Dec 27, 2010

കാടന്‍ സൂമാരപിള്ള

മഴക്കാറുണ്ട്...ഇന്നും മഴ പെയ്യും എന്ന് തോന്നുന്നു..സുഭദ്ര ഓര്‍ത്തു...വീട് ചോര്‍ന്നോലിക്കുകയാണ്. ഈ തവണ മേഞ്ഞില്ല..സൂമാരചെട്ടന്‍ ഇന്ന് മേയാം നാളെമേയാം എന്ന്പറഞ്ഞുപറഞ്ഞു മഴക്കാലം ഇങ്ങെത്തി..ഓര്‍പ്പിക്കുന്നതെ കലിയാ... ഈ കാടന്‍ സ്വഭാവം കൊണ്ടാവും നാട്ടുകാര്‍ കാടന്‍ സൂമാരന്‍ എന്ന് വിളിക്കുന്നത്‌.ഈ മലമൂട്ടില്‍ കിടക്കുന്നവര്‍ക്ക് അല്ലെങ്കില്‍ തന്നെ കാടന്‍സ്വഭാവം ഉണ്ടായില്ലെലെ അതിശയമുള്ളു.ഇപ്പൊ എത്ര ഭേദം എന്ന് ഓര്‍ക്കാറുണ്ട്..കല്യാണം കഴിഞ്ഞ സമയങ്ങളില്‍ എന്തായിരുന്നു..മൂക്കത്താ ദേഷ്യം..കൈപ്പാങ്ങിനടുത്ത് എങ്ങാനും കിട്ടിപോയാല്‍ പിന്നെ പറയുകേം വേണ്ട..ഇപ്പൊ വയസായി..എന്നാലും ആളു പഴയപോലെ ഒക്കെ തന്നെ..

എങ്ങനെ ഒക്കെയോ ഇവിടം വരെ എത്തി..കൂലിപ്പണി എടുത്തിട്ടാനെങ്കിലും മക്കളെ ഒക്കെ പറക്ക മുറ്റിച്ചു...രണ്ടു മക്കളില്‍ സുധി മാത്രം ഉണ്ട് ഒരു ആശ്വാസം.വയസ്സ് പതിനാലേ ഉള്ളുവെങ്കിലും അച്ഛനെ പോലെ നല്ല തണ്ടും തടിയും ഉണ്ട്..നല്ലപോലെ പണിയുകയും ചെയ്യും.മൂത്തവന്‍ കല്യാണം കഴിച്ചു അച്ചി വീട്ടില്‍ താമസം.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നോ...മരിച്ചോ...ഏഹേ..സുധി വാര്‍ക്കപ്പണിക്ക് പോകുന്ന കാരണം അടുപ്പ് പുകഞ്ഞു പോകുന്നു...കറവക്കാരി സുഭദ്ര കറവ നിര്‍ത്തിയെങ്കിലും നാട്ടുകാര്‍ക്ക് കറവക്കാരി തന്നെ...കാലിനു നീരും വെച്ചോണ്ട് എങ്ങനെ നടന്നു പോയി കറക്കും. ആ കാര്യത്തില്‍ ഒക്കെ സൂമാരചെട്ടന്‍.വയസ്സ് അറുപതു കഴിഞ്ഞെങ്കില്‍ എന്താ.ഇപ്പോഴും നല്ല ആരോഗ്യം.ചുമടെടുക്കാന്‍,തടി വെട്ടാന്‍, കൂലിപ്പണിക്ക് പോകാന്‍,ഒരു കുഴപ്പവും ഇല്ല..ഓര്‍മയില്‍ എങ്ങും ഒരു പനി പോലും വന്നതായി തോന്നുന്നില്ല....


