Jan 5, 2011

സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ആയിരുന്നു ഫോണ്‍ വന്നത്.സുഗതേട്ടന്‍ആണ്.കൃത്യമായും എല്ലാ വീകെണ്ടിലും വിളിക്കും.വിശേഷങ്ങള്‍ ചോദിക്കും.ഒരു ജ്യേഷ്ട്ട സഹോദരന്റെ സ്വാതന്ത്ര്യം എടുത്തു എന്തെങ്കിലും ഒക്കെ പറയും.അത് ചിലപോ നമുക്ക് ദഹിക്കാത്തതാവാം.ചിലപ്പോള്‍ ഇഷ്ട്ടപ്പെടുകയുംചെയ്തേക്കാം.ഏതായാലും സുഗതേട്ടന്‍ അതൊന്നും ആലോചിക്കാരില്ലായിരുന്നു.സുഗതേട്ടന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും.ഉപദേശങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല സുഗതെട്ടന്.പക്ഷെ അപ്പോള്‍ സുഗതേട്ടന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി..ഫിലിപ്പചായന്‍ മരിച്ചു പോയത്രേ.എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ വെള്ളിയാഴ്ച കൂടി വീട്ടില്‍ വന്നതായിരുന്നു.പെട്ടെന്ന് ആയിരുന്നത്രെ.ഫിലിപ്പച്ചന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല എന്നും വിളിച്ചു പറയണമെന്ന് സുഗതേട്ടന്‍ പറഞ്ഞപ്പോള്‍ എങ്ങനെ പറയും എന്ന വിഷമത്തിലായിരുന്നു ഞാന്‍.കാരണം ഞാന്‍ ആയിരുന്നല്ലോ ഫിലിപ്പച്ചയനെ ഇവിടെ കൊണ്ടുവന്നത്.

എന്റെ ശരീരം വിയര്‍ത്തു.ഞെട്ടി ഉണര്‍ന്നപ്പോള്‍ ആയിരുന്നു അത് വെറും സ്വപ്നം ആയിരുന്നു എന്ന് മനസ്സിലായത്‌.സമയം നോക്കിയപ്പോള്‍ വെളുപ്പിനെ മൂന്നുമണി.വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്ന് അമ്മൂമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു.ഫിലിപ്പചായനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കില്‍ വേണ്ട.ഈ മൂന്നുമണിക്ക് വെറുതെ എന്തിനാ ഉറക്കം കളയുന്നത്.

ഞാന്‍ വീണ്ടും കിടന്നു.ഉറക്കം വരുന്നില്ല.ഫിലിപ്പചായന്‍ മാത്രം മനസ്സില്‍.വളരെ അധികം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നായിരുന്നു ഫിലിപ്പചായന്‍ വന്നത്.മൂന്ന് കൊച്ചു കുട്ടികള്‍. വീട്ടില്‍ ഭാര്യയും വയസ്സായ അമ്മയും അപ്പനും.നാട്ടില്‍ ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഫിലിപ്പച്ചന്‍.നാട്ടുമ്പുറത്തെ ഒരു ചെറിയ പല ചരക്കുകടക്കാരന് എന്ത് മേല്‍ഗതി ഉണ്ടാവാന്‍.ഒരു ജീപ്പ് ഉണ്ടായിരുന്നത് ടാക്സി ഓടുന്നു.അന്നന്നത്തെ ചെലവ് അങ്ങനെ നടന്നു പോയിരുന്ന സമയത്തായിരുന്നു ഫിലിപ്പച്ചന്‍ ഗള്‍ഫില്‍ വന്നത്.ഒരു സ്ഥിര വരുമാനം ആകുമല്ലോ എന്നോര്‍ത്താണ് ഡ്രൈവര്‍ ജോലി ആയിട്ടും ഫിലിപ്പച്ചന്‍ വന്നത്.ഫിലിപ്പച്ചയാന്‍ ഇവിടെ വന്നിട്ട് വീട് ചെറുതായിട്ട് ഒന്ന് നന്നാക്കി.ഒരിക്കല്‍ അവധിക്കു പോകുകയും ചെയ്തു.വന്നിട്ട് രണ്ടു വര്ഷം തികയുന്നു.പോകുന്ന കാര്യം പറയുമ്പോള്‍ അച്ചായന്‍ ചിരിക്കും.വരട്ടെ എന്ന് മാത്രം പറയും. കൂട്ടില്‍ അടക്കപ്പെട്ട മാനുകളെ പോലെ ജീവിക്കുന്ന കുറെ മനുഷ്യര്‍.

