌ ലെറ്റര്‍ അയക്കാനും പറ്റുന്നില്ലേ? ഓണാശംസകള്‍.

ചാണ്ടിച്ചന്‍ said...

ഹ ഹ....കലക്കി ശശിയേട്ടാ....ആക്ഷേപഹാസ്യം കലക്കി....

വീ കെ said...

നർമ്മത്തിൽ പൊതിഞ്ഞാണു പറഞ്ഞതെങ്കിലും ചില കാര്യങ്ങൾ ഇല്ലാതേയുമില്ല. ഗൾഫനാണൊ.. മറ്റു വികാരവിചാരങ്ങൾ ഒന്നും പാടില്ലവന്. നാട്ടുകാർക്ക് മാത്രമല്ല സ്വന്തക്കാർക്കും.
നന്നായിരിക്കുന്നു എഴുത്ത്.
ആശംസകൾ...

Odiyan/ഒടിയന്‍ said...

ഹഹ തകര്‍ത്തു...രസകരമായി എഴുതി..

ഞാന്‍ said...

സ്വന്തക്കാര്‍ എന്ന് വച്ചാല്‍ സ്വന്തം കാര്യം നോക്കുന്നവര്‍ എന്നാണോ? പോസ്റ്റ്‌ നന്നായി.
മോശപ്പെട്ട അവസ്ഥകള്‍ നല്ല നര്‍മ്മം ഉണ്ടാക്കുന്നു.നല്ല അവതരണം

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഹഹഹഹ... വിമാനം പൊട്ടിത്തെറിച്ചാലെന്ത് ഇല്ലെങ്കിലെന്ത്? നമ്മക്ക് സ്കോച്ചും iPad 2 ഉം കിട്ടണം. പിന്നെ, കാറിന്റെ സീറ്റും ചീത്തയാകരുത്. അല്ല പിന്നെ!!!

ചന്തു നായർ said...

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !....എന്റെ പള്ളീ...നല്ല ബെസ്റ്റ് ഫാമിലി....നട്ടുകാരും തഥൈവാ....നർമ്മത്തിന് വേണ്ടി എഴുതിയതാണെങ്കിലും ഇതൊക്കെത്തന്നെയല്ലേ...നാട്ടിൽ നടക്കുന്നത്...വില്ലേജ് കുമാരാ...വളരെ നന്നായിരിക്കുന്നൂ......

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ദുബായിക്കാര...ആകെ കുടുങ്ങി ഇരിക്കുവാണ്‌...പോസ്റ്റ്‌ ഡാഷ് ബോര്‍ഡില്‍ അപ്ഡേറ്റ് ചെയ്യുന്നില്ല :( അതുകൊണ്ട് ജാലകതിലും...

നന്ദി..ചാണ്ടിച്ചാ..വെക്കേഷന്‍ ഒക്കെ കഴിഞ്ഞില്ലേ...പോസ്റ്റ്‌ ഒക്കെ ഇറക്കി വിടൂ മടി പിടിചിരിക്കാതെ..

നന്ദി..വീകേ
നന്ദി..ഒടിയന്‍
നന്ദി..ഞാന്‍
നന്ദി..സ്വപ്ന ജാലകം..
നന്ദി ചന്തുവേട്ടാ..


എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

pravasimalayali said...
This comment has been removed by the author.
ആസാദ്‌ said...

ഈ പോസ്ടിനൊരു ആത്മാവുണ്ട്.. എങ്കിലും ഭാര്യുടെ ചോദ്യം കേട്ടപ്പോള്‍... എന്റെ പൊന്നും ഗ്രാമീണാ.. ചങ്ക് തകര്‍ന്നു പോയി കേട്ടോ... ഇപ്പോള്‍ ഭാര്യ ചിന്തിക്കുന്ന്ടാവും.. അനങ്ങു പോയിരുന്നെങ്കില്‍ 75 ലക്ഷം കിട്ടുമായിരുന്നല്ലോ എന്ന്..

ഹാഷിക്ക് said...

ഇത് എന്റെ ഡാഷ്ബോര്‍ഡിലും ഇപ്പോഴാണ് വന്നത്. ഗൂഗിളിന് കടം വല്ലതും ബാക്കിയുണ്ടോ? ഫ്ലൈറ്റ് സ്ലിപ് ആയിട്ട് ഇപ്പൊ ആഴ്ച രണ്ടു കഴിഞ്ഞില്ലേ?:-)
(ഇത് ഒരു സ്വപ്നം സ്റ്റൈല്‍ ആക്കാമായിരുന്നു കേട്ടോ)

Biju Davis said...

ശശീ, നർമ്മത്തിൽ ചാലിച്ചെങ്കിലും, പ്രവാസിയുടെ നൊമ്പരം ഒളിഞ്ഞും, തെളിഞ്ഞും കാണാം..
എമർജൻസി ലീവും എമർജൻസി ലാൻഡിങ്ങും...ഇഷ്ടപ്പെട്ടു!

കൊമ്പന്‍ said...

സംഗതി പേടിച്ചു വിറച്ച കഥ ആണ് സംബവച്ചതെങ്കിലും ആഖ്യാനം സരസമായി ചാടുമ്പോള്‍ എന്ത് തോന്നി പരിപ്പുവട കഴിക്കാന്‍ തോന്നി ചിരിച്ചു മരിച്ചു ന്റെ പോന്നോ ..............

സീത* said...

കലക്കി ഏട്ടാ...കൊച്ചുതോമയുടെ ആ മുഖം ഒന്നോർത്തോർത്ത് ചിരിച്ചു...ഫാവം

ajith said...

75 ലക്ഷം ഡിം....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ആസാദ് ഭായ്..
നന്ദി..ഹാഷിക്
നന്ദി..ബിജു..
നന്ദി..കൊമ്പന്‍
നന്ദി..സീതാ
നന്ദി..അജിത്‌ ഭായ്..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മർമ്മത്തിൽ കൊള്ളിച്ച നർമ്മഭാവന..കേട്ടൊ ഭായ്