പിന്നെ പണി എടുക്കുന്നത് മാത്രമേ മിച്ചമുള്ളു എന്നതേ ഉള്ളു..കാശൊന്നും വീട്ടിലോട്ടു എത്തില്ലല്ലോ. ചാരായക്കടെല്‍ കൊടുക്കാന്‍ അല്ലെ തികയു. കുടിക്കാന്‍ കാശില്ലാതെ വരുമ്പോള്‍ എന്തെങ്കിലും ഒക്കെ എടുത്തു വില്‍ക്കും.അതിപ്പോ ഇന്നതെ ഉള്ളു എന്നില്ലല്ലോ..കൈ പാങ്ങിനു കിട്ടുന്നത് എന്തും..അനിയത്തി ശാന്ത ഇന്നാളു ഒരു ആടിനേം കുട്ടിയേം കൊടുത്തു വിട്ടു..കാര്യംവീടുകള്‍ തമ്മില്‍ മൂന്ന് മൈല് അകലമേ ഉള്ളു എങ്കിലും വല്ലപോഴുമാ കാണുന്നെ...ഈയിടെ ചെന്നാട്ടെ കല്യാണത്തിന് കണ്ടപോ ആട് പെറ്റോ എന്ന് ചോദിച്ചപോഴാ ആടിനെ കൊടുത്തു വിട്ട കാര്യം തന്നെ അറിയുന്നെ.. ചേച്ചിക്കൊരു സഹായം ആവട്ടെ എന്ന് കരുതി ശാന്ത ആടിനെ കൊടുത്തത് കാടന് സഹായമായി..കള്ള് കുടിക്കാന്‍.ശാന്ത അല്ലേലും ഒരു പൊട്ടാ എന്ന് അമ്മ പറയും..ആര്‍ക്കും അവളെ പറ്റിക്കാം..ചേച്ചിയോട് വന്നു കൊണ്ടുപോകാന്‍ പറഞ്ഞപോ ചേച്ചിക്ക് ഇത്രേം ദൂരം നടക്കാന്‍ പാടാ എന്നും പറഞ്ഞു പിടിച്ച പിടിയാലെ അല്ലെ ആടിനെ കൊണ്ട് പോയത്..



സുഭദ്രാമ്മേ..സുഭദ്രാമ്മേ..അങ്ങ് താഴെ നിന്നും മേരിക്കുട്ടിയുടെ വിളി കേട്ടാണ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്നത്..പശുവിനു പുല്ലു കൊണ്ട് കൊടുക്കാനായിരിക്കും...മേരിക്കുട്ടി രണ്ടും മൂന്നും രൂപാ ഒക്കെ വല്ലപ്പോഴും തരും..ചെറിയ സഹായം ഒക്കെ ചെയ്യാനേ പാവത്തിന് പറ്റു. മാത്യു സാര്‍ മറ്റൊരു കാടനാ . രണ്ടിനേം ഒരു നുകത്തില്‍ കെട്ടാം. മാത്യു സാറിനു സര്‍ക്കാര്‍ ജോലി ഉണ്ട്, പിന്നെ കിടക്കാന്‍ ബോര്‍ഡ്‌ വക ക്വാര്‍ട്ടേഴ്സ് ഉണ്ടെന്നു മാത്രം. രണ്ടു കുഞ്ഞു കുട്ടികള്‍..സുധി ആണ് അവര്‍ക്ക് ഒരു സഹായം..പിള്ളേരെ തങ്കമണി സിറ്റിയില്‍ കൊണ്ടുപോയി സിനിമ കാണിക്കും..ഉത്സവത്തിന്‌ കൊണ്ടുപോകും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കും..മാത്യു സാര്‍ ചിലപോ ഒരു പോക്ക് പോയാല്‍ പിന്നെ വരുന്നതൊക്കെ ഒരു സമയത്താ. അവര്‍ക്ക് ഒരു സഹായം.പിന്നെ ഈ കാട്ടുമുക്കില്‍ ആള്‍ക്കാരും കുറവാണല്ലോ..ഡാമിന്റെ പണിക്കു സര്‍വേക്ക് വന്ന കുറെ ജോലിക്കാരും കുടുംബങ്ങളും പിന്നെ ഇവിടുത്തെ കുറെ നാട്ടുകാരും..തീര്‍ന്നു. എന്തേലും മേടിക്കണേല്‍ ജങ്കാര്‍ കേറി അക്കരെ പോണം.



താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു.മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്‍റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി..മുഖം വല്ലാതെ..സുഭാദ്രമ്മേ..പശുവിനെ കാണുന്നില്ല..ഉച്ചക്ക് കുറച്ചു പുല്ലു പറിച്ചു കൊടുക്കാന്‍ പറഞ്ഞു കാടന്റെ കൈയ്യില്‍ അഴിച്ചു കൊടുത്തതാ.പിന്നെ കണ്ടിട്ടില്ല.സൂമാര ചേട്ടന്‍ അങ്ങോട്ടെങ്ങാനും പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്നോ...ഇല്ലല്ലോ മേരിക്കുട്ടി..കാലത്തെ കഞ്ഞിവെള്ളം കുടിചെച്ചു അക്കരയ്ക്കു പോകുവാ എന്നും പറഞ്ഞു ഇറങ്ങിയതാണല്ലോ...ഇടക്കൊക്കെ കാടന്‍ തീറ്റ വെട്ടി കൊടുക്കാറുണ്ട്..മാത്യു സാറുമായുള്ള ഇരുപ്പു വശം കൊണ്ടാണ്..മാത്യു സാര്‍ ഇടക്കൊക്കെ വിളിച്ചു എന്തേലും ഒക്കെ കുടിപ്പിക്കും.


മേരിക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓവര്‍സീയര്‍ സൈനുദ്ദീന്റെ ഭാര്യ വന്നത്...സൂമാരചെട്ടന്‍ ജങ്കാര്‍ കേറാന്‍ നില്‍ക്കുന്ന കണ്ടു എന്ന് ജമീല പറഞ്ഞു.. സുഭാദ്രമ്മക്ക് ചെറിയ സമാധാനം ആയി...ശാന്തയുടെ ആടിന്റെ ഗതി മേരിക്കുട്ടിയുടെ പശുവിനു വന്നോ എന്നായിരുന്നു ആദ്യം മനസ്സില്‍ വന്നത്. എങ്ങനെ വിശ്വസിക്കും.കൈയിലിരുപ്പ് അതല്ലേ..

മേരിക്കുട്ടി പതം പറഞ്ഞു കരയാന്‍ തുടങ്ങി..എങ്ങനെ കരയാതെ ഇരിക്കും...കൈയിലും കഴുത്തിലും ഉള്ളതെല്ലാം കൂടി കൊടുത്താണ് പശുവിനെ വാങ്ങിയത്...ചെന നിറഞ്ഞു ഇപ്പൊ പെറും എന്നും പറഞ്ഞു നില്‍ക്കുന്ന പശു..


സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് പറഞ്ഞത്.ഡാമിലെക്കുള്ള വഴിയില്‍ പൊന്തക്കാട്ടില്‍ ഒരു പശു ചത്തു കിടക്കുന്നു എന്ന്..മേരിക്കുട്ടി സുഭദ്രാമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.പശുക്കുട്ടിയെ കളിപ്പിക്കാന്‍ കൊതിച്ചിരുന്ന മക്കളുംകൂടെ കൂടിയപ്പോള്‍ അതൊരു കൂട്ട കരച്ചിലായി. അന്നേ ഞാന്‍ പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ടാ എന്ന്..ഇപ്പൊ അനുഭവിച്ചോ.കൂട്ട കരച്ചില്‍ കേട്ടുണര്‍ന്ന മാത്യു സാര്‍ പറഞ്ഞു.


സാറേ..സാ..റെ.. ഇവിടെ എന്താ ഒരു ആള്‍ക്കൂട്ടം എന്ന് ചോദിച്ചായിരുന്നു കാടന്റെ വരവ്...വരവ് കണ്ടപ്പോഴേ നന്നായി ചെലുത്തിയിട്ടുണ്ട് എന്ന് സുഭാദ്രമ്മക്ക് തോന്നി.എന്തോ വലിയ കോള് തടഞ്ഞു എന്നും...പൊന്തക്കാട്ടില്‍പശു ചത്തുകിടക്കുന്ന കാര്യം സുഭദ്രാമ്മ പറഞ്ഞപ്പോള്‍മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക് പിന്നെ ആരുടെതാരിക്കും ആ പശു എന്ന് കാടന്‍ മനസ്സില്‍ ആലോചിച്ചു...

19 അഭിപ്രായ(ങ്ങള്‍):

Unknown said...

എന്തോ വലിയ കോള് തടഞ്ഞു എന്നും...പൊന്തക്കാട്ടില്‍പശു ചത്തുകിടക്കുന്ന കാര്യം സുഭദ്രാമ്മ പറഞ്ഞപ്പോള്‍മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക് പിന്നെ ആരുടെതാരിക്കും ആ പശു എന്ന് കാടന്‍ മനസ്സില്‍ ആലോചിച്ചു...

മൂക്കത്ത് വിരല്‍ വെക്കാന്‍ പാകം കൈ ഉറച്ചിരുന്നില്ല അല്ലെ? ഹ ഹ ഹ!