എപ്പോഴോ ഞാന്‍ ഉറങ്ങി.വീണും ഒരു ഫോണ്‍.മൊബൈലില്‍ നോക്കിയപ്പോള്‍ ഒരു കുവൈറ്റ്‌ നമ്പര്‍.കമ്പനിയില്‍ നിന്നാണ്.അവധിക്കു വന്നാലും സ്വൈര്യം തരില്ലേ എന്നോര്‍ത്ത് ഫോണ്‍ എടുതപോള്‍ ഫോര്‍മാന്‍ ജോണ്‍ ആണ് .ഫിലിപ്പചായന്‍ മരിച്ചുവത്രേ.നാട്ടില്‍ കൊണ്ടുപോകുന്ന കാര്യം എങ്ങനെ എന്ന് ചോദിക്കുന്നു.ഇവിടെ എല്ലാം ചെയ്യാന്‍ ഇപ്പൊ ആരും ഇല്ല.കുമാരേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടായിരുന്നു എന്ന് ജോണ്‍ പറഞ്ഞു.ഫിലിപ്പച്ചായന്റെ വീട്ടില്‍ അറിയിച്ചോ എന്ന് ചോദിച്ചപോള്‍ ഇല്ല എന്നുത്തരം .അതും കുമാരേട്ടന്റെ ചുമതല.ഫിലിപ്പച്ചായന്റെ വീട്ടില്‍ വിവരം പറയാന്‍ ബുദ്ധിമുട്ടായിരുന്നു.പക്ഷെ പറയാതെ ഇരിക്കുന്നതെങ്ങനെ.ഫോണ്‍ വിളിച്ചു വിവരം പറയുമ്പോള്‍ അപ്പുറത്തുനിന്നും പതം പറഞ്ഞു കരയുന്ന ത്രേസ്യാമ്മ ചേടത്തി.ഇതിനാണോ കുവൈറ്റില്‍ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.എനിക്ക് കരയാന്‍ തോന്നി.ഫിലിപ്പച്ചനുമായി അത്രയടുത്ത ബന്ധം ആയിരുന്നു ചെറുപ്പം മുതലേ.ഒരേ ഗ്രാമത്തില്‍ ഉള്ളയാള്‍.ഫിലിപ്പച്ചയന്റെ അനുജന്‍ സമപ്രായക്കാരന്‍ആയിരുന്നെങ്കിലും ഞാനും ഫിലിപ്പച്ചായനുമായിരുന്നു വളരെ അടുത്ത കൂട്ടുകാര്‍ .

പൊട്ടി കരയുകയായിരുന്നു ഞാന്‍.കുലുക്കി ഉള്ള വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.ഭാര്യയും മകളും എന്താ എന്താ എന്ന് ചോദിക്കുന്നു.ഞാന്‍ ഒരു സ്വപനം കണ്ടു എന്ന് മാത്രം പറഞ്ഞു.നോക്കിയപ്പോള്‍ മണി ആറ്.വെറും മൂന്ന് മണിക്കൂറില്‍ താഴെഉള്ള സമയത്തിനിടയില്‍ ഒരാളെ പറ്റി രണ്ടു സ്വപ്നമോ?.

ഫോണ്‍ എടുത്തു ഉടനെ ഫിലിപ്പചായനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .ആദ്യത്തെ ബെല്ലിനു തന്നെ ഫിലിപ്പച്ചയന്റെ ഉദ്വേഗം നിറഞ്ഞ ചോദ്യം.എന്താ കുമാരാ..ഈ നേരത്ത്.അതെ,പ്രവാസിക്ക് അസമയങ്ങളില്‍ വരുന്ന ഫോണ്‍ കോളുകളെ പേടിയാണല്ലോ.ഫിലിപ്പച്ചയനോട് ഒന്നും പറഞ്ഞില്ല. ഒന്നുമില്ല,വെറുതെ വിളിച്ചതാ എന്ന് പറഞ്ഞിട്ടും ഫിലിപ്പചായന്‍ എന്താ, എന്താ പ്രശ്നം എന്ന് ചോദിച്ചു കൊണ്ടിരുന്നു

കാലത്തേ സാധാരണയായി നടത്തുന്ന പ്രാര്‍ത്ഥനയില്‍ അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഫിലിപ്പചായനെ കാത്തോളണമേ.ആരോരും ഇല്ലാത്ത ആ കുടുംബത്തിന്റെ അത്താണി നഷ്ട്ടപ്പെടുതരുതെ എന്ന്.അതുപോലെ തന്നെ ഈ സ്വപ്നം പരിചയത്തില്‍ ഉള്ള ആര്‍ക്കും ഫലിക്കാന്‍ ഇടവരുത്തരുതേ എന്നും. മരണം എപ്പോഴും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവല്ലോ.

