Apr 27, 2010

ഓര്‍മകളില്‍ ‍ രമേഷ് .....

ചെറുപ്പത്തിന്റെ ഇടവഴിയില്‍ എവിടയോ കൈമോശം വന്ന ഒരു ജീവന്‍ ‍...രമേഷ് ..എന്റെ പ്രിയ സുഹൃത്ത് ...പതിനെട്ടു വര്‍ഷത്തെ പരിചയം.. എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ ‍ തക്കതായ ഒരു സുഹൃത്ബന്ധം ...ജീവിതം രമേഷിന് ഒരു ആഘോഷം ആയിരുന്നോ ? ആയിരുന്നിരിക്കാം...

ആദ്യം രമേഷിനെ കാണുന്നത് എരനാകുളത് വെച്ചാണ്‌....ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ പുതുതായി ചേര്‍ന്ന പൊക്കമുള്ള ചെറുപ്പക്കാരന്‍ ഉടനെ തന്നെ എല്ലാവര്ക്കും പ്രിയപെട്ടവന്‍ ആയി മാറി..കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ആ മനസ് ആയിരുണോ അതിനു കാരണം ? അതോ അടുത്തടുത്ത ഗ്രാമത്തില്‍ ഉള്ളവര്‍ ആയതിനാലാണോ ഞങ്ങള്‍ പെട്ടെന്ന് തന്നെ വളരെ അടുത്തത് ? അതോ ആ വ്യക്തിത്വത്തോടുള്ള ആരാധനയോ ? എല്ലാം എന്നാണ് ഉത്തരം . പിന്നീട് ജോലിയുമായി ബന്ധപ്പെട്ടു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ചുള്ള താമസം...ഇടയ്ക്കിടയ്ക്ക് കോട്ടയതിനുള്ള ഒരുമിച്ചുള്ള യാത്ര....സിനിമ...സൌഹൃദ സദസ്സുകള്‍ ‍... അയാളുടെ മമ്മി നമ്മള്‍ കൂട്ടുകാരുടെ എല്ലാം മമ്മി ആയി.. അയാളുടെ വീട്ടില്‍ നിന്നും വലിയ വട്ടമുള്ള പാത്രത്തിലെ ഊണും കാപ്പിയും ഒന്നും ഞങള്‍ വിട്ടുകളഞ്ഞില്ല...മമ്മിക്കു അത് ഒരു സന്തോഷം തന്നെ ആയിരുന്നു...എത്രയോ തവണ ആ ആതിഥ്യം സ്വീകരിച്ചു അവിടെ താമസിച്ചിരിക്കുന്നു...വീടിന്റെ പുറകിലെ വയലില്‍ ചൂണ്ടയിട്ടു മീന്‍ പിടിച്ചതും, ഒരു രാതി മുഴുവന്‍ ‍ മഴനനഞ്ഞ് ബൈക്ക് ഓടിച്ചു വന്നു കിടന്നുറങ്ങിയതും പൂരത്തിന് വൈകിട്ട് ഒന്നിച്ചു ചുറ്റു വിളക്ക് തെളിയിക്കാന്‍ പോയതും ഒക്കെ ഇന്നേ പോലെ ഓര്‍ക്കുന്നു...


പ്രണയാര്‍ദ്രമായ ഒരു മനസായിരുന്നു രമേഷിന്റെത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...ആഗ്രഹിച്ച പെണ്ണിനെ തന്നെ സ്വന്തമാക്കാന്‍ സാധിച്ച ചുരുക്കം ചില ഭാഗ്യവാന്മാരില്‍ ‍ ഒരാള്‍ ...അവരുടെ പ്രണയത്തിന്റെ വിശദാംശങ്ങള്‍ ‍ പലപ്പോഴും ചര്‍ച്ചകളില്‍ ‍ കടന്നു വന്നിരുന്നു....ഒരു വലിയ സുഹൃത്ത് വലയത്തിനു ഉടമയായിരുന്നു രമേഷ്...ഇപ്പോഴും നന്നായി വസ്ത്രം ധരിച്ചു, വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്ന ആ സംസാരം...എപ്പോഴും ബ്രാന്‍ഡ്‌ ഉത്പന്നങ്ങള്‍ മാത്രം ധരിക്കുന്ന...കറുത്ത വസ്ത്രങ്ങളോട് ഏറെ പ്രിയമുള്ള അയാള്‍ക്ക്‌ വാച്ചുകളോട് ഒരുതരം കമ്പം ഉണ്ടായിരുന്നു...എന്നെ ബ്രാന്‍ഡ്‌ ഉലപന്നങ്ങളിലേക്ക് ആകര്‍ഷിച്ചതും ആ സ്വഭാവം ആയിരുന്നു എന്ന് തോന്നുന്നു...പുതിയ ട്രെണ്ടുകള്‍ ‍ ഞങ്ങള്‍ അറിഞ്ഞിരുന്നതും രമേഷില്‍ നിന്നും തന്നെ.


