മകളുടെ മുറിയിൽ അവളുടെ കട്ടിലിൽ വെറുതെയിരിക്കയായിരുന്നു സാറ.ബെഡ്ഷീറ്റിനുഇപ്പോഴും അവളുടെ ഗന്ധം ഉണ്ടെന്നു സാറക്ക് തോന്നി.അവളുടെ അപ്പനെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ചെറിയ ചിത്രം ആ മേശപ്പുറത്തു അപ്പോഴും ഉണ്ടായിരുന്നു. എഴുന്നേറ്റു ചെന്ന് മകളുടെ അലമാര തുറന്നു അവളുടെ ഒരു ചെറിയ ഉടുപ്പ് എടുത്തു മൂക്കിനോട് ചേർത്തപ്പോൾ ബേബി സോപ്പിന്റെയോ,പൗഡറിന്റെയൊ കാച്ചിയ എണ്ണയുടേതോയെന്നറിയാത്ത ഒരു ഗന്ധം സാറയ്ക്ക് ...