എത്രയും ബഹുമാനപ്പെട്ട മേഴ്സി ആന്റി,
ഈ കത്ത് മുഴുവന്‍ വായിക്കാതെ കീറി കളയരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആന്റിയുടെ മോന് ലാലുവിനെ പിഴപ്പിച്ചത് ഞാന്‍ ആണെന്നാണ് ആന്റി വിചാരിച്ചേക്കുന്നത്. എന്നാല്‍ ഞാന്‍ ഇനി ആ ഞെട്ടിക്കുന്ന സത്യം പറയാം. എട്ടാം ക്ലാസ്സിലാ പഠിക്കുന്നെ എന്നതൊക്കെ ശരി തന്നെ,പക്ഷെ ലാലു ഒരു ബൂലോക പിഴ ആണെന്നുള്ള സത്യം.അന്ന് ലാലുവിനെ എറണാകുളം കാണിക്കാന്‍ കൊണ്ട് പോയ കാര്യം ആന്റി ഓര്‍ക്കുന്നുണ്ടാവുമല്ലോ. എറണാ കുളം കാണണം, എറണാകുളം കാണണം എന്ന് ലാലു പറഞ്ഞപോള്‍ കൂട്ടുകാരനേം കൂട്ടി സ്കൂള്‍ യൂണിഫോമിന്റെ അടിയില്‍ ബനിയനും ഇട്ടുകൊണ്ട് വരാന്‍ ഞാന്‍ പറഞ്ഞു എന്നതും കൂട്ടി കൊണ്ടുപോയതും നേരാണ്. ഞാന്‍ കൊണ്ടുപോയില്ലരുന്നെലും ലാലുവും കൂട്ടുകാരനും കൂടി എരനാകുളത് പോയേനെ.ഞാന്‍ ഇല്ലെങ്കിലും എറണാകുളം അവിടെ തന്നെ ഉണ്ടാവുമല്ലോ . എന്റെ കൂടെ ആയിരുന്നകൊണ്ട് മറൈന്‍ ഡ്രൈവും, നേപ്പാളി കടയും ഷിപ്പ് യാര്‍ഡും കണ്ടിട്ട് തിരിച്ചു പോന്നു. അല്ലേല്‍ സെന്റ് തെരേസാസ് കോളേജിന്റെ വാതില്‍ക്കലോ അവിടത്തെ പെണ്ണുങ്ങള് കാര്‍ഡും സിഡിയും മേടിക്കാന്‍ വരുന്ന പൈകൊയുടെ മുന്പിലോ എങ്ങാനും അവന് കുടിലു കെട്ടി പാര്‍പ്പു തുടങ്ങിയേനെ.
ഒരു ദിവസം കാലത്തെ ജര്‍മന്‍ ഷെപേര്‍ഡിനെ വേണം എന്ന് പറഞ്ഞു ഒരു നൂറിന്റെ ഡോളര്‍ തന്നപ്പോള്‍ ലാലു പറഞ്ഞത് , അമ്മാച്ചന് തന്നു വിട്ടതാനെന്നും രൂപ ആയിട്ടു വീട്ടില്‍ കാശൊന്നും ഇല്ലെന്നും ആയിരുന്നു.ആറായിരം സ്കൊ .ഫീറ്റ് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മേഴ്സി ആന്റിയുടെ ആങ്ങള മാണിചായാന് ഒരു പട്ടി കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികം എന്ന് ഞാന്‍ വിചാരിച്ചു. അമ്മാച്ചന് ഡോളര്‍ ആയിട്ടെ പൈസ ആര്‍ക്കെങ്കിലും കൊടുക്കു എന്ന് ലാലു പറഞ്ഞപോള്‍ അഹങ്കാരം ഉള്ള അമേരിക്കക്കാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നും, പണ്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുന്നപോള് വീട്ടില്‍ ചാവാലി പട്ടി പോലും