ഓഫീസില്‍ ചെന്നിട്ടും ഫിലിപ്പചായന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ത്രേസ്യാമ്മ ചേച്ചിയുടെ കരച്ചിലും.വീട്ടിലേക്കു വിളിക്കണം എന്ന് തോന്നി.അമ്മയുടെ സ്വരം കേള്‍ക്കും വരെ എന്തോ ഭയാശങ്കകള്‍.ഫിലിപ്പചായന്റെ വീട്ടുകാരുടെയും ക്ഷേമം അന്വേഷിച്ചു.പരിചയക്കാരും, അയല്‍വാസികളും എല്ലാം സുഖം എന്ന വാര്‍ത്ത കേള്‍ക്കുന്ന വരെ മനസില്‍ ആധി ആയിരുന്നു.വീണ്ടും വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും മനസ്സില്‍ എവിടെയോ എന്തോ നടക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍.

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം കൂടി പെട്ടെന്ന് കഴിഞ്ഞു. വീട്ടില്‍ എത്തി കുട്ടികളോടൊപ്പം കുറെ നേരം.വീണ്ടും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ .ദിവസങ്ങള്‍ ഇവിടെ പെട്ടെന്ന് കഴിയുന്നു.മാസങ്ങളും.

കാലത്തേ നേരത്തെ എഴുന്നേല്‍ക്കാന്‍ വേണ്ടി വേഗം കിടന്നുറങ്ങാന്‍ കുട്ടികളോട് പറയുമ്പോഴും മനസ്സില്‍ ഫിലിപ്പചായന്‍ ആയിരുന്നു.പിന്നെ ഇന്നത്തെ രാത്രിയും കടന്നു വന്നേക്കാവുന്ന സ്വപ്നങ്ങളെ കുറിച്ചുള്ള വേവലാതിയും.സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആണെന്ന് എഴുതിയത് ആരാണ് ?

പ്രതികരണങ്ങള്‍:

36 അഭിപ്രായ(ങ്ങള്‍):

Anonymous said...

sasi

adyathe thenga njan udakkunnu.
nalla post
very touching'keep it up
iniyum ezhuthi konde irikku

shiny jokos
kochin

jazmikkutty said...

ഞങ്ങളുടെ നാട്ടില്‍ സ്വപ്നത്തില്‍ ഒരാള്‍ മരിച്ചതായി കണ്ടാല്‍ അയാള്‍ക്ക് ആയുസ്സ് കൂടിയെന്നാണ്...ഇപ്പോള്‍ അല്പം ആശ്വാസം ഇല്ലേ..? നന്നായി എഴുതി. സുഖമായി ഉറങ്ങൂ..ഭയാശങ്കകള്‍ വേണ്ട..

സാക്ഷ said...

നാട് കടത്തപ്പെട്ടവന്റെ സ്വപ്നങ്ങളില്‍ മൂങ്ങകള്‍ കരയുമ്പോള്‍ കമ്പളിക്കുള്ളില്‍ ചുരുണ്ട് കൂടി തുടകള്‍ക്കുള്ളില്‍ കൈവെള്ള തിരുകുന്നവരില്‍ നിന്നും താങ്കളെ വേറിട്ട്‌ നിര്‍ത്തുന്നത് താങ്കള്‍ സൂക്ഷിക്കുന്ന അക്ഷരങ്ങളുടെ ഹൃദയമാണ്. ആ ഹൃദയം കൈമോശം വരാതെ സൂക്ഷിക്കുമല്ലോ... നന്മകള്‍

jayarajmurukkumpuzha said...

ella vidha nanmakalum, aiswaryangalum aashamsikkunnu.....

Villagemaan said...

നന്ദി ജോകോസ്..
നന്ദി ജസ്മികുട്ടി. പറഞ്ഞത് പോലെ അയാള്‍ക്ക്‌ ദീര്‍ഖായുസ്സു സര്‍വേശ്വരന്‍ നല്കട്ടെ..സ്വപ്നം ഫലിക്കാതിരിക്കട്ടെ...ഭയാശങ്കകള്‍ ഓരോ പ്രവാസിയുടെയും കൂടപ്പിറപ്പ് ആണ്.അത് ചിലപ്പോള്‍ മരണത്തെ ചൊല്ലി ആവാം. ചിലപ്പോള്‍ മറ്റുചിലതിനെ ചൊല്ലി ആവാം..

