Apr 20, 2010

തരൂര്‍..ചില ചിന്തകള്‍


ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ ഒരേ ഒരു പേരെ ഉള്ളു...തരൂര്‍! ആദ്യം മുതലേ തരൂരിന്റെ ട്വീടുകള്‍ ഇവിടുത്തെ യാഥാസ്ഥിതിക രാഷ്ട്രീയകാര്‍ക്ക് ദഹിക്കുന്നില്ലായിരുന്നു. കാരണം ഇതിനു മുന്‍പ് ഇവിടെ നിന്നും ജയിച്ചു പാര്‍ലിമെന്റിന്റെ വിവിധ സഭകളില്‍ എത്തിയ പലര്‍ക്കും ഇല്ലാത്ത വിദ്യാഭ്യാസവും ലോക പരിചയ സമ്പത്തും തരൂരിനുണ്ടായിരുന്നു എന്നത് തന്നെ. തരൂരിന്റെ സ്ഥാനര്തിത്വം പ്രഖ്യാപിച്ചപോള്‍ തന്നെ അപസ്വരങ്ങള്‍ ഉടലെടുത്തു.. ഒരു പ്യൂണ്‍ ജോലിക്കുപോലും നിശ്ചിത വിദ്യാഭ്യാസം വേണമെന്നിരിക്കെ, സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത, കൈയൂക്കിന്റെ പിന്‍ബലം മാത്രമുള്ള, കടല്‍കിഴവന്മാര്‍ എങ്ങനെ അധികാരത്തിന്റെ അപ്പം നുണയും? തരൂരിന്റെ വരവ് പലരുടെയും ഉറക്കം കെടുത്തി എന്നത് നേര്..അദേഹത്തെ പോലെ അന്ത്രാരാഷ്ട്ര പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥന്, തൊഴിലാളി സമരങ്ങള്‍ നയിച്ചും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഹര്ത്താലിനു നേതൃത്വം കൊടുത്തും മാത്രം പരിചയിച്ച സാദാ രാഷ്ട്രീയക്കാരെ അപേക്ഷിച്ച് എന്തെകിലും സമൂഹത്തിനു ചെയ്യാന്‍ സാധിക്കും എന്ന് സാധാരണ ജനം വിചാരിച്ചു പോയാല്‍ അതില്‍ എങ്ങനെ തെറ്റ് കാണും! ഏതു ജോലിക്കും നാട്ടില്‍ വിരമിക്കാന്‍ പ്രായം ഉണ്ട്... അത് ഇല്ലാത്ത ഒരേ ഒരു മേഖല ആണ് പൊതു ജന സേവനം. വിരമിക്കല്‍ ഉത്തരവും കൈയ്യില്‍ പിടിച്ചു നടക്കുന്ന അവര്‍ സേവിച്ചു സേവിച്ചു നാടിനെ ഒരു "വഴി" ആക്കി എന്നത് പരമാര്‍ത്ഥം !

ശശിതരൂര്‍ ട്വിട്ടുന്നതോ ബ്ലാക്ക്‌ ബെറി ഉപയോഗിക്കുന്നതോ സാധാരണ ജനത്തിന്റെ പ്രശ്നം അല്ല.....തികച്ചും സ്വകാര്യമായ സംവാദത്തില്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളുടെ പേരിലും , വ്യക്തിപരമായ രീതിയില്‍ മോഡി നടത്തിയ ആരോപണങ്ങള്‍ കേട്ടും തരൂര്‍ രാജി വെക്കണം എന്ന് അക്രോശിച്ചവര്‍ കാള പെറ്റു എന്ന് കേട്ടപോള്‍ കയരെടുത്തവര്‍ അല്ല .മറിച്ചു കാള ഗര്‍ഭിണി ആകാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട് കയര്‍ എടുത്തവരാണ്. തരൂര്‍ മൂന്നാമതോ നാലാമതൊ ആരെയെങ്കിലും കല്യാണം കഴിക്കുന്നു എന്നുള്ളതില്‍ സാധാരണ ജനത്തിന് എന്ത് വേവലാതി ? അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമായ നിലക്ക് അങ്ങനെ ഉള്ള ആരോപണങ്ങളില്‍ എന്ത് പ്രസക്തി ?

കേരളത്തില്‍ ഇപ്പോള്‍ ഉള്ള ഏതൊരു രാഷ്ട്രീയകരെക്കള്‍ എന്ത് കൊണ്ടും യോഗ്യനാണ് തരൂര്‍. ഒരു പൊതു സമൂഹത്തില്‍ വായ തുറക്കാന്‍ എങ്കിലും അദ്ദേഹത്തിന് കഴിയും! വായില്‍ അവിലുമായി ഇരുന്നിരുന്ന പഴയ എംപി മാരെക്കള്‍ എന്തെങ്കിലും കേരളത്തിന്‌ വേണ്ടിയോ രാജ്യത്തിന്‌ വേണ്ടിയോ ചെയ്യാന്‍ തരൂരിന് സാധിക്കും എന്നത് തന്നെ ആണ് എന്റെ വിശ്വാസം
.

3 അഭിപ്രായ(ങ്ങള്‍):

Anonymous said...

meesha undankilum penungalude koode koottuvaan kollunna randu nedhakkal nayikkunna kerala rashtriyathil taroorinu parichayam ella ....athu kondaanu raaji vepichathu

നിരക്ഷരൻ said...

തരൂര്‍ തിരിച്ച് വരും പൂര്‍വ്വാധികം ശക്തിയൊടെ തന്നെ. അന്നിവിടത്തെ രാഷ്ട്രീയ പേയ്ക്കോലങ്ങള്‍ക്ക് ഇതിനേക്കാള്‍ വിളറിയെടുക്കും.

അവരിലൊരാളായി മാറരുതേ ഇദ്ദേഹവും എന്ന ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ

സുധി അറയ്ക്കൽ said...

ബ്രിട്ടീഷുകാരെ കണ്ണെടുത്താൽ കാണാൻ മേലാത്ത ഒരു നേതാവാണു തരൂർ എന്നതാണദ്ദേഹത്തിന്റെ മഹത്വം.