ഔദ്യോഗിക ആവശ്യാര്‍ത്ഥം കേരളത്തില്‍ നിന്നും താമസം മാറിയെങ്കിലും ഞങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു..ഓരോ തവനതെയും അവധികള്‍ക്കു ഉറപ്പായിട്ടും നടതരുണ്ടായിരുന്ന കൂടി കാഴ്ചകള്‍... .ഇടക്കെപ്പോഴോ അവന്റെ ഒരു സംസാരത്തിന്റെ പേരില്‍ കലഹിച്ചത് എന്റെ ഈഗോ മൂലമോ ആത്മ സുഹൃത്തിന്റെ അടുത്തുനിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടത് കൊണ്ടുണ്ടായ നൊമ്പരത്തിന്റെ പേരിലോ....നാട്ടില്‍ എത്തിയിട്ടും മനപൂര്‍വം വിളിക്കാഞ്ഞതും , പിന്നെ എന്റെ മകന്‍ ഉണ്ടായ സന്തോഷവാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ പിണക്കത്തിന്റെ മഞ്ഞുരുകിയതും ഒക്കെ ഓര്‍മകളില്‍ ഇടകിടക്ക് തെളിയുന്നു...ഒരു ദിവസം പോലും രമേഷിനെ ഓര്‍ക്കാതെ പോകുന്നില്ല ...അത് കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ ആകാം...അല്ലെങ്കില്‍ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ ആകാം, ആ നാമം വേറെ എവിടെയെങ്കിലും കേള്‍കുമ്പോള്‍ ആകാം...അങ്ങനെ ഒക്കെ...

രമേഷിന്റെ പറ്റി ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന ഒരു ചിത്രം ഉണ്ട്...ചുണ്ടത് ഒരു സിഗരട്ട്....സ്നേഹപൂര്‍വ്വം ഉള്ള ശാസന്കള്‍ക്ക് ഒരിക്കലും അയാള്‍ വഴങ്ങിയിട്ടില്ല...രോഗാതുരന്‍ ആയ അവസ്ഥയിലും അങ്ങനെ തന്നെ ആയിരുന്നോ ? ഒരു പക്ഷെ സൂക്ഷിച്ചിരുന്നെങ്കില്‍ നമുക്ക് രമേഷിനെ നഷ്ടമാകുമായിരുന്നോ...അറിയില്ല...

അവസാനമായി കണ്ടപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു രമേഷ്.....പഴയ രമേഷിന്റെ നിഴല്‍ മാത്രം...എങ്കിലും കണ്ണുകളിലെ ആ തിളക്കം അപ്പോഴും ഉണ്ടായിരുന്നു...സ്വന്തമായി ബിസിനസ്‌ തുടങ്ങാനുള്ള പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ഒക്കെ കാട്ടി തരുമ്പോള്‍ അയാള്‍ ആ പഴയ മനുഷ്യന്‍ ആയതുപോലെ...സൂക്ഷിക്കണം എന്ന് പറഞ്ഞു ഏറെ നേരത്തിനു ശേഷം പിരിയുമ്പോഴും ഒന്നുമില്ലെടാ എന്ന് പറഞ്ഞു ഒരു ആലിംഗനം...അതായിരുന്നു അവസാനത്തെ കാഴ്ച..

രമേഷ് ഈ ലോകം വിട്ടു പോകുന്നതിനു നാലു ദിവസങ്ങള്‍ക്കു മുന്‍പ് ഫോണില്‍ കൂടി സംസരിച്ചപോഴും പറഞ്ഞിരുന്നത് എല്ലാം ശരിയാകും എന്നായിരുന്നു...എങ്കിലും ആ ആത്മ വിശ്വാസതിനുണ്ടായിരുന്നു കുറവ് ആ വാക്കുകളില്‍ നിഴലിചിരുന്നോ ? സംസാരിക്കാന്‍ ബുദ്ധിമുട്ട് പോലെ... എന്ത് പറ്റി എന്ന ചോദ്യത്തിന് ചില പരിശോധനകള്‍ കഴിഞ്ഞു വന്നിരിക്കയാണ് അതാണ് സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്ന് പറഞ്ഞു..എങ്കില്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞപോള്‍, രമേഷ് പറഞ്ഞത്, നീ പറഞ്ഞോ...ഇത്രയും ദൂരത്തുനിന്നും വിളിക്കുന്നതല്ലേ എന്നായിരുന്നു...ബുദ്ധിമുട്ടിയാണെങ്കിലും കുറച്ചു സംസാരം........അതിനു ശേഷം സംസാരിക്കാന്‍ പറ്റിയില്ലലോ...എത്രയോ ദൂരത്തേക്കു ഡിസംബര്‍ 27 നീ പോയ്‌ മറഞ്ഞില്ലേ.........ഇനി ഒരിക്കലും " മേന്‍ നെ " എന്ന് വിളിക്കുമ്പോള്‍ " എവിടുന്നാടാ " എന്നുള്ള സ്നേഹം തുളുമ്പുന്ന ആ മറുപടി കേള്‍ക്കാന്‍ പറ്റില്ല..

ഒരാള്‍ നമുക്ക് എത്ര മാത്രം പ്രിയപെട്ടവന്‍ ആയിരുന്നു എന്ന് നമുക്ക് മനസിലാകുന്നത് അയാളുടെ വിയോഗത്തിന് ശേഷം ആണ്....അടുത്ത സുഹുരുതുകളുടെ വിയോഗം...അതും ചെറുപ്രായത്തിലെ...അത് ഒരു നൊമ്പരം തന്നെ....രമേഷ് എന്ന സുഹുര്തിനെ പറ്റി ഇതേപോലെ എത്രയോ എഴുതാന്‍ ഉണ്ട്...എന്നെപോലെ തന്നെ എത്രയോ സുഹൃത്തുക്കള്‍ക്ക് അവനെ പറ്റി നല്ലത് മാത്രം പറയാന്‍ ഉണ്ടാവും.... എഴുതിയാല്‍ തീരാത്ത ഓര്‍മകളുടെ ഒരു കൂമ്പാരം...