@ സാക്ഷ..നന്മനിറഞ്ഞ ഈ വാക്കുകള്‍ക്കു നന്ദി..വീണ്ടും വരുമല്ലോ."കുളിമുറിയില്‍" ഫോല്ലോവേര്സിനെ ആഡു ചെയ്യു ഈ ലോകം അശ്വതിയുടെ കഥ അറിയട്ടെ...

@ ജയന്‍...നന്ദി മാഷേ...പുതുവത്സര ആശംസകളും..

പഞ്ചാരക്കുട്ടന്‍ said...

ഫിലിപ്പ് അച്ചായന്‍ ഇപ്പോഴും ജീവിച്ച് ഇരിക്കുന്നുണ്ടോ

ജയിംസ് സണ്ണി പാറ്റൂര്‍ said...

ആയുസ്സു കൂട്ടുമെന്നാണു് പരമ്പുരാണം
ഉറങ്ങുമ്പോളിത്തരം സ്വപ്നം കാണാതിരി
ക്കാന്‍ ഇടയ്ക്കെക്കെ പോക്കുവെയില്‍ കൊള്ളുക
യോ അഗ്നിജ്വാലയ്ക്കരികില്‍ നില്ക്കുകയോ
ചെയ്യുക. നവവത്സരാശംസകള്‍

Villagemaan said...

@ പഞ്ചാരകുട്ടന്‍..ദൈവനുഗ്രഹതാല്‍ "ഫിലിപ്പചായന്‍ " ഇപ്പോഴും ഈ ഭൂമിയില്‍ ഉണ്ട്..ഇതിലെ വന്നതിനു നന്ദി കേട്ടോ..വീണ്ടും വരുമല്ലോ..

@ ജയിംസ് ..നന്ദി

ചാണ്ടിക്കുഞ്ഞ് said...

ഇതെങ്ങാന്‍ ഫിലിപ്പച്ചായന്‍ വായിച്ചു പോയാല്‍ ഉടനെ മരണം നടക്കും...
ആരുടെയാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ :-)

ജാസ്മിക്കുട്ടി പറഞ്ഞ പോലെ, ഇങ്ങനത്തെ സ്വപ്നം കണ്ടാ സ്വപ്നത്തിലെ ആളുടെ ആയുസ്സ് കൂടുമെങ്കില്‍, എന്നെ സ്വപ്നം കാണൂ...
ഒരുപാട് ബ്ലോഗര്‍മാര്‍ എന്റെ തലക്ക് ക്വൊട്ടെഷന്‍ കൊടുത്തു കഴിഞ്ഞു....

Villagemaan said...

ഹേയ്..അപ്പച്ചന്‍ ആ ടയ്പല്ല!പാവം..ഹി ഹി

സ്വപ്നം കാണാന്‍ ശ്രമിക്കാം ! നല്ല സ്വപ്‌നങ്ങള്‍ !
നന്ദി ചാണ്ടി കുഞ്ഞേ

വേണുഗോപാല്‍ ജീ said...

നന്നായിരുന്നു....

Villagemaan said...

നന്ദി വേണുജീ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ‍ദ്യത്തെ സ്വപ്നം കഴിഞ്ഞ് രണ്ടാമതും അതേ ആവർത്തനം കണ്ട് വായനക്കരെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സ്വപ്നാടനം അതിഗംഭീരമായി അവതരിപ്പിച്ചു..കേട്ടൊ ഭായ്

ഒരിക്കലും ഫലിക്കാത സ്വപ്നമായി പോകട്ടെയിത് എന്ന് ശപിച്ചുകൊള്ളുന്നൂ‍ൂ...

Villagemaan said...

ആ സ്വപ്നം ഒരിക്കലും ഫലിക്കാതെ ഇരിക്കട്ടെ എന്നാ ആത്മാര്‍ഥമായ പ്രാര്‍ത്ഥന മാത്രമേ എനിക്കും ഉള്ളു മുരളീ ഭായ്..

എന്നും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആ നല്ല മനസ്സിന് നന്ദി..

Kalavallabhan said...

അങ്ങനാണേൽ സ്വപ്നയെ ഇനിയും വീട്ടിൽ കയറ്റരുത്.

സ്വപ്നസഖി said...

