Jun 24, 2010

പ്രൊ. പുഷ്പാംഗതനും പ്രൊ. ഗംഗാധരനും ..

എണ്പതുകളുടെ തുടക്കത്തില്‍ മഞ്ഞനാട്ടു മുക്കിലെ ആകെയുള്ള പലചരക്ക് കട ആയിരുന്നു ഗംഗാധാരന്റെത് . അച്ഛനേം അമ്മയേം ഒഴിച്ച് എന്തും കിട്ടും എന്നായിരുന്നു നാട്ടുകള്‍ ഗംഗാധരന്‍ കേള്‍ക്കേം അല്ലാതേം പറഞ്ഞിരുന്നത്. ഏറെക്കുറെ അത് ശരിയും ആയിരുന്നു. ആരെകിലും എന്തെകിലും സാധനം ചോദിച്ചിട്ട് ഇല്ല എങ്കില്‍ ഗംഗാധരന്‍ തന്റെ നോട്ട് ബുക്കില്‍ അത് കുറിച്ചിടും. അടുത്ത ദിവസം ആദ്യത്തെ വണ്ടിക്കുതന്നെ മൂവാറ്റുപുഴ ചന്തയില്‍ പോയി പത്തു മണിക്ക് മുന്‍പ് തന്നെ കൊണ്ട് വെക്കുകയും ചെയ്യമായിരുന്നു. അങ്ങനെ തികച്ചും പ്രൊഫഷണല്‍ ആയി കച്ചവടം ചെയ്തു നാള്‍ക്കു നാള്‍ അഭിവൃത്തി പ്രാപിച്ചു. കട ഒക്കെ ഒന്ന് നന്നാക്കി, പിന്നെ കടയോട് ഒരു ചാര്‍ത് പിടുച്ചു പുതിയ ഒരു വിഭാഗം കൂടി ആരംഭിച്ചു. ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പ് ..സിമെന്റ്, കമ്പി, അസ്ബെടോസ് ഷീറ്റുകള്‍ അങ്ങനെ പലതും.

അങ്ങനെ ഇരിക്കെ ആയിരുന്നു ഗംഗാധരന്റെ ഇളയ അനിയന്‍ പുഷ്പാംഗതന്‍ ‍ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കെതിയത്.അന്നൊക്കെ ഗള്‍ഫുകാര്‍ നാലും അഞ്ചും വര്ഷം കൂടി ആയിരുന്നു വന്നു കൊണ്ടിരുന്നത്. ഏതൊരു ഗള്‍ഫു കാരനേം പോലെ തല മന്ദിക്കുന്ന അത്തറും ഒക്കെ പുരട്ടി, സിഗരട്ട് പാകെറ്റും ഒക്കെ ആയി പുഷ്പാംഗതന്‍ സന്ധ്യയാകുമ്പോള്‍ ചേട്ടന്റെ കടയില്‍ എത്തും.കച്ചവടം എങ്ങനെ എന്നൊക്കെ ചോദിക്കും. എല്ലാം നോക്കി കാണും. എവിടുന്നാ ഏതാ എന്നൊക്കെ നിഷ്കളന്ഗമായി ചോദിച്ചു മനസിലാക്കും. മിക്കവാറും ഗള്‍ഫ് കഥകള്‍ ആയിരിക്കും പറയാന്‍ ഉണ്ടാവുക. പുഷ്പാംഗതന്‍ എന്നും പറയും, അവിടെ നിന്നൊക്കെ ആള്‍കാരെ പറഞ്ഞു വിടുകാന്നു .പിന്നെ എന്റെ കഫീലിന് എന്നെ വലിയ ഇഷ്ടം ആയകൊണ്ട് ഇഷ്ടമുള്ള ശമ്പളം എഴുതി എടുതുകൊള്ളനാണ് പറഞ്ഞിരിക്കുന്നത് എന്നൊക്കെ ഉള്ള നിര്ടോഷകരമായ പേര്‍ഷ്യന്‍ പൂളുകള്‍ നാട്ടുകാര്‍ പൂള് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തലയാട്ടി കേള്‍ക്കും.

ആറുമാസം കൂടി കഴിഞ്ഞു...പുഷ്പാംഗതന്‍ തിരിച്ചു നാട്ടില്‍ എത്തി. കഫീല് മരിച്ചത്രെ. മരണ പത്രത്തില്‍ പുഷ്പാമ്ഗത്നു ലക്ഷങ്ങള്‍ (അന്നൊക്കെ കോടി എന്ന് ആള്‍ക്കാര് പറയുന്നത് ഉടുക്കുന്ന കോടിക്ക് മാത്രം ആയിരുന്നു ) എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്ന് നാടിലെ പ്രധാന ന്യൂസ്‌ ഏജന്‍സി ബാര്‍ബര്‍ കുഞ്ഞപ്പന്‍ പറഞ്ഞു.വലിയ അലുമിനിയം ബോക്സുകളില്‍ അവിടുന്ന് നിറയെ സാധനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട് എന്നും മിക്കവാറും അതിലൊക്കെ സ്വര്‍ണ്ണം ആയിരിക്കും എന്നും കുഞ്ഞപ്പന്‍ പറഞ്ഞു.


