May 28, 2011

ശ്രീ. ബെന്യാമിന് കുവൈറ്റ്‌ പ്രവാസികളുടെ പുരസ്കാരം.

"ആടുജീവിതം" എന്ന പ്രശസ്ത നോവലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.ബെന്യാമിനെ യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 നു കുവൈറ്റിലെ അബ്ബാസിയയില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ , സാമൂഹ്യ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളോടൊപ്പം സാഹിത്യ ആസ്വാദകരും പങ്കെടുത്തു.


"ആടുജീവിതം" എന്ന കൃതിയെ ആസ്പദമാക്കി, രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും, ആടുജീവിതത്തിലെ നജീം അനുഭവിച്ച, അല്ലെങ്കില്‍ അതിനോളമോപ്പമോ അനുഭവങ്ങള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ ആയിരുന്നു. ചര്‍ച്ചക്ക് ശേഷം ശ്രീ.ബെന്യാമിന്‍ തന്റെ മറുപടിപ്രസംഗത്തില്‍ കുവൈറ്റ്‌ പ്രവാസികളുടെ സ്നേഹാദരത്തിന് നന്ദി പറയവേ, താന്‍ നേരിട്ട് കണ്ട, അടുത്തറിഞ്ഞ അനുഭവങ്ങള്‍ തന്നെ ആണ് ഈ കൃതിക്കാധാരമെന്നും ,വരുന്ന ജൂലായ്‌ മാസത്തോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന തന്റെ അടുത്ത പുസ്തകം,എന്നാല്‍ ആടുജീവിതത്തില്‍ നിന്നും പാടെ വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞു.

ശ്രീ.ബെന്യാമിന്റെ മറുപടി പ്രസംഗത്തിന് ശേഷം സദസ്യരുമായി പ്രസ്തുത പുസ്തകത്തെ ആസ്പദമാക്കി ഒരു സംവാദം നടന്നു. പുസ്തകത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ന്ന മറുപടി നല്‍കുമ്പോള്‍,ആസ്വാദകരുടെ പുരസ്കാരങ്ങളെ മറ്റു മത്സരങ്ങളില്‍ പങ്കെടുത്തു നേടിയ പുരസ്കാരങ്ങളെക്കാള്‍ താന്‍ വിലമതിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി .

വളരെ വ്യതസ്തമായ ഈ പരിപാടി അവതരിപ്പിച്ച യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.

വേദിയുടെ ഒരു വീക്ഷണം
ശ്രീ. ബെന്യാമിന് പ്രശംസാ പത്രം

സദസ്സിന്റെ ഒരു കാഴ്ച

പ്രവാസി സാഹിത്യ പുരസ്കാര സമര്‍പ്പണംശ്രീ. ബെന്യാമിന്റെ മറുപടി പ്രസംഗംപ്രതികരണങ്ങള്‍:

37 അഭിപ്രായ(ങ്ങള്‍):

mayflowers said...

പുരസ്കാരപ്പെരുമഴയില്‍ ബെന്യാമിന്‍ കുതിര്‍ന്നു നില്‍ക്കുന്നത് സന്തോഷപൂര്‍വ്വം നോക്കി നില്‍ക്കുന്നു..

ചാണ്ടിച്ചായന്‍ said...

അടുത്ത ജന്മത്തിലെങ്കിലും ഒരു ബെന്യാമിനായി ജനിച്ചാ മതിയായിരുന്നു!!!
അസൂയ....അസൂയ..

ഒരു ദുബായിക്കാരന്‍ said...

ശ്രീ.ബെന്യാമിന്റെ അടുത്ത സൃഷ്ടിക്കായി നമുക്ക് കാത്തിരിക്കാം ..

ഒരു നുറുങ്ങ് said...

ഈ സാംസ്കാരിക സ്വീകരണം ഉചിതമായി.. പരിപാടി സംഘടിപ്പിച്ച യൂത്ത് ഇന്ത്യക്ക് ആശംസകള്‍.

സീത* said...

ആശംസകൾ ബെന്യാമിനും അത് ഞങ്ങളിലേക്കെത്തിച്ച എഴുത്തുകാരനും...

