Nov 17, 2010

അമ്പതു ലക്ഷോം കാറും...
ഉച്ച ഊണിനു ശേഷം ഞങ്ങള്‍ ഇരുപത്തെട്ടു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സോണി മുറിയിലേക്ക് പാഞ്ഞു കയറി വന്നത്.
ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു..എടാ..എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു..അമ്പതു ലക്ഷോം കാറും...ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ....അതിനു നിനക്കെന്നാ..നിന്റെ ആവേശം കണ്ടാല്‍ നിനക്ക് ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ...ഒന്ന് പോടാപ്പ..ആല്‍ബര്‍ട്ട് കുണുക്ക് ഒന്ന് കൂടി നേരെ വെച്ചിട്ട് പറഞ്ഞു.സോണി പറഞ്ഞു..എടാ കോപ്പേ നിന്നോടൊക്കെ കൂടെ പറയാന്‍ സാര്‍ പറഞ്ഞിട്ടാ.വൈകുന്നേരം ഹില്‍ വ്യൂ ബാറില്‍ പാര്‍ട്ടി..ലോട്ടറി കിട്ടിയതിന്റെ ചെലവ്....അതുകേട്ടപ്പോള്‍ എല്ലാരും ചാര്‍ജായി...അതിനു സാര്‍ വീശുമോ..ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല.. കുരിയാകോസ് പറഞ്ഞു...സാര്‍ വീശുകോ വീശാതിരിക്കയോ ചെയ്യട്ടെ..ഇന്നത്തെ കാര്യം ലെവലായി..ഓരോരുത്തരുടെ സമയം..ഞങളുടെ കൂട്ടത്തില്‍ സ്ഥിരം ലോട്ടറി എടുക്കുന്ന സ്വാമി എന്ന് ഞങ്ങള്‍ വിളിക്കുന്ന സുബ്രമണിയന്‍ ഒരു ദീര്‍ഖനിശ്വാസത്തോടെ പറഞ്ഞു .


