Jun 14, 2010

തങ്കപ്പന്‍ മേട്ടില്‍ വന്‍ ധാതു നിക്ഷേപം..


ഇടുക്കി ജില്ലയുടെ അതിര്‍ത്തിയില്‍ ഉള്ള തങ്കപ്പന്‍ മേട്ടില്‍ വന്‍ തോതിലുള്ള ധാതു നിക്ഷേപം കണ്ടെത്തിയതായി ആര്‍കിയോലജിക്കള്‍ വകുപ്പ്. ഏകദേശം മൂന്നു ലക്ഷം കോടി മതിപ്പ് വരുന്ന ലിതിയം, ചെമ്പു, സ്വര്‍ണം, കൊബാള്‍ട്ട് നിക്ഷേപം ആണ് കണ്ടുപിടിച്ചത്. ബാറ്റെരിയിലും ബ്ലാക്ക്‌ ബെറിയിലും മറ്റും ഉപയോഗിക്കുന്ന ലിതിയം വളരെ വിലപിടിപ്പുള്ള ഒരു ധാതു ആണ്. തങ്കപ്പന്‍മെട്ഭാവിയില്‍ ലിത്തിയതിന്റെ സൌദി ആയേക്കും എന്ന് പറയപ്പെടുന്നു...കേരളത്തിന്റെ മുഖച്ചായ തന്നെ മാറി പോയേക്കാം എന്നാണ് വിലയിരുത്തല്‍. മൈനിംഗ് തുടങ്ങാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും എങ്കിലും അതിനോടനുബന്ധിച്ചു അനുബന്ധ വ്യവസായങ്ങളും തൊഴില്‍ അവസരങ്ങളും, ഉണ്ടാവും എന്ന് പറയപ്പെടുന്നു

വാര്‍ത്ത‍ പുറത്തു വന്നതോടുകൂടി സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും റിയല്‍ എസ്റെറ്റുകാര്‍, രാഷ്ട്രീയക്കാര്‍, അവധിക്കു വന്ന ഗള്‍ഫുകാര്‍ എന്നിവര്‍ തങ്കപ്പന്‍ മേട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. തങ്കപ്പന്‍ മേട്ടിലെ ഏക ചായക്കടയായ സുലൈമാനിക്ക ടീ ഷോപ്പ് ആള്‍ക്കാരുടെ തിക്കും തിരക്കും മാനിച്ചു ഒരു പുതിയ കെട്ടിടത്തിലേക്ക് മാറി. നാട്ടിലെ ഏറ്റവും വലിയ ഭൂ സ്വത്തു ഉടമയായ രാമന്‍ നായര്‍ റിയല്‍ എസ്റെറ്റുകാരുടെ ശല്യം മൂലം തേനിയിലുള്ള മരുമകന്റെ ഭാര്യ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് സംസാരം ഉണ്ട്. ഒരേക്കര്‍ സ്ഥലത്തിന് അയ്യായിരം രൂപയായിരുന്നു ഈ വാര്‍ത്ത വരും മുന്‍പ് തങ്കപ്പന്‍ മേട്ടിലെ വില എങ്കിലും, ഈ വില അഞ്ഞൂറിരട്ടിയോ അതിലും കൂടുതലോ ആയേക്കാം എന്നാണ് ടൈലര്‍ അപ്പുക്കുട്ടന്‍ പറഞ്ഞത് .പലരും വന്‍ തുകകള്‍ ആണ് അഡ്വാന്‍സ്‌ ആയി വാങ്ങുന്നത്...ആഡംബര കാറുകളായ ഓഡി, ബി എം ഡബ്ലിയു എന്നിവ തങ്കപ്പന്‍ മേട്ടുകാര്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി .




തങ്കപ്പന്‍ മേട്ടിലെ പ്രധാന വ്യവസായമായ കഞ്ചാവ് കൃഷി നിര്‍ത്തേണ്ടി വരും എന്നും പറയപ്പെടുന്നു.ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കാരണം ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം ആയിരുന്നു തങ്കപ്പന്‍ മേട് . ഇവിടെ മഴ യഥേഷ്ടം ലഭിചിരുന്നതും ഈ കൃഷിക്ക് അനുകൂലമായി. കഞ്ചാവ് കൃഷി നിയമ വിധേയമാക്കിയതും വിളകള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയതും മൂലം ഒരുപാടു കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു. പാട്ടത്തിനു സ്ഥലം എടുത്തു കൃഷി ചെയ്തിരുന്നവര്‍ ആയിരുന്നു അധികവും. പുതിയ സംഭവ വികാസങ്ങള്‍ അവരുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പാട്ടക്കാരോട് എല്ലാം കൂടും കുടുക്കയും എടുത്തു സ്ഥലം വിട്ടോളാന്‍ ഭൂരിഭാഗം ഭൂവുടമകളും ആവശ്യപ്പെട്ടു കഴിഞ്ഞു .അന്താരാഷ്ട്ര മാര്‍കറ്റില്‍ ഏറ്റവും അധികം വില ലഭിച്ചിരുന്ന അപൂര്‍വ്വം ഇനം കഞ്ചാവ് ചെടി തങ്കപ്പന്‍ മേട്ടിലെ പ്രതെയകത ആയിരുന്നു.