രമേഷ് എന്നും ഞങ്ങള്‍ സുഹൃത്തുക്കളുടെ മനസ്സില്‍ ഉണ്ടായിരിക്കും...രമേഷ് മാത്രമല്ല...പപ്പാ, മമ്മി, കുടുംബം, കുട്ടികള്‍ എല്ലാവരും.. മായ്ക്കാനാവാത്ത ഒരുപാടു ഓര്‍മ്മകള്‍ ...കാലത്തിനു കഴിയില്ല ...അത് മായ്ക്കാന്‍...മറയ്ക്കാന്‍..

Apr 20, 2010

തരൂര്‍..ചില ചിന്തകള്‍


ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ ഒരേ ഒരു പേരെ ഉള്ളു...തരൂര്‍! ആദ്യം മുതലേ തരൂരിന്റെ ട്വീടുകള്‍ ഇവിടുത്തെ യാഥാസ്ഥിതിക രാഷ്ട്രീയകാര്‍ക്ക് ദഹിക്കുന്നില്ലായിരുന്നു. കാരണം ഇതിനു മുന്‍പ് ഇവിടെ നിന്നും ജയിച്ചു പാര്‍ലിമെന്റിന്റെ വിവിധ സഭകളില്‍ എത്തിയ പലര്‍ക്കും ഇല്ലാത്ത വിദ്യാഭ്യാസവും ലോക പരിചയ സമ്പത്തും തരൂരിനുണ്ടായിരുന്നു എന്നത് തന്നെ. തരൂരിന്റെ സ്ഥാനര്തിത്വം പ്രഖ്യാപിച്ചപോള്‍ തന്നെ അപസ്വരങ്ങള്‍ ഉടലെടുത്തു.. ഒരു പ്യൂണ്‍ ജോലിക്കുപോലും നിശ്ചിത വിദ്യാഭ്യാസം വേണമെന്നിരിക്കെ, സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത, കൈയൂക്കിന്റെ പിന്‍ബലം മാത്രമുള്ള, കടല്‍കിഴവന്മാര്‍ എങ്ങനെ അധികാരത്തിന്റെ അപ്പം നുണയും? തരൂരിന്റെ വരവ് പലരുടെയും ഉറക്കം കെടുത്തി എന്നത് നേര്..അദേഹത്തെ പോലെ അന്ത്രാരാഷ്ട്ര പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥന്, തൊഴിലാളി സമരങ്ങള്‍ നയിച്ചും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഹര്ത്താലിനു നേതൃത്വം കൊടുത്തും മാത്രം പരിചയിച്ച സാദാ രാഷ്ട്രീയക്കാരെ അപേക്ഷിച്ച് എന്തെകിലും സമൂഹത്തിനു ചെയ്യാന്‍ സാധിക്കും എന്ന് സാധാരണ ജനം വിചാരിച്ചു പോയാല്‍ അതില്‍ എങ്ങനെ തെറ്റ് കാണും! ഏതു ജോലിക്കും നാട്ടില്‍ വിരമിക്കാന്‍ പ്രായം ഉണ്ട്... അത് ഇല്ലാത്ത ഒരേ ഒരു മേഖല ആണ് പൊതു ജന സേവനം. വിരമിക്കല്‍ ഉത്തരവും കൈയ്യില്‍ പിടിച്ചു നടക്കുന്ന അവര്‍ സേവിച്ചു സേവിച്ചു നാടിനെ ഒരു "വഴി" ആക്കി എന്നത് പരമാര്‍ത്ഥം !

ശശിതരൂര്‍ ട്വിട്ടുന്നതോ ബ്ലാക്ക്‌ ബെറി ഉപയോഗിക്കുന്നതോ സാധാരണ ജനത്തിന്റെ പ്രശ്നം അല്ല.....തികച്ചും സ്വകാര്യമായ സംവാദത്തില്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളുടെ പേരിലും , വ്യക്തിപരമായ രീതിയില്‍ മോഡി നടത്തിയ ആരോപണങ്ങള്‍ കേട്ടും തരൂര്‍ രാജി വെക്കണം എന്ന് അക്രോശിച്ചവര്‍ കാള പെറ്റു എന്ന് കേട്ടപോള്‍ കയരെടുത്തവര്‍ അല്ല .മറിച്ചു കാള ഗര്‍ഭിണി ആകാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് കയര്‍ എടുത്തവരാണ്. തരൂര്‍ മൂന്നാമതോ നാലാമതൊ ആരെയെങ്കിലും കല്യാണം കഴിക്കുന്നു എന്നുള്ളതില്‍ സാധാരണ ജനത്തിന് എന്ത് വേവലാതി ? അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമായ നിലക്ക് അങ്ങനെ ഉള്ള ആരോപണങ്ങളില്‍ എന്ത് പ്രസക്തി ?

കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഏതൊരു രാഷ്ട്രീയകരെക്കള്‍ എന്ത് കൊണ്ടും യോഗ്യനാണ് തരൂര്‍. ഒരു പൊതു സമൂഹത്തില്‍ വായ തുറക്കാന്‍ എങ്കിലും അദ്ദേഹത്തിന് കഴിയും! വായില്‍ അവിലുമായി ഇരുന്നിരുന്ന പഴയ എംപി മാരെക്കള്‍ എന്തെങ്കിലും കേരളത്തിന്‌ വേണ്ടിയോ രാജ്യത്തിന്‌ വേണ്ടിയോ ചെയ്യാന്‍ തരൂരിന് സാധിക്കും എന്നത് തന്നെ ആണ് എന്റെ വിശ്വാസം
.

