നീണ്ട ബെല്ലുകൾക്കൊടുവിൽ അങ്ങേത്തലക്കൽ ഒരു പരുഷ സ്വരം കേട്ടു " ആരാ "?
അന്നേ ദിവസം നാലാമത്തെ തവണയായിരുന്നു അയാൾ ഫോൺ ചെയ്യുന്നത്..മൂന്നുതവണയും ആരും ഫോൺ എടുക്കയോ തിരിച്ചു വിളിക്കുകയോ അയാളുടെ എസ്.എം.എസിനു മറുപടി അയക്കുകയോ ചെയ്യാഞ്ഞതു അയാളിൽ അത്ഭുതമുളവാക്കി.
"ആരാ" എന്ന ചോദ്യം അയാളിൽ ലേശം ദേഷ്യം ഉളവാക്കിയിരുന്നു. എന്നിട്ടും അയാൾ ചോദിച്ചു "നിലീന ..നിലീന ജോസെഫിന്റെ വീടല്ലേ?"
"നിങ്ങൾ ആരാ.എവിടുന്നാ.എന്താ കാര്യം"എന്ന് ഒരു തരം ഈർഷ്യയോടെയുള്ള ചോദ്യശരങ്ങൾ വന്നപ്പോൾ അയാളൊന്നു പകച്ചു.എന്നിട്ടും അയാൾ ശാന്തതയോടെ...