ഇല്ലാതിരുന്നവന് ഇപ്പൊ കുരപ്പിക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡു തന്നെ വേണമെന്നും പറയാന്‍ സാധിച്ചത് ദൈവത്തിന്റെ ഒരു കളി എന്നെ എനിക്ക് തോന്നിയുള്ളൂ. ഡോളര്‍ മാറ്റാന്‍ ഷൌകത്തിന്റെ കടയില്‍ പരിചയപ്പെടുത്തിയതും നല്ല റേറ്റ് വാങ്ങി കൊടുത്തതും ഞാന്‍ തന്നെ. പട്ടിക്കുട്ടിയെ വാങ്ങി ഓട്ടോ പിടിച്ചു കേറ്റി വിടുവേം ചെയ്തു. എന്നാല്‍ മൂവായിരം രൂപ പട്ടിക്കുട്ടിക്ക് വില ഉണ്ട് എന്ന് അമ്മയോട് പറയണ്ട, ഇരുനൂറ്റമ്പതു രൂപയേ വില ഉള്ളു എന്ന് പറഞ്ഞ മതി എന്ന് മാണിചായന്‍ പറഞ്ഞു എന്ന് ലാലു പറഞ്ഞപോഴും ഞാന്‍ സ്വാഭാവികം എന്നെ വിചാരിച്ചുള്ളൂ. പിന്നീട് രണ്ടു പട്ടിക്കുട്ടികളെയും കൂടെ ലാലു എന്റെ കൂട്ടുകാരന്റെ കൈയില്‍ നിന്നും വാങ്ങിയപ്പോഴും ഞാന്‍ തന്നെ ആണ് ഡോളര്‍ മാറ്റി കൊടുത്തതും, എല്ലാം ശരിയാക്കി കൊടുത്തതും. പട്ടികളുടെ സംസ്ഥാന സമ്മേളനം നടത്താന്‍ ഒരു അമേരിക്കക്കാരന് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ആയിട്ട് അതിനു എതിര് നില്‍ക്കണ്ട എന്ന നിഷ്കളങ്കമായ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം ലാലു പതിനായിരം രൂപ എന്റെ കൈയില്‍ കൊണ്ട് തന്നിട്ട് ഒരു പഴയ ബൈക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞപോള്‍ ഞാന്‍ തന്നെ ആണ് പറഞ്ഞത് മോനെ നിനക്ക് വയസ്സ് പതിനെട്ടായില്ലല്ലോ,പിന്നെങ്ങനെ യാ ലൈസെന്‍സ് ഒക്കെ എടുക്കുന്നെ എന്ന്. അപ്പോള്‍ അവന് പറഞ്ഞു ലൈസെന്‍സ് ഒന്നും വേണ്ട ഇച്ചായ, ഓടിക്കാന്‍ പഠിച്ചാ മതി, പിന്നെ ഇച്ചായന്റെ പേരില്‍ വണ്ടി എടുത്താ മതി എന്നാ മാണിചായന്‍ പറഞ്ഞത്, അല്ലെങ്കില്‍ അമ്മ പിടിക്കും എന്ന്. ഇതൊക്കെ കേട്ടപോള്‍ ഇങ്ങനെ ഒരു അമ്മാച്ചനെ ദൈവം എനിക്ക് കൊണ്ടെ തന്നില്ലലോ എന്ന് എനിക്ക് തോന്നിയില്ലെലെ അതിശയമുള്ളു. എന്നിട്ടും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ആണ് ശ്രമിച്ചത്. എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെകില്‍ പിറ്റേ ദിവസം വണ്ടി ഒരെണ്ണം പേരില്‍ കണ്ടേനെ. ഞാന്‍ അങ്ങനെ ചെയ്തില്ലലോ ?