തൊണ്ണൂറുകളുടെ ആദ്യം...ഒരേ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പണിയെടുക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍ ...ഡയരക്റ്റ് സെയില്‍ നടത്തുന്ന ഒരു കമ്പനി ആയിരുന്നു ഞങ്ങളുടേത്...ഒരേ ലോഡ്ജില്‍ പല മുറികളില്‍ ആയി താമസിച്ചിരുന്ന ഏഴോ എട്ടോ പേര്‍ . ചെറുപ്പത്തിന്റെ എല്ലാ കുന്നായ്മകളും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നവര്‍..പിന്നെ ഒരു വലിയ സുഹൃത്ത് വലയവും.മറ്റു ‍ മുറികളില്‍ താമസിച്ചു മെഡിക്കല്‍ റെപ് ആയി ജോലിചെയ്യുന്നവരും കൂടി ചേര്‍ന്ന് ഞങ്ങളുടെ സായാഹ്ങ്ങള്‍ക്ക് നിറപ്പകിട്ടേകി..ലോഡ്ജു മാനേജര്‍ അമ്മാവന്‍..ഞങ്ങളുടെ "എല്ലാ"പരിപാടികളിലും പങ്കെടുത്തിരുന്ന ഒരു സാധു..ചുമ്മാര്‍ സാറിനെ പറ്റി സോണി ഒരുപാട് പറഞ്ഞിട്ടുണ്ട്...സോണിയുടെ കൈയില്‍ നിന്നും മെഷീന്‍ വാങ്ങിയ ഒരു അദ്ധ്യാപകന്‍...സോണിയെ സാറിനു വലിയ കാര്യമായിരുന്നു...സ്കൂളിലെ ഒരുമാതിരി എല്ലാ അധ്യാപകരും തന്നെ സോണിയുടെ കസ്ടമര്‍ ആയതും സാറിന്റെ കെയറോഫില്‍ തന്നെ..നല്ല മനുഷ്യന്‍..സാറിനു രണ്ടു പെണ്‍ മക്കള്‍ ആയിരുന്നു...സോണിയെ കൊണ്ട് കെട്ടിക്കാന്‍ അങ്ങേര്‍ക്കു പ്ലാന്‍ കാണും അതാണ് ഇവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് ഞങ്ങള്‍ രഹസ്യമായി പറഞ്ഞു ചിരിച്ചു..പിന്നെ കൂട്ടത്തില്‍ സുന്ദരനും സോണി ആയിരുന്നല്ലോ...എടാ സോണീ..നിന്നെ അങ്ങേര്‍ക്കു വലിയ കാര്യമല്ലേ..ഇനി ഒന്നോ രണ്ടോ ലക്ഷം നിനക്കും തരുമോ..ടീം ലീഡര്‍ സുമേഷ് പറഞ്ഞു..ഇനീപ്പം സാറിന്റെ ഏതെങ്കിലും ഒരു മകള്‍ക്ക് ജീവിതം കൊടുക്കമാല്ലോട എന്ന് അല്പം കുശുമ്പോടെ ആല്‍ബെര്‍ട്ട് പറഞ്ഞു..ആറുമണി അയപോഴേക്കും ഒരു ടാക്സി കാര്‍ നിറച്ചു ആള്‍ക്കാരുമായി ചുമ്മാര്‍ സാര്‍ എത്തി...സാറിനെ പുകഴ്ത്താന്‍ അവര്‍ തമ്മില്‍ മത്സരം തന്നെ ആയിരുന്നു..ബന്ധുക്കളും കൂട്ടുകാരും..ഞങ്ങള്‍ ബൈക്കില്‍ കാറിന്റെ പിന്നാലെ ഹില്‍ വ്യൂ ബാറിലേക്ക്...ഇഷ്ടമുള്ളത് പറഞ്ഞോട മക്കളെ..ഇവന്‍ ഈ സോണി ഉണ്ടല്ലോ...എന്റെ മകനെപ്പോലാ..എന്ന് ചുമ്മാര്‍ സാര്‍ പറഞ്ഞു..പിന്നെ തീനും കുടിയുമായി മണിക്കൂറുകള്‍..പിരിയുമ്പോള്‍ സാര്‍ ചോദിച്ചു നാളെ വൈകിട്ട് എന്താ പരിപാടി ? എന്ത് പരിപാടി..സാറ് പറയുന്നത് തന്നെ പരിപാടി ..സുമേഷ് പറഞ്ഞു..എന്നാ പിന്നെ ഗുഡ് നൈറ്റ്‌..നാളെ വൈകിട്ട് 9 മണിക്ക് നേരെ ഇങ്ങോട്ട് പോരെ.. ടൂറിസ്റ്റ് ടാക്സി പാഞ്ഞു പോയി..പിറ്റേന്നും അതിന്റെ പിറ്റേന്നും തനിയാവര്‍ത്തനം ..എനിക്ക് മടുപ്പായി..ഒരാളെ ഇങ്ങനെ കൊല്ലുന്നത്ശരിയല്ല.ഞാന്‍പറഞ്ഞു...എടാ...ചെലവു ചെയ്യുന്നവന് കുഴപ്പമില്ല...പിന്നെന്താ..സ്വാമി പറഞ്ഞു..സാറിനു ഇവിടുന്ന ഇത്രേം കാശു ഇപ്പൊ..? പൈസ കിട്ടാന്‍ സമയം എടുക്കില്ലേ...ഞാന്‍ സംശയം ഉന്നയിച്ചു..സാറ് അമ്പതിനായിരം രൂപ പലിശക്ക് എടുത്തു...സോണി തന്നെയാണ് അതും ഏര്‍പാടാക്കി കൊടുത്തത്..