Apr 15, 2010

അബ്ബസ്സിയയിലെ പ്രവാസ ജീവിതത്തിന്റെ ഒരു ഏട്





കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്താണ് കേരളീയര്‍ കൂടുതലും താമസിച്ചു വരുന്നത്...ഒരു മിനി കേരളം എന്ന് തന്നെ പറയാവുന്ന ഒരിടം..നിങ്ങള്ക്ക് കടകളില്‍ പോയി മലയാളത്തില്‍ സംസാരിക്കാം. ..ആരോടും വഴി ചോദിക്കാം..മലയാളം ബോര്‍ഡുകള്‍ ..പരസ്യങ്ങള്‍ ഒക്കെ അങ്ങിങ്ങ് കാണാം.അങ്ങനെ കേരളത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് എങ്ങനെയോ അങ്ങനെ...നടന്നു പോകുമ്പോള്‍ ചെവിയിലേക്ക് വന്നു വീഴുന്ന ഒരു സംസാരം...ഓ എന്തോന്നിനാ...അതെ നിങ്ങള്‍ അബ്ബാസിയയില്‍ എത്തിക്കഴിഞ്ഞു ! മധ്യ കേരളത്തിന്റെ ഒരു സംസാര ശീല് എവിടയും മുഴങ്ങി കേള്‍ക്കുന്ന ഒരിടം.


കാലത്തും ഉച്ചക്ക് ശേഷവും രാത്രിയിലും ജോലിക്ക് പോകുന്നു വെള്ളരി പ്രാവുകള്‍.. .അതുപോലെ കാലത്തേ ജോലിക്ക് പോകുന്ന നരച്ച തലമുടിക്കാരെ ഒരുപാടു കാണാം..അറുപതു പിന്നിട്ടിട്ടും എങ്ങും എത്താതെ നാട്ടിലേക്കു പോകനാവതവരും,എത്തെണ്ടിടതോ അതിനു മുകളിലോ എത്തിയിട്ടും പോകാന്‍ താല്പര്യം ഇല്ലാത്തവരും. അങ്ങനെ ഉള്ളവര്‍ ആണ് കൂടുതലും..കാരണം ജീവിത സുഖങ്ങള്‍ വിട്ടുപോകാന്‍ ഉള്ള വിഷമം. വില കൂടിയ വലിയ കാറുകളിലും ജീപ്പുകളിലും മിന്നിമറയുന്ന,മലയാളിമുഖങ്ങള്‍......ഓടിക്കുന്ന കാറിലും താമസിക്കുന്ന ഫ്ലാടുകളിലും വിളിക്കുന്ന ഫോണുകളിലും ഇട്ടിരിക്കുന്ന തടിച്ച സ്വര്‍ണ ചങ്ങലകളിലും തന്റെ പ്രതാപം കാട്ടുന്നവര്‍...ഇത് ആരില്‍ മതിപ്പുണ്ടാക്കുന്നു എന്ന് ചിന്തിക്കാത്തവര്‍ ...മറ്റുള്ളവരുടെ പ്രതാപത്തില്‍ താല്പര്യം കാണിക്കാത്ത ആള്‍ക്കാരാണ് അല്ലെങ്കില്‍ അതിനുള്ള സമയം ഇല്ലാത്തവരാണ് ഭൂരിഭാഗവും എന്ന വിചാരം ഇല്ലാത്തവരാണ് ഈ വിഭാഗം..

ഒരു ചെറിയ ശതമാനമേ നാട്, നാട്ടുകാര്‍,കൂട്ടുകാര്‍, സ്വന്തക്കാര്‍ എന്നീ ചിതകള്‍ വെച്ച് പുലര്തുന്നവരായിട്ടു ഉള്ളു. നൊസ്റ്റാള്‍ജിയ ഉള്ള പാട്ടുകള്‍ കേട്ടും ടെലിവിഷന്‍ കണ്ടും നാടിന്‍റെ ഓര്‍മകളും ആയി ജീവിക്കുന്ന ഒരു കൂട്ടം പേര്‍. അവര്‍ക്ക് ആശ്വാസമായി അബ്ബസിയയിലെ മലയാളി ഹോട്ടലുകള്‍. കപ്പയും മീനും മുതല്‍ അപ്പവും ഇടി അപ്പവും വരെ വിളമ്പുന്ന സ്ഥലങ്ങള്‍. .അതോടൊപ്പം തന്നെ നിരോധിക്കപ്പെട്ട ലഹരി നുണയാനുള്ള അവസരവും യഥേഷ്ടം. നാട്ടില്‍ നിന്നും അകന്നു ജീവിക്കുകയാനെന്നും, ഇവിടെ എത്തിയത് എന്തിനാണെന്നും ചിന്തിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന ഒരു കൂടം ആളുകളെയും കാണാം.