പിന്നെ പിന്നെ ഡോളര്‍ മാറ്റം സ്ഥിരമായതും, ലാലു എന്നെ വിട്ടു നേരിട്ട് ഷൌകതുമായി ഇടപാട് തുടങ്ങിയതും ഞാന്‍ അറിഞ്ഞു. മാണി ചായന്റെ അലമാരയുടെ കള്ള താക്കോല്‍ ഇട്ടു തുറന്നു എന്നും ഡോളര്‍ വലിക്കുമായിരുന്നെന്നും മാണിചാ യന്‍ ഒരുപാട് പൈസക്കാരന് ആയതു കൊണ്ട് അറിയത്തില്ല എന്നും സ്കൂള്‍ തിണ്ണയില്‍ ഇരുന്നു വണ്ടിമറിയചെടുത്തീടെ അരിഷ്ടം കുടിച്ചു പാമ്പ് ആയപ്പോള്‍ ലാലു അറിയാതെ കക്കി എന്ന് എന്റെ കൂട്ടുകാരന് സന്തോഷ് പറഞ്ഞു.ഇതൊക്കെ അറിഞ്ഞപ്പോഴേ ഞാന്‍ ആന്റിയോട് പറയാതെ ഇരുന്നത് ഞാന്‍ പറഞ്ഞാല്‍ ആന്റി വിശ്വസിക്കുമോ എന്ന് ഓര്‍ത്തിട്ടു തന്നെ ആയിരുന്നു . എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കന് ഇത്രേം കുരുത്തം കേട്ടവന് ആണെന്ന് പറഞ്ഞാല്‍ ദൈവം തമ്പുരാന് പോലും വിശ്വസിക്കുമോ. ഒരുദിവസം ലാലുവിന്റെ മുറിയില്‍ നിന്നും ഫയറിന്റെ അഞ്ചു ലക്കവും, ഇരുപതിനായിരം രൂപയും, ഒരു മാന്ഷന് ഹൌസ് ബ്രാണ്ടിയും പിടിച്ചപ്പോഴല്ലേ മേഴ്സി ആന്റിയും മാണിചായനും ഇതൊക്കെ അറിയുന്നത്.പിടിവീണപ്പോള്‍ അവന്റെ എല്ലാ കൊള്ളരുതായ്മക്കും ഞാന്‍ ആണ് കാരണക്കാരന്‍ എന്ന് പറയാന്‍ അവനു എങ്ങനെ തോന്നി? ദൈവദോഷം പറയുന്നതിന് ഒരു അതിരൊക്കെ ഉണ്ടല്ലോ.
മേഴ്സി ആന്റി എന്റെ അമ്മച്ചിയെ വിളിച്ചു ഞാന്‍ ആണ് ലാലുവിനെ പിഴപ്പിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ട് എന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഞാനിപ്പോ ഉപ്പുതറ എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ്. അമ്മച്ചീടെ ദേഷ്യം ഒന്നും മാറിയിട്ട് പോകാം എന്നാണ് അമ്മാച്ചന് പറയുന്നേ. ഇവിടെ തോട്ടത്തില്‍ ഭയങ്കര അട്ടയാണ്.കടിച്ചാല്‍ പിന്നെ ഭയങ്കര ചൊറിച്ചിലാണ്.എന്നാല്‍ അമ്മാച്ചനെക്കാള്‍ ഭേദമാണ് അട്ട എന്ന് പറയുമ്പോള്‍ ആന്റിക്ക് ഏകദേശം എന്റെ സ്ഥിതി മനസിലായിക്കാണുമല്ലോ.
എന്നെ വീട്ടില്‍ നിന് ഇറക്കി വിട്ടതിന്റെ പിറ്റേന്ന് ലാലു ഒരു എഴുത്ത് എഴുതി വെച്ചിട്ട് കള്ള വണ്ടി കേറി പോയി എന്ന് ഞാന്‍ അറിഞ്ഞു. അവന്റെ കഴുത്തേല് സ്വര്‍ണമാല ഒക്കെ ഉള്ള കൊണ്ട് അവന് എങ്ങനേലും കുറെ കാലം ജീവിക്കും. കൈയിലെ കാശ് തീരുമ്പോള്‍ ലാലു തിരിച്ചു വരും. അന്ന് നേരിട്ട് ചോദിച്ചാല്‍ അവന് എല്ലാം തത്ത പോലെ പറയും.കഴിഞ്ഞ ദിവസം മധുരക്ക് ടൂറു പോയ ചെറിയാനും സോബിയും അവിടെ ഏതോ ഹോട്ടലില്‍ പാത്രം കഴുകുന്ന ഒരാളെ കണ്ടപ്പോള്‍ ലാലുവിനെ പോലെ ഉണ്ട് എന്ന് കരുതി എന്തോ ചോദിച്ചപോള്‍ തമിഴില്‍ തെറി പറഞ്ഞു എന്ന് കേട്ടു. അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം. തമിഴ് പഠിക്കാന്‍ മാത്രം സമയം ആയില്ലല്ലോ ലാലു പോയിട്ട്.
