Mar 22, 2011

പരിപ്പുവട ബ്ലോഗ്‌...അഞ്ചാം വര്‍ഷത്തിലേക്ക്

പരിപ്പുവട ബ്ലോഗ്‌ നാളെ മഹത്തായ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നാളിതുവരെ എന്നെ കമന്റുകള്‍ ഇട്ടു പുകഴ്ത്തിയ എന്റെ സഹ ബ്ലോഗര്‍മാര്‍ക് നന്ദി.എനിക്കെതിരെ കമന്റിട്ടവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അതില്‍ മിക്കതും ഞാന്‍ പബ്ലിഷ് ചെയ്യാതിരിക്കുകയോ ആപ്പ് വെച്ച മറുപടി നല്‍കുകയോ ചെയ്തുവല്ലോ.



ബൂലോകത്തില്‍ ഞാന്‍ ഒരു സംഭവം ആണ് എന്ന് എന്റെ ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ മികച്ച രചനകള്‍ ഇനിയും വരാന്‍ ഇരിക്കുന്നതെ ഉള്ളു എന്നാണു എന്റെ അഭിപ്രായം . എന്നാല്‍ അത് എഴുതി തെളിയുന്നതാണ് എന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായം ഇല്ല..കാരണം എന്റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ ഒരു സംഭവം ആയിരുന്നു എന്ന് ഞാന്‍ സ്ഥിരം കമന്റു എഴുതുന്ന ഒരു ബ്ലോഗുകാരി എന്നോട് പറഞ്ഞു.

എനിക്ക് അഹങ്കാരം കൂടുതല്‍ ആണെന്ന് ബൂലോകത്ത് ഒരു ചെറിയ സംസാരം ഉണ്ട് എന്ന് എനിക്കറിയാം. ബുദ്ധിജീവികള്‍ ആയിട്ടുള്ള എല്ലാവരും നേരിടേണ്ടി വരുന്ന ഒരു സ്വാഭാവിക പ്രശ്നം ആയിട്ടല്ലാതെ ഞാന്‍ അതിനെ കണക്കു കൂട്ടിയിട്ടില്ല. എന്നെ പറ്റി ഉള്ള പ്രധാന ആരോപണം ഞാന്‍ വനിതാ ബ്ലോഗര്‍മാരെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നതാണ്. അത് ശരിയല്ല.ഞാന്‍ വനിതാ ബ്ലോഗര്‍മാര്‍ക് മാത്രമേ കമന്റുകള്‍ നല്‍കാറുള്ളൂ എന്നത് ശരിയാണ്.പെണ്ണുങ്ങള്‍ ബ്ലോഗ്‌ എഴുതിയാല്‍ അത് എന്ത് കൂഴ ചക്ക ആയാലും ഫ്രൂട്ട് സാലഡ് ആണെന്നും പറഞ്ഞു കമന്റിടുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തരുത്.എന്‍റെ കമന്റുകളുടെ നിലവാരം കാരണം പല പുരുഷന്മാര്‍ക്കും അത് മനസിലാകാതെ പോകുന്നു എന്നതാണ് സത്യം .വനിതാ ബ്ലോഗര്‍മാര്‍ക് ഫ്രീ ആയി പല ഉപദേശങ്ങളും കൊടുക്കുന്നതില്‍ എന്താണ് തെറ്റ്.പിന്നെ വളര്‍ന്നു വരുന്ന വനിതാ ബ്ലോഗര്മാര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉപദേശം കൊടുത്താല്‍ എന്തായിരിക്കും തിരിച്ചു കിട്ടുക എന്നത് നിങ്ങള്ക്ക് അറിയാമല്ലോ. ഈയിടെ കുറെ കൂടുതല്‍ ഹിറ്റുകള്‍ കിട്ടിയ ഒരു ബ്ലോഗറെ ഒന്ന് ഒതുക്കാനായി ഞാന്‍ ഒരു കമന്റിട്ടു.വിഷയത്തില്‍ പുതുമയില്ല, അവസാനം കലമുടച്ചു, വ്യക്തതയില്ല, ബൂലോകത്ത് ഒരു ശിശു ആയതിന്റെ കുഴപ്പമാണ് എന്ന ലൈനില്‍..അയാള്‍ തിരുവന്തപുരതുനിന്നു കോഴിക്കോട്ടു വന്നു എന്നെ തെറി പറഞ്ഞു.ഇതാണോ ബ്ലോഗര്‍മാരുടെ സഹിഷ്ണുത ?മലയാളം ബ്ലോഗര്‍മാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ കുറേക്കൂടി പ്രാപ്തരാകണം എന്നാണ് എന്റെ അഭിപ്രായം.