ഗംഗാധരന്റെ എതിരുവശത്ത് തന്നെ പുഷ്പാംഗതന്‍ ഒരു സ്ഥലം വാങ്ങി. രണ്ടു കട മുറികള്‍ പണിയാന്‍ തുന്ടങ്ങി. മഞ്ഞനാടുമുക്കിലെ ആദ്യത്തെ ഷട്ടര്‍ ഇട്ട കട.ചേട്ടന്റെ അതെ ബിസിനെസ്സ്. പലചരക്കും ഹാര്ടുവേയരും. പണി കൊടുക്കണേല്‍ ചേട്ടനിട്ടു തന്നെ കൊടുക്കണം എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു.പുതിയ കടയില്‍ പുഷ്പാംഗതന്‍ ഒരു ബോര്‍ഡ്‌ എഴുതി വെച്ചു ..സിമന്റു മൊത്ത കച്ചവടം. പ്രൊ. പുഷ്പാംഗതന്‍. അറിവില്ലാത്ത ആള്‍ക്കാര്‍ പ്രോഫെസര്‍ പുഷ്പാംഗതന്‍ എന്ന് വിളിച്ചു. അറുത്ത കൈക്ക് ഉപ്പു തേക്കില്ല എനതോഴിച്ചാല്‍ രണ്ടുപേര്‍ക്കും പറയത്തക്ക വേറെ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചു പൈസ ആണെകില്‍ പോലും കണക്കു പറഞ്ഞു വാങ്ങുന്നതില്‍ രണ്ടു പേര്‍ക്കും ഒരു സാമര്‍ത്ഥ്യം ഉണ്ടായിരുന്നു.


മഴക്കാലം വന്നു. വീടുമേയാന്‍ അസ്ബടോസ് ഷീറ്റുകള്‍ ആള്‍ക്കാര്‍ കൂടുതല്‍ വാങ്ങുന്ന സമയം. ഗംഗാധരന്റെ കടയില്‍ ഒറ്റ ഷീറ്റ്‌ പോലും ഇല്ല. അയാള്‍ ചന്തയില്‍ ചെന്നപോഴാണ് അറിയുന്നത് ഷീറ്റിനു വില രണ്ടു ഇരട്ടി ആയി എന്ന്.തിരിച്ചു വന്ന അയാള്‍ നോക്കുമ്പോള്‍ എതിരുവശത്ത് പുഷ്പാംഗതന്റെ കടയില്‍ നിറയെ ഷീറ്റ്‌ ഇരിക്കുന്നു. ഗംഗാധരന്റെ മനസ്സില്‍ ഒരു വലിയ ലടു തന്നെ പൊട്ടി!

ഉച്ചയായി..മണല്‍ വാരുന്ന കുഞ്ഞൂട്ടി പുഷ്പാംഗതന്റെ കടയില്‍ ചെന്നു. അവിടെയുള്ള മുഴുവന്‍ ഷീറ്റും കച്ചവടമാക്കി.എല്ലാം എടുത്തു പുറത്തു വെചെക്കാനും രാത്രി കൊണ്ടുപോക്കലമെന്നും പറഞ്ഞു. മുഴുവന്‍ പൈസയും അന്നേരെ കൊടുക്കുകയും ചെയ്തു. രണ്ടുപേരെ കൂട്ടി കുഞ്ഞൂട്ടി എല്ലാം എടുത്തു വെളിയില്‍ വെക്കുമ്പോള്‍ പുഷ്പാംഗതന്‍ കടയുടെ മുന്നിലൂടെ നെഞ്ചു വിരിച്ചു ഒന്ന് ഉലാത്തി..പുഷ്പാംഗതന്‍ കോളടിച്ചല്ലോ എന്ന് ബാര്‍ബര്‍ കുഞ്ഞപ്പന്‍ പറഞ്ഞു. ഇന്നൊരു കുപ്പി പൊട്ടിച്ചേ പറ്റു എന്ന് ടൈലര്‍ പിള്ള നിര്‍ബന്ധിച്ചു.

പുഷ്പാംഗതന്‍ നേരത്തെ കട അടച്ചു വീട്ടില്‍ പോയി. കട അടച്ചതും, കുഞ്ഞൂട്ടിയും രണ്ടാളും ചേര്‍ന്ന് എല്ലാ ഷീറ്റും സുധാകരന്റെ ചാര്തിലേക്ക് എടുത്തു വെച്ചു. നേരം വെളുത്. ആദ്യത്തെ വണ്ടിക്കു പുഷ്പാംഗതന്‍ മൂവടുപുഴക്ക്‌ പോയി. ചന്തയില്‍ ചെന്നു ഷീറ്റ് ബില്‍ ചെയ്യാന്‍ പറഞ്ഞപോള്‍ ഹോള്‍ സെയില്‍ കടക്കാരന്‍ പറഞ്ഞ വില കേട്ട് ഞെട്ടി പോയി.തിരിച്ചു വന്നു കട തുറന്നു.എതിര്‍വശതോട്ടു നോക്കിയപ്പോള്‍ ഗംഗാധരന്റെ ചാര്‍ത്തില്‍ നിറയെ ഇരിക്കുന്നു ഇന്നലെ താന്‍ കൊടുത്ത അതേ ഷീറ്റുകള്‍ !!

സംഭവം നാട്ടില്‍ പാട്ടായി.പുഷ്പാംഗതന്‍ ഒരു പണി ആവശ്യമായിരുന്നു എന്ന് എല്ലാരും പറഞ്ഞു. ബ്രോക്കര്‍ അടക്കാ ഷാജി പറഞ്ഞു. "ഇത് ഒരുമാതിരി സര്‍പ്പത്തെ പാമ്പ് പിടിച്ചു എന്ന് പറഞ്ഞ പോലെ ആയല്ലോ"


പിറ്റേന്ന് തന്നെ ഗംഗാധരനും ഒരു ബോര്‍ഡ്‌ തൂക്കി...
പലചരക്ക് മൊത്ത വ്യാപാരം,പ്രൊ. ഗംഗാധരന്‍, !

1 അഭിപ്രായ(ങ്ങള്‍):

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.വളരെ നൈസായിട്ട്‌ ……………