ഒരാള്‍ തെറ്റ് ചെയ്തതതായി കോടതി വിധിക്കും വരെ അവരെ കുറ്റാരോപിതര്‍ എന്നെ വിളിക്കാന്‍ പറ്റു എന്ന് കോട്ടയത്തും നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ഉണ്ട് എന്ന് ഇവിടുത്തെ പള്ളിയിലെ അച്ചന് പറഞ്ഞു. അതുകൊണ്ട് ദയവു ചെയ്തു എന്റെ അമ്മയെ കണ്ടു എല്ലാം വിശദമായി പറയുമെന്നും, എനിക്ക് ഉടനെ തന്നെ വീട്ടില്‍ തിരിച്ചു കയറാന്‍ അവസരം ഒരുക്കി തരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്
കുറ്റാരോപിതന് ( മാത്രമായ ) അമ്പഴത്തില് ജോസ് കുട്ടി
23 അഭിപ്രായ(ങ്ങള്):
adipoli
valare nannayi
ezhuthuka....ezhuthikonde irikuka
asamsakal
jokos
സംഭവം കലക്കി... ഇപ്പോള്‍ വീട്ടില്‍ എത്ര പട്ടി ഉണ്ട്??
പാവം ജ്വാസ് കുട്ടി ....:)
നല്ല വിവരണം. നല്ല എഴുത്ത് .
കലക്കീൻണ്ട് ട്ടാ ഭായ്
പാവം അമ്പഴത്തിൽ ജോസൂട്ടി..
വെറും കുറ്റാരോപിതൻ..!
അമ്മാച്ചനേക്കാൾ ഭേദമായ അട്ടയെ പേടിച്ച് ഇത്ര സത്യസുന്ദരമായ ഒര് കത്തെഴുതിയതെല്ലേ...
അവനെ വെറുതേ വിട്ടേക്കന്റെ മേഴ്സിയേടത്തി.
നന്ദി ..ജോകോസ്
നന്ദി വേണുജീ
നന്ദി രമേഷ്ജീ ..ജ്വാസ്കുട്ടി ഒരു പാവമാ കേട്ടോ ! ശരിക്കും ! പക്ഷെ മിടുക്കനാ !
നന്ദി ..ഹാക്കര്‍..
നന്ദി സലാം ഭായ്..
നന്ദി മുരളീ ഭായ്
കൊള്ളാം-ഞാനൊന്നറിഞ്ഞില്ല രാമനാരായണാ എന്ന പോലെയായി.വളരെ രസകരമായി എഴുതി.
തമാശയായി പറഞ്ഞെങ്കിലും ഗൌരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്ന വിഷയം തന്നെ.പിള്ളെരു പാഴായിപോകുന്ന വഴികൾ ഇതൊക്കെ തന്നെ. രസകരമായി എഴുതി.
അല്ലാ സത്യത്തില്‍ ഈ ലാലുവിന്റെ യാഥാര്‍ഥ പേരു വി.എം എന്നാണൊ..?
ഹി.ഹി..സംഗതി കലക്കീണ്ട് ട്ടാ
ജോസുകുട്ടി eathara varsham ahi kuwaitil eathiyittu...??? ithu vare amma Shamichille....!!!
എന്നാലും എന്റെ ജോസ് കുട്ടിയേ...താന്‍ ആമ്പഴത്തില് ജോസ്കുട്ടി തന്നെയാണോ?
പാവം ലാലു അവന്റെ കാര്യം ആലോചിക്കുമ്പോഴാ എന്റെ നെഞ്ചേല് ഒരു വല്ലാത്ത വേദന !ഹ ഹ .നന്നായി എഴുതി ഇനിയും വരട്ടെ ഇതുപോലുള്ളത് .
നന്ദി ജ്യോ..ശരിക്കും ഞാനൊന്നുമറിഞ്ഞില്ലേ...ഹി ഹി
നന്ദി ശ്രീ..കാലം അങ്ങനത്തെ അല്ലെ !