കമന്റു കൊടുത്തു കമന്റു വാങ്ങേണ്ട സ്ഥിതി ദൈവം സഹായിച്ചു എനിക്ക് വേണ്ടി വന്നിട്ടില്ല.ഒരു കമന്റു ഞാന്‍ ഇട്ടാല്‍ തിരിച്ചു ഒന്‍പതു കമന്റെങ്കിലും മിനിമം ഇടാതെ ഞാന്‍ ആ ബ്ലോഗില്‍ വീണ്ടും കയറില്ല എന്നും, എന്നെ ഫോളോ ചെയ്യാത്ത വനിതാ ബ്ലോഗര്‍മാര്‍ക്ക് ഞാന്‍ കമന്റിടില്ല എന്നും ആര്‍ക്കാനരിയാത്തത് ?പെണ്ണാണെന്ന് കരുതി ഫോളോ ചെയ്ത ചില ദ്രോഹികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഫോളോവിംഗ് നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടാവുമല്ലോ. കമന്റു ഇടാതത്തിന്റെ പേരില്‍ ബ്ലോഗ്‌ മീറ്റുകളില്‍ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കേണ്ടി വന്നവനാണ് ഞാന്‍. എന്നാല്‍ ഞാന്‍ കമന്റിടുന്ന വനിതാ ബ്ലോഗുകള്‍ ആള്‍ക്കാര്‍ വായിക്കാതതിന് ഞാന്‍ എന്ത് പിഴച്ചു ?

അവാര്‍ഡുകളില്‍ എനിക്ക് തീരെ വിശ്വാസം ഇല്ല. വായനക്കാരുടെ പിന്തുണയാണ് ഏതു അവാര്‍ഡിനെക്കാളും വലുത് എന്നാണെന്റെ വിശ്വാസം. ഈയിടെ എമണ്ടന്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ എന്ന് പറഞ്ഞു ഒന്നുണ്ടായിരുന്നല്ലോ. അത് കിട്ടിയ ബ്ലോഗറെ എനിക്കറിയാം. അയാള്‍ക്ക്‌ അവാര്‍ഡ്‌ കൊടുക്കാന്‍ മാത്രം എന്താണ് അതിലുള്ളത് ? അതൊന്നു നോക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആ ബ്ലോഗില്‍ പോയി. അനോണിയായി കമന്റിടുകയും ചെയ്തു.ആ കമന്റിന്റെ പേരില്‍ അയാളുടെ ഫോലോവേര്സ് എന്നെ കൊന്നില്ല എന്നെ ഉള്ളു.

ബൂലോകം ഒരു മഹാ സാഗരമാനെന്നും അതിന്റെ തീരത്ത് മലയാളം ഫോണ്ടും കൊണ്ടിരിക്കുന്ന ഒരു ചെറിയ കുട്ടിയാണ് ഞാനെന്നും ഒന്നും എനിക്ക് തോന്നുന്നില്ല.മീശ ഇല്ലാത്തത് കൊണ്ട് എന്നെ ചെറിയ കുട്ടിയാണെന്ന് പലരും തെറ്റി ധരിചിട്ടുണ്ടാവം. എന്നാല്‍ ആവശ്യത്തിനു മച്യുരിട്ടി ഒക്കെ ഉള്ള ഒരാളാണ് ഞാന്‍ . രണ്ടാമൂഴത്തിന്റെ പുസ്തക പരിചയം നടത്തിയ എന്നെ ഒരു ബ്ലോഗര്‍ വിളിച്ചു പറഞ്ഞത് താനൊന്നും ഇവിടെ ജനിക്കെന്ടവനേ അല്ല എന്നായിരുന്നു. ഇപ്പോള്‍ എന്നെ പറ്റി ഒരു ധാരണ കിട്ടിക്കാണുമല്ലോ.