പുതുവത്സരാശംസകള്‍



(കഥയ്ക്ക് ഒരു ‘പഞ്ച്’ ഇല്ല്യാട്ടൊ, സാരമില്ലാന്നെ.. വിഷയം നല്ലതിനിയും വരട്ടെ പുതുവത്സരത്തില്‍)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി നിശാസുരഭി..

faisu madeena said...

കാടന്‍ ആളു പുലിയായിരുന്നു അല്ലെ ......കൊള്ളാം ....

ചാണ്ടിച്ചൻ said...

ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു....ഒരു അവ്യക്തത തോന്നുന്നുണ്ടോ എന്നൊരു സംശയം...ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും....
ഇനിയും മികച്ച സൃഷ്ടികള്‍ നടത്തൂ ഗ്രാമീണപുരുഷാ....എല്ലാ ഭാവുകങ്ങളും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഗ്രാമീണത നിഴലിക്കുന്ന കഥ! എന്നാല്‍ എല്ലാം ചെറിയ ചെറിയ വാചകങ്ങള്‍ കോര്‍ത്തുവച്ചതു ഒരു ചെറിയ കുറവായി എനിക്ക് തോന്നി. ഫുള്‍സ്റ്റോപ്പ്‌ ഇടെണ്ടിടത്ത് രണ്ടും മൂന്നും കുത്തുകള്‍ ഇടെണ്ടതില്ല.
വില്ലേജ്‌ മാന് നന്നായി കഥയില്‍ ശോഭിക്കാന്‍ കഴിയും. ഇനിയും എഴുതുക പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ്‌ നന്നായി എഡിറ്റിംഗ് നടത്തിയാല്‍ ഒന്നാന്തരമാകും.
പോസ്ടിട്ടാല്‍ ഒരു മെയില്‍ വിട്ടാല്‍ ഇനിയും ഇങ്ങനെ 'ചൊറിയാന്‍' വരാം.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ഫൈസു..

നന്ദി ചാണ്ടികുഞ്ഞു.. ക്ലൈമാക്സ് ഒരു പ്രശ്നം തന്നെ ആണ് ! അത് എപ്പോഴും തോന്നാറുണ്ട് കേട്ടോ. നന്നാക്കാന്‍ ഉള്ള ശ്രമം ഇനിയും തുടരും ( നിങ്ങളെ ഒന്നും അങ്ങനെ വിടില്ല കേട്ടോ ..ഹി ഹി )

നന്ദി ഇസ്മായീല്‍..ഈ വിലയേറിയ നിര്‍ദേശങ്ങള്‍ക്ക്..എഴുത്തില്‍ ശോഭിക്കുക എന്നത് നടക്കുമോ എന്നറിയില്ല..ബൂലോകത്തില്‍ ഒരു വര്ഷം പൂര്‍ത്തിയാക്കാന്‍ പോകുമ്പോള്‍ ഞാന്‍ കണ്ടതും അനുഭവിച്ചതുമായ ചില സംഭവങ്ങള്‍ പകര്‍ത്തി എഴുതാന്‍ ഒരു ശ്രമം നടത്തി എന്ന തോന്നലെ ഉള്ളു..

പിന്നെ " ചൊറിയുന്നത് " ഒരു തെറ്റല്ല...പ്രതേകിച്ചും ഇതുപോലുള്ള " crap " ഒക്കെ എഴുതുമ്പോള്‍ ഹി ഹി..
എഡിറ്റിങ്ങില്‍ മേലില്‍ ശ്രദ്ധിക്കാം കേട്ടോ..

വേണുഗോപാല്‍ ജീ said...

നല്ല ശ്രമം... ആ ഒരു അന്തരീക്ഷം നന്നായി സൃഷ്ടിചെടുത്തിട്ടുണ്ട്... അഭിനന്ദനങ്ങൾ>>>

റാണിപ്രിയ said...

Good attempt...All the best!!!

ഹാപ്പി ബാച്ചിലേഴ്സ് said...

വില്ലേജ്മാനേ, കഥ ശരിക്കും മനസ്സിലായില്ലാട്ടൊ. അതായത് ക്ലൈമാക്സിൽ എന്താണു ഉദ്ധേശിച്ചത് എന്ന് വ്യക്തമായില്ല. ആ പശുവെവിടെ??

Villagemaan/വില്ലേജ്മാന്‍ said...