ഇടയ്ക്ക് സാര്‍ വരും...ടൂറിസ്റ്റ് ടാക്സിയില്‍ ആളുകള്‍ മാറി മാറി വന്നു.പുകഴ്ത്താന്‍ മത്സരിച്ചവരുടെ ഉന്നം പണം തന്നെ ആയിരുന്നു....സാര്‍ ആരെയും വെറുപ്പിച്ചില്ല..പലര്‍ക്കും വാഗ്ദാനങ്ങള്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ കൊടുത്തു...അതിനു ന്യായങ്ങളും നിരത്തി..ദൈവമായിട്ടു തന്നതല്ലെടാ പിള്ളേരെ ഈ ഭാഗ്യം..അതിന്റെ ഒരു ഓഹരി ഇല്ലാത്തവര്‍ക്കുംകൊടുക്കേണ്ടേ..പാര്‍ട്ടികള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു .‍ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ചുമ്മാര്‍ സാറിന്റെ സ്ഥിരം സങ്കേതം ആയി ഹില്‍ വ്യൂ ബാര്‍ മാറി..അപ്പോഴേക്കും മാസാവസാനം എത്തി...സെയില്‍സ് ടാര്‍ജെടിനു വേണ്ടി ഉള്ള ഓട്ടത്തില്‍ ഞങ്ങള്‍ ചുമ്മാര്‍ സാറിനെ മറന്നു...പിന്നെ ഹെഡ് ഓഫീസിലെ മീറ്റിങ്ങും മാനേജരുടെ "ആചാര വെടിയും " കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു...ചുമ്മാര്‍ സാറിന്റെ മകള്‍ രണ്ടു പ്രാവശ്യം സോണിയെ വിളിച്ചിരുന്നു എന്ന്.. ആല്‍ബര്‍ട്ട് പറഞ്ഞു..എടാ..സോണി രക്ഷപെട്ടു...ഇത് അത് തന്നെ....പെണ്ണിന് പ്രേമം..സോണി ഉടനെ തിരിച്ചു വിളിച്ചു..പിന്നീട് ഞങ്ങളോട് ഒന്നും പറയാതെ ബൈക്ക് എടുത്തു പോയി.പരിക്ഷീണനായി ആയിരുന്നു സോണി തിരിയെ വന്നത്...എന്താടാ..നിന്റെ കല്യാണം തീരുമാനിച്ചോ?ആല്‍ബര്‍ട്ടിന്റെഅസൂയനിറഞ്ഞചോദ്യം..സോണി പറഞ്ഞു ..പിന്നെ ..കല്യാണം..നിനക്കൊക്കെ ഈ ഒരു വിചാരം മാത്രമല്ലെ ഉള്ളു...ചുമ്മാര്‍ സാര്‍ വീട്ടില്‍ ചെന്നിട്ടു നാലു ദിവസം ആയി.അവര്‍ പേടിച്ചിട്ടു വിളിച്ചതാ ...നമ്മളും ആയി കോണ്ടാക്റ്റ് ഉള്ളകാര്യം അവര്‍ക്കും അറിയാലോ...എന്ത് പറ്റിയെടാ ?ഞാന്‍ ചോദിച്ചു...വല്ലവരും പൈസക്ക് വേണ്ടി വല്ലതും ? അതൊന്നുമല്ല...ചുമ്മാര്‍ സാറിനു അടിച്ച ലോട്ടറി...സോണി ഒന്ന് നിര്‍ത്തി.. ഞാന്‍ ‍ ചോദിച്ചു...ലോട്ടറിക്ക് എന്ത് പറ്റി ? കാണാതെ പോയോ ?അതോ വല്ലവരും അടിച്ചു മാറ്റിയോ ?

അല്ലെടാ ...ആ ടിക്കറ്റ്‌ ...വ്യാജ ലോട്ടറി ആയിരുന്നു...അത് അറിഞ്ഞ ദിവസം ചുമ്മാര്‍ സാര്‍ മുങ്ങിയതാ...


ചുമ്മാര്‍ സാറിനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.

പ്രതികരണങ്ങള്‍:

17 അഭിപ്രായ(ങ്ങള്‍):

രമേശ്‌അരൂര്‍ said...

ഓ പിന്നെ !:)
ഞങ്ങള്‍ വിശ്വസിച്ചു !!!:)

പ്രദീപ്‌ said...

ആശാനെ പേരൂര്‍ക്കാര , അയലോക്കംകാര.. എഴുതി തെളിയുന്നുണ്ട് ..പോരട്ടെ ഇനിയും ഇത് പോലത്തെ വിവരം കെട്ടവന്മാരുടെ കഥകള്‍ ............