നന്ദി റിയാസ്...വി എം അല്ല കേട്ടോ..ഇതിന്റെ പേറ്റന്റ് വേറെ അളുടെയാ!
നന്ദി പ്രമോദ്. ജോസുകുട്ടി കുവൈറ്റില്‍ പുതിയ ആളാ! "പഴയ " ആ ആളല്ല !
നന്ദി സബീന്‍..ഇതുവഴി വന്നതിനു..ഇനിയും വരുമല്ലോ..
അമ്പഴത്തില് ജോസുകുട്ടി കണ്ണടച്ച് പാലുകുടിച്ചാല്‍ ഞങ്ങളങ്ങ് വിശ്വസിക്കുമോ? ഉപ്പുതറേന്ന് എന്തായാലും തിരിച്ചു വരുമല്ലോ. അപ്പോ കണ്ടോളാം.
കാലം പോയ പോക്കേ.
പണ്ടത്തെപ്പോലെ ഒന്നും നോക്കിയിരുന്നിട്ട് കാര്യമില്ല.
പിള്ളേരെ പിണക്കാതെ നോക്കണേ.
നന്ദി..അജിത് ഭായ്..ജോസുകുട്ടി ശരിക്കും ഒരു പാവമ കേട്ടോ !
നന്ദി..രാംജി..കാലം മാറിയെന്നത് ശരി തന്നെ !
അവനെ വെറുതേ വിട്ടേക്കന്റെ മേഴ്സിയേടത്തി.
നന്ദി..ഷാജി..വീണ്ടും വരുമല്ലോ
നല്ല ചെക്കൻ.എന്തൊരു സൊബാവശുദ്ധി
അമ്പഴത്തില് ജോസുകുട്ടി കുറ്റാരോപിതന് അല്ല കുറ്റക്കാരന്‍ തന്നെയാ..എട്ടും പൊട്ടും തിരിയാത്ത ചെക്കന്റെ വായിലേക്ക് പാന്‍ പരാഗും പട്ട ചാരായവും ഒഴിച്ച് കൊടുത്തിട്ട് കവലപ്രസംഗം നടത്തുന്നോ?(ഈ പാന്‍ പരാഗും പട്ടയും പറഞ്ഞിട്ടില്ല അല്ലെ? ഇല്ലേലും ഞാന്‍ പറയയും..കാരണം ഞാനും കോട്ടയത്തുന്ന് ഇറങ്ങുന്ന പത്രമാ...)
നന്ദി..ശാന്ത ടീച്ചര്‍
നന്ദി..ഹാഷിക്ക്..വന്നതിനും അഭിപ്രായം പറഞ്ഞതിനും..വീണ്ടും വരുമല്ലോ..
വില്ലേജ്മാനേ, ഹഹഹ കലക്കി. ഇത് വായിച്ചപ്പൊ നമ്മടെ ബന്ധത്തിലുള്ള ഒരു ചെക്കനെ ഓർമ്മവന്നു. പാവം ഇതേ പോലെ സൊബാവ ശുദ്ധിയുള്ള കൂട്ടത്തിലാ. ഒരു തമാശ പോസ്റ്റ് എന്ന നിലയിലും അതിനപ്പുറവും ഇത് വിജയിച്ചു. മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരം കുട്ടികളെ സൃഷ്ടിക്കുന്നത്. വൈകിയതിൽ ക്ഷമിക്കുക. ഇത്തിരി തിരക്കിലും ഒരു ചെറു ഹോളിഡേയിലും ഒക്കെയാണ് അതാ വരാത്തത്. പതുക്കെ പതുക്കെ സജീവമാവണം!! കാണാം!!
ഒരാള്‍ തെറ്റ് ചെയ്തതതായി കോടതി വിധിക്കും വരെ അവരെ കുറ്റാരോപിതര്‍ എന്നെ വിളിക്കാന്‍ പറ്റു എന്ന് കോട്ടയത്തും നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ഉണ്ട് എന്ന് ഇവിടുത്തെ പള്ളിയിലെ അച്ചന് പറഞ്ഞു.
കോടതി വിധിക്കും വരെ
കോടതി വിധിക്കും വരെ
കോടതി വിധിക്കും വരെ
Post a Comment