എന്തായാലും ഒരാള്‍ രണ്ടുതവണ മരിക്കുന്നതായി സ്വപ്നം കണ്ടതിനാല്‍ അടിച്ചു കൊന്നാലും അയാള്‍ മരിക്കുന്ന പ്രശ്നമില്ല. അതുകൊണ്ട് ധൈര്യമായിരിക്കൂ..

പ്രാര്‍ത്ഥിച്ചുകിടക്കൂ..[പ്രാര്‍ത്ഥിച്ചു കിടന്ന ദിവസം ഞാനിത്തരം ദുഃസ്വപ്നങ്ങള്‍ കാണാറില്ല. അനുഭവം ഗുരു :) ]

സ്വപ്നസഖി said...

മനസ്സിലെ ഭയാശങ്കകള്‍ക്കറുതിവരുത്താന്‍ കളിക്കൂട്ടുകാരിയിലേക്കൊന്നു വരൂ...
http://kalikkoottukaari.blogspot.com/

ഒരു നുറുങ്ങ് said...

സ്വപ്നങ്ങള്‍ക്ക് ചിറക്‌ മുളക്കില്ല..
എന്നാലും,സ്വര്ഗ്ഗകുമാരികളെയും പിന്നെ
ചാണ്ടിക്കുഞ്ഞ്നെയും സ്വപ്നിക്കുന്നവര്‍ക്ക് ആകാശത്തേരിലേറി പരന്നുയരാം..!

രമേശ്‌അരൂര്‍ said...

എന്തായാലും.. ഒന്നും സംഭവിച്ചില്ലല്ലോ
സംഭവാമി യുഗേ യുഗേ

ramanika said...

ഗംഭീരമായി അവതരിപ്പിച്ചു!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മേലാല്‍ ഇതു പോലുള്ള സ്വപ്നങ്ങള്‍ കാണരുത്.അതിനു ശ്രമിക്കരുത്.
അതിനു ഉറങ്ങും മുമ്പ് ദൈവത്തെ ധ്യാനിച്ചു കിടക്കുക...
നന്നായി എഴുതീട്ടാ...

salam pottengal said...

ഇനിയുള്ള സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവട്ടെ. നന്നായി അവതരിപ്പിച്ചു

Villagemaan said...

@കലവല്ലഭന്‍..നന്ദി..പക്ഷെ സ്വപ്ന വന്നാല്‍ വിഷയമാകില്ലേ ! ഹി ഹി
@ സ്വപ്നസഖി ..പ്രാര്‍ത്ഥന ഇല്ലാതെ ഇല്ല..പക്ഷെ സ്വപ്‌നങ്ങള്‍ നമ്മോടു അനുവാദം ചോദിക്കുന്നില്ലല്ലോ കണ്ടന്നുവരുമ്പോള്‍ ! കളിക്കൂട്ടുകാരിയിലേക്ക് വരാം കേട്ടോ..നന്ദി..
@ ഒരു നുറുങ്ങു..നന്ദി..ഫിലിം സ്റ്റാറിനെ പോലുള്ള ചാണ്ടികുഞ്ഞിനെ ആരൊക്കെ ഇപ്പൊ തന്നെ ഭൂലോകത്ത് സ്വപ്നം കാണുന്നുണ്ടാവും !
@ രമേഷ്ജി..നന്ദി..ഒന്നും സംഭവിച്ചില്ല..അതെ .അത് ഒരു ഭാഗ്യം...
@രമണിക..നന്ദി..വീണ്ടും വരുമല്ലോ..
@ റിയാസ്..ശ്രമിച്ചു കാണുന്നതല്ല സ്വപ്‌നങ്ങള്‍..കാണാന്‍ ശ്രമിക്കാറുള്ളത് കാണാറുമില്ല!..പണ്ട് കാണാന്‍ ശ്രമിച്ച സ്വപ്നങ്ങളെ പറ്റി പിന്നീട് ഒരിക്കല്‍ പറയാം കേട്ടോ !
@സലാം..നന്ദി..സ്വര്‍ഗകുമാരികളെ തന്നെ എല്ലാവരും കാണട്ടെ..ചീത്ത സ്വപ്നങ്ങള്‍ ആര്‍ക്കും ഫലിക്കതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം..

Vayady said...

