ചെറുപ്പത്തിന്റെ ഇടവഴിയില്‍ എവിടയോ കൈമോശം വന്ന ഒരു ജീവന്‍ ...രമേഷ് ..എന്റെ പ്രിയ സുഹൃത്ത് ...പതിനെട്ടു വര്‍ഷത്തെ പരിചയം.. എങ്കിലും ഒരു ജീവിതം മുഴുവന്‍ ഓര്‍ക്കാന്‍ തക്കതായ ഒരു സുഹൃത്ബന്ധം ...ജീവിതം രമേഷിന് ഒരു ആഘോഷം ആയിരുന്നോ ? ആയിരുന്നിരിക്കാം...ആദ്യം രമേഷിനെ കാണുന്നത് എരനാകുളത് വെച്ചാണ്....ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ പുതുതായി ചേര്‍ന്ന പൊക്കമുള്ള ചെറുപ്പക്കാരന്‍ ഉടനെ തന്നെ എല്ലാവര്ക്കും പ്രിയപെട്ടവന്‍ ആയി മാറി..കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ആ മനസ് ആയിരുണോ അതിനു കാരണം ? അതോ അടുത്തടുത്ത ഗ്രാമത്തില്‍ ഉള്ളവര്‍ ആയതിനാലാണോ ഞങ്ങള്‍...