Villagemaan said...

നന്ദി..മെയ്‌ ഫ്ലവര്‍
നന്ദി..ചാണ്ടി കുഞ്ഞേ..ഈ ജന്മത്തില്‍ ആകാന്‍ നോക്കു
നന്ദി.ദുബായിക്കാര.
നന്ദി..ഒരു നുറുങ്ങു
നന്ദി..സീത..

വിശദമായ വായനക്ക് മറ്റൊരു ബ്ലോഗ്‌
എഴുത്താടുകളുടെ നല്ല ഇടയന്‍http://kulimury.blogspot.com/2011/05/blog-post.html

ജിക്കു|Jikku said...

സന്തോഷകരമായ വാര്‍ത്ത
:)

തിരൂര്‍കാരന്‍ said...
This comment has been removed by the author.
തിരൂര്‍കാരന്‍ said...
This comment has been removed by the author.
തിരൂര്‍കാരന്‍ said...

ഞാന്‍ ഇപ്പോള്‍ ധര്‍മന്‍ (കുളിമുറി ) മായി സംസാരിച്ചതെ ഉള്ളു. ഇത്തിരി "അഹങ്കരതോട് ' കൂടി തന്നെ പറയട്ടെ , പ്രവാസി വായനക്കാരന്‍ എത്രയും അധികം സ്നേഹിക്കുന്ന ആടുജീവിതത്തിന്റെ രചയിതാവിനെ കുവൈറ്റ്‌ പ്രവാസികള്‍ക്ക് പരിചയ പെടാന്‍ അവസരം ഒരുകുന്നതിന്റെ ഭാഗവാക്കാവാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുകയാണ്. പ്രവാസി ഓടിറ്റൊരിയം ഇന്നലെ വളരെ വൈകിയിട്ടും ആളൊഴിയാതെ നിറഞ്ഞു നിന്നത് ഞങ്ങള്‍ ഏറ്റെടുത്ത ഉധ്യമാതിനു കിട്ടിയ അന്ഗീകാരമായിരുന്നു. ഞാന്‍ മനസ്സിലാക്കുന്നു ഒരു പ്രവാസി എഴുത്തുകാരനെ ആധരികുന്ന ഒരു സദസ്സ് കുവൈറ്റില്‍ ആദ്യമായിരിക്കും ഇതെന്നു. അതുകൊണ്ട് തന്നെ ഇത് മൊത്തം കുവൈത്തിലെ പ്രവാസികള്‍ നല്‍കുന്ന ഒരു അന്ഗീകാരമായി മാറ്റാന്‍ നങ്ങള്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അതാണ്‌ അതിന്റെ ശരിയും..ഞങ്ങള്‍ അതിന്റെ ഒരു നിമിത്തം ആയെന്നു മാത്രം..സഹകരിച്ചതിനു നന്ദി..ഇനിയും ഇത്തരം പരിപാടികള്‍ നങ്ങളില്‍ നിന്നും നിങ്ങള്ക്ക് പ്രതീക്ഷിക്കാം..സഹകരണം ഉണ്ടാവണം..ഒന്ന് പറയട്ടെ , വിളിച്ച എല്ലാവരെയും നേരില്‍ കാണാനോ സംസാരിക്കണോ സാധിച്ചില്ല..ക്ഷമിക്കുക..

രമേശ്‌ അരൂര്‍ said...

@@ ചാണ്ടി :അടുത്ത ജന്മത്തില്‍ ആടായി ജനിക്കാന്‍ ചിലപ്പോള്‍ പറ്റിയേക്കും ..അതൊന്നു പരിഗണിക്കണേ എന്ന് ഞാന്‍ ജില്ലാക്കമ്മറ്റി വഴി ഒരു അപേക്ഷ മോളിലേക്ക് അയച്ചിട്ടുണ്ട് :)

Faisal said...

നന്മയുടെ പാല് ചുരത്തുന്ന പ്രതികരണങ്ങള്‍. ബലേ ഭേഷ്!
ഇന്നലത്തെ യൂത്ത് ഇന്ത്യ പരിപാടി വളരെ വളരെ നന്നായി. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ !!!