വിസ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ആണ് പ്രതീക്ഷിക്കപെടുന്നത് . നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൌരന്മാര്‍ക്ക് വീട്ടു ജോലിക്കാരെ മാത്രമേ അയല്‍ രാജ്യങ്ങളില്‍ നിന്നും എടുക്കുവാന്‍ പറ്റുമായിരുന്നുള്ളൂ. മൈനിംഗ് അനുബന്ധ നിക്ഷേപങ്ങള്‍ വരുന്നതോടുകൂടി അത് അയല്‍ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി ആള്‍ക്കാരെ നിയോഗിക്കാന്‍ തക്കവണ്ണം ഒരു പൌരനു പത്തു മുതല്‍ നാല്‍പതു വരെ വിസകള്‍ അനുവദിക്കും എന്ന് കേരള സര്‍കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു..പ്രധാനമായും അമേരിക്കന്‍ യൂറോപ്യന്‍, ബ്രിട്ടീഷ്‌ പൌരന്മാര്‍ക്കയിരിക്കും മുന്ഗണന . കടിനധ്വാനികള്‍ ആയ ഇവര്‍ നിലവില്‍ തങ്കപ്പന്‍ മേട്ടിലെ ചെരുപ്പക്കരെക്കളും കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യും എന്നാ മെച്ചവും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പണം വന്നതുകൊണ്ട് പൊതുവേ ചെറുപ്പക്കാരുടെ ജീവിത ശൈലിയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട് എന്ന് വോട്ട് ആന്‍ഡ്‌ കാള്‍ പരിപാടിയില്‍ പങ്കെടുത്തു സുകേഷ് കുമാര്‍ പറഞ്ഞു.






ഇതിനിടെ തങ്കപ്പന്‍ മേടിനു വേണ്ടി അയല്‍ സംസ്ഥാനമായ തമിഴ്നാട് അവകാശം ഉന്നയിച്ചു തുടങ്ങി. സംസ്ഥാനം രൂപീകരിക്കും മുന്‍പ് നടന്ന ചില കള്ള കളികള്‍ മൂലമാണ് തങ്കപ്പന്‍ മെട് തമിഴ്നാടിനു നഷ്ടപ്പെട്ടത് എന്ന് അവര്‍ പറഞ്ഞു.. തങ്കപ്പന്‍ മേട് വിട്ടു തരികയാനെകില്‍ മുല്ല കാവേരി പ്രശ്നം തീര്‍ക്കാം എന്നും അവര്‍ ഒരു ഓഫര്‍ വെച്ചിട്ടുണ്ട് എന്നറിയുന്നു.. എന്നാല്‍ മുല്ല കാവേരി അണകെട്ട് കൈയില്‍ തന്നെ വെചോളനെന്നും ഇനി കേരള വാസികള്‍ വേണമെകില്‍ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിച്ച് കുളിക്കുകയും, കുടിക്കുകയും ചെയ്യും എന്ന് പറയേണ്ടി വരുന്നത് അഹങ്കാരമായി വ്യാഖ്യാനിക്കാന്‍ കഴിയുമെങ്കിലും അതാണ് സത്യം എന്ന് പ്രതിപക്ഷ നേതാവ് ബാലന്‍ സിറ്റിയില്‍ നടന്ന പൊതു യോഗത്തില്‍ പറഞ്ഞു.






സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ബീവരെജെസ് വില്പന ശാലകളുടെ മേലുള്ള ഉടമസ്ഥാവകാശം സ്വകാര്യ മേഖലക്ക് വിട്ടു കൊടുക്കാനും തത്വത്തില്‍ തീരുമാനം ആയി. പുതിയ സാഹചര്യത്തില്‍ വന്‍ തുക നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചേക്കാവുന്ന നിലയില്‍ കള്ള് കച്ചവടം നടത്തി പണം ഉണ്ടാക്കെണ്ടാതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യക്കാര്‍ക്ക് സ്വന്തമായി വാറ്റി കുടിക്കുകയോ വില്‍ക്കുകയോ ചെയ്യാം എന്ന നിലയിലേക്ക് നിയമം മാറ്റിയേക്കും എന്ന് അഭ്യുഹം ഉണ്ട്. മെട്രോ റെയില്‍ , എട്ടുവരി പാത, പുതിയ തുറമുഖങ്ങള്‍, കുംബനാട്ടും രാജകുമാരിയിലും ഓരോ വിമാനത്താവളങ്ങള്‍ എന്നിങ്ങനെ വന്‍ വികസന പദ്ധതികള്‍ ആണ് വാര്‍ത്ത‍ വന്നു ഒരു ദിവസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനേകം ഗള്‍ഫുകാര്‍ തിരിയെ വന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു നിക്ഷേപം കണ്ടെത്തിയത് കേരളത്തിന്റെ ഭാഗ്യം ആണെന്ന് ഇടുക്കി തഹസീല്‍ദാര്‍ പറഞ്ഞു.

( അഫ്ഗാനിസ്ഥാനില്‍ വന്‍ ധാതു നിക്ഷേപം എന്ന വാര്‍ത്തയെ ആസ്പദമാക്കി )

3 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

hahahaha
sasi ...ithu kalakki....
ezhuthi konde irikku..
ella asamsakalum
shiny jokos

manas said...

ഹാ...ഹാ...ഇങ്ങനെ ഒന്നും നമ്മുടെ നാട്ടില്‍ സംഭാവികതിരികട്ടെ എന്ന് പ്രര്തികാം...
ഇപോഴേ സമാധാനം ഇല്ല ....അടിപൊളി ബ്ലോഗ്‌ ...ആശംസകള്‍....

Anonymous said...

I am from thankkapan medu, running a teashop over there. this is only one shop+internet cafe... but my name is not sulaiman...thoman kinattil.. please change the data. thx