അതേപോലെ തന്നെ ഉണ്ട് ചെറിയ ഒരു ശതമാനം പേര്‍ തന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഇല്ലാത്തവര്‍ക്കും രോഗതുരര്‍ക്കുമായി മാറ്റി വെക്കുന്നവര്‍.മറ്റുള്ളവരെ എങ്ങനെ ഒക്കെ സഹായിക്കാം എന്ന് ചിന്തികുന്നവര്‍. സ്വന്തം ബന്ധുക്കളെയും,നാട്ടുകാരെയും, ജീവിക്കാന്‍ നിര്‍വാഹം ഇല്ലാത്തവരെയും കൊണ്ടുവന്നു ഒരു ജീവിത മാര്‍ഗം കാണിച്ചു കൊടുക്കുന്നവര്‍. അതുപോലെ നിനച്ചിരിക്കാതെ വരുന്ന അപകടങ്ങളില്‍ പെട്ട് ഉഴലുന്ന സഹ ജീവികളെ സഹായിക്കുന്നവര്‍. ഒന്നും തിരിച്ചു ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍. അവര്‍ക്ക് ദൈവത്തിന്റെ അദൃശ്യ കരങ്ങളില്‍ സുരക്ഷിതത്വം എന്നും ഉണ്ടാകും എന്നത് ഒരു പരമാര്‍ത്ഥം. അവരെ ദൈവതെപോലെ അല്ലെങ്കില്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ ആയി തന്നെ കരുതുന്ന ഒരു പറ്റം ആള്കാരെയും കാണാം.


മലയാളി സംഘടനകളുടെ ബാഹുല്യവും ഇവിടെ കാണാം...ജില്ല അടിസ്ഥാനത്തില്‍ തുടങ്ങി പഞ്ചായത്തിന് വരെ പ്രത്യേകം സംഘടനകള്‍ ...പത്ര താളുകളില്‍ ചിത്രം വരാനും സ്വന്തം കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താനും, ബന്ധങ്ങള്‍ ഉറപ്പിക്കാനും മറ്റും മാത്രം നിലകൊള്ളുന്ന ചിലതെങ്കിലും ഉണ്ട് ഈ കൂട്ടത്തില്‍! അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍കുന്ന കുറെ നല്ല മനസ്സുകളുടെ കൂട്ടായ്മ ആയ " സാന്ത്വനം ".. വേദന അനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങള്‍ക്ക് താങ്ങാകുന്നു...


ബാച്ചിലര്‍ ജീവിതം നയിക്കുന്നവര്‍ ഏറെ...അവരുടെ നോട്ടത്തില്‍ കുടുംബത്തോടെ കഴിയുന്നവരോട് ലേശം അസൂയ ഉണ്ടോ ?. എന്നാല്‍ അവരുടെ ഒരു മാസത്തെ ശമ്പളമോ അതിലും ഏറെയോ വരുന്ന കനത്ത വാടക അതുപോലെ മറ്റു ചിലവുകള്‍ എന്നിവ ചെയ്തു എങ്ങനെയെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു കൂട്ടം ആള്കാരും ഒരു പാട്. മെസ്സുകളില്‍ മൂന്നോ നാലോ പേരുടെ ജീവിതവും രസകരം. ഉറങ്ങി തീര്‍ക്കാനും, ചീട് കളിക്കാനും ടെലിവിഷന്‍ കാണാനും എത്രയോ സമയം...ആഴ്ചകള്‍ പറക്കുകയാണ് ഇവിടെ ...ഒരു ആഴ്ച അവസാനതില്‍നിന്നും അടുതതിലെക്കുള്ള ദൂരം എത്രയോ കുറവ്..




ഗള്‍ഫ്‌ മലയാളികള്‍ കൂടുതല്‍ സമയം ഉറങ്ങി തീര്‍ക്കുന്നകൊണ്ടോ ഭക്ഷണത്തിന്റെ പ്രതെകതയും വ്യായാമത്തിന്റെ അഭാവവും മൂലവും ആകാം അകാലത്തിലെ കുടവയറും വീര്‍ത്ത കവിളുകളും മുഖമുദ്ര ആയി തീര്‍ന്നിരിക്കുന്നത്.. ..അത് കൊണ്ട് തന്നെ ആകാം അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും ഏറെ . ..ചെറു പ്രായത്തിലെ ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ജീവിതത്തോട് വിട പറയുന്നവര്‍ കൂടി വരുന്നു... ചരമ വാര്‍ത്തകള്‍ കാണുമ്പോള്‍, അവരുടെ ചെറു പ്രായം നോക്കുമ്പോള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കാവുന്ന ഒരു ചോദ്യം ഉണ്ട്....എപ്പോഴാണ് നമ്മുടെ ഊഴം എത്തുന്നതെന്ന ആര്‍ക്കും സ്വയം ചോദിയ്ക്കാന്‍ ഇഷ്ടമില്ലാത്ത ആ ചോദ്യം !


ചിത്രങ്ങള്‍ക്ക് കടപ്പാട് : നോബിള്‍ തോമസ്‌

Apr 8, 2010

ലുങ്കി - 2012

2012 മെയ്‌ മാസം ഒന്നാം തീയതി മുതല്‍ കേരളത്തില്‍ ലുങ്കി നിരോധിച്ചു എന്നാ വാര്‍ത്ത ഞെട്ടലോടെ ആണ് മലയാളികള്‍ ശ്രവിച്ചത്. മലയാളികളുടെ ജീവിതത്തിന്റെ അത്രയേറെ ഭാഗഭാക്കായ ഒരു സാധനം ഉണ്ട് എന്ന് തോന്നുന്നില്ല. പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിച്ചു എന്നാണ് വരാതയില്‍ എങ്കിലും വീട്ടില്‍ രാത്രി ലുങ്കി ഉടുത് കിടക്കാന്‍ പറ്റുമോ എന്ന് വ്യക്തത ഇല്ല എന്ന് ചൂണ്ടിക്കാനിക്കപെടുന്നു.