ഒരു ബുദ്ധി ജീവി ബ്ലോഗര്‍ അല്ല എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നല്‍ ഉണ്ടായിട്ടുന്ടെകില്‍ അത് ഇന്ന് തന്നെ മാറ്റുക. ഇവിടെ ആരും ബുദ്ധിജീവി ആയി ജനിക്കുന്നില്ല, സമൂഹം ആണ് ഒരാളെ ബുദ്ധിജീവി ആക്കുന്നത് എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബൈ ഡിഫാള്‍ട്ട് ഞാന്‍ ഒരു ബുദ്ധി ജീവി ആണ്. എന്‍റെ പോപ്പുലര്‍ പോസ്റ്റുകളായ, ഒരു ജെ സി ബിയുടെ കഥ, നമിത എന്ന ക്ലാസ്സിക്‌ അഭിനേത്രി,മുതലായവയില്‍ നിന്ന് തന്നെ അത് തെളിയുന്നുണ്ടല്ലോ.
.
മറ്റു ബ്ലോഗുകളില്‍ ആള്‍ക്കാര്‍ എന്ത് എഴുതി എന്ന് ഞാന്‍ വായിക്കാറില്ല. പ്രതേകിച്ചും ബ്ലോഗ്‌ പുലി എന്ന് ചിലര്‍ പാടി പുകഴ്ത്തുന്ന ചിലരെ ഞാന്‍ ഗൌനിക്കാറെ ഇല്ല. പിന്നെ ആയിരം പോസ്റ്റ്‌ എന്നൊന്നും പറഞ്ഞു മേനി നടിക്കാന്‍ എന്നെ കിട്ടില്ല.എനിക്ക് അതിനു ഇനി വെറും പതിനഞ്ചു പോസ്റ്റും കൂടി മതി. ചിലരെപോലെ ദിവസം രണ്ടു പോസ്റ്റ്‌ ഒന്നും ഇടാന്‍ എന്നെ കൊണ്ടാവില്ല. സര്‍ഗ പ്രക്രിയ എന്നൊന്നുണ്ടല്ലോ. അതിനാല്‍ ഇനിഞാന്‍ ആഴ്ചയില്‍ പതിനാലു പോസ്റ്റ്‌ ഇടാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

അഞ്ചാം വാര്‍ഷിക ഓഫര്‍ ആയി ഈ വേളയില്‍, കമന്റിടുന്ന എല്ലാവര്ക്കും പകരമായി ഒരു കമന്റിനു മൂന്ന് കമന്റു തിരിച്ചു കൊടുക്കുന്നതാണ്.( ഈ ഓഫര്‍ വനിതാ ബ്ലോഗര്‍ക്ക് മാത്രം ബാധകം. )

28 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ said...

പരിപ്പ് വടക്കാരാ ,,പതിവുപോലെ ദേ ഞാനെത്തി കേട്ടോ ...ഇങ്ങോട്ട് ആദ്യം ഓടിവന്നു ഉഗ്രനായി എന്ന് നാലഞ്ചു തവണ പറഞ്ഞാലല്ലേ അവിടെ വന്നു "എഴുത്ത് ശരിയായില്ല ഇങ്ങനെ പോര കേട്ടോ " എന്നെങ്കിലും താങ്കള്‍ പറയുകയുള്ളൂ ...പരിപ്പ് വട ഇപ്പോള്‍ തരുമോ അതോ അങ്ങ് എത്തിച്ചു തരുമോ ?

ajith said...

പരിപ്പുവടയുടെ പടം കാണിച്ച് കൊതിപ്പിക്കുന്നോ ദുഷ്ടാ? 5 വയസ്സായി അല്ലേ ബ്ലോഗിന്? അതിന്റെ അഹങ്കാരം തെല്ലുമില്ലാട്ടോ. കൂഴച്ചക്ക=ഫ്രൂട്ട് സലാഡ് ബെസ്റ്റ്.

Anonymous said...

sasiye.....
ithil enthokkeyo manakkunnundallo...???
aarkitto thangiyathanu alle?
um um .....ellam manassilakunnundu ketto....

comiccola / കോമിക്കോള said...

അഞ്ചു വര്‍ഷമായി വളിക്കാത്ത പരിപ്പുവടക്ക് ആശംസകള്‍....പരിപ്പുവട കമ്പനി അങ്ങനെ മുന്നോട്ടു മുന്നോട്ടു.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് ബൂലൊഗത്തിലെ ബലമുള്ള ചിലർക്കിട്ട് കൊടുത്ത താരാ ആട്ടാണല്ലോ...
ഇത്തവണ സൂപ്പരായി എല്ലാം നന്നായി അവതരിപ്പിച്ചിണ്ടുണ്ട് കേട്ടൊ ഭായ്

ദാ‍ാ...പിടിച്ചോ..ഈ പരിപ്പുവട ബ്ലോഗിന് , കട്ടൻ കാപ്പി ബ്ലോഗിന്റെ വക എല്ലാവിധ ആശീർവാദങ്ങളും...

