
സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം!രാജാവിന്റെ മകൻ എന്ന ചിത്രം 1986-ൽ കണ്ടപ്പോഴാണ് അങ്ങയെ ശ്രദ്ധിക്കുന്നത്.ഇരുപതാംനൂറ്റാണ്ടിൽ വില്ലനായിട്ടാണെങ്കിലും അങ്ങ് ഞങ്ങളുടെയൊക്കെ ഇഷ്ട്ടം പിടിച്ചുപറ്റി.അതിനുശേഷം വടക്കൻ വീരഗാഥ,ന്യൂഡൽഹി,അങ്ങനെ എത്രയോ ചിത്രങ്ങൾ,വേഷങ്ങൾ! തലസ്ഥാനവും ഏകലവ്യനും കമ്മീഷണറും അങ്ങയെ സൂപ്പർ താരം ആക്കിയപ്പോൾ കയ്യടിച്ചവരിൽ ഞാനുമുണ്ടായിരുന്നു.മറ്റു താരങ്ങളെവെച്ചു നോക്കുമ്പോൾ സഹാനുഭൂതിയുടെ കാര്യത്തിൽ അങ്ങ് മുൻപന്തിയിൽ തന്നെയാണ്.സമൂഹത്തിൽ പല...