ഈ തീരുമാനത്തിന്റെ പിന്നില്‍ വിദേശ സാമ്രാജ്യത ശക്തികളുടെ കറുത്ത ഛെ വെളുത്ത കൈകള്‍ ഉണ്ട് എന്ന് കത്രികടവില്‍ കൂടിയ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അഭിപ്രായപെട്ടു..കോട്ടും സൂട്ടും മലയാളികളെ അടിചെല്പിക്കാനുള്ള വിദേശ ഇടപെടലിനെതിരെ ലുങ്കി ഉടുക്കാതെ നേരിടണമെന്നും വാര്‍ത്തയോട് പ്രതികരിച്ച കമ്മിറ്റി അഭിപ്രായപെട്ടു...

ലുങ്കി നിരോധനത്തെ പറ്റി ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കേള്‍ക്കുന്നത്.....കഴിഞ്ഞ ദിവസം ഇടപ്പള്ളി പള്ളിയുടെ അടുത്ത് ബീന റോഡില്‍ ലുങ്കി ഉടുത് നിന്ന സഹദേവനെ നോര്‍ത്ത് പോലീസെ ഭീഷണി പെടുത്തി അത്രേ . ഒന്നാം തീയതി കഴിഞു എങ്ങാനും ലുങ്കി ഉടുതുപോയാല്‍ അടിച്ചു സിളിണ്ടെര്‍ ഇളക്കും എന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു എന്നും പറയപ്പെടുന്നു..

ലുങ്കി നിരോധനത്തെ പറ്റി സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത് ..കത്രി കടവില്‍ ചായകട നടത്തുന്ന കുഞ്ഞാലിക്ക രോഷം കൊണ്ട് പൊട്ടിത്തെറിച്ചു...വെള്ള മുണ്ടിനു കുഴപ്പമില്ലെങ്കില്‍ പിന്നെ ന്റെ കള്ളിമുണ്ടിനു എന്താണ് കുഴപ്പം എന്നാണ് അദ്ധ്യേഹം ആരാഞ്ഞത്. ലുങ്കി മാന്യമായ വസ്ത്രം അല്ലെങ്കില്‍ പിന്നെ കചെരിപടിക്കടുത്തുള്ള പെണ്‍കുട്ടികളുടെ കോളേജില്‍ പഠിക്കുന്ന പിള്ളാരുടെ പ്രകൊപനകരമായ വസ്ത്രങ്ങളും നിരോധിക്കണമെന്ന് എഴുപതു കാരനായ കുഞ്ഞാലിക്ക അഭിപ്രായപെട്ടു...ഫോര്ട് കൊച്ചിയിലും മൂന്നാറിലും വരുന്ന നാടന്‍ ധ്വരമാരുടെ വേഷതെക്കളും എത്രകൊണ്ടും മികച്ചതാണ് തന്റെ ഭര്‍ത്താവിന്റെ ലുങ്കി എന്ന് കൊചോമന പറഞ്ഞു.. ഭര്‍ത്താവു പാന്റ് ധരിച്ചാല്‍ മറ്റെതവലെങ്ങിളും വല വീശിയാലോ എന്നുള്ള ഭയവും കൊചോമന മറച്ചു വെച്ചില്ല.എപ്പോള്‍ വേണമെകിലും മാറ്റാന്‍ ഉള്ള സൌകര്യം, വെള്ളമുണ്ടുകളെ വെച്ചുനോക്കുമ്പോള്‍ കോളേജ് കുമാരിമാരുടെ ശ്രദ്ധ പിടിച്ചു പത്ടല്‍ , മടക്കി കുത്തുമ്പോള്‍ ഉള്ള ലാലേട്ടന്‍ സ്റ്റൈല്‍ എന്നിവ ആണ് ലുങ്കി തനിക്കു ഇത്ര പ്രിയപെട്ടതായത് എന്ന് മഹാത്മാ കോളേജിന്റെ അടുത്ത് പൂക്കട നടത്തുന്ന ഭാര്‍ഗവന്‍ പറഞ്ഞു. കേരളത്തിലെ കാലാവസ്ഥക്ക് ഇത്ര ഇണങ്ങിയതും കഴുകാനും ഉണക്കാനും ഇത്ര എളുപ്പവും ഉള്ള ഈ വസ്ത്രം നിരോധിച്ചത് എന്തിനാണ് എന്ന് തനിക്കു മനസിലാകുന്നില്ല എന്ന് നീലേശ്വരം സ്വദേശി മനോഹരന്‍ പറഞ്ഞു...അതെ സമയം ബര്‍മുഡ , അയഞ്ഞ പാന്റു പോലുള്ള വസ്ത്രങ്ങള്‍ ആണ് തന്നെ പോലുള്ള ചെറുപ്പക്കാര്‍ക്ക് ഹരം എന്ന് പ്ലസ്‌ ടൂ വിദ്യാര്‍ത്ഥിയായ ഹാരിസ് പറഞ്ഞു...ദുബായില്‍ പോലും ലുങ്കി നിരോധിച്ചു എന്ന് തന്റെ ബാപ്പ വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം ഹാരിസ് ഈ അവസരത്തില്‍ വെളിപ്പെടുത്തി....കുവൈറ്റില്‍ അബ്ബസ്സൈയയില്‍ നിന്നും അവധിക്കെതിയ ഫിലിപ്പചായനും സഹോദരന്‍ രാജുച്ചയനും ഇനി തിരിച്ചു ചെന്നലല്ലേ ലുങ്കി ഉടുക്കാന്‍ പറ്റു എന്ന് ആശങ്ക പെട്ടു

വെള്ളമുണ്ടിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയ താരം ആണ് ഈ പുതിയ അവസ്ഥാവിശേഷത്തിനു കാരണം എന്നാണ് പൊതുവേ ഉള്ള ജനവികാരം . പ്രമുഖ ബ്ലോഗര്‍ ആയ ചാര്‍ലി എഴുതിയത് വെള്ളമുണ്ടുപോലെതന്നെയല്ലേ ലുങ്കിയും നിറത്തില്‍ മാത്രമല്ലേ വ്യത്യാസമുള്ളുവെന്നാണ്. പലരും ലുങ്കി നിരോധനത്തെക്കുറിച്ച് കേട്ട് അമ്പരക്കുകയാണ്..ഒന്നാം തീയതിക്ക് ശേഷം വെള്ള മുണ്ടുകളുടെ കച്ചവടതിലുണ്ടയെക്കാവുന്ന വര്‍ധന മുതലെടുത്ത്‌ പ്രമുഖ കമ്പനികള്‍ ആയ കൊച്ചൌസേപ്പ് & കോ വളഞ്ഞമ്പലം , യു പി സി മുണ്ട് ഇരിഞ്ഞലകക്കുട, ഓ പി ആര്‍ മുണ്ട് നെയ്യാറ്റിന്‍കര, പ്രിയങ്കര no 2 ചാലുകുന്നു എന്നിവര്‍ ലോഡ് കണക്കിന് സ്റ്റോക്ക്‌ ആണ് ഇറക്കിയിരിക്കുന്നത് . പലരും നിരോധനം പ്രതീക്ഷിച്ചു വെള്ളമുണ്ടു നേരത്തെ വാങ്ങി കൂട്ടാന്‍ തുണ്ടാങ്ങിയിട്ടുണ്ട് . ഏപ്രില്‍ അവസാനം ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ വേണ്ടി അഡ്വാന്‍സ്‌ ബുകിംഗ് കോട്ടയത്തെ മാമൂട്ടില്‍ സില്‍ക്ക് ഹൌസ് തുന്ടങ്ങി കഴിഞു . ഇതിനിടെ സര്‍കാര്‍ വക ബോധവല്‍കരണ പരസ്യം പാര്‍ട്ടി ചാനെല്‍ ആയ " ഹരിഹരപ്രിയ " തുന്ടങ്ങി കഴിഞ്ഞു .

വരും ദിവസങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രാഷ്ട്രീയ പാര്‍ടികള്‍ ഒരുക്കം കൂട്ടുന്നതിനിടെ പ്രമുഖ ചാനലുകളുടെ ടോക്ക് ഷോവില്‍ സാംസ്‌കാരിക നായകന്മാരും, നടന്മാരും ഭരണ പരത്തി പക്ഷ ഭേദമില്ലാതെ രാഷ്ത്രീയക്കാരും പങ്കെടുക്കും എന്നാണ് കരുതപെടുന്നത്..

പൊതു സ്ഥലങ്ങളില്‍ ലുങ്കി നിരോധിക്കണമോ ? ഇതാണ് ഇന്നത്തെ ചോദ്യം ..ഉത്തരം ആണ് എങ്കില്‍ y എന്നും അല്ല എങ്കില്‍ N എന്നും
എസ്സെമെസ് അയക്കണ്ട ഫോണ്‍ നമ്പര്‍ 1234

Apr 5, 2010

ടെലിഫോണ്‍ കല്യാണം..!!


ഞാന്‍ കരോട്ടുപരമ്പിലെ കറിയാച്ചന്റെ മോള് മേരിക്കുട്ടിയെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നരിഞ്ഞപോ തുടങ്ങിയതാ, കുറെ അവന്മാര്‍ക്ക് ചൊറിച്ചില് . ഇതിന്റെ എല്ലാം പിന്നില്‍ ആ കപ്യാര് മത്തായീടെ മോന്‍ തോമാച്ചന്‍ ആണ്...ഞാലിയകുഴി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എനിക്ക് കിട്ടിയപോ തുടങ്ങിയതാ അവന്റെ ഒരു മാതിരി സ്വഭാവം..നാടന്‍ പന്തുകളി ആണേലും ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ തന്നെ അല്ലെ കൂവേ. ..അതിന്റെ പേരില്‍ പള്ളീനോക്കെ കുറെ ലൈന്‍ വരും എന്ന് അവനു ശരിക്കറിയാം...അല്ലേല്‍ ഈ നേരത്ത് ഞാന്‍ ആരാണ്ടേ ടെലിഫോണില്‍ കൂടെ കല്യാണം കഴിച്ചു എന്ന് അടിച്ചു വിടാന്‍ അവനു എങ്ങനെ തോന്നി..കാഞ്ഞിരപ്പള്ളിലുള്ള ഏതോ ഒരു ലോനപ്പന്റെ മോളെ ആണ് പോലും...ഞാന്‍ ജനിച്ചിട്ട്‌ ഇന്നേ വരെ കാഞ്ഞിരപ്പള്ളിലുള്ള ഒരുത്തന്റെ പടം പോലും കണ്ടിട്ടില്ല എന്ന് പറഞ്ഞിട്ട് ആരും കേള്‍ക്കുന്നില്ല ...ലോനപ്പന്‍ കേസ് കൊടുക്കാന്‍ പോകുന്നു എന്ന് പത്രത്തില്‍ ഉണ്ടാരുന്നു എന്നും വിശ്വാസ വന്ചനകൊകെ ഇപോ എന്നതാ ശിക്ഷ എന്ന് അറിയാമോ എന്ന് ആ ദ്രോഹി കവലേല്‍ നിന്ന് പറയുന്ന കേട്ടു എന്ന് അമ്പഴതിലെ ജോസുകുട്ടി വന്നു പറഞ്ഞു......മേരിക്കുട്ടി അതൊന്നും വിശ്വസിക്കുവേല ..എന്നാല്‍ അവളുടെ ചേട്ടന്റെ കാര്യം അല്പം കുഴപ്പമാ..ഏതു നേരോം പാമ്പാ..വെളിവുനടെലല്ലേ പറഞ്ഞു മനസിലാക്കാന്‍ പറ്റു.