പട്ടേപ്പാടം റാംജി said...

പരിപ്പുവട എല്ലാവരും ഉപേക്ഷിക്കുകയാണല്ലോ..എന്നിട്ടും അതിനെ തന്നെ കൂട്ട് പിടിച്ചത്‌ നന്നായി. ഇനി ഒരു അഞ്ചു കൊല്ലം കൂടി കഴിയുമ്പോഴും പരിപ്പുവട ഉപേക്ഷിക്കല്ലേ.
ഫ്രൂട്ട് സലാഡ്‌ ഉണ്ടായിരുന്നോ..

പഞ്ചാരകുട്ടന്‍ -malarvadiclub said...

അയ്യോ.....ഈ അഞ്ച് വര്‍ഷത്തിന്‍റെ കണക്ക് മനസ്സിലായില്ല.
അല്ലെങ്കില്‍ തന്നെ കണക്കില്‍ പണ്ടേ ഞാന്‍ പുറകോട്ടാ........

ഷമീര്‍ തളിക്കുളം said...

ദുബായിലെ അല്‍ ഖൂസില്‍ ഗ്രാന്ട് ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപത്തു ഒരു കഫ്റ്റെരിയയില്‍ എന്നുമുണ്ടാവും, ഈ പരിപ്പുവട. നാട്ടിലെ ഗോപാലേട്ടന്‍ ഉണ്ടാക്കുന്ന പരിപ്പുവടയുടെ രുചിയില്ലെങ്കിലും ഞാനെന്നും കഴിക്കാറുണ്ട്.

ഈ പരിപ്പുവടയ്ക്കും എന്റെ ആശംസകള്‍....

Lipi Ranju said...

വെറുതെ പരിപ്പ് വട
കാണിച്ചു കൊതിപ്പിച്ചു.....
ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍
ഇങ്ങനെയും ഒരു വഴിയുണ്ടല്ലേ!
ഞാനും വല്ല പഴംപൊരിയുടേയോ,ഉഴുന്ന് വടയുടെയോ
ഒക്കെ പടം കിട്ടുമോന്നു നോക്കട്ടെ......
"കമന്റിടുന്ന എല്ലാവര്ക്കും പകരമായി ഒരു കമന്റിനു മൂന്ന് കമന്റു തിരിച്ചു കൊടുക്കുന്നതാണ്.(ഈ ഓഫര്‍
വനിതാ ബ്ലോഗര്‍ക്ക് മാത്രം ബാധകം.)"
ഇത് കണ്ടിട്ട് കമന്റിടാതെ പോവുന്നതെങ്ങിനെ !!!

Hashiq said...

ഭാഗ്യം...കല്ല്‌ കടിക്കാതെ ഒരു പരിപ്പുവട കഴിക്കാന്‍ പറ്റി...........

Villagemaan/വില്ലേജ്മാന്‍ said...

നന്ദി രമേഷ്ജി..

അജിത്‌ ഭായ്..അപ്പൊ പരിപ്പുവട ഇഷ്ടാ അല്ലെ !

അനോണി..ശരിക്കും ഇതിനു ജീവിച്ചിരിക്കുന്നവരുമായോ..മരിച്ചവരുമായോ ...സാമ്യമേ ഉള്ളു കേട്ടോ ..ഹി ഹി

നന്ദി കോമിക്കോള
.
നന്ദി മുരളീ ഭായ്..പരിപ്പുവടേം..കട്ടനും..നല്ല കോംബി..

നന്ദി രാംജി ഭായ്..അതെ ..ഇന്നത്തെ തലമുറക്ക്‌ പരിപ്പുവട വേണ്ടല്ലോ..ബര്‍ഗറും, നഗറ്റ്സും അല്ലെ അവര്‍ക്കറിയു !

നന്ദി ഫെനില്‍...കണക്കില്‍ പുറകോട്ടാനല്ലേ ! അതൊരു കുറ്റമല്ല ! ഞാന്‍ കൂട്ടുണ്ട് !

നന്ദി ഷമീര്‍ ഭായ്..ഒരു പരിപ്പുവടപ്രിയനെ കൂടി കണ്ടത്തില്‍ വളരെ സന്തോഷം..എനിക്കും വളരെ ഇഷ്ടമാണ് പരിപ്പുവട..വെള്ളിയാഴ്ചകളില്‍ വീട്ടില്‍ കൊണ്ട് അത് തരുന്ന താടിക്കാരന്‍ ചേട്ടനെ നാലുമണി ആവും മുന്‍പ് തന്നെ നോക്കി ഇരിക്കും .