ചെറുത്* said...

ആടുജീവിതങ്ങളെ അതിന്‍‍റെ തീവ്രഭാവത്തില്‍ പുറം ലോകത്തിന് പരിചയപെടുത്തിയ പ്രവാസികളുടെ അഹങ്കാരം; ബെന്ന്യാമിന്

വിശദമായ വായനക്കുള്ള ലിങ്ക് മുകളില്‍ കൊടുത്താല്‍ ശ്രദ്ധിക്കുമായിരുന്നു.
വാര്‍ത്തയും ഫോട്ടോയും പങ്കുവച്ചതിന്‍ നന്ദി ഗ്രാമീണാ :)

ഹാപ്പി ബാച്ചിലേഴ്സ് said...

പരിപാടി നന്നായെന്ന് തോന്നുന്നു അല്ലേ?
അദ്ദേഹത്തിന്റെ ബുക്കിനെ പറ്റി കേട്ടതല്ലാതെ വായിക്കാൻ അവസരം കിട്ടിയിട്ടില്ല :((
നോക്കട്ടെ, ഇനീം കിടക്കല്ല്യേ സമയം.

പ്രവാസികളുടെയൊക്കെ ഒരു കൂട്ടായ്മയേ.. ഹൊ!

പ്രവാസി എന്ന പ്രയാസി said...

ധന്യമായ സായാഹ്നമായിരുന്നു ഇന്നലെ.. പ്രവാസത്തിന്റെ ചൂടും ചൂരും തന്റെ പേനയിലൂടെ ആവാഹിച്ച് സമര്പ്പിച്ച ഉത്തമ കൃതിക്കുള്ള മറ്റൊരംഗീകാരം..

ബെന്യാമിന് നല്കിയ അവാര്ഡിനൊപ്പം തന്നെ നജീബിനും ഒരു കൈ സഹായം നല്കാന് സംഘാടകര് തയ്യാറായപ്പോള് അത് പകരം വെക്കാനില്ലാത്ത് അവാര്ഡുകളായി മാറി.

Villagemaan said...

നന്ദി ജിക്കൂ ..ഈ ആദ്യവരവിനു,..വായനക്ക്...അഭിപ്രായത്തിനു

നന്ദി..തിരൂര്‍ക്കാര..ഇന്നലത്തെ സംരംഭത്തിന് താങ്കള്‍ ഉള്‍പ്പെട്ട കൂട്ടായ്മക്ക് അഹങ്കരിക്കാന്‍ തന്നെ സാധിക്കും..അത്ര മാത്രം നല്ല ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞതിനു

നന്ദി..രമേഷ്ജി...ആടുജീവിതം വായിച്ചില്ല...അല്ലെ !

നന്ദി..ഫൈസല്‍ ..ഈ ആദ്യവരവിനും..വായനക്കും.

നന്ദി..ചെറുത്‌..പോസ്റ്റ്‌ ഇട്ടതിനു ശേഷമാണ് " കുളിമുറിയുടെ" ബ്ലോഗ്‌ ലിങ്ക് കണ്ടത്..അതുകൊണ്ട് കമന്റില്‍ കൂടി കൊടുത്തു എന്നെ ഉള്ളു.

നന്ദി..ബാച്ചീസ്..കൂട്ടായ്മകള്‍ ഇവിടെ കുറവല്ല..പക്ഷെ ഇതുപോലുള്ള നല്ല കൂട്ടായ്മകള്‍ ആണ് പ്രവാസിക്ക് വേണ്ടത് എന്ന് യൂത്ത് ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി കേട്ടപ്പോള്‍ തോന്നി. ടൈ കെട്ടി അമ്ബാസടര്മാര്‍ നടത്തുന്ന പാര്‍ട്ടികളില്‍ മാത്രം പങ്കെടുത്തു പ്രവാസി ക്ഷേമം നടത്തുന്നവരുടെയും അമ്ബാസടര്‍ ഇല്ലാതെ പരിപാടി നടതാതവരുടെയും കൂട്ടത്തില്‍ ഇവര്‍ വ്യത്യസ്തര്‍ ആണെന്ന് തോന്നുന്നു.