അല്ലേല്‍ തന്നെ മേരിക്കുട്ടീടെ മേല്‍ തോമാച്ചനു പണ്ടേ ഒരു കണ്നുണ്ടാരുന്നു....നാട്ടിലെ വലിയ സുന്ദരി അവളായിപോയത് അവളുടെ കുഴപ്പം അലല്ലോ ...അവള് കാലത്തെ പള്ളീന്ന് വരുന്നതും നോക്കി എത്ര നാള്‍ തോമാച്ചന്‍ കലുങ്ങിന്റെ പുറത്തു ഇരുന്നതാ....മനസമ്മതത്തിന്റെ അന്ന് രാത്രി ഫോണ്‍ വിളിച്ചപ്പോഴും മേരിക്കുട്ടി അതൊക്കെ പറഞ്ഞു കുറെ ചിരിച്ചു....അപ്പൊ അവന്‍ കലുങ്ങിന്റെ പുറത്തു ഇരുന്നു നിന്നെ നോക്കുന്നത് എങ്ങനെ നീ കണ്ടു എന്ന് ചോദിച്ചപ്പോ പെണ്ണിന് നാക്കില്ല..പോട്ടെ...അതൊക്കെ സഹിക്കാം...എന്നാലും തോമച്ചാണ് ഇപോ ഈ ആരോപണം ഉന്നയിക്കാന്‍ എങ്ങനെ മനസുവന്നു...കഴിഞ പള്ളി പെരുന്നാളിന് മിലിടാരി സാധനം കിട്ടഞ്ഞിട്ടു കഞ്ഞികുഴീ പോയി വെയിലും കൊണ്ട് ബീവേരെജെസില്‍ പോയി ലൈന്‍ നിന്ന് സാധനം മേടിച്ചു ഒന്നിച്ചടിച്ചതല്ലേ....അന്ന് ലൈന്‍ തെറ്റിച്ചു കേറിയ ഒരുത്തനെ തള്ളി മറ്റിയപോ അടീം വാങ്ങിച്ചു കെട്ടി....ഇവനൊക്കെ വല്ല പാലും മേടിച്ചു കുടിക്കാന്‍ മേലെ എന്ന് വഴിയെ പോയ ഒരു കിളവന്‍ ചോദിക്കുന്നത് കേള്കെടിയും വന്നു....അന്ന് അടിച്ചു പാമ്പായി വാല് വെച്ച അവനെ കൊണ്ടുപോയി മോരും കുടിപ്പിച്ചു സ്പ്രയും അടിപ്പിച്ചു കൊണ്ടുപോയ എനിക്കിട്ടു തന്നെ ഇങ്ങനെ പണിയണം..

അല്ലേല്‍ തന്നെ ഈ ടെലിഫോണില്‍ കൂടി ഒക്കെ എങ്ങനാ കല്യാണം കഴിക്കുന്നെ എന്ന് കാലത്തേ കരോട്ടെ പാപ്പി ചേട്ടന്‍ ചോദിച്ചേ ഉള്ളു..ഇന്നലെ രാത്രീതന്നെ പഴുങ്ങയില്‍ അച്ചന്‍ വിളിച്ചു ചോദിച്ചു...നമ്മുടെ സഭേലോക്കെ ഇങ്ങനെ നടക്കുമോ അച്ചോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു ...പിന്നെ തലേല്‍ ഓളം ഉള്ളവരെ ഇതൊക്കെ വിശ്വാസിക്കു എന്ന് പറഞ്ഞപോള്‍ അച്ചന്‍ അടങ്ങി .....കാലം ഇതല്ലേ അതോണ്ട് ചോദിച്ചതാ കുഞ്ഞേ എന്നെ പിന്നെ അങ്ങേരു പറഞ്ഞുള്ളൂ. കവലേല്‍ ചില ചെറിയ സംസാരങ്ങള്‍ ഒക്കെ ഉണ്ട്...എന്നാലും കുഴപ്പമില്ല...അതോകെ പറഞ്ഞു നില്‍കാം...കല്യാണത്തിന് ഇനി ഒരാഴ്ച്ചയെ ഉള്ളു...കല്യാണത്തിന് ഓസിനു കള്ളു കുടിക്കാന്‍ ദ്രോഹി വന്നെക്കട്ടെ. രണ്ടു വര്‍ത്താനം പറയുന്നുണ്ട് .

തോമച്ചനിട്ടു ഒരു പണി കൊടുത്തെ പറ്റു....അതിനിപോ എന്നതാ ഒരു മാര്‍ഗം ? പള്ളിപെരുന്നളിനു വാളുവെച്ച കഥ ഒന്നും ഇനി എല്കതില്ല.. ഏതായാലും കല്യാണം ഒന്ന് കഴിഞ്ഞോട്ടെ...അതും കഴിഞു അവളുടെ മൈസൂരില്‍ ഉള്ള ഉപ്പാപ്പന്റെ അടുത്ത് പോകാന്‍ ഒരു പരിപാടി ഇട്ടിട്ടുണ്ട്...തിരിച്ചു വരുമ്പോഴേക്കും എന്തേലും തടയുമാരിക്കും