ഒരാളെ ഒരേ സമയം സ്വപ്നത്തില്‍ രണ്ടു തവണ മരിപ്പിച്ചതിന്‌ താങ്കളുടെ പേരില്‍ ഞാന്‍ കേസ് എടുത്തിരിക്കുന്നു. ‌ഫിലിപ്പച്ചായന്റെ ഫോണ്‍ നമ്പറൊന്ന് തരൂ. എനിക്ക് കുറച്ച്‌ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ട്. :))

Villagemaan said...

നന്ദി..വായാടി ! സ്വപ്നം കാണുന്നവരെ ശിക്ഷിക്കാന്‍ വകുപ്പുണ്ടായിരുന്നെകില്‍ ആരൊക്കെ ഇപ്പൊ... !

‍ആയിരങ്ങളില്‍ ഒരുവന്‍ said...

philippachaayan ippolum undo????

Muneer N.P said...

ഭാഗ്യം സ്വപ്നം ഫലിച്ചില്ലല്ലോ.. രണ്ടാമതും ഫിലിപ്പച്ചായന്‍ മരിച്ച വാര്‍ത്ത
പറഞ്ഞപ്പോ സപ്നമല്ലാന്നു കരുതി..പേടിപ്പിക്കുന്ന സ്വപ്നങ്ങള്‍ സ്വപങ്ങളായിത്തന്നെ
നില്‍ക്കട്ടെ...കഥയിലൂടെ ഭയാശങ്കകള്‍ നന്നായി അവതരിപ്പിച്ചു

Villagemaan said...

@ ആയിരങ്ങളില്‍ ഒരുവന്‍. വളരെ നന്ദി....ദൈവ കൃപയാല്‍ " ഫിലിപ്പചായന്‍ " ഇപ്പോഴും ജീവിച്ചിരിക്കുന്നു..നന്ദി..വീണ്ടും വരുമല്ലോ..

@ മുനീര്‍..വളരെ നന്ദി..

ഹാപ്പി ബാച്ചിലേഴ്സ് said...

വായാടിയുടെ കേസ് കൊടുക്കൽ കണ്ട് പേടിക്കുകയൊന്നും വേണ്ട. ഒരു പീക്കിരി തത്തമ്മ എന്തു ചെയ്യാനാണ്? :))(തത്തമ്മ കേൾക്കണ്ട!!) പിന്നെ നന്നായി എഴുതിട്ടൊ. കുറച്ച് തിരക്കിൽ ആയിരുന്നു. കാണാം.

Villagemaan said...

വളരെ നന്ദി ഹാപ്പി ബാച്ചി..
വീണ്ടും കാണാം..

കുസുമം ആര്‍ പുന്നപ്ര said...

സ്വപ്നം ചിലപ്പോള്‍ ചിലകാലമൊത്തിടും എന്നാണ്.ആര്‍ക്കെങ്കിലും ആകാനും മതി

Villagemaan said...

നന്ദി ...പക്ഷെ ഈ സ്വപ്നം ആര്‍ക്കും ഫലിക്കതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു..

ajith said...

വില്ലേജ് മാനെ, പുത്തി വേണം പുത്തി. ഇനിയെങ്കിലും ഉറങ്ങുമ്പോള്‍ കണ്ണാടി വയ്ക്കരുത്. കണ്ണാടിയില്ലെങ്കില്‍ എങ്ങനെ ക്ലിയറായി ഇതൊക്കെ കാണും?

Villagemaan said...

കൊള്ളാലോ പുത്തി ! ഇത്രേം പേര് വായിച്ചിട്ടും ഈ പുത്തി ആര്‍ക്കും തോന്നിയില്ലല്ലോ ! ഹി ഹി

നന്ദി അജിത്‌ഭായ് .ഇതുവഴിവന്നതിനു ..വീണ്ടും വരുമല്ലോ !

jyo said...

ഞാന്‍ ഒരിക്കല്‍ ഇത് പോലെ എന്റെ അമ്മയെ കുറിച്ച് ഒരു സ്വപ്നം കണ്ട് ഉണര്‍ന്നു.ഉടനെ അമ്മയെ ഫോണ്‍ ചെയ്ത് കരയാന്‍ തുടങ്ങി.അമ്മ പറഞ്ഞു ഇത്തരം സ്വപ്നങ്ങള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമത്രെ!ശരിയാണ് പലവര്‍ഷങ്ങള്‍ കഴിഞ്ഞു.അമ്മ സുഖമായിരിക്കുന്നു.

ഫിലിപ്പച്ചായനും നൂറുവര്‍ഷത്തിലധികം ആയുസ്സ് നേരുന്നു.

Manoj Kumar M said...

സ്വപ്നങ്ങളിലും വ്യാജനോ...?