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കുഴപ്പമില്ലാതെ പറഞ്ഞു വെച്ചിരിക്കുന്നു കേട്ടൊ ഗ്രാമീണാ..
പിന്നെ ചോദ്യം.ഉത്തരം ആ ഖണ്ഡികയൊക്കെ ശരിക്ക് ക്രോഡീകരിച്ച് ഒന്ന് കൂടി ഉത്തമമാക്കമായിരുന്നു എന്നൊരഭിപ്രായം കാച്ചുന്നൂ‍ ...

Villagemaan said...

@ രമേശ്‌..വിശ്വഷിച്ചേ പറ്റു ഭായ് ..ഇതിലെ പേരുകള്‍ മാത്രമേ മാറിയിട്ടുള്ളു

@ പ്രദീപ്‌..അയല്‍ക്കാരനെ ഇതിലെ കണ്ടതില്‍ ഒരുപാട് സന്തോഷം...

@മുരളിയേട്ടന്‍..നന്ദി..മേലില്‍ ശ്രദ്ധിക്കാം..

Pony Boy said...

ന്തായാലും വെള്ളമടി നടന്നല്ലോ...

faisu madeena said...

ഉള്ളതാണോ ???...ഉണ്ടാക്കിയത് അല്ലെ ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട്..കൂടുതല്‍ എഴുതു...
ആശംസകള്‍

ശ്രീ said...

കഷ്ടം തന്നെ

jayanEvoor said...

പാവം ചുമ്മാർ സാർ! ചുമ്മാതെ എല്ലാവനും വെള്ളം വാങ്ങിക്കൊടുത്തു!
എഴുത്തു കൊള്ളാം.
ആശംസകൾ!

Villagemaan said...

@പോണി..വെള്ളമടി..അത് കുശാലായിരുന്നു..ഒടുവിലയപോ കൂടിപോയോ എന്നൊരു തോന്നലെ ഉണ്ടായുള്ളൂ..

@റിയാസ് ...നന്ദി..

@ ശ്രീ..കഷ്ടമാണ്..എന്ത് ചെയ്യാന്‍..വീണ്ടുവിചാരം ഇല്ലാതെ ഓരോരുത്തര്‍..

@ജയന്‍..നന്ദി..

ഹാപ്പി ബാച്ചിലേഴ്സ് said...

ചുമ്മാർ സാറിന്റെ പെണ്മക്കളെ കുറിച്ചോർത്ത് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈൽ നമ്പർ കിട്ടുമോ, തെറ്റിദ്ധരിക്കണ്ട, ഒരു ജീവിതം കൊടുത്താലോ എന്നൊരാലോചന. എന്തായാലും കോട്ടിട്ട വില്ലേജ്മാന്റെ പോസ്റ്റ് കൊള്ളാം. ഹി ഹി. ഇനീം കാണാംട്ടൊ.

Villagemaan said...

@ ഫൈസു ..ഉണ്ടാക്കിയതല്ല ഭായ്..ഉള്ളത് തന്നെ..

@ ഹാപ്പി ..ആകാലത്ത്‌ മൊബൈല്‍ ഒന്നും ഇല്ലാരുന്നു ഭായ്..പിന്നെ ഇപ്പൊ പെണ്‍മക്കള്‍ക്കൊക്കെ മിക്കവാറും രണ്ടും മൂന്നും പിള്ളാര്‌ ആയിക്കാണും..വര്‍ഷം 18 കഴിഞ്ഞേ...

jayarajmurukkumpuzha said...

sangathy rasakaramayittundu.... aashamsakal....

Pony Boy said...

വില്ലേജ് ഇന്നത്തെ ബെർളി പോസ്റ്റിലെ കമന്റ് തകർത്തു കേട്ടോ..സുരേഷ് ഗോപിയുടെ ഡയലോഗ് സെറ്റപ്പ്..ഏം ഇമ്പ്രസ്ഡ്..

Villagemaan said...

താങ്ക്സ് പോണി ...എവിടാ...കമന്റൊന്നും കാണുന്നില്ലല്ലോ...

jazmikkutty said...

:)

shahidtvrblog said...

we have selected this story for pravasachandrika blog log of november issue.

if u contact with pravasachandrikanew@gmail.com
it would be more useful to us.


thanks
shahid
9447067629