Dec 31, 2010

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍

കോട്ടയത്ത്‌ നിന്നും വോള്‍വോയില്‍ കയറുമ്പോള്‍ കൊച്ചു തോമായുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.ഛെ അതല്ല.എതെകിലും ലോങ്ങോവാള്‍ വന്നു അടുത്തിരിക്കല്ലേ എന്ന്.സാമാന്യം നല്ലൊരു പാമ്പിനെ തന്നെ പുണ്യാളന്‍ റെഡി ആക്കി തന്നു.വണ്ടി വിടാന്‍ തുടങ്ങിയപ്പോ ദേ ഒരുത്തന്‍ ശക്തി ഹോട്ടലില്‍ നിന്നും ഓടിവരുന്നു .സീറ്റിലേക്ക് വന്നു വീണപ്പോഴേ പിന്നെ ക്ഷമ ചോദിച്ചു.ഞാന്‍ രണ്ടെണ്ണം വിട്ടിട്ടുണ്ട് എന്ന് പറയുകേം ചെയ്തു.രണ്ടോ മൂന്നോ കുഴപ്പമില്ല.വാള്‍ എടുത്തു വീശല്ലേ...

Dec 27, 2010

കാടന്‍ സൂമാരപിള്ള

മഴക്കാറുണ്ട്...ഇന്നും മഴ പെയ്യും എന്ന് തോന്നുന്നു..സുഭദ്ര ഓര്‍ത്തു...വീട് ചോര്‍ന്നോലിക്കുകയാണ്. ഈ തവണ മേഞ്ഞില്ല..സൂമാരചെട്ടന്‍ ഇന്ന് മേയാം നാളെമേയാം എന്ന്പറഞ്ഞുപറഞ്ഞു മഴക്കാലം ഇങ്ങെത്തി..ഓര്‍പ്പിക്കുന്നതെ കലിയാ... ഈ കാടന്‍ സ്വഭാവം കൊണ്ടാവും നാട്ടുകാര്‍ കാടന്‍ സൂമാരന്‍ എന്ന് വിളിക്കുന്നത്‌.ഈ മലമൂട്ടില്‍ കിടക്കുന്നവര്‍ക്ക് അല്ലെങ്കില്‍ തന്നെ കാടന്‍സ്വഭാവം ഉണ്ടായില്ലെലെ അതിശയമുള്ളു.ഇപ്പൊ എത്ര ഭേദം എന്ന് ഓര്‍ക്കാറുണ്ട്..കല്യാണം കഴിഞ്ഞ സമയങ്ങളില്‍...

Dec 22, 2010

ഗ്രാന്‍ഡ്‌ കേരള തസ്കര ഫെസ്റ്റ് 2010

(ഓള്‍ കേരള തസ്കര അസോസിയേഷന്‍ A.K.T.A ( u) വാര്‍ഷികത്തില്‍ പ്രസിഡണ്ട്‌ കഴുക്കോല്‍ സാബു നടത്തിയ പ്രസംഗത്തിന്റെ തല്‍സമയ സംപ്രേക്ഷണം )പ്രിയ തസ്കര സഹോദരീ സഹോദരന്മാരെ..ഈ വേദിയില്‍ നിങ്ങളെ ഇന്നു അഭിസംബോധന ചെയ്യാന്‍ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല.ഔദ്യോകിക തിരക്കുകള്‍ മൂലം ഇന്ന് കാലത്തേ നേരെ സബ് ജയിലില്‍ നിന്നാണ് ഞാന്‍ വരുന്നത്. മാറിവരുന്ന പോലീസ് അധികാരികളില്‍ നിന്നും പൌര സമിതികളില്‍ നിന്നും ഉള്ള പീഡനം കൂടാതെ നമ്മുടെ ഏകോദര സഹോദരന്മാരായ രാഷ്ട്രീയക്കാരില്‍...

Dec 19, 2010

ലീല ടീച്ചറിന്‍റെ ഹോസ്റ്റല്‍

ഈ പെണ്‍ പിള്ളേരെ കൊണ്ട് തോറ്റു എന്‍റെ അമ്മേ.എല്ലാം ഒന്നിനൊന്നു മെച്ചം.വലിയ ബക്കറ്റില്‍ വെള്ളം എടുത്തു കൊണ്ട് പോകുമ്പോള്‍ അമ്മിണി പറഞ്ഞു..അമ്മിണി അങ്ങനെ ആണ്..വലിയ എന്തോ കാര്യം ചെയ്യും പോലെ ആണ് എന്തും പറയുക..വലിയ അവസ്ഥയില്‍ ഒക്കെ ജീവിച്ചതാണ്..എന്ത് ചെയ്യാം..ഭര്‍ത്താവ് മരിച്ചു .കുട്ടികള്‍ ഒന്നും നേരെ ചൊവ്വേ ആയും ഇല്ല..പിന്നെ അമ്മിണി ഒരു സഹായം ആണ്.ഏകാന്തതയില്‍ അമ്മിണിയും ഈ പിള്ളേരും അല്ലാതെ ആരു ഇരിക്കുന്നു..അല്പം വര്‍ത്തമാനം...