നന്ദി ലിപി..

നന്ദി ഹാഷിക്ക് . കല്ലുകളും പ്രതീക്ഷിച്ചോളൂ !

Yasmin NK said...

ഹത് ശരി. നോക്കട്ടെ ഈ കമന്റിനു പകരം എത്രയെണ്ണം കിട്ടുമെന്ന്.

ഇതാര്‍ക്കിട്ട് പണിഞ്ഞതാ...ഒരു കരിഞ്ഞ മണം...

നൗഷാദ് അകമ്പാടം said...

അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും..!

(പരിപ്പുവട കാട്ടി കൊതിപ്പിച്ചു അല്ലേ..
പെട്ടന്ന് ഓര്‍മ്മ വന്നത് " പ്രതിക്രിയാ വാദികളും ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തി.." എന്ന കിടിലന്‍ രംഗമാണു!) )

ബെഞ്ചാലി said...

പരിപ്പുവടക്ക് പഞ്ചാര ടേസ്റ്റ് :)

ആശംസകള്‍....

sreee said...

അടിയൊഴുക്കു പിടികിട്ടീല്ലയെങ്കിലും വായിക്കാൻ രസമുണ്ട്.ആരെയെങ്കിലും പണിഞ്ഞതാണോ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി മുല്ല...ആര്‍ക്കിട്ടെങ്ങിലും പണിഞ്ഞതാ എന്ന് തോന്നിയോ ?

നന്ദി നൌഷാദ്...
നന്ദി ബെന്ചാലി..

നന്ദി ശ്രീ...സാമ്യമുള്ള ആരെയെങ്കിലും ആയി തോന്നി എങ്കില്‍ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം നടന്നു !

നികു കേച്ചേരി said...

സസ്പെൻസ് മെയിലിൽ അയച്ചാൽ മതി..ഞാനാരോടും പറയില്ല...

MOIDEEN ANGADIMUGAR said...

പരിപ്പുവട കാണിച്ചു കൊതിപ്പിച്ചു. പരിപ്പുവടയും
കട്ടൻ ചായയും അതാണു നമ്മുടെ സ്റ്റൈൽ.

എപ്പോഴെങ്കിലും ഒന്നു വില്ലേജ് മാൻ ഈ വഴി വരിക.www.moideenangadimugar.blogspot.com

ishaqh ഇസ്‌ഹാക് said...

അഞ്ച്‌പരിപ്പുവടകൊണ്ടയ്യായിര്‍ങ്ങള്‍ക്ക് പോസ്റ്റിയോനോശനാ....ആശാനെ...

ശ്രീ said...

ഒരു പരിപ്പുവട ഇവിടെയും :)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി നികു! സസ്പെന്‍സ് അങ്ങനെ തന്നെ ഇരിക്കുന്നതല്ലേ എന്റെ ആരോഗ്യത്തിന് നല്ലത്? ഹി ഹി

നന്ദി മൊയ്ദീന്‍..എപ്പോ വന്നു എന്ന് ചോദിച്ചാ മതി !.

നന്ദി ഇസ്ഹാക്ക്..
നന്ദി ശ്രീ..

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ലൊരു തലക്കെട്ട് ഇതാ-പരിപ്പുവടയും അടിസ്ഥാന വര്‍ഗ്ഗങ്ങളും!

ചന്തു നായർ said...

അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും..!തുറന്ന് പറയുന്നവരുടെയും,തുറന്ന് എഴുതുന്നവരുടെയും മനസ്സിൽ കളങ്കമില്ലെന്ന് ആപ്തവാക്യം... ഭാവുകങ്ങൾ...

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ശങ്കര്‍ജി..
നന്ദി ചന്തുവേട്ടാ ..

Maya V said...

ഇത് നല്ല സൂപ്പെര്‍ ആയിട്ടുണ്ട്‌. ഒഫെര്‍ ഒരാഴ്ച കഴിഞ്ഞും ഉണ്ടോ?

Arjun Bhaskaran said...

ഹ ഹ ഹ

പടാര്‍ബ്ലോഗ്‌, റിജോ said...

ഈ പോസ്റ്റ് ഞാനിപ്പോശ്ഴാണല്ലോ കാണുന്നത്. ചേട്ടനൊരു സെയിം പിച്ച്...

Manoraj said...

:)