നന്ദി..പ്രവാസി.

ajith said...

Good

ഷമീര്‍ തളിക്കുളം said...

അംഗീകാരത്തിന്റെ നിറവില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇനിയുമീ അനുഗ്രഹീത എഴുത്തുകാരന് കഴിയട്ടെ എന്നാശംസിക്കുന്നു...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശ്രീ.ബെന്യാമിൻ തന്നെയാനല്ലോ ഇപ്പോൾ എവിടേയും താരം അല്ലേ
ഈ പുരസ്കാര സമർപ്പണത്തിന്റെ പേരിൽ കുവൈറ്റിലെ മലയാളികൾക്കെല്ലാം അഭിമാനിക്കാം കേട്ടൊ ഭായ്

ഏപ്രില്‍ ലില്ലി. said...

ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത ഒരു പുസ്തകമാണ് ആട് ജീവിതം. ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അതില്‍ വിവരിച്ച സംഭവങ്ങള്‍. ആ പ്രവാസിയുടെ അനുഭവങ്ങളെ ശ്രീ ബെന്യാമിന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. അദ്ദേഹത്തെ ആദരിച്ച കുവൈറ്റ്‌ പ്രാവാസികള്‍ക്ക് നന്ദി.

പട്ടേപ്പാടം റാംജി said...

പുതിയ കഥകള്‍ക്ക് ഇത്തരം സ്വീകരണങ്ങള്‍ കൂടുതല്‍ പ്രചോദനം നല്കട്ടെ.

paachu I പാച്ചു said...

ബെന്യാമിന്‍ എന്റെ സ്വന്തം നാട്ടുകാരനാണെന്നു പറയുന്നതില്‍ എനിക്കഭിമാനമുണ്ട്‌ ! ഈ പോസ്റ്റിനു ' ഗ്രാമാവാസി'ക്ക് ഒരു സ്പെഷ്യല്‍ "ഡാങ്ക്സ് "!

Maya V said...

ഒത്തിരിപ്പെരുണ്ടല്ലോ. ഇന്ത്യയ്ക്ക് പുറത്തെത്തുമ്പോഴാണ് മലയാളിയ്ക്ക് അവന്റെ മാതൃഭാഷയുടെ മഹിമ ശരിക്കും മനസിലാകുന്നത്

jayarajmurukkumpuzha said...

valare nalla kaaryam............ aashamsakal........

ഹാക്കര്‍ said...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

Lipi Ranju said...

ആ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ചതിനു നന്ദിട്ടോ...

Villagemaan said...

നന്ദി ..അജിത്‌ ഭായ്.
നന്ദി..ഷമീര്‍..
നന്ദി..മുരളീ ഭായ്.
നന്ദി..ഏപ്രില്‍ ലില്ലി
നന്ദി..രംജി ഭായ്.
നന്ദി..പാച്ചു..
നന്ദി..മായാവി..
നന്ദി..ജയരാജ്‌..

@ ഹാക്കര്‍...ഒരു അഭിപ്രായം പോലും പറയാതെ പരസ്യം ഇട്ടേച്ചു പോവാണോ ഭായ് ! വേണ്ട വേണ്ട...! നമ്മുക്ക് ഇപ്പൊ ഉള്ള അറിവ് തന്നെ ശ്ശി കൂടുതലാട്ടോ..


നന്ദി..ലിപി..

Anonymous said...

Even people stay nearby this place came to know about his visit only after reading reports about the function next day. It would be a good practice if you could announce such functions through blog aggregators beforehand.

Thanks

Another villageman.

Villagemaan said...

@ anonymous: please note,this function is organised by youth india,where I am not associated with them. I got the news from kuwait bloggers group. I just went to the fucntion, clicked some photos..thats all.

I guess if you can join with kuwait bloggers group, u will be receiving mails of such events.

Thanx for visiting my blog...

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
യൂത്ത് ഇന്ത്യക്കും ആ പരിപാടി പങ്കു വെച്ച താങ്കള്‍ക്കും വളരെ നന്ദി!
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ മനു പറഞ്ഞാണ് ആടുജീവിതത്തെ കുറിച്ച് അറിഞ്ഞത്!തൃശൂര്‍ എലൈറ്റില്‍[സൂപ്പര്‍ മാര്‍ക്കറ്റ്‌] ചെന്നപ്പോള്‍ കേട്ടത് സത്യന്‍ അന്തിക്കാട്‌ വന്നയുടന്‍ ഈ പുസ്തകം വാങ്ങി !വലിയ ഡിമാണ്ട് ആണെന്നും!
അങ്ങിനെ ഒരു കോപ്പി ഞാനും വാങ്ങി!മനസ്സില്‍ ഒരു പാട് അലകള്‍ ആഞ്ഞടിച്ച വരികള്‍...ശരി ബെന്യാമിനെ പരിചയപ്പെടുത്തിയതിനു നന്ദി!ഈ കഥ സിനിമയാകാന്‍ പോകുന്നു എന്ന് കേട്ടിരുന്നു.എന്തായി?
അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

Salam said...

ആട് ജീവിതം വായിച്ചു കൊണ്ടിരിക്കുന്നു. ഈ പുരസ്കാര വിവരം പങ്കു വെച്ചതിനു നന്ദി. ഫോട്ടോസും ഏറെ നന്നായി.

പടാര്‍ബ്ലോഗ്‌, റിജോ said...

ബെന്യാമിന്‍ ജീവിതം....
നന്നായിരിക്കുന്നു. കൊള്ളാം

Satheesh Haripad said...

പ്രവാസികളെഴുതിക്കൂട്ടുന്ന 'ഗൃഹാതുരത്വമുണർത്തുന്ന കഥകൾ വായിച്ച് ഛർദ്ദിക്കാൻ വരുന്നു എന്ന് പറഞ്ഞ സാഹിത്യകേസരികൾക്ക് മുഖമടച്ച് കിട്ടിയ ഒരു അടിയായിരുന്നു 'ആടുജീവിതം'. ഇത്രയും ത്രില്ലടിച്ച് ആധുനിക കാലത്തെ ഒരു പുസ്തകവും വായിച്ചിട്ടില്ല.


ഒരു ഓർമ്മപ്പെടുത്തലിന്‌ നന്ദി.


എല്ലാ ആശംസകളും.
satheeshharipad.blogspot.com

Villagemaan said...

നന്ദി..അനുപമ..ഈ വിശദമായ അഭിപ്രായത്തിനു. സിനിമ ആക്കുന്നു എന്ന് കേട്ടിരുന്നു.. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് മാത്രമേ അന്ന് ശ്രീ. ബെന്യാമിന്‍ പറഞ്ഞുള്ളൂ.

നന്ദി..സലാം ഭായ്
നന്ദി റിജോ..


നന്ദി. സതീഷ്‌. തീര്‍ച്ച ആയിട്ടും . പ്രവാസ സാഹിത്യം എന്ന പ്രതെയ്ക ലേബലില്‍ കൃതികളെ കാനുന്നവര്‍ക്കുള്ള ചുട്ട മറുപടി ആണ് ആട് ജീവിതം.

Absar said...

good news.
www.absarmohamed.blogspot.com

jyo said...

ഈ മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോള്‍ ചട്ടന്റെ ബുക്ക് ഷെല്‍ഫില്‍ ഈ ബുക്ക് കണ്ടു.വായിക്കാന്‍ നേരം കിട്ടിയില്ല.ഈ തവണ പോകുമ്പോള്‍ അത് ഇങ്ങോട്ട് കൊണ്ട് വന്ന് വായിക്കുന്നുണ്ട്.

faisalbabu said...

ബെന്യാമിനെ പരിജയപെടുതലിന്റെ ആവശ്യമില്ല ..ആ നോവല്‍ രചിയതാവിനേ ഒറ്റ ക്ലികില്‍ കാണിച്ചു തന്നതിന് പെരുത്ത് ശുക്രന്‍ ..