Dec 6, 2010

വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി

പരമേശ്വരന്‍ വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി..എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്‍റെ വീട്ടില്‍എത്തില്ല...ഒന്‍പതുമണിക്കായിരുന്നുവീട്ടില്‍നിന്നും ഇറങ്ങിയത്‌ . ..കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി.ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്..ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി...

Dec 2, 2010

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പചായന്‍ എന്ന ദ്രോഹി )

കൃഷ്ണന്‍ കുട്ടി എന്ന കുരിശ് ( ഈപ്പച്ചന്‍ വേര്‍ഷന്‍ )നാലാമത്തെ തവണയും കൃഷ്ണന്‍ കുട്ടി വിളിച്ചപോള്‍ ഈപ്പച്ചന്‍ പിന്നെ ഒന്നും ആലോചിച്ചില്ല...കൊടുത്തു ഒരു ഡോസ് .അല്ല പിന്നെ എങ്ങനെ കൊടുക്കാതെ ഇരിക്കും...നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.കഴിഞ്ഞ തവണ നാട്ടില്‍ പോയപോ കിട്ടിയ കുരിശാ കൃഷ്ണന്‍ കുട്ടി.അന്നാമ്മ ആവുന്നത് പറഞ്ഞതാ.വേണ്ട എന്ന്..ഇതൊക്കെ പിന്നെ കുരിശാകും എന്ന്.ഭാര്യവീട്ടുകാരുടെ അഭിമാനം വാനോളം ഉയര്‍ന്നോട്ടെ എന്ന് കരുതി..ഇനി അങ്ങോട്ട്‌ ചെല്ലാന്‍ പറ്റും എന്ന്...

Nov 24, 2010

തോമസ്‌ എന്ന കുഷാന്‍ടാംഗ്.

ഇരുപതു വര്‍ഷങ്ങള്‍ക്കു മേല്‍ ആയിട്ടും ഇന്നും കുഷാനെ മറക്കാന്‍ പറ്റുന്നില്ല...എന്‍റെ കോളേജു ദിനങ്ങളില്‍ ആയിരുന്നു പേരൂര്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ പ്രവര്‍ത്തനം ആരംഭിച്ചത്.സമ പ്രായക്കാരായ ഒരു കൂട്ടം കുട്ടികളുടെ ഒരു ചെറിയ സംരംഭം.അതില്‍ രക്ഷാധികാരികള്‍ ആയ ഒരു പിടി മുതിര്‍ന്നവരും. ഒരു ഷട്ടില്‍ ക്ലബ്‌ ആയി ആയിരുന്നു തുടക്കം.പിന്നെ നാടന്‍ പന്ത് കളിയും തുന്ടങ്ങി.കോട്ടയം ജില്ലയിലെ ടീമുകള്‍ക്കായി നാടന്‍ പന്തുകളി ടൂര്‍ണമെന്ടു നടത്തി.ഞാലിയാകുഴിക്കാരും,പുതുപ്പള്ളിക്കാരും,...

Nov 21, 2010

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട്!

"വെക്കേഷന്‍ കഴിഞു ജോയിന്‍ ചെയ്തപ്പോള്‍ ടെര്‍മിനേഷന്‍ കിട്ടി എന്ന പോലെയായിപോയല്ലോ ശോശാമ്മേ".എന്റെ എല്‍ദോച്ചായാ ഇന്ന് ഇത് കാലത്തേ മുതല്‍എത്രാമത്തെ തവണയാ പറയുന്നേ...ഒരു ഷെയറിംഗ്കാരന്‍ പോയാല്‍ പത്തെണ്ണം വരുമെന്നെ..നമ്മള്‍ എത്ര കാലമായി ഇത് തുടങ്ങിയിട്ട്.. ഇടക്കൊക്കെ ഒന്നോ രണ്ടോ മാസം ആരും കാണാതിരിക്കും...പിന്നെ ആരേലും വരുമെന്നെ..എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം...