നന്ദി റാണി പ്രിയ..
@ ഹാപ്പി...
മേരിക്കുട്ടിയുടെ പശു ചാകാത്ത സ്ഥിതിക്ക്!
അപ്പോള്‍ അത് എവിടെ ആയിരിക്കും !
കാടന്‍ ഒരു പുട്ടടി വീരന്‍ ആണേ!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ കാടൻ മേരിക്കുട്ടിയുടെ പശുവിനും പണികൊടുത്തു അല്ലേ....! ഗ്രാ‍മത്തിന്റെ തുടിപ്പുകൾ തുടിച്ചുനിൽക്കുന്നുണ്ടെങ്കിലും നിശാസുരഭി പറഞ്ഞ ആ പഞ്ച് മുഴുവനായും കിട്ടിയില്ല എന്നും പറയേണ്ടിയിരിക്കുന്നു കേട്ടൊ ഗെഡീ.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി മുരളീഭായ്..
ഇപ്പൊ എനിക്കും ഒരു ശങ്ക..പഞ്ച് കുറഞ്ഞോ എന്ന്..രണ്ടാള്‍ പറയുമ്പോ അതില്‍ എന്തെങ്കിലും ഉണ്ടാവുമല്ലോ..

ഇതിലെ വന്നവര്‍ക്കും ഈ എന്റെ ഈ crap സഹിച്ചവര്‍ക്കും നന്ദിയുണ്ട് കേട്ടോ
പഞ്ച് കുറഞ്ഞു എന്നത് കൊണ്ട് വരാതിരിക്കല്ലേ..
സ്നേഹപൂര്‍വ്വം
വില്ലേജ് മാന്‍

വേണുഗോപാല്‍ ജീ said...

വില്ലേജ് മാനു എന്റെ കമെന്റ് കിട്ടിയില്ലെ???

ഹാപ്പി ബാച്ചിലേഴ്സ് said...

പുട്ടടിച്ചല്ലേ? ക്ലിയർ ആക്കുന്നതിൽ ഇത്തിരി പറ്റുപറ്റി. നൊ പ്രൊബ്ലം തസ്ക്കരരാജാവെ അടുത്ത ഐറ്റം ഗലക്കനാക്കൂ. (ഇതൊക്കെ അങ്കമാലി കടക്കാത്തതിന്റെ കൊയപ്പങ്ങൾ ആണ് പഹയാ ഹി ഹി)

Villagemaan/വില്ലേജ്മാന്‍ said...

നന്ദി വേണുജീ.. വീണ്ടും വരുമല്ലോ..

@ ഹാപ്പി... അങ്കമാലിക്ക് അപ്പുറത്തേക്ക് കടക്കും സര്‍ ! കടക്കാതെ പറ്റില്ലല്ലോ !
കാരണം നാട്ടുകാരുടെ കഥ ഒക്കെ പറഞ്ഞു തീരാറായി..ഇനി ഉള്ളത് പറഞ്ഞാല്‍ പിന്നെ നാട്ടില്‍ കേറാന്‍ പറ്റാണ്ടാകും .. ഹി ഹി..
അവസാനം പഴയ ആ പാടു പാടേണ്ടി വരും...കല്ലെടുത്ത്‌ കീച്ചരുതെ നാട്ടാരെ !

ഒരു നുറുങ്ങ് said...

ഇനിയിപ്പം മറ്റേ പശു ഏതാണപ്പാ..
അതൂടിയങ്ങട്ട് പറ്യാരൂന്നൂല്ലേ.
ആശംസകള്‍.

mayflowers said...

ഒരു ഗ്രാമീണ പശ്ചാത്തലം നന്നായി അനുഭവപ്പെട്ടു.
ചെറുപ്പകാലത്തെ നിത്യ കാഴ്ചകളായിരുന്ന അയലത്തെ പാത്തൂട്ടിത്തയുടെ ആടും,ജാനകിയേടത്തിയുടെ പശുവും മുമ്പില്‍ നിന്ന് പായും പോലെ തോന്നി.
ആശംസകള്‍..

മിണ്ടാട്ടക്കാരന്‍ said...
This comment has been removed by the author.
മിണ്ടാട്ടക്കാരന്‍ said...

താങ്കളുടെ ബ്ലോഗ്‌ വായിക്കാന്‍ നല്ല രസം..

www.mindaattam.wordpress.com