Nov 17, 2010

അമ്പതു ലക്ഷോം കാറും...

ഉച്ച ഊണിനു ശേഷം ഞങ്ങള്‍ ഇരുപത്തെട്ടു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സോണി മുറിയിലേക്ക് പാഞ്ഞു കയറി വന്നത്.ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു..എടാ..എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു..അമ്പതു ലക്ഷോം കാറും...ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ....അതിനു നിനക്കെന്നാ..നിന്റെ ആവേശം കണ്ടാല്‍ നിനക്ക് ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ...ഒന്ന് പോടാപ്പ..ആല്‍ബര്‍ട്ട് കുണുക്ക് ഒന്ന് കൂടി നേരെ വെച്ചിട്ട് പറഞ്ഞു.സോണി പറഞ്ഞു..എടാ കോപ്പേ നിന്നോടൊക്കെ കൂടെ...

Nov 8, 2010

മരിക്കാത്ത ഓര്‍മ്മകള്‍.(നടന്‍ ജയനെ പറ്റി ഒരു ഓര്‍മ്മക്കുറിപ്പ്‌ ) .

വീണ്ടും ഒരു നവംബര്‍ പതിനാറു കൂടി.അനശ്വരനായ നടന്‍ ജയന്റെ മുപ്പതാം ചരമ വാര്‍ഷികം.. ഒരു താരത്തിന്റെ മരണത്തിനു ശേഷം മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ നിലനില്‍കുന്നു എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ താരം എന്ന പദവിക്ക് എന്ത് കൊണ്ടും അര്‍ഹന്‍ ആയിരുന്നു ജയന്‍. എന്റെ തലമുരയിലുള്ളവര്‍ക്ക് കരുത്തിന്റെ പര്യായം ജയന്‍ ആയിരുന്നു . പുതിയ തലമുറക്ക്‌...

Nov 4, 2010

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഒണംതുരുത്തിന്റെ കത്ത്...

ലോകപ്രശസ്ത സാഹിത്യകാരന്‍ പ്രകാശന്‍ ഓണംതുരുത്ത് ഹരിഹരപ്രിയാ ചാനലിനയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍ :പ്രിയ സുഹൃത്തേ,താങ്കളുടെ ചാനലിലെ സാഹിത്യസമാഗമം പരിപാടിയില്‍ എന്നെ പറ്റി പ്രതിപാദി ച്ചതിന് നന്ദി..എനിക്ക് ആവശ്യത്തില്‍ അധികം പ്രശസ്തി ഉണ്ടെങ്കിലും എതെകിലും ഒരാള്‍ എന്നെ പുകഴ്ത്തുന്നത് എനിക്ക് വിരോധം ഇല്ലാത്ത കാര്യമാണ്.. സാധാരണ ഞാന്‍ മലയാളം ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല....നിലവാരം കുറവാണെന്നല്ല കാരണം ..അത് തീരെ ഇല്ല..കോമഡി ഷോ , മണിമാല,ചുമന്ന സിനിമ ഡയറി,...

Nov 3, 2010

മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്..

വീണു കിട്ടിയ ഈദു അവധിക്കു നാട്ടില്‍ പോയതായിരുന്നു ഞാന്‍...നാല് ദിവസത്തെ അവധിയുടെ കൂടെ ഒരു അട്ജസ്റ്മെന്റ്റ് അവധിയും രണ്ടും രണ്ടു നാല് ദിവസത്തെ വീകിലിഓഫും ചെര്ന്നപോള്‍ മൊത്തം ഒന്പതു ദിവസം കുശാല്‍.. വരൂ വരൂ വിലക്കുറവു വിലക്കുറവു... എന്നുള്ള ജെറ്റ് എയര്‍ വിളിയും കൂടി ആയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല......സൂസും സുകെസും ആയിട്ടു ഇറങ്ങി.എയര്‍പോര്‍ട്ടില്‍ ചെന്നപോഴല്ലേ കളി ... കുവൈറ്റില്‍ ഉള്ള സകലമാന പേരും ഉണ്ടോ അവിടെ എന്ന് തോന്നിപോയി....ജീവിതത്തില്‍ ആദ്യമായി അമ്പതു ദിനാറിന് ടിക്കറ്റ്‌ കിട്ടിയതിന്റെ മാത്രമല്ല ഡയറക്റ്റ് ബിമാനത്തില്‍ കള്ളടിച്ചു പോണതില്‍...

Oct 7, 2010

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം...